Author: George Katticaren, Editor, Soul and Vision.
സിറോമലബാര്‍ സഭ 2011-2012 പ്രേഷിതവര്‍ഷമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി തോമാസ്ളീഹായുടെ പൈത്റ്കത്തില്‍ വിശ്വസിക്കുന്നവരാണ് കേരളത്തിലെ സിറോമലബാര്‍ വിശ്വാസികള്‍.. തെളിവുകളുടെ അഭാവത്താല്‍ ചരിത്രകാരന്മാര് പല ഘട്ടങ്ങളായി പല വിവാദങ്ങള്‍ സൃഷ്ട്ടിച്ചുവേങ്കിലും തോമാസ്ളീഹാ കേരളത്തില്‍ വന്നുവേന്നുള്ള നമ്മുടെ വിശ്വാസത്തെ ആര്‍ക്കും അപകടപ്പെടുത്തുവാന്‍ പറ്റിയിട്ടിയില്ല. പലപ്പോഴും കേള്‍ക്കുന്ന ഒരു പല്ലവി: നമ്മള് തോമാസ്ളീഹായുടെ ആള്‍ക്കാരാണ്.
ചെറു പ്രായത്തില്‍ ലത്തീന്‍ റീത്തില്‍പ്പെട്ട ഉറ്റമിത്രങ്ങളുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ പരിഹസിക്കുന്നത്, നിങ്ങള്‍ മുക്കുവന് പത്രാസിന്റെ ആള്‍ക്കാരും ഞങ്ങള്‍ തോമാസ്ളീഹായുടെ ആള്ക്കാരുംമാണെന്നാണ്. അതെല്ലാം ഇന്ന് ഓര്‍ക്കുബോള്‍ ലജ്ജ തോന്നുന്നു.അന്ന് നമുക്കു കിട്ടിയ ശിക്ഷണം അതാണ്. ഈ വിഭാഗിയമനോഭാവത്തിന് ഇന്നും വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇതെല്ലാം
വിണ്ടും കാണുമ്പോള്‍ പരിതപിക്കുവാന്‍ മാത്രമെ കഴിയുകയുള്ളു.
പക്ഷെ തോമാസ്ളീഹാ ഭാരതത്തില്‍ വന്നത് യേശുവിന്റെ സന്ദേശം പകരുവാനാണെന്നുള്ള കാര്യം നാം മറക്കുന്നു..പത്രോസ്സ്ളീഹാ വേറെ തോമാസ്ളീഹാ വേറെ എന്നു ചിന്തിക്കുന്നതിനേക്കാലേറെ ക്രിസ്തുവാണ് നമ്മുടെ കേന്ദ്രബിന്ധുവെന്ന് ഈ പ്രേഷിതവര്ഷത്തില് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞാല്‍ അതാണ് ഉത്തമം. യേശുവിനും അദ്ദേഹം പഠിപ്പിച്ച സിദ്ധാന്ത ങ്ങള്‍ക്കും പ്രധാന്യം നല്കുന്നതിലേറെ അദ്ദേഹത്തിന്റെ സന്ദേശവുമായി വന്ന വി.തോമാസ്ളീഹാക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രവണതയാണ് കാലകാലങ്ങളില്‍ സിറോമലബാര്‍ സഭയില്‍ കണ്ടുവരുന്നത്. അത് എന്തുകൊണ്ട്? ദൈവശാസ്ത്രജ്ഞന്മാര് ഉത്തരം പര്രയേണ്ട കാര്യങ്ങളാണിവ. ഇതിന്റെ പുറകിലുള്ള സ്ഥാപിത താല്പര്യങ്ങള് എന്താണ്?
റോമിന്റെ നിയമങ്ങളൊന്നും അതായത് പത്രോസിന്റെ നിയമങ്ങളൊന്നും തോമാസ്ളീഹായുടെ ആള്‍ക്കാര്‍ക്കു ബാധകമല്ലായെന്ന സഭാതാല്പര്യം സംരക്ഷിക്കുവാനാണോ? അതുകൊണ്ടല്ലേ 48 കൊല്ലം കഴിഞ്ഞിട്ടും അല്മായരെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ സഭാധികാരികള്‍ ഇന്നും നടപ്പിലാക്കാതെ അവഗണിക്കുന്നത്? ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തില്‍ പണ്ടത്തെ വിശ്വാസികളായ അജ്ഞാ നികള്‍ ഇന്ന് സഭാംഗങ്ങളായ ജ്ഞാനികളായി മാറിയ അന്തരം ആര്‍ക്കും വിസ്മരിക്കുവാന്‍ പറ്റുകയില്ലല്ലോ? ഇത് വിസ്മരിക്കുന്നതുകൊണ്ടല്ലേ സഭയിലുടനീളം സംഘര്‍ഷങ്ങളും അസമാധാനവും പടര്‍ന്നു പന്തലിക്കുന്നത്. താമലോകത്തിന്റെ എല്ലാ കോണിലും സഭാധികാരികള്‍ നവീകരണത്തിന്റെ ആവശ്യകതയെപറ്റി ഊന്നിപറയുകയുംനവീകരണം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. പക്ഷെ നമ്മുടെ സഭ ഇതിനൊന്നിനും മനസ്സു കാണിക്കുന്നില്ല. വിവിധ തരത്തിലുള്ള ലിറ്റര്‍ജികളും ഐതിഹ്യങ്ങളും സഭാംഗങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിച്ചു അവരെ നയിക്കുവാന്‍ ആഗ്രഹിക്കുന്നു. ലിറ്റര്‍ജിയെ സംബന്ധിച്ചു ബിഷപ്ന്മാരുടെ ഇടയില്‍ ഇന്നും ഐക്യധാരണയുണ്ടായിട്ടില്ല. ഇന്ന് പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സൃഷ്ടിക്കുന്നത് മാര്‍തോമ കുരിശാണ്. അവരുടെ ഇടയില്‍ 'താമരകുരിശ്' അഥവാ 'ക്ളാവര് കുരിശ് എന്നാണ് ഇത് അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ പോലും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം നടക്കുന്നുണ്ട്. ഈയടുത്തദിവസം നടന്ന സംഭവമാണ് താഴെ വിവരിക്കുന്നത്.{}ചങ്ങനാശേരി സ്വദേശിയായ ഭാര്യ ആലുവാ സ്വദേശിയായ ഭര്‍ത്താവിനോട് മെത്രാന് പര്രയുന്ന താമരകിരിസ്സിനെ സ്വീകരിക്കുന്നതാണ് ശരിയെന്നു പര്രഞ്ഞപ്പോള് " അതു ശരിയാണെങ്കില്‍ എന്തിനാണ് എരണാകുളം- അങ്കമാലി അതിരൂപതയിലെ ചങ്കൂറ്റമുള്ള വൈദികര്‍ പൊതുനിരത്തില്‍ ഇറങ്ങിപ്രതിഷേധം പ്രകടിപ്പിച്ചതു " എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതിന്റെ പേരില്‍ അമേരിക്കയില്‍ ചേരിതിരിഞ്ഞു നടക്കുന്ന കലഹങ്ങളില്‍ പോലീസു ഇടപ്പേടേണ്ട ഗതികേട് പരിതാപകരമാണ്.
തോമാസ്ളീഹാവാദത്തിനു മാറ്റുകൂട്ടുവാനും റോമിലെ പൌര്യസ്ത്യസംഘത്തെ വിശ്വസിപ്പിക്കുവാനും സഹായകരമായ ഒരുപാധിയായിരുന്നോ പേര്‍ഷ്യന്‍ കുരിശ്? 1547-ല്‍ കണ്ടുകിട്ടിയ ഈ പേര്‍ഷ്യന്‍ കുരിശിനു കൊടുത്ത പേരാണ് മാര്‍തോമാകുരിശ്. ഇന്ന് മാര്‍തോമാകുരിശിനെ ബഹുമാനിക്കുന്നവരുണ്ട്. ഇത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയത്തോടു ഭൂരിപക്ഷം സഭാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കുരിശിനോടുള്ള എതിര്‍പ്പല്ലാ പിന്നയോ പലര്‍ക്കും ക്രൂശിതരുപത്തോടുള്ള വൈകാരിതക ഒന്നു വേര്രെയാണ്.
'മാര്‍തോമാകുരിശ്' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ. പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.
എങ്ങനെയാണ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്. 72 AD യിലാണ് സെ.തോമാസ് കൊല്ലപ്പെട്ടത്. ആ സ്ഥലം ഇന്ന് മൌണ്ട് തോമസ് എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല). 6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത് (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം ര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത് കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവ
ശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്‍) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക് ഇട്ടപേരു San Thoma എന്നാണ്. അതായത് City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്കിയ പേരാണ് cross of san Thoma അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്. അസത്യത്തെ വന്ദിക്കുന്നതു പാപമാണ്. എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല. ഇവിടെ സാത്താനാണ് ഭരിക്കുന്നത്. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്. ഇതിനെ ശക്തിയായി എതിര്ത്തെ പറ്റു.
അര്‍മേനിയന്‍ ക്രിസ്തിയസമ്സ്ക്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്‍, ആലങ്ങാട്, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്. 52 AD യിലാണ് തോമാസ്ളീഹാ മലബാര്‍ തീരത്തെതിയതെന്ന് ചരിത്രകാരന്മാര് പര്രയുന്നു. അക്കാലത്തു കുരിശ് പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ് സെ. ഹെലേന ക്രിസ്തുവനെ തറച്ച
കുരിശു കണ്ടെടുക്കുന്നത്.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരിശ് ദൈവചിഹ്നമായി ആദരിക്കപ്പെട്ടത് . പേര്‍ഷ്യന്‍ കുരിശ് തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.
9 comments:
പീഡനം: തമിഴ് നാട്ടില്‍ നിന്നുളള പുരോഹിതന് അറസ്റ്റില്‍
:
ഈറോഡ് : അമേരിക്കയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പുരോഹിതനെ തമിഴ് നാട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. റവ. ജോസഫ് പളനിവേല്‍ ജയപാല്‍(57)ആണ് അറസ്റ്റിലായത് . ഇദ്ദേഹത്തിനെതിരെ ഇന്റര്‍പോള്‍ വഴി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇദ്ദേഹം ഉദ്യോഗമണ്ഡലത്ത് വൈദികനായിരുന്ന ഇദ്ദേഹം 2004 ലാണ് അമേരിക്കയിലെത്തിയത് . 2005 ല്‍ നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം തലവടിയില്‍ സഹവികാരിയായി സേവനം അനുഷ്ടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഇന്റര്‍പോളിന് കൈമാറാന്‍ ഈറോഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു
March 17, 2012 12:46 PM
താമരകുരിസ്സുന്റെ പിറകില്‍ ഒളിച്ചിരുന്ന് രക്ഷപെടാ൯ തമിഴ് നാട്ടില്‍ പോയതായിരിക്കും ഈ പുരോഹിതനായ റവ. ജോസഫ് പളനിവേല്‍ ജയപാല്‍(57).
പൗവ്വത്തില്‍ താമരകുരിസ്സ് ചെങ്ങനാശ്ശേരിലേക്ക് കടത്തിയത് ഈ പുരോഹിത൯ അറിഞ്ഞുകാണുകയില്ല.
San Thoma അതായത് City of St.Thoma.
1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്കിയ പേരാണ് cross of san Thoma
അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.
ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്.
ദൈവജനത്തെ കബളിപ്പിച്ചത്.
എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.
ഇതാണ് ചെപ്പടി വിദ്യ.
ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.
അസത്യത്തെ വന്ദിക്കുന്നതു പാപമാണ്.
'മാര്‍തോമാകുരിശ്' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ.
ഈ നാറിയ മാണിക്ക൯ കുരിശിനേ പൗവ്വത്തി൯ കുരിശ് എന്ന് വിളിക്കുന്നതലെ തലതൊട്ടപ്പ അങ്ങാടിയത്ത് പിതാവേ.
ബിഷപ്പ് അങ്ങാടിയത്ത്, മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര് ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച് കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.
കള്ളകുരിസ്സ് പ്രചരണ കൊള്ളസംഗത്തിന്റെ
തലവനാണ് ബിഷപ്പ് അങ്ങാടിയത്ത്. കര്‍ത്താവിന്റെ
മറ പിടിച്ചു ചെകുത്താനെ വന്ദികുകയും വിശ്വാസികളുടെ
ഡോളര്‍ അടിച്ചു മാറ്റുകയാണ് അദേഹം ചെയ്യുന്നത്.
കള്ളകുരിസ്സ് നശിപ്പിച് ക്രൂസ്സിത രൂപം അവിടെ വക്കുകയാണ്
ഒരു ക്രിസ്ത്യാനിയുടെ കടമ. താമര കുരിസ്സിനെ വന്ദിക്കുവാന്‍
നാം പള്ളിയില്‍ പോകുന്നതു കൊണ്ട് യാതൊരു പുണ്യം
ലഭിക്കുകയില്ല. നേരെ മറച്ചു അത് പാപമാണ്
.ചെകുത്താനെ വന്ദികുന്നതിനു തുല്യമാണ്. പ്രാര്തിക്കുവന്നുള്ള
സമയം നാം പാഴാക്കുന്നു.
നമ്മുടെ വിഷയം കള്ള കുരിശ്ശിനെ മാറ്റി ക്രൂശ്ശിതരുപത്തിലേക്ക് തിരിയണോമെന്നാണ്. നമ്മുടെ സന്താനങ്ങളെ ക്രൂശ്ശിത രൂപത്തെപറ്റി പഠിപ്പിക്കുക അതാണ് ക്രിസ്ത്യാനികളുടെ കടമ.
ലൈംഗിക പീഡനം: ഇന്റര്‍പോള്‍ അന്വേഷിച്ചുവന്ന പുരോഹിതന് അറസ്റ്റില്‍ ഇതുമായി ബന്ധപെട്ട, തമിഴിലുള്ള ഒരു വീഡിയോ ചുവടെ .http://www.youtube.com/watch?v=Sy67G7g3Deo&feature=player_embedded#!
തോമ്മാസ്ലിഹായെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ
എന്ന ജപം ചെല്ലുവാന്പഠിപ്പിച്ചത് Chnagnacherry യിലെ റിട്ടയേര്‍ഡ് ബിഷപ്പാണ് എന്നാണ് പുതിയ തിയറി.
കുറച്ചു നേരം മുന്ബോട്ടു നോക്കി കുരിസ്സു വരക്കാനും അതിനു ശേഴം പുറം തിരിഞ്ഞു കുരിസ്സു വരക്കാനും പഠിപ്പിച്ചത് ഈ റിട്ടയേര്‍ഡ് ബിഷപ്പാണ് . AD 57 ല്‍ അദ്ദേഹം മലയാറ്റൂരിലെ തപോവനത്തില്‍
മഹര്‍ഷി വീരപ്പന് എന്നാണ് അറിയപെട്ടിരുന്നത്
മനുഷ്യരക്ഷയ്ക്ക്വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത്
സഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
Post a Comment