Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, May 9, 2012

ചെങ്ങളം പള്ളി വികാരി പുതുമനയെ എന്തുകൊണ്ട് സഭ നിയന്തിക്കുന്നില്ല.?

കാഞ്ഞിരപ്പള്ളി ലേഖകന്‍: കാത് കുത്തുന്നിടത്തു ഇറച്ചിക്ക് വേണ്ടി തെണ്ടുന്ന വനെപ്പോലെയാണ് ചെങ്ങളം പള്ളി വികാരി ഫാ.പുതുമന അമേരിക്കയിലെ ഹെംഷെട്ട് ഇടവകയിലെ മലയാളികളുടെ പക്കല്‍ പണപ്പിരിവിനു എത്തിയത് എന്ന് അമേരിക്കന്‍ മലയാളികള്‍ പറയുന്നു.
ഹെംഷെട്ട് ഇടവകയില്‍ മാത്രമല്ല, ചിക്കാഗോ, കാനഡായിലെ ചില മലയാളി കുടുംബങ്ങള്‍, തുടങ്ങി അങ്ങേര്‍ക്കു മുഖ പരിചയമുള്ളവരുടെ അടുക്കല്‍വരെയും ചെന്ന് പണപ്പിരിവു നടത്തിയ്ട്ടുണ്ട്. എന്നാല്‍ ചെങ്ങളം പള്ളിയില്‍ വച്ചു ആ നാട്ടുകാരോട് താന്‍ എന്തിനു അമേരിക്കയില്‍ പോകുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ല. പുതുമന ബോംബിട്ടു തകര്‍ത്ത "ചെങ്ങളം പള്ളി പണിയുന്നതിനു പണം തരണമെന്ന്" അമേരിക്കയില്‍ ചെന്ന് ആവശ്യപ്പെട്ടു പണ പ്പിരിവു നടത്തി അവിടെ നിന്ന് ഏപ്രില്‍ മാസം 29 നു തിരിച്ചു ചെങ്ങളത്തു എത്തിയെന്ന് പണം പിരിവു നല്‍കിയ ഒരു മാന്യ ഭക്തന്‍ പറഞ്ഞു. എന്തായാലും പരസ്യമായ ഈ തട്ടിപ്പ് നടത്തിയ പുതുമനയ്ക്ക് എതിരെ നടപടി എടുക്കുവാന്‍ എന്ത് കൊണ്ട് ഒരു ബിഷപ്പും ഒരു കര്‍ദ്ദിനാളും ഒരുമ്പെടുന്നില്ലാ എന്ന ചോദ്യം നില നില്‍ക്കുന്നു.

പുതുമനയുടെ ബിസ്സിനസ്സ് കാര്യങ്ങള്‍ ആര്‍ക്കും അറിവുള്ളതാണ്. എറണാകുളത്തു മേനകാ ജംക്ഷനിലുള്ള" ഗ്ലോബ് ഇന്‍ ഗ്ലോബ് "എന്ന സ്ഥാപനം ഫ.പുതുമനയുടെ ബിനാമി സ്ഥാപനമാണ്‌.പുതുമനയുടെ സഹോദരിയും ഭര്‍ത്താവും ഇതിനു പങ്കാളിയായി പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങള്‍ തുക കോഴ വാങ്ങി നടത്തുന്ന തൊഴില്‍ തട്ടിപ്പ് കേന്ദ്രമായി ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഇതിനു വേണ്ടുന്ന പുരോഹിത വേഷം കെട്ടി അമേരിക്കയിലും ക്യാനഡയിലും ജര്‍മ്മനിയിലും മറ്റു യൂറോ രാജ്യങ്ങളിലും പണ പിരവു ഈ വര്‍ഷാരംഭത്തില്‍ ഫാ.പുതുമന നടത്തിയതായി അറിയാം. ഹെം ഷെട്ടില്‍ തന്നെ അവിടെയുള്ളവര്‍ക്ക് സ്വന്തമായി ഒരു പള്ളി ഉയര്‍ന്നു വരുന്നതേയുള്ളൂ. അവിടെയുംചെന്ന് പിരിവോട് പിരിവു. ! പക്ഷെ പുതുമന അവിടെയും നഞ്ചു കലക്കി ഡോളര്‍ വാരിക്കൊണ്ട് പോയി എന്ന് ചിലര്‍ എങ്ങലടിക്കുന്നു. ചെങ്ങളത്തു തിരിച്ചെത്തിയ ഫാ.പുതുമന അമേരിക്കയിലെ പണമിടപാടുകള്‍ നടന്ന ഒരു കാര്യങ്ങളും ഇടവകക്കാരെ അറിയിചില്ല.

പ്രിയ വായനക്കാരെ, ക്രിസ്ത്യാനികള്‍ ഒരു കാലത്ത് വൈദികരെ ബഹുമാനിക്കുകയും അവരുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും അവര്‍ പറയുന്ന ഓരോ വാക്കുകള്‍ ദൈവവാക്യമായി കരുതുകയും ചെയ്തിരുന്നത് ഒരു വസ്തുതയാണ് .ഈ വിശ്വാസ പാരമ്പര്യ ശൈലിക്ക് മാറ്റങ്ങള്‍ ഉണ്ടായത് നമ്മുടെ ആരുടേയും എങ്കിലും സ്വാധീനം മൂലമാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയിരുന്നു. പക്ഷെ, എന്തിനും ഏതിനും പാതിരിമാരെ ഉയര്‍ത്തിക്കാട്ടിയ നമ്മുടെ നേരെ ബോംബും വടിവാളും ഓങ്ങിയത് ഇവര്‍ തന്നെയാണല്ലോയെന്നു ഖേദപൂര്‍വ്വം ഇവിടെ പറയാതെ വയ്യ. പണത്തിന്‍റെ പരവതാനിയില്‍ ചവുട്ടി ജീവിക്കുവാന്‍ പുരോഹിത വര്‍ഗ്ഗം തുടങ്ങിയതോടെ നമ്മുടെ കത്തോലിക്ക സഭയില്‍ അടുത്ത ഒരു വലിയ റിഫോര്‍മേഷന് പാകമായ ,തികച്ചും സങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തെ നേരിടുവാന്‍ സമയമായി എന്ന് തോന്നുന്നു. ധാര്‍മ്മികതക്കും  ആധ്യാത്മികതക്കും     പുരോഹിതരുടെ നിഘണ്ടുവില്‍ സ്ഥാനമില്ലാതെ വന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും സഭാ പരിവര്‍ത്തനത്തിനും കാരണം, സഭയുടെ നേത്രുത്വ ദോഷത്തിന്‍റെ ദുഷിച്ച ഫലങ്ങള്‍ ആയിരുന്നല്ലോ . അന്ന് മാര്‍ട്ടിന്‍ ലൂതറെ ചിലര്‍ പഴിച്ചു. അതെന്തുമാകട്ടെ, ഇന്നത്തെ സഭയെ വ്യവസായീകരിക്കുകയും കോഴവല്‍ക്കരിക്കപ്പെടുത്തുകയും  സാമ്രാജ്യ വല്‍ക്കരിക്കപ്പെടുത്തുകയും ചെയ്ത കേരളത്തിലെ സഭയിലെ പുരോഹിതര്‍ മുതല്‍, മെത്രാനും കര്‍ദ്ദിനാളും ഉള്‍പ്പടെയുള്ളവരെ - അതെ ഈ വലിയ സംവിധാനത്തെ ആര്‍ക്കു എങ്ങനെ വിശ്വസിക്കാം? സഭാംഗങ്ങളായ ഓരോ ക്രിസ്ത്യാനിയും ഏതു തരത്തിലുള്ള ഒരു നവീകരണം സാദ്ധ്യമാകണം എന്ന് ചിന്തിക്കുവാന്‍ പ്രാപ്തരാകണം. സഭാ നവീകരണം മദ്ധ്യ കാലഘട്ടത്തില്‍ എങ്ങനെ സാദ്ധ്യമായി? സഭയിലെ സ്ഥിതി വിശേഷങ്ങള്‍ അത്രമാത്രം അസഹനീയമായിരുന്നോ ?,അതോ, പുരോഹിത വര്‍ഗ്ഗത്തിന്‍റെ സഭയിലെ അധികാര ശക്തിയുടെയും സമ്പത്തിന്‍റെയും തിളക്കം വിശ്വാസ വഴികളെ ശ്വാസം മുട്ടിച്ചിരുന്നോ ? ഇന്ന്- സഭ ഒരു വഴിത്തിരിവിനു തയ്യാറാകേണ്ടിവരില്ലേ എന്ന് സംശയിച്ചു നില്‍ക്കുന്നു.

12 comments:

Anonymous said...

WOw.....!Wow... This is a fundamental thoughts to be highly appreciated.

Anonymous said...

FR.SASSERY REMEMBER


ANGER is only one letter short of DANGER.”

Anonymous said...

ANGER is only one letter short of DANGER.”

this is more suitable to the gunda gang in church

Anonymous said...

മദ്ധൃപ്രദേശില്‍ സുവിശേഷ വിരോധികള്‍ ക്രിസ്തൃന്‍പളളി ആക്രമിച്ചശേഷം ബൈബിള്‍ കൂട്ടിയിട്ട് കത്തിക്കുന്നു.

ഹിന്ദുകള്‍ക്ക് അറില്ലാതെ ചെയുന്ന പാപത്തേക്കാലും വലിയ പാപമാണ് ക്രിസ്തൃുമദത്തിലേ സീറോ മലബാ൪ സഭയിലെ ശിവലിംഗത്തിന്‍റെ പ്രതീകമായ നിലവിളക്കിനു മുമ്പില്‍ മാര്‍ ആലഞ്ചേരിയും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില മെത്രാന്മാരും കാണിക്കുന്ന പേക്കൂത്തുകള്‍!

സീറോ മലബാ൪ റോമന്‍ ക്രിസ്തൃന്‍ എന്നു പറഞ്ഞുനടക്കുന്ന വൈദിക൪ എന്നുവച്ചാല്‍ ക്രിസ്തുവിന്‍റെ പ്രതീകമായ ക്രൂശിതരൂപത്തേ നോക്കി പ്രസംഗിക്കുന്നത് ചത്ത ശവത്തേ കെട്ടിതൂക്കിട്ടിരിക്കുന്നു. ദുഃഖവെളളിയായിച്ച ഈ ശവത്തേ റോഡ്മുഴുവനും വലിച്ച് കൊണ്ടുന്നടക്കുന്നു പറഞ്ഞതും നമ്മുടെ സീറോ മലബാറിന്‍റെ ലീഡ൪ എന്ന് വിശേഷിപ്പിക്കുന്ന ക൪ദിനാള്‍ മാ൪ ജോ൪ജ് ആലഞ്ചേരിയുടെ മൂത്ത സ്വന്തം സഹോദരനായ ഫാ.ജോസഫ് ആലഞ്ചേരി അമേരിക്കയിലെ സീറോ മലബാ൪ സഭയിലെ ഒരു പളളിയില് കു൪ബാനക്കിടക്കുളള ബൈബിള്‍ പ്രസംഗത്തില്‍ പറഞ്ഞത്, മദ്ധൃപ്രദേശില്‍ സുവിശേഷ വിരോധികള്‍ ക്രിസ്തൃന്‍പളളി ആക്രമിച്ചശേഷം ബൈബിള്‍ കൂട്ടിയിട്ട് കത്തിച്ചതിലും വലിയ പാപം അല്ലേ ക്രിസ്തുവിനേ ഫോളോ ചെയാ൯ പഠിപ്പിക്കുന്ന വൈദിക൪ ചെയുന്നത്.

ബിഷപ്പ് അങ്ങാടിയത്ത് ഒരു വൈദികനേ, ദൈവത്തിന്‍റെ നല്ല ദിവസമായതും യൂദാസിന്‍റെ ചീത്ത ദിവസമായതും ആയ പെസഹ വൃഴായ്ച്ച ഫയ൪ ചെയ്തത്, ക്രിസ്തുവിനോടും ക്രിസ്തുവിന്‍റെ അനുയായികളായ സീറോ മലബാ൪ ജെ ത്തിനോടും ചെയ്ത മറ്റൊരു വലിയ പാപം അല്ലേ ഇത്! എന്‍റെ പിഴ! എന്‍റെ പിഴ! എന്‍റെ വലിയ പിഴ! എന്ന് പറയുന്നത് തന്നെ ബിഷപ്പ് അങ്ങാടിയത്ത്!

കല്‍ദായ മണ്ടന്മാരും ക്രൂശിതരൂപത്തേ തളളിപറഞ്ഞ്, ദൈവമായി ആരാധിക്കുന്ന ഹിന്ദു മതത്തില്‍ ശിവലിംഗത്തിന്‍റെ പ്രതീകമായ നിലവിളക്കിനു മുമ്പില്‍ മാര്‍ ആലഞ്ചേരിയും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില മെത്രാന്മാരും കാണിക്കുന്ന പേക്കൂത്തുകള്‍ പ്രബുദ്ധരായ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ അറിയാവുന്നതാണ് ഇവരുടെ വലിയ പിഴ! ശിവലിംഗത്തിന്‍റെ മുകളില്‍ മാ൪ത്തോമ കുരിശ് എന്നും പേരിട്ട് പേ൪ഷൃ൯ ക്രോസിനേ ആരാധിക്കുന്ന പബര വിഢികള്‍!

Anonymous said...

സസ്സേരില്‍ അച്ഛാ, നാലോ അഞ്ചോ ഗുണ്ടകള്‍ കാരണം പള്ളി അടച്ചു പൂട്ടല്ലേ. മിണ്ടാതെ കാഴ്ചക്കാരായി ഇരിക്കുന്ന മഹാ ഭൂരിപക്ഷം വിശ്വാസികളെ മണ്ടന്മാരക്കുന്ന ഇവന്മാരെ പള്ളിയില്‍ നിന്നും അടിച്ചു തെളിച്ചു ആനാം വെള്ളം തളിച്ച് ശുദ്ധീകരണ കലശം നടത്തിയാല്‍ പള്ളി എന്നേക്കുമായി ശാന്തം
May 9, 2012 11:28 PM

സസ്സേരില്‍ അച്ഛാ, നാലോ അഞ്ചോ ഗുണ്ടകള്‍ കാരണം പള്ളി അടച്ചു പൂട്ടല്ലേ. കുടിയ൯ സാജുവിനേ ആദൃം പളളിയില്‍ നിന്ന് പത്ത് രൂപ കൊടുത്ത് പുറത്താക്കുക.പളളിയില്‍ കുടിച്ച് വന്ന് ബഹളം വെച്ച് ഫാ.സജിയെ തല്ലാ൯ ചെന്ന കുടിയ൯ സാജു. അവന്റെ ഭാരൃ ഫാ.സജിയെ പളളിക്കകത്ത് നിന്ന് തെറി പറഞ്ഞവള്‍. കൊരക്കുന്ന കരണ്ട് റെജിയെ പളളിയില്‍ നിന്ന് പുറത്താക്കുക. സ്വന്തം തന്തയെ പവ്വത്തിന് ഒറ്റികൊടുത്ത പാരതോമയേ പളളിയില്‍ നിന്ന് പുറത്താക്കുക. എന്നാല്‍ കോപ്പലിലെ എല്ലാ പ്രശനങ്ങളും തീരും. ചൊമരില്‍ അനങ്ങാതേ ഇരിക്കുന്ന ഫോട്ടോകള്‍ ഫാ.ശാശ്ശേരി ആരേയും കാണാതേ രാത്രിയില്‍ മാറ്റിയതിനുശേഷം ഭീരുവിനേപോലെ പളളിയില്‍ വിളിച്ചുപറഞ്ഞട്ട് എന്തു ഗുണം. ഫാ.ശാശ്ശേരി, സ്വന്തം വൈദികരുടെ ഫോട്ടോ രാത്രിസമയത്ത് പറിച്ച് കളഞ്ഞതിലും എത്രയോ നല്ലത് വട്ട൯തോമ സ്വന്തം അപ്പനേ ഒറ്റികൊടുത്തത്.

Anonymous said...

it is very clear that syro malabar church is not taking right direction
diese days.The values that rthe church leaders cling on to are not the values of christ.They give importance to things that are least important.Let us remember-"They donot know what they are doing"

Anonymous said...

The thoughts of reformation and the busines activities of priest -These are not new matters among the members of the church-but The "Almaayar" should open their mouth not only paying money they have to control them.Belief is good but control is more efficient.Fr.puthumana or any body who does the unwanted money transaction should clear the mission what he has done before to the parish members.A vikar is supposed to do this-a believer.

Anonymous said...

കേരളത്തില്‍ ഒരു നിയമ സഭയും മന്ത്രി സഭയും ഉണ്ട്. കേരളത്തിന്‍റെ ഏതു പ്രശ്ന ങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും പ്രാപ്തരായ ജനപ്രതിനിധികളെ ജനങ്ങളുടെ അറിവോടെ തെരഞ്ഞെടുത്തു വിടുന്ന ഒരു ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഉണ്ട്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സീറോ മലബാര്‍ സഭയുടെ അതിരുകടന്ന ആവേശം,പ്രധിഷേധം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചീറ്റലും പൊട്ടലും , ഇവയെല്ലാം എന്തിനെന്നു ആര്‍ക്കെങ്കിലും അറിയുമെന്ന് കരുതേണ്ടാ.?കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ സഭയുടെ കാഴ്ചപ്പാടില്‍ വെറും ആശയ ദാരിദ്ര്യം ഉള്ളവരെന്നാണോ ? ആണെന്ന് അവര്‍ക്ക് തോന്നിയതാണ് വ്യവസായവല്‍ക്കരിക്കപ്പെട്ട സഭയുടെ ഏകാധിപത്യ മനോഭാവം കക്ഷത്തില്‍ കൊണ്ടുനടക്കുന്ന സഭാധികാരികളുടെ ജല്‍പ്പനങ്ങള്‍. ജനങ്ങളുടെ ഭൌതീക സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് അവര്‍ എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. സീറോ സഭയുടെ ഭരണ ഘടന എന്താണെന്ന് അറിവു നല്‍കാന്‍ തയാറാകാത്തവര്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ പഠനം അവര്‍ക്ക് എന്തിന് ? അവര്‍ക്ക് കല്‍പ്പന നല്‍കലും അനുസരിപ്പിക്കലും മാത്രം മതിയല്ലോ.കേരളത്തില്‍ സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ മാത്രമല്ല ജീവിക്കുന്നത്.എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഒരു ജനാധിപത്യ രാജ്യം അതിലെ എല്ലാവരുടെയും തറവാടാണ് . ഓരോ വ്യക്തിയും അവര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷാകാര്യങ്ങളും മനസ്സിലാക്കാന്‍ കടപ്പെട്ടവരാണ്. ഇതില്‍ ഒരു വല്യേട്ടന്‍ വിവേചന ചിന്ത ആവശ്യമില്ല. സര്‍ക്കാരും ഇതിനായി നില കൊള്ളുന്നു വെന്നാണ് കരുതേണ്ടത്.

Anonymous said...

സീറോ മലബാര്‍ സഭയും മുല്ലപ്പെരിയാര്‍ അണക്കെട്ടും പ്രതിസന്ധിയിലോ?

കേരളത്തില്‍ ഒരു നിയമ സഭയും മന്ത്രി സഭയും ഉണ്ട്. കേരളത്തിന്‍റെ ഏതു പ്രശ്ന ങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും പ്രാപ്തരായ ജനപ്രതിനിധികളെ ജനങ്ങളുടെ അറിവോടെ തെരഞ്ഞെടുത്തു വിടുന്ന ഒരു ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഉണ്ട്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സീറോ മലബാര്‍ സഭയുടെ അതിരുകടന്ന ആവേശം,പ്രധിഷേധം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചീറ്റലും പൊട്ടലും , ഇവയെല്ലാം എന്തിനെന്നു ആര്‍ക്കെങ്കിലും അറിയുമെന്ന് കരുതേണ്ടാ.?കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ സഭയുടെ കാഴ്ചപ്പാടില്‍ വെറും ആശയ ദാരിദ്ര്യം ഉള്ളവരെന്നാണോ ? ആണെന്ന് അവര്‍ക്ക് തോന്നിയതാണ് വ്യവസായവല്‍ക്കരിക്കപ്പെട്ട സഭയുടെ ഏകാധിപത്യ മനോഭാവം കക്ഷത്തില്‍ കൊണ്ടുനടക്കുന്ന സഭാധികാരികളുടെ ജല്‍പ്പനങ്ങള്‍. ജനങ്ങളുടെ ഭൌതീക സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് അവര്‍ എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. സീറോ സഭയുടെ ഭരണ ഘടന എന്താണെന്ന് അറിവു നല്‍കാന്‍ തയാറാകാത്തവര്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ പഠനം അവര്‍ക്ക് എന്തിന് ? അവര്‍ക്ക് കല്‍പ്പന നല്‍കലും അനുസരിപ്പിക്കലും മാത്രം മതിയല്ലോ.കേരളത്തില്‍ സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ മാത്രമല്ല ജീവിക്കുന്നത്.എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഒരു ജനാധിപത്യ രാജ്യം അതിലെ എല്ലാവരുടെയും തറവാടാണ് . ഓരോ വ്യക്തിയും അവര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷാകാര്യങ്ങളും മനസ്സിലാക്കാന്‍ കടപ്പെട്ടവരാണ്. ഇതില്‍ ഒരു വല്യേട്ടന്‍ വിവേചന ചിന്ത ആവശ്യമില്ല. സര്‍ക്കാരും ഇതിനായി നില കൊള്ളുന്നു വെന്നാണ് കരുതേണ്ടത്.

Anonymous said...

Twins : Fr:Sasseri and Pinarai Vijayan

Anonymous said...

മാണികത്തനാര്‍ ചോദിച്ചതുപോലെ കാഞ്ഞിരപ്പള്ളി അന്തികിസ്തുവിന്റെയും ഭീകരന്‍ ഫാ.പുതുമനയുടെയും തന്തമാര്‍ പണിയിച്ചതായിരുന്നോ ചെങ്ങളം പള്ളി.? ഇവര്‍ സാത്താന്‍ സേവകരാണ്.

Anonymous said...

തട്ടിപ്പ് പുതുമന ചെങ്ങളം പള്ളി തകര്‍ത്തു അമേരികയില്‍ ഡോളര്‍ പിരിക്കാന്‍ വന്നിരിക്കുന്നത് കേരളത്തിലെ പല വികാരി അച്ചന്മാര്‍ക്കും പള്ളി തകര്‍ക്കുന്നതിന്റെ പ്രയോജനം ഓര്‍ത്തു അതൊരു പ്രചോദനം മാത്രമല്ല, ആവേശം ആയിരിക്കുകയാണ്. യാതൊരു കുഴപ്പവും ഇല്ലാത്ത പല പള്ളികളും എത്രയും വേഗം പൊളിച്ചു പിരിവിനു ഇറങ്ങാനുള്ള ഒരുക്കത്തിലാണ് പലരും. ഇനി കേരളത്തിലെ പല പള്ളികളും എപ്പോള്‍ പൊളിച്ചു എന്ന് ചോദിച്ചാല്‍ മതി. വാക് സാമര്‍ത്ഥ്യം ഉള്ളവര്‍ ധ്യാന പ്രസംഗം നടത്തി ഡോളര്‍ വാരുന്നു. അതിനു പറ്റാത്തവര്‍ പള്ളി പൊളിച്ചു പിരിവിനിറങ്ങുന്നു. ഡോളര്‍ വാരാന്‍ എത്രയോ മനോഹരമായ പുതിയ പുതിയ മാര്‍ഗങ്ങള്‍.