Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 6, 2011

പള്ളി വെഞ്ചരിപ്പു ദിവസം ശീല മാറ്റി സ്വര്‍ഗലോകം നേരിട്ട് കാണുമ്പോള്‍ ഗാര്‍ലാണ്ടിലെ കുഞ്ഞാടുകളുടെ കണ്ണ് തള്ളും

വൈകൃതത്തിലും, വൈരൂപ്യത്തിലും ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിന്‍റെ  അല്ത്താരയെ കവച്ചു വയ്ക്കുന്നതായിരിക്കും ഗാര്ലാണ്ടിലെത്.
ബിഷപ്‌ അങ്ങാടിയത്തിന്റെ വികലവും വികടവുമായ തലച്ചോറില്‍ നിന്നും രൂപം കൊണ്ട ഒന്നാണ് ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ അള്‍ത്താര. ലോകത്തിലെ ഏറ്റവും വിരൂപവും പരിഹാസ്യവുമായ കത്തോലിക്ക ദേവാലയ അള്‍ത്താര എന്ന സ്ഥാനത്തിനു ഗാര്ലാന്ദ് അള്‍ത്താര ചിക്കാഗോക്ക്  ഒരു വെല്ലുവിളി ആകില്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. 

The Ring with Light Show
ഷക്കീലയുടെ അടിപ്പാവാട 
ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ കാലെടുത്തു കുത്തുന്ന ഏതൊരു പൊട്ടക്കണ്ണനും  ആദ്യം കാണുന്നത് അല്താരയുടെ മുകളില്‍ മൂന്നു ചരടുകളില്‍ തൂങ്ങിക്കിടക്കുന്ന ബ്രഹ്മാണ്ടാമായ ഒരു വളയമാണ്. (അങ്ങാടിയത്തിന്റെ വിശദീകണ മനുസരിച്ച് ഈ മൂന്നു ചരടുകള്‍ പരിശുദ്ധ ത്രിത്ത്വത്തെ അനുസ്മരിപ്പിക്കുന്നു. വളയം ഈ  ഭൂമിയേയും.) അള്‍ത്താരയുടെ ഒരു വശത്ത്‌ പൊതുജനങ്ങളെ ഭയക്കുന്നത് കൊണ്ട് മാത്രം തൂക്കിയിരിക്കുന്ന  ക്രൂശിത രൂപം. മറുവശത്ത്‌ ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നമായ, മാര്‍ തോമ കുരിശു എന്ന് ബിഷപ്പും കൂട്ടരും വിശേഷിപ്പിക്കുന്ന വൈകൃതരൂപം. ബിഷപ്പ് അങ്ങാടിയത്ത് തമ്മില്‍ തല്ലിച്ച് രണ്ടു വിഭാഗമാക്കിയ സമൂഹത്തെയാണ് ഈ രണ്ടു കുരിശുകളും പ്രതിനിധീകരിക്കുന്നത്. സക്രാരിയുടെ മുകളിലായി രണ്ടു കുരിശുകള്‍ക്കും നടുക്ക് എയറില്‍ നിന്നും ഡാന്‍സ് കളിക്കുന്ന പോസില്‍ ഉദ്ധാനം ചെയ്യുന്ന ക്രിസ്തുവിന്റെ പടം വരച്ചു വച്ചിരിക്കുന്നു. ഏറ്റവും മുകളിലായി ലൈറ്റ് ഷോ. അവസരത്തിനും, അനവസരത്തിനും  ആഘോഷങ്ങള്‍ക്കും ഒത്തു  കളറ് മാറി മാറി തെളിഞ്ഞു ഭയഭക്തിയുടെ വിസ്മയ മായാജാലം സൃഷ്ടിക്കുന്ന അപൂര്‍വ ആവിഷ്കരണം . ഇവയ്ക്കു പുറമേ, ഇതിനെ എല്ലാം മൂടത്തക്കവിധത്തില്‍ ഷക്കീലയുടെ ചുവന്ന അടിപ്പാവാട. 

ഇതെല്ലാം കണ്ടു beautiful church, beautiful church എന്ന് പ്രസംഗത്തില്‍ എടുത്തെടുത്തു പറയുന്ന ദേശാടനക്കിളികളായ സന്ദര്‍ശക പുരോഹിതര്‍. അങ്ങനെ വിളിച്ചു പറഞ്ഞില്ലെങ്കില്‍ ഉച്ചക്ക് അവര്‍ക്ക് കഞ്ഞി കൊടുക്കാത്ത ഞങ്ങളുടെ സ്വന്തം വികാരി ഫാ. തുണ്ടന്‍ . 

ഇങ്ങനെയുള്ള ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തിന്‍റെ  "മനോഹരമായ" അല്താരക്ക് ഭീഷണിയായിരിക്കും പറഞ്ഞു കേട്ടിടത്തോളം ഗാര്‍ ലാന്ഡ് പള്ളിയുടെ അള്‍ത്താര. അവിടെ എന്തൊക്കെയാണ് വികടന്മാരായ നമ്മുടെ കല്‍ദായ ഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടാന്‍ പോകുന്നതെന്ന് പള്ളിക്കൂദാശയുടെ അന്നേ പറയാന്‍ പറ്റൂ. എങ്കിലും സക്രാരിയുടെ നേരെ പിറകില്‍ മുകളിലായി ക്ലാവര്‍ മഹാമായയെ പ്രതിഷ്ടിക്കും എന്നാണു തീരുമാനിക്കപ്പെട്ടിരിക്കുന്നത്. അതായത് പ്രധാന സ്ഥാനത്തു തന്നെ . അതിനു മുകളില്‍ ഏറ്റവും തുഞ്ചത്ത് ക്രൂസിഫിക്സ്. ഉയരത്തില്‍ തൂക്കിയിട്ടുള്ള ക്രൂസിഫിക്സില്‍ നോക്കി നീണ്ട നേരം  പ്രാര്‍ത്ഥിക്കുന്ന  ഭക്തജനങ്ങളുടെ കഴുത്തിന്‍റെ ഇണക്ക് തെറ്റുമെന്നു ഉറപ്പു.

ക്ലാവര്‍ കുരിശിന്‍റെ വലുപ്പം രണ്ടടി എന്നാണു നിശ്ചയിച്ചിരിക്കുന്നത്.  മുകളില്‍ നിന്നും തലകുത്തി ആത്മഹത്യ ചെയ്യുന്ന കഴുകനും കുരിശിന്‍റെ മറ്റു പാര്‍ശ്വങ്ങളില്‍ ഉള്ള ത്രിത്ത്വത്തിന്‍റെ  അടയാളം എന്ന് അങ്ങാടിയത്ത് വിശേഷിപ്പിക്കുന്ന തെങ്ങാക്കുലകളും ഈ രണ്ടടിയില്‍ ഉള്‍പ്പെടും എന്ന് തോന്നുന്നില്ല. തെങ്ങാക്കുലകളെയും കഴുകനെയും കൂട്ടുമ്പോള്‍ ക്ലാവരിന്‍റെ  മൊത്തം വലിപ്പം ഏതാണ്ട് ടൈട്ടാനിക്കിന്‍റെ  നങ്കൂരത്തിന്‍റെ അത്രം ഉണ്ടാകും.  അള്‍ത്താരയുടെ നടുക്ക് ക്രൂസിഫിക്സ് വയ്ക്കും എന്ന് കേട്ടപാടെ ഗാര്ലാണ്ടിലെ കുഞ്ഞാടുകള്‍ തുള്ളിച്ചാടി. അത്രതന്നെ. പള്ളി വെഞ്ചരിപ്പു ദിവസം ശീല മാറ്റി സ്വര്‍ഗലോകം നേരിട്ട് കാണുമ്പോള്‍ കുഞ്ഞാടുകളുടെ കണ്ണ് തള്ളും.


മൈലാപുര്‍ കുരിശ് 
പവ്വത്തില്‍ കുരിശ്
അമേരിക്കയിലെ, പ്രത്യേകിച്ചും ഗാര്ലാണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. മാര്‍ത്തോമ കുരിശെന്ന പേരില്‍ പവ്വത്തിലും കൂട്ടരും നമ്മെ പൊക്കിക്കാട്ടുന്നത്  മൈലാപൂരില്‍ നിന്നും കിട്ടിയ കുരിശിന്‍റെ ശരി പതിപ്പല്ല. ആ കുരിശിന്‍റെ ശരി പതിപ്പ് ഇവിടെ ഇടതു വശത്തായി  കൊടുത്തിരിക്കുന്നു. ശരി പേര്‍ഷ്യന്‍ കുരിശിനു ചുറ്റും കൊത്തിവച്ചിരുന്ന പഹ്ളവി ലിപിയൊക്കെ പവ്വത്തിലും കൂട്ടരും തൂത്തു മിനുക്കി വെടുപ്പാക്കി. പഹ് ലവി ലിപി കൊത്തി വച്ച് അലങ്കരിച്ച പേര്‍ഷ്യന്‍ കുരിശിനെ  മാര്‍ തോമ കുരിശെന്ന  പേരിട്ടു മലയാളികള്‍ക്ക് വില്‍ക്കാന്‍ പറ്റില്ലെന്ന സത്യം മനസ്സിലാക്കിയാണ് അവരിത് ചെയ്തത്. ചുരുക്കം പറഞ്ഞാല്‍ അങ്ങാടിയത്തും സില്‍ബന്ധികളും അമേരിക്കന്‍ സീറോ മലബാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മാര്‍ തോമാ കുരിശല്ല, പ്രത്യുത പവ്വത്തില്‍ കുരിശാണ്.
.
മാര്‍ തോമാ കുരിശില്‍ ഇത്ര ആഴമായ വിശ്വാസമുള്ള മാര്‍ അങ്ങാടിയത്തിനെ  പൂര്‍ണ, ഒറിജിനല്‍  രൂപത്തിലുള്ള , യഥാര്‍ത്ഥ പേര്‍ഷ്യന്‍ കുരിശു ഗാര്ലണ്ടില്‍ പ്രതിഷ്ടിക്കുവാന്‍ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്‌.




8 comments:

Anonymous said...

മാര്‍ തോമാ കുരിശില്‍ ഇത്ര ആഴമായ വിശ്വാസമുള്ള മാര്‍ അങ്ങാടിയത്തിനെ പൂര്‍ണ, ഒറിജിനല്‍ രൂപത്തിലുള്ള , യഥാര്‍ത്ഥ പേര്‍ഷ്യന്‍ കുരിശു ഗാര്ലണ്ടില്‍ പ്രതിഷ്ടിക്കുവാന്‍ വെല്ലുവിളിക്കുകയാണ്‌.

Anonymous said...

These Kaldaya Priests are showing their “Kundi” to us during the mass and they will show their faces only for discussing money matters and claver kurissu.

Anonymous said...

Visit following link:
http://www.rediff.com/news/1999/oct/21christ.htm

Anonymous said...

DEAR BLOG READERS,
PLEASE CONTACT OUR BRAVE SONS AND DAUGHTERS OF KOPPEL PARISH AND I AM PRETTY SURE THAT HOLY SPIRIT WILL GUIDE US TO ELIMINATE THE EVIL FORCES OF LUCIFER, PAVATHIL AND HIS ASSOCIATES IN KERALA AND THEIR GRAND PATRON , ANGADI, THE PAGAN KING IN USA TO SPREAD THE CLAVER- THAMARA PERSIAN - CROSS AND THE VEIL TO HIDE THE TRUE JESUS IN THE ALTAR. WHY HIS PRIESTS OBEY THIS PAGAN BISHOP? THE ANSWER IS SIMPLE: THEY MAKE AT LEAST 50-60 THOUSAND DOLLARS EASY MONEY TAX FREE AND ENJOY THEIR LIFE WITH THEIR CHOSEN CRONIES IN EVERY PARISH . MOST OF THESE CRONIES ARE, PIMPS, SEMINARY REJECTS, REAL ESTATE MAFIA MEMBERS AND IN CERTAIN CASES OFFER THEIR DEAR AND NEAR ONES INCLUDING THEIR WIVES AND TEENAGE GIRLS FOR THE GRATIFICATION OF THESE PARISH PRIESTS WHO WERE FORCED TO LEAVE THEIR NATIVE PLACES DUE TO IMMORAL ACTIVITIES AND SEXUAL HARASSMENTS IN THE PARISHES THEY SERVED.THESE PRIESTS FIND THIS COUNTRY AS A PLEASURE RESORT AND ENCOURAGE THEIR CRONIES TO JOIN WITH THEM TO SHARE THIS NEWLY FOUND EASY LIFE. OUR BISHOP WHO IS A ---- BEAST--INCARNATE--SATAN--OF HELL AND AN OPEN--PERVERT IS BENT UPON DESTROYING OUR S.M. CHURCH IN USA. NEVER YIELD TO THIS DEVIL AND HIS CRONIES AND FIGHT FOR OUR SAVIOUR JESUS AND JESUS ALONE. IF ST. THOMAS WAS ALIVE TODAY HE SHOULD HAVE KILLED THESE DEVILS INSTANTLY FOR TRYING TO DESTROY OUR SACRED S. M. CHURCH HE ESTABLISHED AS A MARTYR .

Anonymous said...

An attempt on the life of Thrissur Archbishop Mar Jacob Thoomkuzhy, one of the contenders for the top post in the three-million-strong Syro-Malabar Church in Kerala, has come to light.
The bid was made on August 2. During a special mass he conducted in a church near Thrissur for the ordination of nuns, sulphuric acid was mixed with the wine given for his consumption. Fortunately, the archbishop took only a small gulp as he felt a burning sensation. The priest who assisted him in the mass consumed the rest, injuring himself seriously.
Both had to be rushed to the hospital before they completed the mass. While the archbishop was discharged after 10 days, the other priest had to spend more than a month in hospital. Mar Jacob Thoomkuzhy, who suffered burns on his oesophagus, was on liquid diet for several days after his discharge.
Shockingly, the Church had tried to suppress the matter. It was not even reported to the police, which led to speculations in church circles.
the chancellor of the arch diocese issued a statement claiming that the archbishop had consumed wine which was accidentally mixed with 'diluted battery water'. According to him, the battery water was kept in the mineral water bottle near the altar.
The statement did not clarify several crucial points such as how the acid reached the vestry or how it was transferred to the mineral water bottle and carelessly kept near the altar.
The search for answers to these questions leads to more intriguing questions. Interestingly, the sacristan who used to arrange the mass every day was absent during the incident. He had instructed the nuns not to use ordinary water for mass, only mineral water. The nuns had no reason to doubt
The reformist faction in the Syro-Malabar Church, which has been waging a battle against the establishment for the past two years, has demanded a high-level inquiry into the incident. In a memorandum to Chief Minister E K Nayanar, they alleged that there was a plot to eliminate the archbishop, who is considered a sympathiser to their Indianisation cause.
Mar Jacob Thoomkuzhy is among the senior archbishops being considered for promotion as major archbishop, which is the supreme authority of the Church that was accorded independent status by Vatican in 1992. The post has been lying vacant since Cardinal Antony Padiyara's retirement on health grounds last year. The Church has been under the control of a caretaker administration headed by Archbishop Varkey Vithaythil.
The reformist faction had alleged an attempt by a rival faction, the Chaldeans, to 'usurp' power in connivance with the Oriental Congregation in Rome. The Chaldeans, who have been trying to restore the eastern traditions and rituals in the Church.
Though Nayanar has ordered an investigation, it is yet to make much progress.

Joseph Pulikkunnel said that premature deaths of bishops have not been rare in the Church. The most glaring case was the death of Papal representative Archbishop Abraham Kattumana on the day he submitted a report to the Pope on granting autonomous status to the Church. The cause was reported as heart attack.
Cardinal Joseph Parecattil, Bishop Manguzhukkarry and Archbishop Joseph Kundukulam had similar premature deaths.
Though several speculations have circulated about the deaths, no inquiries were held in the absence of complaints from the authorities. But the reformists are determined to bring out the facts behind the recent incident.

Anonymous said...

കടുപ്പാ, മോനേ, അണ്ണാ,കുട്ട, അണ്ണാന്‍റെ പോസിഷന്‍ വസ്ലേഡിയായ അണ്ണാന്‍റെ വിനോദിനിമോള്ക്ക് കൊടുത്തട്ടാല്ലോ നാട് വിട്ടത്. കഷ്ടം കഷ്ടം വിനോദിനിമോളും കടുപ്പനേപോലെ ചാണ്സിലായിരിക്കുന്നതുകൊണ്ട് ചീട്ടുകീറി നാട് വിടുമെന്ന് ഉറപ്പാണല്ലേ. കടുപ്പ് വിനോദിനിമോളേ കാണാനുളള തിടക്കമായോ!

Anonymous said...

Drama:The Bleeding Persian Cross
Venu:Jubilee Hall,Garland
Date:Feb 27th 2011
Time:1PM -6PM
Director:Angadi
Assoc.Director:Joji K
Story:Anjili
Stunt:Veerappan Kunjumon
Costume:Kavalam
Scripts:Jil Ka Son
Producer:Kunjeria
Actors:Salichan,Cheriyan,Kunjeriya,Manjith Singh,Pine Apple,Nelluvari,Sunny Airline,Vengala.

This is what happened in our last sunday's general body meeting.Anagadi had arrived here a week back just to oversee the final rehersal of this drama.Joji has executed it very well.The drama was acted with reality very well.Audience was taken into confidence with forged materials and documents and false presentations.The general body meeting was hijacked by Clavar Cross gangsters to execute Anagadi's plan B.Plan A was to force to agree the general Body meeting with the previous decisions of keeping Persian Cross in the Altar.However the crowd on Crucifix side were having Amazing strength and that made Clavar gang to execute their Plan B.The participation from Crucifix side was more than what Clavar gang expected and that's what turned down the situation.

Now we challenge Fr.Joji to publish all the documentory proof you presented in the general body meeting on the notice board of the church on next Sunday.If you can't we'll be forced to belive that you were hijacking the general body meeting with forged documents.We ask Fr.Joji to publish the documents pertaining to the communication from Rome which validates the authenticity of Clavar Cross.We need to see the docs pertaining to the Synod decision on Clavar Cross.Also we need to see docs which states that where did a Clavar Cross perspire Blood?Also we need to see the Canon Laws you were refering in the meeting.WOuld you have courage to publish them on church notice board next sunday??

Climax:Crucifix and Clavar Cross in the Altar.
Anti Climax:Clavar Cross is thrown away and the curtain is torn away.Only Crucifix is on the Altar.

Anonymous said...

Stupidity is also a gift of God, but one mustn't misuse it.
Pope John Paul II