ആളും അരങ്ങും ഒഴിഞ്ഞപ്പോള്‍ ചിക്കാഗോ കത്തീദ്രല്‍ നിശബ്ദം
ആയി. അള്‍ത്താരയിലെ വലതു വശത്തെ ക്രൂശിത രൂപത്തില്‍ നിന്നും ഒരു നിശ്വാസം ഉയര്‍ന്നത്
ഇടതു വശത്തെ ക്ലാവര്‍ കുരിശു കേട്ട് ഇങ്ങനെ ചോദിച്ചു.
എന്തെ?
ക്രൂശിത രൂപം ഇങ്ങനെ മൊഴിഞ്ഞു.
"ഹ ഇനി നിന്റെ കാലമാ. ഇത്രയും കാലം എന്നെ അവര്‍ കഴുത്തിലണിഞ്ഞു.
ഭിത്തിയില്‍ തൂക്കി ഇട്ടു. ശവക്കോട്ടയില്‍ സ്ഥാപിച്ചു. പള്ളികള്‍ക് മുകളില്‍ വച്ചു,
കപ്പേളയുടെ ഗോപുരത്തില്‍ പിടിപ്പിച്ചു. അന്നൊക്കെ ഒത്തിരി ആശ്വാസം
ഉണ്ടായിരുന്നു. ഇന്നോ എന്നെ വേണ്ട നിന്നെ മതി എല്ലാവര്ക്കും. ഇനി എത്ര കാലം ഇവിടെ
ഉണ്ടാവും എന്നറിയില്ല. എനിക്കാണേല്‍ പ്രായവും ഇത്രേം ആയില്ലേ? എന്നെ
പാശ്ചാത്യര്‍ കൊണ്ട് വന്നതാണത്രേ. അതുകൊണ്ട് മാത്രം ഞാന്‍ അത്ര മോശക്കാരന്‍ ആണോ?
ഇപ്പൊ നിന്നെ ആണ് അവര്‍ക്കിഷ്ടം. നിന്നെ സുറിയാനികുരിശു, തോമാകുരിശു,
ക്ലാവര്‍കുരിശു എന്നൊക്കെ എന്തെല്ലാം ഓമനപേരുകള് ഇട്ടാണ് വിളിക്കുന്നത്.
നിന്റെ ഒരു ഭാഗ്യെ! എനിക്കാണേല്‍ കുരിശെന്ന പേരല്ലാതെ വേറെ പേരില്ല. ഇതെന്തൊരു കുരിശാണ്
തമ്പുരാനേ എന്നോര്‍ത്ത് ഞാന്‍ ദിവസവും കരയും. അല്ല നീയും വിദേശി ഞാനും വിദേശി. ഒരു
പക്ഷെ കുറെ കഴിയുമ്പോള്‍ നിന്നെ മാറ്റി അവര്‍ ഒരു ശിവലിംഗകുരിശു ഉണ്ടാക്കും. അപ്പൊ
നിനക്ക് മനസിലാവും എന്റെ വേദന. അത്ര നന്ദി ഇല്ലാത്തവരാണ് ഈ സുറിയാനി ക്രിസ്തിയാനി
എന്ന വര്‍ഗം. പാശ്ചാത്യര്‍ തരുന്ന ഡോളറും, മാര്‍ക്കും, യുറോയും ഒക്കെ
രണ്ടു കയ്യും നീട്ടി ഇളിച്ച മുഖത്തോടെ വാങ്ങി പോക്കറ്റിലും ബാങ്കിലും ഇടും. പള്ളി
പണിയും, മഠം പണിയും, പള്ളിക്കൂടം പണിയും,
എസ്റ്റേറ്റ് വാങ്ങിക്കും, വിദേശയാത്ര നടത്തും
എന്തിനേറെ വീട്ടുകാരെയും രക്ഷിക്കും. എന്നിട്ടും പാശ്ചാത്യം എന്ന് കേള്‍ക്കുമ്പോള്‍
ഇവര്‍ക്ക് പുശ്ചം. പുച്ഛം ആണത്രേ പുച്ഛം. പാശ്ചാത്യ കുരിശും ദൈവശാസ്ത്രവും
കൊള്ളില്ലത്രേ. നിന്നെ പോലുള്ള സുറിയാനി കുരിശു വച്ചാലേ ദൈവത്തിനു പ്രീതി ഉണ്ടാകൂ
അത്രേ. ഇവര്‍ക്ക് നന്ദി ഇല്ല എന്ന് മാത്രം അല്ല യുക്തിയും ബുദ്ധിയും ഇല്ലതായല്ലോ
കര്‍ത്താവേ. കേരള സുറിയാനി സഭയിലെ അച്ചനും, മെത്രാനും അവരുടെ
ഏറാന്‍ മൂളികള്‍ക്കും പുച്ഛം. ഇവരൊക്കെ അമേരിക്കയില്‍ വരുന്നത് "ഇന്‍ ഗോഡ് വി
ട്രസ്റ്റ് എന്ന്" ഡോളറില്‍ അച്ചടിച്ചിട്ടുള്ളത് കൊണ്ടാണത്രേ. ഹോ എന്തൊരു
പുണ്യം. ആ വാക്കുകള്‍ ഉള്ള ഡോളര്‍ കാണുമ്പോള്‍ അവരുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിക്കും
എന്നാണ് പറയപ്പെടുന്നത്. പക്ഷെ ബാക്കി പാശ്ചാത്യം എന്ന് പറയുന്നതിനോട് അവര്‍ക്ക്
വലിയ മതിപ്പില്ല. എന്നെ തെറി പറയാനും നിന്നെ പുകഴ്ത്താനും ബ്ലോഗുകളും, സെമിനാറുകളും വരെ
ഉണ്ടത്രേ. കാലം പോയ പോക്കെ. നീ വന്നതില്‍ പിന്നെ ആണ് ഇത്രയും വഴക്ക് സഭയില്‍
തുടങ്ങിയത്. നിന്റെയും എന്റെയും പേര് പറഞ്ഞ് ഈ മെത്രാന്മാരും അച്ചന്മാരും
അല്മേനികളും അലമുറയിട്ടു അടി നടത്താന്‍ തുടങ്ങിയിട്ട് കുറെ കാലമായി. കര്‍ത്താവേ
കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് ഒഴിവാക്കി തരണമേ എന്നേ എനിക്ക് പ്രാര്‍ത്ഥിക്കാന്‍
ഉള്ളു."
സക്രാരിയിലേക്ക് നോക്കി കുരിശു പ്രാര്‍ഥിച്ചു "നീ പറുദീസയില്‍ ആയിരുക്കുമ്പോള്‍
എന്നെയും ഓര്‍ക്കേണമേ."
ഇടതു വശത്തെ ക്ലാവര്‍ കുരിശു തിരിച്ചടിച്ചു.
"അതെന്റെ മിടുക്കാ. ഞാന്‍ എല്ലാവരെയും തമ്മില്‍ തല്ലിക്കും.
മണ്ടന്മാര് അവര്‍ തലത്തല്ലി ചാകും. തല്ലി പിരിയും. ആരാണ് എന്റെ പിന്നില്‍ ഉള്ളത്
എന്നറിയാമോ?. സാക്ഷാല്‍ ലുസിഫര്‍ ആണ്!!. എന്തിനാ എന്നറിയുമോ?. ഇത്രയും നല്ല ഒരു
സഭയെ കുരിശെന്ന മായയില്‍ കുരുക്കി നശിപ്പിക്കാന്‍. യേശു എന്ന മഹാരക്ഷയെ മറന്നിട്ടു
കുരിശെന്ന മഹാകെണിയില്‍ കുരുക്കി അവരുടെ ആത്മാവിനെ തറച്ചു കൊല്ലാന്‍ അങ്ങിനെ
ഇപ്പോള്‍ കത്തോലിക്കാസഭയിലെ അവസാനത്തെ ശക്തിയായ സുറിയാനിസഭയെ മൂന്നാണികളില്‍
തറച്ചു അവന് കൊല്ലും. ആ നാശത്തിന്റെ പെരുമ്പറ മുഴക്കം ആണ് ഈ കേള്‍ക്കുന്നത്.
എന്നിട്ട് ക്ലാവര്‍ കുരിശു സക്രാരിയിലേക്ക് നോക്കി പറഞ്ഞു. നീ സര്വശക്തന്
അല്ലെ. ഞങ്ങളെയും നിന്നെയും നിന്റെ ജനത്തെയും രക്ഷിക്ക്."
അപ്പോള്‍ വിശുദ്ധ സക്രാരിയില്‍ നിന്ന് ഇങ്ങനെ കേട്ടു.
"ഛെ ഒന്ന് മിണ്ടാതിരി. ഇനി ഇത് കേട്ടിട്ട് വേണം അവര്‍ എന്നെ
കൂടി അടിച്ചു പുറത്താക്കാന്‍. ചിലപ്പോള്‍ അവര്‍ എന്നെ ഇവിടെ നിന്നും മാറ്റി വേറെ
വല്ല സുറിയാനി അപ്പവും ചിലപ്പോള്‍ അയ്യപ്പ ഓസ്തിയും, അല്ഫോന്സവീഞ്ഞും,
ചാവറവെള്ളവും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങും. പിന്നെ അതിന്റെ പേരില്‍ വേറെ
ചവിട്ടു നാടകവും, ദൈവശാസ്ത്ര സമ്മേളനവും ബ്ലോഗും ഒക്കെ അവര്‍ തുടങ്ങി സഭാനഗരത്തിനു
തീയിട്ടു വീണ വായിക്കും. റോമക്കാര്‍ എന്നെ കുരിശില്‍ തറച്ചപ്പോള്‍ ഈ കുരിശു
കേരളത്തില്‍ പോയി ഇത്രയും വലിയ കുരിശാകും എന്ന് എല്ലാം അറിയാവുന്ന ഞാന്‍ പോലും ഓര്‍ത്തില്ല.
ഞാന്‍ ഏതാനും മണിക്കൂര്‍ കിടന്ന ഈ കുരിശിന്റെ പേരില്‍ ഇത്ര പേക്കൂത്ത്
നടത്തുന്നവര്‍ എന്തെ എന്നെ മറന്നു പോയി? എന്നെ വാളിന് വെട്ടി
കൊന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ കുന്തത്തിനു കുത്തി കൊന്നിരുന്നു എങ്കില്‍ ഇവര്‍
എന്ത് ചെയ്യുമായിരുന്നു. അതോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരുന്നു. ഒരു
പ്രാവ് തല കീഴായി കുന്തത്തിന്റെ മുനയില്‍. ഒരു വാളിന്റെ ഏത് വശത്ത് ഇവര്‍
ക്ലാവര്‍ വയ്ക്കും?.അവര്‍ അതൊക്കെ നേരെ വക്കുമോ? ചരിച്ചു
വയ്ക്കുമോ? എനിക്ക് വയ്യ"
അപ്പോള്‍ വലതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. "നീ ഇന്ന് മുതല്‍
എന്നോടൊപ്പം ലത്തീന്‍ പള്ളിയില്‍ ആയിരിക്കും."
ഇടതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. "നീ കലഹത്തിന്റെ
ചിഹ്നമാകയാല്‍ എന്റെ ജനത്തെ ആണ് നശിപ്പിക്കുന്നത്. അത് കൊണ്ട് വിദ്വേഷം
നിറയ്ക്കുന്ന ഈ സുറിയാനി പള്ളിയില്‍ തന്നെ ഇരുന്നോ. തല്ലു കൂടുന്നവര്‍ ഇനിയും
തല്ലു കൂടട്ടെ. അവരാണ് അന്ധരെ നയിക്കുന്ന അന്ധര്‍ എന്ന് പണ്ട് ഞാന്‍
പറഞ്ഞത്.മനുഷ്യന് കുരിശിനെ സ്രഷ്ടിച്ചു, റീത്തുകള്‍ കുരിശുകളെ
സ്രഷ്ടിച്ചു. മനുഷ്യരും മെത്രാനും വൈദികരും കൂടി കുരിശു പങ്കുവച്ചു, അവര്‍ മനസ് പങ്കു
വച്ചു. ജനങ്ങള്‍ പള്ളിയില്‍ തളരുന്നു. മെത്രാന് ചിരിക്കുന്നു. മനസില്‍ ദൈവം
മരിക്കുന്നു."
ആരോ അവിടെ കടന്നു വന്ന് ഈ പാരഡി മൂളിപ്പാട്ട് പാടിയപ്പോള്‍
അവിടത്തെ തിരശീല കീറിപ്പോയി.
"ഈ കുരിശൊന്നും തന്നെ നിങ്ങളെ രക്ഷിക്കില്ല. മാര്‍ത്തോമ
കുരിശും മറ്റേ കുരിശിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന നമ്മളെ തമ്പുരാന് അവസാന
നാളില്‍ ഇടതുവശത്തേക്ക് ഒറ്റ തള്ള് തള്ളും. എന്നിട്ട് പറയും "നിങ്ങള്‍ പിശാചിനും
അവന്റെ സന്തതികള്കും വേണ്ടി ഒരുക്കിയ അഗ്നിയിലേക്ക് പോയ്കോ" എന്ന്. അന്ന് ഈ
ക്ലാവര്‍ കുരിശും വിരിയും, അല്ലാത്ത ലത്തീന്‍
കുരിശും പിന്നെ ഈ കിട്ടിയ ഡോളറും ഉണ്ടാക്കിയ കഴുത്തിലിട്ട ഉറാലയും, തലയിലെ തൊപ്പിയും,
പ്രസംഗത്തിലെ ശാപങ്ങളും, പെരുന്നാളിന്റെ
വെടിക്കെട്ടും ചെണ്ടയും, ഈ കുരിശിന്റെ പേരിലെ
ദുരഭിമാനവും കള്ളവിശ്വസവും ഒക്കെ വെറും മിഥ്യ ആയിരുന്നു എന്ന് മാത്രമല്ല മഹാപപങ്ങളുടെയും
ഉതപ്പിന്റെയും കാരണങ്ങള്‍ ആണെന്ന് തിരിച്ചറിയും. അന്ന് ഇന്ന് കളിച്ച ഈ
രാഷ്ട്രീയക്കളി ആത്മനാശത്തിനു കാരണമായല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടു കാര്യം
ഉണ്ടാവുമോ?
ഈ എളിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതിനെക്കാള്‍
നല്ലത് സ്വന്തം കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ് എന്ന് കര്‍ത്താവു
പറഞ്ഞ ഒറ്റ വാക്ക് ഓര്‍ത്താല്‍ ഈ പൌരോഹിത്യ ഇടര്‍ച്ചയും അല്മായ ഇടര്‍ച്ചയും
ഒഴിവാക്കാവുന്നതാണ്. നാശം പടിവാതുക്കല്‍ കാത്ത് നില്കുന്നത് കണ്ടാലും
ഓടിരക്ഷപ്പെടാന്‍ നോക്കാത്തത് എന്തേ? ഈ പറയുന്ന പൌരസ്ത്യ സഭ
പരിഭോഷണം എന്ന് തുടങ്ങി എന്തിനു തുടങ്ങി. പാശ്ചാത്യസഭ ശുന്യമായ് തീര്‍ന്നു. ഇന്ന്
യൂറോപ്പില്‍ പള്ളികള്‍ എല്ലാം കാലി. എന്നാല്‍ കേരളത്തില്‍ പള്ളി ഫുള്‍. അപ്പോള്‍ ആ
പറയുന്ന പള്ളികള്‍ പോഷിപ്പിചില്ലെങ്കില് സഭ ഇല്ലാതാകും. പാശ്ചാത്യര്‍ ബുദ്ധി
ഉള്ളവരാ. നമ്മള് വിഡ്ഢികള്‍ അവരുടെ പരിപോഷണം കേട്ട് തമ്മില്‍ തല്ലി തല കീറുന്നു.
എന്തൊരു സഭാസ്നേഹം. പരസ്പരം തല തല്ലി കീറുന്ന സഭാസ്നേഹം വേശ്യയുടെ ചാരിത്ര്യ
പ്രസംഗം പോലെയാണ്. കുരിശിനും, കര്‍ട്ടനും കിഴക്കിനും
വേണ്ടി വെറുതെ നമ്മള് കര്‍ത്താവിന്റെ സ്നേഹത്തെ ബാലികൊടുക്കുന്നു.ആരൊക്കെയോ
നിങ്ങളെ കൊണ്ട് മുതലെടുക്കുന്നു. നമുക്കും കിട്ടണം പണം.നമുക്കും കിട്ടണം
അധികാരം.അല്ലാതെ ഈ കുരങ്ങിനെ കൊണ്ട് കനല് വരിക്കുന്ന സഭ നേതാക്കളും അല്മായ
നേതാക്കളും ദൈവതിരുമുന്പില് കണക്കു ബോധിപ്പിക്കേണ്ടി വരും. സുവിശേഷത്തിനു
നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തല്ല് കൂടി ആത്മനാശത്തില്‍ പെടല്ലേ.
വെറുതെയല്ല ആയിരങ്ങള്‍ പെന്തക്കൊസ്തയിലും , അതെയിസത്തിലും,
ഇസ്ലാമിലും ശരണം തേടുന്നത്.
അല്മായ ശബ്ദം എന്ന ബ്ലോഗില്‍ നിന്നും
5 comments:
ചിന്തകരുടെയും സാഹിത്യകാരന്മാരുടേയും മാത്രമുള്ള ചുമതലയല്ലാ കേരളത്തിലെ രാഷ്ട്രീയ ദുരന്തത്തെ നേരിടേണ്ടത് എന്ന് പ്രശസ്ത സാഹിത്യകാരന് സച്ചിദാനന്ദന് പറഞ്ഞത് തീരെ നിഷേധിക്കുവാനുള്ളതല്ലാ. അദ്ദേഹം പറഞ്ഞത് കേരളീയരുടെ വികാരമാണ്. കേരളത്തില്‍ അദ്ധ്യാപക പാക്കേജിനും സ്വന്തം വ്യവസായവികസനത്തിനും മുല്ലപ്പെരിയാര്‍ പ്രശ്നത്തിനെതിരെയും സര്‍ക്കാരിനെതിരെ ചീറ്റുന്ന സീറോമലബാര്‍ സഭയും മറ്റു ക്രിസ്തീയ വിഭാഗങ്ങളും മറ്റു സമുദായങ്ങളും കേരളത്തിലെ പ്രധിസന്ധിയില്‍ മൌനം പാലിച്ചത് സ്വന്തം ഭവനത്തിനു തീ പിടിച്ചപ്പോള്‍ തീയണക്കാന്‍ ശ്രമിക്കാതെ നോക്കി നില്ക്കുന്ന വീട്ടുകാരനെപ്പോലെയാണ്. ഇക്കൂട്ടര്‍ തങ്ങളുടെ മാതൃ രാജ്യത്തോട് പ്രതിബദ്ധതയില്ലാത്തവര്‍ ആണ് . കേരളത്തിലെ ജനങ്ങള്‍ ഉണരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ അടുത്ത വിമോചന സമരത്തിനു മുന്നോട്ടു വരണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പിഞ്ചു സ്കൂള്‍ കുട്ടികളെപ്പോലും നിരത്തിലേയ്ക്ക് വലി ച്ചിറക്കി സമരം ചെയ്യിച്ച മത-സാംസ്കാരിക -രാഷ്ട്രീയ -സാമുദായിക നേതൃത്വം ഇപ്പോള്‍ മൌനികളായി മാറി നില്ക്കുന്ന കാഴ്ച വിദേശ മലയാളികളെ ഞെട്ടിക്കുന്നു.പ്രശസ്ത സാഹിത്യകാരന് സക്കറിയയുടെ അഭിപ്രായത്തിന് ശേഷമുള്ള കവി സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനം സാംസ്കാരിക സമൂഹത്തിലെ ഉണര്‍വിനു തുടക്കമായി. .കേരളത്തിലെ വ്യക്തി ജീവിത സ്വാതന്ത്ര്യം തകര്‍ച്ചയിലാണ്. ഓരോ വിദേശ മലയാളികളും തങ്ങളുടെ സ്വന്തം മാതൃ രാജ്യത്തിന് വേണ്ടി ഉണരണം.
ബിഷപ്പിനെതിരേ നോര്‍ത്ത് കേരള മഹായിടവകയില്‍ കലാപം
Text Size:
തൃശൂര്‍: മൂന്നാര്‍ മുതല്‍ പയ്യന്നൂര്‍വരെ വ്യാപിച്ചുകിടക്കുന്ന സി.എസ്.ഐ. നോര്‍ത്ത് കേരള മഹായിടവകയില്‍ ബിഷപ്പിനെതിരേ കലാപം. ഒരു വിഭാഗം വിശ്വാസികളും ഏതാനും വൈദികരുമാണു ബിഷപ് ഡോ. കെ.പി. കുരുവിളയ്ക്കെതിരേ രംഗത്തെത്തിയത്. ഇന്നലെ തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ ഓള് സെയിന്റ്സ് പള്ളിയിലെത്തിയ ബിഷപ്പിനെ വിശ്വാസികള്‍ ഉപരോധിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് പോലീസ് സംരക്ഷണയിലാണു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അഞ്ചുവര്‍ഷം മുമ്പ് പൊതുസമ്മതനായി സഭാധ്യക്ഷനായ ഡോ. കുരുവിള പിന്നീട് സഭാ ഭരണഘടനയില്‍നിന്നു വ്യതിചലിച്ചതായി ഇദ്ദേഹത്തെ എതിര്‍ക്കുന്ന അല്മായ ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി ടി.ജെ. ജോണ്‍, നിര്‍വാഹകസമിതിയംഗം ജീവാനന്ദ് ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ബിഷപ് ഇതിനോടകം നാല്പതിലധികം ആളുകളെ സഭാചട്ടങ്ങള്‍ക്കു വിരുദ്ധമായി പുറത്താക്കുകയും സഭാസമൂഹം ആദരിക്കുന്ന റവ. തോമസ് ജോണിനെപ്പോലെയുള്ള വൈദികരുടെ പട്ടം റദ്ദാക്കുകയും ചെയ്തതായി ജോണ്‍ പറഞ്ഞു.
സഭയുടെ ഭൂസ്വത്ത് അനധികൃതമായി വില്‍ക്കുക, മരങ്ങള്‍ വെട്ടിവില്ക്കുക, സ്കൂളുകളിലും കോളജുകളിലും ആശുപത്രികളിലും അനാവശ്യമായി ഇടപെട്ട് സ്ഥാപനങ്ങളുടെ നടത്തിപ്പ് ദുഷ്കരമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും അല്മായര് ബിഷപ്പിനെതിരേ ഉന്നയിച്ചിട്ടുണ്ട്. തൃശൂര്‍ ഓള് സെയ്ന്റ്സ് പള്ളിക്കു മുന്നില്‍ വിമതപക്ഷം രാവിലെ മുതല്‍ നടത്തിയ ഉപരോധസമരത്തെ ഔദ്യോഗിക പക്ഷം നേരിടാന്‍ ശ്രമിച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ ബിഷപ് കുരുവിള ചടങ്ങുകള്‍ നടത്തി.
Dear Blogmaster,
You are free to publish the following article authored by Rev.Dr.Paul.Thenayan.His picture can be copied from page 14 of Soul and Vision 2012 May issue
Regards
George Katticaren (Editor &Publisher)
Part A
സോള്ആന്ഡ് വിഷന്‍ 2012 മെയ്ലക്കത്തില്
പ്രസിദ്ധീകരിച്ച ലേഖനം
www.soulandvision.blogspot.com
വിശുദ്ധകുരിശ്
Author : Rev. Dr. Paul Thenayan
മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ദിവസം റെക്ടറച്ചന് ഞങ്ങള്‍ ക്ക് ആദ്യമായി നല്‍കിയത് ഓരോ കുരിശുരൂപവും ക്രിസ്താനുകരണത്തിന്റെ കോപ്പിയുമായിരുന്നു. പഠനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞങ്ങള്‍ കുരിശുരൂപമെടുത്തു മുത്തി ദൈവസാന്നിദ്ധ്യസ്മരണ പുതുക്കുമായിരുന്നു. ആദ്ധ്യാത്മിക പിതാവായിരുന്ന ബഹു. മാത്യു മങ്കുഴിക്കരിയച്ചന്‍ ക്രൂശിതരൂപത്തെ ചൂിക്കാട്ടി യേശുവിന്റെ മുള്‍ക്കിരീടത്തെയും തിരുമുറിവുകളെയും പറ്റി നിരന്തരം ധ്യാനിപ്പിക്കുമായിരുന്നു. സാര്‍വത്രിക സഭയിലെ ഭൂരിഭാഗം വിശുദ്ധരും പീഡാനുഭവ ഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ താിയവരാണ്. സീറോ-മലബാര്‍ സഭയിലെ വി. അല്ഫോന്സായും എല്ലാ വാഴ്ത്തപ്പെട്ടവരും ക്രൂശിതന്റെ തിരുമുഖത്തു നിന്നു വിശുദ്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പൂര്ണതയിലെത്തിയവരാണ്. ക്രൂശിതന്റെ ചിത്രത്തില്‍ നിന്നാണ് സാന്‍ ദാമിയാനോ ദേവാലയത്തില്‍ വച്ച് ക്രിസ്തുനാഥന് വി. ഫ്രാന്‍സിസ് അസ്സീസിയോടു സംസാരിച്ചത്. കുരിശുരൂപം ഉയര്‍ത്തിപ്പിടിച്ചാണ് വി. ഫ്രാന്‍സിസ് സേവ്യര്‍ കേരളത്തിന്റെ കടലോരങ്ങളില്‍ എനിക്ക് ആത്മാക്കളെ തരിക എന്നുദ്ഘോഷിച്ചു കൊണ്ട് ഓടി നടന്നത്.
സഭയിലെ അദ്വിതീയ ദൈവശാസ്ത്രജ്ഞനും സഭാ പ്രബോധകനുമായിരുന്ന വി. തോമസ് അക്വിനാസ് പറഞ്ഞിട്ടുള്ളത്, തന്റെ വിജ്ഞാനം മുഴുവന്‍ മേശപ്പുറത്തിരിക്കുന്ന ക്രൂശിതരൂപത്തില്‍ നിന്നാണെന്നാണ്. മുറിയില്‍ ഒരു കുരിശുരൂപ മുണ്ടെങ്കില്‍ ജീവിതത്തിലെ ത്യാഗങ്ങളൊന്നും തനിക്കു പ്രശ്നമേയല്ലെന്നു ബ്രിസിയിലെ വി. ലോറന്‍സ് പറഞ്ഞി ട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഉത്ഥാന ദൈവശാസ്ത്രം അദ്ദേഹത്തിന്റെ കുരിശിന്റെ ദൈവശാസ്ത്രം തന്നെയാണ്. ഉത്ഥാനത്തിന്റെ മഹത്ത്വത്തില്‍ പങ്കുചേരാനുള്ള വ്യഗ്രതയില്‍ ഉത്ഥാനത്തിനു മാത്രം പ്രാധാ ന്യം കൊടുത്തുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെയും അവിടുത്തെ പീഡാനുഭവത്തെയും അപമാനത്തെയും തള്ളിപ്പറഞ്ഞ കോറിന്ത്യായിലെ പാഷണ്ഡികള്‍(Enthusiasts)ക്കെതിരെ തൊടുത്തുവിട്ട അസ്ത്രമായിരുന്നു `വി. കു രിശിന്റെ ദൈവശാസ്ത്രം.' ഉത്ഥാനത്തിന്റെ മഹത്ത്വം നമ്മുടെ പ്രത്യാശയാണ്, ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത മഹത്ത്വം. കുരിശിലെ എളിമയുടെയും സ്വയം ശൂന്യവത്കരണത്തിന്റെയും പാതയിലൂടെ ഈ ലോകത്തിലെ വിശ്വാസതീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയേ നമുക്ക് ഉത്ഥാനത്തിന്റെ മഹത്ത്വത്തിലെത്തിച്ചേരാന്‍ സാധിക്കൂവെന്ന് വി. പൗലോസ് ഉദ്ബോധിപ്പിക്കുന്നു.
അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍) എഴുതിയിട്ടുള്ളത്. ``നമുക്കുവേി തന്റെ പാര്‍ശ്വം കുത്തിത്തുളയ്ക്കപ്പെടാന്‍ അനുവദിച്ച പീഡയനുഭവിക്കുന്ന കര്‍ത്താവിനെ കുരിശുരൂപം (Cross of Passion) പ്രതിനിധാനം ചെയ്യുന്നു. പിളര്‍ക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നു രക്തവും വെള്ളവും ഒഴുകി. ഇവ വിശുദ്ധ കുര്‍ബാനയെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പീഡാനുഭവത്തിന്റെ കുരിശുപോലെ തന്നെ വിജയത്തി ന്റെ കുരിശും (Cross of Triumph) നമുക്കു്. ഈ കുരിശ് കര്‍ത്താവിന്റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്ക് നമ്മുടെ കണ്ണുകളെ നയിക്കുകയും ചെയ്യുന്നു. കാരണം ഒരു കര്‍ത്താവേയുള്ളൂ; മിശിഹാ ഇന്നലെ, ഇന്ന്, എന്നേക്കും (ഹെബ്രാ. 13:8) (Der Geist der Liturgie, Joseph Cardinal Ratzinger, Freiburg,2000, Chapter 3)..
Part B
സോള്ആന്ഡ് വിഷന്‍ 2012 മെയ്ലക്കത്തില്
പ്രസിദ്ധീകരിച്ച ലേഖനം
www.soulandvision.blogspot.com
വിശുദ്ധകുരിശ്
Author:Rev. Dr. Paul Thenayan
സീറോ-മലബാര്‍ സഭയ്ക്ക് ഉായിട്ടുള്ള വളര്‍ച്ചയ്ക്കും ഇന്നു പ്രകടമായ ചലനാത്മകതയ്ക്കും ദൈവവിളിയു ടെ സമ്പന്നതയ്ക്കും നിദാനമായ ലത്തീന്‍ പൈതൃകങ്ങളോടുള്ള അന്ധമായ എതിര്‍പ്പും സാങ്കല്പിക പൈതൃകങ്ങള്‍ തേടിയുള്ള നെട്ടോട്ടവും ചില രൂപതകളില്‍ കുരിശു രൂപത്തോടുള്ള കുരിശുയുദ്ധത്തിനു വഴിവച്ചിരിക്കുകയാണ്. ചിലരുടെ വന്യമായ ചിന്തയില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ ശരിയായ പഠനമോ ഔദ്യോഗിക അംഗീകാരമോ, വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോ കൂടാതെ ചിലയിടങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തി സഭയില്‍ ചിന്താക്കുഴപ്പവും അജപാലനപരമായ ദുരന്തവും സൃഷ്ടിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് ചിലര്‍ മാര്‍ തോമാകുരിശെന്നു പേരിട്ടിരിക്കുന്ന ഗ്രീക്ക് അല്ലെങ്കില്‍ പഹ്ളവി (തിരുസ്വരൂപമില്ലാത്ത) കുരിശുവിവാദം.
1959-ല്‍ പൗരസ്ത്യസംഘം കൂദാശകളുടെ അനുഷ്ഠാനം സംബന്ധിച്ചു നല്കിയ നിര്‍ദ്ദേശങ്ങളില്‍ (Ordo) കാപ്പയുടെ പുറത്ത് തയ്ക്കേ കുരിശിനെപ്പറ്റി പറയുമ്പോള്‍ ബ്രാക്കറ്റില്‍ ഗ്രീക്കു കുരിശെന്നാണ് എഴുതിയിരുന്നത്. സീറോ-മലബാര്‍ ചരിത്രകാരനായ ബഹു. സേവ്യര്‍ കൂടപ്പുഴയച്ചന്‍ 1974-ല്‍ പ്രസിദ്ധീകരിച്ച തിരുസ്സഭാ ചരിത്രത്തില്‍ ഇന്നു മാര്‍തോമാ കുരിശെന്നു ചിലര്‍ കൊട്ടിഘോഷിക്കുന്ന കുരിശിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ് `സെന്റ് തോമസ് മൗിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീനമായ ഒരു കുരിശ്' എന്നാണ്.
പൗരസ്ത്യ സുറിയാനി സഭാ (ചരിത്രത്തില്‍ നെസ്തോറിയന്‍ സഭ എന്നും അറിയപ്പെടുന്നു) പാരമ്പര്യത്തിന്റെ ഭാഗമായാണ് തിരുസ്വരൂപമില്ലാത്ത കുരിശ് എന്നു പറയുന്നതും ശരിയല്ല. 7-ാം നൂറ്റാുവരെയെങ്കിലും ആ സഭയില്‍ സ്ഥൂലമായ കുരിശുരൂപങ്ങള്‍ തന്നെ (Massive Crucifix in Relief) ഉപയോഗിച്ചിരുന്നു. ചിത്രങ്ങളോടും രൂപങ്ങളോടും നിഷേധാത്മക നിലപാടു സ്വീകരിച്ചിട്ടുള്ള മുസ്ലീമുകളുടെ സ്വാധീനം കാലക്രമത്തില്‍ ആ നിലപാടു സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചു.
പ്രതിമകളെ ആരാധിക്കുകയെന്ന അപകടത്തിന്റെ നിഷേധത്തോടൊപ്പം രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. മുസ്ലീമുകള്‍ക്കും യഹൂദര്‍ക്കും അനാവശ്യ പ്രകോപനം ഉാക്കാതിരിക്കുക എന്നത് ബൈസന്റയിന്‍ ചക്രവര്‍ത്തിമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരുന്നു. പ്രതിമകള്‍ ഇല്ലായ്മ ചെയ്യുന്നത് സാമ്രാജ്യത്തിന്റെ ഐക്യത്തിനും അയല്‍ മുസ്ലീം രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിനും ഉപകാരപ്രദമായിരുന്നിരിക്കാം. അങ്ങനെ തിരുസ്വരൂപമില്ലാത്ത കുരിശ് പ്രചാരത്തിലായി (ലിറ്റര്‍ജിയുടെ ചൈതന്യം-കാര്‍ഡിനല്‍ റാറ്റ്സിംഗര്‍). തീര്‍ത്തും ഭൗതികവത്കരിക്കപ്പെട്ട ജര്‍മ്മനിപോലുള്ള ചില രാജ്യങ്ങളില്‍, നൂറ്റാുകളായി ക്ലാസ്സ് മുറികളില്‍ തൂക്കിയിട്ടിരുന്ന കുരിശുരൂപങ്ങള്‍ ചില മുസ്ലീം കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് ഈ അടുത്തനാളുകളില്‍ എടുത്തു മാറ്റിയതായി അറിയാം
Part C
സോള്ആന്ഡ് വിഷന്‍ 2012 മെയ്ലക്കത്തില്
പ്രസിദ്ധീകരിച്ച ലേഖനം
www.soulandvision.blogspot.com
വിശുദ്ധകുരിശ്
Author : Rev. Dr. Paul Thenayan
ഈ സാഹചര്യം ഇന്നു കേരളക്കരയിലില്ലല്ലോ. അമ്പലങ്ങളിലും മറ്റും നിറയെ പ്രതിമകളുല്ലോ. വിഗ്രഹദര്‍ശനത്തിനും വണക്കത്തിനും ഹൈന്ദവര്‍ വലിയ പ്രാധാന്യമാണല്ലോ നല്‍കുന്നത്. എങ്കില്‍ 400 വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വ്വികര്‍ ആദരപൂര്‍വ്വം വണങ്ങി വന്ന കുരിശുരൂപങ്ങള്‍ നമ്മുടെ ദേവാലയങ്ങളില്‍ നിന്നു എടുത്തു മാറ്റുന്നതിനെ ആര്‍ക്കു ന്യായീകരിക്കാനാകും.
പോര്‍ച്ചുഗീസ് മിഷനറിമാര്‍ മാര്‍തോമാ പൈതൃകങ്ങളോടും മാര്‍ തോമാ കുരിശുകളോടും കാണിച്ച വലിയ താത്പര്യത്തിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്നു നാം തിരിച്ചറിയണം. മാര്‍ തോമാ ക്രിസ്ത്യാനികളുടെ മേല്‍ പൂര്‍ണമായ ആധിപത്യം നേടുകയും പേര്‍ഷ്യന്‍ അധികാരികളെ കയ്യേറ്റക്കാരും പാഷണ്ഡികളുമായി ചിത്രീകരിച്ചു തുരത്തിഓടിക്കുകയുമായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. മാര്‍ തോമാ കുരിശും അതിന്റെ രക്തം വിയര്‍ക്കലുമൊക്കെ, ആ കാലത്ത് സുലഭമായിരുന്ന മാസവണക്കത്തിലെ `പുതുമ'കളുടെ ഗണത്തില്‍ പെടുത്തിയാല്‍ മതി.
ഇത് ഒരപ്പസ്തോലന്‍ രക്തംചിന്തി സ്ഥാപിച്ച സഭയാണ്, പേര്‍ഷ്യന്‍ സഭ കയ്യേറ്റക്കാരും പാഷണ്ഡികളുമാണ്, കയ്യേറ്റക്കാരെ ഒഴിവാക്കി ഈ സഭയെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴില്‍ കൊണ്ടുവരണം. സ്പെിന്കാര്ക്ക് വി. യാക്കോബ് അപ്പസ്തോലന് ഉള്ളതുപോലെ തങ്ങളുടെ ഭരണസീമയിലുള്ള രാജ്യങ്ങളിലും ഒരപ്പസ്തോലന്‍ (വി. തോമസ്) ഉണ്ടാകും - ഇതൊക്കെയാണ് പോര്‍ട്ടുഗീസ് മിഷനറിമാരെ മഥിച്ചിരുന്ന ചിന്തകള്‍.
.കര്‍ത്താവിന്റെ രൂപമുള്ള കുരിശ് മാര്‍പാപ്പ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്നത് നാം കാണുന്നുണ്ട് . കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണ വേളയിലും പലവട്ടം നാം അതു കണ്ടു. സീറോ മലബാര്‍ സഭയ്ക്ക് ഒരു കാര്യത്തില്‍ ഉറപ്പു്: കര്‍ത്താവു ള്ള കുരിശുരൂപം സ്ഥാപിക്കുന്നതിലും വണങ്ങുന്നതിലും വിശ്വാസവും സന്മാര്ഗ്ഗവും സംബന്ധിച്ച തെറ്റുകളൊന്നുമില്ല. നമുക്ക് മാര്‍പാപ്പയേക്കാള്‍ വലിയ കത്തോലിക്കരാകേണ്ട തില്ലല്ലോ.
Post a Comment