Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 7, 2011

സ്കൈ ലാര്‍ക്ക് ചിലക്കുന്നു, വോയ്സ് മറുപടി പറയുന്നു

 Skylark  Said ...

"ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം.
അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട് ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്"
--------------------------
താങ്കളുടെ ബ്ലോഗ്ഗില്‍ പത്രാധിപരുടെതായി വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇത്. ഫാ ആന്റണിക്ക് അനുകൂലമായി താങ്കളുടെ ബ്ലോഗ്ഗില്‍ കേറി ആരോ കള്ള വോട്ടു ചെയ്തു എന്ന് താങ്കള്‍ ആരോപിക്കുന്നു. താങ്കളുടെ ആരോപണം സെരിയെന്നു ഞാന്‍ സമ്മതിച്ചു കൊണ്ട് ചില കാര്യങ്ങള്‍ ചോദിച്ചോട്ടെ.

സ്കൈ ലാര്‍ക്ക് :. താങ്കള്‍ നടത്തുന്ന താങ്കള്‍ administrator ആയ ബ്ലോഗ്ഗില്‍ താങ്കള്‍ അറിയാതെ മറ്റാര്‍ക്ക് കൃതിമം കാണിക്കാന്‍ പറ്റും? 

വോയ്സ്: സാമാന്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാന്‍  സാധിക്കും. ഏതു IT  പ്രൊഫഷണല്‍ നോട് ചോദിച്ചാലും എങ്ങനെയെന്നു അവര്‍ പറഞ്ഞു തരും.

സ്കൈ ലാര്‍ക്ക് :. അങ്ങനെ കൃതിമം കാണിക്കാന്‍ പറ്റുമെങ്കില്‍ വായനക്കാരായ public നേക്കാള്‍ അത് താങ്കള്‍ക്കു തന്നെ അല്ലെ സാധിക്കുക? താങ്കള്‍ കൃതിമം കാണിച്ചിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും?

വോയ്സ്: സാധാരണ വായനക്കാര്‍ വോട്ടിങ്ങില്‍ കൃത്രിമം കാട്ടി എന്ന് ഞങ്ങള്‍ ആരോപിച്ചിട്ടില്ല. പക്ഷെ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ കൃത്രിമം കാട്ടി എന്ന് പോള്‍ ക്ലോസ് ചെയ്യു ന്നതിനു തൊട്ടു മുമ്പ് ത്വരിത ഗതിയില്‍ ഉയര്‍ന്ന  വോട്ടെണ്ണം കൊണ്ട് ഞങ്ങള്‍ക്ക് മനസ്സിലായി. ഇക്കാര്യത്തില്‍ കൃത്രിമം കാണിക്കേണ്ടതായ തരത്തിലുള്ള സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ക്കില്ല. മാത്രമല്ല ഞങ്ങള്‍ കൃത്രിമം കാണിച്ചിരുന്നു എങ്കില്‍ അന്തിമ റിസള്‍ട്ട്‌ ഇങ്ങനെ ആകുമായിരുന്നില്ല.

സ്കൈ ലാര്‍ക്ക് :. administrator ക്കോ അഥവാ public‌ നോ അപ്രകാരം കൃതിമം കാണിക്കാന്‍ പറ്റുമെങ്കില്‍ താങ്കള്‍ ഇട്ട പോള്ളിംഗ് ന്റെ വിശ്വാസ്യത എന്ത്?

വോയ്സ് :  ഇന്റര്‍ നെറ്റ് പോളിംഗ് നു നൂറു ശതമാനം വിശ്വാസ്യത ഉണ്ട് എന്ന് ആരും ക്ലൈം ചെയ്തിട്ടില്ല. അത് ഒട്ടു ശാസ്ത്രീയവും അല്ല. ജനങ്ങളുടെ സാമാന്ന്യ വികാരം അളക്കുവാനുള്ള ഒരു വഴിയായെ അതിനെ കണക്കാക്കേണ്ടതുള്ളൂ. വോട്ടു ചെയ്യുന്നവര്‍ കള്ള വോട്ട്  ചെയ്യത്തക്ക അത്ര തരാം താഴ്ന്ന ലെവലിലേക്ക് താഴുകയില്ല എന്ന  ഒരു വിശ്വാസമാണ് കുറച്ചെങ്കിലും വിശ്വസനീയത ഇങ്ങനെയുള്ള വോട്ടിങ്ങിനു നല്‍കുന്നത്.


സ്കൈ ലാര്‍ക്ക് :. വിശ്വാസ്യത ഇല്ലാത്ത polling ആണെങ്കില്‍ ഒരു public figure നു എതിരായിട്ടു സംഗടിപ്പിച്ചത് വഴി തെറ്റായ പ്രവര്‍ത്തി അല്ലെ താങ്കള്‍ ചെയ്തത്? 

വോയ്സ്  :  ഒരിക്കലും അല്ല. വോട്ടിങ്ങിന്റെ  വിശ്വസനീയത നശിപ്പിച്ചത് ഞങ്ങളോ, സാധാരണ വായനക്കാരോ അല്ല. മറിച്ച് നിങ്ങള്‍ മുകളില്‍ പരാമര്‍ശിച്ച പബ്ലിക്‌ ഫിഗരോ അദ്ദേഹത്തിന്‍റെ എജന്റ്മാരോ ആണ്. . അതിനു ഉത്തമ തെളിവാണ് അവസാന നിമിഷത്തിലെ വോട്ടുകളുടെ കുതിച്ചു കയറ്റം.

സ്കൈ ലാര്‍ക്ക് :. ഇനി അഥവാ അത് google ന്റെ കുഴപ്പം ആണെങ്കില്‍ അതിന്റെ പേരില്‍ ഫാ ആന്റണി യെ തെറി പറയുന്നതും കുറ്റപ്പെടുത്തുന്നതും സെരിയാണോ? 

വോയ്സ്: വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഫാ ആന്റണിയെ തെറി പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. അദ്ദേഹത്തിന്‍റെ കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും, നേടി എന്ന് സ്വയം അഭിമാനം കൊള്ളുന്ന നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കാനും കുട്ടപ്പെടുത്തുവാനും ധാരാളമുണ്ട്. 


സ്കൈ ലാര്‍ക്ക് : site കളില്‍ ഇപ്രകാരം വരുന്ന polling ഇല്‍ കിട്ടുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ചു ഒരാളുടെ ജെനപ്രീതി positive or negative ആയി അളക്കുന്നത് സെരിയാണോ? 

വോയ്സ്: താല്‍പ്പര കക്ഷികളുടെ കൈകടത്തലും കള്ള വോട്ടുകളും ഒഴിവാക്കിയാല്‍ പൊതു ജനങ്ങളുടെ നാഡീ സ്പന്ദനം അളക്കുവാന്‍ സാമാന്യം കൊള്ളാവുന്ന ഒരു മാധ്യമമായി മാത്രമേ ഞങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. ഫാ ആന്റണിയുടെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ ആരും അദ്ദേഹത്തെ അളക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കുറഞ്ഞ മാര്‍ക്കെ ഇവിടുത്തെ പൊതുജനങ്ങള്‍ കൊടുത്തിട്ടുള്ളൂ എന്ന് അദ്ദേഹത്തിനു തന്നെ നല്ല പോലെ അറിയാം. അത് കൊണ്ട് തന്നെയാണ് സ്വയം മാര്‍ക്കറ്റ് ചെയ്യുവാന്‍ ഈയിടെയായി  അദ്ദേഹം പല മാധ്യമങ്ങളും ഉപയോഗിക്കുന്നത്.

സ്കൈ ലാര്‍ക്ക് : ഇത് ചോദിച്ചതിനു പിന്നില്‍ എനിക്കുള്ള താല്പര്യം വെറും curiosity മാത്രം. 

വോയ്സ്: എങ്കിലും മറുപടി പറയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.

ഇനി സ്കൈ ലാര്‍ക്കിനോട് ഞങ്ങള്‍ ഒന്ന് രണ്ടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനു ഞങ്ങള്‍ക്കും ഞങ്ങളുടെ വായനക്കാര്ക്കും മുട്ടായുക്തിയല്ലാതെ, ആത്മാര്‍ത്ഥമായ ഉത്തരങ്ങള്‍ തരാമോ?

1 . ഫാ ആന്റണിയുടെ ഡോകുമെന്ററി അഭിനയത്തെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്ത്?

2 . ആ ഡോകുമെന്ററി യുടെ നിര്‍മ്മാണത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്ന വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതിനെപ്പറ്റി സ്കൈ ലാര്‍ക്കിന്റെ അഭിപ്രായം എന്താണ്?

3. ഒരു പുരോഹിതന് ചേര്‍ന്ന പണിയാണ് അദ്ദേഹം സ്വയം ഡോകുമെന്ററി   ഇറക്കുക വഴി ചെയ്തിരിക്കുന്നത് എന്ന്  സ്കൈ ലാര്‍ക്‌ സത്യമായും വിശ്വസിക്കുന്നുവോ?

4 . സ്ഥാനമൊഴിയുന്ന അന്ന് ഫാ ആന്റണി സുപ്രധാനമായ  പല സ്ഥാനത്തേക്കും പുതിയ നിയമനങ്ങള്‍  നടത്തിയത് നീതീകരിക്കാവുന്ന ഒരു സ്റ്റെപ്  ആണെന്ന് സ്കൈ ലാര്‍ക്ക് ഞങ്ങളുടെ മുഖത്തു നോക്കി പറയാമോ?

5 . ഫാ ആന്റണിയുടെ ഏറ്റവും വലിയ achievement  ആയി അദ്ദേഹവും അദ്ദേഹത്തിന്‍റെ ആരാധകരും  കൊട്ടി ഘോഷിക്കുന്ന കത്തീദ്രല്‍ ദേവാലയം ഇന്നത്തെ ചിക്കാഗോ സീറോ മലബാര്‍ സമൂഹത്തിന്റെ ആവശ്യത്തിനു തികച്ചും അപര്യാപ്തം ആണെന്ന് ഞങ്ങള്‍ സമര്‍ദ്ധിച്ചാല്‍ എന്തായിരിക്കും സ്കൈ laarkkinte പ്രതികരണം?

6 . നൂറു കണക്കിനോ ആയിരക്കണക്കിനോ കത്തോലിക്കാ രൂപതകള്‍ ലോകത്തിലുണ്ട്. ഈ രൂപതകളില്‍ എല്ലാം തന്നെ VG  മാറും ഉണ്ട്. അവിടെയൊന്നും കാണാത്ത പൂത്താരങ്ങളാണ് ഫാ ആന്റണി VG  ആയതിനോടനുബന്ധിച്ചു നമ്മള്‍ ഇവിടെ കാണുന്നത് എന്ന് താങ്കള്‍ നിഷ്പക്ഷമായി സമ്മതിച്ചു തരാമോ?

7 . ഫാ ആന്റണി തന്‍റെ വില കുറഞ്ഞ ഡോകുമെന്ററി യും, ഈയിടെ നടത്തിയ ശാലോം ടീവി ഇന്റര്‍വ്യൂ യും ഉപയോഗിച്ച് എന്തോ ഉദ്ദേശം ലാക്കാകി സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതല്ല എന്ന് താങ്കള്‍ക്കു പറയാനാകുമോ?

8 അവസാനമായി, ഫാ ആന്റണിക്ക് ഒരു രൂപതയുടെ VG  ആയിരിക്കുവാനുള്ള മാനസിക പക്വതയോ, നയതന്ത്ര പരിജ്ഞാനമോ ഇല്ലെന്നു  തെളിവ് സഹിതം ഞങ്ങള്‍ വാദിച്ചാല്‍ അത് സമ്മതിച്ചു തരുവാന്‍ താങ്കള്‍ തയ്യാറാകുമോ?

സ്വന്തം ആരാധനാ പുരുഷനെ ന്യായീകരിക്കുവാന്‍ എന്തെല്ലാം മുടന്തന്‍ ന്യായങ്ങള്‍ സ്കൈ ലാര്‍ക്കും അദ്ദേഹത്തെപ്പോലെയുള്ളവരും നിരത്തും എന്ന് കാണുവാനുള്ള curiosity  കൊണ്ട് മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചുപോയതാണ്. ചിന്താക്കുഴപ്പത്തില്‍ ആക്കിയെങ്കില്‍ ക്ഷമിക്കണം.

3 comments:

Anonymous said...

ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന്‌ ഞാന്‍ പിന്നീട്‌ മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്‌ഥാനത്ത്‌ തുടക്കക്കാരന്റെ വിനയം കൈ വന്നത്‌ പുതിയ വഴികളിലേക്ക്‌ എന്നെ കൊണ്ട്‌ പോയി--Steve Jobs (Apple)

Anonymous said...

പിപ്പിലാഥന്‍ said...
മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.V
ചോദ്യവും ഉത്തരവും

ചോദ്യം - മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ , ബൈബിളില്‍ ഉപദേശമില്ലത്തിടത്തോളം കാലം , മരിച്ചവര്‍ക്ക് വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കുന്നൂ ?
Anonymous said...
who is this pippiladan?
I mail him two questeions , but he vever respond to me.if you don't get them , here it is
is it apropriate to do all prayer, maas, and oppees for dead?
from biblical point of view?
sophy

October 4, 2011 7:22 AM

ഉത്തരം - ഒന്നുകില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബൈബിള്‍ തെറ്റാണ് , അല്ലായെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കിയത് തെറ്റാണ് ?
നിങ്ങളുടെ ബൈബിളിലെ (John 11:38-44)- Lazarus raised after 4 days ഒന്ന് വായിക്കാമോ , മരിച്ചവര്‍ക്കുവേണ്ടി യേശു ദൈവത്തോടു പ്രാര്‍ത്ഥിചപ്പോള്‍ ഫലമുണ്ടായോ?
(Luke 7:11-17) വിധവയുടെ മകനെ ഉയര്‍പ്പിച്ചതോ?
(Matt.9:18, Mark 5:21, Luke 8:41) Jairus daughter സിനഗോഗധികാരി ജയറോസിന്‍റെ വിശ്വാസം കൊണ്ട് യേശു മരിച്ച മകളെ ഉയര്‍പ്പിക്കുന്നൂ.
ഇതൊക്കെ യേശു ജീവിച്ചിരുന്നപ്പോള്‍ ചെയ്തതാണെന്ന് ചിലര്‍ വാദിചേക്കാം. അപ്പോള്‍ ഞങ്ങളുടെ ടോം പറയുന്നതുപോലെ യേശു ഇപ്പോഴും മരിച്ചുകിടക്കുകയെന്നാണോ നിങ്ങളും വിശ്വസിക്കുന്നത് ? ഒരു വാദത്തിനു വേണ്ടി അതംഗീകരിച്ചു കൊണ്ടാടുത്ത ഭാഗത്തേക്ക് കടക്കാം .
യോപ്പായിലെ മാന്‍പേട എന്നര്‍ത്ഥമുള്ള തബിത്ത എന്നാ സ്ത്രീയെ ജനങ്ങളുടെ പ്രാര്‍ത്ഥന മൂലം പത്രോസ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു ഉയര്‍പ്പിക്കുന്നൂ . (Acts 9:36-42) Raised Dorcas.
ത്രോവാസില്‍ വച്ച് മുകളിലെ ജനലില്‍കൂടി ഉറക്കം തൂങ്ങി താഴെപ്പോയി മരിച്ച എവുത്തിക്കൊസ് എന്നയുവാവിനെ അവിടെയുള്ളവരുടെ വിശ്വാസംമൂലം പൗലോസ്‌ ഉയര്‍പ്പിക്കുന്നതോ?
തിരുവചനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇനിയും താങ്കള്‍ക്ക് തെളിവ് വേണോ? പസ്ടര്‍ പറയുന്നത് കേട്ട് മാത്രമിരിക്കാതെ വല്ലപ്പോഴും തിരുവചനം വായിക്കുക .
ഇനിയും പറയാം
1 Corinthians 15:29 Otherwise, what will those do who are baptized for the dead? If the dead are not raised at all, why then are they baptized for them? മരിച്ചവര്‍ക്ക് വേണ്ടി സ്നാനമെല്‍ക്കുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നതായി ഇവിടെ തെളിയുന്നില്ലേ?
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.
തുടരും ......

October 6, 2011 10:40 AM

Anonymous said...

There are lot of reasons why THUNDAN is not fit for VG; he is not fit to be a vicar.

1) A lot of people knows that Thundan and Kaduppan were not in talking terms. I know from people, if anybody even talk with Kaduppan, that person automatically become THUNDAS enemy. Bishop Angadi knew this fact. He made THUNDAN VG, because his (Angadi) hands are also "dirty". Angadi made an unholy man like Thundan because THUNDAN blackmailed Angadi. All the Zero-priests in USA knows that.

2) A humble person will not self boast himself. He boasts too much about his "empty acheevements" like the Kathidaral construction.

3) I heard from people that in Shalom TV interview also he was boasting. He was trying his best to show himself to be a holy man, wishing the best for the community. We all know his ears are deaf when it come to hearing the community.
In the Shalom TV interview, I was told that poto of Chamakkala was shown: what for???

4)We dont hear much critisism about other Zero-priests in USA; why? For example we dont hear critisism about: Fr. Christy, Fr. Johnsty, Fr. Meleppuram, Fr. Kandathikkudy, Fr. Joy Alappattu etc. Why? becasue they go about doing their duty as priests. That is why nobody bothers them. But Thundan is secretly planning something bad and Angadi (knowingly or unknowingly) is supporting him.

5) People close to Thundan has told me that THUNDAN hated Kaduppan as well as ANGADI. He has told bad things about both of them. And Angadi knows that THUNDAN do not like him; yet he made him VG; Why?????

6) The grat welcome planned for Mar.Alancherry is all a show. Thundan wants to get in the lime light; he has lot of secret agentas.

7) Do you all know that he and a very selected few knowingly is cheating the Zero community in Chicago? Recently, the circus tent was modified. It was never discussed in the Parish councel. I overheard, two people in very high position in our chruch saying that the cost of the new Viri is over $120,000 dollars. It cost that much because it was secretly done at the night. And you know when Americans work at night, in urgencey, we have to pay, very heavily. Is it not chating the community. Otherwise, let them show proof of their expense.

Above reasons are sufficient to kick him out of USA. We have to openly protest and chase him out of our diocese.