താമസം അവിടെ, ഭരണം ഇവിടെ
വികാരി ഫാ. ആന്റണിയുടെ ചര്‍ച്ച് വാര്‍ഡിലെ പ്രതിനിധി സോണി കുടുംബാശ്രമം തിരഞ്ഞെടുത്ത് elmhurst വാര്‍ഡിലേയ്ക്ക് താമസം മാറ്റിയിരിക്കുന്നതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . അതായത് ഇപ്പോള്‍ നിയമാനുസൃതം ചര്‍ച്ച് വാര്‍ഡിന് പ്രതിനിധിയില്ല.
എന്നാല്‍ ആ ഒഴിവിലേയ്ക്ക് മത്സരിക്കാന്‍ , അല്ലെങ്കില്‍ അച്ചനാല്‍ തിരഞ്ഞെടുക്കപ്പെടുവാന്‍ , ഓങ്ങി നില്ക്കുന്നവര് അടങ്ങുക. ശ്രീമാന്‍ സോണി തന്റെ സ്ഥാനം രാജി വച്ചിട്ടില്ല. വയ്ക്കുമെന്നും തോന്നുന്നില്ല. അതിനുള്ള ഒഴിവ് കഴിവ് എന്തെങ്കിലും ഫാ. വികാരി സമയോചിതം കണ്ടുപിടിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അറ്റ് നോറ്റ് കണ്ടെത്തിയ തന്റെ ഇഷ്ട പ്രതിനിധിയെ വാര്‍ഡ് മാറി താമസിക്കുന്നു എന്ന നിസ്സാര കാരണം പറഞ്ഞു അച്ഛന് മാറ്റി, തല്‍സ്ഥാനത്ത് വേറെ ആളെ നിയമിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ചര്‍ച്ച് വാര്‍ഡ് അംഗങ്ങളില്‍ നിന്നും എന്തെങ്കിലും ചോദ്യമുയര്‍ന്നാല്‍ എന്ത് ചെപ്പടി വിദ്യയാണ് അച്ഛന് കാട്ടുവാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.
Vincent de Paul ല്‍ അച്ഛന്റെ പുതിയ ചെപ്പിടി വിദ്യ
കഴിഞ്ഞ സെലെക്ഷന്‍ സീസണില്‍ മേല്പറഞ്ഞ സംഘടനയില്‍ നടപകികള്‍ ഒന്നുമുണ്ടായില്ല എന്ന കാര്യം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുന്നു. കാരണം വ്യക്തം. മുമ്പോട്ട് വന്ന രണ്ട് സ്ഥാനാര് ത്ഥികളും ഒന്നിനോടൊന്നു മെച്ചം. ജോയിച്ചന്‍ പുതുകുളം ആന്‍ഡ് Paul പറമ്പി. രണ്ടു പേരും ആന്റണി യച്ഛന്റെ ഉറക്കം കെടുത്തുന്ന പ്രത്യേക ജന്മങ്ങള്. ഇവരില്‍ ആരെ പിടിച്ചു തന്റെ കീശയിളിട്ടാലും അവിടെ വാ തുറക്കാതെ അടങ്ങിക്കിടക്കുമെന്ന് അച്ചന് വിശ്വാസമില്ലായിരുന്നു. അസ്ഥാനത്ത് കടികിട്ടുമെന്നുള്ള ഭയം, അത് ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. അതുകൊണ്ട് അച്ഛന് അതിനൊരു പരിഹാരം ചെട്ടെന്നു കണ്ടുപിടിച്ചു. നിലവിലുള്ള പ്രസിഡന്റ് വട്ടത്തിലിനോട് ഒരു വട്ടം കൂടി തല്‍ സ്ഥാനത്ത് തുടരുവാന്‍ കല്പനയായി.
ഇപ്പോള്‍ മാസം അഞ്ചാറു കഴിഞ്ഞു . പൊടിയെല്ലാം കെട്ടടങ്ങി. എല്ലാം ശാന്തം.
വേണമെങ്കില്‍ വട്ടത്തിലിനോട് സ്ഥാനം രാജി വെച്ചു കൊള്ളുവാന്‍ അച്ഛന് സിഗ്നല്‍ കൊടുത്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു . ആരെയോ അങ്ങോരു മനസ്സില്‍ കണ്ടിട്ടുണ്ട്. അത് മുകളില്‍ പറഞ്ഞ രണ്ടു വിദ്വാന് മാരില്‍ ആരുമല്ല. ഏതോ ഒരു യൂത്ത് ആകാനാണ് സാധ്യത. യൂത്തീകരണമാണല്ലോ നമ്മുടെ പള്ളിയില്‍ എല്ലാ തലങ്ങളിലും നടക്കുന്നത്. അങ്ങനെ ഇപ്പോള്‍ യൂത്തുകള്‍ മാത്രം മിന്നിത്തിളങ്ങുന്ന നേതൃനിരയില്‍ വട്ടത്തില്‍ മാത്രം ഒരപവാദമാകരുതല്ലോ.
വിശദ വിവരങ്ങള്‍ കാത്തിരുന്നു പാര്‍ക്കലാം!
1 comment:
This is the type of fools that got selected for church pastoral council:
http://www.youtube.com/watch?v=HPjkenPI5i4
Post a Comment