Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, May 29, 2010

കടുപ്പന്റെ ബുദ്ധി അപാര ബുദ്ധി!

ചിക്കാഗോ കത്തീദ്രലില്‍ ഇന്ന് holy communion  ആയിരുന്നു. ഇത്തമ്മയുടെ സഹോദരിയുടെ കുട്ടിയുമുണ്ട്. പോകാതിരിക്കാന്‍ പറ്റില്ലല്ലോ.

ഇത്തമ്മ പതിവുപോലെ കോലം കെട്ടി, ചായം പൂശി, ടിറ്റി മോളെയും ഒരുക്കിക്കെട്ടി ഇറങ്ങിയപ്പോള്‍ സമയം വൈകി . പള്ളിയില്‍ ചെന്നപ്പോള്‍ പാര്‍ക്കിംഗ് ലോട്ട് ഫുള്‍. കുടുംബത്തെ പള്ളിയുടെ മുമ്പില്‍ ഇറക്കി, വണ്ടിയിടാന്‍ ഒരിടമന്ന്വേഷിച്ചു പള്ളിക്ക് ചുറ്റും മൂന്ന് വലം വച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചു കറമ്പന്റെ  വീടിന്റെ മുമ്പില്‍ വണ്ടിയിട്ടിട്ട് ചെന്നപ്പോള്‍ കുര്‍ബാന പകുതി കഴിഞ്ഞു., praise the lord !

പള്ളിയകത്ത് കേറിയതെ 11 പട്ടക്കാരുടെ  പ്രിഷ്ടഭാഗമാണ് കാണാന്‍ കഴിഞ്ഞത്. പള്ളിയുടെ പിറകില്‍ നിന്നു നോക്കിയപ്പോള്‍ വീടിനു പിറകിലെ picket fense കുത്തി നിറുത്തിയ പോലെയുണ്ട്.  പാട്ട് കുര്‍ബാനയാണോ, അല്ലയോ, ഭാഷ  ഇംഗ്ലീഷ് ഓ മലയാളമോ എന്നൊന്നും  ഉടന്‍ മനസ്സിലാക്കാന്‍ കഴിയാഞ്ഞതില്‍ നിന്നും മുഖ്യ കാര്‍മ്മി ആരാണെന്ന് മനസ്സിലായി. നമ്മുടെ പള്ളിയിലെ മിക്കവാറും ചേച്ചിമാരെയും, ആന്റിമാരെയും കൊച്ചമ്മമാരെയും പ്രിഷ്ട ഭാഗം മാത്രം കണ്ടു തിരിച്ചറിയാനുള്ള പരിശുധാത്മാവിന്റെ ഒരു പ്രത്യേക വരം ഈയുള്ളവനുണ്ട്. എങ്കിലും നമ്മുടെ കാര്‍മ്മികരെ പുറംഭാഗം കണ്ടു തിരിച്ചറിയാന്‍ ഈ വരം പ്രയോജനപ്പെട്ടില്ല.

അങ്ങനെ ആരാണീ മറ്റു കാര്‍മ്മികര്‍ എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോളാണ്  രണ്ടച്ചന്മാരുടെ ഉടുപ്പുകള്‍ക്കിടയില്‍, അവരുടെ തോളിനു താഴെയായി ഒരു കൊച്ചു തല പ്രത്യക്ഷപ്പെട്ടത്. അതൊരു കിശുവായ അച്ഛനായിരുന്നു. അദ്ദേഹം ആ രണ്ടച്ചന്മാര്‍ക്കും ഇടയില്‍  ഹോട്ട് ഡോഗില്‍ dill pickle ഇരിക്കുംപോലെ, അല്ല ഒരു ഹോട്ട് പെപ്പെര്‍ ഇരിക്കും പോലെ അങ്ങനെ ഞെങ്ങിക്കൂടി നില്‍ക്കുകയായിരുന്നു.

ആരാണീ കുള്ളന്‍ എന്നായി പിന്നത്തെ ചിന്ത.

അപ്പോഴാണ്‌ ഓര്‍മ്മവന്നത്. ഇത് മറ്റാരുമല്ല. നമ്മുടെ കൊട്ടാര വിദൂഷകന്‍ . റാസ്പുടിന്‍ . കടുപ്പന്‍ തന്നെ.

ആശാന്‍ രണ്ടുമൂന്നു മാസങ്ങളായി കേരളത്തിലായിരുന്നല്ലോ. അവിടെ എന്തായിരുന്നു പണി എന്നറിയില്ല. അരമന പറയുന്നു, അമ്മക്ക് സുഖമില്ലായിരുന്നു എന്ന് . ചില നാട്ടുകാര്‍  പറയുന്നു, അല്ല, നാട്ടില്‍ ഫാ. സജി തെളിക്കുന്ന കാട്ടുതീ തല്ലിക്കെടുത്താന്‍ പോയതാണെന്ന്. മറ്റു ചിലര്‍ പറയുന്നു, ഇതൊന്നുമല്ല, ഒരു സഹായ മെത്രാന്‍തൊപ്പി തപ്പി കേരളത്തിലെ അരമനകള്‍ മുഴുവന്‍ ചെക്കുബുക്കുമായി കയറി ഇറങ്ങുകയായിരുന്നെന്നു. ഇനിയും മറ്റു ചിലര്‍ പറയുന്നു അദ്ദേഹം റബര്‍ തോട്ടത്തില്‍ ഒരു മിന്നല്‍ പരിശോധനക്കും  വീടുപണി എവിടെ വരെ പുരോഗമിച്ചെന്നു നേരിട്ട് കണ്ടു മനസ്സിലാക്കാനും പോയതാണെന്ന്. വീണ്ടും പുതിയ ഒരു റബര്‍ തോട്ടം നോക്കി വില പറയാന്‍ പോയതാണെന്ന്  പറയുന്ന അസൂയക്കാരും ഉണ്ട്. ഈ അവസാന വിഭാഗത്തില്‍ പെട്ടവര്‍ മിക്കതും അദ്ദേഹത്തിന്റെ സഹവൈദികര്‍ തന്നെ.

അതെന്തുമാകട്ടെ. ആള് തിരിച്ച് ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കോപ്പെലില്‍ നിന്നുള്ള പുതിയ ന്യൂസ്‌.

പുതിയ ന്യൂസ്‌ എന്താണെന്നോ? കൈക്കാരന്മാരെക്കൊണ്ട് ഒപ്പിടുവിക്കാനായി ഒരുടമ്പടി മെത്രാന്‍ എഴുതി വികാരിയച്ചന് അയച്ചു കൊടുത്തിരിക്കുന്നു. "എല്ലാക്കാര്യത്തിലും  ബിഷപ്പിനെ പൂര്‍ണ്ണമായി അനുസരിക്കും. അദ്ദേഹത്തിനെതിരെ ഒരു കാരണവശാലും മനസാ, വാചാ കര്‍മ്മണ പ്രവര്‍ത്തിക്കില്ല. പള്ളി രഹസ്യങ്ങള്‍ ബ്ലോഗ്‌ കാര്‍ക്കോ അമേരിക്കന്‍ മീഡിയക്കോ ഒരിക്കലും ചോര്‍ത്തിക്കൊടുക്കില്ല. ഇതൊന്നും അനുസരിക്കാത്തവരെ പരിശുദ്ധാത്മാവും കൂട്ടരും ചേര്‍ന്ന് ശരിപ്പെടുത്തും. അവരുടെ കുടുംബത്തെയും ശരിപ്പെടുത്തും....." ഇങ്ങനെ പോകുന്നു ഈ ഉടമ്പടിയുടെ ഉള്ളടക്കം. ഇടവക ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെപ്പറ്റി ഒരു വാക്ക് പോലുമില്ല.

ഈ ഉടമ്പടി കണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ വരെ  അസൂയപ്പെട്ടുപോകും. അമേരിക്കന്‍ സെനറ്റര്‍മാര്‍ ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കും, ഭരണഘടനയെ സംരക്ഷിക്കും എന്ന് മാത്രമേ  സത്യ പ്രതിജ്ഞ ചെയ്യുന്നുള്ളൂ. അല്ലാതെ ഒബാമയെ മാത്രം സേവിക്കും, ഒബാമയെ മാത്രം അനുസരിക്കും എന്നൊന്നും പ്രതിജ്ഞ ചെയ്യുന്നില്ല.

ഉടമ്പടി കണ്ടപാടെ രണ്ട്‌ കൈക്കരന്മാര്‍ മേലുകീഴു നോക്കാതെ ഒപ്പിട്ടു.  അതിലൊരുത്തന്‍ ആകട്ടെ നിലവിലില്ലാത്ത കൈക്കാരന്‍ ! മറ്റു രണ്ട്‌ പേര്‍ അമാന്തിച്ചു നില്‍ക്കുകയാണ്. ക്രൂശിത രൂപത്തിന് എതിരല്ല എന്ന് പറഞ്ഞ മെത്രാന്‍ , "നിങ്ങള്‍ ഇടവകയിലെ വിശ്വാസികളെ  സേവിക്കുന്നതില്‍ എനിക്ക് തടസ്സമൊന്നുമില്ല" എന്ന നിലപാടെടുക്കാനാണ് സാധ്യത.

ഈ ഉടമ്പടിയുടെ കാര്യത്തിലാണ് കടുപ്പന്റെ തല ശരിക്ക്  വര്‍ക്ക് ചെയ്തത്. കോപ്പെലിലെ വിരുതന്മാര്‍ മീഡിയ ക്ക് ചോര്‍ത്തിക്കൊടുക്കാതിരിക്കാന്‍ ഫൂള്‍ പ്രൂഫ്‌ ആയി ആണ് അതെഴുതിയത്. രൂപതയുടെ സീലോ മാര്‍ത്തോമ കുരിശോ ഇല്ലാത്ത വെറും വെള്ള കടലാസ്സില്‍. എഴുതിയിരിക്കുന്നത്   മലയാളത്തില്‍. മലയാളത്തില്‍  എഴുതിയാല്‍ പിന്നെ അമേരിക്കന്‍ മീഡിയക്കാര്‍ വലഞ്ഞത് തന്നെ. പോരാത്തതിന്  രൂപതയുടെ ലെറ്റര്‍ ഹെഡ് ല്‍ അല്ലാത്തതിനാല്‍ തെളിവുമില്ലല്ലോ!

എന്നാലും ഈ കടുപ്പന്റെ ബുദ്ധി അപാരം തന്നെ.

25 comments:

Anonymous said...

മോനേ ജോണി,
നീ അച്ചനും കൈക്കാരാനും ആകണ്ട. കപ്യാര്‍ ആയാല് മതി. അച്ചന്‍ ആയാല്‍ അമേരിക്കയില്‍ ഉള്ള ചില കള്ളു കുടിയന്‍ മലയാളികള് നിന്നെ insult ചെയ്തു കുരിശില്‍ തറകും കൈക്കാരന്‍ ആയാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകും. ചക്കര കുടത്തില്‍ കൈയ്യി ഇടാന്‍ മോഹം തോന്നും. കപ്യാര്‍ ആയാല്‍ ആകെ കിട്ടുന്ന allegation,wine കട്ടു കുടിച്ചു എന്നായിരിക്കും NABD (not a big deal). മോനേ പരിചയ സമ്പത്തു കൊണ്ടു എഴുതുന്നു. Uncle നോട് കോപം തോന്നല്ലേ.
Good Luck

Phoenix Uncle from Gilbert

Anonymous said...

Who gave you this news?

Out of four who gave you this?

Vattan,Pottan,Joshi or Babu?

Bolg owner should tell this.

Laity Voice said...

We don't disclose our sources. Sorry.

Anonymous said...

looks like simplakuttappan is back from kerala with lot of thuruppucheettu.let's wait & see what is next.Idon't think he have a lot of it to fight with the vast majority of young energetic & vibrantcoppell parishners.

Anonymous said...

ഉടമ്പടി കണ്ടപാടെ രണ്ട്‌ കൈക്കരന്മാര്‍ മേലുകീഴു നോക്കാതെ ഒപ്പിട്ടു. അതിലൊരുത്തന്‍ ആകട്ടെ നിലവിലില്ലാത്ത കൈക്കാരന്‍ ! മറ്റു രണ്ട്‌ പേര്‍ അമാന്തിച്ചു നില്‍ക്കുകയാണ്. ക്രൂശിത രൂപത്തിന് എതിരല്ല എന്ന് പറഞ്ഞ മെത്രാന്‍ , "നിങ്ങള്‍ ഇടവകയിലെ വിശ്വാസികളെ സേവിക്കുന്നതില്‍ എനിക്ക് തടസ്സമൊന്നുമില്ല" എന്ന നിലപാടെടുക്കാനാണ് സാധ്യത.


We have only 2 more kaikaran now.

That is Reji and Babu.

Thomachan is not Kaikaran anymore.
Joshy have only one more month.He is the running kaikaran.

Reji.God knows about it that howmany people want him to be kaikaran.

Babu is going to sign this Bullshitt?

What this guys think about the members of this church?

Are we stupids to give only money?

Anonymous said...

This coppell news is not new. It was known to many people few weeks ago. It just never appeared anywhere on this blig until now.

If bishop and rasputin thinks that they can make people sign sone unofficial document, then they are too stupid to realize that other people too are smart.

Kaikarans,

DO NOT SIGN ANY UNOFFICIAL DOCUMENTS.

- OFFICIAL DOCUMENTS MUST BE ONLETTERHEAD
- IT MUST HAVE SEAL
- IT MUST HAVE DATE
- IT MUST HAVE AUTHORIZED SIGNATURE
- IT MUST HAVE POSITION OF THE PERSON SIGNING THE OFFICIAL DOCUMENT JUST BELOW THE SIGNATURE.

WHEN IN DOUBT, DON'T SIGN ANYTHING.

When will these stupid diocease of ours stop playing these stupid games?

Sorry to say this to your, but...
GROW UP YOU STUPID DIOCEAN MORONS.

Anonymous said...

Watch out Coppell people. Reason behind this agreement could be to force trustees to put-up church for sale.

Trustees, you have already taken an oath when you took the trustee position. If that oath does not have any weight, then same applies to trustees on all syro churches.

What they are trying to do is to force people to pay, or sell the property. Now you know the true colors of the shepherd - do as he says, otherwise he won't throw you to the wolves but instead he himself will eat you alive.

So, don't be afraid.
Be ready to let go the church property.
We can all go back to renal space and have english mass and then socialize in malayalam.
We can live peacefully under the Dallas diocese.

Anonymous said...

breaking news.....

Sheela shibu is landed with a beautiful sheela. It is going to be hanging as a surprise. Sheela was given clear instruction how the sheela looks like,color and mar thomas kurishu in it. soon we will be seeing sheela

Anonymous said...

അദ്ദേഹം ആ രണ്ടച്ചന്മാര്‍ക്കും ഇടയില്‍ ഹോട്ട് ഡോഗില്‍ dill pickle ഇരിക്കുംപോലെ, അല്ല ഒരു ഹോട്ട് പെപ്പെര്‍ ഇരിക്കും പോലെ അങ്ങനെ ഞെങ്ങിക്കൂടി നില്‍ക്കുകയായിരുന്നു.

Anonymous said...

കൊടുപ്പന്‍ എന്നാല്‍ പണി കൊടുക്കുന്നവന്‍ എന്നര്‍ത്ഥം. നിങ്ങള്‍ക്കിട്ട് പണി കിട്ടിയല്ലോ കോപ്പെല്‍ മക്കളെ. ഈ ചിലച്ചതും കരഞ്ഞതും കൂവിയതും എല്ലാ വെറുതെ.

Anonymous said...

Guys be reasonable:

They already taken oath in the beginning once.

There is no need for any other oath or contract between kikarans and Bishop.

Kikarans are here to protect the interest of the parish community they represent, they don't have to agree with whatever bishop wants,

in this case, where the parishioners wants only crucifix and Bishop wants Claver Cross.

Who ever signed this contract proved once again they don't represent this Parrish community, and support whatever Bishop wants, this means one thing these two kikarans signed this contract have no right to continue as the kikarans of this Parrish.

Anonymous said...

Patrimony:

Out of 370 families from Garland Church 170 families became Coppel parish members and 65 families became knanaya parish members, that leaves only 135 families in Garland Church.

The total asset of Garland church is about 3.5 million dollars for the hall and the land.

Patrimony for Coppell church should be 2 million dollars from Garland Church, Bishop cheated us by giving only $120,000 instead of 2 million dollars by playing big time drama with help of Kavalam gang.

BISHOP please arrange the rest of patrimony payment from Garland Church to Coppell church at your earliest.

Anonymous said...

Is our bishop a protestant?

When I was little, I knew of only two religions - Christian and Hindu. Then I heard of Muslim, Jainese, and Budhist religions. A bit later I learned of all the sub groups in Christianity, like Malabar, Malankara, and Latin catholics. Then I learned of Protestants, Methodists, Baptists, Presbyterian, Uniterian, etc.

Along the way, I also learned that the difference between protestants and catholics is that, protestants don't believe in pope and they don't obey the Pope's orders.

Our pope said to install crucifix on the altar. Our bishop and archbishop are insisting on having syro cross on the altar. Even now they are playing all kinds of silly games against the crucifix. They are being stubbon like two year old kids. They are throwing temper tandrums in the form of firing Fr.Saji, freezing church's bank account, closing down the church, insisting on blessing the church again, and now asking the trustees to sign some silly balonie written on plain piece of paper.

Our bishop and archbishop are refusing to obey pope's orders to install crucifix on the altar. This is what protestants are doing. That is, disobeying the pope and rejecting his authority. When we disobey the pope, we fall into the protestant category.

I know I am not a protestant. Are you? Is our bishop a protestant? Is our archbishop a protestant? What do you think?

Anonymous said...

Garland & Coppell issues....

KERALA NEWS MEDIAS/TV channels are also contacting for more details for the crucifix issue and the financial misappropriations by the present and past Chancellors of Syro Malabar Chicago Diocese..Fr.Roy Kaduppil, & Fr.Zhacharia Thottuvelil...and their conspiracy to trap Fr.Saji.

Garland issue also covering?
Culprits have sleepless nights ?
Master brain to be exposed to the public..
Whereever church entered in to BUSINESS ther is fall & ruin of catholic church..that is history..

Sebastian Thomas, Chicago said...

Looks like Bishop's House is looking for the next Wheeling & Dealing Opportunity in the Parking LOT !. Lot of money to be made. Waiting for the most lucrative Deal !! Watch Out ! We are watching your deal making .

Anonymous said...

I am 35 years old. Fed up with Angady. If Kaduppan is the next Bishop, I have seen last of SMC in USA. I would like to become active once Angady is out. Hope good sense will prevail in Kakkanadu & Rome, & Kaduppan never becomes Bishop. That will make lot of inactive people like me to join the church & strengthen it, if we have a spiritually & morally RIGHT Bishop. I am loging out for good, if we are going to have another Pala Bishop.

DAllas faithful said...

Bishop Angadiyathu.,

Pls be fair to Coppel & remit the fair share patrimony of $2Mn ASAP.

You need to seem fair & just; Otherwise you get no respect no credibility.

Anonymous said...

Yo can't do a HAIR to Coppel parishners. Your schemeing will work only if we put in the $$$ on Sundays. What if we cut donations to 25 Cents ?? Who wins: The emperor or the faithful. DONT SIT IN CHICAGO & DO MACHINATIONS. PLS Pray & take decisions.

Anonymous said...

poor #17...YOU WISH.!!!!!

Anonymous said...

post #19,

All the big kahunas in Garland parish should not forget this: until a year ago, at least half of all your church's income came from people of coppell parish. At least half of Garland church's assets came from members of coppell parish. Think about that when you raise your nose up in the air.

Anonymous said...

kikaran's Or trustees are elected by and approved by parishners. not by bishop.so why they need to sign bishop paperworks.Who ever sign those papers are stupid.They are not bishop nominees.We are paying salary to Achen. That means parishners are employer not employees.So Achen(Vicar) should obey parishners not bishop.If he say no Then let him get the salary from Bishop.If there is no parishners Bishop is nothing.So Bishop and Achen should learn first to respect the parishners.

Anonymous said...

Sorry, I am busy with my kids birthday today.so I was unable to post any comments. Tomorrow, I will be back with full force with more ugly articles and comments

Anonymous said...

Dear frends of syromalabar voice
I read your articles and comments very often.i really understand yor frustration and anger very well.I woud like to share some of my personal experiences.In catholic church east or west no justice, no democracy.If you are looking for it from the athorities you will loose your eye sight . Also please do understand there are very good priests who work in the church for the people.
The idea of replanting a churc from kerala to US is the most stupid thing you can see and experience.Very often it is not for the glory of God but for the selfish motivation of the authoritarian bishops.The whole problem here in
chicago and around are signs of that.
the whole syromalabar business will last maximum three generations unless is changed according to the time and plase.I wish all the best for the struggle you are doing to make more sensible authorities here in Us.

Anonymous said...

Hi I cannot believe that people who are working and living in this country sings douments such as you have mentiond that comes form the bishop and the curia.Plase do be sensible never do that.

Anonymous said...

Dear Bishop,

I sincerely apologize for the protestant comment (#13). I realize that it was uncalled for, and that I went overboard with that comment. I also apologize to those who commented in favor of my comment. Please accept my apology.