Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 7, 2012

ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ - ഭാഗം 2

അങ്ങനെ മരണ വെപ്രാളത്തില്‍ ലേഡീസ് റൂമില്‍ അകപ്പെട്ടു പോയ ഞാന്‍ ചാന്‍സ് കിട്ടിയതെ പുറത്തു കടന്നു. ഞാനൊന്നു മറിഞ്ഞില്ലേ രാമാ നാരായണ എന്ന മട്ടില്‍ ചെറിയൊരു മൂളിപ്പാട്ടും പാടി പള്ളിക്കത്തെക്ക് പോയി. ഇതെന്തു കൂത്ത് എന്ന മട്ടില്‍ എന്നെ ഫണ്ണി ആയി നോക്കിയ അച്ചാമ്മ ചേച്ചിയെ കണ്ണിറുക്കിക്കാട്ടാനും കൂട്ടത്തില്‍ ഞാന്‍ മറന്നില്ല.



അപ്പോഴേക്കും പള്ളിയകം ഒട്ടു മുക്കാല്‍ നിറഞ്ഞിരുന്നു. ഞാന്‍ ഇത്തമ്മയുടെ വലതുഭാഗത്തായി കുത്തിയിരുന്നു. ഗായക സംഘം മുട്ടിയും തട്ടിയും ഫോര്‍പ്ലേ നടത്തിക്കൊണ്ടിരുന്നു. ഫോര്‍പ്ലേ ഇത്രയ്ക്കു നല്ലതാണെങ്കില്‍ സംഗതി തുടങ്ങുമ്പോള്‍ എന്തായിരിക്കും മേളം എന്നായി എന്റെ ചിന്ത. കൂട്ടത്തില്‍ രണ്ടു ബെഞ്ച്‌ മുമ്പിലിരിക്കുന്ന തരുണീ മണിയുടെ  നഗ്നമായ പുറംതരിശില്‍ തെളിഞ്ഞു നിന്ന ഇരട്ട മറുകിനെ ഓര്‍ത്ത്‌ ഞാനതിന്‍റെ  സൃഷ്ടാവിന് നന്ദി പറഞ്ഞു.

ധ്യാനനിരതനായി കണ്ണുമടച്ചിരുന്ന എന്നെ ഇത്ത തട്ടി വിളിച്ചു. പിറകിലോട്ടു നോക്കിയപാടെ വാളും പിടിച്ചു വെളിച്ചപ്പാട് വരും പോലെ കടവില്‍ ജോസ്. പിറകില്‍ പ്രദിക്ഷണമായി പ്രധാനമായും ഒരു കൂട്ടം വനിതകള്‍. അവര്‍ പാടുന്നുമുണ്ട്. കുരിശിന്റെ വഴി കഴിഞ്ഞു വരുന്നതാണ് എന്ന് ഇത്ത പറഞ്ഞപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത്.

താമസംവിനാ ഗായക സംഘം സജീവമായി. കൊയര്‍ ലീഡര്‍ നെട്ടോട്ടം വെപ്രാളപ്പെട്ട് ഓടുകയാണ്. കൂട്ടിലിട്ട വെരികിനെപ്പോലെയോ ചങ്ങലക്കിട്ട കുരങ്ങിനെപ്പോലെയോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.

ഗായക സംഘം രണ്ടു പാട്ടുകള്‍ വീശിക്കഴിഞ്ഞതെ കൂട്ടില്‍ നിന്നും താറാവിന്‍ കുഞ്ഞുങ്ങള്‍ ഇറങ്ങുംപോലെ സങ്കീര്‍ത്തി മുറിയില്‍ നിന്നും ഒരു പറ്റം ചോട്ടാ ശുശ്രൂകള്‍ തുരു തുരാന്നു ഇറങ്ങി വരുന്നു. അതിനു പിന്നില്‍ കടവില്‍, കിഴക്കേ ഭാഗം, കണിയാന്‍ തുടങ്ങിയ മുതുക്കന്‍ ശുശ്രൂമാര്‍. അവര്‍ക്ക് പിന്നില്‍ അച്ചന്മാരും മുഖ്യകാര്‍മ്മികന്‍ മാര്‍ അങ്ങാടിയത്തും.

അപ്പോള്‍ ആദ്യമായി അള്‍ത്താരയിലേക്ക്  നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. അള്‍ത്താരയുടെ ഒത്ത നടുക്ക് തന്നെ ക്രൂശിത രൂപം സ്ഥലം പിടിച്ചിരിക്കുന്നു.

മാര്‍ അങ്ങാടിയത്ത് എന്നെ കൊതിപ്പിക്കുകയാണോ അതോ ഗ്രേ ഗൂസ് എന്നെ വട്ടു തട്ടുകയാണോ എന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ ചടങ്ങുകള്‍ ആരംഭിച്ചു.

അപ്പോഴാണ്‌ ഒരു മിന്നായം പോലെ ആ രൂപം ഞാന്‍ കണ്ടത്. "Most Wanted"  പോസ്റ്ററില്‍ കണ്ടപോലെ ഒരോര്‍മ്മ.  അതെ. അതയാള്‍ തന്നെ. സംശയമില്ല.

ചെങ്ങളം പള്ളിക്ക് ബോംബു വച്ച കല്‍ദായ ഭീകരന്‍ ഫാ. പുതുമന. തന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭാവികളില്‍ നിന്നും പണം പിരിക്കാന്‍ വേഷം മാറി ഇറങ്ങിയിരിക്കുന്ന ലോക പ്രശസ്ത ഡയനാമൈറ്റ് വീരന്‍ നമ്മുടെ ഇടയില്‍.

9 -1 -1 കുത്താന്‍ ഫോണെടുത്ത എന്‍റെ കയ്യില്‍ നിന്നും അത് തട്ടിയെടുത്തു ഇത്തമ്മ അവളുടെ ബാഗിലിട്ടു.

തുടരും.






1 comment:

Anonymous said...

Very good funny story style and content.You are true to your heart since you express your inside too!