Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 7, 2012

ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍

ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് പോകണമെന്ന് ഇത്തമ്മക്ക് കടുംപിടുത്തം. ആറരക്കു ആണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പാര്‍ക്കിംഗ് ഒരു പേടിസ്വപ്നമായത് കൊണ്ട് നേരത്തെ എത്തണം എന്ന് അവള്‍ക്കു നിര്‍ബന്ധം. 

ജോലി സ്ഥലത്ത് നിന്നും നുണ പറഞ്ഞു നേരത്തെ ഇറങ്ങി. പള്ളിയില്‍ പോകാനാണെന്ന സത്യം പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല. വീട്ടിലെത്തിയപ്പോള്‍ ഉണ്ട് ഇത്ത അണിഞ്ഞൊരുങ്ങി വണ്ടിയില്‍ ഇരിക്കുന്നു.

ഉടനെ വരാം എന്ന് ആംഗ്യം കാണിച്ചിട്ട് വീടിനകത്ത് കയറി. പെട്ടെന്ന് ഡ്രസ്സ്‌ മാറി താഴെ വന്നു. കയ്പ് നീര് വീട്ടില്‍ നിന്നും തന്നെ ആകാം എന്ന് വച്ച് ഗ്രേ ഗൂസില്‍ നിന്നും നേരിട്ട് ഒരു മുപ്പതു സെക്കണ്ട് നീട്ടി വലിച്ചു. മണമടിക്കാതെ മുഖത്തു കൊളോണ്‍ അടിച്ചു.

വണ്ടി ആഞ്ഞു വിടാന്‍ ഇത്തമ്മ. 294  ല്‍ കയറിയപ്പോഴേക്കും വയറ്റില്‍ ഒരു ഇടി മുഴക്കം. ശീല രണ്ടായി കീറുന്നത് പോലെ ഒരു തോന്നല്‍.  ഗ്രേ ഗൂസ് വയറ്റില്‍ കിടന്നു തലകുത്തി മറയുന്നു.  ചതിച്ചല്ലോ ഇത്തമ്മേ, എന്ന് ഞാന്‍. വൈകിട്ട് ഭക്ഷണം ഒന്നും കഴിക്കാഞ്ഞിട്ടായിരിക്കും എന്ന് ഇത്തമ്മ. ആയിരിക്കും എന്ന് ഞാന്‍.

അഞ്ചേമുക്കാലിന് പള്ളിയിലെത്തി. മഷിയിട്ടു നോക്കിയിട്ടും ഒരു പാര്‍ക്കിംഗ് സ്പേസ് കാണാനില്ല. നോക്കിയപ്പോള്‍ മാതാവിന്‍റെ ഗ്രോട്ടോ ഒഴിഞ്ഞമ്പലം പോലെ കിടക്കുന്നു. അതിന്റെ മുമ്പില്‍ തന്നെ പാര്‍ക്ക്‌ ചെയ്തു. മാതാവേ, പോലീസ് ടിക്കറ്റ്‌ തരാതെ കാത്തുകൊള്ളേണമേ എന്ന് ചെറിയൊരു പ്രാര്‍ഥനയും പാസാക്കി.

ഇത്തമ്മ പള്ളിയിലേക്ക് നീങ്ങി.  ഞാന്‍ ബാത്ത് റൂമിലേക്ക്‌ ഓടി.

സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ കക്കൂസ് ഉപയോഗിക്കാനുള്ള ഭാഗ്യം ആദ്യമാണ് ഈയുള്ളവന് ഉണ്ടായത്. നമ്പര്‍ 2  നു രണ്ടു മുറി. വെപ്രാളത്തില്‍ നമ്പര്‍ 1  നു എത്ര എന്ന് എണ്ണാന്‍ വിട്ടു പോയി.

ഭാഗ്യം കൊണ്ട് നമ്പര്‍ 2  ഒരെണ്ണം കാലി. അകത്തു കയറി മേലോട്ട് നോക്കി കുത്തിയിരുന്നു.

അപ്പോഴേക്കും ഗ്രേ ഗൂസ് അതിന്റെ ഗുണം കാണിക്കാന്‍ തുടങ്ങി. ഭൂമി ഇടത്തോട്ടും വലത്തോട്ടും അതെ സമയം തന്നെ താഴോട്ടും മുകളിലോട്ടും കറങ്ങുന്നത് പോലെ. .

അപ്പോഴാണ്‌ അതെന്റെ ശ്രദ്ധയില്‍ പെട്ടത്. മുകളില്‍ ഒരു എയര്‍ വെന്റ്. അതിലും വല്ല നിരീക്ഷണ ക്യാമറയും പിടിപ്പിച്ചിട്ടുണ്ടോ വല്ലാര്‍പാടത്ത് മാതാവേ.

ഉണ്ടെങ്കിലും എനിക്ക് ഒരു ചുക്കും ഇല്ല. സൂം ചെയ്തു നോക്കിയാലും അവര്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല. അതിനുള്ളതൊന്നും  ഇല്ല എന്ന് ഇത്തമ്മ പലപ്പോഴും പറഞ്ഞിട്ടുള്ളതോര്‍ത്തു ആശ്വസിച്ചു.

അങ്ങനെ ഇരിക്കുമ്പോള്‍ ഉണ്ട് ഹൈ ഹീല്‍ ഷൂവിന്റെ ടക് ടക് അടി. കൂടെ പാദസരത്തിന്റെ കിലുക്കം. വാതലിന്റെ താഴെക്കൂടി കുനിഞ്ഞു നോക്കിയപ്പോള്‍ ഉണ്ട് ഒരു സ്ത്രീ പാദം. പിന്നാലെ കല പില പറഞ്ഞുകൊണ്ട് വേറെ മൂന്നു നാലെണ്ണം കൂടി.


കര്‍ത്താവേ! I am in ladies' washroom!

തുടരും . ഉറപ്പ്.

4 comments:

Anonymous said...

നമ്മുടെ സീറോ മലബാര്‍ സഭയിലെ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആയാലും ക്രിസ്തുമസ് ആയാലും എല്ലാം ഒരു ബിസ്സിനെസായി മാറിയിരിക്കുന്നു . ക്രിസ്തുമസ്സിനു ഉണ്ണിയെ മുത്താന്‍ ചെന്നാലും , ഈസ്റ്ററിനു കുരിശു
മുത്താന്‍ ചെന്നാലും ഇരു രൂപങ്ങള്‍ക്ക്‌ മുന്‍പിലും പണം ഇടാനുള്ള വലിയ കുട്ടയോ അല്ലങ്കില്‍ പെട്ടിയോ യഥാസ്ഥാനത്ത് സ്ഥാനം പിടിച്ചിരിക്കും . എത്രപേര്‍ കര്‍ത്താവിനെ സ്തുതിക്കുന്നെണ്ടന്നു ഉള്ളതല്ല ഇവിടെ
കാര്യം . പണം ആരൊക്കെ ഇവിടെ നിക്ഷേപിക്കുന്നു ആരൊക്കെ നിക്ഷേപിക്കുന്നില്ല എന്നാണു പാതിരിയടക്കം കയ്യാളന്മാരുടെ ശ്രദ്ധ . ഓണം വന്നാലും ഉണ്ണി പിറന്നാലും കുമരന് കഞ്ഞി കുമ്പിളില്‍ തന്നെ . ദൈവനാമത്തില്‍
പണം ശേകരിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ സീറോ മലബാര്‍ സഭയിലെ ഒരു കൂട്ടം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അവരെ പിന്താങ്ങുന്ന കുറെ കയ്യാളന്മാര്‍ക്കും ഇന്നുള്ളൂ . അവനവന്‍റെ പോക്കറ്റ് വീര്‍പ്പിക്കുക . എന്തിനും
ഏതിനും പിരിവു . സഭയുടെ നിലനില്‍പ്പിനു പണം ആവിശ്യമാണ് , എന്നോര്‍ത്തു ഭക്ത ജനങ്ങളുടെ സ്വര്യം നക്ഷ്ടപെടുത്തിയാകരുത് ഒന്നും . നമ്മളൊക്കെ പള്ളിയില്‍പോകുന്നത് പ്രാര്തിക്കാനാണ് . പണം ഇടാനല്ല .
ആവിശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കണം . ഒരുകണക്കിന് പറഞ്ഞാല്‍ പണം ഇടാതെ കുരിശിനെയോ ഉണ്ണി യേശുവിനെയോ വന്ദിച്ചവര്‍ക്ക് (ചുംബിച്ചവര്‍ക്ക്) യാതൊരു അനുഗ്രഹവും കിട്ടുകയില്ലാന്നല്ലേ ഇതുകൊണ്ട്
അര്‍ത്ഥമാക്കുന്നത് . ചുരിക്കിപറഞ്ഞാല്‍ ദൈവത്തെക്കാള്‍ ഏറെ നാം പണത്തെ സ്നേഹിക്കുന്നു എന്നാണു . പണമില്ലാത്തവന്‍ പിണമാണ് , അത് സത്യം തന്നെ . ദൈവ ക്രിപയില്ലാത്തവാന്‍ ആരായിതീരും എന്നുകൂടി നാം
ചിന്തിക്കണം . അതിനു രൂപങ്ങളുടെ മുന്‍പിലിരിക്കുന്ന പണ പാത്രത്തില്‍ പണം നിക്ഷേപിച്ചാല്‍ അതുണ്ടാകുമോ . കര്‍ത്താവായ യേശുവിനെ സ്വന്തം നാദനും രക്ഷകനുമായി അന്ഗീകരിക്കാത്തവാന്‍ എവിടെ പണം
നിക്ഷേപിച്ചാലും അത് കുടത്തിന്‍റെ പുറത്തു വെള്ളം ഒഴിച്ചതുപോലെയാകും . ഇരുളടഞ്ഞ മനസ് പറക്ക്‌ കീഴില്‍ കത്തിച്ചുവച്ച വിളക്കിനു തുല്ല്യമാണ് . എനിക്ക് ഒന്നേ പറയാനുള്ളൂ , ദൈവമായ കര്‍ത്താവിനെ വിറ്റ്
പണം സംബാദിക്കരുത് . മുപ്പതു വെള്ളിക്കാശിനു കര്‍ത്താവിനെ വിറ്റ അല്ലങ്കില്‍ ഒറ്റുകൊടുത്ത യുദാസിന്റെ ഗതി നമുക്കും ഉണ്ടാകരുത് . വന്ദിച്ചില്ലങ്കിലും നമ്മുടെ ദൈവമായ കര്‍ത്താവിനെ നിന്ദിക്കാന്‍ ആരും
കൂട്ടുനില്‍ക്കല്ലേ . കര്‍ത്താവിന്റെ കുരിശിനുപകരം മനിക്കേയനെന്ന സാത്താനെ മുത്തേണ്ടിവന്ന ഗാര്‍ലാണ്ട് നിവാസികളോടും കൂടിയാണ് ഞാനിത് പറഞ്ഞത് . ശവപ്പെട്ടി മരണശേഷം നമ്മളെ മറവു ചെയ്യാനുള്ളതാണ് .
അത് അള്‍ത്താരയില്‍ അല്ല അതിന്‍റെ സ്ഥാനം . അത് കുഴിച്ചുമൂടപ്പെടേണ്ടതാണ് .ഈ കണക്കിന് പോയാല്‍ നമ്മുടെയൊക്കെ മരണശേഷം ശവം പെട്ടിയിലാക്കി വീടുകളില്‍ സൂക്ഷിക്കുമല്ലോ . എന്തോരസംബന്തമാണ് ഈ
കാട്ടികൂട്ടുന്നത് . ഒരിക്കല്‍കൂടി പറയുന്നു നമ്മുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആല്‍മാവോടും പൂര്‍ണ ശക്തിയോടും കൂടി സ്നേഹിക്കുക . Praise The Lord .

Anonymous said...

This comment has nothing to do with this post. I read: "In the Roman Catholic Church, priests take vows of obedience, celibacy, and poverty. Women are also not allowed to become priests."

I was surprised! Obedience - may be; of course, they don't believe in poverty; may be I don't! Celibacy - again, each priest has his own interpretation! So, why not take both of these and just leave "obedience" as the only vow they should uphold. Again, I mean, "obedience" to Jesus' teaching!

One more point and I'll quit boring you guys! I support the last point - that women should be allowed to become Catholic Priests! I'll explain why a bit later (in people show interest in this).

Comments?

Anonymous said...

This one sounds good:) Who is the author?

Anonymous said...

ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌

'ഈസ്‌റ്റര്‍' എന്നൊരു വാക്കു പോലും ഞങ്ങള്‍ കുട്ടിക്കാലത്തു കേട്ടിരുന്നില്ല. ഉയര്‍പ്പ്‌ ഞായറാഴ്‌ച, വലിയ നോമ്പുവീടല്‍ എന്നിങ്ങനെയായിരുന്നു അന്നൊക്കെ പറഞ്ഞിരുന്നത്‌. പരമ്പരാഗത ശൈലിയിലുള്ള ക്രിസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ച എനിക്ക്‌ നോമ്പുവീടല്‍ നല്ല ഓര്‍മകളേ സമ്മാനിച്ചിട്ടുള്ളൂ. അന്നൊക്കെ 50 ദിവസമുള്ള നോമ്പാചരണമാണ്‌. കുറഞ്ഞപക്ഷം 14 ദിവസമെങ്കിലും ആചരിക്കാത്തവര്‍ വിരളമായിരുന്നു. അക്കാലത്തെ രുചിയേറിയ വിഭവങ്ങളുടെ ഓര്‍മകളാണ്‌ നോമ്പുവീടല്‍ എന്നു കേള്‍ക്കുമ്പോള്‍ ഇന്നും മനസില്‍.

അന്നൊക്കെ ഈസ്‌റ്ററിനു തലേന്നുതന്നെ കോട്ടയം ചന്തയില്‍ താറാവു വില്‍പ്പനക്കാര്‍ എത്തിച്ചേരാറുണ്ട്‌. കോഴി വളരെ അപൂര്‍വമായിരുന്നു. കോട്ടയത്തെ ക്രിസ്‌ത്യാനികള്‍ക്ക്‌ ഏറെ ഇഷ്‌ടവും താറാവിനെയാണ്‌. നോമ്പിനു ശേഷമുള്ള ആ രുചിക്കൂട്ടിനായി കാത്തിരിക്കുന്നതിലുള്ള സുഖം ഒന്നു വേറെതന്നെയാണ്‌.

ഉയിര്‍പ്പുഞായറാഴ്‌ച വെള്ളയപ്പമായിരിക്കും പ്രഭാതഭക്ഷണം. വെളുപ്പിന്‌ പള്ളിയില്‍ പോയി കുര്‍ബാന കൈക്കൊണ്ടശേഷം വീട്ടില്‍ മടങ്ങിയെത്തുക ഈ വെള്ളയപ്പത്തെ മനസില്‍ ധ്യാനിച്ചാണ്‌. അന്ന്‌ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്ന വെള്ളയപ്പത്തിന്‌ ഒരു പ്രത്യേക സ്വാദാണ്‌. ഇതിനൊപ്പം പ്രശസ്‌തമായ 'താറാവ്‌ സ്‌റ്റൂ' കൂടിയാകുമ്പോള്‍ സംഗതി കുശാല്‍. അന്നത്തെ ദിവസം പുറത്തേക്ക്‌ യാത്രകളൊന്നും അനുവദിച്ചിരുന്നില്ല. കുട്ടികളായ ഞങ്ങള്‍ക്ക്‌ ഓടിച്ചാടിക്കളിക്കുന്നതിനും വിലക്കുണ്ട്‌. പക്ഷെ വീട്ടുകാര്‍ കണ്‍വെട്ടത്തുനിന്നു മാറാന്‍ ഞങ്ങള്‍ കാത്തിരിക്കും. തക്കം നോക്കി പുറത്തിറങ്ങി കളിക്കാനായി.

രാവിലെയുള്ള പ്രത്യേക വിഭവത്തിനു ശേഷം ഉച്ചയ്‌ക്കുമുണ്ട്‌ മറ്റൊരു സദ്യ. ഊണിനൊപ്പം മീനും ആട്ടിറച്ചിയും. വിഭവസമൃദ്ധമാണെങ്കിലും പന്നി, പശു എന്നിവ അടുപ്പിക്കാറില്ലായിരുന്നു. പന്നിയിറച്ചി എന്നു കേള്‍ക്കുന്നതു പോലും അറപ്പാണ്‌. കോഴിയും വിരളം. മീന്‍ നിര്‍ബന്ധമായിരുന്നെങ്കിലും 'വരവ്‌ മീന്‍' വാങ്ങാറില്ല. ആറ്റുമീന്‍ തന്നെ ധാരാളം. നോമ്പ്‌ സമയത്ത്‌ മുട്ട, പാല്‍, തൈര്‌, മോര്‌ എന്നിവയൊന്നും തൊടുക പോലുമില്ല. മറ്റ്‌ ആഘോഷങ്ങളില്‍ നിന്നൊക്കെ പാടേ വിട്ടുനില്‍ക്കും.

ഞങ്ങളുടെ വീട്ടിലും അച്‌ഛനമ്മമാരുടെ തറവാടുകളിലും ഉയിര്‍പ്പു ദിനത്തില്‍ മദ്യം വിളമ്പുന്നത്‌ തീര്‍ത്തും നിഷിദ്ധമായിരുന്നു. ഇന്നും അതൊരു പവിത്രമായ ആചാരമായി തുടരാനാണ്‌ ഞാന്‍ താത്‌പര്യപ്പെടുന്നത്‌. പക്ഷെ നന്നായി മദ്യപിക്കാനുള്ള ദിനമായാണല്ലോ പലരും ഇന്ന്‌ ഈസ്‌റ്ററിനെ കാണുന്നത്‌.

ഇക്കാലത്ത്‌ സ്വത്വം നഷ്‌ടപ്പെടുത്തിയുള്ള ആഘോഷങ്ങളാണ്‌ ഏറെയും. യഥാര്‍ഥത്തില്‍ എല്ലാ ക്രിസ്‌ത്യാനികളും പണ്ടത്തെപ്പോലെ 50 ദിനനോമ്പ്‌ ആചരിക്കേണ്ടതാണ്‌. മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള ഉപാധിയാണത്‌. നോമ്പുകാലത്ത്‌ ആഹാരനിയന്ത്രണത്തിലൂടെ ലഭിക്കുന്ന പണം ഒരു നേരം പോലും ആഹാരം കഴിക്കാനില്ലാത്ത പാവപ്പെട്ടവര്‍ക്കു നല്‍കിയാല്‍ ജീവിതം ധന്യമാകും.

ഇന്ദ്രിയങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ മനസിനെയും നിയന്ത്രിക്കാമെന്നാണ്‌ ഭഗവദ്‌ഗീത അടക്കമുള്ള മതഗ്രന്ഥങ്ങളില്‍ പറയുന്നത്‌. അതു തന്നെയാണ്‌ ഈസ്‌റ്റിന്റെ നോമ്പാചരണത്തിന്റെയും തത്വം. ക്രിസ്‌ത്യാനികള്‍ നൊയമ്പുവീടല്‍ ദിനം അതിന്റെ ചിട്ടവട്ടങ്ങളോടെ പാവനമായി ആചരിക്കണമെന്നാണ്‌ എന്റെ പക്ഷം. അല്ലാതെ കണ്ടതെല്ലാം കഴിച്ച്‌ മദ്യപിച്ച്‌ മദോന്‍മത്തനായി ജീവിതം നശിപ്പിക്കാനുള്ള ദിനമല്ല ഈസ്‌റ്റര്‍.

E-mail to a friend