Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 19, 2012

വോയിസ്‌ സത്യത്തിന് വേണ്ടി ശബ്ദിക്കുന്നു

ഒരു വ്യക്തിക്കോ, അല്ലെങ്കില്‍ ചുരുക്കും ചില വ്യക്തികള്‍ ഉള്‍പ്പെട്ട ചെറിയ ഒരു പ്രസ്ഥാനത്തിനോ സമൂഹത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുമോ?
കഴിയും എന്നുള്ളതിന് ചരിത്രത്തില്‍ തന്നെ തെളിവുകള്‍  ഏറെ. യേശു ക്രിസ്തു തുടങ്ങി, മഹാത്മാ ഗാന്ധി, മാര്‍ട്ടിന്‍ ലുതര്‍ കിംഗ്‌ വരെ ഇതിനു തെളിവാണ്.

എന്നാല്‍ ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ചെറിയൊരു പ്രസ്ഥാനത്തിനോ, ആഗോള കത്തോലിക്ക സഭയെ വിടുക, സീറോ മലബാര്‍ സഭയെ തന്നെ  ക്രിയാത്മകമായി സ്വാധീനിക്കുവാന്‍ കഴിയുമോ?

ഇല്ല എന്നുള്ളതാണ് സത്യം.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുവാന്‍ , വേണ്ടി വന്നാല്‍  രക്ത സാക്ഷികളാകാന്‍ തന്നെ സഭാ സദാകാലവും അംഗങ്ങളെ ആഹ്വാനം  ചെയ്യുന്നുണ്ട്.എന്നാല്‍ ഈ ആഹ്വാനം സഭയ്ക്ക് ബാധകമല്ല. സഭയെ വിമര്‍ശിക്കുന്നവരെ, സഭാധികാരികളെ ചോദ്യം ചെയ്യുന്നവരെ സഭ തന്നെ രക്തസാക്ഷികളാക്കുന്ന അനുഭവമാണ് നമ്മള്‍ കാണുന്നത്. ആഗോള കത്തോലിക്ക സഭയിലും ഈ പ്രവണത തന്നെയാണ്. അമേരിക്കയില്‍ അടുത്ത കാലങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ കാട്ടിക്കൂട്ടിയ  ബാല ലൈംഗീക പീഡനങ്ങളെപ്പറ്റി അന്ന്വേഷിക്കാന്‍ സഭ തന്ന ഏര്‍പ്പെടുത്തിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു മുന്‍ governor ഫ്രാങ്ക് കീറ്റിംഗ്. ബോസ്റ്റണിലെ അന്നത്തെ കാര്‍ഡിനല്‍ മഹോണി സര്‍ക്കാരിനോട് സഹകരിക്കാതെ നില്‍ക്കുകയും, നിഷ്പക്ഷമായ അന്ന്വേഷണങ്ങള്‍ക്ക് വിലങ്ങു തടിയാകുകയും ചെയ്തപ്പോള്‍, അദ്ദേഹം കത്തോലിക്ക സഭയെ അമേരിക്കന്‍  മാഫിയയോട് ഉപമപ്പെടുത്തി.

അതോടെ അദ്ദേഹത്തിന്റെ തല തെറിച്ചു.

ഒന്ന് രണ്ടു വര്ഷം മുമ്പ് സി. ജെസ്മിയുടെ "ആമ്മേന്‍ " എന്ന ആത്മകഥയെപ്പറ്റി വായനക്കാര്‍ കേട്ടിരിക്കുമല്ലോ . ആ പുസ്തകത്തിനു പ്രതികരണമായി ഏതോ ഒരു സി. ടിസി സത്യദീപത്തില്‍ ഒരു മറുപടി എഴുതിയിരുന്നു. ആ വിമര്‍ശന ലേഖനത്തിന്റെ ഒരു ഭാഗം: "അയാള്‍ അത് വീണ്ടും ചെയ്തിരിക്കുന്നു. അനുയായികള്‍ക്കിടയില്‍ നിന്നു യേശുവിനെ ഒറ്റിക്കൊടുത്തിരിക്കുന്നു. അപ്പോഴെന്നപോലെ ഇപ്പോഴും സമയം കൃത്യമായി തിരഞ്ഞെടുത്തിരിക്കുന്നതാണ്. പ്രാര്‍ത്ഥന യുടെയും ഉപവാസത്തിന്റെയും കാലം. (നോമ്പ്). ഇത്തവണത്തെ വഞ്ചനയ്ക്ക് മറ്റൊരു വ്യത്യാസമുണ്ടെന്നു മാത്രം. യൂദാസ് ഒരു വനിതയുടെ വേഷവിതാനത്തിലാണ് ഇപ്പോള്‍. അയാളുടെ കയ്യില്‍ ഒരു പുസ്തകവുമുണ്ട്‌. തന്റെ ഗുരുവും കര്‍ത്താവുമായ യേശുവെന്റ്റ് തിരുമുഖത്തു ഒരു പുസ്തക ചുംബനമാണ് അയാള്‍ അര്‍പ്പിക്കുന്നത്! ദുഷ്ടലാക്കോടെ അയാള്‍ മന്ത്രിക്കുന്നു: "ആമ്മേന്‍ "! പഴയ യൂദാസിന്റെ മുപ്പതു വേള്ളിക്കാഷിനെ നിഷ്പ്രഭമാക്കുന്ന വന്‍ രാഷ്ട്രീയ ലാഭങ്ങളാണ്  ഈ പുതിയ ഭീരുവിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം."
സത്യ ദീപം മാര്‍ച്ച്‌, 12 , 2009 ലക്കം.

ആരാണീ സി. ടിസി  എന്നറിയില്ല. സമചിത്തതയോ, വസ്തുതാബോധമോ, യുക്തിയോ ചേര്‍ന്ന ഒരു മറുപടിയല്ല മുകളിലേതു എന്ന് ഏതു വായനക്കാര്‍ക്കും മനസ്സിലാക്കാം. ഒരു പക്ഷെ ക്രിസ്തുവിന്റെ മണവാട്ടിയാണെന്ന്  വിശ്വസിച്ച്‌ , ക്രിസ്തുവിന്റെ ഏതോ പ്രതിപുരുഷനുമായി മണവറ പങ്കിടുന്ന ഒരു പാവം കന്യാസ്തീയാകാം ഈ സി. ടിസി. ആ ആത്മാനുരാഗം അവളെ അന്ധയാക്കിയിട്ടുണ്ടാകാം.
മുകളില്‍ പറഞ്ഞ സി ടിസ്സിമാര്‍ നമ്മുടെ ഇടയിലുമുണ്ട്. ഇവിടെ, ഈ ചിക്കാഗോയില്‍. ശിരോ വസ്ത്രത്തിനു പകരം ഇവര്‍ അണിയുന്നത് സൂട്ടും കോട്ടുമാണ്.  ഇവരാണ് സീറോ മലബാര്‍ വോയ്സിന്റെ വായ്‌ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍. സഭാധികാരുടെ ദല്ലാള്‍ മാറും ഡാഫര്‍ മാരുമായ ഇവര്‍ ഞങ്ങളുടെ തൊണ്ട അടച്ചു കെട്ടുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം അധികാരികള്‍ എന്ത് അന്ന്യായം കാട്ടിയാലും പ്രശ്നമില്ല. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ശത്രുക്കള്‍. ശാപം വന്നു ഭവിക്കുമത്രേ! ഞങ്ങള്‍ അനോണികളായി ഇരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ തന്നെയെങ്കിലും വായനക്കാര്‍ക്ക് മനസ്സിലായിക്കാനുമെന്നു വിശ്വസിക്കുന്നു.

എന്നാല്‍ സീറോ മലബാര്‍ ശബ്ദത്തിന്റെ വായടക്കാന്‍ ദൈവത്തിനല്ലാതെ ഒരു ശക്തിക്കുമാവില്ല. അനാപത്തിനും, അന്ന്യായത്തിനും, അധര്‍മ്മത്തിനും  എതിരെ ഞങ്ങള്‍ ശബ്ദിക്കും. സത്യം എന്നും ഞങ്ങള്‍ വിളിച്ച് കൂകും. പള്ളി മേടയില്‍ നിന്നും, അള്‍ത്താര വളയത്തില്‍ നിന്നും, വേണ്ടിവന്നാല്‍ ബിഷപ്പിന്റെ കത്തീദ്രലിന്റെ താഴികക്കുടത്തിന്റെ മണ്ടയില്‍  നിന്നുപോലും  ഞങ്ങള്‍ വിളിച്ച് കൂകും.   കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ പള്ളിക്കാരുടെ ധൂര്‍ത്തിനും അഴിമതിക്കും പൈസ കൊടുത്തു മുടിയട്ടെ.

വോയിസ്‌ ഇത്ര നാള്‍ കുരച്ചതുകൊണ്ട്‌ എന്ത് നേടി എന്ന് ചോദിക്കുന്നവരുണ്ട്. ഒന്നും തന്നെ നേടിയില്ലെന്നു വച്ചോ. പക്ഷെ ഈ വോയിസ്‌ ഉണ്ടായിരുന്നില്ലെങ്കില്‍  അധികാരികള്‍ ഇതിനോടകം മറ്റെന്തൊക്കെ ചെയ്തുകൂട്ടിയേനെ എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും അഭ്യൂഹമുണ്ടോ?
ഒരു കാര്യം ഞങ്ങള്‍ ആണയിട്ടു പറയുന്നു: നമ്മുടെ പള്ളിപണി സമയത്ത് ഈ വോയിസ്‌ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ പള്ളിയുടെ സ്ഥിതി ഇതല്ലായിരുന്നെനെ. ഒരിഷ്ടികയ്ക്ക്, ഒരു പെയിന്റ് ഗ്ലാസ്സിനു, ഒരു ഗ്രാനൈറ്റ് ഓടിനു കണക്കുണ്ടായേനെ. പള്ളിക്ക് ആവശ്യത്തിനു പാര്‍ക്കിംഗ് സൌകര്യമുണ്ടായേനെ. ഒരു പക്ഷെ ഇപ്പോള്‍ ഇരിക്കുന്നിടത്ത്‌ ഈ പുതിയ പള്ളി വരികപൊലുമില്ലായിരുന്നെനെ.

11 മില്യണ്‍ ന്റെ പള്ളി ഒരു പക്ഷെ 6 മില്യണ്‍ ന് തീരുകയും ചെയ്തേനെ!
ഇനി ഇപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം. പോയ ബുദ്ധി പിടിച്ചാല്‍ കിട്ടുമോ?

19 comments:

Anonymous said...

Hope you have courage to keep the spirit till the end!!. When body gets weak , the spirit gets lost and wish that not happening here.
Lets have fruitful "dialogue" and bring the best in everything. Try learning from the Global Church and accepting changes, rather than confining to the narrow mindedness.

Anonymous said...

No matter what the people says, the leadership will do what they want.

They will never liste to the people beacuse they dont care. They will use the name of Bible and Jesus to collect regular contribution. Once the fund is in their hand, they dont want any ones opinion on how to spend it.

Then bottom line is, when you need support or help from church authorities (like funeral, wedding etc) only money can make the things happen the way you want. No matter how supportive you are to the church or authorities, when you need something, they will corner you and collect the maximum they can. In this case, why should i be a regurlar contributor? When I needed something, I will open my check book generously. (Just like we go to Kerala govt offices to get things done.)

Anonymous said...

"A lie gets halfway around the world before the truth has a chance to get its pants on." -- Sir Winston Churchill

"Men occasionally stumble on the truth, but most of them pick themselves up and hurry off as if nothing had happened." -- Sir Winston Churchill


The voice is in right direction otherwise the current Chicago based Syro Malabar Church washes away the truth and finally installs a fully qualified Paganism for the Syro Malabar faithful in USA. I do not blame the church alone because 80% of us in USA had never read bible one time in their life. Therefore we swallow whatever the priests and bishop vomit.

For example last week the vicar mentioned about curse for the wrong doing and warned that such curse will carry on for seven generations. Do you believe in this?

Jesus never curses anybody; instead he cares, carries, heals and empties himself for us. He indeed carries our burden and led us to everlasting life. That is the essence of bible and the Lord thus taught us the supreme law of unconditional love.

If the Vicar is right then what is the need of confession and all the sacraments. Our church is filled with devils in white rob.

Anonymous said...

Dear brother you didnt read bible properly.Whatever God told will be like that,otherwise you have to repent&do your penances,you dont know about pergatry

Anonymous said...

I like to say MALABAR VOICE doing wonderfull job.I like to know is any way we can make speciall website or malabar voice to discuss our community issues.

Anonymous said...

This is the best thing that has happened to our church : a place for people who can see the reality can talk. It is encouraging to know that there are many people who understands how the clergy manipulates people using the name of God. They break the second commandment everyday doing it. It looks like their goal is to accumulate wealth, power and control over people on this earth.

Anonymous said...

ഫാ.ശാശേരിക്ക് നല്ല ഹൃദയം വന്നോ എന്ന് തോനി. പിന്നേയും പിഴച്ചു.

കഴഞ്ഞ ആഴ്ച്ചയില്‍ നടന്ന കലാ പരിപാടിയില്‍ ഇപ്പോഴത്തേ കൈക്കാരനേകൊണ്ട് ഒരു വാക്കുപോലും സംസാരിക്കുപോലും ചെയ്തില്ല, അത് ഏതായാലും മോശമായിപോയി.
ഈ തവണ എല്ലാ ടീമിന്റെയും ക്യാപ്റ്റ൯മാരുടെ പേരുകള്‍ ഇടുത്ത് ഇടുത്ത് ഫാ.ശാശേരി ഇന്നലെ വിളിച്ചുപറയുകയും ചെയ്തു. പക്ഷേ കുക്കിങ്ങിന്റെ ക്യാപ്റ്റന്റെ പേര് പറയാ൯ ഫാ.ശാശേരി മറന്നുപോയി, അത് ഏതായാലും മോശമായി.
എന്തായിരിക്കും ഫാ.ശാശേരി കുക്കിങ്ങിന്റെ ക്യാപ്റ്റന്റെ പേര് പറയാ൯ മടിച്ചത്.
മൃതദേഹത്തോട് മനപ്പൂര്‍വ്വം അനാദരവും അവഹേളിച്ച ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ കണ്ണൂക്കാട൯, ഈ ക്യാപ്റ്റന്റെ അങ്കിള് ആയതുകൊണ്ടാവാം അല്ലെങ്കില്‍ ഫാ.സജിയുടെ ഫോട്ടോ ആ൪ക്കൊക്കയോ അസൂയ മൂത്തട്ട് പറിച്ചിട്ടത്ത് തിരികെ ഗ്ലു വെച്ച് ഒട്ടിക്കാ൯ കൂട്ടുനിന്നത് എന്ന് ഫാ.ശാശേരിയുടെ ചെവിയില്‍ ആരേങ്കിലും മന്ത്രിച്ചിട്ടുണ്ടാവാം. അതുകൊണ്ടാണോ ഫാ.ശാശേരി കുക്കിങ്ങിന്റെ ക്യാപ്റ്റന്റെ പേര് പറയാ൯ മടിച്ചത്.
ഫാ.ശാശേരിയുടെ ഫോട്ടക്കാണ് ഇങ്ങനേ സംഭവിച്ചിരുന്നുവെങ്കില്‍, തിരികെ പിടിപ്പിച്ചാല്‍, ഈ നല്ല കാരൃം ചെയ്തവരുടെ പേര് അറിഞ്ഞുകൊണ്ട് പറയുവാ൯ മടിക്കുമോ ഫാ.ശാശേരി. ഫാ.ശാശേരിയേപോലുളള മറ്റൊരു അഭിശക്തനാണ് ഫാ.സജി എന്ന കാരൃം ഫാ.ശാശേരി മറന്നുപോവുകയാണോ എന്നൊരു സംശയം!

Anonymous said...

പിതാവ് എല്ലാം ക്ഷേമിചെന്നു തന്നെ കരുതുക ..അപ്പോള്‍ പിന്നെ വര്‍ഗീസ് അച്ഛന്റെ കണ്ണുനീര്‍ വീണു നനഞ്ഞ ബെമ്മയും അള്‍ത്താരയും പിന്നെയും ബാക്കി
March 13, 2012 1:10 PM

ആര് പറഞ്ഞു പിതാവ് എല്ലാം ക്ഷെമിച്ചെന്ന്. അങ്ങനെയാണെങ്കില് സജിയച്ഛനെ പറഞ്ഞുവിട്ട പിതാവ് എന്തിനാണ് സജിയച്ഛന്‍റെ പടം കാണുബോഴ് ഇത്രക്ക് വലിയ വിരോധം.
പിതാവ് ചെയ്ത് കൂട്ടിയ,ജെനങ്ങളോട് ചെയ്ത് കൂട്ടുന്ന പാപങ്ങള്‍ എങ്ങനേ ക്ഷെമിക്കാ൯ സാധിക്കും.

Anonymous said...

പുളിക്കന്‍റെ അയ്ടിയ അല്ലാതെ മറ്റാ൪ക്കാണ് ഈ ഫോട്ടോ പറിക്കാ൯ സാധിക്കുന്നത്. പുളിക്കന്‍ ചെയ്തട്ടില്ലേരിക്കാം, പക്ഷേ പുളിക്കനും ഫാ സാശേരിക്കും അറിയാം ഇതിന്‍റെ പിന്നില്‍ ആരാണെന്ന്!

Anonymous said...

എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ! , വി . ദേവാലയങ്ങളിലും പിശാചുക്കള്‍ കടന്നുകൂടിയിരിക്കുന്നു ! . പിശാചുക്കളെ വി . കുരിശു കാട്ടി ഓടിക്കാമായിരുന്നു ഈ അടുത്തകാലംവരെ , പക്ഷെ ഇപ്പോള്‍ സാത്താന്‍
കുരിശിന്‍റെ രൂപത്തില്‍ , അതായിത് താമര , ക്ലാവര്‍ , ശിവലിങ്കത്തിനു സമാനമായ നിലവിളക്ക് തുടങ്ങിയ രൂപത്തില്‍ പുതിയ വേഷം കൈകൊണ്ടു പരിപാവനമായ നമ്മുടെ വി . ദേവാലയങ്ങളില്‍ കയറി
പറ്റിയിരിക്കുന്നു . അതിനു കൂട്ടുനില്‍ക്കുന്നതോ നമ്മുടെ മത മേലധികാരികള്‍ തന്നെ . സ്വാര്‍ത്ഥലാഭത്തിനുവേണ്ടി നമ്മുടെ ദൈവമായ കര്‍ത്താവിനെ തന്നെ ബലിയാടാക്കി പൈശാചിക മാര്‍ഗത്തിലൂടെ വിശ്വാസികളെ
തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും , വി . കുരിശിനെ നിന്ദിച്ചും നമ്മുടെ സഭാ മേലധ്യക്ഷന്മാര്‍ സാത്താന്‍റെ സന്തതികളായി ഇതിനോടകം മാറി കഴിഞ്ഞിരിക്കുന്നു . നമ്മളെ സംബന്തിച്ചു പറഞ്ഞാല്‍ ഒരു ഉത്തമ
ഉദാകരണമല്ലെ നമ്മുടെ മെത്രാന്‍ ജേക്കബ്‌ അങ്ങാടിയത് . അങ്ങേരു എന്താണ് ഈ അമേരിക്കയില്‍ ചെയ്തുകൂട്ടുന്നത് . പട്ടിക്കു പേ വന്ന അവസ്ഥ . വിവരക്കേടല്ലാതെ , നല്ലതൊന്നും അങ്ങേരു ചെയ്തിട്ടില്ല . കോപ്പെലില്‍
ഒരു പള്ളി വാങ്ങാന്‍ രാവും പകലുമില്ലാതെ ആഗോരാത്രം കഷ്ടപ്പെട്ട് പള്ളിവാങ്ങി . ആ പള്ളിയില്‍ പത്തു ദിവസം വികാരിയായി തുടരാന്‍ അനുവദിക്കാതെ രായ്ക്കു രാമാണം നാടുകടത്തി കള്ളനെന്നു മുദ്ര
കുത്തിയ ഈ അങ്ങാടി പിതാവ് സാത്താന്‍റെ സന്തതിയല്ല , തികച്ചും സാത്താന്മാരുടെ രാജാവ് ലുസിഫര്‍ ആണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത് . തന്‍റെ കീഴിലുള്ള ഒരു സഹ പുരോഹിതനെ ഈ വണ്ണം
നാടുകടത്തിയ അങ്ങാടി ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല . അങ്ങേരുടെ മുഖത്തു ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഏവര്‍ക്കും അത് പ്രകടമാകും . പൈശാചികത്വം നിറഞ്ഞ മുഖവും , എന്തൊക്കെയോ വെട്ടിവിഴുങ്ങാനുള്ള
അഭിനിവേശവും നിറഞ്ഞ പരക്കംപായുന്ന കണ്ണുകള്‍ . സത്യത്തില്‍ അങ്ങാടി പിതാവ് അച്ഛനല്ലായിരുന്നു ആകേണ്ടത് ഒരു ആരാചാരായിരുന്നു ആകേണ്ടത് . അച്ഛനായിട്ടും പ്രവര്‍ത്തി ആരാചാരുടെതല്ലേ ! .
എന്തിനു വിശ്വാസികളായ ഞങ്ങളെ വഴിതെറ്റിക്കാനായി സീറോ മലബാര്‍ സഭയില്‍ കടിച്ചുതൂങ്ങി കിടക്കുന്നു , കഷ്ടം തന്നെ ? .

Anonymous said...

ഇത്രയും കഷ്ടപെട്ട് രണ്ട് മൂന്ന് ദിവസം ഭക്ഷണം പാകം ചെയ്ത ആളുടെ പേര് പളളിയില്‍ വിളിച്ചുപറയാ൯ ശാശ്ശേരിയച്ചന് വിളിച്ചുപറയാ൯ സാധിച്ചില്ല. കഷ്ടം തന്നെ

Anonymous said...

ഫൗഡേഷ൯ മീറ്റിങ്ങ് ഉടനേ കൂടണം!

Anonymous said...

ബിഷപ്പി൯റെ ഫോട്ടോയേക്കാലും വലിയ ഫോട്ടോ ഫാ.സജിയുടെ എന്ന പരാതി പലപ്പോഴും കേട്ടിരിക്കുന്നു.


മാ൪പ്പാപ്പയുടെ തൊപ്പിയേക്കാലും വലിയതോ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പി.

മൈക്കില്‍ ആ൯ജലോ മാ൪പ്പാപ്പയുടെ തൊപ്പിയില്‍ വരക്കാതേ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പിയില്‍ വരച്ചെന്നൊ. എന്താ കഥ.

മാ൪പ്പാപ്പ പോലും ഇരുന്ന് പ്രസംഗിക്കാറില്ല. പക്ഷേ അങ്ങാടിയത്ത് ബിഷപ്പ് ഇരുന്ന് പ്രസംഗിക്കേ, എന്താ കഥ. ഇതണോ ബിഷപ്പ് അങ്ങാടിയത്തി൯റെ കീഴ്വണക്കം.

Anonymous said...

കോപ്പലിലെ പിള്ളേരുടെ കലാപരിപാടി നടക്കുന്നതിന്റെ ഇടക്ക് ഹാളില് എന്തിനാണ് ലിഫ്റ്റ് വഴി മുടക്കിയായി ഇട്ടത്. പിള്ളേരുടെ കലാപരിപാടി കഴിഞ്ഞു, അവര് ആ വഴി മുടക്കിയെ മാറ്റി.

Anonymous said...

Hot news .
yesterday Durning HOMILY, MAR Agadiyath Big devil was preaching, then HOLISPIRIT interfere devil and cut off MIC 3 times for stiing in the middle of HOLY ALTER and preach.BUT HE IS THE WORST EVIL DEVIL.NO HOLYSPIRT can fix him .He has too meany Trials warnmings from the GOD for wrong doing in the form of sick Humilation and abadon from COmmunity, he still didn't learn a thing ,and HE will NEVER.

Anonymous said...

Hot news .
yesterday Durning HOMILY, MAR Agadiyath Big devil was preaching, then HOLISPIRIT interfere devil and cut off MIC 3 times for stiing in the middle of HOLY ALTER and preach.BUT HE IS THE WORST EVIL DEVIL.NO HOLYSPIRT can fix him .He has too meany Trials warnmings from the GOD for wrong doing in the form of sick Humilation and abadon from COmmunity, he still didn't learn a thing ,and HE will NEVER.

Anonymous said...

ഒരു പക്ഷെ ക്രിസ്തുവിന്റെ മണവാട്ടിയാണെന്ന് വിശ്വസിച്ച്‌ , ക്രിസ്തുവിന്റെ ഏതോ പ്രതിപുരുഷനുമായി മണവറ പങ്കിടുന്ന ഒരു പാവം കന്യാസ്തീയാകാം...............
===========
ക്രിസ്തുവിന്റെ മണവാട്ടി - മണവാട്ടിയുടെ അത്മീയ മണവാളന്‍ - അത്മീയ മണവാളന്റെ പ്രതിപുരുഷന്‍ - പ്രതി പുരുഷന്റെ മണവാട്ടി. എന്റെ ദൈവമേ, ചിരിച്ചു മടുത്തു കേട്ടോ.എന്തൊരു ഉപമ. വെറുതെ അച്ചന്മാരെ ഇതും പറഞ്ഞു കൊതിപ്പിക്കല്ലേ. ഒരു അനാഥ ശാലയും കൂടി ഉണ്ടെങ്കില്‍ ജോറായി.

Anonymous said...

വോയിസ്‌ സത്യത്തിന് വേണ്ടി ശബ്ദിക്കുന്നു.

ഇത് കാണുന്ന അങ്ങാടിയത്ത് പിതാവിനെറ ഉറക്കം കെടുന്നു.

ഒരു പാവം കുഞ്ഞാട് said...

വോയിസ് ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ഞാന്‍ ഇതെഴുതുന്നത് ഒരു പ്രതിഷേധം അറിയിക്കാനാണ്. താങ്കള്‍ ഒരു ബിഷപ്പിനെ തെറി പറഞ്ഞു എന്ന് വേറൊരു ഉത്തരവാദിതപ്പെട്ട ബ്ലോഗ്‌ ആരോപിക്കുന്നു. അവരുടെ ബ്ലോഗില്‍ നിന്നും കടമെടുത്തു പറയട്ടെ. "സാവൂള്‍, സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത് എന്നുള്ള അശരീരി വോയിസ്‌ ബ്ലോഗില്‍ എഴുതുന്ന തെറി കുട്ടന്മാരുടെ ഉറക്കം കെടുത്തും". ഇത് വായിച്ചപ്പോളാണ് എനിക്ക് മനസിലായത്, താങ്കള്‍ തെറി പറഞ്ഞു എന്ന് പറയുന്ന ബഹു:ബിഷപ്പ് യേശു തന്നെ ആണെന്ന്. അല്ലാതെ യേശു സവുളിനോട് ചോദിച്ച കാര്യം ഇപ്പോള്‍ ഉറക്കത്തില്‍ വേറൊരാള്‍ക്ക് ചോദിക്കാന്‍ സാധിക്കുകയില്ലല്ലോ? ഞാനും ചിലതൊക്കെ പലപ്പോഴും വോയിസില്‍ എഴുതിയിട്ടുണ്ട്. അതെല്ലാം തെറി ആയിരുന്നെന്നും ഇപ്പോഴാണ്‌ മനസിലായത്. ഞാന്‍ നരകത്തില്‍ പോകുമോ എന്നോര്‍ത്ത് പേടി തോന്നുന്നു. ബഹുമാന്യനായ കണ്ണൂക്കടനെപ്പറ്റി നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ആ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. അതായതു, "റോമിലെ ഓറിയെന്റല്‍ കലാലയത്തില്‍ നിന്നും ലിട്ടര്‍ജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ, മൈനര്‍ സെമിനാരിയില്‍ റെക്ടര്‍ ആയി വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ച ബഹുമാന്യന്‍ അയ പോളി കണ്ണൂക്കാടന്‍ പിതാവിനെയും......" മേല്‍പടി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് എടുക്കുന്നവര്‍ എല്ലാം യേശുവിന്റെ സ്വന്തം അളാകുമെന്നും അവര്‍ക്കൊന്നും യാതൊരു തെറ്റും ചെയ്യാന്‍ സാധിക്കുകയില്ലെന്നും നിങ്ങള്‍ അറിയേണ്ടിയത് ആയിരുന്നു. അദ്ദേഹത്തിന് മേല്‍പടി ഡോക്ടറേറ്റ് ഉള്ള കാര്യം എനിക്കും അറിവില്ലായിരുന്നു. കേരളത്തില്‍ നിന്നും ഡോക്ടറേറ്റ് എടുക്കാഞ്ഞത് അദ്ദേഹത്തിന് മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ ആയിരുന്നെന്നു നിങ്ങള്‍ പറഞ്ഞേക്കാം. അത് അസൂയ മൂലമെന്നെ ഞാന്‍ പറയൂ. അടുത്തതായി വേറൊരു കാര്യം. ഒരു CMI വൈദികനെ നിങ്ങള്‍ പീടിപ്പിച്ചിട്ടു അതെല്ലാം ആ പാവം ബിഷപ്പിന്റെ തലയില്‍ കെട്ടി വെച്ചു. ആ ബിഷപ്പിനും ആ ബ്ലോഗിനും യാതൊരു അഭിഷിക്തനായ വൈദികനെയും പീഡിപ്പിക്കാന്‍ പറ്റുകയില്ല. ആ ബ്ലോഗു തന്നെ അഭിഷിക്തരായ അച്ചന്മാരെയും ബിഷപ്പുമാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയിട്ട് ആണ്. ഈ കാര്യത്തില്‍ ആ ബിഷപ്പും ആ ബ്ലോഗും പറയുന്നത് ആണ് ഞാന്‍ വിശ്വസിക്കുക. എന്തെന്നാല്‍ അവര്‍ ഒരിക്കലും കള്ളം പറയുകയില്ല. എന്റെ തലയില്‍ മാമോദീസ വെള്ളം വീണ അടയാളം ആ ബിഷപ്പെങ്ങാനും മായിച്ചു കളഞ്ഞാലോ? ഞാന്‍ എന്തായാലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു. ഇനി ബഹു: കന്നൂക്കാടന്‍ പിതാവിനെ കാണുമ്പോള്‍ അധെഹത്തിനെ കൊണ്ട് എന്റെ തലയില്‍ ചവിട്ടിപ്പിച്ചു അനുഗ്രഹം വാങ്ങണം. പാപ പരിഹാരത്തിനായി അഞ്ഞൂറ് ഡോളര്‍ കൊടുക്കുകയും ചെയ്യും. ഇനി ഏതൊരു ബ്ലോഗിലും ബിഷപ്പ് പറയുന്ന തിരു വചനങ്ങള്‍ മാത്രമേ ഞാന്‍ എഴുതുക ഉള്ളു. (ചില മണ്ടന്മാരായ ബിഷപ്പുമാരെ എങ്കിലും നാട്ടുകാരില്‍ നിന്നും തെറി കേള്‍പ്പിക്കുന്നത് അവരുടെ ശിങ്കിടികള്‍ എന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികളായ ചില ബ്ലോഗുകാര്‍ ആണെന്ന് ഒരു ഗുണപാഠം കൂടി ഇതിലുണ്ട്)