Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, June 14, 2010

ഈ കുടുംബ നവീകരണ ധ്യാനം ഈയുള്ളവന്റെ കുടുംബത്തെ നശിപ്പിക്കും

ഈ ഇത്തമ്മയെക്കൊണ്ട് തലയ്ക്കു സ്വൈര്യമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.


കഴിഞ്ഞ ആഴ്ച ശാലോം ഫെസ്റ്റിവല്‍. ശാലോം ഫെസ്റ്റിവല്‍! പൊരുള്‍ പിടി കിട്ടുന്നില്ല. ശാലോംകാരുടെ ധ്യാനം എങ്ങനെ ഒരു ഫെസ്റ്റിവല്‍ ആകും.?

ഏതായാലും ഇത്ത കെട്ടി വലിച്ചു കൊണ്ടുപോയി. മൂന്ന് ദിവസം കുത്തിയിരുന്നു ഉറക്കം തൂങ്ങി മടുത്തു.

ദാ, ഇപ്പോള്‍ വേറൊരെണ്ണം വന്നിരിക്കുന്നു. കുടുംബനവീകരണ ധ്യാനം. അതിനും  പോകണ മത്രേ. ഈശോയെ! ഇങ്ങനെ പോയാല്‍ ഞങ്ങളുടെ കുടുംബം  നവീകരിച്ച്, നവീകരിച്ചു നാമാവശേഷമാകും. ഒറപ്പ്!

ഞാന്‍ ഉള്ള കാര്യം ഇത്തമ്മയോട് തുറന്ന് ചോദിച്ചു, " എടി ഇത്തെ, ബിഷപ്പ് ക്രൂശിത രൂപത്തെ പറ്റി പറഞ്ഞ പോലെ എനിക്ക് നിന്നോട് വിരോധമൊന്നുമില്ല. എന്നാലും ചോദിക്കുകയാണ്. നമ്മുടെ കുടുംബം ഇവന്മാര് നവീകരിച്ചാലും എത്രത്തോളം നവീകരിക്കും? ഇപ്പൊ പഴന്തുണി പോലെയിരിക്കുന്ന നിന്നെ പണ്ടത്തെ പരല്‍  പോലെ ആക്കാന്‍ ഫാ. വട്ടായിയെക്കൊണ്ട് സാധിക്ക്യോ? അങ്ങൊരു വലിയ അത്ഭുതോം രോഗ ശാന്തീം ഒക്കെ നടത്തുന്ന വീരനല്ലേ. ഇങ്ങനെ മനുഷ്യന് ഉപകാരമുള്ള എന്തെങ്കിലും ചെറിയൊരു അത്ഭുതം ആദ്യം ചെയ്ത്‌ കാണിക്കട്ടെ."

"മനുഷ്യേനെ, ദേ, ഉള്ളത് പറഞ്ഞേക്കാം. ചീപ്പ് സാധനം കുടിച്ചിട്ടുണ്ടെല്‍ വയട്ടീ കിടക്കട്ടെ."

"ഹൂം, എന്താടി, ഇത്തെ അങ്ങനെ?"

"എന്താടീന്നോ? പറയാം. ഇപ്പൊ പഴന്തുണിയായിട്ടു തന്നെ പട്ടിണിയാ. പിന്നെയാ പരല്‍ പോലെ ആയാ. ചുമ്മാ പൊ മനുഷ്യാ, വെറുതെ ഓരോന്ന് പറഞ്ഞു  കൊതിപ്പിക്കാതെ."

22 comments:

Anonymous said...

After reading this blog for a month I am convinced that the writers are from the region of Trichur and EKM attacking Pala priests. This is another division that is hurting all of us. In the end the priest from Pala and Ekm will win and we will loose and our faith in all ppriests will be hurt.

Anonymous said...

Name a Kerala Priest who is trustworthy. I do not know one in USA. I do know a lot of them in kerala are trustworthy.

Anonymous said...

dear#2 do you want to see a trustworthy priest here in america?
i doubt it. what you think, why they come to america? like everybody else, for a better life.what do you need for better life? money!that's what they are doing. quite natural!
കള്ളന്‍മാരില് നല്ലവനെ തിരഞ്ഞാല്‍ കാണാന്‍ കിട്ടുമോ? ചിലപ്പോള്‍ ഒന്നോ രണ്ടോ!!!!!there may be some ideal ones,but majority??????????

Anonymous said...

അറിയാത്ത കറിയാ ചൊറിയുമ്പം അറിയും.
ഹലോ കാലിഫോര്‍ണിയക്കാരന്‍ കറിയാമാപ്പിളെ,
ഇങ്ങിനെയൊക്കെ ആണോ പിള്ളേരെ ഉപദേശിക്കുന്നത്? ഞാന്‍ ജോണി മോന്‍റെ ചാച്ചന്‍ കുഞ്ഞിത്തായി (മാത്യു ജോണ്‍ ) ആണ്. കറിയാ മാപ്പിള കൊടുത്ത ഉപദേശങ്ങള്‍ കുഴപ്പം ഉണ്ടെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷേ അച്ചന്‍ പട്ടവും കിട്ടി വക്കീല്‍ പരീക്ഷെം പാസ്സായിട്ട് വരുന്നവന്റെ മുമ്പില്‍ താങ്കള്‍ പറഞ്ഞതുപോലെ ടെസ്റ്റു ചെയ്യാന്‍ കഴുത്ത് നീട്ടി കൊടുത്താലുണ്ടല്ലോ, കഴുത്ത് എപ്പോള്‍ അറുത്തെന്നു ചോദിച്ചാല്‍ മതി. ഇവിടെ ചുമ്മാ വഴിയേ നടക്കുന്നവനെ സീറോ മലബാര്‍ എന്നും പറഞ്ഞു ഓടിച്ചിട്ടു കഴുത്തറക്കുന്നു, അന്നേരമാ കഴുത്തും നീട്ടി അങ്ങോട്ട് ചെല്ലുന്നത്. ഇത് പിള്ളേര് കളിയൊന്നും അല്ല. അഥവാ ഇനി കഴുത്ത് നീട്ടാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതിന് മുമ്പായി വല്ല സ്വര്‍ണ്ണ മാലയും ഉണ്ടെങ്കില്‍ അത് ഊരി പാവങ്ങള്‍ക്ക് കൊടുക്ക്. വല്ല പാവപ്പെട്ട പെങ്കൊച്ചുങ്ങളുടെയും കല്യാണം നടന്നു പോകട്ടെ. അല്ലാതെ അതും കൂടി കഴുത്തില്‍ ഉണ്ടെങ്കിലേ , കഴുത്തറക്കുന്നവര്‍ അതും അടിച്ചു മാറ്റും. അറിയാത്ത കറിയാ ചൊറിയുമ്പോള്‍ അറിയും!!!

Anonymous said...

ഡോ. കൊച്ചാപ്പി, ന്യൂ യോര്‍ക്ക്.
എടോ കുഞ്ഞിത്തായി ,താന്‍ ആ കറിയാ മാപ്പിളക്കിട്ട് കൊടുത്ത ഗീര്‍ വാണം ഇത്തിരി കട്ടിയായിപ്പോയി. ഒരു നല്ല ഉദേശത്തോടുകൂടി തന്റെ മകന്‍ ജോണിമോനെ ഉപദേശിക്കാന്‍ വന്ന ആ പരോപകാരിയെ ഇതുപോലെ കളിയാക്കി വിടേണ്ടായിരുന്നു. ഒരു അച്ചന്‍ ആയാലുള്ള മെച്ചങ്ങളും അതിന് വേണ്ട കുറുക്ക് വഴികളും ഒക്കെ പറഞ്ഞുകൊടുത്ത കറിയാക്കുട്ടി എന്റെ അതേ ചിന്താഗതിക്കാരനാണെന്ന് തോന്നുന്നു. താന്‍ അയാളെ അറിയുമെങ്കില്‍ അയാളുടെ ഈമെയില്‍ അഡ്രസ്സ് ഒന്ന് സംഘടിപ്പിക്കാമോ . അഥവാ കറിയാക്കുട്ടി ഈ എഴുത്ത് വായിക്കയാണെങ്കില്‍ നേരിട്ടയച്ചോ.എന്റെ അഡ്രസ്സ് ,ഡോകൊച്ചാപ്പി@ഫീമെയില്‍.കോം എന്നാണ്. എന്റെ ഭാര്യ എരുമ ശോശാമ്മെടെ വിചാരം ഞാന്‍ ഫീമെയിലിന് മാത്രമേ ഈമെയില്‍ അയക്കൂന്നാ . അതൊന്നു തിരുത്തണമല്ലോ. ഏതായാലും കറിയാക്കുട്ടി , എന്റെ സുഹൃത്ത് കുഞ്ഞിത്തായിടെ പേരില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.
കുഞ്ഞിത്തായീ, ഇനി നമ്മുക്ക് വിശേഷങ്ങളിലേക്ക് കടക്കാം. നിങ്ങള്‍ അവിടെ പള്ളിയൊക്കെ മേടിച്ചു ആകെ ഗുലുമാലായി അല്ലേ? തുരുതുരെ ഫയറിങ്ങും,ഹയറിങ്ങും ,പിന്നെ കൂട്ടലും കിഴിക്കലും കണക്ക് പടിത്തോം പിടുത്തോം ഒക്കെ നടക്കാണെന്നു ഞാന്‍ വായിക്കാറുണ്ട്. എന്തിനാടാ മത്തായീ ഈ വേലിയേല്‍ ഇരിക്കണ പാമ്പിനെ എടുത്തു ഇന്‍ഡ്യന്‍ ടൈയുടെ ഉള്ളില്‍ വച്ച് കടി മേടിക്കണേ? ഒള്ള പാമ്പൊക്കെ പോരെ? അല്ലാ! അതുകൊണ്ട് ഉപകാരമൊന്നും ഇല്ലേ? ജോണിമോന്‍റെ കത്തില്‍ ഞാന്‍ ചിലതൊക്കെ വായിച്ചു. നീ വല്യ ഭക്തന്‍ കളിച്ചു നടന്നാലെ , സമുദായ സ്നേഹികളും ഉദ്ധാരകരും ചേര്‍ന്ന് നിന്നെ കളിപ്പിക്കും!

ഞങ്ങളെ കണ്ടു പടിക്ക്. വാങ്ങിക്കാന്‍ പള്ളി ഇല്ലാഞ്ഞിട്ടാണോ? ഫണ്ടില്ലാഞ്ഞിട്ടാണോ? മേടിപ്പിക്കൂല്ല. അത്ര തന്നെ. തൊമ്മന് മുറുകുമ്പോള്‍ ചാണ്ടിക്ക് അഴയും, ചാണ്ടിക്ക് മുറുകുമ്പോള്‍ തൊമ്മന് അഴയും. പത്ത് പന്ത്രണ്ട് കൊല്ലമായടാ ഉവ്വെ ഇവന്‍മാര്‍ പള്ളീ പള്ളീ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ടു. ഇങ്ഗ്ലീഷ് കാരുടെ പള്ളി ഇവര്‍ക്ക് വേണ്ടല്ലോ. കമ്മീഷന്‍ കുറയില്ലേ. ജൂതപ്പള്ളി തന്നെ മതി. എന്നാലല്ലേ വല്ലതും തടയുകയുള്ളല്ലോ. അടിമുതല്‍ മുടി വരെ ഒപ്പീരാണെ. എന്നാല്‍ ഇതിന്റെ ഇടക്ക് ഞാനും ഒരു കളി കളിച്ചായിരുന്നു. എനിക്കും ഉണ്ടല്ലോ ഒരു മാടക്കട റിയല്‍ എസ്റ്റേറ്റ്. അതിന്റെ കെയറോഫില്‍ ഞാന്‍ കമ്മറ്റീല്‍ കേറിക്കൂടി ഒന്ന് പയറ്റി നോക്കി . പക്ഷേ ഏറ്റില്ല.വല്ലതും ചെറുതായിട്ട് ഒന്ന് ഒപ്പിക്കാമെന്ന് വിചാരിച്ചപ്പോള്‍ ബാക്കിയുള്ള കച്ചവടക്കാര്‍ കാലുവാരി. ഒരുകണക്കിന് നന്നായി. എതിരാളികള്‍ കളിയാക്കുന്നത്, കുറുക്കന് മുന്തിരിങ്ങാ പുളിക്കുമെന്ന് പറഞ്ഞാണ്. അവന്‍മാര്‍ക്കൊക്കെ ഞാന്‍ വച്ചിട്ടുണ്ട്.കമ്മറ്റീല്‍ എനിക്കുമുണ്ട് ഒരു ഗ്രൂപ്പ്. ഞാന്‍ ആരെക്കൊണ്ടും തീറ്റിക്കുകേല. പണ്ട് ജോണി മോന്‍റെ എഴുത്തില്‍ നിന്റെ ഭാര്യ പറഞ്ഞതായിട്ട് വന്ന കമന്‍റ് ഞാന്‍ വായിച്ചു. പട്ടിയോട്ടു തിന്നുകെമില്ല, പശുവിനെ കൊണ്ട് ഒട്ടു തീറ്റിക്കുകെമില്ല. എന്താടാ ഉവ്വെ കക്ഷിക്ക് വെളുമ്പനും ആയിട്ടേന്തോ ചുറ്റിക്കളി ഒക്കെ ഉണ്ടെന്ന് ജോണിമോന്‍ എഴുതിക്കണ്ട്. താന്‍ ഈ സാരോപദേശോം കൊണ്ടിരുന്നോ. അച്ചന്‍ ആകാന്‍ ഉള്ള ജോണിമോന്‍റെ അമ്മച്ചി(ഓ! മറന്ന്. ഇപ്പോള്‍ അമേരിക്കയില്‍ വന്നപ്പോള്‍ മമ്മി ആണല്ലോ അല്ലേ?) ഒളിച്ചോടിയെന്നെങ്ങാനും കേട്ടാല്‍ പിന്നെ സെമിനാരീല്‍ എടുക്കത്തില്ല. പിന്നെ തപാല്‍ വഴി പടിക്കേണ്ടി വരും അച്ചന്‍പണി. പറഞ്ഞേക്കാം.

Anonymous said...

dear paalaakkaaran achaayan, Post#1
don't worry ! there is nothing left to be hurt! all the trust is gone from majority of them. i am a paalaakaaran sathya kristhyaani too, but kyaa phalam? poyille ellaam.! enthu? visvaasam ! athalle ellaam!

Anonymous said...

Dear Johnymon, all your creations are welcome. They will be published as main posts or continuous stories on main page as long as your storyline follows our mission statement. You are a very gifted humorist, and our community can use a lot of it. Actually we are in the process of publishing all your pieces in one single page for the convenience of our readers. Many requested it, thanks to them. Thank you. The Editor

Dear editor, thank you for your compliments. I am saying this on behalf of Johny mon and and all connected writers. We don't know each other ,but feel like people travelling in the same boat. What I believe , none of us want to hurt anybody, but are in the genuine interest of "Keeping Faith, Informing the Faithful and Exposing the Clergy Abuse and Arrogance" ,as your mission statement says. We are presenting it in a funny way with imaginary characters who can be seen regularly in our community.It is a very good idea to organize all these stories on one page for future reference as an archive or something like that. Once again thank you , Syro Malabar Voice and it's editors, for complimenting and recognizing us and also we have nothing else to say.." You guys are doing a wonderful job."

Anonymous said...

Dont let your money go to these thieves.

Anonymous said...

ഞാന്‍ കൊച്ചാപ്പി ചേട്ടന്റെ ഒരു അടുത്ത സുഹൃത്തും പള്ളിക്കമ്മറ്റിയിലെ സഹപ്രവര്‍ത്തകനും ബിസ്സിനസ്സിലെ എതിരാളിയും പേര് വെളിപ്പെടുത്താനാഗ്രഹിയ്ക്കാത്തവനുമായ ഒരു കുഞ്ഞാടാകുന്നു. ഈ കൊച്ചാപ്പിചേട്ടന്‍ ഉണ്ടല്ലോ ഒരു വന്‍ ഫ്രോഡാ. ഇപ്പോള്‍ കംപ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു ഒരു എഴുത്ത് പടച്ചു വിടുന്നത് കണ്ടിട്ടാണ് ഇത് ഞാന്‍ എഴുതുന്നത്. എങ്ങിനെ പള്ളി മേടിയ്ക്കാനാ? കമ്മീഷന്റെ പകുതി മുക്കാലും അയാള്‍ക്ക് വേണമെന്ന് വച്ചാല്‍ ഞങ്ങള്‍ സമ്മതിക്കുമോ? ഞാനുള്‍പ്പെടെയുള്ള മറ്റു കച്ചവടക്കാര്‍ പിന്നെ എന്തിനാ കമ്മറ്റീല്‍ ഇരിക്കുന്നത്? ചെരയ്ക്കാനൊ? അത്യാഗ്രഹം ആര്‍ക്കും കൊള്ളില്ലാ .കമ്മീഷന്റെ പേരിലുള്ള കമ്മറ്റിയിലെ കടിപിടിയൊക്കെ വിശ്വാസികള്‍ എന്ന കോവര്‍ കഴുതകള്‍ മനസ്സിലാക്കി. ഇനി അവന്‍മാര്‍ വല്ലതും തരുമോ? വിവരം വേണം. ഒരു ഡോക്ടര്‍ വന്നിരിക്കുന്നു. ഡോക്ടറും അല്ല എഞ്ചിനീയരുമല്ല.വെറും S.S.L.C., Ph.D. അതും വടക്കേ ഇന്ത്യയില്‍ ഏതോ പ്രൊഫസ്സരുടെ വീട്ടില്‍ ചട്ടി കഴുകാന്‍ നിന്നപ്പോള്‍ മോട്ടിച്ച സര്‍ടിഫിക്കറ്റ. പണ്ടുകാലത്ത് വന്ന വിവരമില്ലാത്ത മലയാളികളെ ആരെയോ കാണിച്ച് വിശ്വസ്സിപ്പിച്ചു. ഇപ്പോള്‍ ആരെയും കാണിക്കില്ല. വട്ടന്‍ കൊച്ചാപ്പി, പൊട്ടന്‍ കൊച്ചാപ്പി , തൊരപ്പന്‍ കൊച്ചാപ്പി, കള്ളുകുടിയന്‍ കൊച്ചാപ്പി , ചാണത്തലയന്‍ കൊച്ചാപ്പി, അങ്കിള്‍ കൊച്ചാപ്പി എന്നൊക്കെ അല്ലാതെ , ഡോ. കൊച്ചാപ്പി എന്ന് ആരും വിളിക്കാറില്ല. കള്ളും പെണ്ണും ആണ് പ്രധാന വീക്നെസ്സുകള്‍. അടുത്ത കൈക്കാരനാകാന്‍ അച്ചന്റെ കാലും തിരുമ്മി നടപ്പാ. ഈ കമ്മറ്റീല്‍ തന്നെ അച്ചന്റെ നോമിനേഷനാ.
കമ്മറ്റിയോഗത്തില്‍ വച്ച് പറഞ്ഞ വിവരക്കേട് കേട്ടാല്‍ , ഓ! എന്റെ ദൈവമേ! ഭാര്യ പന്തിക്കൂസല്ലെ?.ആ ഓര്‍മ വച്ച് പള്ളീല്‍ ക്ളാവരും വേണ്ട ശീലേം വേണ്ട തൂങ്ങപ്പെട്ട രൂപം പോലും വേണ്ട എന്നൊരു കീച്ചു കീച്ചി. ദാണ്‍ടെ കിടക്കണ് ചട്ടീം കലവും! അവസാനം വീണത് വിദ്യ ആക്കി ഇപ്പോള്‍ ക്ളാവറില്‍ ഉറച്ച് നില്ക്കുന്നു. സ്ഥാനം കിട്ടാന്‍.
പ്രിയ കുഞ്ഞ് മത്തായി ചേട്ടാ, ഈ കിഴങ്ങന്‍റെ ഉപദേശം കേട്ട് ജോണിമോനെ അച്ചന്‍ ആകാന്‍ വിടല്ലേ. അവന് ദൈവ വിളി ഉണ്ടെങ്കില്‍ പോട്ടെ. ഒരു മാതൃകാ വൈദികനാകാന്‍. അല്ലാതെ അച്ചനായിട്ട്, വക്കീല്‍ പരീക്ഷെം പാസായി ഇവിടെ വന്നിട്ട് എന്തിനാ. ആള്‍ക്കാരുടെ മേല്‍ മെക്കിട്ടു കേറാനോ? ഇനി അതൊന്നും നടപ്പില്ല. അടി വസ്ത്രത്തില്‍ പെടുക്കുകയും അപ്പി ഇടുകയും ഒക്കെ ചെയ്യുന്ന കാലം പോയി. കുഞ്ഞാടുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ചെറിയ പരിഗണന കൊടുത്താല്‍ അവരില്‍ നിന്നും വലിയ ബഹുമാനം തിരിച്ചു കിട്ടും. അല്ലാതെ ഈ തൂമ്പ കാണിക്കുന്നതുപോലെ എല്ലാം തന്റെ അടുത്തേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചാല്‍ , തൂമ്പാക്കൈ ഒടിയും. തൂമ്പാക്കൈക്കൊന്നും പഴയ ബലമില്ലെന്നെ!!!

Anonymous said...

നമ്മുടെ പിതാവായ അങ്ങാടിക്ക് പകയാണ്, മനസ് നിറച്ചും പക, സജി അച്ഛനോടുള്ള പക, ഇപ്പോള്‍ ആ പക മൂത്ത് മൂത്ത് അങ്ങേര്‍ക്കു വട്ടായിരിക്കുന്നു.

പള്ളിയില്‍ മക്കളെ വിടുകയോ വേദപാഠം പഠിപ്പിക്കുകയോ ചെയ്യാത്ത കുറ അവസരവാദികളെ (കോട്ടും സൂട്ടും കഴുത്തില്‍ ഇറുകിയ കൌപീനവും കെട്ടി നടക്കുന്നവന്മാരെ) വിട്ടു എല്ലാവരെയും വീടുകളില്‍ ചെന്ന് വിരുട്ടുകയാണ് എപ്പോള്‍ ബിഷപ്പ് ചെയ്യന്നത്.

ബിഷപ്പ് ഒരു കാര്യം മനസിലാക്കുക .. കൊപ്പെല്‍ പള്ളിയിലെ പ്രശ്നങ്ങള്‍ എല്ലാം തീരാന്‍ ഒരു വഴിയുണ്ട് ....

ഒരു ദിക്രി അയുക്കക.. ഇത്രയും കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി ...

ഒന്ന് . കോപ്പെല്‍ പള്ളിയില്‍ അള്‍ത്താരയില്‍
ഒരു മാറ്റവും വരുത്തില്ല

രണ്ടു. സജി അച്ഛന് എതിരായി അങ്ങ്
ആരോപിച്ച സാമ്പത്തിക ക്രമക്കേടുകള്‍
തെറ്റായിരുന്നു

മൂന്നു . ഇനിയും പള്ളിയിലെ പൊതുവായ
കാരിയങ്ങള്‍ ചെയ്യുന്നതിന് മുന്പായി,
എല്ലവരുടേയും ഭാകത്തുനിന്നും
അഭിപ്രായം കേള്‍ക്കും,അല്ലാതെ എപ്പോയും
അരമനയില്‍ ഫോണ്‍ വിളിച്ചു
പറയുന്നവരുടെ മാത്രം വാക്കുകള്‍ കേട്ട്
മണ്ടത്തരങ്ങള്‍ ചെയ്യില്ല.

നാല്. സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക്
മാറ്റി നിര്‍ത്തുക,രേജിമോന്‍ ക്യ്കാരന്‍
ആയാല്‍ ഇനിയും പള്ളിയില്‍ ആള്‍കാര്‍
ഇടുന്ന പയ്സാ വീണ്ടും കുറയും
എന്നോര്‍കുക.

ഇത്രയും കാരിയങ്ങള്‍ എശുതി അറിയിച്ചാല്‍ എല്ലാവരും അവരുടെതായ ഓഹരി പള്ളിയില്‍ കാണിക്കയായി ഇടും.

സമാതാനത്തിന്റെ നാളുകള്‍ എല്ലാവര്ക്കും ഒണ്ടാവാന്‍ കര്‍ത്താവിനോടു നമക്ക് അപേഷിക്കാം

Anonymous said...

Anyone know what is really this satanic claver cross?

Why is nobody saying why this thing to be in altar except few saying it is the law of powethil and supporters?

Lot of families with Jacobite and Malankara Reeth relation in our Syro Malabar Diocese and they should definitely will have no problem with this so called Claver cross, they are used seeing this because their christian faith is based on that Cross.

Reji's wife is Jacobite, Shibu's wife is Malankara and so on if you analyze all of these Claver supporters, they are confused about everything and says both Crucifix and Claver are Ok to them, can't blame them as their partners definitely have a say in what these husbands do anyways.

Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.


But remember if you are a true Catholic, you can have only Crucifix in the altar.

True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.

Symbol cross should have a place in the church, but certainly not in the altar to worship.
IF everybody try to please their family members (Reji & Shibbu)
What about Fr.Zacaria? His sister married a PATEL so we should allowed Hindu Temple & Puja in the church? What about if someone married a Muslim we should also please them allowing HALF MOON & STAR in the church?

Anonymous said...

Comment #7,

"നാല്. സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുക"

They should be banned for ever, or for at least 25 years. Do you think they are going to change in two years? We don't need bad apples in the basket. Put them aside.

Anonymous said...

post #2,

We had a trustworthy Kerala priest in USA, but bishop fired him for installing crucifix.

Here is something interesting...
The word verification that I am prompted to enter for this comment entry is "holiest". Yes, h o l i e s t.

Anonymous said...

ചെരുപ്പകാലത്ത് നല്ലവരായി ജീവിച്ച നമ്മുടെ അച്ചന്മാര് എന്തുകൊണ്ട് വഴി മാറി സഞ്ചരിക്കുന്നു?
കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌.
ഒന്ന് നാട്ടുകാരും വീട്ടുകാരും കൊടുക്കുന്ന അമിതമായ ബഹുമാന൦
രണ്ട് ജോലി ഏറ്റെടുക്കുന്ന പുതിയ സ്ഥലങ്ങളിലെ നാട്ടു പ്രാമാണികളും പണക്കാരും അച്നെ വീട്ടില്‍ കൊണ്ട് പോയി ഒരു സല്ക്കാ്രം . കണ്ടാല്‍ കൊള്ളാവുന്ന ഒരു ഭാര്യയും പതിനാറിനും ഇരുപതിനും താഴെ പ്രായമുള്ള പെണ്‍ പിള്ളേരും ഉള്ള വീടാണെങ്കില്‍ കൂടെ കൂടെ പോക്കു വരവ് പ്രതീക്ഷിക്കാം . അവിടെ ചെന്നാല്‍ ഫൈവ് സ്റ്റാര്‍ തോറ്റുപോകുന്ന ഉഗ്രന്‍ തീറ്റ. അപ്പോള്‍ ഈ വീട്ടിലെ ഒരു കുഞ്ഞു പറഞ്ഞാല്പോകലും സ്വന്തം ഡ്യൂട്ടി യും പള്ളിയും കൂദാശകര്മപങ്ങളും മറന്ന് നമ്മുടെ ഈ അച്ചന്‍ ആ കൂടെ നിന്നേ പറ്റൂ. ഇവിടെ തുടങ്ങുന്നു ഒരച്ന്റെഞ അധ:പതനം.

Anonymous said...

പതിയിരുക്കുന്ന ചതിയും വഞ്ചനയും
ഒരു പുതിയ പള്ളി ഉണ്ടാകുന്നതുവരെ ഏതു കഴുതക്കാലു പിടിച്ചും പള്ളി തല്ലികൂട്ടും. പിന്നെയാണ്‌ മെത്രാന്റെയും കൊടുപ്പന്‍, തണ്ടന്‍, വിനോദിനി, സഖാവ്‌ സാക്ക് മുതലായ പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മുതലായ രൂപതകളില്നികന്നും വന്ന കുട്ടി സഖാക്കളുടെ തേര്വാരഴ്ച തുടങ്ങുന്നത്. ഗുണ്ടകള്‍, ഉണ്ടകള്‍, പോക്ക്രികള്‍, വഞ്ചകര്‍, പണക്കൊതിയന്മാര്‍, സ്ഥാനമോഹികള്‍ പിമ്പുകള്‍, പെണ്ണൂണികള്‍ ഇവരെ കൂട്ടുപിടിച്ച് വികാരിയച്ചന്റെ സഹായത്തോടെ സാധാരണക്കാരെ വഞ്ചിച്ച്‌ ഒരോ പുതിയ ഇടവകയും ഒരറവുശാലക്ക് പറ്റിയ സ്ഥലമാക്കി മാറ്റും. സ്നേഹമുള്ള നാട്ടുകാരേ നിങ്ങള്‍ വഞ്ചിതരാകരുത്‌ കോപ്പലിലെ അനുഭവം നിങ്ങള്ക്ക് ഉണ്ടാകാതിരുക്കുവാന്‍ മുട്ടിപ്പായി പ്രാര്ഥി ക്കുക

Anonymous said...

Dear people of Toronto,

Learn from people in the northwest USA. Chicago field workers went there also to check out if they can extend their empire to that part of USA. But those folks were educated and could understand the consequence of what happens when Kaala lifts up his tail. they simply wined and dined the big priest who was visiting exchanged pleasantries and send him on his way.
these kind of syromalabarvoice malabar nonsense flourishes only in health care dominated communities. Chicago is exploiting the uneducated communities.Long time ago missions were established in uneducated tribal areas . cicago is trying the same technique in Usa.

Anonymous said...

What happened to Shibu's Sheela? Was it confiscated by the customs?

Anonymous said...

#13 You hit it right on the head. Thank you

Pick poketers!

Anonymous said...

കോപ്പെല്‍ പള്ളിയില്‍ അള്‍ത്താരയില്‍
ഒരു മാറ്റവും വരുത്തില്ല
രേജിമോന്‍ ക്യ്കാരന്‍
ആയാല്‍ ഇനിയും പള്ളിയില്‍ ആള്‍കാര്‍
ഇടുന്ന പയ്സാ വീണ്ടും കുറയും
എന്നോര്‍കുക.

Anonymous said...

SARIYAYA VIAWASAMILLATHE, PALLIYILUM POKATHE,PAZHAYA KUDUMPA MAHIMAYUM PARANJU NADAKKUNNA KURACHU "HRN" MARUDE JELPANANGAL ANNU EE BLOGIL MUZHUVANUM.....

Anonymous said...

Comment #9,

"നാല്. സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുക"

They should be banned for ever, or for at least 25 years. Do you think they are going to change in two years? We don't need bad apples in the basket. Put them aside.

Anonymous said...

Any advice for the Arizona people ? just like for the Toronto..