Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 7, 2012

ഈസ്റ്റര്‍ കാലം എളിമയുടെ കാലം

മേജര്‍ ആര്‍ച് ബിഷപ്‌ കാര്‍ഡിനല്‍ മാര്‍ ആലഞ്ചേരി യുടെ എളിമയുടെ തെളിവായി അദ്ദേഹം വികലാംഗനെ സൈക്കിള്‍ വണ്ടിയില്‍ വച്ച് തള്ളുന്ന ഫോട്ടോ കണ്ടു മറക്കും മുമ്പ് ഇതാ മറ്റൊരു ബിഷപ്പിന്‍റെ എളിമയ്ക്ക്  തെളിവ്. തൃശ്ശൂര്‍ ബിഷപ്‌ മാര്‍ ആണ്ട്രൂസ് താഴത്ത് കാലു കഴുകി മുത്തല്‍ കര്‍മ്മം നടത്തുന്ന ഫോട്ടോയാണ് അദ്ദേഹത്തിന്‍റെ എളിമയുടെ ഉത്തമോദാഹരണമായി പൈത്യം ബ്ലോഗ്‌ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാര്‍ ആലഞ്ചേരി മയില്‍ തൊപ്പിയും വടിയും മാറ്റി വച്ച് ദിവസവും വികലാംഗരെ തള്ളിക്കൊണ്ട് നടക്കുകയാണല്ലോ? അത് പോലെ തന്നെ മാര്‍ ആണ്ട്രൂസ് താഴത്തും. അദ്ദേഹം എല്ലാ ദിവസവും ഏതെങ്കിലും ഒക്കെ വൃദ്ധ മന്ദി രങ്ങളിലോ അനാധാലയങ്ങളിലോ ചുറ്റി നടന്നു അവിടുങ്ങളിലെ അന്തേവാസികളുടെ കാലുകള്‍ കഴുകി വെള്ളം കുടിക്കുകയാണ്. പൈത്യം ബ്ലോഗ്‌ പറയുന്നതൊക്കെ ഞങ്ങള്‍ മുഖ വിലക്ക് തന്നെ എടുത്തിരിക്കുന്നു.

പെസഹാ വ്യാഴാഴ്ച ഒട്ടു മുക്കാല്‍ കത്തോലിക്കാ പള്ളികളിലും നടക്കാറുള്ള ഒന്നാണ് കാല്‍ കഴുകി മുത്തല്‍ ശുശ്രൂഷ. പൈത്യം ബ്ലോഗ്‌ പറയുന്നത് കേട്ടാല്‍ തോന്നും യേശു ക്രിസ്തുവിനെ കാല്‍ കഴുകി മുത്താന്‍ പഠിപ്പിച്ചത് മാര്‍ താഴത്താനെന്നു.

മാര്‍ ആണ്ട്രൂസ് താഴത്തും മാര്‍ ആലഞ്ചേരിയും  എളിമയുടെ പ്രതീകമായി വിലസുമ്പോള്‍ ശരിയായ എളിമയുടെ മാതൃക കാട്ടിയത് മറ്റൊരു ബിഷപ്പാണ്. മി. റോഷന്‍ ഫ്രാന്‍സീസ് അല്‍മായ ശബ്ദം ബ്ലോഗില്‍ പരാമര്‍ശിച്ചതനുസരിച്ചു കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറക്കലിന്‍റെ കാറ് എന്തോ കാരണത്തിന് നിറുത്തി പരിശോധന നടത്തിയ പോലീസുകാരെ അദ്ദേഹം പട്ടികള്‍ പോലും തിരിഞ്ഞു നോക്കാത്ത പട്ടിമറ്റത്തേക്ക് സ്ഥലം മാറ്റിച്ചു.

മാര്‍ അരക്കലിന്റെ കാര്‍ എന്തിനു പോലീസുകാര്‍ നിറുത്തി? എന്തിനവര്‍ അത് പരിശോധിച്ചു?

മദ്ധ്യ തിരുവിതാംകൂറിലെ എളിയ ഏതോ മെത്രാന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി അല്‍പസ്വല്‍പ്പം ഇടപാടുകള്‍ ഒക്കെ ഉണ്ട് എന്ന് രഹസ്യാന്ന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. മാര്‍ അറക്കല്‍ അല്ല ഈ ബിഷപ്‌ എന്ന് ഞങ്ങള്‍ ഊന്നി പറയുന്നു. അതേസമയം ചെങ്ങളം പള്ളിക്ക് ബോംബ്‌ വച്ച ഭീകരന് ഈ  എളിയ ബിഷപ്പുമായി ചില ബന്ധങ്ങള്‍ ഉണ്ടെന്നു സീറോ മലബാര്‍ സഭാ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ചെങ്ങളം പള്ളിക്ക് വച്ച ഡയനാമൈറ്റിന് മേല്‍പ്പറഞ്ഞ ദാവൂദ് ഇബാഹിമുമായി ബന്ധമുണ്ടോ എന്നും അധികാരികള്‍ക്ക് സംശയമുണ്ട്‌.

ക്ലാവര്‍ കുരിശു ഇന്ന് ആകെ അവഗണിക്കപ്പെട്ടിരിക്കയാണ്. അതിനെപ്പറ്റി രണ്ടു വാക്ക് നല്ലത് പറയാനോ എഴുതാനോ, അതിനെ ന്യായീകരിക്കാനോ കടുത്ത കല്‍ദായ വാദികള്‍ പോലും മിനക്കെടുന്നില്ല.

വേണ്ടപ്പെട്ടവര്‍, മനസ്സിലാകുന്ന ഭാഷയില്‍, ക്ലാവര്‍ കുരിശിനെപ്പറ്റി പറഞ്ഞു തന്നാല്‍ അത് കേട്ട് പ്രബുധരാകാന്‍ കാത്തിരിക്കയാണ് ഞങ്ങള്‍.



 

2 comments:

Anonymous said...

ചിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ഭക്‌ത്യാഢംഭര പൂര്‍വ്വം ആചരിച്ചു.

കോമാളി ബിഷപ്പ് അങ്ങാടിയത്ത് തൊപ്പിയില്‍ രണ്ട് മൈലിനേ കേറ്റി. പക്ഷേ ഈ കോമാളി ബിഷപ്പ് അങ്ങാടിയത്ത് എന്തുകൊണ്ട് നമ്മുടെ ക൪ത്താവായ കേശുക്രസ്തുവിനെ തൊപ്പിയിലൊ വടിയിലൊ വെക്കാത്തത്. ഇദേഹം ഡെവിളിനേയാണോ ആരാധിക്കുന്നത്.

Anonymous said...

ഗാ൪ലാഡ്: കോരോത്ത് വരച്ച കോണോത്തിലെ വരയെ പറ്റി പുകഴ്ത്തി പറഞ്ഞ വരത്തനച്ഛനാണ് ഗിക്കാഗോയിലെ പുതിയ ചാണ്‍സല൪. കോരോത്തിന്റെ ഉറ്റ സഹപാടിയും കൂടെയാണ്. കല്‍ദായ ബീകരനാണ് ഇദേഹം. ഗാ൪ലാഡില്‍ ഉയ൪പ്പിന് മത്തിച്ച കുരിശ് മാണിക്ക൯ ക്രോസായിരുന്നു ഫാ ജോജി.