Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, May 17, 2011

പാതിരിമാരുടെ പണക്കൊതി




CCD അപേക്ഷാ ഫാറം
പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ. പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ . 


കാലെടുത്തു വച്ചാല്‍ കാല്‍ ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര്‍ . പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ. പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര്‍ ബഹു മിടുക്കരാണ്. പണ്ടൊക്കെ ധനസമാഹരണത്തിനായി നല്ല നല്ല ഗാനമേളകളും അതുപോലെ കലാ മേന്മയേറിയപരിപാടികളും പള്ളികള്‍ സംഘടിപ്പിക്കുമായിരുന്നു. ഇന്നൊക്കെ ആകട്ടെ എത്ര മ്ലേച്ഛമായ പരിപാടികളും പണം ഉണ്ടാക്കുവാനായി അവതരിപ്പിക്കാന്‍ അധികാരികള്‍ ഒട്ടും അമാന്തിക്കാരില്ല. ഇതിനിരുദാഹരണമാണ് ന്യൂ ജേഴ്സിയില്‍ ഈയിടെ അരങ്ങേറിയ കന്നാസും കോപ്പും എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടി.

ഇത്ര തരം താഴ്ന്ന ഒരു പരിപാടി ഇന്നുവരെ അമേരിക്കയില്‍ നടന്നതായി അറിവില്ല എന്നാണു അത് കണ്ടവര്‍ പറയുന്നത്. അടുത്തു തന്നെ മീരാ കാസിമിന്റെ പരിപാടികളും  എവിടെയൊക്കെയോ സംഘടിപ്പിക്കുന്നതായി ഡോ കൊച്ചാപ്പി കഴിഞ്ഞ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 


സിനിമാ/സീരിയല്‍ വെടികളുടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നമ്മുടെ പള്ളികളിലെ പ്രമാണിമാര്‍ ഒട്ടേറെ ഉത്സാഹം പ്രകടിപ്പിക്കാറുണ്ട്. കേട്ടുകേള്‍വി യനുസരിച്ച് അവര്‍ക്ക് അതിന്റേതായ ചില അല്ലറ ചില്ലറ മെച്ചങ്ങള്‍ നാഷണല്‍ സ്പോണ്‍സര്‍മാര്‍ നടിമാരില്‍ ഒപ്പിച്ചു കൊടുക്കാറുമുണ്ട്. ഒട്ടേറെ നടിമാര്‍ സ്റ്റേജ് പരിപാടികള്‍ എല്ലാം കണ്‍ക്ലൂട് ചെയ്തു കഴിഞ്ഞു മോട്ടലുകളില്‍ താമസിച്ചു വേണ്ടപ്പെട്ട സാധാരണക്കാര്‍ക്കായി സ്പെഷ്യല്‍ പരിപാടികളും അവതരിപ്പിക്കാറുണ്ട് എന്ന് അനുഭവമുള്ളവര്‍ പറയുന്നു. പണ്ടെങ്ങോ ഇങ്ങനെ കൊടാംപാക്കത്ത് നിന്ന് വന്ന നടിമാരുടെ പരിപാരി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ക്കെല്ലാം തന്നെ പുറത്തു പറയാന്‍ നാണക്കേടുള്ള "കപ്പല്‍ " എന്നോ മറ്റോ പേരുള്ള ഒരസുഖം ബാധിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.


ഞങ്ങള്‍ ഇത്രയുമൊക്കെ പറയാന്‍ കാരണം ഞങ്ങളുടെ ഗാര്‍ ലാന്ഡ് കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് ഈയിടെ അയച്ചു തന്ന CCD യുടെ ഇക്കൊല്ലത്തെ ഒരു അപേക്ഷാ ഫാറം ആണ്. അതില്‍ കൊടുത്തിരിക്കുന്ന ഒന്ന് രണ്ടു ചോദ്യങ്ങളുടെ പ്രസക്തിയെന്തെന്നു മനസ്സിലാകുന്നില്ല. പള്ളി നിര്‍മ്മാണ ഫണ്ടിലെക്കുള്ള മൂവായിരം ഡോളര്‍ കൊടുത്തോ? വാര്‍ഷിക സംഭാവന കൊടുത്തോ? എന്നൊക്കെയാണ് അതിലെ ചോദ്യങ്ങള് ‍. കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിക്കുന്നതും, കാരണവന്മാര്‍ പള്ളിക്ക് പൈസ കൊടുക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നമ്മുടെ പള്ളികളില്‍ വിശുദ്ധമായ ഒന്നും തന്നെയില്ലേ? പണത്തിന്റെ ഇടപാടില്ലാത്ത ഒന്നും നമ്മുടെ പള്ളികളില്‍ ഇല്ലേ? CCD ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ തന്നെ അമ്പതു ഡോളര്‍ ! ഇത് പകല്‍ കൊള്ളയാണ് എന്നതിന് യാതൊരു സംശയവുമില്ല. 


ഇത് ഗാര്‍ ലാന്‍ഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ ഇടവക കളിലെയും ഗതി ഇതുതന്നെ. പ്രസംഗത്തിനു കയറിയാല് എവിടെയും മുഖ്യ വിഷയം പണമാണ്. സുവിശേഷ ഭാഗത്തെപ്പറ്റി ഒരു ചുക്കും കേള്‍ക്കാനില്ല.  ചിക്കാഗോയില്‍ വര്‍ഷങ്ങളായിട്ടു നമ്മുടെ വികാരിയച്ചാണ് പണപ്പനിയാണ്  എന്ന് തന്നെ പറയാം . കത്തീദ്രല്‍ പള്ളി പണിയോടെ പത്തു മില്ല്യന്‍ ഡോളറില്‍ കയ്യിട്ടു വാരി അദ്ദേഹത്തിനു രുചി പിടിച്ചു. ഇപ്പോള്‍ പാര്‍ക്കിംഗ് ലോട്ടും ഗ്രോട്ടോയും എന്ന നൂതന നിര്‍മ്മാണ പദ്ധതിയുമായി അദ്ദേഹവും ശിങ്കിടികളും പൊതുജനങ്ങളെ പിഴിയുകയാണ്. ഈ ഉദ്ദേശം വച്ച് ചിത്രയുടെ ഗാനമേള പരിപാടി സംഘടിപ്പിച്ചു രണ്ടര ലക്ഷം സമാഹരിച്ചു എന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇളക്കിയ വീമ്പിനു എന്ത് പറ്റിയോ. ഇപ്പോള്‍ അച്ഛന്‍ പറയുന്നത് പാര്‍കിംഗ് ലോട്ട് പണിയാനായി വീടോന്നുക്ക് ഒരു മുന്നൂറു ഡോളര്‍ വീതം നല്‍കണമെന്നാണ്. അമ്പതില്‍ താഴെ പാര്‍ക്കിംഗ് സ്പെയ്സിന് വേണ്ടിയാണ് ഇത്രയും വലിയൊരു തുക എന്നോര്‍ക്കണം. ഈ വിഷയത്തെക്കുറിച്ച് ആഴമായി പഠിച്ചു ചിക്കാഗോയിലെ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ Real Catholic തയ്യാറാക്കിയ  പോസ്റ്റ്‌ ഉടനെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. 



ഏതായാലും ഞങ്ങള്‍ക്ക് പറയാനുള്ളത് നമ്മുടെ അച്ചന്മാര്‍ പണത്തോടുള്ള ഈ അത്യാര്‍ത്തി ഉപേക്ഷിക്കണം. പള്ളി മുമ്പോട്ട്‌ പോകാന്‍ പണം വേണമെന്ന് അച്ഛന്മാരെക്കാള്‍ കൂടുതലായി ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാണ്. പക്ഷെ അച്ചന്മാര്‍ പണത്തിനായി ഇത്ര മാത്രം   ആക്രാന്തിക്കുമ്പോള്‍ അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെപ്പറ്റി ജനങ്ങള്‍ സംശയിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

No comments: