Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 18, 2011

പ്രിയപ്പെട്ട ജോയ് അച്ഛന്

ഫാ. ജോയ് ആലപ്പാട്ട്, നമ്മുടെ പുതിയ വികാരി ആയി വന്നതില്‍ ഞങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്.
വളരെ കാലങ്ങളായി, ഞങ്ങള്‍ക്ക് നല്ലൊരു ഇടയിനില്ലാതെ ഞങ്ങള്‍ വിഷമിക്കുകയായിരുന്നു. ആരുടെയും കുറ്റം പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. പകരം ഇനി അങ്ങോട്ട്‌ ഒരു നല്ല കാലം ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയാണ്. സൂപ്പര്‍ ഹിറ്റ്‌ ഭക്തിഗാനങ്ങള്‍ തന്നെയല്ല, അങ്ങയുടെ നല്ല വര്‍ത്തമാനരീതിയും, ഞങ്ങളോടുള്ള നല്ല പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങളെ നേടാന്‍ അങ്ങേക്കെളുപ്പമാണ് എന്നെനിക്കു നല്ല ഉറപ്പുണ്ട്. പക്ഷെ ഞാന്‍ പറയാതെ തന്നെ അങ്ങേക്കറിയാമല്ലോ, തുണ്ടത്തില്‍ അച്ഛന്‍ അവസാന നിമിഷം വരെ പല തിരിമറികളും നടത്തിയിട്ടാണ് അങ്ങേക്ക് ഈ സ്ഥാനം വിട്ടു തന്നിരിക്കുന്നത്. എനിക്കൊരപെക്ഷയുണ്ട്. ജോയ് അച്ഛന്‍ ആരുടേയും അടിമയാകരുത്. സ്വയം ഒരു മനസ്സുണ്ടാവണം. തിരുത്തേണ്ട കാര്യങ്ങള്‍ അധികം താമസിയാതെ തന്നെ തിരുത്തി തുടങ്ങണം. അച്ഛന്‍ ആരാലും വഞ്ചിതനാകാതെ പ്രത്യേകം സൂക്ഷിക്കണം. അതായത് പിന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ് ചെയാന്‍ പലരും വരും. ഒരു കാര്യം പ്രത്യേകം ഓര്കണം- നമ്മള്‍ അനുവദിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അങ്ങനെ നമ്മളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അധികാരികളും, പ്രെമുഘന്മാര്‍ അഭിനയിച്ചു നടക്കുന്ന അല്മായന്മാര്‍ അങ്ങനെ പലരും സ്നേഹം നടിച്ചു, കാര്യങ്ങള്‍ അവരുടെ രീതികളില്‍ ആക്കാനുള്ള പ്രവണത മറ്റുല്ലായിടതെയും പോലെ ഇവിടെയും വളരെ അധികമായുണ്ട്. അധികാരികള്‍ പ്രവൃത്തിപരിചയം കൂടുതല്‍ ഉണ്ടന്ന് പറഞ്ഞു വരുമ്പോള്‍ പ്രമുഖര്‍ അവര്‍ക്ക് സ്ഥാന ചലനം ഉണ്ടാകാതെ മണിയടിച്ചു നിന്ന് ഉപദേശിക്കാന്‍ വരും. അപ്പോള്‍ വേറെ ഒരു കൂട്ടര്‍ വീട്ടില്‍ വിളിച്ചു സദ്യകള്‍ തന്നു അച്ഛന് കൊളസ്ട്രോള്‍ ഉണ്ടാക്കിത്തരും കാരണം അവര്‍ക്ക് അവരുടെ എതിരാളികളെ മുട്ട് മടക്കിക്കണമെങ്കില്‍ അച്ഛന്റെ സഹായം വളരെ ആവശ്യമുണ്ട്. ആരൊക്കെ എന്തൊക്കെ പരാതികള്‍ മറ്റു അല്മായന്മാരെ പറ്റി പറഞ്ഞാലും ജോയ് അച്ഛന്‍ അത് പറ്റുന്നിടത്തോളം പ്രൈവറ്റായി മാത്രമേ കൈകാര്യം ചെയാവൂ അതുപോലെ ഒരു സൈട് കേട്ട് ആരെയും വിധിക്കരുത് കാരണം സാദാരണ ഗതിയില്‍ കുറ്റം പരഞ്ഞുനടക്കുന്നവര്‍ തന്നെ ആയിരിക്കും യഥാര്‍ഥ കുറ്റം ചെയ്തവര്‍. മറ്റുള്ളവര്‍ വേദന കടിച്ചമര്‍ത്തി എല്ലാം സഹിച്ചു ഒന്നും സംഭവിച്ചില്ലാ എന്ന മട്ടില്‍ തല താഴ്ത്തി നടക്കുകയായിരിക്കും ചെയ്യുക. എന്തുമാകട്ടെ, അച്ഛന്‍ ഞാന്‍ അറിഞ്ഞിടത്തോളം ബുദ്ധിയും വിവേകവും ഉള്ളവനാണ്. വഞ്ചിതനാകാതെ അച്ചനെ ദൈവം കാത്തുകൊള്ളും എന്നെനിക്കുറപ്പുണ്ട്.
ഒരു സാധാരണ ഇവടവകാംഗം 

4 comments:

Anonymous said...

"Whatever is covred up will be uncovered, and every secret will be made known." Luke 12:2

Anonymous said...

READ: 1THIMOTH 3:1-6

Qualifications of Various Ministers.
1* This saying is trustworthy:* whoever aspires to the office of bishop desires a noble task.a

2. Therefore, a bishop must be irreproachable, married only once, temperate, self-controlled, decent, hospitable, able to teach,
3. not a drunkard, not aggressive, but gentle, not contentious, not a lover of money.b
4. He must manage his own household well, keeping his children under control with perfect dignity;
5. for if a man does not know how to manage his own household, how can he take care of the church of God?
6. He should not be a recent convert, so that he may not become conceited and thus incur the devil’s punishment.*
7. He must also have a good reputation among outsiders, so that he may not fall into disgrace, the devil’s trap.c

8* Similarly, deacons must be dignified, not deceitful, not addicted to drink, not greedy for sordid gain,
9. holding fast to the mystery of the faith with a clear conscience.

10. Moreover, they should be tested first; then, if there is nothing against them, let them serve as deacons.
11 Women,* similarly, should be dignified, not slanderers, but temperate and faithful in everything.d
12. Deacons may be married only once and must manage their children and their households well.
13. Thus those who serve well as deacons gain good standing and much confidence in their faith in Christ Jesus.
The Mystery of Our Religion.*
14. I am writing you about these matters, although I hope to visit you soon.
15. But if I should be delayed, you should know how to behave in the household of God, which is the church of the living God, the pillar and foundation of truth.e 16. Undeniably great is the mystery of devotion,

Who* was manifested in the flesh,

vindicated in the spirit,

seen by angels,

proclaimed to the Gentiles,

believed in throughout the world,

taken up in glory.

Anonymous said...

I am a Knanaya Catholic who go to the evening mass at Cathedral twice a month. Yesterday it was Rev. Fr. Joy Achan. For the first time in more than 4 years, I heard a touching message. It is so sad that our churches doesn't care much about the serimon as much as it should. But yesterday's achan's message was though provoking.

I hope Rev. Fr. Joy will inspire other priests to avoid politics and finger pointing and give the message of love from Jesus.

I am happy for all the Chicago Syro Malabar church members for appointing Rev Fr. Joy as the vicar.

Anonymous said...

ബഹുമാനപെട്ട ജോയി അച്ഛാ,
അച്ഛനെ വളെരെ ബഹുമാനിക്കുന്ന ഒരു ഇടവകക്കരനാണ് ഞാന്‍ , അച്ഛന്റെ time management വളെരെ അപാരം ആണ് , ഇടവകംഗങ്ങളായ ഞങ്ങളെ ബോര്‍ അടിപ്പിക്കാതെ വളരെ spiritual ആയ കുര്‍ബാനയും , പ്രസംഗവും , ആളുകളോടുള്ള ഇടപെടലും എനിക്ക് നന്നായി ഇഷ്റെപെട്ടു . കുര്‍ബാന കഴിഞ്ഞു basement ഇല്‍ വന്നു അച്ഛന്‍ ഇടപെഴുകിയത് സാധാരണക്കാരായ ഞങ്ങള്ക് അസാധാരനമായിരുന്നു , കാരണം അച്ഛന് ചുറ്റും ഉപഗ്രഹങ്ങളില്ലയിരുന്നു . വളരെ വളെരെ നന്ദി, അച്ഛന്‍ latin പള്ളിയില്‍ ഇരുന്നത് കൊണ്ടാവാം ഞങ്ങളുടെ സമയത്തിന് വളരെ അധികം വില കല്പിക്കുന്നത് , മുച്ചോ ഗ്രസിഅസ്.
ദൈവത്തിനു ഞാന്‍ വളരെ അധികം നന്ദി പറയുന്നു അച്ഛനെ ഞങ്ങള്‍ക്ക് വികാരി ആയി കിട്ടിയതിനു . Choir ന്റെ താളത്തിന്നു തുള്ളതെ പരിശുദ്ധ കുര്‍ബാനയെ ആത്മീയത നല്‍കി , വിശ്വാസികള്‍ക്ക് പരിശുദ്ധ ബെലിയോടു ആദരവ് തൂകി അങ്ങ് നയിക്കുന്ന ദിവ്യ ബലി എത്രയോ ശ്രേഷ്ടമാണ് . അച്ഛന് താളമില്ലയിരിക്കാം എന്നാലും അങ്ങയുടെ സംഗീത രചനകള്‍ എത്രയോ ശ്രേഷ്ഠം .

ഞങ്ങളുടെ ആത്മീയ ഉന്നതിക്ക് , സമയ നിഷ്ടക്ക് , സാധാരണക്കാരായ ഞങ്ങളോടുള്ള പരിഗണയ്ക്ക്, ഉപഗ്രഹങ്ങളെ കൂട്ടാത്ത ഒറ്റയാന്‍ പ്രകൃതത്തിനു, രാഷ്ട്രീയം കളിക്കാത്ത സ്വഭാവത്തിന് , ഞങ്ങളെ ശപിക്കാത്ത , ഉപകാരിയായി ഞങ്ങളോടൊപ്പം നില്‍കുന്ന , ഞങ്ങളെ സാമ്പത്തികമായി പിഴിയാത്ത,
ഉപരിയായി ദൈവീകമായ മുഖ പ്രസാദത്തിനു, സര്‍വശക്തനായ ദൈവത്തിനു ഞങ്ങള്‍ പറഞ്ഞാല്‍ തീരാത്ത നന്ദി അര്‍പിക്കുന്നു.