Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 7, 2012

എന്‍റെ കുട്ടിക്കാലത്തെ ഈസ്റ്റര്‍

ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌

'ഈസ്‌റ്റര്‍' എന്നൊരു വാക്കു പോലും ഞങ്ങള്‍ കുട്ടിക്കാലത്തു കേട്ടിരുന്നില്ല. ഉയര്‍പ്പ്‌ ഞായറാഴ്‌ച, വലിയ നോമ്പുവീടല്‍ എന്നിങ്ങനെയായിരുന്നു അന്നൊക്കെ പറഞ്ഞിരുന്നത്‌. പരമ്പരാഗത ശൈലിയിലുള്ള ക്രിസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ച എനിക്ക്‌ നോമ്പുവീടല്‍ നല്ല ഓര്‍മകളേ സമ്മാനിച്ചിട്ടുള്ളൂ. അന്നൊക്കെ 50 ദിവസമുള്ള നോമ്പാചരണമാണ്‌. കുറഞ്ഞപക്ഷം 14 ദിവസമെങ്കിലും ആചരിക്കാത്തവര്‍ വിരളമായിരുന്നു. അക്കാലത്തെ രുചിയേറിയ വിഭവങ്ങളുടെ ഓര്‍മകളാണ്‌ നോമ്പുവീടല്‍ എന്നു കേള്‍ക്കുമ്പോള്‍ ഇന്നും മനസില്‍.
അന്നൊക്കെ ഈസ്‌റ്ററിനു തലേന്നുതന്നെ കോട്ടയം ചന്തയില്‍ താറാവു വില്‍പ്പനക്കാര്‍ എത്തിച്ചേരാറുണ്ട്‌. കോഴി വളരെ അപൂര്‍വമായിരുന്നു. കോട്ടയത്തെ ക്രിസ്‌ത്യാനികള്‍ക്ക്‌ ഏറെ ഇഷ്‌ടവും താറാവിനെയാണ്‌. നോമ്പിനു ശേഷമുള്ള ആ രുചിക്കൂട്ടിനായി കാത്തിരിക്കുന്നതിലുള്ള സുഖം ഒന്നു വേറെതന്നെയാണ്‌.

ഉയിര്‍പ്പുഞായറാഴ്‌ച വെള്ളയപ്പമായിരിക്കും പ്രഭാതഭക്ഷണം. വെളുപ്പിന്‌ പള്ളിയില്‍ പോയി കുര്‍ബാന കൈക്കൊണ്ടശേഷം വീട്ടില്‍ മടങ്ങിയെത്തുക ഈ വെള്ളയപ്പത്തെ മനസില്‍ ധ്യാനിച്ചാണ്‌. അന്ന്‌ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്ന വെള്ളയപ്പത്തിന്‌ ഒരു പ്രത്യേക സ്വാദാണ്‌. ഇതിനൊപ്പം പ്രശസ്‌തമായ 'താറാവ്‌ സ്‌റ്റൂ' കൂടിയാകുമ്പോള്‍ സംഗതി കുശാല്‍. അന്നത്തെ ദിവസം പുറത്തേക്ക്‌ യാത്രകളൊന്നും അനുവദിച്ചിരുന്നില്ല. കുട്ടികളായ ഞങ്ങള്‍ക്ക്‌ ഓടിച്ചാടിക്കളിക്കുന്നതിനും വിലക്കുണ്ട്‌. പക്ഷെ വീട്ടുകാര്‍ കണ്‍വെട്ടത്തുനിന്നു മാറാന്‍ ഞങ്ങള്‍ കാത്തിരിക്കും. തക്കം നോക്കി പുറത്തിറങ്ങി കളിക്കാനായി.

രാവിലെയുള്ള പ്രത്യേക വിഭവത്തിനു ശേഷം ഉച്ചയ്‌ക്കുമുണ്ട്‌ മറ്റൊരു സദ്യ. ഊണിനൊപ്പം മീനും ആട്ടിറച്ചിയും. വിഭവസമൃദ്ധമാണെങ്കിലും പന്നി, പശു എന്നിവ അടുപ്പിക്കാറില്ലായിരുന്നു. പന്നിയിറച്ചി എന്നു കേള്‍ക്കുന്നതു പോലും അറപ്പാണ്‌. കോഴിയും വിരളം. മീന്‍ നിര്‍ബന്ധമായിരുന്നെങ്കിലും 'വരവ്‌ മീന്‍' വാങ്ങാറില്ല. ആറ്റുമീന്‍ തന്നെ ധാരാളം. നോമ്പ്‌ സമയത്ത്‌ മുട്ട, പാല്‍, തൈര്‌, മോര്‌ എന്നിവയൊന്നും തൊടുക പോലുമില്ല. മറ്റ്‌ ആഘോഷങ്ങളില്‍ നിന്നൊക്കെ പാടേ വിട്ടുനില്‍ക്കും.

ഞങ്ങളുടെ വീട്ടിലും അച്‌ഛനമ്മമാരുടെ തറവാടുകളിലും ഉയിര്‍പ്പു ദിനത്തില്‍ മദ്യം വിളമ്പുന്നത്‌ തീര്‍ത്തും നിഷിദ്ധമായിരുന്നു. ഇന്നും അതൊരു പവിത്രമായ ആചാരമായി തുടരാനാണ്‌ ഞാന്‍ താത്‌പര്യപ്പെടുന്നത്‌. പക്ഷെ നന്നായി മദ്യപിക്കാനുള്ള ദിനമായാണല്ലോ പലരും ഇന്ന്‌ ഈസ്‌റ്ററിനെ കാണുന്നത്‌.

ഇക്കാലത്ത്‌ സ്വത്വം നഷ്‌ടപ്പെടുത്തിയുള്ള ആഘോഷങ്ങളാണ്‌ ഏറെയും. യഥാര്‍ഥത്തില്‍ എല്ലാ ക്രിസ്‌ത്യാനികളും പണ്ടത്തെപ്പോലെ 50 ദിനനോമ്പ്‌ ആചരിക്കേണ്ടതാണ്‌. മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള ഉപാധിയാണത്‌. നോമ്പുകാലത്ത്‌ ആഹാരനിയന്ത്രണത്തിലൂടെ ലഭിക്കുന്ന പണം ഒരു നേരം പോലും ആഹാരം കഴിക്കാനില്ലാത്ത പാവപ്പെട്ടവര്‍ക്കു നല്‍കിയാല്‍ ജീവിതം ധന്യമാകും.

ഇന്ദ്രിയങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ മനസിനെയും നിയന്ത്രിക്കാമെന്നാണ്‌ ഭഗവദ്‌ഗീത അടക്കമുള്ള മതഗ്രന്ഥങ്ങളില്‍ പറയുന്നത്‌. അതു തന്നെയാണ്‌ ഈസ്‌റ്റിന്റെ നോമ്പാചരണത്തിന്റെയും തത്വം. ക്രിസ്‌ത്യാനികള്‍ നൊയമ്പുവീടല്‍ ദിനം അതിന്റെ ചിട്ടവട്ടങ്ങളോടെ പാവനമായി ആചരിക്കണമെന്നാണ്‌ എന്റെ പക്ഷം. അല്ലാതെ കണ്ടതെല്ലാം കഴിച്ച്‌ മദ്യപിച്ച്‌ മദോന്‍മത്തനായി ജീവിതം നശിപ്പിക്കാനുള്ള ദിനമല്ല ഈസ്‌റ്റര്‍.

5 comments:

Anonymous said...

പെസഹ ദിവസം സസ്ശേരി അച്ഛന്റെ കുഞ്ഞു നാളില്‍ ഉണ്ടാക്കിയ അപ്പത്തിന്റെയും പാലിന്റെയും വര്‍ണന കേട്ടപ്പോള്‍ ഈയുള്ളവന്‍ ചിന്തിച്ചു ഇപ്രാവശ്യം നല്ലതു എന്തൊക്കെയോ അച്ഛന്റെ നേത്രുത ത്തില്‍ ഉണ്ടാക്കിയത് കഴിക്കാമെന്ന് പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാണ്ടി ഷിബു ഉണ്ടാക്കിയ പരിപ്പ് ചാറില്‍ പഴവഉം സര്ക്കാര യും യിട്ടതിനു പകരംപുതിയ കൊക്കികള്‍ ലേതാ ജിയും ബാബു ജിയും ഇപ്രാവശ്യം സേമിയ പായസത്തിലെ നുടില്സ് എടുത്തു കളഞ്ഞു ബാക്കി പാല് ആണ് കൊണ്ട് വന്നത് എന്ന് ഒരു സ്പൂണ്‍ കുടിച്ചപ്പോള്‍ മനസിലായി .എന്തായാലും ഒരു സ്പൂണ്‍ സേമിയപാല് എല്ലാവര്ക്കും കുടിച്ചു നിര്‍വൃതി അടയെണ്ടി വന്നു ചിലര്‍ അത് അത് മണത്തു ചിലര്‍ തൊട്ടു നോക്കി ! എന്തായാലും നസ്രാണികള്‍ അപ്പം കുട്ടാ കണക്കിന് കൊണ്ട് വന്നതിനാല്‍ അത് ഉണ്ടാക്കാന്‍ അറിയാത്ത കുറെ പേര് ബാക്കി കുട്ടാ കണക്കിന് വീട്ടിലോട്ടു വാരികെട്ടി. . പാലാക്കാരോ ചങ്ങനാസേരിക്കാരോ ഇവന്മാരെയൊക്കെ ഈ പണി ഒന്ന് പഠിപ്പിച്ചു കൊടുത്താല്‍ കൊള്ളാം അടുത്ത വര്ഷം എങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാമോ സസ്ശേരി ?

Anonymous said...

ഇന്നലത്തെ സസ്ശേരി അച്ഛന്റെ പ്രേസങ്ങതില്‍ പറഞ്ഞപോലെ എന്റെ കൂടെ ഉണ്ടും ഉറങ്ങിയും നടന്നവര്‍ എന്നെ തള്ളി പറഞ്ഞു എന്നെ അറിയില്ല എന്ന് പറഞ്ഞു എല്ലാവരും എന്നെ കുരിശില്‍ കയറ്റാന്‍ കൂട്ട് നിന്ന് ഒറ്റി കൊടുത്തു എന്ന് പറഞ്ഞത് രണ്ടു വര്ഷം മുന്‍പ് ഈ മട് ബെഹയില്‍ നിന്ന സജി അച്ഛനെ കുറിച്ച് ആയിഒരുന്നോ എന്ന് പെട്ടന്ന് ഓര്‍ത്തു പോയി , ഇന്നും ആ ഫോടോ വലിച്ചു കീറാന്‍ സസ്സെരിയും കൂട്ടിനില്ലേ എന്ന് ഓര്‍ത്തപ്പോള്‍ ഈ സംസാരം വെറും പാഴ് വാക്കുകള്‍ അല്ലെ എന്ന് തോന്നിപോയി.

Anonymous said...

കൊപ്പെളില്‍ വയസന്‍ മാരുടെ കാലു കഴുകി കാലു മുത്തി പാരിതോഷികം ആയി പുടവ കൊടുത്തത് .വരാന്‍പോകുന്ന പൊതുയോഗത്തില്‍ അച്ഛന് എതിര് പറയാതെ ഇരിക്കാന് വേണ്ടി ഇറക്കിയ ഫാദര്‍ സസ്സേരിയുടെ പുതിയ നമ്പര്‍ അല്ലെ ഇത് എന്ന് പെട്ടന്ന് പര്സുതാല്മാവ്‌ തോന്നിപ്പിച്ചതുപോലെ തോന്നിപോയി .കൊപ്പെന്മാരോടും പരിസുദ്ദല്മാവ്‌ സംസാര്‍ക്കാന്‍ തുടങ്ങി എന്ന് ഓര്‍ത്താല്‍ കൊള്ളാം

Anonymous said...

പിന്നെയും ചില കോപ്പെന്മാര്‍ക്ക് സംശയം

ARCHBISHOP ANDREWS THAZHATH OF TRISSUR WASHES 12 AIDS PATIENTS FEET AT PERINGANDOOR GRACE HOME



താഴത് പിതാവ് 12 അച്ചന്മാരുടെ കാലു കഴുകുന്ന ഫോട്ടോക്ക് മുകളില്‍ കൊടുത്ത വാര്‍ത്ത . അപ്പോള്‍ ഈ അച്ചന്മാര്‍ക്ക് ആണോ എയിഡ്സ് ബാധിച്ചത്

Anonymous said...

In Hinduism, the Peacock is associated with Saraswati, a deity representing benevolence, patience, kindness, compassion and knowledge. Peacock is also the mount of Hindu God of war Murugan. The peacock is the steed of Kartikay, the brother of Ganesha. Similar to Saraswati, the Peacock is associated with Kwan-yin in Asian spirituality. Kwan-yin (or Quan Yin, Guanyin) is also an emblem of love, compassionate watchfulness, good-will, nurturing, and kind-heartedness. Legend tells us she chose to remain a mortal even though she could be immortal because she wished to stay behind and aid humanity in their spiritual evolution.

സിനിമ മോസം ആയാല്‍ തിയേറ്റര്‍ തള്ളി പൊളിക്കുന്ന സംസ്കാര0 ഉള്ള തമിഴനെ ഒരിടതിര്യുന്നു തിന്നുകയും തിരിഞ്ഞു ഇരുന്നു അത് വിസര്‍ജിക്കുകയും ചെയ്യുന്ന തമിഴനെ മയിലോ കുയിലോ സിവളിങ്ങമോ പള്ളിയില്‍ വെച്ചാല്‍ എന്ത് തോന്നും ! ഇപ്പോള്‍ തമിഴനാണ് നമ്മുടെ കല്ടായക്കാരുടെ ദൈവം തമിഴ് നാട് പള്ളി മുഴുവന്‍ മയില്‍ കയറ്റുക എന്നിട്ട് ആകുമ്പോള്‍ എണ്ണം കൂടും എന്നിടാകാം നമ്മുക്ക് കേരള തിലേക്കു മയിലിനെ കയറ്റാന്‍ . സവം കെട്ടി തൂക്കി എന്ന് പറഞ്ഞ മഹാനായ വൈദീകാന്‍ പറഞ്ഞതിന് എതിരായി ആണ് ഇന്നലെ സസ്ശേരി കുരിസിനെ മാറോട് അണച്ച് പ്രാര്തിച്ചതും പ്രേസങ്ങിച്ചതും ! സസ്സെരിക്ക് മുല്ല പൂമ്പൊടി എട്ടു കിടക്കും കല്ലിനും ഉണ്ടാകും ഒരു സൌരഭ്യം എന്ന് പറഞ്ഞ പോലെ കൊപ്പെന്‍ മാരുടെ കൂടെ കുരിസിനെ പല പ്രാവശ്യം വനഗിയ സസ്സെരിക്ക് പ്രത്യേകം നന്ദി പറയേണ്ടി ഇരിക്കുന്നു .

കൊപ്പെളില്‍ ഇന്നലെ കുരിസു രൂപത്തില്‍ നിന്നും ആ തുണി മാറ്റിയപ്പോള്‍ ഉണ്ടായ ഫീലിംഗ് ഒന്ന് പറഞ്ഞു അറിയിക്കാന്‍ പറ്റില്ല അതിനു കാരണം ആക്കിയ സജി അച്ഛനെ ഒരിക്കലും മറക്കാന്‍ പറ്റില്ല , പാവം ഗാര്ലണ്ടിലെ ഹത ഭാഗ്യര്‍ ! ക്ലാവരിനെ എത്ര പ്രാവശ്യം മുതി കാണും ആ ഹത ഭാഗ്യര്‍ !