Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 18, 2011

ചോട്ടാ CPA യുടെ പുതിയ സ്ഥാനം

ഫാ ആന്റണിയുടെ എല്ലാ അവസാന നിമിഷ നിയമനങ്ങളും സംശയ ദ്രിഷ്ടിയോടെ മാത്രമേ വീക്ഷിക്കുവാന്‍ കഴിയൂ. അവയില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു നിയമനമാണ് ചോട്ടാ CPA ആണ്ട്രൂസിന്റെത്. 

പഴയ കോര്‍ കമ്മിറ്റിയിലെ ഒരു പ്രധാന അംഗം  എന്ന നിലക്ക് കത്തീദ്രല്‍ പള്ളിയുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു ചിക്കാഗോ സീറോ മലബാര്‍ സമൂഹത്തിനു നികത്താനാകാത്ത ലോങ്ങ്‌ ടേം ഡാമേജ് വരുത്തി വച്ച ഒരു വ്യക്തിയാണ് ഇദ്ദേഹം. മാസംതോറും  മുപ്പതിനായിരം ഡോളര്‍ വീതം ബാങ്കിന് കൊടുക്കേണ്ട കടബാധ്യതയാണ് ഇദ്ദേഹവും ഫാ ആന്റണിയും സംഘവും വിശ്വാസികളുടെ തോളില്‍ വച്ചിരിക്കുന്നത്. 

ഇപ്പോള്‍ On-going Construction and Loan Management എന്ന ഒരു വിചിത്രമായ അലങ്കാരപ്പേരില്‍ ഒരു പുതിയ സ്ഥാനം സൃഷ്ടിച്ചു അതില്‍ അദ്ദേഹത്തെ അവരോധിച്ചിരി ക്കുകയാണ് ഫാ. ആന്റണി. നമ്മുടെ പള്ളിയോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്നും, നമ്മുടെ കടബാധ്യത കാലാ കാലത്തോളം നീണ്ടു നില്‍ക്കുന്നത് ആയിരിക്കുമെന്നുമാണോ നമ്മള്‍  ഈ പേരില്‍ നിന്നും അനുമാനിക്കേണ്ടത്? അതോ ഇപ്പോള്‍ പള്ളിയില്‍ വലിയ സ്ഥാനമൊന്നും ഇല്ലാതെ അനാഥ പ്രേതം പോലെ അലഞ്ഞു നടക്കുന്ന അദ്ദേഹത്തിനു വേണ്ടി ഫാ ആന്റണി ഒരു പുതിയ സ്ഥാനം സ്രിഷ്ടിക്കുകയായിരുന്നോ?

നമ്മുടെ സഭാധികാരികള്‍ക്കു കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് അമിതമായ എന്തോ ആസക്തിയുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്ളി പണി കഴിഞ്ഞ് വെന്ച്ചരിപ്പിന്റെ ഹാനാന്‍ വെള്ളം ഉണങ്ങുന്നതിന് മുമ്പേ പാര്‍കിംഗ് ലോട്ടിന്റെ പണിയായി. അതൊരു വിധം പൂര്‍ത്തിയാതോടെ ഗ്രോട്ടോ യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത മാസാരംഭത്തില്‍ ചിക്കാഗോ സന്ദര്‍ശിക്കുന്ന മാര്‍ ആലഞ്ചേരിക്ക് വിശുദ്ധ വെള്ള തളിക്കാന്‍ വേണ്ടി ഗ്രോട്ടോ യുടെ പണി തകൃതിയായി നടക്കുന്നു. പള്ളി പണി കഴിഞ്ഞപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച  നേതാക്കളുടെ പേരുകള്‍ ഭിത്തിയില്‍ കൊത്തിയിരിക്കുന്നത് കണ്ടപ്പോള്‍ പുതുയ കൈക്കാരന്മാര്‍ക്കും അവരുടെ പേര് എവിടെയെങ്കിലും ഒന്ന് കൊത്തിക്കാണണം എന്ന ഒരു പൂതിയില്‍ക്കവിഞ്ഞ് മറ്റൊന്നും ഈ ഗ്രോട്ടോ ക്ക് പിന്നില്‍ ഇല്ല. ഗ്രോട്ടോ ക്ക് പിന്നില്‍ ഒന്നും ഇല്ല എന്ന പറയാന്‍ പറ്റില്ല. അയല്‍ പക്കത്തെ കറമ്പന്‍റെ അടുക്കളയുണ്ട്.  

പുതിയ വികാരി ഫാ ജോയ് മുന്‍ വികാരി ഫാ ആന്റണി യുടെ ഈ വര്‍ഷത്തെ എല്ലാ നിയമനങ്ങളും, അദ്ദേഹം ഇടവകയില്‍  നടത്തിയിരിക്കുന്ന മാറ്റങ്ങളും, അദ്ദേഹം നയിച്ച വാര്‍ഡ്‌ തിരഞ്ഞെടുപ്പുകളും ഒന്നുകൂടി സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. വാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ വമ്പിച്ച അഴിമതികള്‍ ആണ് പഴയ അച്ഛന്‍ നടത്തിയത്. പല വാര്‍ഡുകളിലും പഴയ മെമ്പറിന്റെ ഭാര്യയെത്തന്നെ തിരഞ്ഞെടുത്തു വാഴിച്ചിരിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുക. അന്ട്രൂസിന്റെ ഭാര്യ ടെസ്സി, പോത്തന്റെ ഭാര്യ ബീന, കപട ഭക്തന്‍ ജോസ് കടവിലിന്റെ ഭാര്യ, തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും.

ചിക്കാഗോ ഇടവകയില്‍ സമൂലമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവാന്‍ ഫാ ജോയ് കിണഞ്ഞു  പരിശ്രമിക്കേണ്ടി യിരിക്കുന്നു. ആത്മീയമായും, സാമ്പത്തികമായും നിലംപരിശായിരിക്കുന്ന ഒരു സമൂഹത്തെയാണ് അങ്ങേക്ക് കിട്ടിയിരിക്കുന്നത്. അഴിമതിയും, ധൂര്‍ത്തും നമ്മുടെ പള്ളിയില്‍ അഴിഞ്ഞാടുകയാണ്. പൊതു ജനങ്ങളുടെ പണത്തിനു പുല്ലുവില കൊടുക്കുന്ന ഒരു ഇടവക നേതൃത്വമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരു കണ്ണില്‍ ചോരയില്ലാതെയും ലാവിഷ് ആയി ആവശ്യത്തിനും അനാവശ്യത്തിനും പണം എറിഞ്ഞു വെണ്ണീര്‍ ആക്കുന്ന ഒരുപറ്റം കഴുകന്മാര്‍ ആണ് സീറോ മലബാര്‍ സമൂഹത്തിന്റെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത് അങ്ങയെ  ഞങ്ങള്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ്.

5 comments:

Anonymous said...

കഴിഞ്ഞ പത്തു കൊല്ല കാലം നിസ്വാര്തമായി സേവനമനുഷ്ടിച്ച DRE പപ്പച്ചനെയും അസിസ്റ്റന്റ്‌ സാക്കിനെയും മാറ്റി അവിടെ ഏറാന്‍ മൂളികളായ സിസ്റ്റെരിനെയും കളരി ആശാന്‍ ജയരാജിനെയും നിയമിച്ചതിലെ അപാകതകള്‍ ബ്ലോഗ്‌ കണ്ടെത്തുക

Anonymous said...

ലോങ്ങന്‍ CPA എന്താണ് മാറി നില്‍ക്കുന്നത്? അതിന്റെ പിന്നിലെ കള്ള കളികള്‍ എന്താണ്? ബ്ലോഗ്‌ എന്തിനാണ് ആ കഥ മുക്കുന്നത്‌?

Anonymous said...

മാര്ത്തോമ കുരിശുഎന്ന് വിളിക്കപെടുന്ന 'പേര്ഷ്യന് കുരിശു" എവിടെയെല്ലാം...ഒരു അനനേഷണം.---------
ഓസ്തിയില്,.ശവപെട്ടിയുടെ മുകളിലത്തെ മൂടിയില്………………

ഈ ക്ലവേര്‍ വാദികള്‍ മാതാവിനോട് ഭക്തി കുറഞ്ഞവര്‍ ആയതു കൊണ്ട് ആയിരിക്കും കൊന്തയിലെ കുരിസ്സു മാറ്റി ക്ലവേര്‍ കുരിസ്സു ആക്കാത്തത്

Anonymous said...

do you think fr. joy will remove thundans last minute appointments, especially androose and all CCD koothi nakki pattees? remember fr. anthony is vg and fr, joy is under him. if chotta cpa and ccd idiots has nanam and manam, resign and get the position in a decent way, not back door entry

Anonymous said...

ഫാ. ജോയ് ആലപ്പാട്ട്, നമ്മുടെ പുതിയ വികാരി വന്നതില്‍ ഞങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്. വളരെ കാലങ്ങളായി, ഞങ്ങള്‍ക്ക് നല്ലൊരു ഇടയിനില്ലാതെ ഞങ്ങള്‍ വിഷമിക്കുകയായിരുന്നു. ആരുടെയും കുറ്റം പറയാന്‍ ഞാന്‍ ശ്രെമിക്കുന്നില്ല. പകരം ഇനി അങ്ങോട്ട്‌ ഒരു നല്ല കാലം ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയാണ്. സൂപ്പര്‍ ഹിറ്റ്‌ ഭക്തിഗാനങ്ങള്‍ തന്നെയല്ല, അങ്ങയുടെ നല്ല വര്‍ത്തമാനരീതിയും, ഞങ്ങളോടുള്ള നല്ല പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങളെ നേടാന്‍ അങ്ങേക്കെളുപ്പമാണ് എന്നെനിക്കു നല്ല ഉറപ്പുണ്ട്. പക്ഷെ ഞാന്‍ പറയാതെ തന്നെ അങ്ങേക്കറിയാമല്ലോ, തുണ്ടത്തില്‍ അച്ഛന്‍ അവസാന നിമിഷം വരെ പല തിരിമറികളും നടത്തിയിട്ടാണ് അങ്ങേക്ക് ഈ സ്ഥാനം വിട്ടു തന്നിരിക്കുന്നത്. എനിക്കൊരപെക്ഷയുണ്ട്. ജോയ് അച്ഛന്‍ ആരുടേയും അടിമയാകരുത്. സ്വയം ഒരു മനസ്സുണ്ടാവണം. തിരുത്തേണ്ട കാര്യങ്ങള്‍ അധികം താമസിയാതെ തന്നെ തിരുത്തി തുടങ്ങണം. അച്ഛന്‍ ആരാലും വഞ്ചിതനാകാതെ പ്രത്യേകം സൂക്ഷിക്കണം. അതായത് പിന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ് ചെയാന്‍ പലരും വരും. ഒരു കാര്യം പ്രത്യേകം ഓര്കണം- നമ്മള്‍ അനുവദിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അങ്ങനെ നമ്മളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അധികാരികളും, പ്രെമുഘന്മാര്‍ അഭിനയിച്ചു നടക്കുന്ന അല്മായന്മാര്‍ അങ്ങനെ പലരും സ്നേഹം നടിച്ചു, കാര്യങ്ങള്‍ അവരുടെ രീതികളില്‍ ആക്കാനുള്ള പ്രവണത മറ്റുല്ലായിടതെയും പോലെ ഇവിടെയും വളരെ അധികമായുണ്ട്. അധികാരികള്‍ പ്രവൃത്തിപരിചയം കൂടുതല്‍ ഉണ്ടന്ന് പറഞ്ഞു വരുമ്പോള്‍ പ്രമുഖര്‍ അവരുടെ സ്ടാനചലനം ഉണ്ടാകാതെ മണിയടിച്ചു നിന്ന് ഉപദേശിക്കാന്‍ വരും. അപ്പോള്‍ വേറെ ഒരു കൂട്ടര്‍ വീട്ടില്‍ വിളിച്ചു സദ്യകള്‍ തന്നു അച്ഛന് കൊളസ്ട്രോള്‍ ഉണ്ടാക്കിത്തരും കാരണം അവര്‍ക്ക് അവരുടെ എതിരാളികളെ മുട്ട് മടക്കിക്കണമെങ്കില്‍ അച്ഛന്റെ സഹായം വളരെ ആവശ്യമുണ്ട്. ആരൊക്കെ എന്തൊക്കെ പരാതികള്‍ മറ്റു അല്മായന്മാരെ പറ്റി പറഞ്ഞാലും ജോയ് അച്ഛന്‍ അത് പറ്റുന്നിടത്തോളം പ്രൈവറ്റായി മാത്രമേ കൈകാര്യം ചെയാവൂ അതുപോലെ ഒരു സൈട് കേട്ട് ആരെയും വിധിക്കരുത് കാരണം സാദാരണ ഗതിയില്‍ കുറ്റം പരഞ്ഞുനടക്കുന്നവര്‍ തന്നെ ആയിരിക്കും യഥാര്‍ഥ കുറ്റം ചെയ്തവര്‍. മറ്റുള്ളവര്‍ വേദന കടിച്ചമര്‍ത്തി എല്ലാം സഹിച്ചു ഒന്നും സംഭവിച്ചില്ലാ എന്ന മട്ടില്‍ തല താഴ്ത്തി നടക്കുകയായിരിക്കും ചെയ്യുക.
എന്തുമാകട്ടെ, അച്ഛന്‍ ഞാന്‍ അറിഞ്ഞിടത്തോളം ബുദ്ധിയും വിവേകവും ഉള്ളവനാണ്. വഞ്ചിതനാകാതെ അച്ചനെ ദൈവം കാത്തുകൊള്ളും എന്നെനിക്കുറപ്പുണ്ട്.