Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 22, 2010

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്

കാല്‍ഗരിയിലെ സ്നേഹമുള്ള വല്യേട്ടന്‍മാരേ, കൊച്ചനുജന്‍മാരേ, ബഹു: സ്ത്രീ ജനങ്ങളേ,

ഞാന്‍ കൊച്ചാപ്പി, ഡോ.കൊച്ചാപ്പി, എസ്.എസ്.എല്‍.സി.,പി‌എച്ച്.ഡി.(അവസാനം എഴുതിയിരിക്കുന്നത് എന്റെ ഡിഗ്രിയാണ്) നിങ്ങള്‍ക്ക് ഞാന്‍ പുതിയ ആള്‍ ആയിരിക്കാം , പക്ഷേ ഈ അമേരിക്കാ ഭൂഖണ്ഡത്തിലെ പല സീറോ മലബാര്‍ സമൂഹങ്ങള്‍ക്കും ഞാന്‍ ഒരു കോമാളിയും , സഭാധികാരികള്‍ക്ക് തല വേദനയും ആണ്.
നിങ്ങളുടെ പ്രശ്നം സാധാരണ സീറോ മലബാര്‍ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഒന്നല്ല , മറിച്ച് കൂടുതല്‍ സങ്കീര്‍ണവും കുഴഞ്ഞ് മറിഞ്ഞതും ആകുന്നു. സാധാരണയായി കണ്ടു വരാറുള്ള രോഗങ്ങള്‍ ആയ ആളുകളി , പണാപഹരണം എന്നില്‍ നിന്നും വ്യത്യസ്തമായി ,അടിച്ചമര്‍ത്തല്‍, അധികാര പ്രമത്തത, പോക്കിരിത്തരം, human rights violation തുടങ്ങിയ മാരകവും ചികില്‍സാ വിധികള്‍ അതി സങ്കീര്‍ണവും ആയ രോഗങ്ങളാണ് നിങ്ങളുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നത്. നിങ്ങള്‍ വളരെ ആത്‍മാര്‍ത്ഥതയോടും വേദനയോടും കൂടി എഴുതിയിരിക്കുന്ന ലേഖനം ആകയാല്‍ , എന്റെ മറുപടി ഒരു കളിയാക്കല്‍ ആയി തോന്നിയേക്കാം. ഞാന്‍ കളിയാക്കലിലൂടെ ആണ് കാര്യത്തിലേക്ക് കടക്കുക.

ഒരു നിസ്സാര ചോദ്യം ചോദിക്കട്ടെ? വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തില്‍ വച്ച് മര്‍മ്മത്ത് കടി മേടിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇഷ്ടമാണെങ്കില്‍ മുന്‍പോട്ടു പൊയ്ക്കൊ, ഇഷ്ടമല്ലെങ്കില്‍ രണ്ടു വട്ടം ചിന്തിക്കണം.

സീറോ മലബാറിന്‍റെ ഈറ്റില്ലം എന്നു പറയപ്പെടുന്ന പാലാ രൂപതയില്‍ പെട്ട ആളാണ് ഞാന്‍. ആരുടെയോ നിര്‍ഭാഗ്യം കൊണ്ട് ഒരു പന്തിക്കൂസുകാരിയെ കെട്ടി 30 വര്ഷം മുന്പ് അമേരിക്കയില്‍ എത്തിയ ഹത ഭാഗ്യനായ ഒരു മുന്‍ സെമിനാരി വിദ്യാര്‍ത്ഥി ആയ ഞാന്‍ ഒരിക്കലും എന്റെ സീറോ മലബാര്‍ പാരമ്പര്യം ആര്ക്കും അടിയറ വച്ചിട്ടില്ല. എന്റെ നാഡീ ഞരമ്പുകളിലൂടെ ഇന്നും സഞ്ചരിക്കുന്നത് സീറോ മലബാര്‍ ചുടു രക്തം ആണ്. ഞാന്‍ അമേരിക്കയില്‍ വരുന്ന കാലത്ത് ഇവിടെ സീറോ മലബാര്‍ സഭ ഇല്ല, പക്ഷേ സഭയില്‍ പെട്ട അച്ചന്‍മാര്‍ ഉണ്ട്. അവര്‍ ആളുകളിക്കാന്‍ വേണ്ടി, പത്തും ഗുസ്തീം കഴിഞ്ഞു പട്ടാളത്തില്‍ നിന്നും നേഴ്സുമാരുടെ കൂടെ ഒളിച്ചോടിയ അല്‍പ്പന്‍മാരായ ചില സാമ ദ്രോഹികളെ കൂട്ട് പിടിച്ച് , സമുദായത്തില്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്കകളില്‍ മനം നൊന്ത് സര്‍വ്വവും അടിയറ വച്ച് പന്തിക്കോസ് പള്ളിയില്‍ ചേര്‍ന്ന ഞാന്‍, 10 കൊല്ലം മുന്പ് സീറോ മലബാര്‍ രൂപത ഉണ്ടായപ്പോള്‍ ഒത്തിരി സന്തോഷിച്ചു.ഞാന്‍ എന്റെ പിള്ളേരുമായി മുടിയനായ പുത്രന്‍ തിരിച്ചു വന്ന പോലെ എന്റെ മാതൃ സഭയില്‍ എത്തി. പക്ഷേ ഇന്ന് ഞാന്‍ ഖേദിക്കുന്നു. കാരണം പണ്ട് സീറോ മലബാര്‍ രൂപത ഉണ്ടാകുന്നതിന് മുന്പ് ഇവിടെ നടമാടിയിരുന്ന വൃത്തികേടുകളെക്കാള്‍ പതിന്മടങ്ങ് കൂടിയ അസംബന്ധങ്ങളാണ് ഇന്നിവിടെ നടക്കുന്നത്. അതില്‍ മനം നൊന്ത് എന്റെ ഭാര്യയും മക്കളും പന്തിക്കോസിലേക്ക് തിരിച്ചു പോയി. പക്ഷേ ഈ കൊച്ചാപ്പി രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി കാര്യം ഉള്ളൂ.ഒന്നുകില്‍ കളരിക്ക് പുറത്തു അല്ലെങ്കില്‍ കുറുപ്പിന്റെ നെഞ്ചത്ത്. നിങ്ങളൊക്കെ മഹാ ഭാഗ്യവാന്മാര്‍ ആണ് മക്കളെ മഹാ ഭാഗ്യവാന്മാര്‍. നിങ്ങള്‍ക്ക് മലയാളം കൂര്‍ബ്ബാന കാണണം അല്ലേ? ശാലോം TV വച്ചാല്‍ പോരേ? രൂപ താ രൂപ താ എന്നു എപ്പോഴും കരയുന്ന ഒരു രൂപതയും , അത് അതിരൂപത ആക്കിയില്ലെങ്കില്‍ പോലും ,അതി രൂപ താ എന്നു കരയാന്‍ തുടങ്ങുന്ന കാലം അതി വിദൂരമല്ലാത്ത ഈ കാലയളവില്‍ , ഉള്ള കഞ്ഞിയും കുടിച്ചു അറിയാവുന്ന കുരിശ്ശും വരച്ചു എവിടെയെങ്കിലും കിടന്നുറങ്ങിയാല്‍ പോരേ? അതി മോഹത്തിന് പോയാല്‍ ആപത്തല്ലേ?


ഇനി അങ്ങിനെ സ്വന്തമായി ഒരു സീറോ മലബാര്‍ സമൂഹം കെട്ടിപ്പടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍, ഡാലസ്സിലെ കോപ്പെലില്‍ ഉള്ളത് പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരുണ്ടോ നിങ്ങളുടെ സമൂഹത്തില്‍? കോപ്പേല്‍ ചരിത്രം നമുക്കെല്ലാവര്‍ക്കും പാഠം ആകേണ്ട ഒരു വര്‍ഗ്ഗ സമരത്തിന്‍ വീര ഗാഥ ആണ്. പണ്ട് സര്‍ CP യുടെ ഗര്‍ജ്ജിക്കുന്ന തോക്കുകളോട് വെറും വാരിക്കുന്തങ്ങളുമായി ഏറ്റു മുട്ടി പുന്നപ്ര -വയലാറില്‍ വിജയം വരിച്ച കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കാര്യം ആണ് കോപ്പേല്‍ മക്കളുടെ വീര കഥ കേട്ടപ്പോള്‍ എനിക്കു ഓര്‍മ്മ വന്നത്. പുന്നപ്ര വയലാറില്‍ 130 മനുഷ്യ ജീവിതങ്ങളാണ് തോക്കിന് ഇരയായതെങ്കില്‍ ,കോപ്പെലില്‍ മനുഷ്യ സ്നേഹി ആയ Fr. Saji യുടെ ജീവിതം ആണ് ഹോമിക്കപ്പെട്ടത്. വിഗ്രഹ ആരാധനയുടെ അടയാളം ആയ മാര്‍ത്തോമ്മാ കൂരിശെന്ന വ്യാജ നാമത്തില്‍ അറിയപ്പെടുന്ന മാനിക്കേയന്‍ ക്ലാവര്‍ കുരിശിനെതിരെ ,ക്രൂശിത രൂപത്തിന് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍, അദേഹത്തെ പണാപഹരണ കേസില്‍പ്പെടുത്തി വ്യാജ കുറ്റം ചുമത്തി തേജോവധം ചെയ്ത് നാടുകടത്തിയ ചിക്കാഗോ രൂപതാ നേതൃത്വം , അച്ചനെ സപ്പോര്‍ട് ചെയ്ത സത്യ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കാനും ,മാനഹാനി വരുത്താനും, ശാരീരിക പീഡനം നടത്താനും കൂട്ട് നിന്നു. അവസാനം പള്ളി വെഞ്ചരിപ്പ് എന്ന പ്രഹസനത്തിന് വന്ന സീറോ മലബാര്‍ കുഞ്ഞാടുകളെ( ബലിയാടുകളെ ) പോലിസിനെ അള്‍ത്താരയില്‍ അണിനിരത്തി അപമാനിക്കാനും വരെ ചിക്കാഗോ നേതൃത്വം തയ്യാറായെങ്കില്‍ , നിങ്ങള്ക്ക് അവിടെ ഒരു പള്ളി വേണോ എന്നതിനെ പറ്റി നിങ്ങള്‍ നൂറുവട്ടം ചിന്തിക്കണം!
നിങ്ങളുടെ അച്ചന്‍ വീടുതോറും വിളിച്ചു , അച്ചന്‍ മാരെ വിമര്‍ശിച്ചാല്‍ ,കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. നിങ്ങളുടെ അജ്ഞതയെ മുതലെടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണം . ഗീവര്‍ഗീസ് പുണ്യവാളന് കോഴി കൊടുത്തില്ലെങ്കില്‍ പാമ്പിനെ വിട്ടു കടിപ്പിക്കും എന്ന് പള്ളിയില്‍ പ്രസംഗിച്ച വികാരിയച്ചനോട്‌ , ആള്‍ക്കാരെ ദ്രോഹിക്കുന്ന പുണ്യവാളന്‍ എന്തൂട്ട് പുണ്യവാളന്‍ എന്ന് മറുചോദ്യം ചോദിച്ച വിവേകമുള്ള ഒരു ഇടവകക്കാരനെ കൈക്കാരനും കൂട്ടരും പെരുന്നാള്‍ കഴിഞ്ഞപ്പോള്‍ കള്ളുകുടിച്ചിട്ടു കൈകാര്യം ചെയ്ത കഥ കേട്ടിട്ടുണ്ട്. അത് അന്തക്കാലം . എന്താ അയാള്‍ ചോദിച്ചത് ശരിയല്ലേ ? അതേ നയം അല്ലെ ഈ അമേരിക്കാ ഭൂഖണ്ഡത്തില്‍ മലയാളികളെ സേവിക്കാനെന്ന വ്യാജേന കടല്‍ കടന്നെത്തിയിടുള്ള, വ്യാജ പ്രവാചകന്മാരായ മലയാളി പാതിരിമാര്‍ പാവങ്ങളുടെ അജ്ഞതയെ മുതലെടുത്ത്‌ കാട്ടി കൂട്ടുന്നത്‌? Yo ! One second ! Whose freekin ' money are you playing with ? Still you want to screw us up ? It 's not going to happen here any more . I am telling you ,it 's not going to happen any more ! This is Dr . Kochappi , your old seminary mate in Palai minor seminary .
ഞാന്‍ ഈ പാതിരാ നേരത്ത് വെറും പച്ചയായി ഇരുന്നുകൊണ്ട് വികാരഭരിതമായി എഴുതിയ ഈ ലേഖനം ,അമേരിക്കാ ഭൂഖണ്ഡത്തില്‍, മുന്‍പും പിന്‍പും നോക്കാതെ , അപക്വമായ ആവേശത്താല്‍ സ്വന്തമായി പള്ളി മേടിക്കാന്‍ ചാടി പുറപ്പെടുന്ന ചിന്താ ശക്തി നഷ്ടപ്പെട്ട ഒട്ടനേകം മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടി അനുഭവ പാഠം ആസ്പദമാക്കി തയ്യാറാക്കിയ ഒന്നാണ്. നിങ്ങളുടെ ആവേശവും അജ്ഞതയും മുതലെടുത്ത്‌ നിങ്ങളെ ബാലിയാടുകലാക്കി , നിങ്ങളുടെ ചോര ഊറ്റിക്കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒട്ടേറെ parasite കള്‍ പുരോഹിത വര്‍ഗ്ഗത്തിലും അല്മായരിലും ഉണ്ട്. ജാഗ്രതൈ! കാല്ഗരിയിലെ എന്നെ അറിയില്ലാത്ത , ഞാനും അറിയില്ലാത്ത എന്റെ സ്നേഹിതര്‍ക്കു വേണ്ടി എഴുതിയതാണെങ്കിലും , അമേരിക്കയിലെ മൊത്തം സീറോ മലബാര്‍ ബാലിയാടുകള്‍ക്ക് വേണ്ടി ഇത് മെയിന്‍ പേജില്‍ ബഹു: voice പ്രസിദ്ധീകരിക്കും എന്ന പ്രത്യാശയോടെ , എന്റെ ശത്രുക്കള്‍ക്കും , മിത്രങ്ങള്‍ക്കും ഒരേ പോലെ X ' mas ന്‍റെയും New Year ന്‍റെയും മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്

നിങ്ങളുടെ സ്വന്തം കൊച്ചാപ്പി.

9 comments:

Syro Malabar Sound said...

ഇന്ന് 23rd കൊപേല്‍ പള്ളിയിലെ ഇര്‍വിംഗ് വാര്‍ഡില്‍ കരോള്‍ നടക്കുന്നു.പള്ളിയുടെ വളരെ പ്രധാനപെട്ട ഈ കാര്യത്തില്‍ പങ്കെടുക്കാതെ അച്ഛന്‍ അതിനു പകരം ഒരു വ്യെക്തിയുടെ പുര വെഞ്ചിരിപിനു പോകുന്നു.അച്ഛന്‍ കാരണം പറയുന്നത് ഇത് ഞാന്‍ നേരത്തെ ഏറ്റു പോയി എന്നാണ്.സ്ഥിരം നുണ പറയുന്ന ഈ അച്ഛന്‍ വീണ്ടും ഒരു നുണ കൂടെ പറഞ്ഞു ജെനങ്ങളെ പട്ടിക്യന്‍ നോക്കുന്നു.ഇത് നേരത്തെ ഏറ്റ കാര്യമാണെന്ന് എങ്ങിനെ പറയും?ഈ പറയുന്ന വ്യെക്തി ഈ വീട് ക്ലോസിംഗ്(closing was on 20th monday) ചെയ്തിട്ട് രണ്ടു ദിവസമേ അയിട്ടൊല്ലൂ.ഇത് പോലെ കല്ല്‌ വെച്ച നുണകള്‍ എന്തിനു ഇതിയാന്‍ പറയന്നു എന്നാണ് ഇടവക ജെനങ്ങല്കു മനസിലാകാത്തത്.ഇത് ഇര്‍വിംഗ് ജെനങ്ങളെയും അച്ഛനെയും തമ്മില്‍ തെറ്റിക്യന്‍ trash gang വെച്ചിരിക്യുന്ന ഒരു പാര ആകാനും വഴിയുണ്ട്.എന്തായാലും ഈ അച്ഛന്‍ ഒരു പ്രയോഗിഗ ഭുദ്ധിയോടെ അല്ല കാര്യങ്ങള്‍ കാണുന്നത്.ഇത് ഇവിടത്തെ ജെനങ്ങളെ ഇനിയും തമ്മില്‍ അടിപ്പിക്യാനും അകറ്റാനും മാത്രമേ ഉപകരിക്യതോല്ലു.അത് ചിക്കാഗോയെ വീണ്ടും സംശയാതോടെ നോകി കാണാന്‍ ജെനങ്ങളെ പ്രേരിപ്പിക്യുകയെ ഒള്ളു.ഇനിയെങ്ങിലും വിവേകത്തോടും സ്നേഹത്തോടും കൂടെ ജെനങ്ങളെ കൈകാര്യം ചെയ്തില്ലെങ്ങില്‍ നഷ്ടങ്ങള്‍ എല്ലാവര്‍ക്യും ആയിരിക്യും.അത് ഒരാളുടെയോ ഒരച്ചന്റെയോ പരാജെയതെകളും നമ്മുടെ പരാജയമായിരിക്യും.ഇനിയെങ്ങിലും തിരിച്ചറിയുക.അച്ഛന്‍ ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനെ ഇറച്ചി തിന്നാനുള്ള പെരിപാടികള്‍ ചെയ്യതിരിക്യ.അവിടെ നിന്നും കിട്ടുന്ന $100 നു വേണ്ടി പള്ളിയില്‍ കാര്യങ്ങളെ മാറ്റി വക്യുന്ന ഈ വക തരം താണ പണി നിര്‍ത്തുക.ഇവിടെ ഞങ്ങള്ക് ഈ വീട്ടുകരനോട് എതിര്പില്ല.എന്നാല്‍ ഇടവകയിലെ വികാരി ആയ താങ്കള്‍ ഇങ്ങനെ കൊത്തായാതെ പെരിപാടി കാണിക്കുന്നത് ശരിയല്ല varghese അച്ഛാ.....

അച്ഛന്‍ നുണ പറയുന്നത് നിര്‍ത്തുക.

Anonymous said...

കൊച്ചാപ്പി ചേട്ടാ, സീറോ മലബാര്‍ പള്ളികളില്‍ അച്ഛന്‍ മാര്‍ പുറം തിരിഞ്ഞു നിന്ന് ബലി അര്‍പ്പിക്കുന്നത് കാണുമ്പൊള്‍ കൊച്ചാപ്പി ചേട്ടന്ടെ മനോ ഗെതങ്ങള്‍ എന്തൊക്കെ എന്ന് അങ്ങയുടെ പ്രിയപ്പെട്ട ഈ ബ്ലോഗില്‍ കുടി എഴുതാമോ.ചേട്ടന്‍ പച്ച ആണെങ്കില്‍ ഉടനെ എഴുതണ്ട കേട്ടോ.നമ്മുടെ എരുമ ശോശാമ്മ ചേടത്തി കാണാതെ ഇതിനകം സ്റ്റോക്ക്‌ ചെയ്തിട്ടുണ്ടെങ്കില്‍ 2 എണ്ണം വീശീട്ട് മതി കേട്ടോ

Anonymous said...

കോച്ചാപിയുടെ ഈ നീണ്ട അറുബോറന്‍ ലേഖനം കണ്ടാല്‍ തോന്നും അമേരിക്കയില് സീറോ മലബാര് പള്ളികള് വന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന്.കോച്ചപ്പി ഒരു കാര്യം മനസിലാക്കണം . അവനോന് കിട്ടാത്തത് ഒന്നും ശരിയല്ല എന്നു ചിന്തിക്കരുത്.നിങ്ങളുടെ ഭാര്യയും മക്കളും പെന്‍റാകോസ്റ്റല്‍ പള്ളിയില്‍ പോകുന്നതിന് സീറോ മലബാര്‍ എന്തു പിഴച്ചു?സീറോ മലബാര്‍ ഉണ്ടായിട്ടാണൊ ഇവിടത്തെ അമേരിക്കന്‍ പള്ളികളിലെ അച്ഛന്‍മാര്‍ പെണ്ണുങ്ങളെയും പിള്ളേരെയും ഒക്കെ കടന്നു പിടിക്കുന്നത്? നമ്മുടെ അച്ഛന്‍മാരും അതിനു മോശം അല്ല എന്നു വിചാരിച്ചോ.അവിഹിത ഗര്‍ഭം ഉരുക്കലും ,teenage പെന്‍പിള്ളേരെ കെട്ടിപ്പിടുത്തവും ഒക്കെ അച്ഛന്‍മാര്‍ മാത്രമാണോ നടത്തുന്നത്? അതിനു മുന്‍പന്തിയില്‍ നില്ക്കുന്നത് സ്ഥലത്തെ പ്രധാന ദിവ്യന്‍മാര്‍ ആണെന്ന് ആണ് എന്റെ കണക്ക് കൂട്ടല്‍. അല്ലെങ്കില്‍ സ്ഥലത്തെ നേതാക്കന്മാരും അച്ഛന്‍മാരും കൂടിയുള്ള ഒരു പങ്ക് കൃഷി. പണം വെട്ടിപ്പിന്റെ കാര്യം ആണെങ്കിലും ഒരു തരം you scratch my back , i scratch your back എന്ന mentality ആണ്. കുഴപ്പം പറ്റിയത് അവിടെ ഒന്നും അല്ല.ഇങ്ങിനെ ഉള്ള ജാതികളെ തീറ്റി പൊട്ടുന്ന സാധാരണക്കാരന്‍ അവരെയെല്ലാം കണ്ണുമടച്ച് അങ്ങ് വിശ്വസിച്ചു എന്നുള്ളതാണ്.നിങ്ങള്‍ പള്ളിക്ക് പണം കൊടുക്കുന്നെങ്കില്‍ അത് വ്യക്തമായി monitor ചെയ്യുന്ന കാര്യത്തില്‍ കൊടുക്കുന്നവനും ശ്രദ്ധാലു ആയിരിക്കണം.അല്ലാതെ പണം കൊടുത്തിട്ടു എന്റെ കടമ തീര്ന്നു എന്നു പറഞ്ഞു കയ്യും കഴുകി ഒന്നിലും സഹകരിക്കാതെ വീട്ടില്‍ പോകുന്നവരാണ് കുറ്റക്കാര്‍. അച്ചന്റെ പ്രീതി പിടിച്ചു പറ്റാന്‍ വീട്ടില്‍ വിളിച്ചു വരുത്തി മൂക്കറ്റം ശാപ്പാടും കൊടുത്തു നാമമാത്രമായ തുണിയും ധരിപ്പിച്ചു സ്വന്തം ഭാര്യയെയും പെന്‍പിള്ളേരെമ് അച്ചന്റെ മുന്‍പിലേക്ക് അഴിച്ചു വിട്ടാല്‍, അവരെന്താ കണ്ണും അടച്ചിരിക്കും എന്നു ചിന്തിക്കുന്നോ? അവരുടെ മന്‍സുമ് ശരീരവും വെറും മരപ്പലക ഒന്നുമല്ല. മജ്ജയും മാസവും കൊണ്ട് നിര്‍മ്മിച്ച വികാരം കുടികൊള്ളുന്ന ശരീരവും മനസും ആണ് അവര്‍ക്കുള്ളത്.എനിക്കിത് വായിച്ചപ്പോള്‍ മനസിലായത് ഇവിടെയുള്ള മണ്ടന്മാര്‍ സ്വന്തം പണം ചിലവുചെയ്തു തെരുവിലുള്ള ആഭാസന്മാരെ ഒക്കെ വീട്ടില്‍ വിളിച്ചുവരുത്തി തോന്ന്യാസം ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്നാണ്. ഏത് ആഭാസന്‍മാര്‍ വന്നാലും കുടുംബ നാഥന്‍ strong ആണെങ്കില്‍ ഒരു തോന്ന്യാസോം നടക്കില്ല മോനേ കോച്ചാപ്പി.

Anonymous said...

ബലിയര്‍പ്പിക്കുന്നതിനുമുബ് സഹോദരങ്ങള്‍ തമ്മില്‍ രമൃപെട്ടട്ടുവേണം ബലിയര്‍പ്പിക്കുവാന്‍ എന്നുപറയുന്ന അങ്ങാടിയത്ത് പിതാവ്പോലും ഫാ.സജിയുമായി രമൃപെട്ടാതേ കോപ്പല്‍ ദേവാലയത്തില്‍ ബലിയര്‍പ്പിച്ചത് എന്തിന്?

Anonymous said...

കൊച്ചപി ചേട്ടനോട് ഒരു സംശയം ചോദിച്ചോട്ടെ .എന്ത് കൊണ്ടാണ് അങ്ങയുടെ ആരാധകര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍ മനപൂര്‍വം അവഗണിക്കുന്നത്? കൂടാതെ അങ്ങേക്ക് ഒത്തിരി സ്ത്രീകള്‍ ആരാധകരായി ഉണ്ടെങ്കിലും അവരോടു ഒട്ടും friendly അല്ലാത്ത സംമെപനം ആണ് കാണുന്നത്. അച്ചന്മാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് എന്തിനാണ് എന്നാണു കൊച്ചപി ചേട്ടന്റെ അഭിപ്രായം?

Anonymous said...

Dr. Kochappi, you are absolutely right. Your advise to the idiots of Calgary was to the point.
I am a great admirer of your humorous articles in this Blog. Please continue writing. You and this Blog is doing a great service to the Syro-Malabar Church in the US.

Anonymous said...

കൊച്ചാപ്പിയുടെ മറുപടി
അച്ചന്മാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിനു പല കാരണങ്ങള്‍ ഉണ്ടാവാം.അവര്‍ക്ക് ആള്‍ക്കാരെ face ചെയ്യാന്‍ ചില സമയങ്ങളില്‍ ചമ്മല്‍ ഉണ്ടാകും.തലേന്ന് കഴിച്ച കോഴി കറിയുടെയും ചപ്പാതിയുടെയും ഓര്മ വരും അത് കൊടുത്ത ചേച്ചി പള്ളിയില്‍ ഉണ്ടെങ്കില്‍. ചിലപ്പോള്‍ പ്രാര്‍ത്ഥന ചോല്ലുന്നതിനിടക്ക് അറിയാതെ കോഴി എന്ന് പറയും.അത് ഒഴിവാക്കാന്‍ തിരിഞ്ഞു നില്‍ക്കുന്നതല്ലേ നല്ലത്. പിന്നെ മറ്റൊരു കാര്യം,ഏതെങ്കിലും കൊള്ളാവുന്ന പെണ്ണുങ്ങളോട് വല്ല വേണ്ടതീനവും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ രീതിയില്‍ അവരെ നേരിടാന്‍ ബുദ്ധിമുട്ട് വരും.അവരുടെ ആനക്കാര്‍ കൂടെ ഉണ്ടെങ്കില്‍ അച്ഛനു പേടികൂടും. അവര്‍ കണ്ണുരുട്ടി കാണിക്കുക ആണോ എന്ന് അച്ഛന്‍ paranoid ആകും.അപ്പോള്‍ പ്രാര്‍ത്ഥന തെറ്റിപ്പോകും. ചിലപ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് , കുര്‍ബാന കാണാന്‍ വന്നിട്ടുല്ലതെല്ലാം മണ്ടന്മാര്‍ ആണെല്ലോ എന്നോര്‍ത്തു അച്ഛനു ചിരി വന്നിട്ടാകാം. ഈ പൊട്ടന്മാര പാട് പെട്ട് ഉണ്ടാക്കുന്ന പണം മുഴുവന്‍ വെറുതെ ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ അച്ഛന്‍ എങ്ങിനെ ചിരിക്കാതിരിക്കും. ഇനി അച്ഛന്‍ ഒരു ക്ലാവര്‍ രോഗി ആണെങ്കില്‍ മുതുകത്തുള്ള ക്ലാവര്‍ എല്ലാരും കണ്ടോട്ടെ എന്ന് ചിന്തിക്കുന്നതാവാം. ഇതൊന്നുമല്ലെങ്കില്‍ അച്ഛന്‍ രാവിലെ പല്ല് തേക്കാനും shave ചെയ്യാനും മറന്നിട്ടുണ്ടാവും.അപ്പോള്‍ ആവളിച്ച മോന്ത ആരെയും കാണിക്കെണ്ടല്ലോ എന്നോര്‍ത്തു തിരിഞ്ഞു നില്‍ക്കാനും മതി. കൊച്ചാപിക് സമയക്കുറവും ,സോസാമ്മ ചേടത്തിയുടെ പീഡനം കാരണം കള്ളടിക്കാതെ വെറും പച്ച ആയിട്ട് ഇരിക്കുകയും ചെയ്യുന്നതിനാല്‍ അദേഹത്തിന്റെ സെക്രടറി യാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. എന്ന് കുഞ്ഞാപ്പി, കൊച്ചാപ്പിയുടെ സെക്രടറി.

Anonymous said...

എന്നാലും എന്‍റെ വര്‍ഗീസ് ബ്ലാച്ചാ , ശമ്പളത്തിന് പുറമേ കിമ്പളം ഒണ്ടാക്കാനും പുരവാസവലി സദ്യ ഉണ്ണാനും വേണ്ടി ഇത്രയും വലിയനുണ പറഞ്ഞ അങ്ങ് ഒരുമഹാന്‍ തന്നെ . കരോളിനു പോകാനിക്ഷ്ടംമില്ലങ്കില്‍ വേണ്ടാ , അതിനു ഇത്രയും വലിയനുണ പറയണമായിരുന്നോ . പെറ്റതള്ള സഹിക്കുമോയിത് . എന്‍റെ മോന്‍ ഒരുനുണയന്‍ ആയി കാണാന്‍ ഒരമ്മയും ആഗ്രഹിക്കില്ല . ജനങ്ങള്‍ പറയും ആ തന്തയുടെയും തള്ളയുടേയും മകനല്ലേ , പിന്നെ എങ്ങനെ ഗുണംവരുമെന്ന് . ഏതായാലും വളരെ മോശമായിപോയി . ഏതായാലും വീട്ടിലിരിക്കുന്നവരെ പറയിക്കണ്ടായിരുന്നു . ചെറിയ കാര്യത്തില്‍ വിശ്വസ്ഥന്‍ വലിയ കാര്യത്തിലും വിശ്വസ്തന്‍ ആയിരിക്കും എന്ന് കര്‍ത്താവ്‌ തമ്പുരാന്‍ പറഞ്ഞിട്ടുണ്ട് . വര്‍ഗീസ് ബ്ലാച്ചന്റെ കാര്യത്തില് " വലുതിലുമില്ല , ചെരുതിലുമില്ല " ചുരുക്കിപറഞ്ഞാല്‍ വിഡ്ഢി , പമ്പര വിഡ്ഢി . കൊച്ചമ്മമാരുടെ കോഴിക്കാലും , ബ്രെസ്റ്റും , തോടയും ചപ്പാത്തിയും മൂക്കറ്റം തിന്നു ഏബക്കം വിടാന്‍ മാത്രമറിയാം . ഈ നുണയന്‍ ബ്ലാ അച്ഛന്‍ ഒന്ന് പോയ്ത്തരുമോ . ഒരു വിട്ടിലിനെ കൂട്ടുപിടിച്ച് december 19 - നു പള്ളിയില്‍ പോലീസിനെ വിളിച്ചുവരത്തിയ നാണമില്ലാത്ത ഈ ബ്ലായയെ എങ്ങനെ നംബാന്കൊള്ളും (വിശ്വസിക്കും ) . നുണ പറയാന്‍ മാത്രമായിട്ടു ഒരു ജന്മം . അതാണ്‌ നമ്മുടെ ബ്ലാ ബ്ലാ വര്‍ഗീസ് അച്ഛന്‍ . കോഴി അച്ഛന്‍ എന്നാകും കുറച്ചുകൂടി ചേരുക .

Anonymous said...

Please publish the parish council article in main page.

Lot of people dont read it when it is only in Coppell Sector