Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, May 25, 2012

കോമാളി വേഷം കെട്ടുന്ന നമ്മുടെ ചില മെത്രാന്മാര്‍

മരക്കുരിശിനെ നമിക്കുന മണ്ടന്‍മാര്‍  
പാരമ്പര്യം എന്ന പേരില്‍ പ്രാകൃത രീതികള്‍ ആണ് നമ്മുടെ സീറോ മലബാര്‍ പിതാക്കന്മാര്‍ വിശ്വാസികളുടെ ഇടയില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. പരസ്പര വിരുദ്ധങ്ങളായ ആചാര മര്യാദകള്‍ ആണ് കല്‍ദായ പാരമ്പര്യം എന്ന പേരില്‍ അവര്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ബിഷപ്‌ അങ്ങാടിയത്തും മാര്‍ പവ്വത്തിലും മാര്‍ ആലഞ്ചേരിയും ഇത്രയ്ക്കു കൊട്ടി ഘോഷിക്കുന്ന കല്‍ദായ പാരമ്പര്യത്തിന് ഹൈന്ദവ വിശ്വാസവും രീതികളുമായി എന്ത് ബന്ധമുണ്ടെന്നു മനസ്സിലാകുന്നില്ല.
നാസി സല്യൂട്ടോ  കൈ ചൂടാക്കുന്നതോ?
കേരളത്തിലെ ക്രൈസ്തവ സഭ കല്‍ദായ സ്വാധീനത്തില്‍ ആയിരുന്ന കാലത്ത് അവര്‍ നിലവിളക്കിനു മുകളില്‍ മാര്‍ തോമാ കുരിശു കയറ്റി അതിനെ വന്ദിച്ചിരുന്നതായി കേട്ട് കേള്‍വി പോലുമില്ല. അതുപോലെ തന്നെ സഭയുടെ ഉന്നതാധികാരികള്‍ രുദ്രാക്ഷ മാല സ്ഥാനവസ്ത്രങ്ങളുടെ ഒരു ഭാഗമായി കണക്കാക്കിയിരുന്ന തായും കേട്ടിട്ടില്ല.

സീറോ മലബാര്‍ മേജര്‍ ആച ബിഷപ്പ് മാര്‍ ആലഞ്ചേരി "പരമ ശിവന്റെ നയനങ്ങള്‍" എന്നര്‍ത്ഥം വരുന്ന രുദ്രാക്ഷമാല കഴുത്തില്‍ അണിയുന്നതിന്‍റെ  അര്‍ഥം എന്തെന്ന് അദ്ദേഹം ഒന്ന് വിശദീകരിച്ചു തന്നാല്‍ നന്നായിരുന്നു. അത് പോലെ തന്നെ കാവി നിറത്തിലുള്ള ലോഹ അണി യുന്നതിന്‍റെ  പൊരുളും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

കോമാളി വേഷം കെട്ടുന്ന കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ ബിഷപ്പുമാര്‍ കമല സര്‍ക്കസ്സിലെ ബഫൂണ്‌കളെ തോല്‍പ്പിക്കും. തലയില്‍ മയില്‍ത്തൊപ്പിയും കയ്യില്‍ ക്ലാവര്‍ വടിയും ആയി വരുന്ന നമ്മുടെ ബിഷപ്പുമാര്‍ കത്തോലിക്കാ സഭക്ക് തന്നെ വലിയൊരു embarrasment ആണെന്ന് പറയാതെ നിവൃത്തിയില്ല.

നിരന്നു നിന്ന് ക്ലാവര്‍ വിളക്കിനു നാസി സല്യൂട്ട് കൊടുക്കുന്ന മെത്രാന്മാരെയും വൈദികരെയും തികഞ്ഞ പുച്ചത്തോടെ മാത്രാണ്  പ്രബുദ്ധരായ സീറോ മലബാര്‍ വിശ്വാസികള്‍ നോക്കിക്കാണുന്നതെന്ന് എന്തുകൊണ്ട് ഈ വിവരദോഷികള്‍ മനസ്സിലാക്കുന്നില്ല. കേരളത്തിലെ രീതി അനുസരിച്ച് വല്ല കൈക്കൂലിയും കൊടുത്താണോ ഇവര്‍ തങ്ങളുടെ ഈ കൊമാളിത്തോപ്പിയും വടിയും ഒപ്പിച്ചെടുത്തതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

7 comments:

Anonymous said...

വട്ടായല്‍ സേവിയാ൪ഖാനേയും പൌവ്വത്ത് കുപ്പിലറക്കിയോ?

കോമാളി വേഷം കെട്ടുന്ന നമ്മുടെ ചില മെത്രാന്മാരുടെ കൂടെ വട്ടായല്‍ സേവിയാ൪ഖാനും കൂടിയോ?

സേവിയാ൪ഖാ൯ യേശുവിനേ മറന്ന് കല്ദായ പൌവ്വത്തില്‍ സഭയില്‍ കൂടിയോ?

Anonymous said...

തലയില്‍ മയില്‍ത്തൊപ്പിയും കയ്യില്‍ ക്ലാവര്‍ വടിയും ആയി വരുന്ന നമ്മുടെ ബിഷപ്പുമാര്‍ കത്തോലിക്കാ സഭക്ക് തന്നെ വലിയൊരു embarrasment ആണെന്ന് പറയാതെ നിവൃത്തിയില്ല.


പാതിരി മൃഗങ്ങളെ സ൪ക്കസ് കൂടാരത്തില്‍ മെരുക്കാ൯ ഉപയോഗിക്കുന്ന വടിയല്ലേ ക്ലാവര്‍ വടി!

Anonymous said...

മാര്‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കൊുവന്നിട്ടില്ലാ. ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്. ശരിയായിട്ടുള്ള അടയാളങ്ങള്‍ അതാണ്. ഈ അടയാളങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ താമരയേയും മയിലുകളെയും പേര്‍ഷ്യന്‍ കുരിശ്ശിനെയും തേടി പോകേ ആവശ്യമെന്താണ്?

Soul and Vision said...

പേിപ്പിന്റെ കയ്യില്‍ പിടിച്ചരിക്കുന്നത്എന്താണെന്നു ചോദിച്ചാല്‍ അദ്ദേഹം പറയും അത് ക്രിസ്തുവിന്റെ ക്രൂശിതമരണത്തിന്റെ പ്രതീകമാണെന്ന്. സത്യത്തിന്റെ പ്രതീകം.

അതേസമയത്ത് സീറോമലബാര്‍ സഭയിലെ മെത്രാന്മാരുടെ കയ്യിലിരിക്കുന്ന കുന്തം എന്താണെന്നു ചോദിച്ചാല്‍ അവന്തെു പറയും? അത് മാര്‍തോമാ കൊുവന്ന മാര്‍ തോമാകുരിശ്ശെന്നു പറയും..ഇതുപച്ചകള്ളമല്ലേ?

Anonymous said...

കൊടിയ കല്‍ദായ വാദികള്‍ ഫേസ് ബുക്ക്‌ വഴി കല്‍ദായ വാദം യുവ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നു......!!

റോമന്‍ കത്തോലിക്കാ സഭയെയും, പോപ്പിനെയും നിശിതമായി കളിയാക്കി ഫേസ് ബുക്കില്‍ സീറോ മലബാര്‍ ഗ്രൂപ്പ് വഴി കല്‍ദായ വാദവും, സുറിയാനി പ്രേമവും പ്രചരിപ്പിക്കുന്ന ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് ORTHADOX സഭ യിലെ ഏതാനും വ്യക്തികള്‍ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു......... ഇത് വഴി കത്തോലിക്കാ യുവ ജനങ്ങളുടെ ഇടയില്‍ ആശയ കുഴപ്പം ഉണ്ടാക്കി കേരള കത്തോലിക്കാ സഭയില്‍ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ORTHADOX അജണ്ട ഇവര്‍ മനപ്പൂര്‍വ്വം ഭംഗിയായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്.....
ഒരു പരിധി വരെ ചങ്ങനാശേര്രി അതിരൂപതയെ അവരുടെ പാട്ടിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കത്തോലിക്കാ വിശ്വാസികള്‍ സൂക്ഷിക്കുക.

http://www.facebook.com/groups/syromc/

Anonymous said...

Mar alencherrys komali vesham...
http://www.smcim.org/bp/alenchery/gallery/4

Anonymous said...

I am a faithful from Toronto, Canada. Do you know what is happening in Toronto Syro Malabar Community. Chicago dirty politics killed the goodwill of the people. Are you ready to stand up for us to fight against chicago' dirty politics. what happend to our priests who worked so hard to build up our great community.I hope you will publish our feelings.