Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, March 16, 2012

നമ്മുടെ സഭാധികാരികള്‍ക്കു എന്ത് പറ്റി?

തണ്ടിന്‍റെയും മുഷ്ക്കിന്‍റെയും അധികാരത്തിമിര്‍പ്പിന്‍റെയും ലജ്ജിപ്പിക്കുന്ന കഥകളുടെ കര്‍ത്താക്കളായി ഒട്ടു മുക്കാലും സീറോ മലബാര്‍ സഭാധികാരികള്‍  മാറിയിരിക്കുകയാണ്. നിസ്സഹായരും നിര്‍ധനരും നിരുപദ്രവകാരികളുമായ വിശ്വാസികളുടെ മേല്‍ കേരളത്തിലെ ചില മെത്രാന്മാരും വൈദീകരും കുതിര കയറുകയും മൃത ശരീരങ്ങളെ പാഠം പഠിപ്പിക്കുവാന്‍ ശ്രമിക്കുകയും  ചെയ്യുമ്പോള്‍ തന്‍റെ കല്‍ദായ ബീജം പാകുവാന്‍  അമേരിക്കന്‍ വിശ്വാസികളെ നിര്‍ദാക്ഷിണ്യം കൂട്ടബലാല്‍സംഗം ചെയ്യുകയാണ് ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത്.


അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ നമ്മുടെ അധികാരികള്‍ ഒരിക്കലും തയ്യാറല്ല എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇരിഞ്ഞാലക്കുട രൂപതയില്‍  നടന്ന സംഭവം. പാലാ രൂപതയില്‍ അരങ്ങേറിയ കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍റെ ദുരന്ത നാടകത്തിന്‍റെ ഓര്‍മ്മ  കെട്ടടങ്ങും  മുമ്പ് തന്നെയാണ്  ഇരിങ്ങാലക്കുടയില്‍ കൂട്ടാട്ടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസിന്റെ കദന കഥയ്ക്ക് തിരശീല ഉയരുന്നത്. ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും അതിന്റെ ഘടകങ്ങളായ സ്വതന്ത്ര അല്‍മായ  സംഘടനകളും അന്തരിച്ച കുട്ടപ്പന്റെ കഥ ലോക മനസാക്ഷിക്ക് മുമ്പില്‍ എത്തിക്കുന്നതിക്കുന്നതില്‍ പ്രശംസനീയമായി വിജയിച്ചപ്പോള്‍ കൂട്ടാട്ടി പൌലോസിന്റെ കഥയിലെ വില്ലന്മാരായ പുളിങ്കര സെന്റ് മേരീസ് പള്ളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയാക്കിയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ രണ്ടാം പ്രതിയാക്കിയും ഐ.പി.സി. 297 വകുപ്പനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച കുറ്റത്തിന് പോലീസിനെക്കൊണ്ട് കേസേടുപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുകയാണ്. ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, അനുകമ്പയുടെയും ഉത്തമ ദൃഷ്ടാന്തങ്ങള്‍ ആയി നീതിക്ക് വേണ്ടി പോരാടുന്ന യോദ്ധാക്കക്കളായി കര്‍മ്മ രംഗത്തിരങ്ങിയിരിക്കുന്ന ധീരരായ പോരാളികളെയാണ് ജോയന്റ് ക്രിസ്ത്യന്‍ കൌണ്‍സിലിലും അതിന്റെ ഘടകസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരില്‍ ഞങ്ങള്‍ കാണുന്നത്. 

കൂട്ടാട്ടി പൌലോസ് കഥയിലെ പ്രധാന വില്ലന്‍ ഇരിഞ്ഞാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനെപ്പറ്റി സന്ദര്‍ഭവശാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ അദ്ദേഹത്തിന്‍റെ ചീഞ്ഞ, നീച മനസ്സിലേക്കുള്ള ചൂണ്ടുപലകകളാണ്. തന്‍റെ ബാച്ചിലെ ഏറ്റവും കഴിവ് കെട്ട പുരോഹിതന്‍ എന്നാണു അദ്ദേഹത്തിന്‍റെ ചില സഹപാഠികള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എങ്കിലും കാര്യസാധ്യത്തിനായി ചങ്ങനാശ്ശേരിയിലെ അന്തി ക്രിസ്തുവിനു തന്‍റെ ആത്മാവ് വില്‍ക്കാന്‍ അദ്ദേഹം ഒരിക്കലും അമാന്തിച്ചിരുന്നില്ല. നന്ദി സൂചകമായി പരിശുധാത്മാവിനോട് ശിപാര്‍ശ ചെയ്തു ഒരു മെത്രാന്‍ തൊപ്പിയും മാര്‍ പവ്വത്തില്‍ അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. 


കല്‍ദായ വിരുദ്ധ രൂപതയായ ഇരിങ്ങാലക്കുടയില്‍ മാര്‍ കണ്ണൂക്കാടനേപ്പോലെയുള്ള ഒരു നിഷ്ഗുണനെ മെത്രാനായി അവരോഹിക്കാന്‍ സാധിച്ചത് പാവത്തിലിന്റെ വലിയൊരു നേട്ടമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. നന്ദി സൂചകമായി മേജര്‍ ആര്‍ച് ബിഷപ്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പവ്വത്തിലിനു കൂട്ട് നിന്നതുകൊണ്ട് മാര്‍ ആലഞ്ചേരി എന്ന കൊടും കല്‍ദായ വാദിയെ തല്സ്ഥാനത്തെക്ക് തിരഞ്ഞെടുക്കുവാന്‍ പരിശുദ്ധാത്മാവ് കൃപയായി. പരിശുധാത്മാവിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് മാര്‍ പവ്വത്തിലിന്റെ കള്ളക്കളികളും കുതിരക്കച്ഛവടവും മാര്‍ കണ്ണൂക്കാടന്റെ കുതികാല്‍ വെട്ടലും ആയിരുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.

സീറോ മലബാര്‍ വോയ്സിനെ തെറി ബ്ലോഗ്‌ എന്ന് മാത്രം വിളിക്കുവാന്‍ PPO  (Pray, Pay & Obey) ക്കാരായ ക്ലാവര്‍ രോഗികള്‍ ചിക്കാഗോ രൂപതാധികാരികളുടെ അനുഗ്രഹാശിസ്സുകളോടെ നടത്തി, കുറ്റി വട്ടത്തില്‍ മാത്രം മേയുന്ന പശുവിനെപ്പോലെ സ്വന്തം കുടുംബത്തില്‍ മാത്രം പ്രചാരമുള്ള ഒരു ബ്ലോഗില്‍ ഒന്ന് രണ്ടു മാസം മുമ്പ് ഒരു ജന്മദിനാശംസ കണ്ടു.  മറ്റാര്ക്കുമല്ല. മാര്‍ കണ്ണൂക്കാടന്. അതിന്റെ ഉള്ളുകള്ളികള്‍  അന്ന്വേഷിച്ചപ്പോള്‍ രസകരമായ ചില പുതിയ അറിവുകള്‍ ഞങ്ങള്‍ക്ക് കിട്ടി. ഇരിഞ്ഞാലക്കുട രൂപതയില്‍ പെട്ട ഏതെങ്കിലും ദേവാലയങ്ങളില്‍ ക്ലാവര്‍ കുരിശോ, ക്ലാവര്‍ ഏറ്റിയ നിലവിളക്കോ കണ്ടാല്‍ അത് വെഞ്ചരിക്കുന്ന ഫോട്ടോ എടുത്തു മേല്‍പ്പറഞ്ഞ ബ്ലോഗിന് അദ്ദേഹം അയച്ചു കൊടുക്കും അത്രേ. രൂപതാസ്ഥാനത്തു നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അറിവനുസരിച്ച് പൊട്ടക്കുളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണ് അദ്ദേഹം. സ്വന്തം ഫോട്ടോ ആ വിഡ്ഢി ബ്ലോഗില്‍ കണ്ടു ആത്മനിര്‍വൃതി അടയുകയാണ് അദ്ദേഹത്തിന്‍റെ സ്ഥിരം പണി.


കൂട്ടാട്ടി പൌലോസിന്റെ പ്രശ്നം ഒരു പ്രശ്നം തന്നെയാണ്. തലയൂരാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും.  വിഡ്ഢി ബ്ലോഗുമായുള്ള കല്‍ദായ-സ്നേഹ സല്ലാപം കുറെ നാളേക്ക് നിറുത്തി സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടത് ചെയ്യുവാനുള്ള വെളിവ് ബിഷപ്‌ കണ്ണൂക്കാടന് പരിശുദ്ധാത്മാവ് കൊടുക്കട്ടെ. ഇക്കാര്യത്തില്‍ മാര്‍ പവ്വത്തിലിനേക്കാള്‍ ജോയന്റ് ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ ശിപാര്‍ശ യായിരിക്കും കൂടുതല്‍ ഫലപ്രദം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 

    





17 comments:

Anonymous said...

കുണ്ണക്കാടനും കള്ളരങ്ങട്ടും കുറെ നാള്‍ ഗോതമ്പ് ഉണ്ട തിന്നട്ടെ. എന്നാലെ ശേരിയാകൂ. കൂട്ടത്തില്‍ വേണമെങ്കില്‍ ആ വാലാട്ടി പട്ടികളും കിടക്കട്ടെ. പരിശുധാല്മാവിന്റെ പേരും പറഞ്ഞു പണിയെടുക്കാതെ വിയര്‍ക്കാതെ വിശ്വാസികളെ കൊള്ള ചെയ്തു ജീവിക്കുന്ന സുഖിമാന്മാര്‍!

Anonymous said...

don't you have anything else to say. It is all the same topic

Anonymous said...

ചത്ത ശവത്തേ വിലപേശുന്ന ശവം തീനികളിലുളലവരാണോ കുണ്ണക്കാടനും കള്ളരങ്ങട്ടും.

Anonymous said...

എവിടെയാണ്, ശാശേരി സാമിയുടെ കോപ്പേല്‍ പളളിയിലെ അല്‍ത്താരയില്‍ വെച്ച് അധികപ്രസംഗം നടത്തിയ വീഡിയോ?
March 16, 2012 10:22 AM
Anonymous said...

ഫാ.ശാശ്ശേരിയേ പേടിപ്പിക്കാ൯ പറഞ്ഞതാണെന്നറിയാം. ഈ പറഞ്ഞ വീഡിയോ നിങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നുവെങ്കില്‍ പണ്ടെക്കും പണ്ടെ ബ്ലോഗില് വന്നേനേ. ഓല പാബിനേ പേടിപ്പിക്കുന്നതുപോലെ ഫാ.ശാശ്ശേരിയേ പേടിപ്പിക്കല്ലേ. പേടിച്ചുപോകും, മദ്രാസിലെ മോനേ പേടിപ്പിക്കല്ലേ.

Anonymous said...

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാട൯
ഒരു കൊച്ചു ബില്ലാടനോ?

Anonymous said...

"don't you have anything else to say. It is all the same topic"

It is a very important and relevant topic and it needs more discussion. This article has more information on the topic. Why are you upset about that. If the person died is your brother will you be talking like this?. Or are you upset because the article is pointing at the root cause of all these issues, the anti-Christ based in Changanassery?

Soul and Vision said...

Dear Blog-master
You may please publish the following article (in part A, B and C).
Regards
George Katticaren, Editor, Soul and Vision
Part A
താമരകുരിസ്സു വെറും കെട്ടുകഥ
Author: George Katticaren, Editor, Soul and Vision.
സിറോമലബാര്‍ സഭ 2011-2012 പ്രേഷിതവര്‍ഷമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി തോമാസ്ളീഹായുടെ പൈത്റ്കത്തില്‍ വിശ്വസിക്കുന്നവരാണ്‌ കേരളത്തിലെ സിറോമലബാര്‍ വിശ്വാസികള്‍.. തെളിവുകളുടെ അഭാവത്താല്‍ ചരിത്രകാരന്മാര്‍ പല ഘട്ടങ്ങളായി പല വിവാദങ്ങള്‍ സൃഷ്ട്ടിച്ചുവേങ്കിലും തോമാസ്ളീഹാ കേരളത്തില്‍ വന്നുവേന്നുള്ള നമ്മുടെ വിശ്വാസത്തെ ആര്‍ക്കും അപകടപ്പെടുത്തുവാന്‍ പറ്റിയിട്ടിയില്ല.പലപ്പോഴും കേള്‍ക്കുന്ന ഒരു പല്ലവി: നമ്മള്‍ തോമാസ്ളീഹായുടെ ആള്‍ക്കാരാണ്‌. ചെറു പ്രായത്തില്‍ ലത്തീന്‍ റീത്തില്‍പ്പെട്ട ഉറ്റമിത്രങ്ങളുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ പരിഹസിക്കുന്നത്‌, നിങ്ങള്‍ മുക്കുവന്‍ പത്രാസിന്റെ ആള്‍ക്കാരും ഞങ്ങള്‍ തോമാസ്ളീഹായുടെ ആള്‍ക്കാരുംമാണെന്നാണ്‌. അതെല്ലാം ഇന്ന്‌ ഓര്‍ക്കുബോള്‍ ലജ്ജ തോന്നുന്നു.അന്ന്‌ നമുക്കു കിട്ടിയ ശിക്ഷണം അതാണ്‌. ഈ വിഭാഗിയമനോഭാവത്തിന്‌ ഇന്നും വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇതെല്ലാം
വിണ്ടും കാണുമ്പോള്‍ പരിതപിക്കുവാന്‍ മാത്രമെ കഴിയുകയുള്ളു.
പക്ഷെ തോമാസ്ളീഹാ ഭാരതത്തില്‍ വന്നത്‌ യേശുവിന്റെ സന്ദേശം പകരുവാനാണെന്നുള്ള കാര്യം നാം മറക്കുന്നു..പത്രോസ്സ്ളീഹാ വേറെ തോമാസ്ളീഹാ വേറെ എന്നു ചിന്തിക്കുന്നതിനേക്കാലേറെ ക്രിസ്തുവാണ്‌ നമ്മുടെ കേന്ദ്രബിന്ധുവെന്ന്‌ ഈ പ്രേഷിതവര്‍ഷത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഉത്തമം. യേശുവിനും അദ്ദേഹം പഠിപ്പിച്ച സിദ്ധാന്ത ങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതിലേറെ അദ്ദേഹത്തിന്റെ സന്ദേശവുമായി വന്ന വി.തോമാസ്ളീഹാക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രവണതയാണ്‌ കാലകാലങ്ങളില്‍ സിറോമലബാര്‍ സഭയില്‍ കണ്ടുവരുന്നത്‌. അത് എന്തുകൊണ്ട്‌? ദൈവശാസ്ത്രജ്ഞന്മാര്‍ ഉത്തരം പര്രയേണ്ട കാര്യങ്ങളാണിവ. ഇതിന്റെ പുറകിലുള്ള സ്ഥാപിത താല്‍പര്യങ്ങള്‍ എന്താണ്‌?

Soul and Vision said...

Part B
താമരകുരിസ്സു വെറും കെട്ടുകഥ
Author: George Katticaren, Editor, Soul and Vision.
റോമിന്റെ നിയമങ്ങളൊന്നും അതായത്‌ പത്രോസിന്റെ നിയമങ്ങളൊന്നും തോമാസ്ളീഹായുടെ ആള്‍ക്കാര്‍ക്കു ബാധകമല്ലായെന്ന സഭാതാല്‍പര്യം സംരക്ഷിക്കുവാനാണോ? അതുകൊണ്ടല്ലേ 48 കൊല്ലം കഴിഞ്ഞിട്ടും അല്‍മായരെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ സഭാധികാരികള്‍ ഇന്നും നടപ്പിലാക്കാതെ അവഗണിക്കുന്നത്‌? ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തില്‍ പണ്ടത്തെ വിശ്വാസികളായ അജ്ഞാ നികള്‍ ഇന്ന്‌ സഭാംഗങ്ങളായ ജ്ഞാനികളായി മാറിയ അന്തരം ആര്‍ക്കും വിസ്മരിക്കുവാന്‍ പറ്റുകയില്ലല്ലോ? ഇത്‌ വിസ്മരിക്കുന്നതുകൊണ്ടല്ലേ സഭയിലുടനീളം സംഘര്‍ഷങ്ങളും അസമാധാനവും പടര്‍ന്നു പന്തലിക്കുന്നത്‌. താമലോകത്തിന്റെ എല്ലാ കോണിലും സഭാധികാരികള്‍ നവീകരണത്തിന്റെ ആവശ്യകതയെപറ്റി ഊന്നിപറയുകയും
നവീകരണം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. പക്ഷെ നമ്മുടെ സഭ ഇതിനൊന്നിനും മനസ്സു കാണിക്കുന്നില്ല. വിവിധ തരത്തിലുള്ള ലിറ്റര്‍ജികളും ഐതിഹ്യങ്ങളും സഭാംഗങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിച്ചു അവരെ നയിക്കുവാന്‍ ആഗ്രഹിക്കുന്നു. ലിറ്റര്‍ജിയെ സംബന്ധിച്ചു ബിഷപ്‌ന്മാരുടെ ഇടയില്‍ ഇന്നും ഐക്യധാരണയുണ്ടായിട്ടില്ല. ഇന്ന്‌ പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സൃഷ്ടിക്കുന്നത് മാര്‍തോമ കുരിശാണ്‌.
അവരുടെ ഇടയില്‍ 'താമരകുരിശ്‌' അഥവാ 'ക്ളാവര്‍ കുരിശ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്.
കുടുംബങ്ങളില്‍ പോലും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം നടക്കുന്നുണ്ട്‌. ഈയടുത്തദിവസം നടന്ന സംഭവമാണ്‌ താഴെ വിവരിക്കുന്നത്‌.{}ചങ്ങനാശേരി സ്വദേശിയായ ഭാര്യ ആലുവാ സ്വദേശിയായ ഭര്‍ത്താവിനോട്‌ മെത്രാന്‍ പര്രയുന്ന താമരകിരിസ്സിനെ സ്വീകരിക്കുന്നതാണ്‌ ശരിയെന്നു പര്രഞ്ഞപ്പോള്‍ " അതു ശരിയാണെങ്കില്‍ എന്തിനാണ്‌ എരണാകുളം- അങ്കമാലി അതിരൂപതയിലെ ചങ്കൂറ്റമുള്ള വൈദികര്‍ പൊതുനിരത്തില്‍ ഇറങ്ങി
പ്രതിഷേധം പ്രകടിപ്പിച്ചതു " എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതിന്റെ പേരില്‍ അമേരിക്കയില്‍ ചേരിതിരിഞ്ഞു നടക്കുന്ന കലഹങ്ങളില്‍ പോലീസു ഇടപ്പേടേണ്ട ഗതികേട്‌ പരിതാപകരമാണ്‌.
തോമാസ്ളീഹാവാദത്തിനു മാറ്റുകൂട്ടുവാനും റോമിലെ പൌര്യസ്ത്യസംഘത്തെ വിശ്വസിപ്പിക്കുവാനും സഹായകരമായ ഒരുപാധിയായിരുന്നോ പേര്‍ഷ്യന്‍ കുരിശ്‌? 1547-ല്‍ കണ്ടുകിട്ടിയ ഈ പേര്‍ഷ്യന്‍ കുരിശിനു കൊടുത്ത പേരാണ്‌ മാര്‍തോമാകുരിശ്‌. ഇന്ന്‌ മാര്‍തോമാകുരിശിനെ ബഹുമാനിക്കുന്നവരുണ്ട്‌. ഇത്‌ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയത്തോടു ഭൂരിപക്ഷം സഭാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്‌. കുരിശിനോടുള്ള എതിര്‍പ്പല്ലാ പിന്നയോ പലര്‍ക്കും ക്രൂശിതരുപത്തോടുള്ള വൈകാരിതക ഒന്നു വേര്രെയാണ്‌.

Soul and Vision said...

PartC
താമരകുരിസ്സു വെറും കെട്ടുകഥ
Author: George Katticaren, Editor, Soul and Vision.

'മാര്‍തോമാകുരിശ്‌' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ. പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.
എങ്ങനെയാണ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌. 72 AD യിലാണ്‌ സെ.തോമാസ്‌ കൊല്ലപ്പെട്ടത്‌. ആ സ്ഥലം ഇന്ന്‌ മൌണ്ട്‌ തോമസ്‌ എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല). 6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത്‌ (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം ര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത്‌ കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവ
ശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക്‌ ഇട്ടപേരു San Thoma എന്നാണ്‌. അതായത്‌ City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea ­അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്‌. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്. അസത്യത്തെ വന്ദിക്കുന്നതു പാപമാണ്. എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല. ഇവിടെ സാത്താനാണ്‌ ഭരിക്കുന്നത്‌. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്. ഇതിനെ ശക്തിയായി എതിര്ത്തെ പറ്റു.
അര്‍മേനിയന്‍ ക്രിസ്തിയസമ്സ്ക്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. ഇതിന്റെ തെളിവാണ്‌ ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്, ആലങ്ങാട്‌, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്‌. 52 AD യിലാണ്‌ തോമാസ്ളീഹാ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പര്രയുന്നു. അക്കാലത്തു കുരിശ്‌ പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ്‌ സെ. ഹെലേന ക്രിസ്തുവനെ തറച്ച
കുരിശു കണ്ടെടുക്കുന്നത്‌.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌ . പേര്‍ഷ്യന്‍ കുരിശ്‌ തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.

Anonymous said...

പീഡനം: തമിഴ്‌ നാട്ടില്‍ നിന്നുളള പുരോഹിതന്‍ അറസ്‌റ്റില്‍
:
ഈറോഡ്‌ : അമേരിക്കയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പുരോഹിതനെ തമിഴ്‌ നാട്ടില്‍ നിന്ന്‌ അറസ്‌റ്റു ചെയ്‌തു. റവ. ജോസഫ്‌ പളനിവേല്‍ ജയപാല്‍(57)ആണ്‌ അറസ്‌റ്റിലായത്‌ . ഇദ്ദേഹത്തിനെതിരെ ഇന്റര്‍പോള്‍ വഴി അറസ്‌റ്റ് വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. ഇദ്ദേഹം ഉദ്യോഗമണ്ഡലത്ത്‌ വൈദികനായിരുന്ന ഇദ്ദേഹം 2004 ലാണ്‌ അമേരിക്കയിലെത്തിയത്‌ . 2005 ല്‍ നാട്ടിലേക്ക്‌ മടങ്ങിയ ഇദ്ദേഹം തലവടിയില്‍ സഹവികാരിയായി സേവനം അനുഷ്‌ടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഇന്റര്‍പോളിന്‌ കൈമാറാന്‍ ഈറോഡ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു

Anonymous said...

Does it realy matter {with all the respect to the dead body }where is the dead BODY buried at ? Since JESUS body was buried in KUSAVAN'S land, and still called that place REKTHA PARAMPU. HMM,,,JUST A THOUGHT!

Anonymous said...

The dead body should have been buried at the priests house where his relatives live. CHE... CHE... MANDANMAAR....THEN HE WILL NEVER DO THE SAME MISTAKE IN HIS LIFE LIFE.

Anonymous said...

THEY SHOULD KEPT THE BODY FOR 7 DAYS AND BURIED KANNORKARAN'S LIVING ROOM !

Anonymous said...

Alencherry became mab by some foul play by powathil. This man is a devil.Poor alencherry has faced the full force of ekm priests. In ernakulam we had ash wednesday and no change in liturgy no bema...alencherry is an obedient child in ernakulam his hand held thuni kurishu dissapears when he is in ernakulam.

Anonymous said...

6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത്‌ (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം ര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത്‌ കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവ
ശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക്‌ ഇട്ടപേരു San Thoma എന്നാണ്‌. അതായത്‌ City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea ­അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്‌. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.

Anonymous said...

ലിറ്റര്‍ജിയെ സംബന്ധിച്ചു ബിഷപ്‌ന്മാരുടെ ഇടയില്‍ ഇന്നും ഐക്യധാരണയുണ്ടായിട്ടില്ല. ഇന്ന്‌ പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സൃഷ്ടിക്കുന്നത് മാര്‍തോമ കുരിശാണ്‌.
അവരുടെ ഇടയില്‍ 'താമരകുരിശ്‌' അഥവാ 'ക്ളാവര്‍ കുരിശ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്.

Anonymous said...

ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തില്‍ പണ്ടത്തെ വിശ്വാസികളായ അജ്ഞാ നികള്‍ ഇന്ന്‌ സഭാംഗങ്ങളായ ജ്ഞാനികളായി മാറിയ അന്തരം ആര്‍ക്കും വിസ്മരിക്കുവാന്‍ പറ്റുകയില്ലല്ലോ? ഇത്‌ വിസ്മരിക്കുന്നതുകൊണ്ടല്ലേ സഭയിലുടനീളം സംഘര്‍ഷങ്ങളും അസമാധാനവും പടര്‍ന്നു പന്തലിക്കുന്നത്‌