അസൂയയുടെയും പൊങ്ങച്ചത്തിന്റെയും കാര്യത്തില്‍ നമ്മുടെ വികാരി ഫാ. ആന്റണി ആരുടേയും പിന്നിലല്ലെന്നുള്ളതിനു ഏറ്റവും വലിയ തെളിവാണ് ശാലോം സംഭവം.
സണ്‍ഡേ ശാലോം എന്ന പ്രസിദ്ധീകരണത്തില്‍ ബാ. കണ്ടത്തിക്കുടിയച്ചനെപ്പറ്റി ഒരു ലേഖനവും അഭിമുഖവും ഉണ്ടായിരുന്നു. അതുപോലെ തന്നെ ബിഷപ്പിനെപറ്റിയും. പക്ഷെ ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തിലിനെ പറ്റി പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നുമുണ്ടായില്ല. ചിക്കാഗോ ദേവാലയത്തില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ക്ക് ഇതിലും വലിയ ഒരു വീഴ്ച പറ്റാനുണ്ടോ.
അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്ന് പണ്ടാരാണ്ടോ പറഞ്ഞ പോലെയായി കാര്യങ്ങള്‍. ഒന്നാമതായി ധ്യാനത്തിന്റെ പേരില്‍ വെട്ടുമേനി ഒന്നും കിട്ടിന്നില്ല. അതിന്റെ കൂടെ ഇങ്ങനെ ഒരു അവഹേളനം കൂടിയായപ്പോള്‍ അച്ഛന്‍ ചെയ്യേണ്ടത് ചെയ്ത്. പത്രക്കെട്ടെടുത്തു ദൂരെ കളഞ്ഞു. ധ്യാന സംഘത്തെ ഒന്നാകെ കെട്ടു കേട്ടിക്കാഞ്ഞത് അവരുടെ ഭാഗ്യം.
അമേരിക്കയിലെ സീറോ മലബാര്‍ അച്ചന്മാര്‍ ആരാണെന്നാണ് ഈ ശാലോം കാരുടെ വിചാരം? നാട്ടിലെ കുരിശ് പള്ളികളില്‍ കുത്തിയിരുന്നു സേവനം ചെയ്യുന്ന പാവം അച്ചന്മാരുടെ കൂട്ടാണ് ഇവരും എന്നവര്‍ വിചാരിച്ചോ? പ്രത്യേകിച്ചും ഫാ. ആന്റണി തുണ്ടത്തില്‍!
ചുരുങ്ങിയ 10 വര്‍ഷങ്ങള്‍ കൊണ്ട് ഫാ. ആന്റണി സീറോ മലബാര്‍ സഭക്ക്, പ്രത്യേകിച്ച് ചിക്കാഗോ ഇടവകക്ക് ചെയ്ത വിശിഷ്ട സേവനങ്ങളെപറ്റി ശാലോമിന് എന്തെങ്കിലും വിവരമുണ്ടോ? നല്ല ഒരു പള്ളി നിലവില്‍ ഉണ്ടായിരുന്നിട്ടും അതിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ തന്നെ മറ്റൊരു പുതിയ പള്ളി പണിയിക്കാന്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ് അദ്ദേഹം. കൂടാതെ 6 മില്യണ്‍ ന്റെ പള്ളി 10 മില്ല്യന്‍ കൊണ്ട് പണി തീര്‍ക്കാന്‍ സാധിച്ചു എന്നുള്ളതും അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയുടെ വലിയൊരു തെളിവാണ്. പുതിയ പള്ളിക്ക് ആവശ്യത്തിനു പാര്‍ക്കിംഗ് സൌകര്യമില്ല എന്നുള്ളത് ഇദ്ദേഹത്തിന്റെ കഴിവുകളെ പ്പറ്റി പറയുമ്പോള്‍ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കൂടാതെ ഇടവകക്കാരെ മുഴുവന്‍ ചതിചു പള്ളിയുടെ അള്‍ത്താരയില്‍ ശീലയും ക്ലാവര്‍ കുരിശും തൂക്കാന്‍ ബിഷപ്പിന്റെ വലതു കയ്യായി പ്രവര്‍ത്തിച്ചു അദ്ദേഹത്തിന്റെ മുക്തകണ്ഠമായ പ്രശംസക്കും ഫാ ആന്റണി അര്‍ഹനായി. ഇഷ്ടിക കൊണ്ട് പള്ളി പണിതത് മൂലം, മേസനരി അവാര്‍ഡ് കരസ്ഥാമാക്കിയതും മറ്റാരുമല്ല. ഗ്രാനൈട്ടും ബലിപീഠവും പള്ളിയുടെ ആനവാതിലും, പെയിന്റ് ഗ്ലാസ് ജനലുകളും മറ്റു സാധന സാമഗ്രികളും നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യിച്ചു പൊതുജനങ്ങളുടെ പൈസ താറു മാറടിച്ച് കളഞ്ഞതും നമ്മുടെ അച്ഛന്റെ ഔദ്യോഗീക ജീവിതത്തിലെ മറക്കാനാകാത്ത സംഗതികളാണ്.
ചിക്കാഗോ സമൂഹത്തിന് ഇത്ര അവിസ്മരണീയമായ സേവനം ചെയ്ത ഫാ. ആന്റണിയെപ്പറ്റി ഒരു വാക്കെഴുതാനോ, ഒരു ഫോട്ടോ ഇടാനോ തയ്യാറാകാതിരുന്ന ശാലോമിനെ നമ്മുടെ അച്ഛന്‍ വെറുതെ വിട്ടില്ലെങ്കില്‍ അദ്ദേഹത്തെ അതിന് പഴിക്കാനൊക്കുമോ? ഈ കടുംകൈ ചെയ്യാന്‍ അവര്‍ക്കെങ്ങനെ ധ്യ് ധൈര്യം വന്നു. വൈകീയ വേളയിലെങ്കിലും ശാലോം കാര്‍ക്ക് പരിശുധാതമാവിന്റെ വെളിപാടുനായതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. തെറ്റുകള്‍ മനസ്സിലാക്കി അത് തിരുത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് അവര്‍. സീറോ മലബാര്‍ രൂപതയുടെ അനുഗ്രഹമില്ലാതെ ശാലോമിന് അമേരിക്കയില്‍ വെള്ളം കുടിച്ചു പൊറുക്കുക അസാധ്യമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് എങ്ങനെയെങ്കിലും അച്ഛനെ സോപ്പിട്ടു അദ്ദേഹത്തിന്റെ സൌഹൃദം വീണ്ടെടുക്കുവാന്‍ അവര്‍ ശ്രമിക്കുകയാണ്. എന്തു പ്രായശ്ചിത്തം ചെയ്യാനും ശാലോം തയ്യാറാണ്. അതിന്റെ ഭാഗമായി ഫാ. ആന്റണിയുടെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട് ഒരു വിഷശാല്‍ പതിപ്പ് വരെ അടിച്ചിറക്കാന്‍ ശാലോം തയ്യാറായിരിക്കുകയാണ്. അച്ഛന്റെ വിശ്വസ്ത കൊട്ടാര വിദൂഷകരില്‍ പ്രധാനിയായ മോഹന്‍ സെബാസ്റ്റ്യന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പപ്പും തൊങ്ങലും വച്ചു ആഞ്ഞ് എഴുതിക്കൊണ്ടിരിക്കുകയാണ്. ശാലോമിന്റെ വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് പ്രസ്തുത ലേഖനത്തിനു കിട്ടുന്നതെങ്കില്‍ മോഹന്റെയും മോളുടെയും ഭാഗ്യം തെളിയും. ഇപ്പോള്‍ പാരിഷ് കൌണ്‍സില്‍, കച്ചറ അക്കാദമി കൌണ്‍സില്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മോഹനനെ ഒരു പക്ഷെ ഇനി സമൂഹം കാണാന്‍ പോകുന്നത് ട്രസ്ട്ടിയായിട്ടോ അല്ലെങ്കില്‍ അതിനും മുകളില്‍ ഉള്ള എന്തെങ്കിലും ആയിട്ടോ ആയിരിക്കും.
ഫാ ആന്റണി സാധാരണ ഒരു വികാരിയച്ചന്‍ . എന്നാല്‍ ഫാ. കണ്ടത്തിക്കുടിയാകട്ടെ ഒരു ജീവിതം മുഴുവന്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭാക്കുവേണ്ടി യത്നിച്ച ഒരു കര്‍മ്മയോഗി. എന്നിട്ടും എല്ലാ രീതിയിലും അര്‍ഹനായ ആ കണ്ടത്തിക്കുടിയച്ചനെപ്പറ്റി രണ്ട് നല്ല വാക്കെഴുതി കണ്ടപ്പോള്‍ സോഡാക്കുപ്പി പൊട്ടും പോലെ ആന്റണിയച്ചന്‍ പൊട്ടിത്തെറിച്ചു. ഇക്കണക്കിന് ഫാ. കണ്ടത്തിക്കുടിയേക്കാള്‍ അര്‍ഹതയുള്ള ഒരാളായിരുന്നു ഫാ. ആന്റണി എങ്കില്‍ എന്താകുമായിരുന്നെനെ സ്ഥിതി? എന്നിട്ടാണ് ശാലോം ഈ അവഹേളന കാട്ടിയതെങ്കില്‍ ഫാ. ആന്റണിക്ക് എത്രമാത്രം പുളിക്കുമായിരുന്നു എന്ന് അചിന്ത്യം.
ഇത്തരുണത്തില്‍ ഫാ. ആന്റണി ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹത്തില്‍ നിന്നും പല ഇടവകാംഗങ്ങള്‍ക്കും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതും ഇതേ തരത്തിലുള്ള അനുഭവങ്ങളാണ്. അര്‍ഹരായ എത്രയോ പേരെ ദൈവത്തെ മറന്നും മനസാക്ഷിയെ വഞ്ചിച്ചും ഫാ. ആന്റണി താഴ്ത്തിക്കെട്ടിയിരിക്കുന്നു. ഇന്നും താഴ്ത്തി കെട്ടിക്കൊണ്ടിരിക്കുന്നു. നേരെ തിരിച്ചും. ഇല്ലാത്ത കഴിവുകളും അര്‍ഹതയും തൊണ്ടയില്‍ക്കൂടിയും ആസനത്തില്‍ക്കൂടിയും തള്ളിയിറക്കി എത്രയോ അനര്‍ഹരെ ഓരോ സ്ഥാനത്തേക്കും കേറ്റിവച്ചു അവരെ പൊക്കിക്കാട്ടാന്‍ അച്ഛന്‍ ശ്രമിക്കുന്നു. സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി.
ഇപ്പോള്‍ ചെറിയൊരു ആനുഭവം വന്നപ്പോള്‍ അച്ഛന് ചൊടിച്ചു. വേദനിച്ചു. മറ്റുള്ളവര്‍ക്ക് ഇതൊന്നുമില്ലല്ലോ. കാരണം അവര്‍ വെറും സാധാരണ ഇടവകാംഗങ്ങള്‍ മാത്രം, അല്ലെ ഫാ. ആന്റണി?
6 comments:
Fr. Kandathikudy is GREAT. Angerude cherippinte Vaarazhikkan polum Angadim, paadasevakaraum yogyaralla. SMC is doomed under this leadership team.
STOP Doing this! This Blog is trying to Divide our community. this blog is trying to destroy our community. A few individuals are working hard behind this.Wake up God believers we need to control this cancer of our community!!! They are doing this because Satan make them doing this.. So prayer is the best weapon!!!Recently we see this evil work in Coppell.
This people will do anything to accomplish their goal. So watch out!!They make rumors ,They attack personally, They use the worst language in the earth,They lie all the time,They do very nasty thing, they create family problem, Basically they are Doing what satan like to do. Less than 5% of SMC community is some way supporting this! But we the 95% can make things better by praying and Participating in the church activities,use our church to Praise Lord in our own mother tongue and support our youth.don't let some people play Kerala style Politics!!!T his is our church..
Just defeat this satanic spirits by Prayer. They will be defeated.
CONGRATS FOR Doing this! This BISHOP is trying to Divide our community. this BISHOP is trying to destroy our community. A few individuals are working hard behind this.Wake up God believers we need to control this cancer of our community!!! They are doing this because Satan make them doing this.. So prayer is the best weapon!!!Recently we see this evil work in Coppell.
This people will do anything to accomplish their goal. So watch out!!They make FAKE LETTERS ,They attack FR.SAJI, They use the worst CROOK MIND in the earth,They lie all the time,They do very nasty thing, they create family problem, Basically they are Doing what satan like to do. Less than 5% of SMC community is some way supporting this! But we the 95% can make things better by praying and Participating in the church activities,use our church to Praise Lord in our own mother tongue and support our youth.don't let some people play Kerala style Politics!!!T his is our church..
Just defeat this satanic spirits by Prayer. They will be defeated.WE SHOULDNOT ALLOW THE PEOPLE THOSE WHO GO TO MASSAGE CENTRE FOR SEX AND THOSE WHO SATRT ACCONTS WITHOUT PRIESTS'S KNOWLEDGE AND THOSE WHO TRY TO UTILITY BILL WITH CHURCH MONEY.WE SHOULD KICK THEM OUT.
Is Shaolm comes out with an article 'praising' good work of Thundan & Anagady, please log out of Shalom for GOOD. Save $6 a month; $72 a year by staying away from nattellillatha Shalom. Just switch to DIVINE Channel of Fr. Naickomparambil of POTTA on Channel 949 for FREE. You actually get better religious & spritual program for free. No Need to pay Shalom TV if their actions don't look credible. DIVINE TV-949 on Globecast is far superior option.
Anybody who sides with Angady & Gang has to be taught a costly Lesson in Subscription FEE.
poster #2,
"They lie all the time,They do very nasty thing, they create family problem"
Yes, that is right. Very few people in Coppell parish created all those problems with the help of diocese and few money hungry priests.
They will crucify good priests. They will tar and feather those who oppose their plans. It is okay if they were doing those things for the good of the parish, but they are only after self gratification. That is the basis of all these problems.
Stop crucifying good priests and good people. Then go and do your prayers. You can't stop this uprising against arrogant clergy and selfish people.
The biggest untruth exists in the Chicago cathedrals Altar.
Who is the liar? we knew that – it is SMC- Chicago administration
.
Where is untruth exist – it is also in the Altar of the Syro cathedral in Bellwood.
What is the untruth? The Claver cross and the Veil are against the bible. Jesus has already toned the VEIL for all on his cross. They what is the relevance of the Veil and a pegan cross. Do we believe that St.Thomas is more than God?
Post a Comment