അമേരിക്കന്‍ സന്ദര്‍ശനായി എത്തുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി ഒക്ടോബര്‍ എട്ടാം തീയതി കാലത്ത് പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലെയും മിഷനുകളിലെയും കൈക്കരന്മാരും, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങളും, DRE മാരും ആയി ഒത്തു കൂടി ചര്‍ച്ചകള്‍ നടത്തുന്നു.
ഇത്തരുണത്തില്‍ ബഹുമാനപ്പെട്ട മാര്‍ ആലഞ്ചേരിയോട് ഒരു എളിയ ചോദ്യം: അങ്ങ് മേജര്‍ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റതിന് ശേഷമോ, അതിനു മുമ്പ് അങ്ങ് സാദാ മെത്രാനായിരിക്കുമ്പോഴോ കേരളത്തിലെ എത്ര രൂപതകളിലെ എല്ലാ ഇടവകകളിലെയും കൈക്കാരന്മാരും, DRE മാരും പാസ്റ്ററല്‍ കൌണ്സി ലുകലുമായി ഇതുപോലുള്ള കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്? ഒരിക്കല്‍ പോലുമില്ല എന്ന ഒരു മറുപടി അങ്ങില്‍ നിന്നും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ വീണ്ടും ചോദിക്കുകയാണ്: ചിക്കാഗോയില്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്ത്?
അവസരവാദികളായ കുറെ ഇടവക വികാരിമാരുടെ താറു താങ്ങികളായ ഒരു പറ്റം സഭാ-സാമൂഹ്യ ദ്രോഹികളുമായി കൂടിക്കാഴ്ച നടത്തി, പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു, ചിക്കാഗോ രൂപതയില്‍ എല്ലാം ശാന്തം എന്ന് വരുത്തി, ബിഷപ് അങ്ങാടിയത്തിന്റെ തൊപ്പി രക്ഷിക്കാനാണ് അങ്ങയുടെ പ്ലാന്‍ എങ്കില്‍, അത് മുന്‍കൂട്ടി കാണാന്‍ തക്ക വെളിവുള്ളവരാണ് അമേരിക്കന്‍ സീറോ മലബാറുകാര്‍ എന്ന് മനസ്സിലാക്കാനുള്ള വിവരം അങ്ങേക്ക് ഇല്ലാത്തത് കൊണ്ടാണ്. കേരളത്തില്‍ പോലും നടക്കില്ലാത്ത ഇതുപോലുള്ള മൂന്നാം തരം ചെപ്പടിവിദ്യകളുമായി വന്നു ചിക്കാഗോ രൂപതയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്ന് അങ്ങ് ധരിക്കേണ്ട.
അമേരിക്കയില്‍ സീറോ മലബാര്‍ സഭക്ക് വിത്ത് പാകിയത് ഈ DRE മാരോ, യൂത്ത് കളോ , പാസ്റ്ററല്‍ കൌണ്‍സില്‍ മെമ്പര്‍മാരോ അല്ല. ഈ പള്ളിയുണ്ടാക്കാനും, രൂപതയുണ്ടാക്കാനും വിയര്‍പ്പു ഒഴുക്കിയതും അവരല്ല. പ്രത്യുത ഞായറാഴ്ചകളില്‍ വി. കുര്‍ബാന കണ്ടു നേര്‍ച്ചയും ഇട്ടു വീടുകളില്‍ പോകുന്ന സാധാരണക്കാരാണ്. അവരെ കാണാനോ, അവരുമായി സമ്മേളിക്കു വാനോ അങ്ങേക്ക് സമയമോ, അങ്ങനെയൊന്നു ഒരുക്കുവാന്‍ ഇവിടെയുള്ളവര്‍ക്ക് ആഗ്രഹമോ ഇല്ല.
ബിഷപ് അങ്ങാടിയത്തും അദ്ദേഹത്തിന്റെ രൂപതാഭരണവും ഒരു തികഞ്ഞ പരാജയമാണെന്ന് ക്ലാവര്‍ ബിഷപ്പുമാര്‍ മനസ്സിലാക്കണം. അദ്ദേഹം നിങ്ങള്‍ക്കിന്നു ഒരു ബാധ്യതയാണ്. ക്ലാവര്‍ പ്രസ്ഥാനത്തെ അദ്ദേഹം ദശാബ്ദങ്ങള്‍ പിമ്പോട്ടു വലിച്ചു എന്ന് സമ്മതിച്ചു, അനുയോജ്യമായ നടപടി എടുക്കുകയാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. ചത്ത കാളയെ അടിച്ചുനടത്താന് മാര്‍ ആലഞ്ചേരിക്കുപോലും കഴിയില്ല.
സമൂഹത്തിലെ ഒറ്റപ്പെട്ട വിഭാഗങ്ങളെ തിരഞ്ഞു പിടിച്ചു കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന പ്രവണത രാഷ്ട്രീയ പാര്‍ട്ടികളില്‍ പതിവാണ്. എങ്കിലും നമ്മുടെ സഭാ നേതൃത്ത്വം ആ ലെവലിലേക്ക് താഴുക എന്ന് വച്ചാല്‍ അത് അന്തസ്സുള്ള ക്രിസ്ത്യാനികള്‍ക്ക് കണ്ടു കൊണ്ടിരിക്കാന് പറ്റുന്ന സംഗതിയല്ല. സാധാരണ ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നു. അവര്‍ കൊടിപിടിക്കാനും ബഹള മുണ്ടാക്കാനും വരുന്നില്ലായിരിക്കാം. എങ്കിലും സഭാപിതാക്കന്മാരുടെ തരം താഴ്ന്ന മൂന്നാം കിട മുറകള്‍ അവര്‍ ശരിക്കും മനസ്സിലാക്കുന്നു.
6 comments:
എന്റെ മാതാവേ, ഈ കര്‍ടണ്‍ ബിസിനസ് മഹാതല്ലിപോളിയാണ് കേട്ടോ. (യു ടുബില്‍ ഇട്ടു നോക്കിയാല്‍ കാണാം.) യാക്കോബ സമുദായക്കാരെ പോലെ കാടന്മാര് ആകാനാണോ ഭാവം? എന്റമ്മോ..... ചിരിക്കാതിരിക്കാനും മേല, എന്നാലോട്ടു ചിരിക്കാനും മേലതൊരു ഗതികെടോന്നോര്ത്തു നോക്കിക്കേ! മടുബഹായുടെ മുന്പില് തുനി ഉണക്കാന്‍ കെട്ടുന്ന അയ പോലെ ഒരു വള്ളി കെട്ടിയിരിക്കുന്നു അതിലൂടെ ഒരു നാറിയ ചുമന്ന കര്‍ടണ്‍ തുണി ഇടയ്ക്കിടെ വലിച്ചു തുറക്കുകയും അടക്കുകയും ചെയ്യുന്നു. ആ സമയം കണ്ടാല്‍ തോന്നും അകത്താരോ പ്രസവിക്കാന്‍ പോകയാനന്നോ, അല്ലങ്കില്‍ അച്ഛന്റെയോ കപ്യാരുടെയോ അണ്ടര്‍ വെയര്‍ ഊരിപോയത് ഫിക്സ് ചെയ്യുകയോ ആണന്നു ആദ്യമാദ്യം ഓര്‍ത്തു. പക്ഷെ പല പ്രാവശ്യമായപ്പോള്‍ മനസ്സില്ലായി ഇതു ഏതോ കുതന്ത്രമാനന്നു. പിന്നെ അവിടെയും ഇവിടെയും ഈ പറഞ്ഞപോലെ കുറെ ക്ലാവര്‍ കുരിശുകള്‍. പിന്നെ കല്ല്യാണം കഴിച്ചു നാലഞ്ചു കുഞ്ഞുങ്ങളുള്ള ഒരു ഫേക്ക് അച്ഛന്, ഇടയ്ക്കിടെ ബാള്ട്ടിമൂരില് പോകണമെന്നോ ഒക്കെയാണ് പറയുന്നതും. ഒരു കുണ്ട്രാണ്ടാവും മനസ്സിലാവുകയില്ല. തന്നെയുമല്ല ധൂപക്കുറ്റി ഒരു അഞ്ചാറെണ്ണം പുകക്കലോട് പുക. ആളുകള്‍ എങ്ങനെ സഹിക്കുന്നുവോ?
ചുരുക്കം പറഞ്ഞാല്‍ നമ്മുടെ സഭാപ്രേമികളും മുകളില്‍ പറഞ്ഞ കാടന്മാരെ പോലെ ഞങ്ങളെയും ആക്കാനാണോ ഭാവം? ആ വെള്ളം അങ്ങ് തല്കാലം വാങ്ങി വച്ചേക്കൂ അങ്ങാടി പിതാവേ. അങ്ങനെ ആണങ്കില്‍ എനിക്കൊരു സംശയം ബാക്കി ഉണ്ട്. കര്‍ടണ്‍ ആകാം, ക്ലാവര്‍ കുരിശാകാം, പിന്നെയെന്താ യാകൊബാബാകളെപോലെ ബാള്ഡിമൂര് എന്ന് പറയാത്തത്. അവരെ പോലെ കാടന്‍ ഭാഷ കുര്‍ബാനയില്‍ ഉള്‍പെടുത്താത്തത്? അങ്ങനെയാനങ്കില് പിന്നെ എന്താ നമ്മുടെ അച്ചന്മാരെ പെണ്ണ് കെട്ടിക്കാത്തത്? മാറ്റുമ്പോള്‍ എല്ലാം മാറ്റണ്ടയോ അങ്ങാടി പിതാവേ?! ഒന്ന് രണ്ടു കാട രീതികള്‍ ആക്കിയാല്‍ പിന്നെയും കിടക്കുന്നു യക്കൊബാബമാര്ക്ക് അവര്‍ പാരമ്പര്യം കാത്തു എന്ന് അഭിമാനിക്കാന്‍! അപ്പോള്‍ സീറോ അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ പിതാവേ? നമ്മുക്ക് കുര്‍ബാന പഴയ സുറിയാനിയില്‍ തന്നെ തിരിച്ചു പോകണ്ടായോ? നമ്മുടെ അച്ചന്മാരെ മറ്റവന് മാരെ പോലെ പെണ്ണ് കെട്ടിക്കാണ്ടായോ? എന്താ ഈ അറ്റവും മുറിയും മാത്രമെടുക്കുന്നത്?
ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. അങ്ങാടി പിതാവിനെ നമുക്ക് കെട്ടിക്കാതെ അങ്ങനെ തന്നെ നിര്‍ത്താം. ഇണ്ടന്‍ തുണ്ടനെ വരി എടുത്തും നിര്‍ത്താം പനിഷ്മെന്റായി! ബാക്കി അച്ചന്മാര് എല്ലാം ഇഷ്ടമുണ്ടാങ്കില് കല്യാണം കഴിച്ചു കൊള്ളുക എന്നൊരു നടപടി ഉടന്‍ ഉണ്ടാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ഞാന്‍ ആലഞ്ചേരി പിതാവിനെ നേരിട്ട് കണ്ടു പറയുന്നതായിരിക്കും. നിങ്ങള്‍ ആര് എവിടെ ഒളിപ്പിച്ചാലും ആലഞ്ചേരി പിതാവ് ഞാന്‍ പറയുന്നത് കേള്‍ക്കും. നിങ്ങള്‍ ആരും അറിയില്ലാ!!!! ആലഞ്ചേരി പിതാവ് എന്റെയും കൂടി ആത്മീയ പിതാവായിട്ടു വരും അപ്പോള്‍ നിങ്ങള്‍ ഒളിച്ചു വച്ചാല്‍ കാര്യം കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ട് ആലഞ്ചേരി പിതാവിനെ അല്മായര്ക്കും അവരുടെ സങ്കടങ്ങളും കസ്ടപ്പടുകളും ഒക്കെ പറയാനും കേള്‍ക്കാനും ഒക്കെ ഒരു അവസരം ഉണ്ടാക്കി കൊടുത്തിരിക്കണം. നിങ്ങള്‍ കുറച്ചു പേര് മാത്രം അടങ്ങുതല്ല സഭ എന്ന ഓര്മ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നതാണ് നന്ന്.
Maar Alancherry's meeting with Pasteral council members,DREs etc. is initiated by ""would be Mar Thundan. It is a favor he is returning to Angadi for appointing him VG. As a matter of fact Angadi asked Thundan to secrately arrange this meeting, to show Maar Alancherry how well accepted Angadi is in this dioseas. Since the public has no oppurtunity to raise their concerns, we should organize a protest rally on Oct.9 when he come to our church. What is your openiun??
a question to father thundathil. why you reappointed thomas moolayil and sack thayil as dre and assistant if you want to remove them after few months? is they apointed for two ears? sister juslin and jeyaraj, why you became part of this conspiracy? By accepting the position, you are now second dgree criminals. I am lucky that my kid already graduated from ccd class. if not i had to send them to these hippocrats running schools
Mar. Alenchari is coming to Canada too. He will meet the parishioners in Toronto regarding the new SyroMalabar church here. A generous person has donated 6 Acres of land which is appraised more than 6 millions dollars. We would like to see a new good bishop in Chicago before we pledge any money to the new church. If it is too difficult and complex to replace the current Bishop, we would like to have our own Bishop in Canada!. The parish priest here in Toronto is a very capable person (that is why you don't see anything about him in the blog!). He worked in the Latin churches here under the Toronto Bishop for more than 10 years before he became the parish priest for Syromalabar church. He is not like our Bishop - He can express his ideas clearly and in an organized way in both English and Malayalam. Since he was a parish priest in different churches in Toronto he has a very good relationship with the Toronto Archbishop too. But we know people like that has no chance in Syromalabar!. We will get only people like Bishop Angady as a Syromalabar Bishop.
മാര്‍ അലെന്ചെര്രി വരുന്നു.നമുക്ക് ,നമ്മുടെ ഇടയനെ കാണണ്ടേ?അതോ കുറെ ആസനം താങ്ങികള്‍ മാത്രം കണ്ടാല്‍ മതിയോ?മാര്‍ അലെന്ചെര്രിയുടെ വരവ് ഒരു കോലെന്ചെര്രി അക്കാരുതേ എന്നുമാത്രം യാചിക്കുകയാണ് ,അപേക്ഷിക്കുകയാണ് .അവിടെ സഭാ പിതാക്കന്മാര് ഉപവാസം നടത്തുന്നു ,പക്ഷെ എവിടെ ഈ അമേരിക്കയില്‍ ഉപവാസം ഉണ്ടാവുകയില്ല ,ശരിക്കും ബര്ബ്ഖ്വും ബീറോ സ്ട്രോന്ഗോ അടിച്ചശേഷംപ്രതികരിക്കും.കാരണം ഞങ്ങളുടെ കാരണവന്മാര് കാണിച്ചുതന്ന വിശ്വാസവും സത്തിയതിന്റെമാര്ഗവും മതീ .എവിടെ പുതിയ നമ്പര്‍ ഇറക്കല്ലേ,ഞങ്ങളെ
പുറത്തേക്കുള്ള വഴി കാണിക്കാന്‍ പിതാവ് ബുദ്തിമുട്ടന്നമേന്നില്ല.ക്ലാവേരും മറ്റു വിഗ്രഹങ്ങളും വിളക്കും പള്ളിക്ക് പുറത്തു,അത് വേണ്ടാവരും ഔട്ട് ഔട്ട് നമ്മള് പ്രതീക്ഷിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ആണല്ലോ!!!ലെറ്റ് അസ് വെയിറ്റ് ആന്‍ഡ് സീ!!!!!!~
Sandarbhavasal kandathanu ee website. Amerikkayil poyalum Malayali "thanikonam" kanikkum ennu orikkal koodi kanikkunna gambheera prakadanangal.
Post a Comment