Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 23, 2009

നമ്പര്‍ 1 Useful Idiot

വോട്ടെടുപ്പ്‌ കഴിഞ്ഞു . ഫാ. ആന്റണിയുടെ നമ്പര്‍ 1 Useful Idiot ആരാണെന്ന് പൊതുജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു .

അസാമാന്യമായ ധൈര്യത്തോടെ അത് തങ്ങള്‍ തന്നെ എന്ന് 45% പേര്‍ ഏറ്റു പറഞ്ഞു. ഇതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം അചിന്തനീയം തന്നെ. കാരണം എന്റെ പിഴ വയ്ക്കുന്നവര്‍ നമുക്കിടയില്‍ വിരളമാണല്ലോ. ഫാ. ആന്റണിയുടെ പ്രീണന നയങ്ങള്‍ക്ക് മുന്‍പില്‍ പൊതുജനങ്ങള്‍ എത്രമാത്രം നിസ്സഹായരാണെന്നുള്ളതിനു വ്യക്തമായ തെളിവാണ് ഇത്.

നമ്മുടെ സമൂഹത്തെ അധികാരികള്‍ വിഡ്ഢികളാക്കിയെന്നുള്ള ധാരണ പലര്‍ക്കുമുണ്ടായിരുന്നു. എങ്കിലും ബഹുഭൂരി പക്ഷം പേരും സത്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. അത് മുതലെടുത്ത്‌ അധികാരികള്‍ വീണ്ടും അവരെ കൂടുതല്‍ വിഡ്ഢികളാക്കുകയാണ് ചെയ്തത്‌. എങ്കിലും അന്ധരും ബധിരരും ഇനിയും നമ്മുടെ ഇടയിലുണ്ട്. അധികാരികള്‍ക്ക് ഓശാന പാടി അവര്‍ കൂടുതല്‍ ജന ദ്രോഹ നടപടികള്‍ക്ക് വഴി മരുന്നിട്ടു കൊടുത്തുകൊണ്ടിരിക്കുന്നു.

തങ്ങളെ തന്നെ അച്ഛന്റെ useful idiots ആയി തിരഞ്ഞെടുത്ത് വോട്ട് ചെയ്യുക അനായാസമായിരുന്നു എന്നാണു പലരും അഭിപ്രായപ്പെട്ടത്. അതിന് പ്രേരണാ ജനകമായ ചില പോയിന്റ്‌ കള്‍ താഴെ കൊടുക്കുന്നു:

സാമാന്യം കൊള്ളാമായിരുന്ന ഒരു ദേവാലയം നിലവിലുണ്ടായിരുന്നിട്ടും അതിന്റെ മുറ്റത്തുതന്നെ മറ്റൊരു ദേവാലയം പണിയാനുള്ള അധികാരികളുടെ തീരുമാനത്തിന് സമൂഹം ഒന്നടങ്കം വശംവദരായി. "ക മ" എന്നൊരക്ഷരം മിണ്ടാതെ ഉള്ള പൈസ എല്ലാം അവര്‍ അതിനായി വാരിക്കോരി കൊടുത്തു. പാടുകാര്‍ പാട്ടുപാടിയും ചേട്ടത്തിമാര്‍ ചൂടപ്പം വിറ്റും കൊച്ചു കുട്ടികള്‍ raffle നടത്തിയും സംഭാവന ചെയ്തു. സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും, മുഖസ്തുതി പറഞ്ഞും അധികാരികള്‍ മണ്ടന്മാരായ പല പൊങ്ങികളുടെയും പോക്കറ്റടിച്ചു. അങ്ങനെ ഏത് വിധേനയും ഒരു പള്ളി തല്ലിക്കൂട്ടി ഒപ്പിച്ചു.

പള്ളിപണി കഴിഞ്ഞതെ ദാ, അങ്ങാടിയത്ത് ഒരു പരിഷ്കാരവുമായി വന്നിരിക്കുന്നു. അദ്ദേഹത്തിന്‌ അമേരിക്കയില്‍ ജീവിക്കണം, പക്ഷെ പതിനാറാം നൂറ്റാണ്ടിലെയ്ക്ക് തിരിച്ചു പോകണമത്രേ. അതിന്റെ പ്രാരംഭ നടപടിയായി അള്‍ത്താരയില്‍ അദ്ദേഹമൊരു വളയം തൂക്കി വലിയൊരു ശീല തൂക്കി. അതിനെതിരെ ശബ്ദ മുയര്‍ത്താന്‍ ഒരു വടക്കന്റെയും നാവു പൊങ്ങിയില്ല. ശീലക്കെതിരെ വീമ്പിളക്കിയ പല വടക്കരും വാലും ചുരുട്ടി, വായും അടച്ചു അധികാരികളുടെ പാദസേവ സേവനത്തിലെയ്ക്ക് തിരിച്ചു പോയി. ഇതോടെ മായം ചേര്‍ത്ത മുലപ്പാല്‍ കുടിച്ചു വളര്‍ന്നവരാണ് വടക്കര്‍ എന്ന ബോധ്യം പാലാ-ചങ്ങനാശ്ശേരിക്കാര്‍ക്ക് ഉറപ്പായി. താമസംവിനാ അവരെ പള്ളിയില്‍ നിന്നുതന്നെ എടുത്ത്‌ ദൂരെ എറിയാമെന്ന ചിന്താഗതിയാണ് അവര്‍ക്കിപ്പോള്‍.

ഇന്നു മിക്ക ഞായറാഴ്ചയും കുര്‍ബാന മദ്ധ്യേ ശീല അടക്കുകയും തുറക്കുകയും ചെയ്യപ്പെടുന്നു. ഒരു പക്ഷെ യഥാര്‍ത്ഥ കത്തോലിക്ക വിശ്വാസികളെ സഭാധികാരികള്‍ ഉടുപ്പ് പൊക്കിക്കാട്ടി അധിക്ഷേപിക്കുന്നതിന്റെ സ്മരണക്കായി.

ഏതായാലും ഏറെ വൈകിയാണ് പുതിയ പള്ളിക്ക് പഴയ പള്ളിയുടെ അത്രപോലും സൌകര്യങ്ങള്‍ ഇല്ലെന്നു പൊതുജനം മനസ്സിലാക്കുന്നത്.. അന്ന് നിലവില്‍ 950 ഓളം കുടുംബങ്ങള്‍ ഇടവകയില്‍ അംഗങ്ങള്‍ ആയുണ്ടായിരുന്നു. എന്നിട്ടും പള്ളിയില്‍ ഇരിക്കാന്‍ ഇടം 832 പേര്‍ക്ക് മാത്രം. പിന്നെ അങ്ങ് മുകളില്‍ ബാല്‍ക്കണിയില്‍ ഒരു ഇരുന്നൂറ്റി ചില്ല്വാനും പേര്‍ക്ക് ഒതുങ്ങിക്കൂടാം . കുട്ടി നേതാക്കള്‍ക്ക് പോലും കഷ്ടി വണ്ടിയിടാന്‍ മാത്രം 200 ഓളം പാര്‍ക്കിംഗ് സ്പേസ്. പൊതു ജനങ്ങള്‍ക്ക്‌ പൊതു വഴി ശരണം. പാര്‍ക്കിംഗ് ടിക്കറ്റും towing ഉം സര്‍വ സാധാരണം. പൊതുജനങ്ങള്‍ക്ക് ഷട്ടില് വണ്ടി എടുക്കേണ്ട ഗതികേട്. പ്രശ്ന പരിഹാരത്തിനായി ഫാ. ആന്റണിയുടെ മാസ്റ്റര്‍ പ്ലാന്‍ . സമൂഹത്തെ വിഭജിക്കുക. കുട്ടികള്‍ക്ക് പ്രത്യേക മംഗ്ലീഷ് കുര്‍ബാന. കാലത്ത് വേറെ കുര്‍ബാന. 11 ന് മറ്റൊരു കുര്‍ബാന. വൈകിട്ട് വീണ്ടും കുര്‍ബാന. CCD രണ്ടു വീതം.

പൊതുജങ്ങള്‍ വിഡ്ഢികളാണെന്നു അധികാരികള്‍ക്കറിയാമായിരുന്നു. വിഡ്ഢികള്‍ ആയതുകൊണ്ട് അത് പൊതു ജനങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ അവരുടെ തല നേരെ ആകാന്‍ തുടങ്ങിയിരിക്കുന്നുവെന്നു ഈ വോട്ടെടുപ്പ്‌ തെളിയിക്കുന്നു.

അച്ഛന്റെ useful idiot. ഫസ്റ്റ് റണ്ണര്‍ അപ്പ്‌: റോയി തച്ചില്‍. 38% വോട്ടു നേടി. സാമാന്യം കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നും വന്നവനാണ്. പറഞ്ഞിട്ടെന്തു കാര്യം. എല്ലാ കുടുംബത്തിലും ഉണ്ടാകുമല്ലോ ഒരു കുല ദ്രോഹി!

ബിഷപ്‌ അങ്ങാടിയത്ത് 24 % വോട്ടു നേടിയത് തര്‍ക്കത്തിന് ഇടയായിരിക്കയാണ്. ഫാ. ആന്റണി തന്റെ useful idiot ആകുന്നു, അല്ലാതെ താന്‍ ഫാ ആന്റണിയുടെ idiot അല്ല എന്നാണു ബിഷപ്പിന്റെ വാദം. ഐഷയും ജോര്‍ജ് വാചായുമായി ബിഷപ്‌ ഇക്കാര്യം ചര്‍ച്ച ചെയ്തു ആര് ആരുടെ വിഡ്ഢി എന്ന് പിന്നീട് തീരുമാനിക്കും.

പാരിഷ് കൌണ്‍സില്‍ 21% വോട്ടു നേടിയപ്പോള്‍, കൈക്കാരന്മാര്‍ 26% വോട്ടു നേടി 2 ശത മാനത്തിന്റെ നേട്ടം കൊയ്തു.

അതായത് ഫാ. ആന്റണി ഒഴിച്ച് മറ്റുള്ള ജനങ്ങള്‍ എല്ലാവരും കൂടി 100 ശതമാനം വോട്ട് നേടി, ഫാ. ആന്റണിയുടെ useful idiot എന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നു.

No comments: