(കുറെ നാളുകള്‍ ആയി ഈ സ്കൈലാര്‍ക്ക് എന്ന വായനക്കാരനെ ഞങ്ങള്‍ ശ്രദ്ധിച്ചു വരികയായിരുന്നു. ആള്‍ എന്ത് "വാദി" യാണെന്ന് മനസ്സിലാകുന്നില്ലായിരുന്നു. കഴിഞ ദിവസം ഇദ്ദേഹം ഒരു കുറിപ്പെഴുതിയിരുന്നു. നമ്മുടെ പെണ്ണുങ്ങള്‍ പള്ളിയില്‍ തല മൂടുന്നില്ലത്രേ! പെണ്ണുങ്ങള്‍ തല എങ്ങനെ മൂടണം, എന്ത് സാധനം കൊണ്ട് മൂടണം എന്നൊക്കെ അദ്ദേഹം അതില്‍ വിവരിച്ചിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പായി, ആള് ഒരു താലിബാന്‍ തന്നെ. ഒന്ന് തുമ്മുമ്പോഴേ തെറിച്ചു പോകുന്ന മൂക്കാണ് ഈ സ്കൈ ലാര്‍കിന് ഉള്ളത് എന്ന് മനസ്സിലായി. ഏതേലും സാരിത്തുമ്പ് കാണുമ്പോഴെ ശീഘ്ര സ്ഘലനം ഉണ്ടാകുന്ന ഞരമ്പ് രോഗികളില്‍ ഒരാളാണ് അദ്ദേഹം എന്ന് ഞങ്ങള്‍ സംശയിച്ചു. എന്നാല്‍ ഈ കഴിഞ്ഞ രണ്ടു കുറിപ്പുകളില്‍ അദ്ദേഹത്തിന് പൊടുന്നനെ ഒരു വെളിപാടുണ്ടായി എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. കാരണം നല്ല സെന്‍സ് ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ അതില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രീ സ്കൈ ലാര്‍ക്കിന്റെ കുറിപ്പുകള്‍ ഞങ്ങള്‍ അപ്പാടെ പ്രസിദ്ധീകരിക്കുന്നു.)
ഈ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കാണുന്ന ഒരു തെറ്റ് ആദ്യമേ പറയട്ടെ. കുരിശ് വാദികള്‍ എന്നും ക്രൂശിതരൂപ വാദികള്‍ എന്നും ഉള്ള രണ്ടു വിഭാഗം ഇല്ല. ക്ലാവേര്‍ വാദികള്‍ എന്നും ക്ലാവേര്‍ വിരോധികള്‍ എന്നും പറയുന്നതല്ലേ കൂടുതല്‍ ഉചിതം? ഞാന്‍ ക്ലാവേരിനു അനുകൂലമോ പ്രതികുലമോ അല്ല. വിശ്വാസം എന്നതിലുപരി decoration ന്റെ ഭാഗമായി ക്ലാവേര്‍ അല്ല ശിവലിംഗം വെച്ചാലും ഞാന്‍ ഒന്നും പറയുകയില്ല. അതവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്.
കേരളത്തിലെ പല പള്ളികളിലും ഞാന്‍ വിശുദ്ധ കര്‍മ്മങ്ങളിലും പങ്കെടുതിട്ടുന്ടെങ്കിലും പാല, ത്രിശൂര്‍, ചെങ്ങനശ്ശേരി എന്നീ പള്ളികളില്‍ കാണുന്ന പല സംഗതികളും മറ്റു സുറിയാനി രൂപതകളില്‍ കാണുന്നതില്‍ നിന്നും വിഭിന്നമാണ്. പ്രധാനമായവ താഴെ കൊടുത്തിരിക്കുന്നു.
1. വിരി എന്ന സംഗതി. പാലായിലും മറ്റും ചിലയിടങ്ങളില്‍ കാനുന്നുന്ടെങ്ങിലും മേജര്‍ ആര്‍ച് ബിഷപ്പിന്റെ ആസ്ഥാനമായ എറണാകുളം ബസിലിക്കയില്‍ പോലും വിരി ഇല്ല. വിരി ഇല്ലാത്ത പള്ളികളില്‍ sanctum sanctorum എന്ന സ്ഥലം ഇല്ലേ?
2. ash monday & ash wednesday ആചരിക്കുന്നത്. പാലായിലും മറ്റും ash monday ആചരിക്കുമ്പോള്‍ ernakulavum മറ്റും ash wednesday ആണ് ആചരിക്കുന്നത്.
3. കുര്‍ബാന ക്രമം രണ്ടു സ്ഥലങ്ങളിലും വ്യത്യസ്തമാണ്. പാലായിലും മറ്റും അച്ഛന്റെ പുറകു വശം നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ എറണാകുളത്തും മറ്റും അച്ഛന്റെ മുഖത്ത് നോക്കിയാണ് പ്രാര്‍ത്ഥിക്കുന്നത്.
4. പാലായിലും മറ്റും മാമോദീസ കൊടുക്കുമ്പോള്‍ കുര്‍ബാന കൂടി കൊടുക്കുന്നു. എറണാകുളത്തും മറ്റും ഇങ്ങനെ ഇല്ല.
5. പാലായിലും മറ്റും കുര്‍ബാന നാക്കില്‍ മാത്രമേ കൊടുക്കൂ. എറണാകുളത്തും മറ്റും കയ്യിലും നാക്കിലും കൊടുക്കും.
6. funeral നും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ട്.
ഇവിടെയെല്ലാം സുറിയാനി ക്രമത്തിലെ കുര്‍ബാന ആണ് നടക്കുന്നത്. പിന്നെയെന്തിന് ഇങ്ങനത്തെ വ്യത്യാസം? പാലായിലും മറ്റും നടക്കുന്ന കുര്‍ബാന originalum മറ്റുള്ളവ ഒക്കെ duplicate ഉം ആണോ? അതോ പാലായിലെയും ചങ്ങനാശ്ശേരിയിലെയും മറ്റും അച്ചന്മാര്‍ മാത്രം originalum എറണാകുളത്തെയും മറ്റും അച്ചന്മാര്‍ duplicate ഉം ആണോ? theologyum philosophyum പഠിക്കാത്ത സാധാരണ ജനങ്ങളെ സംബന്ധിച്ച് വളരെ confusion ഉണ്ടാക്കുന്ന സംഗതികളാണ് ഇവയെല്ലാം. ക്ലാവേരിന്റെ കാര്യവും അങ്ങനെ തന്നെ. ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ?
skylark
Skylark
ഇതില്‍ വരുന്ന പലതും വായിച്ചിട്ട് കുറെ നാളായി എനിക്ക് വലിയ മനസ്താപമായിരുന്നു. അഭിഷിക്തരായ വൈദികരെ തെറി പറയുന്നത് പാപമാണോ എന്നോര്‍ത്തിട്ട്. അവരെ തെറി പറയുന്നതിനോട് ഞാന്‍ അനുകൂലിക്കാത്തത്തിനു പല കാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് മാമോദീസ വെള്ളം വീണ നാള്‍ മുതല്‍ എന്റെ മനസ്സില്‍ പതിഞ്ഞ കാര്യങ്ങള്‍ അനുസരിച്ചിട്ടു തന്നെ. അടുത്തതായി പെണ്ണ് പിടിയന്‍, കള്ളന്‍, കുള്ളന്‍, ഞരമ്പ് രോഗി എന്നൊക്കെ ഒരു വൈദികനെ വിളിക്കുന്നത് സെരിയോ എന്നോര്‍ത്തിട്ട്. അതും ആ വൈദികന് ഇതില്‍ പറഞ്ഞ കാര്യങ്ങളെപറ്റി പ്രതിരോധിക്കുവാന്‍ സാധിക്കാതെ ഇരിക്കുന്ന അവസരമായതിനാല്‍. അദ്ദേഹം ഈ ബ്ലോഗ് വായിക്കനമെന്നില്ലല്ലോ.
ചരിത്രം വായിച്ചപ്പോള്‍ മനസിലായി പല മാര്പാപമാരും പെണ്ണ് പിടിയന്മാരും ഞരമ്പ് രോഗികളും ആയിരുന്നെന്നു. പല മാര്‍പാപ്പമാര്‍ക്കും മക്കള്‍ വരെ ഉണ്ടായിരുന്നു. ആണിന്‍റെ വേഷം ധരിച്ച പെണ്‍ മാര്‍പാപ പോലും ഉണ്ടായിരുന്നു. എന്നിട്ടാണോ വെറും വൈദികനില്‍ നിന്നും നമ്മള്‍ ഒത്തിരി ഒത്തിരി വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നത്? എല്ലാം കൂടി നോക്കിയപ്പോള്‍ വൈദികനെ തെറി പറയുന്നത് തെറ്റെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു.
അടുതതതായി വൈദികനെ ബ്ലോഗില്‍ കൂടി തെറി പറയുന്നത് പാപമാണോ എന്നാണ്. വൈദികര്‍ പലരില്‍ നിന്നും നമുക്ക് പലപ്പോഴും തിക്താനുഭവങ്ങള്‍ ഉണ്ടാകാം. പണവും അധികാരവും ഉപയോഗിച്ച് നമ്മളെ ഉപദ്രവിചേക്കാം. അതൊക്കെ നേരിട്ട് എതിര്‍ത്താല്‍ അവര്‍ നമ്മെ നശിപ്പിച്ചു കളയും. പള്ളിയില്‍ നിന്നും പുറത്താക്കും. എന്നിട്ട് കുറ്റം സാത്താന്റെ തലയില്‍ കെട്ടി വെക്കും. എന്നാല്‍ ആ ദേഷ്യം ഭാര്യയുടെ നേരെ തീര്‍ത്താലോ? അവള്‍ നമ്മളെ വീട്ടില്‍ നിന്നും പുറത്താക്കും. നമ്മള്‍ വിവരം അറിയും. പട്ടിണി കിടക്കേണ്ടിയും വരും. അപ്പോള്‍ പിന്നെ എന്ത് ചെയ്യും? ബ്ലോഗില്‍ കൂടെ പേര് വെക്കാതെ എഴുതി നമ്മുടെ രോഷം അടക്കുക. ഹല്ല പിന്നെ.....
No comments:
Post a Comment