Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 27, 2010

പോത്ത് വിരണ്ടോടി നാടിനെ മൊത്തം കിടിലം കൊള്ളിച്ചു

"മാതൃഭൂമിയില്‍" വന്ന ന്യൂസ്‌: "പോത്ത് വിരണ്ടോടി, നാടിനെ കിടിലം കൊള്ളിച്ചു"

അറവുശാലയുടെ വാതില്‍ക്കല്‍ നിന്നും പോത്ത് വിരണ്ടോടി. തന്‍റെ മുമ്പില്‍ നിന്ന മറ്റൊരു പോത്തിന്റെ തല അറക്കുന്നത്‌ നേരില്‍ കണ്ട പോത്താണ് സംഗതി പന്തിയല്ലെന്ന് കണ്ടപ്പോള്‍ കയറു പൊട്ടിച്ചുകൊണ്ടോടിയത്. അരൂരിനടുത്താണ് സംഭവം നടന്നത്. ദേശീയ പാതയില്‍ കൂടി വിരണ്ടോടിയ പോത്തുകുട്ടന്‍ ആറ്‌ പേരെ കുത്തി പരിക്കേല്‍പ്പിച്ചു. മണിക്കൂറുകളോളം അവന്‍  ഗതാഗതം സ്തംഭിപ്പിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ പോത്തിനെ പേടിച്ചു ചിതറിയോടി വീടുകളില്‍ കയറി കതകടച്ചു. അവസാനം പോത്ത് ചുറ്റും മതില്‍ക്കെട്ടുള്ള ഒരു വീട്ടു പറമ്പില്‍ കടന്നു. അതോടെ "ധൈര്യശാലികളായ" ചില നാട്ടുകാര്‍ ഗേറ്റ് അടച്ചു കുറ്റിയിട്ടു. വരളി പിടിച്ച പോത്തിനെ കണ്ട് കിടുങ്ങിയ വീട്ടുകാര്‍ അകത്ത്‌ കയറി വാതിലടച്ചു കുറ്റിയിട്ടു. ഏറെ സമയത്തിനു ശേഷം  പോത്ത് ശാന്തനായി, താമസിയാതെ കേരള പോലീസും സ്ഥലത്തെത്തി. 

ബോധമില്ലാത്ത പോത്തിന് പോലും തന്‍റെ കൂട്ടുകാരന്റെ ഗതി കണ്ടപ്പോള്‍ ബോധം തെളിഞ്ഞു. എന്നാല്‍ നമ്മുടെ ന്യൂ ജേര്‍സിയിലെ കുഞ്ഞാടുകളോ? പോത്തിന്റത്ര വെളിവ് പോലും ഈ കുഞ്ഞാടുകള്‍ക്കില്ല.  "ഞങ്ങളുടെ കഴുത്തു അറക്കുക" എന്ന് മുറവിളി കൂട്ടിക്കൊണ്ടു അറവു ശാലയിലേക്ക് ഇടിച്ചു കയറി അവര്‍ കഴുത്തു അങ്ങാടിയത്തിന് നീട്ടിക്കൊടുക്കുകയാണ്.  കോപ്പെലിലെയും ചിക്കാഗോയിലെയും മറ്റു പല സീറോ മലബാര്‍ ഇടവകകളിലെയും അനുഭവങ്ങളില്‍ നിന്നും അവര്‍ ഒരു ചുക്കും പഠിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച പൊതുയോഗമായിരുന്നു. അവര്‍ പൊതുയോഗിച്ചു എന്തു തീരുമാനിച്ചു? അള്‍ത്താര "കോപ്പേല്‍" മോഡല്‍ ആയിരിക്കുമോ, അതോ "അങ്ങാടിയത്ത്" മോഡല്‍ ആയിരിക്കുമോ? പള്ളി കത്തോലിക്ക ആയിരിക്കുമോ, അതോ കല്ദായയോ? ആരെങ്കിലും വികാരി ഫാ. തോമസിനോട് ഇക്കാര്യങ്ങളെപ്പറ്റി ആരാഞ്ഞതായി പറഞ്ഞു കേട്ടില്ല. എങ്കിലും പ്രവര്‍ത്തകര്‍ തകൃതിയായി പണം പിരിക്കുന്നുണ്ട്. അമേരിക്ക മുഴുവന്‍ തെണ്ടി രാഫിള്‍ ടിക്കെറ്റ് വില്ക്കുന്നുണ്ട്. മില്ല്യന്‍ ഒന്നിന് മീതെ ഖജനാവില്‍ എത്തിക്കഴിഞ്ഞു.

കടുപ്പനും ബിഷപ്പും ന്യൂ ജെര്‍സിയിലെ കുഞ്ഞാടുകളുടെ ഭോഷത്തം ഓര്‍ത്ത് കുടു കൂടെ ചിരിക്കുകയാണ്.

ഇപ്പോള്‍ കിട്ടിയ ന്യൂസ്‌: അരൂരിലെ ഹീറോ പോത്തുകുട്ടനെ ദത്തെടുക്കുവാന്‍ അമേരിക്കയില്‍ നിന്നും പല ജീവകാരുണ്യ സംഘടനകളും മുമ്പോട്ട്‌ വന്നിട്ടുണ്ട്. ഫോക്കാനയും ഫോമയും രംഗത്തെത്തിയതോടെ പോത്തിന് വേണ്ടിയുള്ള വടം വലി മുറുകും എന്നാണ് കണക്കു കൂട്ടല്‍. ചിക്കാഗോയിലെ കച്ചറ അക്കാദമിയില്‍ "ഹീറോയിസം" എന്ന വിഷയം പഠിപ്പിക്കാനായി "അരൂര്‍ പോത്തിനെ" H1 വര്‍ക്ക്‌ വിസയില്‍ കൊണ്ടുവരണമെന്ന ആവശ്യം കച്ചറ അക്കാദമി ഡയരക്ടര്‍ Dr പാച്ചു കുഞ്ചെറിയ ഉന്നയിച്ചിട്ടുണ്ട്. ഇത്ര ധൈര്യ ശാലിയായ ഒരു പോത്തിനെ കൂട്ടാന്‍ കലത്തില്‍ ആക്കുക എന്നത് പോത്ത് വര്‍ഗത്തോടു തന്നെ ചെയ്യുന്ന ഒരു അവഹേളനമായിരിക്കുമെന്നു നമ്മുടെ ബ. മുഖ്യ മന്ത്രി ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞു. പോത്തിന്റെ സംരക്ഷണത്തിനായി ബിഷപ്‌ പവ്വത്തില്‍ രക്ഷാധികാരിയായി "പോത്ത് സംരക്ഷണ സമിതി" എന്ന സംഘടനയും അരൂരില്‍ രൂപം കൊണ്ടിട്ടുണ്ട്. അമേരിക്കയിലെ ഒട്ട് മിക്ക കലാ സാംസ്കാരിക സംഘടനകളും മലയാള  മാധ്യമങ്ങളും പോത്തുകുട്ടനു അഭിനന്ദനങ്ങള്‍ അറിയിക്കുകയും, അതേസമയം  അറക്കപ്പെട്ട തന്‍റെ മുന്‍ഗാമിയായ പോത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

8 comments:

Anonymous said...

ഈ താമര കുരിസ്സു കൊണ്ട് ഉള്ള ഒരു ഉപയോകം --- നാട്ടില്‍, കിണറില്‍ വെള്ളം കോരുന്ന ബകട്റ്റ്, കയറ് പൊട്ടി കിണറില്‍ വീണാല്‍, അത് എടുക്കുവാന്‍ പാതാള തിരണ്ടി ആയി ഉപയോകിക്കാം .

Anonymous said...

WE AREW VISITING THIS BLOG TO READ SOMETHING ABOUT COPPELL CHURCH.IF THAT CHURCH GOES OUT OF MAIN PAGE THEN NO FUN IN READING THIS BLOG.SO PLZ BRING SOM SUBJECT ABOUT COPPELL ALWAYS TO MAIN PAGE OF THIS BLOG AND THAT WILL KEEP THIS BLOG ACTIVE.
WE ARE NOT INTRESTED TO READ ANYTHING ABOUT USLESS NEWJERSY CHURCH.THEY DONT HAVE BALLS AND WHY WE SHOULD READ IT.WE WANT SOMETHING ABOUT COPPELL BOYS.....

Anonymous said...

ബോധമില്ലാത്ത പോത്തിന് പോലും തന്‍റെ കൂട്ടുകാരന്റെ ഗതി കണ്ടപ്പോള്‍ ബോധം തെളിഞ്ഞു.


Our SMC chicago never pay anything to our church or the priests work here.

All priests salary is from the contributions the parishioners make, so they should be serving the people of this congregation.

Fr. Varghese always say he has to obey his boss the Bishop, then why your boss bishop is not paying you?

Your boss is the one who pay you salary not someone else,

So you have to change your everyday phrase of obeying your Boss Bishop and start serving the (Real Boss) the congregation faithful please father Varghese.

Boss is the one who give you salary for your service.

Now do your duty as the priest to this community who is your boss; if it is difficult please make arrangements to leave at your earliest

Anonymous said...

പണ്ട് മുട്ടന്‍ ആടിന്‍റെ പിറകെ കുറുക്കന്‍ നടന്നതുപോലെ, ഞങ്ങളുടെ പിറകെ അരമനക്കൂട്ടങ്ങള്‍ എത്രനാളായി നടക്കുന്നു? ആ കഥ കേട്ടിട്ടില്ലേ? കൊഴുത്തുരുണ്ട ഒരു ആട്ടിന്‍ കൂറ്റന്‍റെ തടിച്ചുരുണ്ട വൃഷണ മണികള്‍ കണ്ടു കൊതി പൂണ്ട കുറുക്കന്‍ അതിനെ follow ചെയ്യാന്‍ തുടങ്ങി...ആ മണികള്‍ കൊഴിഞ്ഞു താഴെ വീഴുമ്പോള്‍ തിന്നാം എന്ന ആര്‍ത്തിയോടെ...ആടി തൂങ്ങി കിടക്കുന്നുണ്ടെങ്കിലും അതുണ്ടോ വീഴാന്‍ പോകുന്നു! കടിച്ചു പറിക്കണം എന്ന് വിചാരിച്ചാലും നടക്കില്ല , കാരണം ആട്ടിന്‍ മുട്ടന്‍ തൊഴിക്കും, പിന്നെ കുത്തും, പിന്നെ കൊമ്പില്‍ കോര്‍ത്ത് ഏറിയും....എന്നാലും ആശ കൈവീടാതെ പിറകെ നടക്കുക തന്നെ . ഇനിഎങ്കിലും താമര ശീലവാതികള്‍ എല്ലാം ഉപേഷിച്ച് ക്രുശിതരൂപം മതിയെന്ന തീരുമാനം കൈക്കൊള്ളുക . അല്ലെങ്കില്‍ കുറുക്കന് പറ്റിയതുപോലെ മുട്ടനാടിന്റെ തൊഴി കൊള്ലെണ്ടിവരും . ഇനി മനിക്കെയന്റെ പേരും പറഞ്ഞു പുറകെ വരല്ലേ , താമര ശീല വാദികളെ

Anonymous said...

What happened to the picture of that young priest came from Chicago?. How come his picture is removed from the blog?.

Anonymous said...

If Bosco wants to come for our second Vencherippu let him come. our foundation should send him a sponsorship without the permission of Angadiath.

Anonymous said...

We are smart about our money and decisions in NJ. Why are you trying to craete a trouble in NJ ?
For your info. We have Crucific now and will Crucifix in our new Church too. So don't wate your energy to create problems in NJ

Anonymous said...

ഫിലടെല്ഫിയായിലും ഒരു പോത്ത് ഉണ്ട്. തൊഴിച്ചു മറിച്ചു വെട്ടിനിരത്തി കുത്തിതിരിപ്പ് ഉണ്ടാക്കുന്ന പോത്ത്. വിശ്വാസികളെ ഉഴുതുമറിച്ചു അനൈക്യത്തിന്റെ കളകള്‍ വിതറി അസംതൃപ്തി കൊയ്ത്തു കൂട്ടുന്ന പോത്ത്. ഈ പബ്ളിസിറ്റി പോത്തിനെയും അദ്ദേഹത്തിന്റെ സ്വന്തം ലേഖകരെയും കൊണ്ട് ഇവിടുത്തുകാര്‍ മടുത്തു. ഇതിനെ ഇവിടെ നിന്ന് ഒന്ന് മാറ്റി കെട്ടുവാന്‍ എന്താ ഒരു വഴി?