കഴിഞ്ഞ ഞായറാഴ്ച അറിയിപ്പിന് അച്ഛന്‍ പറഞ്ഞല്ലോ. Preffered Foods ല്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഷട്ടിലെടുക്കാന്‍ .
അത് കേട്ടപ്പോള്‍ ഇത്തമ്മയുടെ അച്ചായന് സന്തോഷമായി. മൂപ്പിലാനും കാര്‍ന്നോത്തിയും ലാന്‍ഡ് ചെയ്തിട്ട് മാസം ഒന്നല്ലേ ആയുള്ളൂ.
"എടാ പുന്നൂസേ എന്റെ Preffered food എന്താണെന്ന് നിനക്കറിയാമല്ലോ?"
"അറിയാം അച്ചായാ," ഞാന്‍ പറഞ്ഞു. "പക്ഷെ ഇത് കള്ളും കറീം കിട്ടുന്ന സ്ഥലമല്ല. വണ്ടി ഇടാനുള്ള സ്ഥലമാ. പള്ളിയില്‍ ഇടമില്ലാത്തത് കൊണ്ട്. "
"ഇതെന്തു കൂത്ത്, പുന്നൂസേ, വണ്ടി വേറെ വല്ലിടത്തും ഇടണമായിരുന്നെങ്കില്‍ നമ്മുടെ ഗാരേജില്‍ തന്നെ അങ്ങ് ഇട്ടാല്‍ പോരായിരുന്നോ. ഈ അമേരിക്കക്കാരുടെ ഒരു പൂത്താരം!"
"എന്റെ അച്ചായാ. ഞാനൊരു നഴ്സാ. എനിക്കൊരു സ്റ്റാറ്റസ്സുണ്ട്. അതച്ചായന്‍ അത് കളഞ്ഞു കുളിക്കരുത്. പുന്നൂസാണെങ്കില്‍ തൊഴിലില്ലാത്ത ഒരു റിയല്‍ എസ്റ്റേറ്റ് agent ഉം. " ഇത്തമ്മ.
"നീ ഒന്നു പോടീ കൊച്ചെ," അച്ചായന്‍ മിസ്റ്റര്‍ മത്തപ്പി കണ്ണുരുട്ടി. " എടാ പുന്നോസ്സെ, അപ്പൊ ആ അച്ഛന്‍ പറഞ്ഞ ഷട്ടില്, അത് KSRTC ടെ ആന വണ്ടിയാണോടാ?"
"അല്ല അച്ചായാ. ഇതൊരു വാനാ. വെറും വാന്‍ ." ഞാന്‍ .
"ഹയ്യോ! കര്‍ത്താവേ. വാനോ? നമ്മുടെ നാട്ടിലെ കള്ളും വണ്ടിയോ!" മി. മത്തപ്പി, എന്‍ ഫാദര്‍-ഇന്‍ ലാ.
" അത് കള്ളു ഷാപ്പ്‌കാരോട് ചെയ്യുന്ന ഒരു അവഹേളനമല്ലെ, എന്റെ പുന്നൂസേ?" ഇത്തമ്മയുടെ അച്ചായാന്‍ , എന്റെ ഫാദര്‍ ഇന്‍ ലോ, വളരെ വികാര ഭരിതനായി ചോദിച്ചു.
ഇത് പറഞ്ഞു ശ്വാസം വിടും മുമ്പ് മിസ്സസ് മത്തപ്പി:
"എന്നാലും ഈ അമേരിക്കയില്‍ വന്നിട്ട് എനിക്ക് ഈ ഗതി വന്നല്ലോ, എന്റെ ഈശോയെ!" ഇത്തമ്മേടമ്മ മോങ്ങാന്‍ തുടങ്ങി. "എനിക്കെങ്ങനെയെങ്കിലും തിരിച്ചു നാടൊന്നു പറ്റിയാല്‍ മതി. ദെവസോം ഇതിയാന്റെ ഇടി കൊണ്ടിട്ടാണെങ്കിലും സമാധാനമായിട്ടുറങ്ങാമല്ലോ."
ഷട്ടില് വന്ന പാടെ ഞാന്‍ പറഞ്ഞു: " ഇത്തെ, നീ റ്റിറ്റി യുടെയും ടുട്ടുവിന്റെയും കയ്യില്‍ പിടിച്ചോ. ഞാന്‍ അച്ചായന്റെയും അമ്മച്ചിയുടെയും കയ്യില്‍ പിടിച്ചോളാം."
അങ്ങനെ ഞങ്ങള്‍ 5000 st ചാള്‍സ് റോഡിലുള്ള സീറോ മലബാര്‍ പള്ളിയിലേയ്ക്ക് ഷട്ടിലേറി.
അതിന്റെ വീഡിയോ കാണണമെങ്കില്‍ ഇവിടെ ഞെക്കുക.
പൊതു ജനങ്ങളുടെ അറിവിലേയ്ക്ക്: ഇന്നത്തെ നമ്മുടെ ഷട്ടില് വണ്ടിയുടെ ഡ്രൈവര്‍ ആരാണെന്ന് അറിയെണ്ടേ? മോഹന്‍ . നമ്മുടെ പുതിയ മെമ്പര്‍. ഉത്തര വാദിത്വം ഉള്ള പണിയല്ലേ. മനുഷ്യന്റെ ജീവന്‍ കയ്യില്‍ പിടിച്ചുള്ള കളിയാ. ചുമ്മാ ഉള്ള അലവലാതികള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. നല്ല കഴിവുള്ള ആള് തന്നെ വേണം ഷട്ടിലിന്റെ വീല് പിടിക്കാന്‍ . അതിന് ശ്രീമാന്‍ മോഹനെക്കാള്‍ പറ്റിയ ഒരാള്‍ നമ്മുടെ പള്ളിയിലില്ല. നമ്മുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചു തന്നെ കാറപകടമുണ്ടാക്കി കഴിവ് തെളിയിച്ച ആളാണ്.
1 comment:
funny.
Post a Comment