Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, February 11, 2011

നോര്‍ത്ത് കാരോളീനായില്‍ നിന്നും ഒരു പുതുവാര്‍ത്ത

Fr. A Kizhakkedam, OCD, Vicar
അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിലയിരുത്താന്‍ എന്നെ പ്രേരിപ്പിച്ച സംഭവങ്ങള്‍ക്ക് നിതാനം ഇതാണ്. ഞാന്‍ താമസിക്കുന്ന  സ്ഥലമായ നോര്‍ത്ത് കരോളിനയില്‍ 2 വര്‍ഷം മുമ്പ് ലൂര്‍ദു  മാതാ ചര്‍ച്ച് എന്ന പേരില്‍ സീറോ മലബര്‍കാര്‍ ഒരു പള്ളി തുടങ്ങി. എന്റെ ഒരു സുഹൃത്ത്  50 ഡോളര്‍ വാങ്ങി എന്നെ അതില്‍ മെമ്പര്‍ ആക്കി. മലയാളം കുര്‍ബാന എനിക്ക്‌ ഏറെ ഇഷ്ടമാണ് . അതിനാല്‍ അന്ന് മുതല്‍ മുടങ്ങാതെ ഈ പള്ളിയില്‍ പോകുന്ന എനിക്ക്‌ കാണാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ ഇവിടെ എഴുതുന്നു.

2008 ക്രിസ്മസ്‌ കുര്‍ബാന ഭംഗിയായി നടന്നു. കരോളിനു കിട്ടിയ പണം കുറഞ്ഞുപോയി എന്ന പരാതിയോടെ അവസാനിപ്പിച്ച ആ കുര്‍ബാന മുതല്‍ ഈ കഴിഞ്ഞ ആഴ്ചയിലെ കുര്‍ബാന വരെ പണത്തിനു വേണ്ടിയുള്ള മുറവിളി നിര്‍ബാധം  തുടര്‍ന്നു പോരുകയാണ് . വര്‍ഷത്തില്‍ 5, 6 പൊതുയോഗം  വിളിക്കും. ഫണ്ട് എങ്ങനെ വര്‍ധിപ്പിക്കാം  എന്നതാണ്‌ മുഖ്യമായ വിഷയം. വിശ്വാസി സമൂഹത്തെ ഒരു കറവപ്പശു  എന്ന പോലെ ഈ പുരോഹിതന്‍ പിഴിഞ്ഞ്  കുടിക്കുന്നു. 84 കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു അങ്ങാടിയത്ത്‌ പിതാവിനോട്  ഒരു വൈദീകനെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പിതാവ് പറഞ്ഞത് 800 ഡോളര്‍ അപ്പാര്‍ട്ടുമെന്റിനും 700   ഡോളര്‍ അച്ഛനും കൊടുത്താല്‍ മതി എന്നാണ് . അങ്ങനെ അച്ഛന്‍ വന്നു. ഒരു വര്‍ഷം ആത്മീയമായി ഒന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല, എങ്കിലും നേഴ്സുമാരേ തെറി പറയുന്നതില്‍ അച്ഛന്‍ ഒരു കുറവും വരുത്തിയില്ല. ഈ പള്ളിയിലെ 98 ശതമാനം സ്ത്രീകളും  നേഴ്സുമാരാണ് . അവര്‍ ചെയ്യുന്ന ഒരു കൊടിയ പാപം അച്ഛന്‍ കണ്ടു പിടിച്ചു. എന്താണെന്നോ? അവര്‍  Sunday duty ചെയ്യുന്നു എന്നത്‌.

അങ്ങനെ ആ മഹാപാപത്തില്‍ നിന്നും ഈ നഴ്സുമാരേ കരകയറ്റാന്‍ ഈ അച്ഛന്‍ എല്ലാ
Sunday കുര്‍ബനയിലും അവരെ കുത്ത് വാക്കു പറഞ്ഞു നോവിക്കും. ഈ പെണ്ണുംങ്ങള്‍ എല്ലാം അച്ഛനെ ദൈവതുല്യനായി  കാണുന്നു. കൊടുംങ്ങല്ലൂര്‍  അമ്മക്ക് തെറി പാട്ട് പാടിയാല്‍  ദൈവം കനിയും എന്ന് ഹിന്ദുക്കള്‍  വിശ്വസിക്കുന്നതുപോലെ  അച്ഛന്‍ അള്‍ത്താരയില്‍നിന്ന് എന്തു ചീത്ത പറഞ്ഞാലും ദൈവ വചനമായി കണകാക്കി കര്‍ത്താവിനു കാഴ്ച  വെക്കുന്ന് പാവം പെണ്ണുങ്ങളും അവരുടെ കെട്ടിയന്മാരും പാര്‍ക്കുന്ന ഈ north Carolina Lourdes Matha ചര്‍ച്ച്  വികാരിയച്ഛന്‌ വിതയ്ക്കാതെ തന്നെ  ധാരാളം കൊയ്യുവാന്‍ കഴിയുന്നു. പഴയനിയമത്തിലെ സംഹാരമൂര്‍ത്തിയായ ദൈവ സങ്കല്പ്പങ്ങളെ പറഞ്ഞു  പെരുപ്പിച്ചു  പള്ളി പ്രസംഗങ്ങള്‍  നടത്തി പാപചിന്തകള്‍ ഉണര്‍ത്തി, മനുഷ്യരില്‍ കുറ്റബോധം ജനിപ്പിച്ചു , പണം തട്ടി എടുക്കുന്ന ഒരു മനുഷ്യ സ്നേഹം ഇല്ലാത്ത അഹങ്കാരിയായ പുരോഹിതന്‍ ആണ് അദ്ദേഹം  എന്ന് പറഞ്ഞാല്‍ ദൈവം എന്നോട്‌ കോപിക്കില്ല എന്ന് ഉറച്ച വിസ്വാസത്തോടെ ആ പുരോഹിതന്റെ മനസാന്തര ത്തിനു വേണ്ടി ണങ്ങള്‍ പ്രാര്‍ഥിക്കുന്നു. വാടകക്ക്‌ വാങ്ങിയ കെട്ടിടത്തില്‍ പള്ളി നടത്തുന്ന ഞങ്ങളുടെ ആദ്യത്തെ  പൊതുയോഗത്തിന്റെ  രംഗങ്ങള്‍ രസാവാഹമായിരുന്നു. ഞാന്‍ തെക്കേ മൂലയില്‍ എല്ലാം നിരീക്ഷിച്ചു  ഇരിക്കും. ഞാന്‍ ഇതുവരെ അച്ഛന്‌ എതിരെ ഒന്നും മിണ്ടിയിട്ടില്ല . കാരണം അതില്‍ അര്‍ത്ഥമില്ല. . കൂടാതെ എന്‍റെ ഭാര്യ  ഒരു അച്ഛന്‍ വിശ്വാസി  ആണ്. അവളെ എതിര്‍ത്താല്‍ എന്‍റെ  കഞ്ഞി മുടങ്ങും . അന്ന് മുതല്‍ ഇന്ന് വരെ പള്ളിയുടെ തെക്കേ മൂലയില്‍ നിശബ്ദനായി  ഇരുന്ന് അച്ഛന്റെ തോന്നിയവാസങ്ങളും മറ്റു ആള്‍ക്കാരുടെ അഭ്യാസങ്ങളും  കണ്ട് സായൂജ്യം അടയുന്ന ഒരു ഭക്തനാണ്‌ ഞാന്‍. കഴിഞ്ഞ വര്‍ഷം അച്ഛനെ അടിമുടി എതിര്‍ത്തിരുന്ന ചിലരില്‍ പ്രധാനിയായിരുന്ന ഒരാള്‍  കപ്യാര്‍  ആയശേഷം ഇപ്പോള്‍ സ്വസ്ഥം ഗ്രഹഭരണം. പിന്‍ സീറ്റ് ഭരണത്തില്‍ ഒപ്പം ഈ കപ്യാരും  ചേര്‍ന്നോ എന്നു എനിക്ക്‌ സംശയം  ഉണ്ട്‌. മാസം 700 ന് പകരം ഒരു വര്‍ഷം 45000 dollar ഈ അച്ഛന്‍ എടുക്കും. അങ്ങനെ ഞങ്ങളെ വഞ്ചിച്ചും  പറ്റിച്ചും ഈ സഭയും പള്ളിയും  മുന്നോട്ട്‌ പോകുന്നു. കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകളും അതാതിന്‍റെ  ചട്ടക്കൂടില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് . എന്നാല്‍ സീറോ മലബാറിലെ ചില മെത്രാന്മാര്‍  അന്ധ വിശ്വാസങ്ങളെ സഭയില്‍ അടിച്ചേല്‍പ്പിച്ചു മ്ലേചമായ വിഗ്രഹാരാധന  പ്രോല്‍സാഹിപ്പിച്ചു ശബരി മലയിലെ മകര വിളക്ക് എന്ന പോലെ ഒരു നിലവിലക്കിന്റെ മുകളില്‍ ക്ലാവര്‍ കുരിശ്‌ വച്ചു പിശാശിനെ അവാഹിച്ചു  ഓരോ വീടുകളിലും നല്‍കാന്‍ രഹസ്യമായി  തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. പലര്‍ക്കും gift ആയി ഈ ക്ലാവര്‍ വിളക്ക് ലഭ്യമാക്കുകയാണ് ഇവരുടെ ഇപ്പോഴത്തെ രീതി. ഇതിനു വേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍  അമേരിക്കയില്‍ നമ്മുടെ മെത്രാന്‍  രഹസ്യമായി ചിലരെ ഏല്‍പ്പിച്ചിട്ടുണ്ട്‌ എന്ന് പറയപ്പെടുന്നു.  


നാശത്തിന്റെയും ഭിന്നതയുടെയും അടയാളമാണ് ഈ കുരിശ് എന്നുള്ളതിന് സംശയമില്ല. അത്‌ വച്ചിട്ടുള്ള പള്ളികളിലും സമൂഹങ്ങളിലും അസാമാധാനം മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. സാമധാനത്തിലും ഐക്യത്തിലും ജീവിച്ചു വന്നിരുന്ന സമൂഹത്തില്‍ സാത്താന്റെ സ്വന്തം സന്തതിയായ  നമ്മുടെ ബിഷപ്പും വൈദീകരും  ചേര്‍ന്ന് ഈ ക്ലാവര്‍ കുരിശ് കുത്തിയതോടെ എല്ലാം തീര്‍ന്നു. പിന്നെ വഴക്കും വാക്കാണവുമാണ്. വീട്ടുകാര്‍ തമ്മിലും നാട്ടുകാര്‍ തമ്മിലും അടിയും വഴക്കുമാണ്.  അതുകൊണ്ട്  എല്ലവരും ഈ ക്ലാവര്‍ വിളക്ക് എത്രയും പെട്ടന്നു നിങ്ങളുടെ  വീട്ടില്‍ നിന്നും എടുത്തു മാറ്റുക.  അതു കളയാന്‍ ഏറെ വിഷമമാണ്‌. കാരണം ചെകുത്താന്‍ വിഗ്രഹത്തിന്‍റെ  രൂപത്തില്‍ ഒരിക്കല്‍ വീട്ടില്‍ കയറിയാല്‍ ഏറെ ശ്രമകരമാണ്  ഒഴിപ്പിക്കല്‍. പണ്ട് നമ്മള്‍ അതിന്  അച്ഛന്‍മാരുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇന്നു അവരാണ്  ഇതിന്‍റെ പ്രധാന വക്താക്കള്‍. ഇതിനെകുറിച്ചു അറിയാത്തവര്‍ കുടുംബത്ത് ഇത്തരം എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോള്‍ അച്നോട് പറയും. പിന്നെ പള്ളി പ്രസംഗം നടത്തുമ്പോള്‍ ആ കുടുംബത്തിനിട്ടു   താങ്ങും...... നിങ്ങള്‍ പള്ളിക്ക്‌ 10 ശതമാനം കൊടുക്കാത്തത്‌ കൊണ്ടാണ് എല്ലാ കഷ്ടതകള്‍ക്കും  കാരണം എന്നു ബൈബിള്‍ വാക്യങ്ങള്‍  വളച്ചോടിച്ചു നമ്മളെ പറഞ്ഞു ഭയപ്പെടുത്തും. എന്റെ പ്രിയപ്പെട്ട വരെ നിങ്ങളുടെ അറിവില്‍ ഉള്ള എല്ലാ വീടുകളിലും നിര്‍ദേശം കൊടുക്കുക ഈ ക്ലാവര്‍ വിളക്ക് ഒഴിവാക്കാന്‍ .

അച്ഛന്‍ ഒരു മാസം 3750 dollars salary എഴുതി എടുക്കുന്നു എന്നു മനസിലാക്കിയ ചിലര്‍ ഈയിടെ അച്ഛന്റെ അധികച്ചിലവിനെ ചോദ്യം ചെയ്തു.. അച്ഛന്‍ ശക്തമായ മറുപടി നല്‍കി. പോയി പിതാവിന്‌ പരാതി കൊടുക്കാന്‍. ഇതു കേട്ടിട്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു, മനസില്‍ കുഞ്ഞാലികുട്ടിയെ ഓര്‍ത്തു പോയി. ഇന്തിയയുടെ പരമോന്നത നീതിപീഠം കുറ്റ വിമുക്തനാക്കിയ  കുഞ്ഞാലികുട്ടി എത്ര കള്ളന്‍ ആണെന്ന് ലോകര്‍ക്ക് മുഴുവന്‍ അറിയാം എന്ന പോലെ നമ്മുടെ അച്ഛനെതിരെ  പരാതിയുമായ് അങ്ങാടിയത്തിനെ സമീപിച്ചാല്‍ എന്തായിരിക്കും വിധി എന്ന് വിവരം ഉള്ളവര്‍ക്‌ ഊഹിക്കാം. ഈ അച്ഛനോട്  sunday കുര്‍ബാന 2 എണ്ണം ചൊല്ലാന്‍ (9.00 am And 4.00pm) ആവശ്യപ്പെട്ടപ്പോള്‍ അങ്ങാടി പിതാവിന്റെ അനുമതി ഇല്ലാതെ നടക്കില്ല എന്ന് അറിയിച്ചു. 1 വര്‍ഷം ആയി വിശ്വാസികള്‍ ഈ ആവശ്യം  ഉന്നയിച്ചിട്ട്‌. നാളിതുവരെ അങ്ങാടി അനുമതി നലികിയില്ലത്ത്രെ! അങ്ങാടി അനുമതി നല്‍കാതെ നമ്മുടെ ഈ പാവം അച്ഛന്  എങ്ങനെ sunday 2 കുര്‍ബാന ചൊല്ലാന്‍ കഴിയും?. ഈ അച്ഛനെ എന്തിനാണ്‌ ഇവിടെ വച്ചിരിക്കുന്നത് എന്ന് ചോതിച്ചപ്പോള്‍ ഒരു അച്ഛന്‍ പക്ഷക്കാരന്‍ പറഞ്ഞത് അച്ഛന്‍ ഒരു പൈസ പോലും പോക്കറ്റില്‍ ഇടുന്നില്ല , പാവത്തിന്റെ വീട്‌ പണി നടക്കുന്നു. അതൊന്ന് തീര്‍ക്കണം, പിന്നെ ചില്ലറ  business നടത്തുന്ന സഹോദരങ്ങളെ സഹായിക്കണം, അത്ര മാത്രം. ഇങ്ങനെ personal ആവശ്യങ്ങളുമായി  അമേരിക്കയില്‍ എത്തിയ പുരോഹിതന്‍മാര്‍ ആണ്  എല്ലാവരും.  പിന്നെ അവര്‍ക്ക്  എവിടെ അല്‍മീയ സേവനത്തിന്നു സമയം കിട്ടും?

പ്രിയപ്പെട്ടവരേ ചിന്തിക്കുക! !!!!! തീരുമാനിക്കുക !!!!!! ആര്‍ക്കുവേണ്ടി? ഈ സീറോ മലബാര്‍ സഭയുടെ പള്ളികള്‍ അമേരിക്കയില്‍  ആര്‍ക്കുവണ്ടി ? നമ്മുടെ മക്കളും ആശ്രിതരും അനുഭവിക്കേണ്ട  പണം നമ്മളെ വഞ്ചിച്ച് എടുത്തു അച്ഛന്‍മാരുടെ ബന്ധുക്കള്‍ക്ക്  നല്‍കി അതു കേരളത്തില്‍ വട്ടി പലിശക്കാരുടെയും  (blade bank) മദ്യക്കച്ഛവടക്കാരുടെയും  കൈകളില്‍ എത്തുന്നു. സീറോ മലബാര്‍ സഭയിലെ വഞ്ചകരും കള്ളന്മാരും ആയ ഒരു ചെറിയ ഗണം പുരോഹിതരും  മെത്രാന്മാരും  ചേര്‍ന്നു ഈ സഭയുടെ അധികാരവും സമ്പത്തും കൊള്ളയടിക്കുന്നു . അതായത്  നമ്മള്‍ അമേരിക്കയില്‍ ഈ സഭക്ക് കൊടുക്കുന്ന പണം തിന്മക്ക് വേണ്ടി ഉപയോഗികപ്പെടുന്നു. .

സ്നേഹിതരെ നിങ്ങളുടെ പണം തിന്മക്ക് വഴി വെക്കുന്നു എങ്കില്‍ അതു ദൈവ വചനത്തിന്റെ ലംഘനമാണ്‌.  തിരിച്ചറിയുക, കപട സന്ന്യാസികളെ തിരിച്ചറിയുക.

Blog Master ദയവായി ‌ ഒരു പേജ് North Carolina ക്ക്‌ വേണ്ടി തുറക്കുക. എഴുതാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഇവിടെ ധാരാളം ഉണ്ട് . പക്ഷേ അച്ഛന്‍ ശപിക്കും എന്ന് പേടിച്ചു നില്‍ക്കുന്നു ചിലര്‍. കാരണം അച്ഛന്‍ മലബാറില്‍ ഒരിടത്ത്‌ കൂടോത്രം ചെയ്ത കഥ പള്ളിയില്‍ പറഞ്ഞു ജനങ്ങളെ  പേടിപ്പിച്ചു. കണ്ണൂരിലാണ്  സംഭവം നടന്നത്. കണ്ണൂരുകാരാണ്  ഇവിടെ കൂടുതല്‍. ഞാന്‍ കൊറച്ചു തെക്കോട്ട് ആയതുകൊണ്ട്‌ എനിക്ക്‌ അത്ര പേടി ഇല്ല.

ക്ലാവര്‍ വാദികളെ പുറത്താക്കുക .... സീറോ മലബാര്‍ സഭയെ രക്ഷിക്കുക.

22 comments:

yes said...

Dear Respected Blog Master,
It was a happy surprise for me to read the following instruction from you displayed prominently in front under the masthead of Voice Blog.
“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master.”
Excellent! It is a welcome sign of hope for the better. Kindly accept my sincere congrats. Only allow me to make a few humble suggestions which you may accept or reject. If rejected kindly tell me why they are rejected.
. Don’t be a toothless tiger. Execute what you promise to do. To make sure no indecent comment escapes your attention, rope in one or two helpers so that no vulgar language is allowed to get through. Don’t publish comments with a lot of objectionable black spots to cover ugly unprintable words which makes reading a torture.
How funny it would look to present Eve dressed in a fig leave only. Present her decently dressed or don’t present her at all. Every time bloggers name names and throw stones to wound or malign, please ask them not to play the coward hiding behind: Anonymous said. One who is attacked in public under your supervision has a right to defend himself and he can make you and those responsible answerable for aiding and abetting defamation and character assassination if that happens. How can any one whose reputation is tarnished be blamed if he files a libel suit?
There is no dearth of cowards everywhere. The need of the hour is men of vision, conviction courage and action, especially brave leaders and steady followers, Like the Raja so the Preja, like the General so the army, like the Leader so the follower, like the Pastor so the flock. You can’t jump on a horse and gallop in all directions. You have to choose the right direction first. This is my humble but considered view. At least think it over to help clean up the sullied image of Syromalabar Christians in US. james kottoor

Anonymous said...

DEARBLOGMASTER,
IT'S getting harder and harder to read the main page and comment.We cannot even read one half of what is published.Is it because of the MALAYALAM typing?IF IT'S POSSIBLE,IN ANY WAY,kindly take some remedial action.

Anonymous said...

ഉത്തരം പറഞ്ഞെ പറ്റൂ.


വികാരിയച്ചനായാലും, മെത്രാനായാലും പൊതുജനങ്ങളോട് ഇതിനൊക്കെ ഉത്തരം പറഞ്ഞെ പറ്റൂ.

കയ്ക്കുന്ന, പുളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ധിക്കാരികളായും,

സഭാവിരോധികളായി താറടിച്ചു, മഹാറോന്‍ ചൊല്ലി പുറത്താക്കുന്ന ഒരു കാലമുണ്ടായിരുന്നൂ.

അത് പണ്ട്.

Anonymous said...

PERSIAN CROSS - CLAVER CROSS

മാര്‍ അങ്ങാടിയത്തടക്കം നമ്മുടെ സീറോ മലബാര്‍ ബിഷപ്പുമാരുടെ തലച്ചോര്‍, അവര്‍ക്കതുണ്ടെങ്കില്‍,

വിദഗ്ധ പരിശോധനയ്ക്ക്‌ വിധേയമാക്കേണ്ടതാണ് എന്നാണു ഞങ്ങളുടെ അഭിപ്രായം.

വേണമെങ്കില്‍ നാര്‍കോ പരിശോധന തന്നെയാകാം.

കാരണം അവര്‍ ജീവിക്കുന്നത് മറ്റേതോ ലോകത്താണ്.

അല്ലെങ്കില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതുപോലുള്ള CLAVER CROSS വിഡ്ഢിത്വം വിളമ്പരം ചെയ്യുവാന്‍ അവര്‍ക്കെങ്ങനെ കഴിയും.

DON'T THEY KNOW JESUS?

Anonymous said...

എന്തു കൊണ്ട്, എന്റെ കര്‍ത്താവേ.

കര്‍ത്താവേ, ഞങ്ങളുടെ സഭാ നേതൃത്വം കാണിക്കുന്ന ഈ കടുംകയ്യില്‍ പാവപ്പെട്ട ഞങ്ങള്‍ക്ക് കയ്യില്ല എന്ന് നിനക്കറിയാമല്ലോ.

അങ്ങയുടെ പുരോഹിതര്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ എന്ന ഞങ്ങളുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന അങ്ങ് കൈക്കൊള്ളാത്തത് എന്തു കൊണ്ട്, എന്റെ കര്‍ത്താവേ.

CLAVER IS CANCER

Anonymous said...

ദൈവ വചനത്തിന്റെ ലംഘനമാണ്‌.


നമ്മുടെ മക്കളും ആശ്രിതരും അനുഭവിക്കേണ്ട പണം നമ്മളെ വഞ്ചിച്ച് എടുത്തു അച്ഛന്‍മാരുടെ ബന്ധുക്കള്‍ക്ക് നല്‍കി അതു കേരളത്തില്‍ വട്ടി പലിശക്കാരുടെയും (blade bank) മദ്യക്കച്ഛവടക്കാരുടെയും കൈകളില്‍ എത്തുന്നു.

സീറോ മലബാര്‍ സഭയിലെ വഞ്ചകരും കള്ളന്മാരും ആയ ഒരു ചെറിയ ഗണം പുരോഹിതരും മെത്രാന്മാരും ചേര്‍ന്നു ഈ സഭയുടെ അധികാരവും സമ്പത്തും കൊള്ളയടിക്കുന്നു .

അതായത് നമ്മള്‍ അമേരിക്കയില്‍ ഈ സഭക്ക് കൊടുക്കുന്ന പണം തിന്മക്ക് വേണ്ടി ഉപയോഗികപ്പെടുന്നു.

സ്നേഹിതരെ നിങ്ങളുടെ പണം തിന്മക്ക് വഴി വെക്കുന്നു എങ്കില്‍ അതു ദൈവ വചനത്തിന്റെ ലംഘനമാണ്‌.

Anonymous said...

ഹല്ലാ...


എന്താ പ്രശ്നം ?

claver again !!!!!


ഞാനെടപെടണോ?

Dr.Kochappi S.S.L.C.,Ph.D. said...

It is a very interesting news from N. Carolina. I want to write a comment about this, congratulating the writer and his style of writing. I liked it very much. But unfortunately , the blog site seems to be encountering some problems with Malayalam typing. I don't really know if it is a problem with this particular site or the entire google blog site. Anyway I am neithger trying to elaborate in english, because I am not that proficient in this language nor I am trying an attempt to write in Malayalam , because it comes out very awkward in the main page. I may refrain from writing any comments until the problem has been fixed , despite the inquiry about me by some anonymous people in the New York page.

Anonymous said...

ഗുരുവിനേക്കാള്‍ വലിയ ശിഷ്യനുമില്ല യെജമാനനെക്കാള്‍ വലിയ ഭ്രുത്യനുമില്ല ! . അത് പരമാര്‍ത്ഥം . ഇന്ന് വിശുത്തിയും അശുത്തിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങളായി മാറിയിരിക്കുന്നു . സാത്താനെയും ദൈവത്തെയും ഒരുമിച്ചു കൊണ്ടുനടക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുന്നു . ജനം ചിന്തിക്കുന്നത് ഒന്ന് , പ്രവര്‍ത്തി മറ്റൊന്ന് . 10 പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവന്‍ ദൈവത്തെപോലെയോ ദൈവമോ ആകുന്നില്ല . മറിച്ച് അവന്‍ ദൈവത്തെ കാണും . ദൈവത്തെ കാണാന്‍ സാധിക്കുന്നവന്‍ അനുഗ്രഹീതന്‍ . ഈ ലോകത്ത് പ്രതിഫലമില്ലാതെ ദൈവവേലയില്‍ ആകൃഷ്ടരായിരുന്നു ആദ്യ പുരോഹിതര്‍ . ആ കാലത്ത് ഒരു വൈദികനെ സംബന്തിച്ചിടത്തോളം ജീവിതം അത്രയ്ക്ക് ക്ലേശ പൂര്‍ണമായിരുന്നു . ഒരുനേരത്തെ ഭക്ഷണവും ഒന്ന് തലചാക്കാന്‍ പോലും ഇടമില്ലാതെ കഷ്ടപ്പെട്ട് ദൈവവേലക്കായി ഇറങ്ങിതിരിച്ചവര്‍ ഏറയാണ് . ഇന്ന് ഏതാണ്ട് അതുപോലെയോക്കെത്തന്നെയാണ് വടക്കേ ഇന്ത്യയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ സ്ഥിതി . വേലി തന്നെ വിളവു തിന്നാന്‍ തൊടങ്ങിയാല്‍ നമ്മുടെ സ്ഥിതി എന്താകും . ദൈവം തന്ന വരധാനങ്ങളെ പാടെമറന്നു വഴിവിട്ടു ജീവിതം തൊടങ്ങിയാല്‍ അവര്‍ സാത്താന്‍റെ സന്തതികള്‍ എന്ന് വേണം കരുതാന്‍ . ഹെഡ് ലൈനില്‍ ഒരു സഹോദരന്‍ സൂചിപ്പിച്ചത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു , ഒരിക്കല്‍ സാത്താന് വീട്ടില്‍ അഭയം നല്‍കിയാല്‍ പിന്നെ അവനെ ഒന്ന് ഇറക്കിവിടാന്‍ നന്നേ പാടുപെടേണ്ടിവരും . ചിലപ്പോള്‍ നടക്കാതെയുംവരും . ഇന്ന് നമ്മുടെ കത്തോലിക്കാസഭയുടെ സ്ഥിതി വളരെ ശോചനീയമാണ് . ഞാന്‍ പറഞ്ഞതുപോലെ സാത്താന്‍റെ സന്തതികള്‍ തിരുസഭക്കുള്ളിലും കടന്നുകൂടിയിരിക്കുന്നു . സഭതന്നെ ഇതുങ്ങളെ നെയ്യും പാലും കൊടത്തു വളര്‍ത്തുന്നു . ഇതിനു ഉത്തമ ഉദാകരണം ആണ് അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്ക സഭ . ലൂസിഫര്‍ എന്ന അങ്ങാടി വലിയ സാത്താനും സാത്താന്‍റെ അരുമ ശിക്ഷ്യര്‍ കുട്ടി സാത്താന്മാരും ഇവിടെ കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ആര്‍ക്കും ദേഷ്യം വരും . അടിച്ചു പുറത്തുചാടിക്കണം ഈ നാറികളെ . സഭയില്‍ എന്ത് നടക്കുന്നു എന്ന് നോക്കാനും ചിന്തിക്കാനും കഴിവും നേരവും ഇല്ലാത്തവരാണ് കര്‍ദ്ദിനാള്‍ ഭവനത്തിലുള്ളതെങ്കില്‍ ഇതുപോലുള്ള അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയെ രക്ഷയുള്ളൂ . ഈ കള്ളന്മാര്‍ ഞങ്ങളുടെ പണംകൊണ്ട് കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല . കള്ള നാറികള്‍ . @@@

Anonymous said...

Finally the sleeping giant is waking up...watch out chicago syro malabar church and diocese.

Even the faithful in N.carolina, who were first RN immigrant(s) place had to speak against the diocese.. then there is something seriouly wrong in the smc faith... since N.carolina church is base of smc faith. They had not spoken againt the bishop or a priest for long time and it seems that their faith failed them and they have been the victims of the arrogant faith of the smc policy of chicago... wait and see what they will do...

Anonymous said...

My Dear brothers and Sisters in Christ,

Wish you all the Happy Feast of Lourdes Matha. May Blessed Mother intercede for each and every one of us and obtain divine blessings upon us.

As you know we celebrate the feast on this Sunday (13th Feb.). I want to remind you again regarding the schedule.

2.30 p.m. Catechism Class
3.00 p.m. Rosary procession & Letheenju
3.30 p.m. Holy Qurbana
(Rosary procession will be outside, please remember to come with warm cloths needed).

Expecting the participation of all the members for this great day of our mother,
Praying to Our Lady of Lourdes

Yours in Lourdes Matha

Fr Augustine Kizhakkedam

Anonymous said...

അമേരിക്കലെ മറ്റു സീ റോ മലബാര്‍ പള്ളികളെ അപേക്ഷിച്ചു നോക്കിയാല്‍ നമ്മുടെ കിഴക്കെടാം അച്ഛന്‍ ഒത്തിരി നല്ലതാണ്. കാരണം ഇവിടെ ക്ലാവര്‍ കുരിശും ശീല യും തൂക്കിയില്ല. താങ്ക്സ് Father.

Anonymous said...

Dear Fr. Kizhakkedam:
I have 3 kids in USA and one more in India. I want them to follow syro malabar faith. But I will not let you continue to destroy us and the future generations. We are regular visitors in church. Though it is far away from our home, we drive 45 miles every week and attend the service. We do this not to hear your substandard sermons and greed for money. We do this just because of our tradition, that you may not be knowing much. We suffered you for the last couple of years. But we will not let you continue your evil preaching for long. Hope you change yourself and praying for the same. We believe in Christ our lord and we believe in prayer. We believe Christ our lord has died and resurrected. Praise the Lord!. So beware while you use each word whether in church or outside. Because you are a priest. Think two times before you start fight with church members. This is not the place to do wrestling. OK I will now write later. Thank you.

Anonymous said...

For the attention of all un-educated priests: Money is nothing. It can go and come at any time. God doesn't like money. God was always with poor people. We cannot build a church with money. A church should be made with people's hearts. Talk with respect and politeness. Never ever think money while talking to others. Money is evil. I came here just 3 years back. Please pray for people like us to settle here. Let us pray for all those who suffer. Let us pray fro all those priests who insults us in many ways.

Anonymous said...

അച്ഛന്‍ ക്ലാവര്‍ കുരിശ്‌ വെച്ചില്ല, സത്യം തന്നെ. പക്ഷേ നമ്മുടെ ചര്‍ച്ചിന്റെ web site ഒന്നു ക്ലിക് ചെയൂ……. http://www.lourdesmatha.org/
മുകളിലായി വിരിയാനായി വേമ്പുന്ന മുല്ല മൊറ്ട് പോലെ ഒരു ക്ലാവര്‍ കുരിശ്‌ തിളങ്ങകുന്നു. നമുക്ക് സോന്തമായി ഒരു പള്ളിയും സംവിദനങ്ങളും ആകുമ്പോള്‍ ഈ കുട്ടി കുരിശ്‌ വിരിഞ്ഞു വലുതായി നമ്മുടെ പള്ളി അള്‍താരയില്‍ തൂങ്ങില്ല എന്ന് ആര്‍ക്കറിയാം??????

Anonymous said...

SYRO MALABAR VOICE EDITOR,

I AM DEAD AGAINST CLAVER CROSS. AND I SUPPORT YOUR CLEANSING ACTIVITIES. BUT I FEEL SOMETIMES YOU ALSO GET DECEIVED BY WRONG INFORMERS....

AGUSTINE ACHAN IS A HOLY ACHAN. JUST LISTEN TO HIS SERMONS AND PRAYERS.....
HE IS NOT GREEDY FOR MONEY...

PLEASE TAKE AWAY THIS ARTICLE or ATLEAST ACHAN'S PHOTO.

THE AUTHOR OF THIS ARTICLE IS NOT A ZYRO-MALBAR PERSON. HE HATES IT.
GOD WILL CURSE HIM.
MAny satans were complaining against the KATTACKAL ACHAN in CALIFORNIA... You also initially hated him. People complained that he stole money. Now everyone knows he is innocent.....
Same thing is happening here. Agustin Achan doesnot care for money. He is not greedy.

Fund is required for every community and Church...
This loser ( author of this article) is a parasite who lives on his wife's hardwork.... All he can do is to through poison at good priests.

Dear Voice,
Please don't do this to Holy priests.
The person who wrote this article is instructed by satan.

Anonymous said...

I was shocked to read this article....
This is not true....

I will boycott Syromalabar voice
.............
Please do honest reporting...

Please remove this article.

Anonymous said...

Fr. Agustin may not be supporter of Manikkuris. May be it is the person who maintains the website....
Please spare Achan..

hrideep said...

I know Agustine Achan very personally and I can tell you that these allegations against father is NOT TRUE AT ALLLL........ May God forgive this author and let his family be protected from the Wrath of God....Dear father , we love you..and we ask you to kindly forgive this person who wrote this against you...

Anonymous said...

Dear Hrideep
ആണ്ടില്‍ ഒരു ഞാറാഴ്ച മാത്രം പള്ളിയില്‍ വരുന്ന തങ്ങള്‍ക്കു എങ്ങനയാണ്‌ അച്ഛന്റെ തനിസോഭാവം അറിയുക? കൂടുതല്‍ പണവുമായ് അച്ഛന്റെ അപ്പാര്ടുമെന്റില്‍ തങ്ങള്‍ നേരിടു പോയ്‌ പാത സേവ ചെയ്യുന്നത് കൊണ്ട് അച്ഛന് തങ്ങളോടു പ്രിതിയെക പരിഗണന ഉണ്ടാകാം. അല്ലെങ്ങില്‍ TV , Computer തുടങ്ങിയവയോ വിലപിടിപ്പുള്ള മറെന്തെങ്ങിലുമോ താങ്കള്‍ നല്‍കിയിട്ടുണ്ടാകാം. അതുമല്ലങ്കില്‍ താങ്കള്‍ IT കാരനയതുകൊന്ടകം. ഞങ്ങള്‍ നേഴ്സ് കുടുംഭാങ്ങളോട് അച്ഛന് പണ്ടേ കലിപ്പാന്. ബ്ലോഗര്‍ എഴുതിയത് സത്യിഅമാണ്. ഞാന്‍ കേട്ടിടുണ്ട് അച്ഛന്‍ പ്രസംഗത്തില്‍ നേഴ്സ് മാര്‍ ഞാറാഴ്ച പണി ചെയ്യിത് മലന്നു കിടന്നു ഉറങ്ങുപ്പോള്‍ മക്കള്‍ കരമ്പന്മാരുടെ കൂടത്തില്‍ പോകും എന്ന് ശപിച്ചു പറയുന്നത്. മക്കള്‍ ഉള്ളവര്‍ക്ക് അത് ശെരിക്കു കൊളളും.
ഇവിടുത്തെ ക്രയിസതവ കുട്ടായ്മയിലേക്ക് Hrideep ഇറങ്ങി വരാതെ ഞങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെ അച്ഛന് സ്തുതി പാടുമ്പോള്‍ താങ്കള്‍ ദൈവത്തെ മറക്കുന്ന വെക്തി പൂജക്ക്‌ മുന്‍‌തൂക്കം കൊടുക്കുന്ന എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

ഇത്ര പരുഷമായി ഞങ്ങളെ അപമാനിച്ച അച്ഛനോട് പ്രിതികരിച്ച ബ്ലോഗറെ എന്തിനു ദൈവം ശപിക്കണം?

Anonymous said...

we put "anonymous" and write what ever we feel like about the priest. at-least revel names and speak up like a MAN/WOMAN of GOD! I really appreciate hrideep for boldly defending the priest.

Anonymous said...

“Do not touch My anointed ones, and do My prophets no harm.” Psalm 105:15. Stop speaking against priests Allow God to be their Judge.This has power to destroy you and your family.This is the highway to personal destruction... I have witnessed countless of such situations myself..Be Careful.. those who speaks against priests...