Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 31, 2010

വികാരി വിശ്വാസികളുടെ സ്വൈര്യം കെടുത്തുന്നു

നാട് മുഴുവന്‍ തെണ്ടി പണം പിരിക്കാന്‍ കോപ്പെലിലെ പാവം മനുഷ്യര്‍. പണം കയ്യില്‍ വന്നാല്‍ അത്‌ കൈകാര്യം ചെയ്യാന്‍ വികാരിയും, കണക്കെഴുതാന്‍ വികാരി സ്വയം തിരഞ്ഞെടുത്ത കണക്കു കൂട്ടാനറിയാത്ത accountant ഉം. 

പുതുവത്സരത്തലേന്നു കോപ്പെലിലെ വികാരി ഫാ. വര്‍ഗീസ്‌ കാണിച്ച് കൂട്ടുന്ന വികൃതികളില്‍ ഒന്നാണിത്.
ഇന്ന് പാതിരാത്രിയോടെ കൈക്കാരന്മാരുടെ കാലാവധി തീരുകയാണ്. പുതിയ കൈക്കാരന്മാരെയോ, പാരിഷ് കൌണ്‍സി അംഗങ്ങളെയോ തിരഞ്ഞെടുക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുതന്നെ വികാരി ചെയ്തിട്ടില്ല. പകരം ചരിത്രത്തിലെ ഏതോ ഒരു സ്വേച്ഛാധിപതിയുടെ മാതൃക കടമെടുക്കുകയാണ് അദ്ദേഹം.

പള്ളിക്കൂദാശ  കഴിഞ്ഞതോടെ ഉദാരമതികളായ കോപ്പേല്‍ വിശ്വാസികള്‍ ഏതാണ്ട് ഒരു ലക്ഷം ഡോളറോളം സമാഹരിച്ചു പള്ളി അക്കൌണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞു. ഈ അവസരത്തിലാണ് ആ അക്കൌണ്ടില്‍ നിന്നും പണം വലിക്കാനും ചെക്കെഴുതുവാനും ഉള്ള ഏക അധികാരം വികാരി തന്‍റെ സ്വന്തം മാത്രമായി  പിടിച്ചെടുത്തത്. കണക്കെഴുതുവാന്‍ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്നതാകട്ടെ തന്‍റെ നോമിനിയായ മെരീഡിയനിലെ ജോസിയെയും. ഈ ജോസിയുടെ  ഭാര്യയാകട്ടെ ad hoc കമ്മിറ്റിയിലേക്കുള്ള ഫാ. വര്‍ഗീസിന്‍റെ നോമിനിയും. കോപ്പേല്‍ എന്നല്ല കത്തോലിക്ക സഭയുടെ ചരിത്ത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും ഒരേ സമയം നോമിനികളായി  ഒരു വികാരി നിയമിക്കുന്നത്. ഫാ വര്‍ഗീസിന് ഈ കുടുംബത്തോടുള്ള കടപ്പാടിനും  അഭേദ്യ ബന്ധത്തിനും കാരണം എന്തെന്ന് അന്ന്വേഷിക്കെണ്ടിയിരിക്കുന്നു.

രണ്ടും രണ്ടും അഞ്ചു എന്ന് പോലും കണക്കു കൂട്ടാനറിയാത്ത ഈ  ജോസി, ഫാ വര്‍ഗീസ്‌  എറിഞ്ഞിട്ടു  കൊടുത്ത accountant  എന്ന എല്ലിന്‍ കഷണം ആഴ്ചകളോളം പട്ടിണി കിടന്ന തെണ്ടിപ്പട്ടിയെപ്പോലെ ചാടി പിടിച്ചു. സജിയച്ചന്‍റെ  കാലത്ത് നോമിനികള്‍ക്കെതിരെ ശക്തിയായി വാദിച്ച ചരിത്രമാണ് ഈ കള്ളപ്പരിഷക്ക്. അന്ന് കമ്മിറ്റിയിലേക്ക് ഒരു സഹോദരിയെ ഫാ. സജി നോമിനിയായി നാമ നിര്‍ദ്ദേശം ചെയ്തപ്പോള്‍ അന്നത്തെ അദ്ദേഹത്തിന്‍റെ യജമാനനായ തോമായുടെ ഉപദേശം കേട്ടു ആ സഹോദരിയെ ക്രൂരമായി അപമാനിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്ത ഒരു നീചനാണ് ഇദ്ദേഹം എന്ന് കൊപ്പെലുകാര്‍ ഇന്നും മറന്നിട്ടില്ല. ഫാ സക്കറിയയുടെ കീപ്‌ ആയിരുന്നു ആ സഹോദരി എന്നുവരെ ആരോപിക്കാന്‍ മടിക്കാതിരുന്ന ഈ മനുഷ്യ-മൃഗമാണ്‌ ഇന്ന് കൊപ്പെലുകാരുടെ പണത്തിനു കണക്കു സൂക്ഷിക്കുവാന്‍ പോകുന്നത്! ഒരു മനുഷ്യന്‍ അറിയുകയോ, leadership എന്തെന്ന് മനസ്സിലാക്കിയിട്ടു പോലുമില്ലാത്ത ഒരു സ്ത്രീയാണ് ഈ ജോഷിയുടെ ഭാര്യ എന്ന സത്യം  ജനങ്ങള്‍ അറിഞ്ഞിരിക്കണം. അങ്ങനെയുള്ള ഒരു സ്ത്രീയെയാണ് കോപ്പേല്‍ പള്ളിയുടെ കാര്യങ്ങള്‍ നിര്ന്നായകമായ് തീരുമാനങ്ങള്‍ എടുക്കേണ്ട കമ്മിറ്റിയിലേക്ക് ഫാ. വര്‍ഗീസ്‌ nominate ചെയ്തിരിക്കുന്നത് എന്നത് വിചിത്രം തന്നെ.

മനസ്സില്ലാ മനസ്സോടെ മാത്രം  കൊപ്പെല്‍ പള്ളി കൂദാശ ചെയ്ത ബിഷപ്‌ അങ്ങാടിയത്തിന്‍റെ  മൌനസമ്മതത്തോടെയും പ്രോത്സാഹനത്തോടെയും കൂടിയാണ്  ഫാ. വര്‍ഗീസ്‌ ഈ തെണ്ടിത്തരങ്ങള്‍ ചെയ്തു കൂട്ടുന്നതെന്ന് സംശയമില്ല. കോപ്പെലില്‍ സമാധാനം ചിക്കാഗോ രൂപത ആഗ്രഹിക്കുന്നില്ല. ക്രൂശിത രൂപം വച്ചു തന്നെ പള്ളി വെഞ്ചിരിച്ചിട്ടും കൊപ്പെലുകാര്‍ വീണ്ടും പ്രശ്നക്കാരായി തുടരുന്നു എന്ന് ലോകര്‍ക്ക് കാണിച്ച് കൊടുക്കാനുള്ള അങ്ങാടിയത്തിന്‍റെ  ഒരു പൈശാചിക തന്ത്രമാണ് നമ്മള്‍ ഇവിടെ കാണുന്നത്,.

ഫാ. വര്‍ഗീസ്‌ കോപ്പേല്‍ പള്ളിയുടെ ഒരു ആത്മീയ നേതാവോ , അതോ സാമ്പത്തിക വിദഗ്ധനോ? ഇതാണ് കോപ്പേല്‍ ഇടവകക്കാരുടെ സംശയം. തങ്ങളുടെ പിന്താങ്ങികള്‍ക്ക് പള്ളിയിലെ ഓരോ  സ്ഥാനങ്ങള്‍ വികാരിമാര്‍ വീതിച്ചു കൊടുക്കുന്നത് ഒരു പതിവായി മാറിയിട്ടുണ്ട് പല സീറോ മലബാര്‍ പള്ളികളിലും. പാട്ടു പാടാന്‍ അറിയാത്തവനെ കൊയര്‍ ലീഡറും , അശേഷം കള്‍ച്ചര്‍ ഇല്ലാത്തവനെ കള്‍ച്ചറല്‍ കമ്മിറ്റി പ്രമാണിയും, വെറും പൊങ്ങികളെ PRO മാരായും  അച്ചന്മാര്‍ അവരോധിക്കുന്ന കാഴ്ച എതോരിടവകയിലും നമുക്ക് കാണാവുന്നതാണ്. ഈ പ്രവണത അവസാനിപ്പിക്കണം. തങ്ങളുടെ ആസനം മുത്തികള്‍ക്ക് നന്ദിസൂചകമായി  സമൂഹത്തിലെ, അല്ലെങ്കില്‍ പള്ളിയിലെ ഓരോ സ്ഥാനങ്ങള്‍ കൊടുത്തു സുഖിപ്പിക്കുന്ന ആ പതിവ് അച്ചന്മാര്‍ നിറുത്തിയെ തീരൂ. പൊതു സ്ഥാനങ്ങള്‍ വെട്ടിപ്പങ്കിട്ടു കൊടുത്തല്ല അച്ചന്മാര്‍ അവരുടെ എരാന്മൂളികള്‍ക്ക് പ്രതിഫലം നല്‍കേണ്ടത്. അത്‌ സ്വന്തം ചിലവില്‍ ചെയ്യണം. സ്വന്തം തറവാട്ടില്‍ നിന്നും പത്തു സെന്‍റ് എഴുതി ക്കൊടുത്തോ, പെങ്ങളുടെ മകളെ കെട്ടിച്ചു കൊടുത്തോ ആ നന്ദി കാണിക്കണം. അല്ലാതെ പൊതുജനങ്ങള്‍ പണം മുടക്കി വാങ്ങിയ പള്ളിയിലെ സ്ഥാനങ്ങള്‍ കൊടുത്തല്ല.

അമേരിക്കന്‍ സീറോ മലബാര്‍ സമൂഹം അര്‍ഹിക്കുന്നത് അവരില്‍ ഏറ്റവും കഴിവുറ്റവരും  മിഴവുറ്റവറും അടങ്ങിയ ഒരു നേതൃ നിരയെയാണ്. അല്ലാതെ വിവരം കെട്ട വികാരിമാര്‍ നോമിനികളായി  അവരോധിക്കുന്ന കുറെ വിട്ടിലുകളെയല്ല. ഈ സത്യം ഈ പുതുവര്‍ഷമെങ്കിലും നമ്മുടെ അധികാരികള്‍ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കാം.

പുതുവര്‍ഷത്തെ കൂകി എതിരേല്‍ക്കുക
സഭ വളരുന്നു. ഇടവക വളരുന്നു. പക്ഷെ വാര്‍ഡുകള്‍ കുറയുന്നു. ഇതാണ് ഇന്ന് ഫാ വര്‍ഗീസ്‌ നവവത്സരക്കുര്‍ബാനയോടനുബന്ധിച്ചു നടത്താന്‍ പോകുന്ന ഒരു പ്രധാന അറിയിപ്പ്. താമരക്കുരിശു വിരുദ്ധരുടെ ഈറ്റില്ലമായ ഇര്‍വിങ്ങില്‍ ഇപ്പോളുള്ള രണ്ട്‌ വാര്‍ഡ് കളെ  ഏകോപിപ്പിച്ചു ഒന്നാക്കുക. അപ്പോള്‍ കമ്മിറ്റിയില്‍ ഒരു താമര വിരോധി കുറഞ്ഞു കിട്ടും. അമ്പട തോമ, ഈ തോമയുടെ ഒരു ബുദ്ധി! ഈ തോമയുടെ ബുദ്ധിയും, ഫാ. വികാരിയുടെ കുബുദ്ധിയും, ചേനത്തോമയുടെ ദുര്‍ബുദ്ധിയും കൂടി കൂടിയാല്‍ സംഗതി ഭേഷാകും. കോപ്പേല്‍ ജനങ്ങള്‍ക്ക്‌ ശരിക്ക് കൂകി തന്നെ നവവത്സരത്തെ സ്വാഗതം ചെയ്യാനുള്ള സാഹചര്യം ഈ അറിയിപ്പ് കാരണമാകും എന്ന് പ്രതീക്ഷിക്കട്ടെ.

എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ നവവത്സരാശംസകള്‍ !

4 comments:

Anonymous said...

കൊപ്പെല്‍ വി. അല്ഫോന്സ പള്ളി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികള്‍ക്കും മാതൃക ആകുകയാണ്

ഫാദര്‍ വര്‍ഗീസേ , ചിക്കാഗോ കുറിയ, നിങ്ങള്‍ ശരിക്കും തല പൂഴിമണ്ണില്‍ പൂഴ്ത്തിവചിരിക്കുന്ന
ഒട്ടകപഷിക്ക് സമാനമാണ്.ഇതു പതിനെട്ടാം നൂറ്റാണ്ട് അല്ല. എന്താണ് പുരോഹിതന്‍ ? (പുരോ + ഹിത ) =
(മുന്നോട്ട് + വഴികാട്ടിയായി നയിക്കുക).
തന്റെ ജനത്തെ മുന്നോട്ട് നയിക്കേണ്ട ഉത്തരവാദിത്തമുള്ള കര്‍ത്താവിന്റെ അഭിഷിക്തന്‍.
സ്വാര്‍ത്ഥ തല്പരിയത്തിനായി കൂടെ കൂടിയിരിക്കുന്ന, പൊതുജന സമഷം മുഖംവിക്രുതമാക്കപെട്ട,ചിലരുടെഉപദേശം മാത്രം അനുസരിച്ച് പള്ളിയില്‍ തീരുമാനം എടുത്തു അത് വിളിച്ചു പറഞ്ഞാല്‍ ഇതായിരിക്കും ഫലം.
വിളിച്ചു പറഞ്ഞ അതെ നാവുകൊണ്ട് അത് തിരുത്തി പറയേണ്ടി വരും. അല്ലെങ്കില്‍ ക്ഷമയുടെ നെല്ലിപ്പലകയുംകണ്ട ജനം അത് തിരുത്തിപറയിപ്പിക്കും.അതാണ് ഇപ്പോള്‍ കൊപ്പെല്‍ പള്ളിയില്‍ കണ്ടത്. ദിവ്യബലിക്ക് വന്ന മിക്കവാറുംഎല്ലാവരും തന്നെ തെറ്റിനെ തിരുത്തുവാന്‍ വേണ്ടി മേലധികാരികളെ സമീപിക്കുന്നു. നിയമനടപടികള്‍ വരെ ചെന്നെത്തുന്നു.
കൊപ്പെല്‍ വി. അല്ഫോന്സ പള്ളി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികള്‍ക്കും മാതൃക ആകുകയാണ്.ഞങ്ങള്‍ ആരുംസഭയെ വേദനിപ്പിക്കാന്‍ ഒന്നും ചെയ്യില്ല. സ്വന്തം ജീവന്‍ കൊടുത്തും സഭയെ രക്ഷിക്കും. മുഖം നോക്കാതെ തെറ്റിനെ ചൂണ്ടി കാണിക്കുംഅതിനു എതിരെ പ്രതികരിക്കും.
അപ്പോള്‍ ഞങ്ങള്‍ക്ക് ഗുണ്ട എന്നാ പേരിട്ടു
ഒറ്റപെടുത്താന്‍ ശ്രമിക്കും ഈ പള്ളി കള്ളന്മാര്‍.
. കപ്പലിലെ കള്ളന്മാരെ ജാഗ്രതെ !. പള്ളി മുസ്ലിമ്ജള്‍ക്ക് വാടകയ്ക്ക് കൊടുത്തു ഒരു മാസത്തെ വാടക
കമ്മിഷന്‍ ആയി അടിച്ചുമാറ്റാന്‍ ശ്രമിച്ച കപ്പലിലെ കള്ളന്മാരെ നിന്റെഒക്കെ സരിയായ മുഖം ഞങ്ങള്‍ പിചിചീന്തി ലോകത്തിനു കാണിച്ചു കൊടുക്കും

Anonymous said...

"തോപ്പിയുടെ രഹസൃം"

1984 മുതല്‍ അങ്ങാടിയത്ത്, പളളിക്കാപറബന് Johnnie Walker BLACK LABEL & $വീതവും എല്ലാ വര്‍ഷം കാഴച്ചവെക്കല്‍ പതിവായി! പവ്വത്തിനാണെങ്കില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വിവരംകെട്ട ഏത് പൊട്ടനായാലും വിരോധമില്ല,ക്ലാവര്‍ ആയിരിക്കണം എന്നുമാത്രം! ആ കാലത്ത് BLUE Label ഇല്ലായിരുന്നു.അന്നത്തേ കാലത്ത് BLACK LABEL നബര്‍ വണ്ണ്! കളളും,പണവും അങ്ങാടിയത്ത് പളളിക്കാപറബന് വര്‍ഷം തോറും കാഴച്ചവെക്കാറ് പതിവായി! DALLAS നിന്ന് DETROIT ലേക്ക് പോകേണ്ട [1997] അങ്ങാടിയത്തിനേ CHICAGO ലേക്ക് തിരുമറി നടത്തി. പാലായിലെ പളളിക്കാപറബന് Johnnie Walker BLACK LABEL കൊടുത്തതിന്‍റെ കഴിവ്! [പളളിക്കാപറബന്‍, കേരള മദൃവിരുദ്ധ കമറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. എങ്കിലും കറബന്‍ യോഹനാന്നേ അതിരില്ലാത്ത സ്നേഹിച്ച കാരണത്താലാണ് അങ്ങാടിയെന്ന ഞാന്‍ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായത്]. BLACK LABEL ലം, അങ്ങാടിയത്തിന്‍റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!

Anonymous said...

ഭാര്യയെയും ഭര്‍ത്താവിനെയും

കോപ്പേല്‍ എന്നല്ല കത്തോലിക്ക സഭയുടെ ചരിത്ത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും ഒരേ സമയം നോമിനികളായി ഒരു വികാരി നിയമിക്കുന്നത്.


ഫാ വര്‍ഗീസിന് ഈ കുടുംബത്തോടുള്ള കടപ്പാടിനും അഭേദ്യ ബന്ധത്തിനും കാരണം എന്തെന്ന് അന്ന്വേഷിക്കെണ്ടിയിരിക്കുന്നു.

Anonymous said...

WE DON'T WNAT FR.VARGHESE HERE IN COPPELL.SEND BACK HIM TO INDIA.HE WILL DISTROY OUR PEACC.HE MESS OUR X'MAS NIGHT.WE DON'T PAY FOR YOU NO MORE.