Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 9, 2012

കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ?

(ജയിംസ് ഐസക്, കുടമാളൂര്‍, Hosana March 2011)

പണ്ടൊക്കെ ഗ്രാമവീഥികളില്‍ പാണ്ടിക്കാരായ നാടോടി സ്ത്രീകള്‍ വിളിച്ചു പറഞ്ഞിരുന്നു- ''കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ---''. ''ചെമ്പു പാത്രങ്ങള്‍ ഈയം പൂശാനുണ്ടോ'' എന്നു ചോദിച്ചുകൊണ്ടു മറ്റു ചിലരും വന്നിരുന്നു. അക്കാലത്ത് അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ ഇല്ലായിരുന്നു. മഴക്കാലമായാല്‍ കുട നന്നാക്കാനുണ്ടോ എന്ന ചോദ്യവുമായി ചിലര്‍ വരും. കാലം മാറി. ഇന്ന് ആരും അങ്ങനെ പ്രത്യേക സേവനം അന്വേഷിച്ചു കടന്നു വരാറില്ല. തെങ്ങുകയറാനുണ്ടോ എന്നുചോദിച്ചു വല്ലവരും വന്നാല്‍ നന്നായിരുന്നു. തേങ്ങ ഇടാന്‍ ആളില്ലാത്ത കാലമാണ് ഇപ്പോള്‍.

പട്ടണപ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് കഴുത്തില്‍ ടൈകെട്ടി, കയ്യില്‍ ലാപ്‌ടോപ്പുമായി ചില ഹൈസൊസൈറ്റി സെയില്‍സ്മാന്മാര്‍ വരാറുണ്ട്. ആധുനിക രീതിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, വാട്ടര്‍ പ്രൂഫിംഗ്, മോഡേണ്‍ പെയിന്റിംഗ്, സ്റ്റീല്‍ വര്‍ക്ക് ഇതൊക്കെ ചെയ്യുന്നവരുടെ പ്രതിനിധികളാണിവര്‍. ആദ്യംതന്നെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന കമ്പനിയുടെ പേരും ഇ-മെയില്‍ അഡ്രസും കാണിക്കുന്ന വിസിറ്റിംഗ് കാര്‍ഡ് തരും. ഇവരുമായി പരിചയപ്പെടുന്നത് നല്ലതാണ്. നാം ഉദ്ദേശിക്കുന്ന നിര്‍മ്മാണത്തിന് ആധുനിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതൊക്കെ ചെയ്തു തരുന്നവരെ പരിചയപ്പെടാന്‍ ഈ കമ്പോളരീതി ആവശ്യം തന്നെ.
ഇത്രയുമൊക്കെ ചിന്തിക്കാന്‍ കാരണം ഒരു മരുന്നുകടയില്‍നിന്നു ലഭിച്ച വിസിറ്റിംഗ് കാര്‍ഡ് ആണ്. കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചപ്പോള്‍ പേരുകാരനെ കൂടുതല്‍ പരിചയപ്പെടണമെന്നു തോന്നി. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. അമേരിക്കയിലും കേരളത്തില്‍ മൂന്നാറിലും ആശ്രമങ്ങള്‍ ഉണ്ട്. അദ്ദേഹത്തില്‍നിന്നു ലഭ്യമാകുന്ന സേവനങ്ങള്‍ കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദു, മുസ്ലീം, ക്രൈസ്തവ മതങ്ങളെയെല്ലാം ഒരുപോലെ ആദരിക്കുന്നതിനാല്‍ കാര്‍ഡില്‍ എല്ലാ മതങ്ങളുടെയും പ്രതീക ചിഹ്നങ്ങള്‍ കാണാം. കുരിശ് മദ്ധ്യത്തിലാണ്. ചുവട്ടില്‍ താമരയും കാണുന്നു.

കത്തോലിക്കാ പുരോഹിതനാണെന്നും കാര്‍ഡില്‍ കാണിച്ചിട്ടുണ്ട്. എങ്കിലും ഏതു രൂപതയില്‍ ഉള്‍പ്പെടുന്നു എന്നില്ല. സന്യാസസഭാംഗമാണെങ്കില്‍ അതു കാണിക്കേണ്ടതല്ലേ? എന്തായാലും സംശയം തീര്‍ക്കാന്‍വേണ്ടി കാര്‍ഡില്‍ കണ്ട മൊബൈല്‍ നമ്പറില്‍ വിളിച്ചു. അദ്ദേഹം മൂന്നാറില്‍ നിന്നാണു സംസാരിച്ചത്. കാര്യങ്ങള്‍ തുറന്നു പറഞ്ഞ ഈ വൈദികനോടു ബഹുമാനമാണു തോന്നിയത്.
25 വര്‍ഷം ഈശോ സഭയില്‍ അംഗമായിരുന്ന ഡോ.ജോണ്‍ കെ. തെക്കേടം ഇപ്പോള്‍ വിവാഹിതനാണ്. അമേരിക്കയിലും ഇന്ത്യയില്‍ രണ്ടു സ്ഥലങ്ങളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. സ്വാമി സ്‌നേഹാനന്ദജ്യോതി എന്ന നാമം സ്വീകരിച്ച് ഭാരതീയ സന്യാസിയായി കഴിയുന്നുവെങ്കിലും ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗത്തിലാണ്. കുഴഞ്ഞു മറിഞ്ഞ ജീവിത പ്രശ്‌നങ്ങള്‍ക്കു സമാധാനം പറഞ്ഞുകൊടുക്കുകയും മാനസികാരോഗ്യം നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്ന ഈ സന്യാസി എല്ലാ നല്ലയാളുകളില്‍നിന്നും സഹകരണം ആഗ്രഹിക്കുന്നു. അതിനാലാണ് വിസിറ്റിംഗ് കാര്‍ഡു നല്‍കുന്നതെന്നും പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങളില്‍നിന്നും സഭ വളരെ പിന്നോട്ടു പോയി, മധ്യകാലഘട്ടത്തിലെ ഇരുണ്ടയുഗത്തിലാണു സഭയും കത്തോലിക്കാ പുരോഹിതന്മാരും ഇന്നു ജീവിക്കുന്നതെന്നു ഉദാഹരണസഹിതം അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ബോധ്യങ്ങള്‍ അനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ കേട്ടപ്പോള്‍ ഒട്ടും നീരസം തോന്നിയില്ല. മറിച്ച് ഇടവകതോറും പുണ്യവാളന്മാരെ സൃഷ്ടിക്കാന്‍ അത്ഭുത കഥകള്‍ പടച്ചു വിടുകയും തിരുനാള്‍ കാലങ്ങളില്‍ പാരമ്പര്യ നേര്‍ച്ചകളുടെ പരസ്യങ്ങള്‍ നടത്തി ഇടവക പള്ളിക്കു വരുമാനം കൂട്ടുകയും ചെയ്യുന്ന പ്രഗത്ഭന്മാരായ വൈദികരുമായി ഒരു താരതമ്യ ചിന്ത ഉണ്ടായി.
പരിചയപ്പെട്ടിട്ടുള്ള വൈദികരില്‍ ഒട്ടേറെ നല്ല വൈദികരുണ്ട്. ദ്രവ്യാഗ്രഹം ഒട്ടും ഇല്ലാതെ വിശുദ്ധിയുടെ നിറകുടമെന്നു വിളിക്കാവുന്ന ചില വൈദികരെയും ഓര്‍ക്കുന്നു.

മരിച്ചവര്‍ക്കുവേണ്ടി പാട്ടു കുര്‍ബാന ചൊല്ലാന്‍ 100 രൂപയുമായി വന്ന ഒരു പാവപ്പെട്ടവനോട് ഏതു കുര്‍ബാനയ്ക്കും ഫലസിദ്ധി ഒന്നാണെന്നും ഒറ്റകുര്‍ബാനയ്ക്കുള്ള പണംമതിയെന്നും പറഞ്ഞു ബാക്കിതുക മടക്കി കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു; എങ്കില്‍പിന്നെ പണം വാങ്ങാതെ തന്നെ കുര്‍ബാന ചൊല്ലാന്‍ തീരുമാനിച്ചുകൂടേ? പാവപ്പെട്ടവര്‍ക്കു മനോവേദന ഉണ്ടാക്കേണ്ട എന്നു കരുതിയാണു ഒറ്റകുര്‍ബാനക്കു സഭ നിശ്ചയിച്ചറേറ്റ് വാങ്ങിയതെന്ന് അച്ചന്‍ വിശദീകരിച്ചു. വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും രോഗികളെ വീട്ടില്‍ ചെന്നു കാണാനും മടിക്കാത്ത നല്ല വൈദികര്‍ എക്കാലത്തും ആദരവര്‍ഹിക്കുന്നു. അതേസമയം മരിക്കാന്‍ കിടക്കുന്നവരില്‍നിന്നും എന്തുകിട്ടും എന്നന്വേഷിക്കുന്ന ചിലരെയും ഓര്‍മ്മ വരുന്നു.
എന്റെ പിതാവു മരണാസന്നനായി കിടക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ വന്ന ഇടവക വികാരി എന്റെ അമ്മയോടു പറഞ്ഞത് ഇതാണ്: ''ഗ്രിഗോറിയന്‍ കുര്‍ബാനയ്ക്കുള്ള പണം പ്രത്യേകം ബാങ്കില്‍ ഉണ്ടായിരിക്കണം.'' 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീ. ജോസഫ് പുലിക്കുന്നേലും ഡോ. സി.പി. മാത്യുവും ചേര്‍ന്ന് കുടമാളൂരില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ഒരു സ്ഥാപനം നടത്തുന്ന അവസരത്തില്‍ മരണാസന്നനായ ഒരു രോഗിയുടെ ആഗ്രഹപ്രകാരം രോഗീലേപന ശുശ്രൂഷ നടത്താന്‍ ഇടവകയിലെ വൈദികനെ കൊണ്ടുവരാന്‍ കാറുമായി ചെന്നു. രോഗി കത്തോലിക്കന്‍ ആണോ അതിനു തെളിവുണ്ടോ എന്നും ചോദിച്ചു വികാരി വിസമ്മതിക്കുകയാണു ചെയ്തത്. ഈ കാര്യം എന്നോടു പറഞ്ഞത് ഡോ. സി. പി. മാത്യു ആണ്.

പിശാചു പിടുത്തക്കാരായും മോഷണം തെളിയിക്കുന്നവരായും അറിയപ്പെടുന്ന പല വൈദികരും പ്രശസ്തി ആഗ്രഹിക്കുന്നു. ഒരു ഇടവകയില്‍ നടക്കുന്ന ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കുന്ന ഉപദേശങ്ങള്‍ പഠനാര്‍ഹമത്രേ. കുടുംബത്തിനു നേരിടുന്ന പ്രയാസങ്ങള്‍ക്കു കാരണം പൂര്‍വ പിതാക്കന്മാരുടെ ആത്മാക്കളാണെന്നും പരിഹാരമായി 11 പ്രാവശ്യം ആരാധന സ്‌പോണ്‍സര്‍ ചെയ്യണമെന്നും ഉപദേശിച്ചു. ഒരു ആരാധനയ്ക്ക് ഫീസ് 5000 രൂപ മാത്രം. ഇതുപോലെ പള്ളിയിലെ പരമ്പരാഗതനേര്‍ച്ചകളുടെ ഫലസിദ്ധി പ്രചരിപ്പിക്കാനും ചില വൈദികര്‍ക്കു വലിയ താല്‍പര്യമാണ്. കമ്പോളവല്‍ക്കരിക്കപ്പെടുന്ന മതമാണു ഇന്നു വ്യാപകമാകുന്നത്. ഭാവിയില്‍ തങ്ങള്‍ നല്‍കുന്ന ആത്മീയ സേവനങ്ങള്‍ അറിയിച്ചുകൊണ്ടു മതപുരോഹിതന്മാര്‍ വിസിറ്റിംഗ് കാര്‍ഡുകളുമായി വിശ്വാസികളെ സമീപിച്ചേക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെ പ്രസ്താവന വളരെ പ്രസക്തമായിരിക്കുന്നു.
''വിശ്വാസം എന്തുവേണം എന്നു കമ്പോളമാണു തീരുമാനിക്കുന്നത്. പുതിയ വിശ്വാസങ്ങള്‍ പടച്ചു വിടാനും അതിനു കഴിയും. എല്ലാറ്റിനും നിന്നു കൊടുക്കാന്‍ പോക്കറ്റില്‍ പണവും തലയില്‍ പിണ്ണാക്കുമായി ആളുകളുള്ളപ്പോള്‍ സംഗതി എളുപ്പം.''(ദീപിക ഫെബ്രുവരി 6)

19 comments:

Anonymous said...

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു.

ഇതൊക്കെ ഒരു കഥ.
January 9, 2012 6:41 PM

നീ പറഞ്ഞുവരുന്നത് തോമാസ്ലീഹാ കേരളത്തില്‍ വന്നതും പിന്നീട് ഏഴര പളളികള്‍ പണിയിപ്പിച്ചതും കഥയാണ് എന്ന പറയുന്ന ഈ മഹാന് എവിടെ നിന്ന് തോമാകുരിശ് എന്ന ക്ലാവ൪ ഗുലാനേ എവിടെനിന്ന് കിട്ടി.

Anonymous said...

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.
January 6, 2012 5:21 PM

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു. അതിനുശേഷം മലയാറ്റൂ൪- മല കയറുന്നവ൪, തോമാസ്ലീഹായെ വിളിക്കുന്നത്- പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല കയറ്റം! പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല ഇറക്കം!

അതല്ലാതെ ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല കയറ്റം! ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല ഇറക്കം! ഇങ്ങനെ ആരും മലയാറ്റൂ൪- മല കയറിയിറങ്ങുബോഴ് വിളിക്കുന്നതും കേട്ടട്ടില്ല. പിന്നെ എവിടന്ന് നിന്നാണ് തോമാസ്ലീഹാക്ക് ക്ലാവ൪ കിട്ടിയത്. ഈ ക്ലാവ൪ തോമാസ്ലീഹാ എന്ന് ഉദേശിക്കുന്നത് പൗവ്വത്തിനേയാണോ!

Anonymous said...

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെ പ്രസ്താവന വളരെ പ്രസക്തമായിരിക്കുന്നു.
''വിശ്വാസം എന്തുവേണം എന്നു കമ്പോളമാണു തീരുമാനിക്കുന്നത്. പുതിയ വിശ്വാസങ്ങള്‍ പടച്ചു വിടാനും അതിനു കഴിയും. എല്ലാറ്റിനും നിന്നു കൊടുക്കാന്‍ പോക്കറ്റില്‍ പണവും തലയില്‍ പിണ്ണാക്കുമായി ആളുകളുള്ളപ്പോള്‍ സംഗതി എളുപ്പം.''(ദീപിക ഫെബ്രുവരി 6)

ഇത് സതൃമാണ് പറയുന്നത് എന്ന് മനസിലായി. ഈ ഇടെ ഒരു വൈദിക൯ പൊതുയോഗത്തില്‍ പറഞ്ഞുവത്രേ, ഞാ൯ നിങ്ങള്‍ പെണ്ണുകെട്ടിയതുപോലെ പെണ്ണ് കെട്ടാ൯ ആഗ്രഹമില്ലാനിട്ടല്ല കെട്ടാഞ്ഞത്, പക്ഷേ ഈ ഇദേഹം വൈദികപട്ടം ഇടുത്തതിനുശേഷം പണം കൈലുവന്നപ്പഴക്കും ഉടുപ്പ് ഊരാ൯ വൈകി എന്നതല്ലേ ഇതിന്‍റെ അ൪ത്ഥം. സാരമില്ല അച്ഛോ, ഇനിയും വൈകിട്ടി, ഇനിയായാലും ഉടുപ്പ് ഊരിട്ടുപെണ്ണുകെട്ടാം. ഒന്നല്ലെങ്കില്‍ വൈദികനായി ജീവിക്കുക. അതെല്ലെങ്കില്‍ വൈദികപട്ടം ഉപേഷിച്ച് പെണ്ണ്കെട്ടി ജീവിക്കുക, ബിഷപ്പ് അങ്ങാടിയത്തിന്‍റെ മൂത്ത സഹോദരന്‍റെ മക൯ കാട്ടിയതുപോലെ. ആണുംപെണ്ണും അല്ലാത്ത രീതിയില്‍, വൈദിക പട്ടവും പെണ്ണും രണ്ടും ഉരിമിച്ച് കൊണ്ടുനടക്കുന്നത് ശരിയാണ് എന്ന് തോനുന്നത് ശരിയല്ല.

Anonymous said...

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു.

ഇതൊക്കെ ഒരു കഥ.
January 9, 2012 6:41 PM

അല്ഫോസമ്മ പണ്ട് പറഞ്ഞതും പ്രവ൪ത്തിച്ചതും വെറും ഒരു കഥ നീ പറയാതിരിക്കുകയില്ല.

അല്ഫോസമ്മയ്ക്ക് ക്രൂസിഫിക്സിനോടും ദൈവമായ യേശുവിനോടും സ്നേഹമാണ് എന്ന് പറഞ്ഞതും വെറും ഒരു കഥ നീ പറയാതിരിക്കുകയില്ല.

അല്ഫോസമ്മ മഠത്തില് പോയത് ച൪ക്ക൯മാരെ കിട്ടാത്തതുകൊണ്ടല്ല, ദൈവമായ യേശുവിനേ സ്വ൪ഗ്ഗത്തിലെ മണവാണനേപോലെയും സ്നേഹിക്കുന്നതുകൊണ്ടാണ് എന്ന് പറഞ്ഞതും വെറും ഒരു കഥ നീ പറയാതിരിക്കുകയില്ല.

പണ്ട് കവലകളില്‍വെച്ച് ഒരുവ൯ പറഞ്ഞ കഥ ഒന്ന് ഓ൪ത്തുപോയി, അവന്‍റെ അപ്പനേ പാടത്ത് ഉഴുകാ൯ പഠിപ്പിച്ചത് അവനായ സ്വന്തം മകനാണ് എന്നും പറഞ്ഞതും പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു.
ഇതൊക്കെ ഒരു കഥയാണ് എന്നും പറഞ്ഞതും തമ്മില് വെല്ല വെതൃസമ്മില്ല സഹോദര.

Soul and Vision said...

Dear Blogmaster

You are free to publish the following article, if you think that it will contributes some positive results to our common efforts to improve the human rights in the church and society

As there is no chance to send the article as whole, I send it in parts a,b,c
A Graceful New Year and Wish You All The Success In Your Endeavors.
George Katticaren
Part a

കല്ദായവല്കളരണവുംസഭാധികാരകേന്ദ്രീകരണവും (മൂന്നാം ഭാഗം)
Author: George Katticaren

എന്തുകൊണ്ടാണ്‌ അമേരിക്കയിലെ സീറോമലബാര്‍ ബിഷപ്പും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന പുരോഹിതരും കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നത്‌?. ഭാരതത്തിനുപുറത്ത് സിറോമലബാര്‍‍ പ്രേഷിതത്തിനും ഭാംഗങ്ങളുടെ അജപാലനത്തിനും ഔദ്യോഗിക അനുവാദം ലഭിച്ച ഏക രാജ്യമാണ്‌ അമേരിക്ക. പക്ഷെ അജപാലത്തിനു പകരം സഭാരാഷ്ട്രിയലക്ഷ്യങ്ങള്‍നടപ്പിലാക്കുവാന്‍‍ കേരളത്തിലെ ഒരു വിഭാഗം ബിഷപ്പുമാര്‍‍ തിരിഞ്ഞെടുത്തത്‌ അമേരിക്കയെ പോലെയുള്ള പുറം രാജ്യങ്ങളാണ്‌. സഭാംഗങ്ങളുടെ അജപാലനത്തിനും യേശുക്രിസതു നീര്‍‍ദ്ദേശിച്ച പ്രേഷിതത്തിനും പകരം ഇവര്‍ സീറോ മലബാര്‍‍ സഭയെ ഒരു Multinational Corporation ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്‌. പുറം രാജ്യങ്ങളില്‍‍ അധിവസിക്കുന്ന വിശ്വാസികള്‍വിവിധ ഇടവകകളില്‍ നിന്നും വന്നിട്ടുള്ള കത്തോലിക്കരും അവരുടെ തലമുറകളുമാണ്. സഭാധികാരികളുടെ തെറ്റായ നടപടികളുടെ തിക്തഫലം ഇപ്പോള്‍‍ ഇവരാണ്‌ അനുഭവിക്കുന്നത്.

35-40 ലക്ഷം വരുന്ന വിശ്വാസികള്‍‍ ഉള്‍കൊള്ളുന്നതാണ്‌ സിറോമലബാര്‍ സഭ. അതില്‍ സാമ്പത്തികശക്തിയായ വൈദിക-സന്യസ്ത്യ-അല്മായ പ്രവാസികളുടെ സംഭാവനകള്‍ക്ക്പുറമേ, ഇടവകകളില്‍ നിന്നും, വിദേശമിഷ്യനുകളില്‍ നിന്നുമുള്ള വരുമാനം, കോഴസമ്പ്രദായത്തിലൂടെ വിദ്യാഭ്യാസമേഖലകളില്‍‍നിന്നുമുള്ള കോടികള്‍ ‍- ഇങ്ങനെ നിത്യവും കുന്നുകൂടിക്കൊണ്ടിരിക്കുന്ന കോടികള്‍കൊണ്ട്‌ ആരെയും വെല്ലുവിളിക്കത്തക്കവിധത്തില്‍ സിറോ മലബാര്‍ ‍സഭ ഇന്ന്‌ വളര്‍ന്നു കഴിഞ്ഞു, ഈ മാറിയ സാഹചര്യത്തില്‍‍ സഭയിലെ ഒരു വിഭാഗം അധികാരപ്രബുദ്ധതയുള്ള ബിഷപ്പുമാര്‍ ‍ബലപരീക്ഷണത്തിനുതന്നെ റോമിനെ വെല്ലുവിളിക്കുവാന്‍‍ തുടങ്ങിയിട്ട്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞു. സിറോമലബാര്‍‍ സഭയെ ഒരു പ്രത്യേക വിഭാഗമായി റോമില്‍ ‍ അവതരിപ്പിക്കുക എന്ന പ്രമാണസൂത്രമാണ്‌ അവര്‍ സ്വീകരിച്ചത്‌. ആനയെ തളച്ചിട്ടു അനുസരിപ്പിക്കുന്നതുപോലെ കേരളത്തിലെ വൈദിക-സന്യസ്ത്യ-അല്മായരെയും നിശബ്ദാരുക്കുന്ന നയത്തില്‍ ഈ കാലഘട്ടംവരെ അവര്‍ ‍ വിജയിക്കുകയും ചെയ്തു.

ഒരു സമാന്തര സംവിധാനം അതായത്‌ വി. പത്രോസിന്റെ കീഴ്കോയ്മയില്‍വരാത്ത ഒരു വ്യക്തിഗതസഭ മെനഞ്ഞെടുക്കുക വളരെ ആസൂത്രിതവും ബുദ്ധിപുര്‍വവ്വുംമായിരുന്നു. പക്ഷെ കാലകാലങ്ങളായി അതിനു തിരിഞ്ഞെടുത്ത പ്രചരണപരിപാടികളില്‍‍ വന്നുചേര്ന്ന പാകപിഴകള്‍ ‍ജനങ്ങള്‍ ‍സംശയിക്കുവാന്‍ ‍തുടങ്ങിയതോടെ സഭയുടെ പരിശുദ്ധിയും സഭയിലുള്ള വിശ്വാസവും ഒരു പരിധിവരെ നഷ്ടപ്പെട്ടു.

Soul and Vision said...

കല്ദായവല്കളരണവുംസഭാധികാരകേന്ദ്രീകരണവും (മൂന്നാം ഭാഗം)
Author: George Katticaren
part (b)

സിറോ മലബാര്‍ വിശ്വാസികളായ നാമെല്ലാവരും മാര്‍തോമ വഴി മതപരിവര്‍ത്തനം ചെയ്തിട്ടുള്ള സമൂഹമാണെന്നാണ്‌ വിശ്വാസം. ചരിത്രരേഖകളായ ആക്ട്‌ ഓഫ്‌ തോമാസ്‌ എന്ന പ്രാചീണ ഗ്രന്ഥത്തില്‍‍ മാര്‍ തോമസ്‌ ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്‌. അഫ്ഗാനിസ്റ്റാന്‍‍ രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ്‌ Gondophres അന്ന്‌ ഭരിച്ചിരുന്നത്‌. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ ‍ സ്ഥിരികരിക്കുന്നു. പക്ഷെ തോമാസ്‌ ആക്ടില്‍ വിവരിക്കുന്ന മറ്റുപേരുകള്‍ ഇന്‍‍ഡ്യന്‍ ‍പേരുകളുമായി സാദ്റ്ശ്യം കാണുന്നില്ല. ഗോണ്ടോഫ്രെസിന്‍റെ നിര്‍‍ദ്ദേശപ്രകാരം മന്ത്രി Habban സിറിയയില്‍ പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണ വിദഗ്ദനായിട്ടാണ് മാര്‍ തോമാ ഇന്‍ഡ്യയില്‍‍ എത്തുന്നത്‌. ജീസിന്റെ ഇടപ്പെടലിലൂടെയാണ്‌ ഇന്‍ഡ്യയില്‍ വേദപ്രചരണം നടത്താന്‍‍ മാര്‍ തോമാ Habbanന്റെകൂടെ ഇന്‍ഡ്യയിലേക്ക്‌ കപ്പല്‍ യാത്ര നടത്തിയതതെന്ന്‌ പരമാര്‍‍ശങ്ങള്‍‍ ഉണ്ട്‌. Gondophres രാജാവിന്‍റെ പാലസ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനുകള്‍തയ്യാറാക്കി അഡ്വാന്‍സ് കയ്പറ്റി പണികള്‍‍ പിന്നീട്‌ ആരംഭിക്കാമെന്ന്‌ പറഞ്ഞു മാര്‍ തോമാ പല പ്രദേശങ്ങളില്‍ ചുറ്റികറങ്ങി സുവിശേഷം പ്രസംഗിക്കുകയും മതപരിവത്തനം നടത്തുകയും ചെയ്തുവെന്ന്‌‌ ഈ ഗ്രന്ഥം സുചിപ്പിക്കുന്നു. Gondophres ല്‍ ‍നിന്നു കൈപറ്റിയ പണം പാവപ്പെട്ടവര്‍ക്കു വീതിച്ചുകൊടുത്തു. ഈ മാത്റ്കയാണ്‌ ഇന്നത്തെ സഭാനേത്റ്ത്വത്തിനു അനുകരണീയവും മുഖമുദ്രയും ആക്കേണ്ടിയിരുന്നത്‌. ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ വിവരിക്കുന്ന പ്രകാരം മാര്‍ തോമാ കൊല്ലപ്പെടുന്നത്‌ Masadi എന്ന രാജാവിന്റെ ഭരണകാലത്താണ്‌. അദ്ദേഹത്തിന്‍റെ ഭരണകാലത്തുതന്നെ മാര്‍ തോമയുടെ ഭൌതികാവശിഷ്ടം മേസോപോടമിയയിലെ Edessa യില്‍ കൊണ്ടുപോകുകയും ചെയ്തു രണ്ടും മൂന്നും ശതകത്തിലാണ്‌(A.D) ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ എന്ന ചരിത്ര ഗ്രന്ഥം സിറിയന്‍, ഗ്രീക്ക്‌, ലത്തീന്‍‍ എന്നീ ഭാഷകളില്‍‍ പ്രസിദ്ധീകരിച്ചത്‌.

മയങ്ങികിടന്ന മാര്‍ തോമചരിത്രത്തിനു ഉണര്‍വ് കിട്ടുന്നത്‌ പതിനാറാം ശതകത്തില്‍ പോര്‍ത്തുഗ്ഗീസുകാരുടെ വരവോടെയാണ്‌. അവരിവിടെ പ്രധാനമായും കച്ചവടക്കാരായിട്ടാണ്‌ വന്നത്‌. കൂടെവന്ന ക്രിസ്തിയ ചരിത്രാന്വേഷകരും, ഗവേഷണ വിദ്ഗദ്ധരുമായ മിഷ്യനറിമാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം ഉത്ഖനനം ചെയ്തു. മെസോപോട്ടാമയിലെ എഡേസാ എന്ന സ്ഥലത്താണ്‌ മാര്‍ തോമായുടെ ഭൌതികാവിശിഷ്ടം സംരക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ആദ്യത്തെ കുഴിമാടം മൈലാപൂരിലാണെന്നാണ്‌ പോര്‍ത്തുഗ്ഗീസുകാര്‍കണ്ടുപിടിച്ചത്‌‌. അവരുടെ ഗവേഷണഫലം ആക്റ്റ്സ്‌ ഓഫ്‌ തോമസില്‍ പര്രയുന്നതുപോലെ Masadi എന്ന രാജാവുമായിട്ടു ബന്ധപ്പെടുത്തുവാന്‍ ‍സാധിച്ചില്ല. ഈ പൊരുത്തകേട്‌ ചരിത്രകാരന്‍മാരെ മാത്രമല്ല റോമിനെ തന്നെ വെട്ടില്‍‍ വീഴ്ത്തിയിരിക്കുകയാണ്‌.

Soul and Vision said...

കല്ദായവല്കളരണവുംസഭാധികാരകേന്ദ്രീകരണവും (മൂന്നാം ഭാഗം)
Author: George Katticaren
part (c)

പതിനാറാം ശതകത്തില്‍‍ പോര്‍ത്തുഗീസുകാര്‍ ഇന്‍ഡ്യയില്‍ വരുന്നതിനുമുമ്പ്‌ അര്‍മേനിയകാര്‍ ഇന്ത്യയില്‍ ‍താവളം ഉറപ്പിച്ചുണ്ടായിരുന്നു. ന്യൂനപക്ഷക്രിസ്തിയസമുദായത്തിന്‌ നാട്ടില്‍ വിഷമതകള്‍ നേരിടുമ്പോള്‍‍ അവര്‍ അഭയം കണ്ട രാജ്യമായിരുന്നു ഇന്ത്യ. അവര്‍ ‍കൂടെ ‍കൊണ്ടുവന്ന മതസംസ്കാരവും ആചാരങ്ങളും കലാശില്‍പ്പങ്ങളുമെല്ലാം നമ്മുടെ മതാചാരങ്ങളെയും വളരെയധികം സ്വാധീച്ചു. അങ്ങനെയാണ്‌ മാര്‍ തോമാകൂരിശു എന്നു വിശേഷിപ്പിക്കുന്ന പേര്‍ഷ്യന്‍ കുരിശു പോര്‍ത്തുഗ്ഗീസ്സുകാരുടെ ശ്രമഫലമായി വെളിച്ചത്തു വന്നത്‌. ശാസത്രിയ തെളിവുകളുടെ പിന്‍ബലമില്ലാതെ ഈ പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തില്‍ സീറോമലബാര്‍ സഭാധികാരികള്‍പിന്‍തുണ നല്‍കിയെന്ന്‌ ചരിത്രം പറയുന്നു. വിവിധ സ്വഭാവത്തോടുകൂടിയുള്ള അവിശ്വസീനീയമായ കഥകള്‍‍ പുറത്തു വന്നു. പേര്‍ഷ്യന്‍ ‍ ശില്‍പ്പാകലാ വൈഭവത്തിന്റെ ഒരു മാതൃക എന്നതില്‍ കവിഞ്ഞു ചില സഭാധാകാരികള്‍‍ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവന്‍‍ ഒരു മുഖ്യ ഉപാധിയാക്കി ഇതിനെ മാറ്റി. ഇതോടെയാണ്‌ പ്രശ്നങ്ങളുടെതുടക്കം അത്‌ ഇന്ന്‌ ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ്‌. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശുക്രിസ്തു സാത്താനുമായിട്ടു യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ എതിര്‍ക്കുന്നതിലും അത്ഭുതമില്ല.

1. മാര്‍ തോമ കുരിശ്ശ്‌ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം ആപല്‍ക്കരമായ സാഹ്യചര്യങ്ങളിലേക്ക്‌ വഴിതെളിക്കുന്നുവെന്നു അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

2. അത്‌ ക്രൂശിതരൂപത്തോടുള്ള വൈകാരിതയോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ്‌.

3. ഈ ചിഹ്നം സഭാഗംങ്ങളെകൊണ്ട്‌ അംഗീകരിപ്പിച്ച്‌ സീറോ മലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരാണെന്ന്‌ പുറം ലോകത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്‌, സത്യക്രിസ്ത്യാനികളാണ്‌.

4. നമ്മുടെ മാര്‍തോമാവാദവാദമുഖങ്ങള്‍ക്കു ചരിത്രപരമായ രേഖകള്‍ നല്‍കുവാന്‍ അധികാരികള്‍ കടപ്പെട്ടവരാണ്‌. അതിനുപകരം റോമിനെ വെല്ലു വിളിച്ചുകൊണ്ട്‌ ഒരു പാത്രയര്‍ക്കീസ്‌ സംവിധാനം ഉണ്ടാക്കുന്നതു ഉചിതമാണോ? ഇത്‌ പൂര്‍ണഅധികാരത്തിനു വേണ്ടിയുളള ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെങ്കില്‍തന്നെയും സഭാപരിഷ്ക്കരണങ്ങളില്‍ ജനഹിതപരിശോധന ദൈവജനത്തിന്റെ ന്യായമായ അവകാശമാണ്‌.

ഈയടുത്തദിവസങ്ങളില്‍ കലയന്താനിയില്‍ ഒരു കത്തോലിക്കാകുടുംബം ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്തുവത്രേ. കുരിശ്ശു മരണത്തിനു മുമ്പ്‌ അപ്പം വീതിക്കുക എന്ന മഹത്തായ സന്ദേശമാണ്‌ രക്ഷാകരപ്രവര്‍ത്തനമെന്ന്‌ ക്രിസ്തു കാണിച്ചു തന്നത്‌. ഇടവകളെ ഇന്ന്‌ സഭാധികാരികളുടെ പണ സംഭരണസ്രോതസ്സുകളാക്കി മാറ്റിയിരിക്കുകയാണ്‌. ഇടവകാഗംങ്ങളായ പാവപ്പെട്ടവര്ക്ക്‌ അതിന്റെ സമ്പത്ത്‌ പങ്കുപറ്റുവാന്‍ കഴിയുന്നില്ല. രണ്ടാം വത്തിക്കാന്‍കൌണ്‍സിലിന്റെ സിദ്ധാന്തങ്ങളനുസരിച്ചു ഇടവകകളെ ട്രസ്റ്റുകള്‍ ആക്കേണ്ടകാലം അതിക്രമിച്ചു.

കാഞ്ഞിരപ്പളി രുപതയിലെ ചെങ്ങളം പള്ളി, അതിന്റെ വിലയേറിയ ഉരുപ്പടികള്‍ ഉപയോഗിക്കുവാന്‍ പറ്റാത്തവിധത്തില്‍ നിരവധി ഡൈനാമിറ്റ്‌ വെച്ചാണ്‌ വികാരി എം.പുതുമന ചാരമാക്കിയത്. അത്‌ ഇപ്പോള്‍ ചെങ്ങളത്തെ രക്തപറമ്പെന്നാണ്‌ അറിയപ്പെടുന്നത്‌. അദ്ദേഹം കാനഡയില്‍ അജപാലനത്തിനു പോകുവാന്‍ തയ്യാര്‍ എടുക്കുകയാണെന്ന് പൊതുജനങ്ങളുടെയിടയില്‍ സംസാരം. പുതിയ പള്ളിപണിയുവാന്‍ ജനങ്ങളില്‍‍ ‍നിന്നു പിരിച്ചെടുത്ത 60 ലക്ഷംരൂപ എവിടെപോയി എന്ന ഇടവകകാരുടെ ചോദ്യത്തിന്‌ അത്‌ മെത്രാന്റെ അക്കൌണ്ടില്‍ സുരക്ഷിതമാണെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്ന്‌ ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പള്ളിയും പണവും പോയ ഗ്രാമവാസികളുടെ നിശ്വാസംകൊണ്ടു വിങ്ങിപ്പൊട്ടുകയാണ്‌ ചെങ്ങളം.

ക്രിസ്തിയ വിശ്വാസമനുസരിച്ചു ന്യായികരിക്കുവാന്‍ പറ്റാത്ത സഭാധികാരത്തിന്റെ വികൃതരൂപവും അഴിമതിയുമല്ലേ ഇത്‌?

സൃഷ്ടിപരമായ അഭിപ്രായ പ്രകടനങ്ങള്‍, ശക്തമായപ്രാര്‍ത്ഥന, പ്രവര്‍ത്തനം എന്നിവ പുതിയ ചരിത്രങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും പുതുവത്സരം വഴിതെളിക്കട്ടെ !

ഈ പുതുവത്സരത്തില്‍ എല്ലാ മാന്യവായനകാര്‍ക്കും ആരോഗ്യവും അഭിവ്റ്ദ്ധിയും ആശംസിച്ചുകൊണ്ട്‌ - George Katticaren

( ഈ പത്രാധിപലേഖനം ജാനുവരി 2012 ലക്കം സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന ഇന്റര്‍നെറ്റ്‌ പ്രതിമാസ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ്‌. author's e.mail: g_katticaren@yahoo.com

ഈ ലേഖനപരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ നവംബര്‍, ഡിസംബര്‍ 2011 ലക്കങ്ങളില്‍ പ്രസിദ്ധീരിച്ചികരിച്ചിട്ടുണ്ട്‌. അത്‌ വായിക്കുവാന്‍ www.soulandvision.blogspot.com)

Anonymous said...

ഈ ഇരുപതൊന്നാം നൂറ്റാണ്ടിലും ഈ വക തരികിടയോ?വിശുദ്ധന്മാരെ കോടിപതികലക്കിയാല്‍ അവരുടെ പവ്വര്‍ കൂടുമോ?
ഊഹാപോഹങ്ങള്‍ നിറുത്തിയാല്‍ ഒള്ള വിശ്വാസം നിലനിറുത്താന്‍ സാധിച്ചേക്കും .അധികമായാല്‍ അമൃതും വിഷമാകും.
പണക്കാരന്‍ വലിയ കുര്‍ബാന ചൊല്ലിച്ചാലും,പാവപ്പെട്ടവന്‍ ഹൃദയം തുറന്നു അപേക്ഷിച്ചാലും ദൈവം കേള്‍ക്കും.
അവിടെ നമ്മുടെ രസീട് നോക്കിയല്ല ദൈവം അനുഗ്രഹം ചൊരിയുന്നത്.തേങ്ങയാണോ.ചിരട്ടയാണോ ഉടച്ചത് എന്ന്
ദൈവം നോക്കുകയില്ല.അതൊക്കെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്തിട്ട് എന്ത് ഫലം?പകരം ചെറുതായി
പ്രാര്‍ത്ഥിക്കുകയും പാവങ്ങളെ തിരിച്ചറിഞ്ഞു സഹായിക്കുക.നിങ്ങള്‍ ഓരോര്തര്‍ക്കും അതിന്റെ ഫലവും,അനുഗ്രഹവും,
സമാധാനവും ലഭിക്കും.പണം കൊണ്ടല്ല,പ്രവര്തികൊണ്ട് നിങ്ങള്‍ ഗുണം കാട്ടുക---ചെയ്യുക.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇ പന്ത്രണ്ടു അപോസ്തോലെന്മാര്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

Anonymous said...

ആരും സമ്മതിക്കും. പരിഹാസ്യവും അത്യന്തം വിലക്കുറഞ്ഞതും ആയ രംഗങ്ങള്‍ ആണ് ഗാര്‍ ലാണ്ട് പള്ളിയുടെ അല്ത്താരയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന്.

അള്‍ത്താരയുടെ ഏറ്റവും പരമോന്നത സ്ഥാനത്തു പഹ്ലവി ലിപി സൌകര്യപൂര്‍വ്വം തുടച്ചു മാറ്റി വെടുപ്പാക്കിയ പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കാന്‍ ദൈവശാസ്ത്ര പരമായും, ചരിത്ര പരമായും എന്ത് ന്യായീകരനമാണ് കല്‍ദായമത്തു പിടിച്ച നമ്മുടെ സഭാധികാരികള്‍ക്കു നല്‍കാനുള്ളത്?

കുഴീവെട്ടു ബേബി said...

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു.
അതിനുശേഷം മലയാറ്റൂ൪- മല കയറുന്നവ൪, തോമാസ്ലീഹായെ വിളിക്കുന്നത്- പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല കയറ്റം! പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല ഇറക്കം!

അതല്ലാതെ ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല കയറ്റം! ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല ഇറക്കം! ഇങ്ങനെ ആരും മലയാറ്റൂ൪- മല കയറിയിറങ്ങുബോഴ് വിളിക്കുന്നതും കേട്ടട്ടില്ല. പിന്നെ എവിടന്ന് നിന്നാണ് തോമാസ്ലീഹാക്ക് ക്ലാവ൪ കിട്ടിയത്. ഈ ക്ലാവ൪ തോമാസ്ലീഹാ എന്ന് ഉദേശിക്കുന്നത് പൗവ്വത്തിനേയാണോ!

പത്തൊന്‍പതാം നൂറ്റാണ്ട് വരെ കൊടും വനമാഉഇരുന്ന ഒരുസ്ഥലത്ത് ഇത്രവലിയ ഒരു മലയുടെ മണ്ടക്ക് എന്തിനു കയറിയെന്നു ചോദിച്ചാല്‍ , കഥയില്‍ ചോദ്യമില്ലായെന്നാവും ഉത്തരം. ആ കുരിശിപ്പോ എവിടാനാവോ?

Anonymous said...

DEAR FR ജോജി കണിയംപടി..

ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് .
.
അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി കൂതി നക്കി ഗുണ്ടകളെ ഉപയൊജിചൂ സ്വന്തം
ജനത്തെ തമ്മിലടിപ്പിച്ച്‌ മാറിനിന്ന് ചോരഉറ്റി കുടിക്കുന്ന ചെന്നാ ആണ് താങ്ങള്‍ .

പള്ളി പണി കഴിഞ്ഞു , ദയവായി GARLAND ഇടവകയില്‍ നിന്ന് മാറിതരുക ...

താങ്ങളുടെ വ്രതികെട്ട മുഖം കാണുന്നത്e വരെ ഞങ്ങള്‍ ഇടവകക്കാര്‍ക്ക് അറtപ്പാണ് ...ഡോളറിനു വേണ്ടി സ്വന്തം അമ്മയെ പോലും കൂട്ടി കൊടുകുന്നവന്‍ ...സെക്സ് രോഗി സക്കറിയ , വിഡ്ഢി ജോജിയക്കാള്‍ എത്രയോ ഭേതം!!!!
താങ്ങള്‍ക് താമരകുരിശു കള്ളത്തരത്തില്‍ പിടിപ്പിക്കനെ കഴിവുള്ളു !!! വേറെ ഒന്നിനും കൊള്ളില്ല !! , എല്ലാ മഞ്ഞ പത്രങ്ങളിലും കാശുകൊടുത്തു
സ്വയം പൊക്കി ,പൊക്കി എഴുതിയാലും എല്ലാവര്ക്കും അറിയാം താങ്ങള്‍ വെറും വിഡ്ഢി ജോജി ആണെന്ന് !!!!

ഇനിയും ഇവിടെ ഡോളറിനുവേണ്ടി , കടിച്ചുതുങ്ങി കിടക്കതെ പാല രൂപതയിലെ കഴിവുള്ള അച്ഛന്മ്മര്‍ക്ക് അവസരം കോടുക്കു!!!!

Anonymous said...

പ്രസംഗിക്കുവാ൯പോകുബോള്‍ മാത്രം തള൪ന്നിരുന്ന് പ്രസംഗിക്കുന്ന ചിക്കാഗോ രാജാവ്, ഇന്തൃയിലെക്ക് മാസത്തിലൊരിക്കയിലെങ്കിലും സവാരിഗിരി നടത്തുബോള്‍ ക്ഷീണ മില്ല.

ഇപ്പോളിതാ ഈ കുട്ടിരാജാവ് കേരളത്തില്‍, കാക്കനാട്ടില് സവാരിഗിരി.

കൂടുതല്‍ നുണ പറയുന്നതുകൊണ്ടാണോ, പ്രസംഗിക്കുബോള്‍ മാത്രം ബിഷപ്പ് അങ്ങാടിയത്ത് ഇരുന്ന സവാരിഗിരി ഗിരി.

chettayi said...

നേര്സുമാരുടെ സമരം പൊളിക്കാന്‍ കത്തോലിക്കാ സഭ നടത്തിയ പ്രകടനം വിശ്വാസികള്‍ പൊളിച്ചു. ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത‍ ആണ് ഇത്. വിശദ വിവരങ്ങള്‍ക്ക് കാണുക:

http://www.marunadanmalayalee.com/mminnerpage.aspx?newsid=65398

നേര്സുമാരില്‍ ഭൂരി ഭാഗവും കുഞ്ഞാടുകള്‍ തന്നെ എന്ന് ഓര്‍ക്കാതെ ഇത്രക്കും തരം താണ പ്രവര്‍ത്തി ചെയ്ത സഭ അധികാരികളുടെ കുതന്ത്രം പൊളിക്കാന്‍ നാട്ടിലെ ഡോളര്‍ കയിലില്ലാത്ത സാധാരണ കുഞ്ഞാടുകള്‍ക്ക് സാധിച്ചെങ്കില്‍ ഡോളറും മറ്റും കയ്യിലുള്ള അമേരിക്കന്‍ കുഞ്ഞാടുകള്‍ക്ക് ഇത് പോലെ എന്തു കൊണ്ട് സാധിക്കുന്നില്ല? ആലോചിക്കേണ്ടിയ വസ്തുത തന്നെ. അമേരിക്കയിലുള്ളവരെ വെറുതെ വാചക കസര്‍ത്ത് നടത്താന്‍ അല്ലാതെ എന്തിനു കൊള്ളാം!

Anonymous said...

Extremely important

ലോകമേമ്പാടുമുള്ള സിറോ -മലബാര്‍ സഫയുടെ പള്ളികളില്‍ കൈകരന്മാരെ തിരഞ്ഞെടുക്കുന്നത് അതാത് പള്ളികളിലെ പോതുയോകമാണ്...
പക്ഷെ ST THOMAS GARLAND TEXAS ല്‍ മാത്രം കാനോന്‍ നിയമം എല്ലാം തെറ്റിച്ചു FR കണിയംപടി സ്വന്തം വീടിനും, നാട്ടുകാര്‍കും കൊള്ളാത്ത വാലാട്ടി പട്ടികളെ മാത്രം അയാള്‍
നേരിട്ട് നിയമിക്കുന്നു.. കാനോന്‍ നിയമത്തിനു ഒരു പുല്ലുവിലയും കൊടുകാതെഉള്ള FR JOJI കണിയംപടികെതിരെ നമ്മള്‍ ഇടവകക്കാര്‍ ഒറ്റകെട്ടായി
പ്രതികരികുക, പ്രതിഷേതം നേരിട്ട് അറിയിക്കക ..അദേഹത്തിന്റെ അറിവില്ലായ്മയെ തിരുത്തുക ...ദയവായി താഴെകാണുന്ന വിലാസത്തില്‍
പരിശുത സിംഹാസനത്തിനു എഴുതുക അവര്‍ തീര്‍ച്ചയായും നന്ദി പറഞ്ഞു മറുപടി അയകാറുണ്ട് . http://www.vatican.va/

Anonymous said...

ബഹുമാനപെട്ട ജോജിഅച്ചാ..

താങ്ങള്‍ എല്ലാവരോടും, എല്ലാ പാര്‍ടികളിലും, പറയുമായിരുന്നു, മറ്റു അചെന്മാരെ പോലെ അല്ല ,കൃത്യം മൂന്ന് വര്‍ഷം തികയുമ്പോള്‍ ഞാന്‍ ഇവിടുന്നു TRANSFER ഏടുത്തു
പോകുംഎന്ന് .പള്ളി പണി തീര്‍ന്നാലും ഇല്ലേലും ,എന്നിട്ട് ഇപ്പൊള്‍ താങ്ങള്‍ പറഞ്ഞത് പോലെ മൂന്നു വര്‍ഷമായി , വാക്ക് പാലിക്കുമോ ? പാലാ രുപതയിലെ മറ്റുള്ള അച്ചെന്‍മാര്‍ക്ക് അവസരം കൊടുക്കുമോ?

അതുപോലെ, താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്? താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല , അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും

, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!
!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

കുഴീവെട്ടു ബേബി said...

പ്രസംഗിക്കുവാ൯പോകുബോള്‍ മാത്രം തള൪ന്നിരുന്ന് പ്രസംഗിക്കുന്ന ചിക്കാഗോ രാജാവ്, ഇന്തൃയിലെക്ക് മാസത്തിലൊരിക്കയിലെങ്കിലും സവാരിഗിരി നടത്തുബോള്‍ ക്ഷീണ മില്ല.

ഇപ്പോളിതാ ഈ കുട്ടിരാജാവ് കേരളത്തില്‍, കാക്കനാട്ടില് സവാരിഗിരി.

കൂടുതല്‍ നുണ പറയുന്നതുകൊണ്ടാണോ, പ്രസംഗിക്കുബോള്‍ മാത്രം ബിഷപ്പ് അങ്ങാടിയത്ത് ഇരുന്ന സവാരിഗിരി ഗിരി.

//////////////////////



എടാ പുഴുങ്ങാ , ബിമാനത്തെല്‍ standing ഉണ്ടെന്നുള്ളത് പുതിയ അറിവാ, ഈ തല ലോക്കറില്‍ സൂക്ഷിക്കണം , അല്ലേലെ ആണ്ബോംബുണ്ടാക്കാന്‍ ഉണ്ടാക്കിക്കാന്‍ നെജാബു എടുത്തുകൊണ്ടുപോകും. പൊട്ടന്‍.

Anonymous said...

പത്തൊന്‍പതാം നൂറ്റാണ്ട് വരെ കൊടും വനമാഉഇരുന്ന ഒരുസ്ഥലത്ത് ഇത്രവലിയ ഒരു മലയുടെ മണ്ടക്ക് എന്തിനു കയറിയെന്നു ചോദിച്ചാല്‍ , കഥയില്‍ ചോദ്യമില്ലായെന്നാവും ഉത്തരം. ആ കുരിശിപ്പോ എവിടാനാവോ?
January 11, 2012 6:33 AM

ആദൃം നീ മലയാറ്റൂരില്‍ പോയി മല കയറിയ്ട്ട് വാ മോനേ, ഇന്നിട്ടുതരാം ഉത്തരം.

Anonymous said...

എടാ എക്സ് കമ്മിറ്റി മെമ്പറെ..
തനിക്ക് എന്താട അധികാരം പോയപ്പോള്‍ പ്രശ്നം? അധികാരം ഇല്ലെങ്കില്‍ കാണുന്നതെല്ലാം കുറ്റമാണ് അല്ലെ? അധികാരം തലയ്ക്കുപിടിച്ച താനൊക്കെ അധികാരം ഉണ്ടായോരുന്നപ്പോള്‍ എന്താ ചെയ്തതെന്ന് എല്ലാവര്ക്കും അറിയാം.പള്ളി പണിക്ക്‌ ചുക്കാന്‍ പിടിച്ച അച്ചനെ ഇനിയെങ്കിലും വെറുതെ വിടടെ.താനൊക്കെ ഇടിച്ചു കേറി പൊസിഷന്‍ അടിച്ചുമാറ്റിയത് പരസ്യമാണ് കേട്ടോ.ഇനിയിപ്പോള്‍ പുറത്തിരുന്നു പാര പണി തുടങ്ങിക്കോ.കഷ്ടം.