Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 27, 2011

ഗാര്‍ലാന്‍ഡില്‍ പൊതുയോഗം - പരക്കെ ഉദ്വേഗം

ഗാര്‍ലാണ്ടുകാരെ സംബന്ധിച്ചിടത്തോളം അത്ത്യധികം നിര്‍ണ്ണായകമായ
ഒന്നാണ് ഇന്നവിടെ കൂടുന്ന പൊതുയോഗം. യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഗാര്‍ലാന്‍ഡ് ഇടവകയുടെ  മാത്രമല്ല അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ തന്നെ ഭാവി ദിശയെത്തന്നെ ബാധിക്കുന്നവയായിരിക്കും.

ബിഷപ്‌ അങ്ങാടിയത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണ്. ഗാര്‍ ലാന്‍ഡില്‍ തോറ്റാല്‍  അദ്ദേഹത്തിന്‍റെ സ്വപ്നസാമ്രാജ്യം അതോടെ തകര്‍ന്നു. ശരിക്കും ബോധവാനാണ് അദ്ദേഹം അതിനെപ്പറ്റി. കഴിഞ്ഞ ആഴ്ച മാത്രമാണ് ക്ലാവര്‍ രോഗികളുമായി രഹസ്യ ചര്‍ച്ചക്കും ഗൂടാലോജനക്കുമായി അദ്ദേഹം ഗോപ്യമായി ഗാര്‍ലാന്‍ഡ് സന്ദര്‍ശിച്ചത്.

തങ്ങള്‍ പുതുതായി പണിയുന്ന ദേവാലയത്തില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പിന്റെയും അദ്ദേഹത്തിന്‍റെ ചുരുക്കം ചില പണിയാളന്മാരുടെയും നിലപാടിന് ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും കോപ്പെലില്‍ ക്രൂശിതരൂപ സ്നേഹികള്‍   നേടിയ ചരിത്ര വിജയം ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ക്ക് പ്രചോതനമേകിയ സാഹചര്യത്തില്‍ ബിഷപ്പിന്റെ ഗ്ലാവര്‍ അവിടെ ത്രാസ്സില്‍ ആടുകയാണ്.



 

2 comments:

Anonymous said...

മറ്റൊന്നും തൂക്കാനും വണങ്ങാനും ഞങ്ങള്‍ തയാറല്ല!!!!!!!!!!!

ഗാര്‍ലാണ്ടില്‍ പണിതുകൊണ്ടിരിക്കുന്ന നമ്മുടെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചിന്റെ അവസാന മിനുക്ക്‌പണികളാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് .

തതവസരത്തില്‍ പൊങ്ങിവരുന്ന ചില ഊഹാഭോഗങ്ങള്‍ ജനങ്ങളില്‍ പലതരത്തിലുള്ള പരിപ്രാന്തിക്കും കാരണമാകുന്നു .

കുരിശു തര്‍ക്കംത്തന്നെ മുഖ്യകാരണം

കോപ്പേല്‍ പള്ളിയുടെ കുദാശാ സമയത്ത് പിതാവ് പ്രത്യേഹം പറയുകയുണ്ടായി അമേരിക്കയില്‍ ഇനി ഒരു പള്ളികളിലും വിശ്വാസികളുടെ ഇഷ്ടത്തിനു വിപരീതമായി മാത്തോമാ കുരിശോ കര്ട്ടണോ തൂക്കുകയില്ലായെന്നു തീര്‍ത്ത്‌ പറഞ്ഞിട്ടുള്ളതാണ് .

കേരളത്തില്‍ ഇത് നടപ്പാക്കാത്തതു കൊണ്ടാണ് ഈ തീരുമാനം കൈകൊണ്ടത് എന്നും കൂടി പറയുകയുണ്ടായി .

പിന്നെ എന്തുകൊണ്ടാണ് പെട്ടന്ന് മാര്‍ത്തോമാ കുരിശുത്തന്നെ തൂക്കും എന്നുപറയാന്‍ കാരണം .

ഞങ്ങളുടെ ഗാര്‍ലാണ്ട് പള്ളിയില്‍ തൂങ്ങപ്പെട്ട കുരിശുരൂപമല്ലാതെ മറ്റൊന്നും തൂക്കാനും അതിനെ വണങ്ങാനും ഞങ്ങള്‍ തയാറല്ല .

കണ്ട പേര്‍ഷ്യാക്കാരുടെ കുരിശെന്ന് അറിയപ്പെടുന്ന പേര്‍ഷ്യന്‍ കുരിശിനെയും മാനിക്കെയനെയും പവുലവി ഭാഷയെയും ഒക്കെ വലിച്ചുകൊണ്ടുവന്നു അല്ത്താരയില്‍ വച്ച് പള്ളി അശുത്ത മാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല .

ഞങ്ങളുടെ വിയര്‍പ്പാണ് ഈ പള്ളി , അല്ലാതെ ആരുടേയും കുടുബസ്വത്തു കൊടുത്ത് വാങ്ങിയതല്ലപള്ളി .

ഇശോമിശിഖ കുരിശില്‍ മരിക്കുന്നതിനുമുന്പു സ്ഥാപിച്ച വി . കുര്ബാനയെന്ന വലിയ പ്രാര്‍ത്ഥന ദിനംതോറും നമ്മുടെ പള്ളികളില്‍ അനുഷ്ടിച്ചുവരുന്നു .

ആ പ്രാര്‍ത്ഥന സ്ഥാപിച്ച കര്‍ത്താവിന്റെ രൂപമില്ലാത്ത കുരിശു ഒരു കാരണവശാലും പള്ളിയില്‍ സ്ഥാപിക്കാന്‍ പാടില്ല .

ഈശോയുടെ പീടാനുഭവം കുരിശു മരണം ഉയര്‍പ്പ് ഇതൊക്കെ പ്രതിനിധാനം ചെയ്യുന്ന വി . കുരിശു മാത്രമേ പള്ളിയുടെ അല്ത്താരയില്‍ സ്ഥാപിക്കാന്‍ പാടുള്ളൂ .

ആ കുരിശില്‍നോക്കി പ്രാര്തിക്കുമ്പോള്‍ ഒരു വിശ്വാസിക്ക് ഉണ്ടാകുന്ന അനുഭൂതി അനുഭവിച്ചു തന്നെ അറിയണം .

അതറിയണമെങ്കില്‍ യേശുവിനെ ഏക ദൈവമായി അന്ഗീകരിക്കണം, വഴിയും സത്യവും ജീവനും അവനിലുടെ മാത്രമേ ലഭിക്കു.

യേശുവിനെ മാത്രം ഏകദൈവമായി സ്വീകരിച്ചു അവിടുത്തെ ആരാധിക്കണം .

അല്ലാതെ കണ്ട മാനിക്കെയനെയും പേര്‍ഷ്യന്‍ വസ്ത്തുക്കളെയും ദൈവമായി കണ്ടു ആരാധിക്കരുത്‌ , വണങ്ങരുത് .

ഇനി ജോജി അച്ഛന് താമര കുരിശുതന്നെ വേണമെന്നുണ്ടങ്കില്‍ സ്വന്തമായിട്ട് ഒരു പള്ളിയുണ്ടാക്കേണ്ടാതായി വരും .

എന്നിട്ട് സൗകര്യം പോലെ എന്തുവേണം മെങ്കിലും വച്ചോളു .

ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളിയില്‍ ക്രുശിത രൂപംമല്ലാതെ മറ്റൊന്നും വക്കാന്‍ അച്ഛന്‍ കൂട്ടുനില്‍ക്കുകയോ അത് അനുവദിച്ചു കൊടുക്കുകയോ ചെയ്യരുത്

Anonymous said...

Bishop Angadiath,

You have only one option and that is to lift the Holy Crucifix in the Altar. For the faithful there is no need of any Veil and Pagan Dead cross of the Manichaean in our churches.

Either be with the faith full and abide with the Synod decision or leave the church for the good of the SMC-USA. Even without you in USA we will sustain.