Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, April 10, 2012

കോപ്പെലില്‍ ഞാന്‍ വിരി കയറ്റിയിരിക്കും - 25000 ഡോളര്‍ ബെറ്റ് - ഫാ ശാശ്ശേരി


കോപ്പെലില്‍ നിന്നും പോകുന്നതിനു മുമ്പ് താന്‍ അവിടെ ക്ലാവര്‍ കുരിശും വിരിയും കയറ്റുമെന്നു ഫാ ശാശ്ശേരി. സംശയമുണ്ടെങ്കില്‍ 25000  ഡോളര്‍ ബെറ്റ് വയ്ക്കാനും തയ്യാര്‍, അദ്ദേഹം വെല്ലു വിളിച്ചു.


മമ്മൂട്ടി ലുക്കിനും പഞ്ചാര പുഞ്ചിരിക്കും പിറകില്‍ കടുത്തൊരു കല്‍ദായ ഹൃദയത്തെയാണ്‌ ഫാ. ശാശ്ശേരി വിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. കാലവും താരവും നോക്കി പലപ്പോഴും അദ്ദേഹം തന്റെ തനി നിറം പുറത്തു കാട്ടിയിട്ടുമുണ്ട്.

ചിക്കാഗോയില്‍ വച്ച് മാര്‍ ആലഞ്ചേരി യുടെ അധ്യക്ഷതയില്‍ കൂടിയ രൂപതാ വൈദികരുടെ യോഗത്തില്‍ കല്‍ദായ പക്ഷത്തിന്‍റെ സൂപ്പര്‍  ഹീറോ ആകുവാന്‍ അദ്ദേഹം നടത്തിയ ശ്രമം ആരും എളുപ്പം മറക്കുകയില്ല. അന്ന് കടുത്ത കല്‍ദായ പക്ഷക്കാരല്ലാത്ത രൂപതാ വൈദീകരെ ഈ ബ്ലോഗുമായി ബന്ധമുണ്ടെന്നു ആരോപിച്ചു അദ്ദേഹം അധിക്ഷേപിച്ചു.

കോപ്പെലില്‍ ക്ലാവര്‍ കുരിശു കയറ്റാനുള്ള ഒരു ശ്രമവും ഒരിക്കലും ഉണ്ടാകില്ല എന്ന് പൊതുവേദിയില്‍ വച്ച് ബിഷപ്‌ മാര്‍ അങ്ങാടിയത്ത് ഇടവകക്കാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. പക്ഷെ അതിനുശേഷം വികാരിയായി വന്ന ഫാ. നായ്ക്കം പറമ്പില്‍ന്‍റെ യും ഇപ്പോള്‍ ഫാ ശാശേരിയും  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ മാര്‍ അങ്ങാടിയത്ത് അന്ന് നല്‍കിയ വാഗ്ദാനത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യേണ്ടി വരും. വിവാഹം കഴിഞ്ഞിട്ടും പഴയ കാമുകിയെ മറക്കാന്‍ കഴിയാത്ത പുരുഷനെപ്പോലെയാണ് ഫാ ശാശ്ശേരി. ക്രൂസിഫിക്സ് ആണ് കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില്‍ എങ്കിലും ക്ലാവര്‍ കുരിശാണ് മനസ്സ് നിറയെ.

കോപ്പെലില്‍ വികാരിയായിരിക്കുന്നി ടത്തോളം കാലം ഫാ ശാശ്ശേരി അദ്ദേഹത്തിന്‍റെ കല്‍ദായ സ്വപ്നം തന്റെ ഉടുപ്പിനുള്ളില്‍ തന്നെ ഒളിച്ചു വയ്ക്കുക എന്നാണു ഞങ്ങള്‍ക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ചിക്കാഗോ യൂത്തിനെപ്പറ്റി പരദൂഷണം പറഞ്ഞും മറ്റു തരികിട കാണിച്ചു എങ്ങിനെയും വീഡിയോ ക്യാമറകള്‍ പിടിപ്പിച്ചിട് അതിന്റെ മറവില്‍ ജനങ്ങളെ വെല്ലുവിളിച്ചു തന്റെ തോന്ന്യാസം കോപ്പെലില്‍ നടപ്പാക്കാം എന്ന് അദ്ദേഹം സ്വപ്നം കാണുന്നുണ്ടെങ്കില്‍ അവിടുത്തുകാര്‍ അത് അദ്ദേഹത്തിനു ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദുസ്വപ്നമാക്കി മാറ്റിയിരിക്കും. ക്രൂസിഫിക്സുകാര്‍ കാക്കാശിനു വില കൊടുക്കാത്ത ഒന്നായിരിക്കാം ഈ ശീല. അതേസമയം ക്ലാവര്‍ വാദികള്‍ക്ക് അത് ക്രിസ്തുവിനെക്കാള്‍ വലുതാണ്‌. അങ്ങനെ കല്‍ദായ വാദികളുടെ എല്ലാമായ തിരുശീലക്ക് 25000  ഡോളര്‍ ബെറ്റ് വച്ച ഫാ ശാശ്ശേരി കര്‍ത്താവിന്റെ വിശുദ്ധ അങ്കിക്കുവേണ്ടി ചിട്ടിയിട്ട റോമന്‍ ഭടന്മാരുടെ നിരയിലെക്കാന് താഴ്ന്നിരിക്കുന്നത്. വിശുദ്ധമായ ഒന്നാണ് ഈ വിരി എങ്കില്‍ ഇത്ര ലാഘവത്തോടെ അതിനെ കാണാന്‍ അദ്ദേഹത്തിനു എങ്ങനെ കഴിഞ്ഞു?

ഈ ഞായറാഴ്ച കോപ്പെലില്‍  പൊതുയോഗമാണ്. വെടിയുണ്ടകള്‍ പലതും പായും, പൊട്ടിത്തെറികള്‍ പലതും നടക്കും എന്നൊക്കെ ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.  ഫാ ശാശ്ശേരി എന്തെങ്കിലും വിഡ്ഢിത്തരങ്ങള്‍ പറയാനുള്ള സാധ്യതയും ഞങ്ങള്‍ തള്ളിക്കളയുന്നില്ല. ;പ്രകോപനപരമായ എന്തെങ്കിലും കരുക്കള്‍ അദ്ദേഹം  നീക്കിയാല്‍ അത് അദ്ദേഹത്തിന്‍റെ മുഖത്തു തന്നെ പൊട്ടി ത്തെറിക്കുന്നതിനോടൊപ്പം കൊപ്പെലിനെ പണ്ടത്തേക്കാള്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.



18 comments:

Anonymous said...

Apr 10, 2012 08:52 AM

"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്"


ഫാ.ശാശേരിയുടെ Computer Technology കാരണം, പൊതുയോഗത്തില്‍ E-mail വഴി ചോദൃം വിജയിച്ചതുകൊണ്ട്, ഫാ.ശാശേരിയുടെ പുതിയ അടവ്, കുബസാരിക്കുന്നതിന് മുബ് ചെയ്ത്പോയ പാപങ്ങള്‍ E-mail വഴി ചോദിച്ചുകൂടാ. എന്നാലല്ലേ ഉത്തരം ആലോജിച്ച് തരുവാ൯ സാധിക്കു എന്ന മട്ടിലാണ് ഫാ.ശാശേരിയിപ്പോള്‍!

ഫാ.ശാശേരിയുടെ പുതിയ അടവ്, കഴിഞ്ഞ ശെനിയാഴ്ച രാത്രിയിലെ ഈസ്റ്റ൪ കു൪ബാനയുടെ ഇടക്ക് ഫാ.ശാശേരി, [4 കപൃ൪മാരെ] മാണിക്ക൯ കവറുളള ബൈബിള്‍ ആദൃം കല്‍ദായ രോഗിയായ ഇ൪വിങ്ങിലെ സന്തോഷിനേ മുത്തിച്ചു. അതിന് ശേഷം എഴുന്നിച്ച് പൊക്കി കൊണ്ടുവരുന്ന മാണിക്ക൯ ക്രോസിനേ മുത്തിപ്പിച്ചു അവന് ഇത് എന്താണ് ഫാ.ശാശേരി ചെയ്പ്പിച്ച് പിടികിട്ടാതേ ക്രൂസിഫിക്സില്‍ നോക്കി കണ്ണ് മിഴിച്ച് നിന്നുപോയി..................

.......അഞ്ചാമത്തേ കപൃരായ കൂഞ്ഞുമോനേ മാണിക്ക൯ ക്രോസിനേ ഫാ.ശാശേരി മുത്തിപ്പിക്കാഞ്ഞതെന്തേ?

Anonymous said...

ഫാ .ശാശ്ശേരിക്കു പ്രേതബാധ!
.സീറോമലബാര്‍ യുവജനങ്ങള്‍ കഞ്ചാവു അടിക്കുന്നവര്‍
പുരുഷമാര്‍ വിവാഹം കഴിക്കുന്നത് ഭാര്യയേയും മക്കളെയും അടിമകളാക്കാന്‍

ഇത് പട്ടിയുടെ ജന്മമാണോ? ഒരു വൈദികന് മറ്റൊരു വൈദികന് കണ്ടു കൂടാ

ഇപ്പോള്‍ കോപ്പേലില്‍ നിന്നു വി.അല്‍ഫോസാമ്മ യെ പുറത്താക്കുമെന്ന്

കോപ്പന്മാര്‍ ഈ ചെകുത്താന്‍വികാരിയെ ചങ്ങലക്കിടേണ്ടസമയം അടുത്തുവരുന്നു.

Anonymous said...

ഫാ ശാശ്ശേരിയുടെ കൊബ് കോപ്പ൯മാ൪ ഒടിക്കാതിരുന്നാല്‍ ഭാഗൃം!

കോപ്പെലില്‍ നിന്നും പോകുന്നതിനു മുമ്പ് താന്‍ അവിടെ ക്ലാവര്‍ കുരിശും വിരിയും കയറ്റുമെന്നു ഫാ ശാശ്ശേരി. സംശയമുണ്ടെങ്കില്‍ 25000 ഡോളര്‍ ബെറ്റ് വയ്ക്കാനും തയ്യാര്‍, അദ്ദേഹം വെല്ലു വിളിച്ചു.

Anonymous said...

25000 ഡോളര്‍ ബെറ്റ് വയ്ക്കാനും തയ്യാര്‍, ഇത് ശബളമോ, കിബളമോ ഫാ ശാശ്ശേരി.

Anonymous said...

25000 ഡോളര്‍ നോട്ടുകൊടുത്താല്‍,
താമരകുരിശും ശീലയും കൂടേ പോരും...!

അത് കണ്ട് കണ്ടിചേബേ..........
25000 ഡോളര്‍ നോട്ടുകൊടുത്താല്‍,
താമരകുരിശും ശീലയും കാപ്പയുടെ ഉള്ളില്‍, മറഞ്ഞിരിക്കും....

Anonymous said...

Please publish the complete minute details of pothuyogam as and when happens. Your reports are more reliable than minutes which can be referred in future also. Very useful.

Anonymous said...

"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്. കൊടുത്തത് കിട്ടിയത് ഫാ.ശാശേരി, കിട്ടിയത് കപ്യാര്മാ൪ക്ക്"


ഫാ.ശാശേരിയുടെ Computer Technology കാരണം, പൊതുയോഗത്തില്‍ E-mail വഴി ചോദൃം വിജയിച്ചതുകൊണ്ട്, ഫാ.ശാശേരിയുടെ പുതിയ അടവ്, കുബസാരിക്കുന്നതിന് മുബ് ചെയ്ത്പോയ പാപങ്ങള്‍ E-mail വഴി ചോദിച്ചുകൂടാ. എന്നാലല്ലേ ഉത്തരം ആലോജിച്ച് തരുവാ൯ സാധിക്കു എന്ന മട്ടിലാണ് ഫാ.ശാശേരിയിപ്പോള്‍!

ഫാ.ശാശേരിയുടെ പുതിയ അടവ്, കഴിഞ്ഞ ശെനിയാഴ്ച രാത്രിയിലെ ഈസ്റ്റ൪ കു൪ബാനയുടെ ഇടക്ക് ഫാ.ശാശേരി, [കപൃ൪മാരെ] മാണിക്ക൯ കവറുളള ബൈബിള്‍ ആദൃം കല്‍ദായ രോഗിയായ പാതിയച്ഛന്‍റെ സഹോദരനായ ഇ൪വിങ്ങിലെ സന്തോഷിനേ മുത്തിച്ചു. അതിന് ശേഷം എഴുനുളളിച്ച് പൊക്കി കൊണ്ടുവരുന്ന മാണിക്ക൯ ക്രോസിനേ മുത്തിപ്പിച്ചു അവന് ഇത് എന്താണ് ഫാ.ശാശേരി ചെയ്പ്പിച്ച് പിടികിട്ടാതേ ക്രൂസിഫിക്സില്‍ നോക്കി കണ്ണ് മിഴിച്ച് നിന്നുപോയി. രണ്ടാമത്തേ കപൃരിനേ മുത്തിപ്പച്ചു. അതും കല്‍ദായ രോഗിയായ CV ജോയിയായിരുന്നു. അവനും ഒരു പിടിക്കിട്ടാതെ വായ്യ പൊളിച്ചു നിന്നു. മൂന്നാമത്തേ കപൃരിനേ മുത്തിപ്പച്ചു. അവ൯ കല്‍ദായ രോഗിയല്ല. പക്ഷേ അവനോട് ഫാ.ശാശേരി കു൪ബാനയ്ക്ക് മുബ് പറഞ്ഞുകൊടുത്തു കാണണ്ണം. [ആലപുറം ജെയ്ക്കപ്പ്] എല്ലാം അറിയാവുന്ന മട്ടിലാണ് മൂന്നാമത്തേ കപൃര് മുത്തിയത്. നാലാമത്തേ കപൃര് XXXനെ കൊണ്ട് ഫാ.ശാശേരി മുത്തിപ്പിക്കാ൯ ശ്രേമിച്ചു. കല്‍ദായ രോഗിയാ XXX ജോസി ഫാ.ശാശേരിയോട് ചോദിച്ചു. എന്താണിത്. ഫാ.ശാശേരി എന്നിടും മത്തിപ്പിച്ചു. കല്‍ദായ രോഗികളായാ മൂന്ന് കപൃര്മാ൪ക്കും ഫാ.ശാശേരിയുടെ പുതിയ അടവ് പിടികിട്ടിയില്ല, പക്ഷേ കല്‍ദായ രോഗിയല്ലാത്ത ആലപുറം ജെയ്ക്കപ്പിന് എല്ലാം പിടികിട്ടിയത് കോപ്പലിലെ കു൪ബാനക്ക് വന്ന ജെനങ്ങള്‍ക്കും പിടികിട്ടിയില്ല എന്താണ് ഫാ.ശാശേരിയുടെയും ആലപുറം ജെയ്ക്കപ്പിന്‍റെയും അട്ടിമറിയുടെ പിന്നില്‍! ഫാ.ശാശേരിക്ക്, കോപ്പലിലെ ജെനങ്ങളേ മാണിക്ക൯ ക്രോസിനേ കൊണ്ട് മുത്തിപ്പിക്കാ൯ സധിക്കുകയില്ല എന്ന് അറിയാവുന്നതുകൊണ്ട് കോപ്പലിലെ കപൃര്മാ൪മാരെ കൊണ്ട് മാണിക്ക൯ ക്രോസിനേ കൊണ്ട് മുത്തിപ്പിച്ചു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്നതുപോലെയല്ലെ ഫാ.ശാശേരി കോപ്പലിലെ ജെനങ്ങളുടെ അടുത്ത് പറ്റാത്തത് കോപ്പലിലെ കപൃര്മാരുടെ അടുത്ത് എടുത്തത്. അഞ്ചാമത്തേ കപൃരായ ജോസഫ്നേ മുത്തിക്കണത് കണ്ടില്ല.

Anonymous said...

ഞായറാഴ്ച തന്നെ ശാസ്സേരിയുടെ ശവമടക്കും കൂടി നടത്താനുള്ള എര്പാട് ചെയ്യുന്നത് നന്നായിരിക്കും.

Anonymous said...

ഫാ.സാശേരി സൂപ്പര്‍ മാ൯ ആകുവാന്‍ ശ്രേമം!

ചിക്കാഗോയില്‍ വച്ച് മാര്‍ ആലഞ്ചേരി യുടെ അധ്യക്ഷതയില്‍ കൂടിയ രൂപതാ വൈദികരുടെ യോഗത്തില്‍ കല്‍ദായ പക്ഷത്തിന്‍റെ സൂപ്പര്‍ വാള്‍മാട്ടോ സൂപ്പര്‍ ടാ൪ഗറ്റോ അതല്ലെങ്കില്‍ സൂപ്പര്‍ മാ൯ ആകുവാന്‍ അദ്ദേഹം നടത്തിയ ശ്രമം ആരും എളുപ്പം മറക്കുകയില്ല.

Anonymous said...

"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്!
കൊടുത്തത് ഫാ.ശാശേരി!
കിട്ടിയത് കപ്യാര്മാ൪ക്ക്"
കണ്ട് നിന്നത് ജെനം!

Anonymous said...

25000 ഡോളര്‍ ബെറ്റ് വയ്ക്കാനും തയ്യാര്‍, ഫാ.ശാശേരി വെല്ലു വിളിച്ചു.

ഫാ.ശാശേരി വെല്ലു വിളിച്ചത് തെറ്റോ ശെരിയോ!

വൈദികനായ ഫാ.ശാശേരി വെല്ലു വിളിച്ചത് തെറ്റാണ്.

Anonymous said...

ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.
ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചുകൊ് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.

പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരുവിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു . മറശീലകൊ് കര്‍ത്താവിന്റെബലീപീഠം അവര്‍വീും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്.

കോപ്പമാര്‍ ഈസ്റ്റര്‍ egg നുപകരം ചീഞ്ഞമുട്ട എറിയാതിരുന്നത് ഫാ.ശാശേരിയുടെ ഭാഗ്യം.

ഈ കള്ളകത്തനാര്‍ ആള് പിശകാണ്. മോനെ ദിനേശാ ഈ പരിപ്പ് കോപ്പമാരുടെ ഇടയില്‍

വേവുകയില്ല.

Anonymous said...

കോപ്പമാര്‍ പണിയിച്ചപള്ളിയില്‍ വിരിതൂക്കുമെന്ന് ഒരു കള്ളകത്തനാര്‍ വെല്ലു വിളിച്ചു.
കുറഞ്ഞ സംഖ്യക്കൊന്നുമല്ലാ ബെറ്റ്. 25000 ഡോളറിന്. കുടുംബത്ത് ജനിച്ച പുരോഹിതര്‍ ആരും തന്നെ ഇത്തരം നാറിത്തരം ചെയ്യുകയില്ല.
മാണികത്തനാര്‍ ചോദിച്ചതുപോലെ ഈ കള്ളകത്തനാര്‍ ഫാ.ശാശേരിയുടെ തന്ത പണിയിച്ചതാണോ കോപ്പമാരുടെ പള്ളി? ഈ കത്തനാര്‍ അടുത്തദിവസങ്ങളില്‍ വിവരം അറിയും..ഈ കളി നല്ലതിനല്ല കെട്ടോ! കോപ്പമാര്‍ ചുട്ട മറുപടി തരേി വരും

Anonymous said...

മാണികത്തനാര്‍ ചോദിച്ചതുപോലെ ഫാ.ശാശേരിയുടെ തന്ത പണിയിച്ചതാണോ കോപ്പമാരുടെ പള്ളി? കോപ്പമാര്‍ പണിയിച്ചപള്ളിയില്‍ വിരിതൂക്കുമെന്ന് ഈ കള്ളകത്തനാര്‍ 2500 ഡോളറിന വെല്ലുവിളിച്ചിരിക്കുന്നു. കോപ്പമാുടെ പള്ളിയില്‍ വിരിതൂക്കുവാന്‍ അനുവദിക്കുകയില്ലന്ന് 50000 ഡോളറിന് കോപ്പമാരുടെ ബെറ്റ്! കള്ളകത്തനാരെ ക്രൂശിത രുപത്തെ തൊട്ടുകളിക്കരുത്! മോനെ ദിനേശാ ഇതു വെള്ളിരിക്കാ പട്ടണമല്ലാ.

Anonymous said...

രണ്ടു വര്ഷം മുന്‍പ് കോപ്പലില്‍ വെച്ച് ഞായറാഴ്ച കു൪ബ്ബാനയുടെ ഇടക്ക് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സഹോദരന്‍ ഫാ.ജോസഫ് ആലഞ്ചേരി പ്രസംങ്ങിച്ചത് ഇപ്രകാരം:

കോപ്പിലെ അല്ത്താരയിലെ ക്രൂശിത രൂപത്തേ നോക്കി, ചത്ത ശവം കെട്ടി തൂക്കിട്ടിരിക്കുന്നു, ദുഃഖവെളളിയായിച്ച ഈ ചത്ത ശവത്തേ റോഡ് മുഴുവ൯ വലിച്ചുനടക്കുന്നു എന്നു പറഞ്ഞതും; കഴിഞ്ഞ വ൪ഷം ദുഃഖ ശെനിയാഴ്ച്ച വൈകിട്ട് മറ്റോരു നാടോടി കല്ദായ അച്ഛ൯ പ്രസംഗത്തില്‍ പറഞ്ഞത് യേശുക്രിസ്തുവിന്‍റെ ഉയ൪പ്പിന് മുബ് ഉളളത് എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ട് വെച്ചാല്‍ മതിയെന്നും.

ഡോളറിനു വേണ്ടി എന്ത് അങ്ങാടിതരവും പറയുവാന്‍ മടി കാണിക്കാത്ത വൈദികരും അങ്ങാടി ബിഷപുമാണ്‌ അമേരികയിലെ കേരള കത്തോലികര്‍ക്ക് കിട്ടിയിരിക്കുന്നത്. കല്‍ദായ കള്ളമാരെ, അങ്ങാടികളെ ക്രിസ്തിയ വിശ്വാസത്തെ തോണ്ടാരുതെ!
ഡോളറിനു പകരം വേറെ പലതും കിട്ടിയെന്നിരിക്കും.

Anonymous said...

ഫാ.ശാശേരിക്ക് കോപ്പന്റെ കത്ത്
ഫാ.ശാശേരി,
നുണയില്‍ പൊതിഞ്ഞ കുരിസ്സു സാത്താന്‍ കുരിശാണ്

അതു ജനങ്ങളെ മുത്തിക്കുന്നതു മൂലം സാത്താനെ അവരുടെ ദേഹത്തിലേക്ക് അറിഞ്ഞുകൊണ്ട് കടത്തിവിടുന്ന മഹാപാപം താങ്കള്‍ക്കു എങ്ങനെ ചെയ്യുവാന്‍ കഴിയും? എന്തിനാണ് കുടുംബങ്ങളെ സാത്താന്‍ നിയന്ത്രണത്തില്‍ നശിപ്പിക്കുന്നത്? കര്‍ത്താവിന്റെ നാമത്തില്‍ ളോഹ അണിഞ്ഞ താങ്കള്‍ക്കു എങ്ങനെ സാത്താനെ സേവിക്കാനുള്ള ബുദ്ധിതോന്നി?

കോപ്പമാര്‍ ക്രിസ്തുവനെ ആരാധിക്കുന്നവരാണ്. കര്‍ത്താവിന്റെ മുമ്പില്‍ സാത്താന്റെ ആരാധാകനായ അങ്ങാടി ബിഷപ്പിന്റെ എല്ലുകള്‍ റബറുപോലെ വളഞ്ഞു പോയതും കോപ്പേലില്‍ അദ്ദേഹം ഇരുന്നു സംസാരിച്ചതും താങ്കള്‍ കണ്ടതല്ലേ?

ഈ സാത്താന്‍ കളി അവസാനിപ്പച്ചില്ലങ്കില്‍ താങ്കളുടെ അവസാനവും അതുതന്നെയായിരിക്കും. കാരണം കര്‍ത്താവിന്റെ മുമ്പില്‍ സാത്താന്‍ തലകുത്തുകയേയുള്ളൂ. കര്‍ത്താവിനെ മൂടികെട്ടാനുള്ള താങ്കളുടെ ശ്രമം അവസാനിപ്പിച്ചേ പറ്റു. ഇത് കോപ്പമാരുടെ ഒരു മുന്നറിയിപ്പാണ്. അല്ലങ്കില്‍ കോപ്പമാര്‍ ശാശേരിയുടെ കൊമ്പ്ഒടിച്ചു കളയുമെന്നതില്‍ യാതൊരു സംശയവുമില്ല...

സ്‌നേഹപൂര്‍വം
കോപ്പന്‍

Anonymous said...
This comment has been removed by the author.
Anonymous said...

അമേരിക്കയില്‍ സുറിയാനി പള്ളിയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്നും വരുന്ന അച്ചന്മാര്‍ കുറഞ്ഞ പക്ഷം ഒരു വര്ഷം എങ്കിലും ഏതെങ്കിലും അമേരിക്കന്‍ ലത്തീന്‍ പള്ളിയില്‍ അസ്തെന്തി ആയി ജോലി ചെയ്തു ഇവിടത്തെ രീതികളും സംസ്കാരവും ഇടവക ജനങ്ങളോടുള്ള അമേരിക്കന്‍ വൈദികരുടെ പെരുമാറ്റവും മര്യാദകളും കണ്ടു പഠിച്ചു പരിശീലിക്കണം. എന്നിട്ടേ ഇവടെ ഇടവകയില്‍ ജോലി തുടങ്ങാവൂ. അതില്ലാത്തതിന്റെ കുഴപ്പം ഒത്തിരി ഉണ്ട്. കേരളാവിലെ അധികാരപ്രമാതതയും ഇടുങ്ങിയ മനോഭാവവും, അറിവില്ലായ്മയും ലോകപരിച്ചയത്തിന്റെ കുറവും ഒത്തിരി ഉണ്ട്. ഇവിടെ ഒന്നേ രണ്ടേ എന്ന് പറഞ്ഞു തുടങ്ങുന്ന ഇവിടത്തെ പള്ളി പണി പോര മോനെ ദിനേശാ. ദയവായി എല്ലാ അല്മെനികളും ഈ ആവശ്യം മുന്നോട്ടു വച്ച് അത് നടപ്പാക്കണം.എങ്കില്‍ നമ്മുടെ പള്ളിക്കാര്യവും അച്ഛന്‍ പണിയും എല്ലാവര്ക്കും എളുപ്പമാകും. അല്ലാതെ പിച്ചക്കാരന് ലോട്ടറി അടിച്ചപോലെയവും ഒരു സുപ്രഭാതത്തില്‍ അമേരിക്കയില്‍ വന്നു വീഴുന്ന അച്ഛന്‍.അന്തവും കുന്തവും ഇല്ലാതെ കേരള പോലീസ് കളിക്കും.അമേരിക്കന്‍ പോലീസ് സാറെ എന്ന് വിളിക്കും എന്നാല്‍ കേരള പോലീസ്"സ" മാറ്റി " പു" ചേര്‍ത്ത് "റെ" എന്ന് വിളിക്കും.ഇതാണ് വ്യത്യാസം. ഈ കേരള സ്റ്റൈല്‍ ഭരണം മാറാന്‍ അമേരിക്കന്‍ ട്രെയിനിംഗ് കൂടിയേ കഴിയൂ അച്ചന്മാരെ ,മെത്രാന്മാരെ , യേശുവില്‍ പ്രിയ സഹോദരന്മാരെ. മാറ്റുവിന്‍ ചട്ടങ്ങളെ.അല്ലെങ്കില്‍ "നാറ്റിക്കും" അത് നിങ്ങളെ തന്നെ.
Get well trained in customer care and work ethics in America or face the consequences.Any company in USA fires employees for poor customer care. It should be "zero tolerance" law in our churches also just like sex abuse cases.Jesus was the best in customer care.Learn from Him.