Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 16, 2009

കൊലപാതികികളെ കണ്ടു പിടിച്ചു ശിക്ഷിക്കണം - വോയിസ്‌

ഫാ. ജെയിംസ്‌ മുകളേല്‍ അകാലത്തില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടതിനെപ്പറ്റി ഞങ്ങള്‍ കൊടുത്ത വാര്‍ത്തകളെ തെറ്റായ രീതികളില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ചില കുബുദ്ധികള്‍ നടത്തുന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ. ഈ സാഹചര്യത്തില്‍ ഞങ്ങളുടെ ചില നയങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമായിരിക്കുന്നു.

ഫാ. ജെയിംസ്‌ ന്റെ കൊലപാതകത്തെ ഞങ്ങള്‍ അതിശക്തിയായി അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനു ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനങ്ങള്‍. കുറ്റവാളികളെ കണ്ടുപിടിക്കണം. മാതൃകാപരമായി ശിക്ഷിക്കണം. ഇതുപോലുള്ള ഒരു മരണം ഒരു മനുഷ്യനും അര്‍ഹിക്കുന്നില്ല.

ഞങ്ങളുടെ നയം ഇതാനെന്നിരിക്കെ സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് , വെള്ള പൂശുന്നത് നീതിയാണെന്ന് ഞങ്ങള്‍ വിഷസിക്കുന്നില്ല. ജനസമ്മദനായ, സേവനതല്‍പ്പരനും ജന സേവകനുമായ ഒരു ആദര്‍ശ പുരുഷനായിരുന്നു ഫാ. ജെയിംസ്‌ എന്ന് അദ്ദേഹത്തിന്റെ ബിഷപ്പും അദ്ദേഹത്തെ അടുത്തറിയാവുന്നവരും എടുത്തെടുത്തു പറയുന്നു. ഞങ്ങളത് വിശ്വസിക്കുന്നു. മോഷണമായിരുന്നില്ല കൊലപാതക കാരണം എന്നും bishop പറയുന്നു. കണക്കുകൂട്ടി, കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ഒരുഅറും കൊലയായിരുന്നു ഇത്.

എങ്കില്‍ ഫാ. ജെയിംസ്‌ ന്റെ മരണത്തിന് പിറകില്‍ ആര്‍? കാരണമെന്ത്?

അദ്ദേഹത്തിന്റെ തന്നെ ഇടവകയില്‍പ്പെട്ട ഒരു കുടുംബത്തിലെ രണ്ടംഗങ്ങളെ അന്ന്വേഷണ വിധേയമായി പോലീസ് പിടി കൂടിയിട്ടുണ്ട്. മരണത്തിന് പിറകിലുള്ള രഹസ്യങ്ങളുടെ ചുരുളുകള്‍ വരും ദിവസങ്ങളില്‍ അഴിയും. അതൊരു നാറ്റക്കേസായിരിക്കുമെന്നാണ് ഞങ്ങളുടെ അറിവ്. അതുകൊണ്ടുതന്നെ അതിന്റെ പൂര്‍ണ വിവരങ്ങള്‍ സഭാധികാരികള്‍ അവരുടെ സ്വാധീന മുപയോഗിച്ചു ഒതുക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കുറ്റവാളികള്‍ നീതിന്യായത്തില്‍ നിന്നും രക്ഷ പെടുവാനുള്ള സാധ്യതയും ഞങ്ങള്‍ കാണുന്നു. കാരണം പ്രമാദമായ ഒരു കേസായി ഇതു മാറിയാല്‍ സഭയുടെ ഇമേജ് ന് മങ്ങല്‍ പറ്റും എന്ന സഭാധികാരികളുടെ ഭയം . അതിനാല്‍ കേസില്ലാതെ ഒതുക്കി കുറ്റവാളികള്‍ രക്ഷപെടാനുള്ള സാഹചര്യം അധികാരികള്‍ ഉണ്ടാക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ മരണത്തെ മതപീഠനത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള അധികാരികളുടെ വ്യഗ്രത. അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം നിരപരാധികളായ കര്‍ണാടകക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് അവരുടെ ശ്രമം. അത് വിലപ്പോകില്ല എന്നുള്ള സത്യം അധികാരികള്‍ മനസ്സിലാക്കണം. സത്യം പുറത്തു വരണം. കാരണം സീറോ മലബാര്‍ സഭയിലെ ഓരോ വൈദികനും അവകാശമുണ്ട് തങ്ങളുടെ സഹോദര വൈദികന് സംഭവിച്ചതെന്ത് എന്നറിയാന്‍ .

പക്ഷെ ഞങ്ങള്ക്ക് തെറ്റിയില്ലെങ്കില്‍ നടക്കുവാന്‍ പോകുന്നത് ഇതാണ്: ഫാ. ജെയിംസ്‌ ന്റെ മരണത്തിന് പിറകിലുള്ള സത്യങ്ങള്‍ അദ്ദേഹത്തോടൊപ്പം കബറടക്കപ്പെടും. പോയത് ഫാ. ജെയിംസ്‌ നും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രം.

3 comments:

Church Hard Disk said...
This comment has been removed by a blog administrator.
Anonymous said...

This exageration about the death of this priest shows your blatant idealism and maliciousness you have in your heart. I understand that it not because you really love the priest or his family or you are really eager to know the cause of his death but you would like to throw more light on the hearsay about the priests closeness to a family in his parish and can use it against the church here. The readers are not so fool to understand your stupidity. If the priest is directly answerable to God and you have no right to judge him because you are not right first. Make yourself blameless then point your dirty finger at others and stop washing your linen in public.

Laity Voice said...

There is no exaggeration, Mr Anoni.

Fr. James was killed. By who? Why?

Sr Abhaya was killed in a convent., By who? Why?

Holy Ghost?

The fence is eating the crops. The truth about every one will come out one day.

The truth will come out about Fr. James one day. Like you mentioned, a priest cannot have a "closeness" to a family. The members of his parish are his close family.