Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 15, 2011

ഫാ ആന്റണി പറയുന്നത് കല്ലുവച്ച നുണകള്‍ മാത്രം!

ചിക്കാഗോയില്‍ പതിവ് പോലെ ഫാ ആന്റണി തുണ്ടത്തില്‍ തുടങ്ങിയ ഞായറാഴ്ച അറിയിപ്പുകള്‍ പതിവിലേറെ വിചിത്രമായി മാറി. കല്ല് വച്ച നുണകളുടെയും കരിങ്കല്ലിനെ പോലും കരളയിപ്പിക്കാന്‍ പോന്ന കള്ളക്കരച്ചിലിന്റെയും ഒരു സമാസമ-സമഗ്ര പ്രദര്‍ശനമായിരുന്നു അത്.


CCD രെജിസ്ട്രേഷന്‍ വിഷയത്തില്‍ തുടങ്ങിയ അറിയിപ്പ് ചെന്ന് നിന്നത് അദ്ദേഹം അഭിമാനം കൊള്ളുന്ന കത്തീദ്രല്‍ പള്ളി നിര്‍മ്മാണത്തിലാണ്.

ഇടവക ജനങ്ങളെ നാണം കെടുത്തി പണം വയ്പ്പിക്കുക എന്നതാണ് ഫാ ആന്റണിയുടെയും അദ്ദേഹത്തിന്‍റെ സാമ്പത്തിക വിദഗ്ദ്ധരുടേയും ഉദ്ദേശം എന്ന് ഇക്കൂടെ കൊടുത്തിരിക്കുന്ന ഓഡിയോ ക്ലിപ്പ് കേള്‍ക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാം.

"CCD ക്ക് രെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കള്‍ വാര്‍ഷീക വരിസംഘ്യ കൊടുത്തിരിക്കണം. അത് കൊടുക്കാന്‍ കഴിവില്ലാത്തവര്‍ അധികാരികളെ സമീപിക്കുക. അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ പള്ളിയില്‍ പണം മാറ്റി വച്ചിട്ടുണ്ട്. കൂടാതെ അവരെ സാമ്പത്തികമായി സഹായിക്കാന്‍ പ്രൈവറ്റ് വ്യക്തികളും മുമ്പോട്ട്‌ വന്നിട്ടുണ്ട്". ഇക്കാര്യത്തെപ്പറ്റി ഫാ. ആന്റണി പറയുന്നതിന്റെ സാരം ഇതാണ്.

അമേരിക്കയില്‍ കുടിയേറിയ ഒട്ടുമിക്കവരും  തന്നെ, (അവര്‍ സീറോ മലബാര്‍ പുരോഹിതര്‍ അല്ല എന്നോര്‍ക്കണം) ആരംഭകാലങ്ങളില്‍ അനേകം കഷ്ടപ്പാടുകളില്‍ക്കൂടി കടന്നു പോയിട്ടുള്ളവരാണ്. ആവറേജ്  ഭര്‍ത്താവ് radiology യും ഭാര്യ RN പരീക്ഷയും പാസാകുന്നത് വരെ വളരെ ബുദ്ധിമുട്ടിയാണ് അവര്‍ ജീവിക്കുന്നത്. കഷ്ടപ്പാടുകള്‍ യുവത്വത്തിന്റെ ആക്രാന്തത്തിനു തടസമല്ലല്ലോ. ആ ആക്രാന്തത്തില്‍ ഉണ്ടായ കുഞ്ഞിക്കാലിനെ CCD ക്ക് ചേര്‍ക്കാന്‍ വരുമ്പോള്‍ ആണ് അച്ഛനും അധികാരികളും പണത്തിനു വേണ്ടി അവരെ പിഴിയാന്‍ ഓണ്‍ ലൈന്‍ മാര്‍ഗം കണ്ടു പിടിച്ചിരിക്കുന്നത്. 

നീ ദാനം ചെയ്യുമ്പോള്‍ നിന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് (അതോ ഇനി അത് തിരിച്ചു "നിന്റെ ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെ"ന്നാണോ എന്നറിയില്ല) എന്ന് പ്രസംഗിച്ച യേശു ക്രിസ്തുവിന്റെ പ്രതി പുരുഷന്‍ ചമഞ്ഞു നടക്കുന്ന ഫാ ആന്റണി പറയുന്നത് സാമ്പത്തിക ബുദ്ധിമുട്ടുള്ള മാതാപിതാക്കള്‍ അച്ഛന്റെ മുമ്പില്‍ കൈ നീട്ടണമെന്നാണ്.  അല്ലെങ്കില്‍ അവരെ സഹായിക്കാന്‍ ഏതെങ്കിലും പുതു മടിശീലക്കാരനെ അനുവദിക്കണമെന്നാണ്. നാളെയും കഴിഞ്ഞു നാളത്തെ കഴിഞ്ഞു ലെക്സസും ബെന്‍സും വാങ്ങി ഓടിക്കാന്‍ പോന്ന കപ്പാസിറ്റിയുള്ള കപ്പിളിനോടാണ് ഫാ ആന്റണി ഈ വിവരക്കേട് പറയുന്നത് എന്നോര്‍ക്കണം. നാളെ ഒരിക്കല്‍ ഇവരുടെ മുമ്പില്‍ തന്നെ പണത്തിനു വേണ്ടി കൈ നീട്ടേണ്ട  ഗതി അദ്ദേഹത്തിനു വരും എന്ന സത്യവും അദ്ദേഹം മറക്കുന്നു.

കുഞ്ഞുങ്ങളുടെ CCD അഡ്മിഷന് തടസമാകും വിധം വാര്‍ഷിക കുടിശികയുള്ള കുടുംബങ്ങളെ സഹായിക്കാന്‍ പള്ളി ഫണ്ടില്‍ നീക്കിയിരിപ്പുണ്ട് എന്ന് ഫാ. ആന്റണി പറയുന്നു. എങ്കില്‍ എന്തുകൊണ്ട് അതെടുത്തു അങ്ങുപയോഗിച്ചു കൂടാ? അതുപോലെ തന്നെ, സഹായിക്കാന്‍ തയ്യാറായി പല  വ്യക്തികളും  നില്‍ക്കുന്നു എന്ന് പറയുന്നു. "ഇത്ര കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ കുടിശികയായി ഇത്ര ഡോളര്‍ തരാനുണ്ട്‌" എന്ന് അവരെ അറിയിച്ചു അവരോടു വേണ്ട പണം  വാങ്ങിയാല്‍പ്പോരെ? കുടിശിക കൊടുത്ത് തീര്‍ക്കാന്‍ ഉള്ളവര്‍ സഹായം അഭ്യര്‍ഥിച്ചു അധികാരികളുടെ മുമ്പില്‍ കൈനീട്ടണം എന്ന് പറയുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇവിടുത്തെ മനുഷ്യര്‍ക്കുണ്ടെന്ന സത്യം അധികാരികള്‍ മറന്നു പോകുന്നു. 
 ഫാ ആന്റണി പൊട്ടിച്ചതില്‍ ഏറ്റവും വലിയ കതിനാ  ഇതാണ്. "CCD ക്ക് വരുന്ന കുഞ്ഞുങ്ങളുടെ കുടുംബം രെജിസ്റ്റര്‍ ചെയ്തിരിക്കണം. നമ്മുടെ ഇന്ഷുറന്സ് പോളിസി അനുസരിച്ച് അങ്ങനെ വേണം" 

ഏത് അല്പ്പബുദ്ധി ഉപദേശകന്‍ പറഞ്ഞു തരുന്ന വിഡ്ഢിത്തരങ്ങള്‍  ആണ് ഫാ. ആന്റണി അള്‍ത്താരയില്‍ നിന്ന് തട്ടി വിടുന്നത് എന്ന് മനസ്സിലാകുന്നില്ല. "CCD പഠിക്കാന്‍ വരുന്ന കുഞ്ഞുങ്ങളുടെ കുടുംബം പള്ളയില്‍ രെജിസ്റ്റര്‍ ചെയ്തതായിരിക്കണം.  അക്കാര്യത്തില്‍ ഇന്ഷുറന്സ് കമ്പനിക്ക് നിര്‍ബന്ധമുണ്ട്." അപ്പോള്‍ മിക്കവാറും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പള്ളിഹാളില്‍ പാര്‍ട്ടികളില്‍ പങ്കുകൊള്ളാന്‍ വരുന്നവരോ? അവര്‍ക്ക് പള്ളിയില്‍ അംഗത്ത്വം നിര്‍ബന്ധമില്ലെ? അക്കാര്യത്തില്‍ ഇന്ഷുറന്സ് കമ്പനിക്കു ഒന്നും പറയാനില്ലേ?

ഫാ ആന്റണിയുടെ ഈ ഞായറാഴ്ച അറിയിപ്പില്‍ നിന്നും ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പായി. അദ്ദേഹത്തിനു നുണ പറയാന്‍ അറിയില്ല. മൂന്നു മിനിറ്റ് നുണകള്‍ പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്‍റെ സമനില തെറ്റിപ്പോയി. അദ്ദേഹം വികാര വിവശനായിപ്പോയി. കാട് കയറി അദ്ദേഹം എന്തൊക്കെയാണ് പുലമ്പിക്കൊണ്ടിരുന്നത്. ആരാണ് ഇതൊക്കെ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നത് എങ്കിലും "കഷ്ടമാണ്" എന്ന ഒറ്റ വാക്കേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

സീറോ മലബാര്‍ ലേഖകനെ പിടിക്കാന്‍ പരതി നടക്കുന്ന syro CID മാരില്‍ നിന്നും ഇന്നലെ ഈ ലേഖകന്‍ രക്ഷപെട്ടത് കഷ്ടിയാണ്‌ എന്ന സത്യം വായനക്കാരെ അറിയിച്ചു കൊള്ളുന്നു. സാധാരണ എന്ത് കേട്ടാലും സംയമനം പാലിച്ചു ബെറ്റിമോളുടെ അതിവിശാലമായ പുറമ്പോക്കില്‍ മാത്രം കണ്ണും നട്ട്, ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ ലേഖകന്‍ ഫാ ആന്റണി ഒരു കാര്യം പറഞ്ഞ കേട്ട് ഉറക്കെ ചിരിച്ചു പോയി: "ഞാന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അത് എനിക്ക് വേണ്ടിയല്ല. അത് ഈ ഇടവകക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക്‌ വേണ്ടിയാണ്. എനിക്ക് വേണ്ടി ഒന്നും ഞാന്‍ ചെയ്തിട്ടില്ല....ബ്ലാ..ബ്ലാ..ബ്ലാ.. (സോറി ഫാ വര്‍ഗീസ്‌).



15 comments:

Anonymous said...

Fr Antony arm twisted the then parish council members to get the Cathedral construction project started..Who ever opposed the idea was forced out of the council or got shut up...

It was a colossal waste and a burden on the parish members.. We can not have another parish in the Chicago land area until the debts are paid off..

Until then I will have to drive 40 miles every Sunday to see the Malayalam mass...

I hope that someday Fr. Antony will realize the mistake he made and the pain and grief he caused to others..

Anonymous said...

why are you attacking the priest? This is stupid as in STUPID. If you love Jesus; if you are spiritual; if you have any brain; you will learn how to forgive. Don't attack anyone who is innocent is working for good of the society; please don't bring wrath of GOD if you believe in HIM.

Anonymous said...

കുഞ്ഞുങ്ങളെ CCD പഠിപ്പിക്കാന്‍ ഡോളര്‍ ചോദിക്കുന്ന ഈ അച്ഛന്‍ വരെ അച്ഛന്‍ പട്ടം വാങ്ങിക്കാന്‍ വീട്ടില്‍ നിന്നും എത്ര ഡോളര്‍ കൊടുത്തു ? ഇന്ന് അച്ഛനായി കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളെ താന്‍ ഫ്രീ ആയി പഠിച്ച വേദങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ ഡോളര്‍ കൊടുക്കണം പോലും ! ഈ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും ഒരുകാലത്തും ഇന്നല്ലെങ്കില്‍ നാളെ കൊടുക്കില്ല ദൈവത്തെ കബളിപ്പിച്ചു നാട് വിടും എന്ന് തോന്നിയത് വളരെ കഷ്ടം ആയി പോയി . ഒരു ക്രിസ്ഥിയാനിയും ദൈവത്തെ കബളിപ്പിക്കും എന്ന് അച്ഛന് തോന്നിയിട്ടുണ്ടെങ്കില്‍
അച്ഛന് മനുഷ്യരിലും , ദൈവത്തില്‍ പോലും വിശ്വാസം ഇല്ല എന്നുള്ളതിനുള്ള തെളിവ് ആണ് .

ലോകം മുഴുവന്‍ എത്രയോ അച്ഛന്‍ മാര്‍ നടന്നും പട്ടിണിയിലും ദൈവ വാക്യം ഫ്രീ ആയി പഠിപ്പിക്കുന്നു അമേരിക്കയില്‍ ദൈവ വാക്യം ഡോളര്‍ കൊണ്ട് വില പേശുന്നു . അതില്‍ പല കുഞ്ഞുങ്ങളും ശിഷിക്ക പെടുന്നു വെങ്കില്‍ അത് ഒരു വലിയ തെറ്റ് ആയിരിക്കും പത്തു മില്യണ്‍ ഡോളര്‍ പള്ളിയില്‍ ഒരു കുട്ടിക്ക് എങ്കിലും വേദപാഠം നിഷേധിക്കപെട്ടാല്‍ എന്ത് കാരണം ആയാലും അത് ഒരു കാലത്തും ദൈവ തിരുമുന്പാകെ നീതീകരിക്കപെടില്ല . എത്ര കുട്ടികള്‍ക്ക് വേണം എങ്കിലും വേദപാഠം പഠിക്കുവാന്‍ ഉള്ള ചെലവ് ഓണ്‍ ലൈനില്‍ ഹെല്പ് ചോദിച്ചാല്‍ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചു തരുന്നത് ആയിരിക്കും അതുകൊണ്ട് നിങ്ങള്‍ കുട്ടികളെയും അവരുടെ കാര്ന്നോന്മാരെയും പീടിപ്പിക്കരുത് എന്ന് ഒരു അഭ്യര്‍ത്ഥന മാത്രം .
CCD രേജിസ്ട്രറേ ഷോനെക്കായിലും എത്രയോ ഭേതം അച്ഛാ . പക്ഷെ ചോദിക്കുന്ന ഡോളര്‍ സത്യം ആയിരിക്കണം കുട്ടികളുടെ വേദപാട ചിലവിനു ആയിരിക്കണം എന്ന് മാത്രം .
ഓരോ അച്ഛനും അച്ഛന്‍ പട്ടം സ്വീകരിക്കാന്‍ എത്ര ഡോളര്‍ അമേരിക്കയില്‍ നിന്നും കിട്ടി എന്ന് ഒന്ന് ആലോചിച്ചിട്ട് CCDപഠിപ്പിക്കാന്‍ ഡോളര്‍ ഡോളര്‍ ചോദിക്കുക .അന്ന് അവര്‍ സഹായിചില്ലയിരുന്നെങ്കില്‍ ഇന്ന് എത്ര അച്ഛന്‍ മാര്‍ ഉണ്ടായേനെ ഒന്ന് ചിന്ടിക്കുക അച്ഛാ സമയം കിട്ടുമ്പോള്‍ . എന്നിട്ട് നമുക്ക് കുഞ്ഞാടുകളുടെ കഴുത്തേല്‍ കയര്‍ മുറുക്കം അച്ഛാ .

Anonymous said...

After hearing Thundan's speech on Sunday, I am convinced that he is going MAD; there are every signs of it. That is the minimum punishment for cheating simple people in the name of God.

I had a good "pottichiri" when he said that we had to register in order to comply with insurance policy. It seems all Thundan's advisers are stupid - like him. That is so sad. Thundan has made sure that all pastor council members and Kaikkarans are all 'stupid'.

One final point: We never had such elaborate dinner for anybody send-off in our church. Why don't we have a simple send off function after next sunday's mass? Save the dinner money and use it for CCD registration of some 'poor family'

Anonymous said...

ഫാ ആന്റണി പറയുന്നത് കല്ലുവച്ച നുണകള്‍ മാത്രം എന്നത് സതൃം!
ആ കൂട്ടത്തില്‍ മറ്റോരു നേര് ചിക്കാഗോ രൂപത മറച്ചുവച്ചത്, ഫാ ആന്റണിയുടെ നാവില്‍ നിന്ന് പുറത്തുവന്നു എന്നതാണ് മറ്റോരു സതൃം!

അടുത്താഴ്ച്ച ഇവിടെ ഒരു പുതിയ വൈദികന്‍ വരും നോവിച്ചേക്കരുത്!

ഇനിയും ഫാ ആന്റണി പറയുന്നത് ശ്രേദ്ധിച്ചു കേള്‍ക്കണം ഒരു വൈദികനേപോലും നോവിച്ചേക്കരുത്!

അപ്പോഴന്താണ്, കുറച്ചുകാലം നിങ്ങളുടെ കൂടെ താമസിച്ച അങ്ങാടിയത്ത് പിതാവും,കടുപ്പനും വിനോദും സക്രിയ തോട്ടുവേലിയും ജോജിയും മറ്റ് ക്ലാവ൪ വാദികളും ചേ൪ന്ന് ഫാ.സജിയെ, റെയ്പ്പ് ചെയ്ത് നാടുകടത്തിയതിന്‍റെ ശരിയായ ഉത്തരം ഫാ ആന്റണിക്ക് തരുവാന്‍ സാധിക്കുമോ?
ഫാ.സജി, നിങങളേപോലെ മറ്റോരു വൈദികനായിരുന്നല്ലോ?
ആദൃം തന്നേ വൈദികരായ നിങ്ങള്‍ ജെനങ്ങള്‍ക്ക് നല്ല മാത്രൃക കാണിച്ചുകൊടുക്ക്.
ആദൃം അവനവന്‍ നന്നായിട്ടുപോരെ മറ്റോളളവരെ നന്നക്കാന്‍!
ഒരു നുണ പറഞ്ഞാല്‍, ആ നുണയില്‍ നിന്നും രക്ഷപെടുവാന്‍, ആയിരം നുണപറഞ്ഞാലും രക്ഷപെടുകയില്ല എന്ന ബൈബിളിലുളള സതൃം എത്രയോ ശെരി ഫാ ആന്റണി!
ആദൃം തന്നേ, വൈദികരായ ദൈവത്തേ ആരാതിക്കാന്‍ പഠിക്ക്, വിശുദ്ധ അല്‍ഫോന്‍സമ്മയോപോലെ ക്രൂശിത രൂപത്തേ നോക്കി!
പോപ്പിനേയാണ് വൈദികരായ നിങ്ങള്‍ അനുസരിക്കുന്നത്. പിന്നേയേന്തേ ബേലിപീഠംത്തില്‍ പോലും കുരിശുരൂപം കത്തോലിക്ക പളളികളില്‍ വെച്ചിരിക്കണം എന്ന് പറഞ്ഞ് തന്നതല്ലേ വൈദികരായ നിങ്ങള്‍. എന്തുകൊണ്ട് ക്ലാവ൪ കുരിശ് ബേലിപീഠംത്തില്‍ നിന്ന് എടുത്തുമാറ്റി, ബേലിപീഠംത്തില്‍ കുരിശുരൂപം വെച്ചില്ല!
ഇതിനുളള ഉത്തരം ഫാ ആന്റണിയുടെ കൈവശം ഉണ്ടോ?

ഉണ്ടേങ്കില് പറഞ്ഞ് തരു, ചിക്കാഗോ രൂപതയിലെ ജെനത്തിന്?

Anonymous said...

കല്ല് വച്ച നുണകളുടെയും കരിങ്കല്ലിനെ പോലും കരളയിപ്പിക്കാന്‍ പോന്ന കള്ളക്കരച്ചിലിന്റെയും ഒരു സമാസമ-സമഗ്ര പ്രദര്‍ശനമായിരുന്നു അത്.

ഒരു വൈദികനേപോലും കരയിപ്പിക്കരത് ഫാ.ആന്റണി പറഞ്ഞത് ജെനങ്ങളായ ഞങ്ങള് അനുസരിക്കാം. പക്ഷേ, ജെനങ്ങളായ ഞങ്ങള്‍ക്ക് ഫാ.ആന്റണി ഒന്ന് പറഞ്ഞ് മനസിലാക്കി തരാമോ, വൈദിക൪ വൈദികനേ കരയിപ്പിച്ചതും ആ വൈദികനേ ചെയാത്ത കുറ്റത്തിന് കുറ്റകാരനാക്കിയതും, പറഞ്ഞ് വന്നത് സജിയച്ഛനേ കരയിപ്പിച്ചതിനേ പറ്റിയാണ്. ദൈവമായ യേശുവിന്‍റെ നല്ല ദിവസങ്ങളിലുളള പെസഹ വൃഴ്ച്ച ഫയ൪ ബിഷപ്പ് ചെയ്ത ഏറ്റവും വലിയ തെറ്റ് ജെനങ്ങളായ ഞങ്ങള്‍ക്ക് ഫാ.ആന്റണി ഒന്ന് പറഞ്ഞ് മനസിലാക്കി തരാമോ?
മനസിലായില്ല ഒരു ഒരു വൈദികനേപോലും കരയിപ്പിക്കരത്, എന്ന് വെച്ചാല്‍ ബിഷപ്പ് അങ്ങാടിയത്ത് വൈദികനല്ല എന്നാണോ ഫാ.ആന്റണി പറഞ്ഞുവരുന്നത്!

Anonymous said...

ചിക്കാഗോയില്‍ അച്ഛന്‍മാരുടെ മുറിയില്‍ കയറ്റി ഫാദ൪ സജിയേ ഒരു തടവുകാരനേപോലെ, എന്ന്വച്ചാല്‍ രാജനേ ഉരട്ടി കൊന്നതുപോലെ ദേഹഉപദ്രവം ചെയതപോഴുണ്ടായ ഫാദ൪ സജിയുടെ വേദനയുടെ കരച്ചില്‍ ചിക്കാഗോ ജെനം കേട്ടതാണ്. ഇന്നും ഹേറോദോസ് ശിശുവായ ഈശോയേ കൊല്ലുവാന്‍ വിധി കല്‍പ്പിച്ചതിനുശേഷം ശിശുവായ ഈശോ ആരാണ് എന്ന് അറിയാത്തതുകൊണ്ട് കൊന്നുഒടുക്കി ഒന്നും അറിയാത്ത പിജ്ചു ശിശുക്കളേ!
യേശുവിന്‍റെ ജെന്മ നാട്ടില്‍ ചെന്നാല്‍ ഇന്നും ആ ശിശുക്കളുടം കരച്ചില്‍ കേള്‍ക്കാം. ഫാദ൪ സജിയുടെ വേദനയുടെ കരച്ചില്‍ ഇന്നും ചിക്കാഗോ ജെനങ്ങളുടെ ചെവിയില്‍ കേള്‍ക്കാം. ഇത് എല്ലാം ചെയ്ത് വൈതിക൪ തന്നേയല്ലേ!ഇതേല്ലാം മനസിലായ ഫാ.ആന്റണി എന്ത് പറയുന്നു!
വൈദിക൪ വൈദിക൪ക്കിട്ടുളള പാര പണി ഇനിയേങ്കിലും നി൪ത്തികൂടെ. പാവം ജെനം എന്ത് പിഴച്ചു!

Anonymous said...

അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ പള്ളിയില്‍ പണം മാറ്റി വച്ചിട്ടുണ്ട്.


പിന്നേ എന്തിനാണ് "CCD ക്ക് രെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കള്‍ വാര്‍ഷീക വരിസംഘ്യ കൊടുക്കണം. പളളി, പണം CCD ക്ക് മാറ്റിവച്ച സ്ഥിതിക്ക് പിന്നേയും എന്തിനാണ് വേദപാഠംത്തിനും മറ്റും പിരിക്കാന്‍ ശ്രേമിക്കുന്നുത്!

Anonymous said...

Who are the poor people in Chicago who cannot spend $75 dollars for a year of CCD?? can you explain ,veruthe pottatharam vellambaruthu!! pallui kudissikka adachattu mathi ninteyokke syro malabar kalli, allenkil varendada nayracha kurbanakku, nee english palliyil poo , daridrayam parayam vannekunnu !!phooo!! avanu quarter um fullum vangi addikan kaasundu, athum kazhingu kathnarumarude nejathekku keerum, bharayude nenjathekku kerriyal avullmar eduthittu pothikkum, evideyengilum theerkende , eda ninakkokke athrakku kazhapppanengil poyyi vall a mullu murikilum kerada.palli ellavarudeyum uthravadhitamanu, kaasu kodukkunnavar pottamarakkunna paripadi venda, register cheyatha kuttikkal padikkundu ennul vivaram ariyooda ninakku, he was right on money about insurance, Have heard about liability insurance, only members are insured, ninakku vivaram illathe poyathu eda vakakar enthu pizachu!! eda smear campaign naduthumbol allochichum, kelkunna varthakal shariyanonnu anweshichum vennam vayya thurrakan. kasillathaveroddu achane chennu kandal elavu cheythu kodukkundallo, athu anweshikkanum ariyanumulla manassu vennam. veruthe kalla pettennu kelkkumbol kayaredukkale, pinne ninte okke agenda ee sabha ye thakarkkananenkil makane aa vellam aangu vangi vecheree...keetaraa mattee m.... avante oru nerum neriyum kalli

Anonymous said...

"ഗാ൪ലാഡില് ആളിപടരുന്നു"ന്

ബിഷപ്പ്, രാജിവെക്കുന്നില്ല!
ബിഷപ്പ് രാജിവെക്കുന്നു എന്ന് ചിക്കാഗോ രൂപതയില് ആളിപടരുബോള്‍, ഗാ൪ലാഡിലെ ജെനങ്ങള് തണക്കും എന്ന ബിഷപ്പിന്റെ മറ്റോരു നബറല്ലേ ഗാ൪ലാഡില് കോരോത്തിന്റെ ശവപെട്ടി വെച്ച് ബിഷപ്പിന് കൂദാശ നടത്താം.

ഇതേപോലത്തേ മറ്റോരു നബറല്ലേ ഗാ൪ലാഡില് പണ്ട് ബിഷപ്പ് അച്ഛനായിരുന്ന സമയത്ത്.
പാരീഷ് ഹാള് ഇരുന്ന സലം, ഫാ.അങ്ങാടിയത്ത് പളളിയുടെ ബേക്ക് വശത്തുളള ഈ സ്ഥലം പൊതുജെനം അറിയാതേ $10000.00തില്‍ പൊതുജെനത്തിന്റെ പണം കൊണ്ട് വാങ്ങിച്ചതും അവിടെ വലിയ പളളി പണിയാം എന്നുപറഞ്ഞ് പറ്റിക്കാന്‍ ശ്രേമിച്ചതും.

അന്ന് ഫാ.അങ്ങാടിയത്ത് വിജയിച്ചിരുന്നുവെങ്കില്‍ വലിയ പളളിക്കു പകരം അവിടെ അരമന പണിയിച്ചേനേ.
അന്ന് ഈ തട്ടിപ്പ് വിജയിച്ചില്ല.
അതിനുപകരം ഇന്ന് പഴ പളളിപൊളിച്ച് പുതിയ പളളിയിലം അല്ത്താരയില് കോരോത്ത് ശവപെട്ടി വച്ച് വെജിരിപ്പിന് തടസം വരാതേ ഇരിക്കുന്നതിന് ബിഷപ്പിന്റെ മറ്റോരു നബറല്ലേ ഇത്!

Anonymous said...

ഫാ ആന്റണിയോട് ഒരു ചോദൃം?

നേരോ അതോ നുണകളോ, അങ്ങാടിയത്ത് ബിഷപ്പും ക്ലാവ൪ മറ്റ് അച്ഛന്‍മാരും കൂടി ഗാ൪ലാഡിലെ ഞങ്ങളേ വിഢികളാക്കാന്‍ ശ്രേമിക്കുന്ന കോരോത്തിന്റെ, ശവപെട്ടി കൂദാശ കളികളാണോ. ബിഷപ്പ് രാജിവെക്കുമോ, ഇല്ലയോ?

ബിഷപ്പ് സതൃം ആണോ പറഞ്ഞത്, അതോ നുണസതൃം ആണോ പറഞ്ഞത്. കുരിശുരൂപത്തേ ഇഷ്ടമാണ്, പക്ഷേ കാവാലത്തിനേയും പവ്വത്തിനേയും പളളിക്കാപറബനേയും പേടിയായതുകൊണ്ട് ബിഷപ്പ് അങ്ങാടിയത്ത് എന്ന പുരോഹിതന്‍ ക്ലാവ൪നേ ഇഷ്ടമില്ലഇഷ്ടപെടുന്നത് എന്ന്.

ഗാ൪ലാഡില് അല്ത്താരയില് ശവപെട്ടി വെക്കുവാനേന്തേ കാരൃം?

കാവാലത്തിനും പവ്വത്തിനും പളളിക്കാപറബനും വയസായി വരുകയല്ലേ, എപ്പഴാണ് ഇവറ്റകള്‍ക്ക് ശവപെട്ടിയുടെ ആവശൃം വരുന്നത് ബിഷപ്പ് അങ്ങാടിയത്തിന് അറിയുകയില്ല. അതുകൊണ്ടാണോ നേരത്തേ തന്നേ കോരോത്തിനേകൊണ്ട് ശവപെട്ടി ഉണ്ടാക്കിപ്പിച്ചത്!
ഗാ൪ലാഡിലെ അല്ത്താരയിലെ ശവപെട്ടിയുടെ ഉല്‍ഘാടനം എന്നാണ് ഫാ ആന്റണി പറയുന്നത് കല്ലുവച്ച നുണകള്‍ മാത്രം പറയാതേ നേരുകള്‍ പറയാമോ!

Anonymous said...

ഹായ് അച്ഛാ , ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന ഒരു വൈദികനാണ് അച്ഛന്‍ . നമ്മുടെ ഇടവകയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ധാരാളം ഇടവകാങ്ങളെ എനിക്ക് നേരിട്ടറിയാം , അച്ഛനരിയില്ലേലും. നമ്മള്‍ മലയാളികള്‍ ഇവിടുത്തെ സാധാരണക്കാരനാണ് , അല്ലാതെ സമ്പത്ത് കുമിഞ്ഞു കൂടി പിശുക്കി കഴിയുന്ന വളരെകുറച് ആള്‍ക്കാരെ നമ്മുടെ പള്ളിയില്‍ വരുന്നുള്ളൂ. രണ്ടറ്റവും കൂടി മുട്ടിക്കാന്‍ പാട് പെടുന്ന പാവ പെട്ടവര്‍ ധാരാളം നമ്മുടെ പള്ളിയില്‍ വരുന്നുണ്ട്. ഞാന്‍ ഇവിടുത്തെ ഒരു ഫാക്ടറി ജോലിക്കാരനാണ് , എന്റെ ഭാര്യ ബേബി സിറ്റ് ചെയ്താണ് ഇവിടെ ജീവിക്കുന്നത് . വളെരെ തുച്ചമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഞങ്ങള്‍ നാട്ടില്‍ വളരെ സമൃദ്ധിയില്‍ ആണ് ജീവിച്ചിരുന്നത്

നമ്മുടെ പിതാമഹന്മാര്‍ നമുക്ക് തന്ന വിശ്വാസം , ആചാര അനുഷ്ടാനങ്ങള്‍ , അറിവുകള്‍ , പാരമ്പര്യം ഇതെല്ലാം കത്ത് സൂക്ഷികേണ്ട കടമ സിറോ മലബാരുകാരായ നമുക്കില്ലേ , ഇതൊക്കെയല്ലേ നമ്മുടെയൊക്കെ കടമ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കെന്‍ മാര്‍ക്കു . അച്ഛാ എന്റെ ജൊലി പോയി , എനിക്ക് വന്നു അച്ചന്റെയരിക്കല്‍ ഇരക്കാന്‍ ബുദ്ധിമുട്ടുണ്ട് , അതുപോലെ തന്നെ മറ്റു പ്രമാണികളുടെ എരിക്കലും. ഞാന്‍ എന്റെ കത്തോലിക്കാ വിശ്വാസം എന്റെ കുഞ്ഞുങ്ങള്‍ക് പകര്ന് കൊടുതിട്ടുന്ടെന്ന്നാണ് എന്റെ വിശ്വാസം , ഭാവിയിലും അങ്ങിനെ തന്നെ ചെയ്യും .

അതുകൊണ്ട് ഞാന്‍ എന്റെ കുഞ്ഞുങ്ങളെ അടുത്തുള്ള latin പള്ളിയില്‍ ചെര്‍കുന്നു ccd യ്ക് . മറ്റു നിവര്തിയൊന്നും എന്റ്ഗെ മുന്‍പില്‍ കാണുനില്ല . ഞാന്‍ ജീവിക്കുന്ന കാലം ആരുടെ മുന്‍പിലും കൈ നീട്ടാതെ ജീവിക്കണം എന്നുള്ള ആത്മാഭിമാനം എനിക്കുള്ളതുകൊണ്ട്‌ ഞാന്‍ അമേരിക്കന്‍ പള്ളിയില്‍ പോവുകയാണ് .
നമ്മുടെ സിറോ മലബാര്‍ സഭ ഇവിടെ ചെയ്യുന്നത് അല്പം കടുപ്പമാണ് , പള്ളിയുടെ കുടിശിക അടക്കാന്‍ മനസ്സില്ലഞ്ഞിട്ട്ല പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടായത് കൊണ്ടാണ് , അച്ഛന്‍ സാദരം ക്ഷമിക്കുമല്ലോ , ലറ്റില്‍ പള്ളിയില്‍ എന്റെ കുഞ്ഞുങ്ങള്‍ക് മൊത്തം $ 225 . കൊടുത്താല്‍ മതി , അവര്‍ക്ക് പള്ളിക്ക് ലോണ്‍ ഇല്ലാത്തതു കൊണ്ടായിരിക്കും.
എന്റെ കുടുംബത്തിന്റെ അഭാവം നമ്മുടെ രൂപതയ്ക്ക് ഒന്നുമല്ല എന്നറിയാം ,കാരണം രൂപതയും പള്ളിയും ഒക്കെ പ്രമാനികല്കുള്ളതാണ് സാധാരണക്കാരായ സിറോ മലബാര്‍ വിസ്വസികല്‍ക്കുല്ലതല്ല എന്നുള്ള യഥാര്‍ത്ഥ്യം, ഞാന്‍ പണ്ടേ മനസിലാക്കണ്ടാതയിരുന്നു . പക്ഷെ വിശ്വാസം അത് ആര്‍ക്കും എന്നില്‍ നിന്നും പറിച്ചു എടുക്കുവാന്‍ പറ്റില്ല . വിശ്വാസം അതെല്ലേ എല്ലാം ,
ഒരു സാധാരണ വിശ്വാസി

Tom Varkey said...

Rise Up, Fellow Syro-Malabar Catholics, Save Our Church from the Rising Tide of Gadhafi’s and Anti-Christs – Tom Varkey

In Titus 1:7 we read: "An elder must be blameless and a steward of God ..." According to this verse from the Word of God, the kind of life that a priest should lead should be exemplary to the parishioners as he is expected to be blameless in everything he does. He may not be perfect in everything he does, but he is supposed to try his best to do everything in his reach to be innocent and honest in everything he does. Unfortunately, we see a lot of dishonesty in our Syro-Malabar priests in the sense that they tell lie after lie from the pulpit and they seldom practice what they preach from the pulpit. If what I hear through this blog is any indication, Fr. Antony is a typical example of such a crop of priests that has descended on the landscape of the U. S. Syro-Malabar Church like a swarm of pestering locusts as they descended on Egygt during the time of Moses. It often makes me wonder how we have reached this pathetic state of affairs in the Syro-Malabar Church. My strong recommendation to Fr. Antony and all the clergy in the Syro-Malabar Church (including our Bishop Angadiath as well as all the priests such as Fr. Varghese in Coppell and Fr. Joji in Garland) is to create a new image for the Syro-Malabar Church hierarchy in the Chicago Diocese. The people are losing respect for you and our bishop to a level that is so low that it is almost beyond redemption even as we speak. When this happens, the flocks find it hard even to believe any more what they say from the pulpit and the whole church gets a black eye. It also brings disgrace to the whole church and to Jesus Christ Himself whom you claim to serve.
In Titus 1:16 we read: “They profess to know God, but by their actions, they deny Him and they have become abominable and unfit for doing anything good.” Our Bishop may boast that the number of parishes and missions in our Diocese have increased during the past 10 years that he has administered the Syro-Malabar Diocese. But unfortunately we have not become better Christians and the Syro-Malabar hierarchy is setting bad example after bad example to their flocks instead of being exemplary models for them to imitate. They have totally forgotten what Jesus has commanded each Christian to be: ‘the salt of the earth and light of the world’. I cannot over-emphasize the importance of our church hierarchy raising the bar on their conduct so that they can once again restore credibility among the flocks which have been demoralized by the conduct of our priests. The imposition of the idolatrous ‘Mar Thoma Cross’ which I am convinced is the single most reason for the maladies within the whole Syro-Malabar Church today has become their only preoccupation today. Jesus said, by the fruits you shall know the tree. The idolatrous ‘Mar Thoma Cross’ sure has produced a huge mountain of bitter and disgusting fruits that has poisoned the entire Syro-Malabar Church in the U.S. for the past several years.

Tom Varkey said...

Dear Blog Master, this is Part 2 of the Article: "Rise Up, Fellow Syro-Malabar Catholics, ..." by Tom Varkey
After the Syro-Malabar Church in the U.S. has embarked on the policy of imposing the ‘Mar Thoma Cross’ , we have seen corruption and scandals among our priests that has reached such an abysmal level that has been unprecedented in the history of the whole Syro-Malabar Church. I do add my voice to the chorus of the Syromalabarvoice Blog in requesting the Bishop to resign for the better future of the entire Syro-Malabar Church in the U.S. I cannot be more emphatic here while I say this. Also the Bishop should call off Fr. Koruth after asking him to stop his sanctuary drawings which he is working on in the Garland Church. He is causing irreparable damage to the Syro-Malabar community in the Garland Church community. Fr. Joji has truly become a Qadafi-style dictator in the Garland Church and most of the parishioners in the Garland Church will admit it in a heartbeat. From what I hear, his true match is Fr. Antony in the Cathedral Church in Chicago. With the heavy-handed policy of imposing the idolatrous ‘Mar Thoma Cross’ across the U.S. Syro-Malbar Church, the Gadhafi-style administrative style has spread throughout the entire Syro-Malabar Church in the U.S.
Unfortunately, it doesn’t stop there. It gets even worse when you consider the fact that the administrative style of the U.S. Syro-Malbar Church is fast becoming the administrative style of the Anti-Christ described in the Bible. In Daniel 11 we see the leading characteristics of the administrative style of the Anti-Christ. The four characteristics stand out here which when looked closely we can see that the Syro-Malabar hierarchy seems to be fast adopting . The first two characteristics are absolute autocracy totally disregarding the feelings and the welfare of the parishioners and secondly pride of such magnitude that priests like Fr. Saji in Garland and Fr. Antony in Chicago display an attitude of total arrogance which cannot be questioned by anyone in the parish. The third characteristic is: blasphemy represented by the absolute willy-nilly attitude of the Chicago Syro-Malabar Church hierarchy to replace the Crucifix with the idolatrous ‘Mar Thoma Cross’. And the fourth is perversion represented by the hell-bent determination of the Syro-Malabar hierarchy to disregard the age-old traditions of displaying the Crucifix in our churches against the directives of the Synod and the Pope and the integration of Sacraments of Baptism, Eucharist and Confirmation in the Syro-Malabar Church which has never been done within the traditions of the Catholic Church in its thousands of years of history.
Friends, with each passing day, it is becoming more and more scary. Our church hierarchy is becoming more and more like Anti-Christ in their administrative style. And the latest sign of this is the insistence of the Chicago Cathedral parish to register the children for CCD classes only through the Internet. Remember what we read in the Book of Revelation that we will not be able to buy anything without the mark of the beast during the time of Anti-Christ? The way things are moving in the wrong direction, we Syro-Malabar Catholics better fight for the faith of our fathers shedding even our every drop of blood if that is what it takes. Because as we read in Eph. 2:8: “We are saved by grace through faith” and our faith is in serious danger. Rise up and hold on to your Crucifix and go after Satan who is raising its ugly head through more and more detestable ways within our U.S. Syro-Malabar Church today. It is a matter of our own spiritual survival. So let us go after the enemies of our faith like a tsunami empowered by the Spirit of Chirst. Remember, He who is in us is mightier than the one in the world [and the spirit of the Anti-Christ that seems to be taking over our Syro-Malabar Church today](1 Jn. 4:4).

Anonymous said...

ഈ കള്ള കരച്ചില്‍ വേണ്ട !താങ്കള്‍ അടി ചോദിച്ചു വാങ്ങന്ണോ ?
താന്‍ ഒരു പാട് പുരോഹിതരെ വേതനിപ്പിച്ഹിട്ടുണ്ട്.അതിന്റെ ഫലം ആണ് ഈ കാണുന്നത് .സക്കറിയ, കടുപ്പില്‍,വിനോദിനി ,സസ്സേരില്‍ മുന്‍ വീ ജി ,വര്‍ഗീസച്ചന്‍ എന്നിവരെ എല്ലാം നന്നായി ദ്രോഹിച്ചിട്ടുണ്ട്.സക്കറിയയുടെ ഫോണ്‍ ചോര്‍ത്തി കടുപ്പനെ കേള്പിച്ചത് പെട്ടന്ന് മറന്നോ ?
താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍ തന്നെ ചാടും എന്ന് പറയുന്നതിന്റെ പൊരുള്‍ മനസ്സിലായോ ?