Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, January 19, 2011

ജീവിതം - ആടിത്തീര്‍ക്കാന്‍ കഴിയാത്ത ഒരു നിഴല്‍ നാടകം.

By Dr . Kochappi S .S .L .C .,Ph .D .



ബഹുമാപ്പെട്ട ചാന്‍സലര്‍ അച്ചാ,
അങ്ങ് വലിയ സ്ഥാനം ഒഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകുകയാണെന്ന് ബ്ലോഗു ദ്വാരാ എളിയ സഹപാഠി അറിഞ്ഞു. വളരെ ഖേദത്തോടുകൂടിയും അതിലേറെ സന്തോഷത്തോടുകൂടിയും വാര്‍ത്ത ഞാന്‍ ഹൃദ യാല്‍മനാ സ്വാഗതം ചെയ്തു. ഖേദം തോന്നിയതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ പ്രതീക്ഷകളോട് കൂടി അമേരിക്കയില്‍ എത്തിയ അങ്ങ് ഇവിടെ ശത്രുക്കളെ മാ ത്രം സൃഷ്ടിച്ചു , ഒരൊറ്റ മിത്ര ത്തെ പോലും സമ്പാദിക്കാനാവാതെ അകാലത്തില്‍ വിടവാങ്ങുന്നല്ലോ ന്നോര്‍ത്ത്. സെമിനാരിയില്‍ വച്ചു ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന മിടുക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു അങ്ങ്.
കഴിവ് കൊണ്ടും സാമര്‍ത്ഥ്യം കൊണ്ടും മറ്റു വൈദീക വിദ്യാര്‍ത്ഥികളെക്കാള്‍ , അങ്ങ് എപ്പോഴും ഒരു പടി മുന്‍പില്‍ ആയിരുന്നല്ലോ. ഞാന്‍ പലപ്പോഴും അസൂയയോടെ വീക്ഷിച്ചിരുന്ന ഒരു ബഹുമുഖ പ്രതിഭ.! പ്രസിദ്ധനായ ഒരു വാഗ്മി. അതിലേറെ ഒരു ബുദ്ധിശാലി.! തീരുമാനങ്ങളെടുക്കാന്‍ അതി സൂക്ഷ്മന്‍! അണുവിട പോലും തെറ്റാത്ത sharp ആയിട്ടുള്ള തീരുമാനങ്ങളില്‍ പിതാക്കന്മാര്‍ പോ ലും ഉപദേശം തേടിയിരുന്ന അഭിനവ ചാണക്യന്‍!........... പക്ഷെ എന്ത് സംഭവിച്ചു? ... പ്രതിഭാ ശക്തി അങ്ങില്‍ വളര്‍ത്തിയ ആത്മ വിശ്വാസത്തോടൊപ്പം അങ്ങ് അറിയാതെ തന്നെ അങ്ങയുടെ മനസ്സില്‍ അഹംഭാവത്തിന്റെ വിത്തുകള്‍ സാത്താന്‍ വിതച്ചോ? ചിലപ്പോള്‍ അങ്ങ് അത് അറിഞ്ഞു കാണുകയില്ല !...... പക്ഷെ ജനം അത് മണത്തറിഞ്ഞു, പ്രത്യേകിച്ചും അമേരിക്കയിലെ മലയാളിക ള്‍........അങ്ങ് ഇവിടെ വന്നിട്ട് ഇപ്പോള്‍ എത്ര വര്‍ഷങ്ങള്‍ ആയി?......ഏറിയാല്‍ ഒരു 6 അല്ലെങ്കില്‍ 7 ല്‍ താഴെ... അത്രയുമേ ആയിട്ടുള്ളൂ.... ഞാന്‍ വന്നിട്ട് വര്‍ഷങ്ങള്‍ 30 കഴിഞ്ഞു...............ഇവിടെയുള്ള ആളുകളുടെ രീതികളും സ്വഭാവവും ഒക്കെ പഠിക്കണമെങ്കില്‍ കുറച്ചു സമയം എടുക്കും. ഒരൊറ്റ രാത്രി കൊണ്ട് എല്ലാം നേരെ ആക്കാമെന്ന് ചിന്തിച്ചു പോയാല്‍ , അതോടെ അടി തെറ്റി .. ..... എല്ലാവരും പിന്തുട ര്‍ന്ന് പോന്നതും അനുഷ്ഠിച്ചിട്ടുള്ളതും ആയ ചില ആചാരങ്ങളും ഭക്തി മാര്‍ഗങ്ങളും ഒക്കെ ഉണ്ട്. അതെല്ലാം പിഴുതു കുപ്പേല്‍ എറിഞ്ഞു രാത്രി പുലരുമ്പോള്‍ എല്ലാം ക്ലാവര്‍ മാര്‍ഗം എന്ന് വാശി പിടിച്ചാല്‍ , പ്രതിഷേധം ഉയരും, പ്രതിരോധം ഉണ്ടാകും....അതിനു വെറുതെ ആളുകളെ കുറ്റം പറഞ്ഞിട്ടും, കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കിയിട്ടും ഒന്നും കാര്യം ഇല്ല. .... ഇവിടത്തെ പള്ളികളുടെയും , അരമനയുടെയും ആകെ വരുമാന മാര്‍ഗ്ഗം എന്ന് പറയുന്നത് ഭക്ത ജനങ്ങള്‍ തരുന്ന ഒറ്റ ഡോളര്‍ ബി ല്‍ ആണല്ലോ . അല്ലാതെ പാലായിലെ അരമനക്ക് ഉള്ളതുപോലെ മുണ്ടക്കയത്തു റബര്‍ തോട്ടവും , തോപ്രാം കുടിയില്‍ കുരുമുളക് തോട്ടവും കട്ടപ്പനയില്‍ ഏലത്തോട്ടവും ഒന്നും ഇല്ലല്ലോ!.... ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ അല്ലെ?.. അവരെ പരിചരിക്കാന്‍ അല്ലെ അഭിഷിക്തനായത്, അല്ലാതെ ഭരിക്കാന്‍ അല്ലല്ലോ ! ..... അങ്ങയെ പോലെ ഉള്ള ഒരു ഹിമാലയന്‍ ജീനിയസിനെ ഉപദേശിക്കാന്‍ ഞാന്‍ ഒട്ടും ആളല്ല! നമ്മള്‍ തമ്മില്‍ പദവിയുടെയും ബുദ്ധിയു ടെയും കാര്യത്തില്‍ ആനയും ആടും പോലെയും , ദാവീദും ഗോലിയാത്തും പോലെയുമുള്ള അന്തരവും, ഭീമനും ബകനും പോലെയുള്ള വ്യത്യാസവും ഉണ്ട്. എങ്കിലും വെറും ഞാഞ്ഞൂലിനും ചിലപ്പോള്‍ പെരുമ്പാമ്പിനെ അപകടത്തില്‍ നിന്നും രക്ഷിക്കാനായേക്കും!... വീണു കിട ക്കുന്നവനെ ചവിട്ടുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എപ്പോഴും പ്രതിപക്ഷ ബഹുമാനമുള്ള ഒരാളാണ് കൊച്ചാപ്പി. ടര്‍ക്കളത്തില്‍ ശത്രു എത്ര ബലവാനായാലും, അവനെ ഏറ്റവും കുറഞ്ഞ പരുക്കുകളോടെ പരാജയപ്പെടുത്തുവാന്‍ പ്രതിജ്ഞാ ബദ്ധനാണ് ഈയുള്ളവന്‍.... അങ്ങയുടെ കാര്യത്തിലും ഞാന്‍ ഒട്ടും വ്യത്യസ്തനല്ല!....വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ പാലായിലെ മൈനര്‍ സെമിനാരിയില്‍ ഒന്നിച്ചു ഉണ്ടായി രുന്ന സമയം...... കപ്യാര്‍ വര്‍ക്കിച്ചേട്ടന്റെ മകള്‍ റോസ്‌... ഒരു ഹിമ ബിന്ദു ചൂടിയ റോസാ പുഷ്പം ആണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയ സമയം....വെറും കൌമാരത്തിന്റെ ഒരു ചാപല്യം..........ഒരു വൈദീക വിദ്യാര്‍ത്ഥി ആയിരുന്ന എന്നില്‍ പനിനീര്‍ പുഷ്പം തൊട്ടുണര്‍ത്തിയ വികാര വിചാരങ്ങള്‍ അനിര്‍വചനീയം ആയിരുന്നു. എത്ര എത്ര ഉറക്കമില്ലാത്ത രാത്രികള്‍!.....എങ്കിലും എന്റെ മനസ്സിലെ വികാരങ്ങളും സ്വപ്നങ്ങളും ഒരിക്കല്‍ പോലും ഞാന്‍ ആരോടും വെളിപ്പെടുത്തി യിട്ടില്ല . എന്റെ മനസ്സിന്റെ ആകാശക്കോട്ടയില്‍, സ്വര്‍ണ്ണ പല്ലക്കില്‍ ഏറി വന്ന്, എന്നും എനിക്ക് സ്വപ്നത്തില്‍ മുത്തം തന്നിരുന്ന എന്റെ റോസിനോട് പോലും!കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ വേല ചെയ്യു വാനുള്ള നിയോഗം സ്വയം ഏറ്റെടുത്തു മാതാ പിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു , "കലപ്പയില്‍ കൈ വച്ച ശേഷം പിന്തിരിഞ്ഞു നോക്കാതെ " മുന്‍പോട്ടു പോയിരുന്ന ഞാന്‍ ഒട്ടും പ്രതീക്ഷി ക്കാതെ ആണ് നാടകങ്ങള്‍ അരങ്ങേറിയത്.

part 2 ഒരിക്കല്‍ രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് ന്ന റോസിനെ വായില്‍ നോക്കി നിന്ന മുത്തോലിക്കാരന്‍ തോമസ്‌ എന്ന നമ്മുടെ സഹ വൈദീക വിദ്യാര്‍ത്ഥിയെ നല്ല ഉദ്ദേശത്തോടെ ഉപദേശിക്കാന്‍ ശ്രമിച്ച എന്നെപ്പറ്റി നിങ്ങള്‍ കെട്ടിച്ചമച്ച കഥകള്‍ എന്തൊക്കെ ആയിരുന്നു. ഞാന്‍ കപ്യാര്‍ വര്‍ക്കിച്ചേട്ടന്റെ മകള്‍ റോസിനെ സെമിനാരിയുടെ പുറകിലുള്ള റബര്‍ തോട്ടത്തില്‍ വച്ചു പാക്രാണ്ടിച്ചെന്നു അല്ലെ?...........വേദ പഠനത്തിനു എത്തിയവര്‍ അതിനു മുന്‍പേ അഭ്യസിച്ചത്‌ തൊഴുത്തില്‍ കുത്തും , കുതികാല്‍ വെട്ടും!...........നമ്മുടെ ഭാരതത്തിന്റെ അപ്പസ്തോലനായ തോമ്മാ ശ്ലീഹായു ടെ നാമധേയത്തില്‍ മാമ്മോദീസ മുങ്ങിയിട്ടുള്ള , പേര് സ്വീകരിച്ചിട്ടുള്ള , ഞാന്‍ അറിയുന്ന അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളായ തോമസുമാര്‍ എല്ലാം ശുദ്ധ തെണ്ടികളും തന്ത ഇല്ലാ പ്രവൃത്തികള്‍ ചെയ്യുന്നവരും ആകുന്നു. നാട്ടില്‍ വച്ചും അതല്ലേ സംഭവിച്ചത്. പാവം തോമ്മാ ശ്ലീഹ എന്ത് പിഴച്ചു?..... പേര് കിട്ടിയവരില്‍ മുക്കാല്‍ പങ്കും പിഴകള്‍ ആണെന്നുളത് സത്യം!..... നിങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു വൈദീക വിദ്യാര്‍ഥി ആയിരുന്ന എന്നോട് നിങ്ങള്‍ ഇത് ചെയ്തുവെങ്കില്‍ , വൈദീക പഠനം കഴിഞ്ഞു പുറത്തിറങ്ങിയ നിങ്ങള്‍ സാമാന്യ ജനങ്ങളോട് എന്തൊക്കെ ചെയ്യുകില്ല എന്ന് ആരറിഞ്ഞു!...നിങ്ങള്‍ അന്ന് മിനഞ്ഞെടുത്ത നുണ കഥയുടെ പരിണിത ലങ്ങള്‍ അനുഭവിച്ച ശുദ്ധാല്മാക്കള്‍ ആരെന്നറിയെണ്ടേ? പാവം റോസും ഞാനും!...കൊട്ടാരമിറ്റം ബസ്‌ സ്റ്റോപ്പില്‍ നിന്നിരുന്ന എന്നെ അവളുടെ അപ്പന്‍ കപ്യാര്‍ വര്‍ക്കിച്ചേട്ടനും അയാളുടെ അളിയന്മാരും കൂടി കൊല്ലാന്‍ ഓടിച്ചിട്ടു ഞാന്‍ വെള്ളാപ്പാട്ട് ഷാപ്പില്‍ ആണ് അഭയം പ്രാപിച്ചത്. തൊണ്ട വരണ്ട് മൃത പ്രായനായി അവിടെ കയറിച്ചെന്ന എനിക്ക് ഒരു ഗ്ലാസ് തെങ്ങിന്‍ കള്ള് നീട്ടി എന്റെ ദാഹം തീര്‍ത്ത്‌ തന്ന കുറ്റിമാക്കില്‍ കുഞ്ഞൌത എന്ന കേടിയെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പാതിരാ കഴി ഞ്ഞു ഞാന്‍ സെമിനാരിയുടെ പിന്‍വാതിലില്‍ മുട്ടിയപ്പോള്‍ എനിക്ക് വാതില്‍ തുറന്നു തന്നതും , അന്നെനിക്ക് മനസിലാകാതിരുന്ന ഒരു മഹദ് വചനം പറഞ്ഞു എന്നെ സമാശ്വസിപ്പിച്ചതും അങ്ങ് ആയിരുന്നല്ലോ. "man proposes , but god disposes " എന്ന് അന്ന് രാത്രി അങ്ങ് പറഞ്ഞ ആശ്വാസ വാചകങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അമേരിക്കയില്‍ വരേണ്ടി വന്നു..... ഇത്ര യും മഹാന്‍ ആയിരുന്ന അങ്ങേക്ക് അമേരി ക്കയില്‍ വന്നപ്പോള്‍ എവിടെയാണ് പിഴച്ചത്?....ഇനി റോസിന് എന്ത് പറ്റി എന്നറിയേണ്ടേ ? പത്താം ക്ലാസില്‍ പഠിച്ചിരുന്ന അവളുടെ പഠിത്തം അതോടെ നിര്‍ത്തി....പല കല്യാണ ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല ...പേര് ദോഷം കാരണം... സെമിനാരിയിലെ വൈദീക വിദ്യാര്‍ഥി റബര്‍ തോട്ടത്തില്‍ ഇട്ടു പാക്രാണ്ടിച്ചു പോലും! സത്യമായിട്ടും മാലാഖയെ ഞാന്‍ അശുദ്ധ വിചാരത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല എന്ന് മാത്ര മല്ല , കൊച്ചിനോട് ഒരക്ഷരം ഒന്ന് ഉരി യാടാന്‍ എനിക്ക് ഒരിക്കലും ഒരു അവസരം കിട്ടിയിട്ടില്ല..!.......അങ്ങിനെ അതീവ സുന്ദരി ആയിരുന്ന അവള്‍ ഒരു കെട്ടാ ചരക്ക് ആയി നിന്ന് പോയി അവസാനം 40 വയസ്സായപ്പോള്‍ 60 വയസ്സുള്ള ഒരു രണ്ടാം കെട്ടു കാരന്റെ ഭാര്യ ആകേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്നു. ഉറുമ്പ്‌ അരിച്ച്ചുപോയ സുന്ദ രമായ ഒരു യൌവ്വനം!............. നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം , കളിയായിട്ടു പോലും ഒരു പെണ്‍ കിടാവിനെ പറ്റിയും ഇല്ലാ വചനം പറയരുത് ....അന്ന് രാത്രി സെമിനാരിയില്‍ നിന്നും എന്റെ സാധനങ്ങളും പെറുക്കി നടന്നു ഞാന്‍ ഏറ്റുമാനൂര് നിന്നും വടക്കേ ഇന്ത്യക്ക് കള്ള വണ്ടി കയറി...ഒരു വൈദികനായി കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേല ചെയ്യാന്‍ ഇറങ്ങി തിരിച്ച ഞാന്‍ , കൊച്ചാപ്പി എന്ന ആര്‍ക്കും വേണ്ടാത്ത ഒരു തെണ്ടി യി ഇന്ന് അമേരിക്കയില്‍ സ്വന്തം ഭാര്യയുടെ ആട്ടും തുപ്പും ഏറ്റു ജീവച്ഛവമായി ജീവിക്കുന്നു.


ഒന്നോര്‍ത്താല്‍ വൈദീകനായി പുറത്തിറങ്ങിയ അങ്ങും വൈദീകന്‍ ആകാന്‍ വിധിയില്ലാതെ പോയ ഞാനും തമ്മില്‍ എന്ത് വ്യത്യാസം?........ എനിക്ക് ശത്രുവായി എന്റെ ഭാര്യയും ഏതാനും ചില മലയാളികളും മാത്രം!....അങ്ങേയ്ക്കോ?....അമേരിക്കയി ലെ ആകമാന സുറിയാനി കത്തോലിക്കരുടെ ശത്രുത ചുരുങ്ങിയ കാലം കൊണ്ട് അങ്ങ് സമ്പാദിച്ചില്ലെ ?.....എന്തിനു വേണ്ടി? ......ആര്‍ക്കു വേണ്ടി?...... ....ക്ലാ വറിനു വേണ്ടിയോ?............അതോ ശീലക്കു വേണ്ടിയോ?........... ക്ലാവരും ശീലയും നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്തോ?....അതോ ഇനി ചെയ്യുമോ?............ നമ്മള്‍ സെമിനാരിയില്‍ പഠിച്ചത് ക്രൂശി തനായ ക്രിസ്തുവിന്റെ കുരിശു മരണവും പീഠാ സഹനവും ഒക്കെ അല്ലെ?....പിന്നെ ക്ലാവര്‍ എവിടുന്നു കയറി വന്നു....വയലില്‍ പിതാവ് ഒരിക്കല്‍ പോലും ക്ലാവറിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ. !... മറന്നു... വയലില്‍ പിതാവോ, വികാരി ജനറാള്‍ ആയിരുന്ന വഞ്ചിപ്പുരക്കല്‍ അച്ചനോ കല്‍ ദായകന്മാര്‍ എന്ന കാട്ടു ജാതി ഗോത്ര വര്‍ഗ്ഗത്തിന്റെ പിന്‍ഗാമികള്‍ അല്ലല്ലോ... അവരൊക്കെ തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍ പെടുന്ന സത്യ ക്രിസ്ത്യാനികള്‍ അല്ലെ?.....ചാച്ചന്റെയും അമ്മച്ചിയുടെയും പുന്നാര റോയി മോനും കല്‍ദായ കാട്ടു ജാതിയില്‍ പെട്ടതല്ലല്ലോ...പിന്നെ എപ്പോഴാണ് തെറ്റ് പറ്റി കാട്ടു ജാതി കൂട്ടത്തിന്റെ പിടിയില്‍ അമര്‍ന്നത്?....റോയിക്കുട്ടാ . .. ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണം....അഹങ്കാരം ദൈവം ഒരിക്കലും ക്ഷമിക്കുന്ന തെറ്റല്ല....ജനങ്ങളും!......... എല്ലാ നന്മകളും നേരുന്നു!.....

28 comments:

Anonymous said...

റോയിക്കുട്ടാ . ..

ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണം..

അഹങ്കാരം ദൈവം ഒരിക്കലും ക്ഷമിക്കുന്ന തെറ്റല്ല....

ജനങ്ങളും!....

Anonymous said...

ചാന്‍സലര്‍ അച്ചാ,


എല്ലാവരും പിന്തുടര്‍ന്ന് പോന്നതും അനുഷ്ഠിച്ചിട്ടുള്ളതും ആയ ചില ആചാരങ്ങളും ഭക്തി മാര്‍ഗങ്ങളും ഒക്കെ ഉണ്ട്.

അതെല്ലാം പിഴുതു കുപ്പേല്‍ എറിഞ്ഞു രാത്രി പുലരുമ്പോള്‍ എല്ലാം ക്ലാവര്‍ മാര്‍ഗം എന്ന് വാശി പിടിച്ചാല്‍ , പ്രതിഷേധം ഉയരും, പ്രതിരോധം ഉണ്ടാകും....

അതിനു വെറുതെ ആളുകളെ കുറ്റം പറഞ്ഞിട്ടും, കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കിയിട്ടും ഒന്നും കാര്യം ഇല്ല. ....

ഇവിടത്തെ പള്ളികളുടെയും , അരമനയുടെയും ആകെ വരുമാന മാര്‍ഗ്ഗം എന്ന് പറയുന്നത് ഈ ഭക്ത ജനങ്ങള്‍ തരുന്ന ഒറ്റ ഡോളര്‍ ബി ല്‍ ആണല്ലോ .

അല്ലാതെ പാലായിലെ അരമനക്ക് ഉള്ളതുപോലെ മുണ്ടക്കയത്തു റബര്‍ തോട്ടവും , തോപ്രാം കുടിയില്‍ കുരുമുളക് തോട്ടവും കട്ടപ്പനയില്‍ ഏലത്തോട്ടവും ഒന്നും ഇല്ലല്ലോ!....

ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ അല്ലെ?..

അവരെ പരിചരിക്കാന്‍ അല്ലെ അഭിഷിക്തനായത്,

അല്ലാതെ ഭരിക്കാന്‍ അല്ലല്ലോ !

Anonymous said...

...... ചാന്‍സലര്‍ അച്ചാ .......

അമേരിക്കയിലെ ആകമാന സുറിയാനി കത്തോലിക്കരുടെ ശത്രുത ഈ ചുരുങ്ങിയ കാലം കൊണ്ട് അങ്ങ് സമ്പാദിച്ചില്ലെ ?

.....എന്തിനു വേണ്ടി?
......ആര്‍ക്കു വേണ്ടി?
...ക്ലാവറിനു വേണ്ടിയോ?......
......അതോ ശീലക്കു വേണ്ടിയോ?.....
......ഈ ക്ലാവരും ശീലയും നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്തോ?

....അതോ ഇനി ചെയ്യുമോ?........

.... നമ്മള്‍ സെമിനാരിയില്‍ പഠിച്ചത് ക്രൂശി തനായ ക്രിസ്തുവിന്റെ കുരിശു മരണവും പീഠാ സഹനവും ഒക്കെ അല്ലെ?...

.പിന്നെ ഈ ക്ലാവര്‍ എവിടുന്നു കയറി വന്നു...

Isn't this thomas cross really Powethil cross?

Anonymous said...

Copied from NY site:

Kochappi The Great, Your writing skills are amazing! You are the Shakespeare of Syro-Malabar. Even Shakespeare or Dickens cannot surpass your exceptional word crafting! Most of the SMC members only know about fighting and backstabbing and their major motive is becoming a member of the parish council or kaikkaran. Even though I am from Arizona, I am a regular reader of the NY site. Your writing is enlightening the SMC community and I am a big fan of your work, so please continue your writing and make use of your God-given talent. Brother from Phoenix

Anonymous said...

Great---Adi poli

Anonymous said...

who is going to be our next "KADUPPAN"?

Anonymous said...

Fr. kadupil could not reply on the blog and I am scared about myself next.

Can we have a place for priests to write their views on ths blog? Anonymous priests and anonymous deciples in different categories please blog moderators. I feel bad to write as a follower. I only lead and dont follow anything or any one. I try to be the truth, the way and your life.

Its not an ego problem. I am trained to be a leader like that.

Faithfully,

Fr. Pottacan

Anonymous said...

Great writing Dr. Kochappi. Very enjoyable and educating. Please continue writing more. Voice should include Dr. Kochappi in their editorial board. He deserves.

Anonymous said...

കൊച്ചാപ്പി ചേട്ടന്‍റെ ഇതിനുമുന്‍പെഴുതിയ പല ലേഹനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട് , ഈ എഴുതിയത് തികച്ചും സത്യവും നീതിയുക്തവുംമാണ് . കത്തോലിക്ക വിശ്വാസികളെ ഒന്നടങ്കം ഈ കള്ളപരിഷകള് പറഞ്ഞുപറ്റിച്ച് വിശ്വാസയോഗ്യമല്ലാത്ത ക്ലാവര്‍ ഗുലാനെയും താമരയെയും പള്ളിക്കുള്ളില്‍ അല്ത്താരയില്‍ സ്ഥാപിച്ചു ഇവന്റെയൊക്കെ മറ്റവള്മാരുടെ അടിവസ്ത്രംതുന്നുന്ന ചുമന്നശീലകൊണ്ട് അല്ത്താരയും ബലിപീടവും മറച്ചു നമ്മളെയെല്ലാം വിഡ്ഢികളാക്കി തിന്നു കൊഴുത്തു വാഴാമെന്നു കരുതി ഈ തെണ്ടി പരിഷകള് . കടുപ്പന്‍ പറഞ്ഞതുപോലെത്തന്നെ അമേരിക്കയില്‍ വന്നത് അവന്‍റെ അമ്മേടെ സാബത്തിക ഉന്നമനത്തിനാണെന്ന് !!!!. അത് പോലെതന്നെ അങ്ങേരു കട്ടുമുടിച്ചു !!. തോട്ടിലെവേലി സാക്കറിയ ഗാര്‍ലാണ്ടില്‍ നിന്ന് നല്ലൊരു തുക അടിച്ചുമാറ്റി , ആര് ചോതിക്കാന്‍ ദൈവകോപം ഒണ്ടാകും എന്ന് പേടിപ്പിച്ചു ഭീഷണി പെടുത്തി . എന്നാലും എന്‍റെ കൊച്ചാപ്പിചേട്ടാ ഈ അമേരിക്കയിലുള്ള സീറോ മലബാര്‍ രൂപതയിലെ അങ്ങാടി കള്ളനും അദ്ദേഹത്തിന്റെ അനുയായികളും എന്താ ഇങ്ങനെയായിപ്പോയത് . ആണ്ടെ കോപ്പലിലും ഒണ്ടേ ഒരു നാറിയ കോഴിപ്രേമന്‍ . പന്നി ഭക്ഷണം കഴിക്കുംബോലുള്ള അപസ്വരമാണ് മൈക്കിലൂടെ പള്ളിക്കുള്ളില്‍ മുഴങ്ങുന്നത് !!!!! ബ്ലാ ബ്ലാ ബ്ലീ ബ്ലീ ബ്ലും ബ്ലും . ഇവന്റെയൊക്കെ മൂടുതാങ്ങാന്‍ കുറെ എമ്പോക്കികളും , വട്ടന്‍ , പൊട്ടന്‍ , പാതാളവാസി, 911 കുപ്രസിത്ത , ചേന , നെല്ലുതീനി ഓച്ചിറമൂരി etc .......... ഒന്നിനെയും ഇവിടെ വാഴിക്കരുത് , കള്ളപ്പാതിരികള് . കടുപ്പനെപോലുള്ള നാറികളെ പണ്ടേ നാടുകടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ദുക്കിക്കേണ്ടി വരില്ലായിരുന്നു .

Anonymous said...

കൊച്ചാപ്പി ചേട്ടാ, കടുപ്പന്‍ തിരുമേനിക്ക് എഴുതിയ കത്ത് കലക്കി,ചേട്ടന്‍ ഈ വിഷാതിച്ചു തലയ്ക്കു കൈ കൊടുത്തിരിക്കുന്ന പടം കാണുമ്പൊള്‍ വലിയ വിഷമം തോന്നുന്നു .എന്താണ് ഈ വിഷാതത്തിനു കാരണം എന്ന് അടുത്ത കത്തിലൂടെ എഴുതുമല്ലോ.പണ്ട് കടുപ്പന്‍ സെമിനാരിയില്‍ നിന്നും പുറത്താക്കിയ വിഷമം ഇനിയും മാറാഞ്ഞിട്ടാണോ.

Anonymous said...

അങ്ങാടി ബാവയും, ചിക്കാഗോ രൂപ തായിലെ മറ്റ് കളളന്‍മാരും!പിന്നേ കളള പണ കിഴിയും!

വയസാം കാലത്ത് ഈ അച്ഛന്‍മാര്‍ പെണ്ണ് കേട്ടാന്‍ പോയാല്‍, മഠത്തിലെ കനൃസ്ത്രീകള്‍ക്ക് ആണ്ണങ്ങളേ കേട്ടാന്‍ വാശിപിടിച്ചാല്‍ എന്തായിരിക്കും അവസ്ഥ!

ബഹുമാനപ്പൊട്ട ചാന്‍സലര്‍ അച്ചാ,ഹിമാലയന്‍ ജീനിയസേ,കല്‍ദായ കാട്ടു ജാതി,....അഹങ്കാരം ദൈവം ഒരിക്കലും ക്ഷമിക്കുന്ന തെറ്റല്ല....ജനങ്ങളും!.

Anonymous said...

കൊച്ചാപ്പി ചേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട . നല്ല നല്ല കാര്യങ്ങള്‍ ഈ ബ്ലോഗിലൂടെ എഴുതി വിവരമില്ലാത്തവന്മാര്‍ക്ക് അല്പം വിവരംകൊടുത്താല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരാശ്വാസമാകും . നൈറ്റ്‌ ജോലി കഴിഞ്ഞു വീട്ടില്‍ചെന്നാല്‍ കുളിയും കഴിഞ്ഞു അങ്ങേര്‍ക്കും പറഞ്ഞുകൊടുത്തും , വെച്ചൂട്ടിയും സമയം പോണത് അറിയില്ല . കൂടാതെ പിള്ളേരുടെ കാര്യവും നോക്കണം . എല്ലാം കഴിഞ്ഞു അങ്ങേരുടെ പരവേശവും ആക്രാന്തവും തീര്‍ന്നുകഴിയുമ്പോള്‍ ഉച്ചകഴിയും ഒന്ന് തലച്ചാക്കാന്‍ . കൊച്ചാപ്പി ചേട്ടന്‍ എല്ലാവിവരവും വിശതമായി എഴുതന്നതുകൊണ്ട് എനിക്ക് വളരെ ആശ്വാസമായി , വരുമ്പോള്‍ത്തന്നെ കമ്പ്യൂട്ടര്‍ ഓണാക്കി ബ്ലോഗ്‌ ഇട്ടുകൊടുക്കും , കാര്യങ്ങള്‍ വള്ളിപുള്ളിതെറ്റാതെ വായിച്ചു മന : സിലാക്കും . ഒരുകാര്യം മറന്നുപോയി മലയാളം എഴുതാന്‍ പഠിപ്പിച്ച കൊച്ചാപ്പി ചേട്ടന് ഞങ്ങളുടെ യുനിട്ടില്‍ ഒള്ളവര്‍ ചേര്‍ന്ന് ഒരുകമ്പുട്ടര്‍ വാങ്ങി തരുന്നുണ്ട് . വേണ്ടാന്നു പറയരുതേ . അത് ആപ്പിള്‍ വേണോ മറ്റേതെങ്കിലും കമ്പനിയുടെ മതിയോ . എന്നും എഴുതണേ , ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ അങ്ങേരുടെ ശല്ല്യം കൂടാതെ ഒന്ന് ഒരങ്ങാമല്ലോ . നന്ദി ഉണ്ട് , വീണ്ടും എഴുതണേ .

Anonymous said...

റോയിച്ചനു അമ്മെ നോക്കാന്‍ അമേരിക്കയില്‍ നിന്നും ചന്സിലോര്‍ പദവി ഉപേക്ഷിച്ചു പോകുന്നു എന്നാണു ക്ലാവേര്‍ വാദികള്‍ പറയുന്നത് അഞ്ചാറു മക്കളില്‍ ഈ ഒരു അച്ഛന്‍ ചെന്നിട്ടു വേണോ അമ്മേടെ കാര്യം
നടത്താന്‍ . കേള്‍ക്കാന്‍ കൊള്ളാവുന്ന വല്ല താമാശും പറ മക്കളെ .

Anonymous said...

തോമ്മാ ശ്ലീഹാ


നമ്മുടെ ഭാരതത്തിന്റെ അപ്പസ്തോലനായ തോമ്മാ ശ്ലീഹായുടെ നാമധേയത്തില്‍ മാമ്മോദീസ മുങ്ങിയിട്ടുള്ള , ആ പേര് സ്വീകരിച്ചിട്ടുള്ള , ഞാന്‍ അറിയുന്ന അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളായ തോമസുമാര്‍ എല്ലാം ശുദ്ധ തെണ്ടികളും തന്ത ഇല്ലാ പ്രവൃത്തികള്‍ ചെയ്യുന്നവരും ആകുന്നു.

ഈ പാവം തോമ്മാ ശ്ലീഹ എന്ത് പിഴച്ചു?.....

ആ പേര് കിട്ടിയവരില്‍ മുക്കാല്‍ പങ്കും പിഴകള്‍ ആണെന്നുളത് സത്യം!.....

Anonymous said...

വട്ടന്‍ തോമ വെര്‍ലിപിടിച്ചു നാലുപാടും ഒട്ടംത്തന്നെ , എന്താണ് കാര്യം ഒരുഎത്തുംപിടിയും കിട്ടുന്നില്ല . അങ്ങാടിയും കൈയൊഴിഞ്ഞ മട്ടിലാണ് ! . കോപ്പേല്‍ പള്ളിയില്‍ അങ്ങാടിക്കുണ്ടായ നാണക്കേട്‌ മുഴുവനും ഈ വട്ടന്‍തോമ വരുത്തിവച്ച വിനയാണ് . അങ്ങാടിപിതാവ് ഞങ്ങളുടെക്കൂടെനിന്നാല്‍ മാത്രംമതി കോപ്പെളില്‍ ക്ലാവര്‍കുരിശും ശീലയും തൂക്കാമെന്ന് വട്ടനും , പൊട്ടനും , ചേനയും ഒറപ്പ് കൊടുത്തുവത്രെ . അങ്ങനെ പാവം സജിയച്ചനെ കള്ളനാക്കി തോമ അങ്ങാടിയുടെ അനുവാദത്തോടെ പുതിയ ബാങ്ക് അക്കൗണ്ട്‌ തൊടങ്ങി . അതിനുപുറമെ പൊട്ടന്‍ റെജി അവന്‍റെ യുറ്റിലിട്ടിബില്‍ പള്ളിയുടെ ബില്ലിന്റെക്കൂടെ കയറ്റിവിട്ടു . അങ്ങനെ പലരീതിയില്‍ പള്ളിയുടെപണം അപകരിച്ചു Fr . സജിയെ കള്ളനാക്കാനും നാടുകടത്താനും പ്ലാന്‍ ചെയ്തതും കടുപ്പന്റെ ബുദ്ധിത്തന്നെ . അവസാനം കടുപ്പന്‍ പലരീതിയില്‍ കൈയിട്ടുവാരിയും അല്ലാതെയും സ്വന്തം കീശ നിറച്ചു . നാട്ടില്‍ റബര്‍ എസ്റെട്ടും കിടക്കാന്‍ മണിമന്ദിരവും കടുപ്പന് സ്വന്തം !!! ചിക്കാഗോയില്‍ നിന്ന് ചുരിങ്ങിയത് 2 million ഡോളര്‍ -നു മുഹളില്‍ തട്ടിപ്പുനടത്തി സ്വന്തം കീശ നിറച്ചു . എല്ലാം നമ്മുടെ പണം , പറഞ്ഞിട്ട് ഇനി എന്തുകാര്യം . ഒരു പെരുംക്കള്ളന്‍ കൂടി ഇവിടെയുണ്ട് , തോട്ടിലെവേലി സാക്കരിയ അടുത്ത കളവിനായി കാത്തിരിക്കുന്നു . കടുപ്പന്‍ അവന്‍റെ അമ്മയെ കാണാന്‍നെന്നുംപറഞ്ഞു നാട്ടിലോട്ടു പോകുന്നു . ആര്‍ക്കറിയാം ഈ നാറിക്ക് തള്ളയുണ്ടോന്നു . പോകുന്നതിനുമുന്പ് കണക്കു പറയിപ്പിച്ചിട്ടേ വിടാവു . ചിക്കാഗോ പിള്ളേര്‍ക്ക് ചുണയുണ്ടങ്കില്‍ കണക്കുപറയിപ്പിക്കും എന്ന് ദൈവത്തില്‍ ശരണപ്പെടുന്നു . അങ്ങനെ എല്ലാവരെയും വിഡ്ഢികല്‍ ആക്കി കടുപ്പന്‍ നാടുനീങ്ങുന്നു . തൊപ്പിവച്ച വല്ല്യ വിഡ്ഢി എളിക്ക് കൈയുംകൊടുത്തു കാഴ്ചകണ്ട്‌ നിക്കുന്നു , പമ്പര വിഡ്ഢി കള്ളകഴുവേറി അങ്ങാടി നായിന്റെമോന്‍ .

Dr.Kochappi said...

ബഹുമാനപ്പെട്ട എല്ലാ സഹ ബ്ലോഗര്‍മാരോടും ഈ കൊച്ചാപ്പിയെന്ന കിഴവന് ഒരു അഭ്യര്‍ത്ഥന ഉണ്ട്. നമ്മള്‍ ആരെയും വിധിക്കാന്‍ യോഗ്യരല്ല. വിധി നിര്‍ണ്ണയിക്കേണ്ടവന്‍ സര്‍വ ചരാചരങ്ങള്‍ക്കും അധിപനും, ഈ പ്രപഞ്ചത്തിന്റെ നായകനും സര്‍വ മഹത്വങ്ങള്‍ക്കും അര്‍ഹനും എന്നെന്നും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കപ്പെടെണ്ടവനും ആയ കര്‍ത്താവീശോ മിശിഹാ ആകുന്നു. നമ്മള്‍ ദൈവത്തിനു കൊടുത്ത , ദൈവം നമ്മില്‍ കൃപാ വരത്താല്‍ ചൊരിഞ്ഞ അനുഗ്രഹത്തിന്റെ ദശാംശമോ ശതാംശമോ എന്തുമാകട്ടെ , അത് അപഹരിച്ചു ചാന്‍സലര്‍ അച്ചന്‍ നാട്ടില്‍ റബ്ബര്‍ തോട്ടം മേടിച്ചെന്നോ , പെങ്ങള്‍ക്ക് മണി മാളിക പണിതെന്നോ ഒക്കെ ഉള്ള ആരോപണങ്ങള്‍ നമുക്ക് ഇവിടെ വച്ച് അവസാനിപ്പിക്കാം. അദേഹം ഈ പദവിയില്‍ നിന്നും വിട വാങ്ങുന്നു എന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി നമുക്ക് അദേഹത്തെ വെറുതെ വിടാം. എന്തൊക്കെയാണെങ്കിലും അദ്ദേഹം , സര്‍വവും ത്യജിച്ചു ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു , സ്വയം ഉരുകിത്തീരാന്‍ തീരുമാനമെടുത്ത ഒരു വ്യക്തിത്വത്തിന് ഉടമയല്ലേ?...പിന്നീട് ആ തീരുമാനങ്ങള്‍ക്ക് വിപരീതമായി എന്തൊക്കെ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചാലും , ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അദ്ദേഹം അങ്ങിനെ ഒരു തീരുമാനം എടുത്തല്ലോ !.........ഞാനും ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അങ്ങിനെ ഒരു തീരുമാനം എടുത്ത വ്യക്തി ആണ്. ...പക്ഷെ!.... ഫലവത്തായില്ല...ദൈവം തിരുമാനസ്സായില്ല എന്ന് പറയുകയാവും കൂടുതല്‍ ശരി!...തലേവര ഇല്ലാതെ പോയി!... ആല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഇന്ന് ചിക്കാഗോ ബിഷപ്‌ ആയി വാണരുളിയേനെ!...എങ്കില്‍ പണ്ടേക്കു പണ്ടേ വല്ല ഹാര്‍ട്ട് അറ്റാക്കും വന്നു ചത്ത്‌ മണ്ണടിക്കാവില്‍ ചേക്കേറിയേനെ!.....അത് പോലെയുള്ള stress ആണല്ലോ നമ്മുടെ സീറോ മലബാര്‍ ബലിയാടുകള്‍ ഇടയനു നല്‍കുന്നത്!......പക്ഷെ ഒന്ന് ഞാന്‍ പറയാം......ഞാന്‍ ബിഷപ്‌ ആയിരുന്നെങ്കില്‍ , ഏതു പട്ടിക്കണ്ടന്‍ പറഞ്ഞാലും ശരി, ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ അല്ലാതെ , സത്യമായിട്ടുള്ള രക്ഷയുടെ ചിഹ്നമായ ക്രൂശിത രൂപമല്ലാതെ , കണ്ട അണ്ടനും അടകോടനും , ചെമ്മാനും ചെരുപ്പ് കുത്തിയും പറഞ്ഞുതന്ന ക്ലാവരും ശീലയും ഈ രൂപതുയുടെ കീഴിലുള്ള ഒരു പള്ളിയില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ നാം തിരുമനസ്സാവില്ലെന്നു ഇതിനാല്‍ ഉറപ്പു തരുന്നു. പക്ഷെ ഫലിച്ചില്ലല്ലോ! എല്ലാം ദൈവ തിരുമനസ്സ്!... sunday സ്കൂളില്‍ വേദപാഠം പഠിച്ചവനും സീറോ മലബാര്‍ സഭാ ചരിത്രം പഠിച്ചവനും ഒന്നും ക്ലാവറിനെ തള്ളി പറയില്ലാ എന്നും അല്ലാത്തവന്‍ വല്ല latin church ലും പോയി ചേര്‍ന്നോളാന്‍ ഏതോ ഒരു കള്ള തിരുമാലി എഴുതിയതായി കണ്ടു. അപ്പോള്‍ പാലാ , ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി ഒഴിച്ചുള്ള എല്ലാ സീറോ മലബാറുകാരും latin church ല്‍ ചേരണമല്ലോ . പോയി വേറെ വല്ല പണിയും നോക്കടാ ഉവ്വേ!...........

Anonymous said...

കടുപ്പന് കിട്ടിയ ഗാര്‍ലാന്‍ഡിലേ കിഴിയുടെ രഹസൃം!


"മുട്ടയും, പുട്ടും പിന്നേ കിഴിയും"!

"കടുപ്പനും പിന്നേ ഗാര്‍ലാന്‍ഡിലേ Real Estate Agent കുരൃച്ചനും"!


അമേരിക്കയില്‍ പത്ത് പൈസ വിലയില്ലാത്ത മുട്ടയും,പുട്ടും പിന്നേ നിന്റെ് ഭരൃ വെളുത്ത അപ്പവും നിന്റെന പുഴുങ്ങിയ ഏത്തപഴവും കടുപ്പന്റെ് അണ്ണാക്കില്‍ അടിച്ചുകഴറ്റി ശ്വാസം മുട്ടിച്ചത് എന്തിനാ മോനേ!.....

കിഴി, ഗാര്‍ലാന്‍ഡിലേ ക്ലാവര്‍ മാഫിയകളുടെ രഹസൃ കിഴി എത്രയായിരുന്നു, കാട്ടിലേ കളള കടുപ്പാ!

Anonymous said...

"ക്ലാവര്‍ നക്സലേറ്റ്കള്‍"

ചിക്കാഗോ, വെളളരിക്ക പട്ടണമായ അമേരിക്കന്‍ സീറോ മലബാര്‍ രൂപതയിലെ നക്സലേറ്റ്കള്‍ അര്?

Fr. Roy Kaduppil,മഠത്തിപറബന്‍ വിനോദ് രാക്ഷസന്‍,സക്രിയ പെണ്ണിന്റെ അടിവസ്ത്രത്തിനോടുളള ഹരം,ഫാ.സജിയുടെ ആരാച്ചാര് ആയി കളിച്ച നമ്മുടെ ഫാ.ജീന്‍സ് ജോജി,ഫാ.ബ്ലാ ബ്ലാ വര്‍ഗീസ്,സഹപാടികളാ കുറച്ച് മറ്റ് പാതിരികളും,നക്കികളായ കാവാല മറ്റ് കുറച്ച് കഴുത ആല്‍മ്മിയരും ആണ് ഈ പറഞ്ഞ ക്ലാവര്‍ നക്സലേറ്റ്കള്‍!

Anonymous said...

എന്‍റെ സഹോദരങ്ങളേ തോട്ട് കളിച്ചാല്‍,911 ശീല ഇട്ട് മൂടും!


എന്‍റെ സഹോദരങ്ങളേ തോട്ട് കളിച്ചാല്‍,എന്‍റെ വലിയപ്പന്‍ അല്‍ഫോന്‍സമ്മയേ പാടത്ത് ഉന്തിട്ടമാതിരി,ഞാന്‍ നിങ്ങളേ ശീല ഇട്ട് മൂടും!നാട്ടില്‍ നിന്ന് കൊണ്ട് വന്ന ആ വലിയ ശീല ഇനി ഞാന്‍ എന്ത് ചെയും! കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് രക്ഷയില്ല! ഗാര്‍ലാന്‍ഡിലേ,കാവാല ശീല തന്നേ രക്ഷ!

Anonymous said...

അമ്മയേ നോക്കാന്‍ പോകാണ് എന്ന പരസൃം?????


ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിച്ച് അമ്മയേ നോക്കാന്‍ പോകുന്ന നല്ല മനസ്സോളള ഈ കടുപ്പാ!ഈ കണക്കിന് അമ്മയ്ക്കുവേണ്ടി പാതിരി പട്ടവും ഉടുപ്പും ഉപേക്ഷിക്കും അല്ലേ!അമ്മയേ നോക്കുവാന്‍ കൂട്ടത്തില്‍ ഒരു പെണ്ണും വേണ്ടേ കടുപ്പാ! ഈ പേരും പറഞ്ഞ് പെണ്ണ് കേട്ടാന്‍ വേണ്ടിട്ടാണോ കടുപ്പാന്‍ നേരത്തേ തന്നേ ചിക്കാഗോ രൂപതയുടെ പണം മുക്കി നാട്ടില്‍ റബ്ബറ് തോട്ടങ്ങളും മറ്റും വാരികൂട്ടിയത്!കടുപ്പാന്‍ മോഹിച്ച Bishop സ്ഥാനത്തിലും വലിയതാണ് കടുപ്പാന് കടുപ്പാന്‍റെ അമ്മ!
കടുപ്പാന്‍ ബിപ്പായില്ലങ്കിലും, പെണ്ണുംകെട്ടാം കൂട്ടത്തില്‍ അമ്മയേ നോക്കുകയും ചെയാം! കടുപ്പാന് നല്ല ക്ലാവര്‍ ബുദ്ധി!

Anonymous said...

ചട്ടന്‍റെ കാലുകളുടെ വലുപ്പചെറുപ്പം വെതൃസം പോലയാല്ലോ കോപ്പലിലേ പിതാവിന്‍റെയും പോപ്പിന്‍റെയും ഫോട്ടോകള്‍ പതിപ്പിച്ചുവച്ചിരിക്കുന്നേ! നീ നിന്‍റെ അപ്പനേ കളിയാക്കുന്നതുപോലെയുണ്ട്, അങ്ങാടിയത്ത് പിതാവിന്‍റെ ഫോട്ടോയില്‍ നോക്കിയാല്‍!കോപ്പല് പളളിയില്‍ അങ്ങാടിയത്ത് പിതാവ് കൂദാശ തിയതി ഉളള ഫോട്ടോ വെക്കാത്തത് എന്തേ,ചട്ടാ![December-19-2010] എന്ന കരൃം മറന്നുപോയോ? ഫോട്ടോയില്‍ കാണുന്നില്ല തിയതി ചട്ടാ!

Anonymous said...

Dr.Kochappy, Good job.Can you educate the readres on how the syromalabar church and English Mass is seen by our kids and educated US Malayalee americans? Igonre the ones who use our great priests to control their wives in some ways. I am asking for all the mature and responsible people who read this blog.Thank you Dr. Kochappy.

Anonymous said...

എന്‍റെ ക്ലാവര്‍ സഹോദരങ്ങളേ തോട്ട് കളിച്ചാല്‍,911 ശീല ഇട്ട് മൂടും!


എന്‍റെ ക്ലാവര്‍ സഹോദരങ്ങളേ തോട്ട് കളിച്ചാല്‍,എന്‍റെ വലിയപ്പന്‍ അല്‍ഫോന്‍സമ്മയേ പാടത്ത് ഉന്തിട്ടമാതിരി,ഞാന്‍ നിങ്ങളേ ശീല ഇട്ട് മൂടും!നാട്ടില്‍ നിന്ന് കൊണ്ട് വന്ന ആ വലിയ ശീല ഇനി ഞാന്‍ എന്ത് ചെയും! കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് രക്ഷയില്ല! ഗാര്‍ലാന്‍ഡിലേ,കാവാല ശീല തന്നേ രക്ഷ!ഗാര്‍ലാന്‍ഡിലും രക്ഷയില്ലങ്കില്‍ ശീലകൊണ്ട് എന്‍റെ അപ്പന് ഇന്തൃന്‍ ടൈ കെട്ടിക്കും!ഇനി ഇനിക്ക് ആകെയൊളള രക്ഷ,അപ്പനേ ഇന്തൃന്‍ ടൈ കെട്ടിക്കുക എന്നുളളത്!

എന്‍റെ അപ്പന്‍റെ അടുത്തും രക്ഷയില്ലങ്കില്‍ ഈ ശീല ഞാന്‍ തന്നേ ഇന്തൃന്‍ ടൈ ആയി കെട്ടിരിക്കും!

Anonymous said...

Kaduppan is a real crook.He will never ever learn from mistakes.His future is gone.He will go crazy now.

Anonymous said...

Who is this Kochappi?

Congrats to you!

Anonymous said...

You will be judged the same way you judge others.You get the same as you do to others.

That is what happened here!!!!!!!!!!!!!!

Anonymous said...

DearDr.KochappiS .S .L .C .,Ph .D .
My congratulations to you and others like Tom Varky who express their views without mincing words. That is not to say I agree with all that is said by any of you.
My e-maill is:jameskottoor@gmail.com. I would like to get in touch you. If you can let me hear from you. I am a journalist passing through, now in Chicago. james Kottoor

Anonymous said...

KADUPPA THEMMADI A REQUEST TO YOU!

PLEASE RESTORE YOUR FRIENDHIP WITH YOUR OLD FRIEND IN USA BEFORE YOU LEAVE TO INDIA!OTHERWISE NO GOD WILL FORGIVE YOU!OR FORGET YOU!OR NO EFFECT WILL BE FOR YOUR PREACHINGS AND YOUR PRIESTLY LIFE!

REMEMBER THIS!THEMMADI!