Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, October 19, 2011

മാര്‍ ആലഞ്ചേരി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍  സീറോ മലബാര് സഭയെ പണിതുയര്‍ത്താന്‍  പരിശ്രമിക്കണമെന്നു ബനഡിക്ട് പതിനാറാമന് മാര്പാപ്പ ആഹ്വാനം ചെയ്തു.
മേജര്‍  ആര്‍ച് ബിഷപ്പ് മാര്‍  ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സീറോ മലബാര് സഭയിലെ മെത്രാന്‍ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മാര്പാപ്പ ഇക്കാര്യം ഓര്മിപ്പിച്ചത്. മേജര്‍ ആര്ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണു മാര്‍  ജോര്ജ് ആലഞ്ചേരി മാര്പാപ്പയെ സന്ദര്ശിച്ചത്.

സീറോ മലബാര്‍  സഭ ലോക സമൂഹത്തിന്റെ മുഴുവന് ആദരവിന് അര്ഹമായതിനു പിന്നിലുള്ള വിദ്യാഭ്യാസ, ആതുര മേഖലകളിലെ സേവനങ്ങളില് മാര്പാപ്പ സംതൃപ്തി അറിയിച്ചു.

ഭാരതത്തിലെയും കേരളത്തിലെയും നല്ല മനസുള്ള എല്ലാവരുമായും, പ്രത്യേകിച്ചു മറ്റു മതസ്ഥരുമായി ഒന്നുചേര്ന്നു സമൂഹത്തില് സമാധാനവും സഹവര്ത്തിത്വവും സൃഷ്ടിക്കണം. വര്‍ഗീയമോ  ജാതീയമോ ആയ ചേരിതിരിവുകള് ഒഴിവാക്കണം. ഇന്ത്യയുടെ മഹാനായ അപ്പോസ്തലന് മാര്‍  തോമാ ശ്ളീഹായുടെയും വിശുദ്ധ അല്ഫോന്സായുടെയും വാഴ്ത്തപ്പെട്ട കുര്യാക്കോസച്ചന്റെയും മറ്റു സഭാ പിതാക്കന്മാരുടെയും വിശ്വാസം അഭംഗുരം പാലിക്കണം. നിങ്ങളുടെ ആരാധനക്രമപൈതൃകം സംരക്ഷിക്കുകവഴി വിശ്വാസത്തില് പിതാക്കന്മാരായവര് കൈമാറി നല്കിയതനുസരിച്ച് നിങ്ങളുടെ വിശ്വാസിസമൂഹം ദൈവവചനത്താലും കൂദാശകളാലും പരിപോഷിപ്പിക്കപ്പെടുന്നു.

ലോകം മുഴുവനുമുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിലുള്ള മെത്രാന്മാരുടെ താത്പര്യത്തെ മാര്പാപ്പ അഭിനന്ദിച്ചു. കേരളത്തിനു പുറത്തുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്ത്തിക്കാനും മാര്പാപ്പ ആഹ്വാനം ചെയ്തു.

തിങ്കളാഴ്ചയാണു മെത്രാന്സംഘം മാര്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മെത്രാപ്പോലീത്തമാരായ മാര്‍  ജോര്ജ് വലിയമറ്റം, മാര്‍ ആന്ഡ്രൂസ് താഴത്ത്, മാര്‍ പെരുന്തോട്ടം, മാര് മാതമൂലക്കാട്ട്, ബിഷപ് മാര്‍ തോമസ് ച്ത്, കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍  എന്നിവരും മേജര് ആര്ച്ച്ബിഷപ്പിനൊപ്പം മാര്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

P .S . ദീപികയില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത എഡിഷനില്‍ മുകളില്‍ ചുവപ്പ് നിറത്തില്‍ കൊടുത്തിരിക്കുന്ന വാചകം ഉണ്ടായിരുന്നില്ല എന്നത് ആശ്ചര്യകരമായിരിക്കുന്നു.











4 comments:

Anonymous said...

Chief Editor – Fr. Alexander Paikada.
Is the news editing with your knowledge ? why the below sentence not in the latest edition?.

കേരളത്തിനു പുറത്തുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്ത്തിക്കാനും മാര്പാപ്പ ആഹ്വാനം ചെയ്തു.

From my childhood , I have seen only Deepika in my house.

We want to know the truth .

Anonymous said...

കേരളത്തിനു പുറത്തുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്ത്തിക്കാനും മാര്പാപ്പ ആഹ്വാനം ചെയ്തു.

ഇനി എന്ത് ചെയും ഗാ൪ലാഡിലെ ശവപെട്ടി!
ഇനി എന്ത് ചെയും കോരോത്ത്!
ഇനി എന്ത് ചെയും അങ്ങാടിയത്ത് പിതാവ്!
ഇനി എന്ത് ചെയും കാവാലം!
ഇനി എന്ത് ചെയും പൌവ്വത്തില്‍!
ഇനി ഗാ൪ലാഡിലെ ശവപെട്ടി എവിടെ കൊണ്ട്കളയും ജോജി!
ഈ ശവപെട്ടികൊണ്ട് ഗാ൪ലാഡില് നാറ്റകേസായിലൊ വിനോദിനി!

Anonymous said...

കേരളത്തിനു പുറത്തുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്ത്തിക്കാനും മാര്പാപ്പ ആഹ്വാനം ചെയ്തു.

Anonymous said...

argaപോപ്പിന്റെ അഭിപ്രായം പ്രായോഗിഗംആയാല്‍ ഇവിടെ ഒരു രൂപതയുടെ ആവശിയംഉണ്ടോ?ബിശോപ്പിനെ ഇന്ത്യയിലേക്ക്‌
മാറ്റുകയും നിയന്ത്രണം കാക്കനട്ടുനിന്നും(വിസ്വസകരിയങ്ങള്‍)ആക്കുക.അച്ചന്മാരെ 3 -4 വര്ഷം കഴിയുമ്പോള്‍ തിരിച്ചു വിളിക്കുക
വേറെ നിയമനം നടത്തി ഒരു rotation സമ്പ്രദായം ഉണ്ടാക്കുക മറ്റുകരിയങ്ങള്‍ കമ്മിറ്റിയെയും അതതു രൂപതാനേത്രുതതെയും
ഏല്പിക്കുക.പള്ളികള്‍ വിശ്വാസത്തിനും ,സമാധാനത്തിനും ഉള്ള ഒരു വേദിയാക്കുക.സിറോമലബാര്‍ വളരും.
TOO MANY COOKS SPOIL THE ........