Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, February 25, 2012

പുറം കടലില്‍ നടന്നത് അറുംകൊലയല്ല

പുറംകടലില്‍ വച്ച് രണ്ടു മുക്കുവര്‍ വെടി കൊണ്ട് മരിച്ചത് ആരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. വള്ളം മുങ്ങിയോ, ചുഴലിക്കാറ്റില്‍ പെട്ടോ ആണവര്‍ മരിച്ചിരുന്നതെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകില്ലായിരുന്നു.

ഏതു വിധത്തിലുള്ള മരണമാണെങ്കിലും മരണം എപ്പോഴും വലിയൊരു ട്രാജഡിയാണ്. മരിച്ചവന്റെ കുടുംബത്തിനു നികത്താന്‍ പറ്റാത്ത ഒരു തീരാ നഷ്ടവും.

Enrica  Lexi  
എന്‍ റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ വമ്പന്‍ എണ്ണക്കപ്പലും സെന്റ്‌ ആന്റണി എന്ന മീന്‍ വള്ളവും തമ്മില്‍ പുറം കടലില്‍ വച്ച് സംഗമിച്ച ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ അരങ്ങേറിയ ദുരന്ത നാടകത്തിന്റെ വിശദാംശങ്ങള്‍ എന്തായിരിക്കാം? അവ എന്തായാലും ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഭടന്മാര്‍ ജെലെസ്റ്റിന്‍, പിങ്കൂ എന്നീ നിര്‍ധന മുക്കുവരുടെ നേരെ തോക്ക് ചൂണ്ടി അവരുടെ ഉന്നം പരിശീലിക്കുകയാ യിരുന്നു എന്ന് തോന്നുന്നില്ല. അതി ദാരുണമായ ഒരു accident  ആയിട്ടെ നിഷ്പക്ഷമതികളായ ആര്‍ക്കും ഈ സംഭവത്തെ വിലയിരുത്താന്‍ ആകൂ.

രണ്ടോ മൂന്നു വര്‍ഷങ്ങള്‍ മുമ്പ് വരെ ചരക്കു കപ്പലുകളില്‍ സുരക്ഷാ സേനകള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് കപ്പല്‍ കൊള്ളക്കാരുടെ ശല്ല്യം അസഹനീയമായി തീര്‍ന്നപ്പോള്‍ മാത്രം ആണ് കപ്പല്‍ കമ്പനികള്‍ സുരക്ഷാ സേനകളെ അഭയം പ്രാപിച്ചത്. അടുത്ത വന്‍ തിരയ്ക്ക് പിന്നില്‍ കപ്പല്‍ കൊള്ളക്കാരാകാം എന്ന ഭീതിയില്‍ കണ്ണും നട്ടിരിക്കുന്ന സുരക്ഷാ സേനയുടെ നോക്കിന്‍ മുനയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട മീന്‍ വള്ളത്തെ അങ്ങനെ തെറ്റിദ്ധരിച്ചു അവര്‍ നിറയൊഴിച്ചു. കപ്പല്‍ക്കാര്‍ക്ക് ഭീഷണി തോന്നത്തക്ക തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങള്‍ മീന്‍ വള്ളം നടത്തിയോ എന്നും നമുക്ക് അറിഞ്ഞുകൂടാ. ഏതായാലും A terrible human error and a tragic accident.

വെടി വച്ച പുക കെട്ടടങ്ങും മുമ്പ് നമ്മുടെ മേജര്‍ ആര്‍ച് ബിഷപ്പ്, പുതുതായി കാര്‍ഡിനല്‍ ആയി ഉയര്‍ത്തപ്പെട്ടു റോമില്‍ ഉണ്ടായിരുന്ന, മാര്‍ ആലഞ്ചേരി മേല്കീഴു നോക്കാതെ പ്രശ്നത്തിലേക്ക് എടുത്തു ചാടി. കാര്‍ഡിനല്‍ ആയതോടെ നയതന്ത്രജ്ഞനും ആയി എന്ന ഉത്മാദത്തില്‍ ആകാം അദ്ദേഹം അത് ചെയ്തത്. ലോക സ്റ്റേജില്‍ ഹീറോ ആകാന്‍ കിട്ടിയ അവസരം അദ്ദേഹം ഒട്ടും പാഴാക്കിയില്ല. Ajenzia  Fides എന്ന വാര്‍ത്താ ഏജന്‍സി ക്ക് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വിടുവായത്തരങ്ങള്‍ ഇരുത്തം വരാത്ത ഒരു നേതാവിന്റെ എടുത്തു ചാട്ടമായിട്ടെ ഞങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ Ajenzia  Fides  പറഞ്ഞത് മുഴുവന്‍ പച്ച ക്കള്ളവും കാര്‍ഡിനല്‍ നെ കരി തേച്ചു കാണിക്കുവാന്‍ കരുതിക്കൂട്ടി ചില താല്‍പ്പര കക്ഷികള്‍ ഒപ്പിച്ച പണിയും ആണെന്ന് അദ്ദേഹവും കൂട്ടരും പറയുമ്പോള്‍ ആരാണ് യഥാര്‍ഥത്തില്‍ കള്ളം പറയുന്നത് എന്ന് വ്യക്തമാണ്.
ഈ അനുഭവത്തില്‍ നിന്നും മാര്‍ ആലന്ചെരിയും അതുപോലെ തന്നെ നമ്മുടെ മറ്റു സഭാതലവന്മാരും പഠിക്കേണ്ട ഒരു പാഠമുണ്ട്‌. അതായത് മേലാല്‍ വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെട്ടു സ്വന്തം വാല് മുറിക്കരുത്.  ആത്മീയവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുക തന്നെ വേണം. ഇവയുമായി ബന്ധപ്പെട്ടതല്ലാത്ത ലോക കാര്യങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുവാന്‍ പരിചയ സമ്പന്നരായ നയ തന്ത്രജ്ഞര്‍ നമുക്കുണ്ട്. അല്ലെങ്കില്‍ നിയമവും കോടതികളും ഉണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. 

വാല്‍ക്കഷ്ണം: വെടി കൊണ്ട് മരിച്ച ജെലസ്റ്റിന്‍റെ മൃത ശരീരം കുഴിയില്‍ വച്ചു അവസാനത്തെ തൂമ്പ മണ്ണിട്ട്‌ ഉറപ്പിക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്‍റെ ഭാര്യ ഇറ്റലിക്കാരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തിരിക്കുന്നു. അതിനെപ്പറ്റി പിന്നീട്. 

  

6 comments:

Anonymous said...

കൂപ്പിടിട്ട് ഷെക്ക് ചെയുന്നതിലും കഷ്ടമാണല്ലൊ, മേജര്‍ ആര്‍ച് ബിഷപ്പ്, പുതുതായി കാര്‍ഡിനല്‍ ആയി റോമില്‍ ഉയര്‍ത്തിയപ്പോഴുണ്ടായ തൊപ്പിയുടെ ഭാരം കൊണ്ടാണോ, ലാറ്റീ൯ കാര് പതവി കൊടുത്തതുകൊണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടാണോ മീ൯ പിടുത്തകാരെ കൂപ്പിടിട്ട് ഷെക്ക് ചെയത് കടലില്‍ തളളി മുക്കിയതാണോ വെടി വച്ച പുക കെട്ടടങ്ങും മുമ്പ് നമ്മുടെ മേജര്‍ ആര്‍ച് ബിഷപ്പ്, Ajenzia Fides എന്ന വാര്‍ത്താ ഏജന്‍സി ക്ക് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വിടുവായത്തരം.

Anonymous said...

എന്‍ റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ വമ്പന്‍ എണ്ണക്കപ്പലും സെന്റ്‌ ആന്റണി എന്ന മീന്‍ വള്ളവും തമ്മില്‍ പുറം കടലില്‍ വച്ച് വെറപ്പിച്ച് കൂപ്പിടിട്ട് ഷെക്ക് ചെയ്പ്പിച്ച് കഷ്ടത്തിലാക്കിയ മേജര്‍ ആര്‍ച് ബിഷപ്പ്, കല്‍ദായ ബീകരുടെ ഹീറോയും ക്രസ്തൃാനികള്‍ക്ക് പേരുദോഷം വരുത്തിവെച്ച മേജര്‍ ആര്‍ച് ബിഷപ്പിന് പുതുതായി കാര്‍ഡിനല്‍ ആയി റോമിലെ ലാറ്റീ൯ പതവിയും കൂട്ടി ഹരിച്ച് നോക്കിയാ൯ ക്രസ്തൃാനികളുടെ പൊളളയായ ഒരു നേതാവ് കപ്പല് പോലത്തേ ശരീരം ചില്ല് കൂപ്പി പോലത്തേ മനസ്. ഇത് രണ്ടും കൂടി ഷെക്ക് ചെയ്താല്‍ പൊട്ടി തെറി മാത്രം മിച്ചം. ഇതാണോ ഇദേഹത്തിന് കിട്ടിയ കാര്‍ഡിനല്‍ പദവി.

Anonymous said...

ഇറ്റലിയുടെ സമ്മര്‍ദത്തിന്‌ വഴങ്ങില്ല: ആന്റണി

തിരുവനന്തപുരം: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറ്റലിയുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി.

സംഭവം പ്രതിഷേധാര്‍ഹമാണ്‌. ശക്‌തവും ഫലപ്രദവുമായി കേസ്‌ കൈകാര്യം ചെയ്യുന്ന സംസ്‌ഥാന സര്‍ക്കാരിനു കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയുണ്ട്‌. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്‌ നടപടികള്‍ മുന്നോട്ടുപോകും. ഇവിടുത്തെ നീതിന്യായ സംവിധാനം സ്വതന്ത്രവുമാണ്‌. അന്വേഷണം ശരിയായ ദിശയിലാണെന്നും ആന്റണി പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പ്‌ സംസ്‌ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലാകുമോയെന്ന ചോദ്യത്തിന്‌, അക്കാര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും മുഖ്യമന്ത്രിയുടെയും അഭിപ്രായമാണു തനിക്കെന്ന്‌ ആന്റണി പ്രതികരിച്ചു.

Anonymous said...

കടലിലെ കൊലപാതകം: 10 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച ഇറ്റാലിയന്‍ കപ്പല്‍ ഉടമകള്‍ 10 ലക്ഷം രൂപ കൂടി കെട്ടിവയ്‌ക്കണമെന്ന്‌ ഹൈക്കോടതി. ആക്രമണത്തിനിരയായ ബോട്ടിന്റെ ഉടമ ഫ്രെഡ്‌ഡി നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌ .

Anonymous said...

All those who do cut and paste on other malayalam news papers...

You dont have to do these hard work.
We can and are able to read directly from its original source. Why you need to flood this blog.

Anonymous said...

Interesting Observations

http://www.orkut.co.in/Main#CommMsgs?cmm=111009&tid=5711822787458097380