ജോര്ജു കുറ്റിക്കാട്ട്-
സീറോ മലബാര്‍ സഭയില്‍ കുറെ കാലങ്ങളായി കല്‍ദായ വാദ ശീതയുദ്ധം തുടങ്ങിയിട്ട്. സഭയിലെ വിശ്വാസികള്‍ക്ക് കുറെ സഭാധികാരികള്‍ ഉണ്ടാക്കുന്ന താത്വിക,പാരമ്പര്യ വിശ്വാസ -ആരാധന ക്രമങ്ങളുടെ പ്രശ്നങ്ങള്‍ കാരണം സ്വസ്ഥത ഇല്ലെന്നായിക്കൊണ്ടിരിക്കുകയാണ്. ഒരു ക്രിസ്തു സഭ എങ്ങനെ ആയിരിക്കണം എന്ന് യേശുവോ,പത്രോസ്സോ,തോമ്മായോ ,അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു അപ്പസ്തോലനോ നിര്‍ദ്ദേശിച്ചിട്ടില്ല.
കേരളത്തിലെ കുറെ സീറോ മലബാര്‍ മെത്രാന്മാരും വൈദികരും ഒരു സുപ്രഭാതത്തില്‍ ലഭിച്ച വെളിപാടുപോലെ സഭാവിശ്വാസികളെയും കല്‍ദായ വാദ വിരോധികളായ ചില സഭാ നേതൃത്വങ്ങളെയും അവരുടെ കല്‍ദായ വാദവും താമര കുരിശും ഉറപ്പിച്ചു ചൊല്‍പ്പടിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഏകാധിപത്യത്തിന്റെ മറ പിടിച്ച നയമാണ് സ്വീകരിച്ച്രിക്കുന്നത് എന്ന് പറയാതെ വയ്യാ. കല്‍ദായ വാദം പഴകിയ തുരുമ്പെടുത്ത സഭാ പ്രത്യയ ശാസ്ത്രമാണ്. അവയെ സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യമായിക്കണ്ട് സംസ്കരണത്തിന് വേര്‍പെടുത്തി മാറ്റേണ്ട സമയം വൈകിപ്പോയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ കത്തോലിക്കാ സഭ കല്‍ദായ വാദികളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ തുടങ്ങിയിരുന്നു.പക്ഷെ, ഇന്ന് സഭയില്‍ യോഗ്യരല്ലാത്തവരായ ചിലര്‍ അധികാരസ്ഥാനത്ത് കയറി ഇരുന്നപ്പോള്‍ മുതല്‍ വീണ്ടും അസ്വസ്ഥതയുടെ കാര്‍മേഘം ദൃശ്യമായി തുടങ്ങിയിരിക്കുന്നു.
മാര്‍തോമ്മ ക്രിസ്ത്യാനികള്‍ക്ക് അഥവാ ,സുറിയാനിക്കാര്‍ക്ക് - ( കല്ടായക്കാര് ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിമിത്തം മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ ഇങ്ങനെ വിളിച്ചു തുടങ്ങി.) ആയി1896 -ല്‍ കേരളത്തില്‍ മൂന്നു അപ്പസ്തോലിക് വികാരിയാത്തുകള്‍ (രൂപതകള്‍) - തൃശൂര്‍,എറണാകുളം,ചങ്ങനാശ്ശേരി - രൂപീകരിച്ചു.ഇവയുടെ വികാരി അപ്പ്സ്തോലിക്കാമാര് അവരുടെ സ്വന്തം ജാതിയിലും റീത്തിലും പെട്ടവര്‍ ആയിരുന്നു.എന്നാല്‍ അന്നും കല്‍ദായ പാത്രീയാര്ക്കീസ്സിനു കീഴിലായിരിക്കുവാന്‍ ആഗ്രഹിച്ച ചിലരുണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.എന്നാല്‍,അന്നത്തെ ഏതദ്ദേശീയ വൈദിക മേലദ്ധ്യക്ഷന്മാര് (പുതിയ മെത്രാന്മാര് )ഈ പ്രശ്നം വളരെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തതിനാല്‍ കല്‍ദായ വാദവുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരും അവരുടെ ആഗ്രഹങ്ങള്‍ പരിപൂര്‍ണ്ണമായും പരിത്യജിച്ചു.
ഇതിനു ശേഷം ചങ്ങനാശ്ശേരി എറണാകുളം എന്നീ രൂപതകളിലുണ്ടായിരുന്ന തെക്കുംഭാഗര്‍ക്കായി 1911 -ല്‍ കോട്ടയം കേന്ദ്രമാക്കി പുതിയ ഒരു അപ്പസ്തോലിക് വികാരിയാത്ത് സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ മേലുദ്ധരിച്ചതുപോലെ സ്വന്തം ജാതിയിലും റീത്തിലും പെട്ട മെത്രാന്മാര് വേണമെന്ന താല്‍പ്പര്യങ്ങളും നിറവേറി.അങ്ങനെ തെക്കുംഭാഗനായ മാക്കീല്‍ മാര്‍ മത്തായിയെ കോട്ടയത്തേയ്ക്ക് സ്ഥലം മാറ്റി നിയമിച്ചു. വടക്കുംഭാഗനായ കുര്യാളശേരി മാര്‍ തോമ്മായെ മാക്കീല്‍ മാര്‍ മത്തായി ഭരിച്ചിരുന്ന ചങ്ങനാശ്ശേരിയിലേക്കും നിയമിച്ചു.ഇതിനു ശേഷം 1923 -ല്‍ എറണാകുളം അന്നത്തെ രൂപതകളുടെയെല്ലാം മേല്കേന്ദ്രമാക്കിയും (തിരുസിംഹാസനം ) ഉയര്‍ത്തി പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.അപ്പോള്‍ നാം അതുകൊണ്ട് മനസ്സിലാക്കുന്നത് ഇങ്ങനെ:ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയോ ,കാതോലിക്കോസ്സിന്റെയോ, പാത്രീയാര്ക്കീസ്സിന്റെയോ പദവിയിലുള്ള ഒരു തലവന്‍ ആയിരിക്കും ഹയരാര്‍ക്കിയുടെ തലവന്‍. ഇത് അര്‍ത്ഥമാക്കുന്നത് ,നമ്മുടെ സഭയുടെ അധിപന് ഒരു കല്‍ദായ സഭയുടെ പാത്രീയാര്ക്കീസ്സ് എന്നല്ലാ. 1917 -ല്‍ ബനടിക്ടോസ് മാര്‍പ്പാപ്പയുടെ കാലത്ത് കേരളത്തിലെ മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ പൌരസ്ത്യ തിരു സംഘത്തിനു കീഴിലുമായി.
9 comments:
George Kuttikattu write a revolutionary proof against Kaldaya cross.This article is actually a right points to enable the protesters Kaldaya Klawar Cross. I am waiting for the second part of this article.Great apreciation.!
പതിനഞ്ചാം നൂറ്റാണ്ടിലെ ആരാധനക്രമങ്ങളും സുറിയാനി ഭാഷയും (കല്‍ദായ ഭാഷ ) ,വിശ്വാസ പാരമ്പര്യങ്ങളും അടിച്ചേല്പ്പിച്ചിരുന്നഅക്കാലഘട്ടത്തില് സ്വന്തംഭാഷയെപ്പറ്റിയുംസഭാസംവിധാനത്തെപ്പറ്റിയും ബൈബിള്പഠനത്തെപ്പറ്റിയും ആരും ചിന്തിച്ചിരുന്നില്ല, മേത്രാണോ വൈദികനോ പോലും ചിന്തിച്ചില്ല. വി.കുര്‍ബാന സുറിയാനി ഭാഷയില്‍ കാണാതെ പഠിച്ചു അതെന്നും ആവര്‍ത്തിച്ചു ,അത്ര മാത്രം. ! നേരെ മറിച്ച്, അവര്‍ ചെയ്തത് ,ഏതോ സാമൂഹ്യാചാരങ്ങള്ക്കോ ചിലരുടെസ്ഥാപിതതാല്പ്പര്യങ്ങള്ക്കോ വേണ്ടി സഭയെ ഇന്നത്തെ നിലയിലേയ്ക്കും ശൈലിയിലേയ്ക്കും വലിച്ചു നീതി കൊണ്ടുവരുകയാണ് ചെയ്തത്. ഇവയെല്ലാം എന്തിനു വേണ്ടി, എന്തെങ്കിലും പ്രയോജനപ്പെടുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍,
ഉത്തരം "ഉവ്വെന്നോ,ഇല്ലെന്നോ "മാത്രമായിരിക്കും. നമുക്ക് നോക്കാം : 1301 -ല്‍ സെലൂക്യന്‍ സഭയുടെ ആരാധന ക്രമ-റീത്തും ഭാഷയും ( കല്‍ദായ എന്ന് വിളിക്കപ്പെട്ട സുറിയാനി ഭാഷ)ആണ് മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നത്. സഭയില്‍ ഉപയോഗത്തിലിരുന്ന ഭാഷ വ്യതസ്തമായിരുന്നു. അതിനാല്‍ ഒരു നിശ്ചിത ഭാഷ ഉപയോഗിക്കണമെന്ന് പറയുന്നതില്യാതൊരു കാര്യവും വലുതായി കാണാനില്ല.
സീറോമലബാര്‍ സഭാ നേതൃത്വം വത്തിക്കാനില്‍ ചെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുമായി കണ്ട് സീറോമലബാര്‍ സഭയെ കല്ദായവല്ക്കരിക്കുകയും അതിനു ഒരു തലവന്‍ ആയി ഒരു പാത്രീയാര്‍ക്കീസിനെ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് നാം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ആഗോള സഭാ തലത്തില്‍ ഏറെ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ നീക്കത്തെ മാര്‍പ്പാപ്പ യോജിച്ചില്ലാ എന്ന വസ്തുത ഏറെ ആശ്വാസകരമാണ്. എന്തായാലും മാര്‍പ്പാപ്പയുമായി പൊരുത്തപ്പെടാത്ത ഒരു സീറോമലബാര്‍ നേതൃത്വം കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടായത് ആശാസ്യമല്ല. സഭയ്ക്ക് കല്ദായവല്ക്കരണം സാധിച്ചു വീണ്ടും സഭയെ മദ്ധ്യ യുഗ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വെമ്പല്‍ കൊള്ളുന്ന സീറോ മലബാര്‍ നേതൃത്വം കേരളീയ മാര്‍ത്തോമ്മ ക്രിസ്ത്യാനിക്ക് ഇന്നുള്ള നിലയെയാണ് മാനിക്കേണ്ടത് എന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.
ഇതിനിടെ ,ഒരു കാര്യം ഇവിടെ ഓര്‍മ്മിച്ചുപോകുന്നു.എന്തായിരിക്കും അനന്തര ഫലം? , തോമ്മാസ്ലീഹായില്‍ നിന്നും നേരിട്ട് ജ്ഞാനസ്നാനം സ്വീകരിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന
കേരളത്തിലെ പകലോമറ്റം കുടുംബത്തോട് ഏതെങ്കിലും ബന്ധപ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പറയുകയാണ് -ഇപ്പോഴത്തെ നേതൃത്വം ചിന്തിക്കുന്നതുപോലെ "കല്‍ദായ സഭയെന്നല്ല,പേരിടെണ്ടത്, ചരിത്രപരമായ പാരമ്പര്യത്തില്‍ പകലോമറ്റം സഭയെന്നു വിളിക്കണം ! ഇത്തരം വിവാദങ്ങ ളിലെയ്ക്കല്ല ,കല്‍ദായ കുരിശും കല്‍ദായ വാദവും അരുയര്ത്തിയാലും ഇവയെല്ലാം ക്രിസ്തീയതയുടെ ചൈതന്യം ഉലയ്ക്കുന്ന എല്ലാ വൈരുദ്ധ്യങ്ങള്‍ക്കും യോജിച്ച ഉദാഹരണങ്ങള്‍ മാത്രമാണ് നാം കാണുന്നത്.. ഇതിനു കാരണം ഏതു, എന്ന ചോദ്യത്തിന് ഒരുത്തരം ഉണ്ടാകും--സഭയിലെ നേത്രുത്വ ദോഷം. The end .This is the second part of the article-"kaldaya waadam ..by George Kuttikattu
Guys,
You have no idea why the BIshops and the clergy act the way the do. They want you to fight. Claver is just a piece of toy they throw in front of you. If not Claver, they will find something else. They just want the people to vey divided so they can rule over you without a united opposition from they laity. It is tradition, it is their basic need to survive, they are humans too just like you and me. They learn from society, which teaches them how to rule and enjoy the benefits while you and live on earth, they live in Paradise. They are already redeemed, saved, protected! If not convinced, have a private one on one with any one of them. You will realize they are nothing but one of you - selfish and greedy like us!
കുട്ടികാട്ടു ചേട്ടന്റെ ഒരു തമാശു. കോപ്പെല് പള്ളിയില്‍ നേഴ്സ് ഭര്ത്താക്കന്മാരുടെ അതെ വിവരമേ ഉള്ളു നിങ്ങള്‍ക്കും
You will realize they are nothing but one of you - selfish and greedy like us!
yes that is the truth. We are no more christians - we are selfish greedy people.
The article of George kuttikattu bring you to the historical facts,and it is very clear. As an Anonymous said "The Bishops-They want you to fight.." It is very clear they want kaldaya-suriyaani..and position Pathreyarch like a" Turky Sultan"
ഒരു മെത്രാനെ ഒരിക്കല്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവു "പൂതാവു "(പിതാവിനു പകരം ആ വാക്ക് ഉപയോഗിച്ചതായി അറിയാം.) എന്ന് വിളിച്ചു.കോപ്പലിലെ പള്ളിയില്‍ എല്ലാ ഞായറാഴ്ചയും പോകുന്ന ഒരാളാണ് ഞാന്‍. അവിടെ ഞാനും ഭാര്യയും മക്കളും പോകുന്നു. എന്റെ ഭാര്യ നേഴ്സ് അല്ലാ.അപ്പോള്‍ ഓരോ കാര്യം പറയട്ടെ, കൊപ്പല്‍ പള്ളിയില്‍ വരുന്നവര്‍ എല്ലാം നഴ്സുമാരുടെ ഭര്ത്താക്കന്മാര് എന്ന പദം പ്രയോഗിച്ചതു അറിവു കുറവു കൊണ്ടാണ്. ഇക്കൂട്ടര്‍ പള്ളിയില്‍ പോകുന്നത് പള്ളിയില്‍ വരുന്ന പെണ്ണുങ്ങളെ ചുണ്ണാമ്പ് തൊട്ടു എണ്ണാനല്ലേ എന്ന് കരുതുന്നു.ഇങ്ങനത്തെ പോഴത്തരം ഇനിയും നമുക്ക് വായിക്കാം. വിഡ്ഡികളുടെ ലോകം എന്നും പറയാം.....
കല്‍ദായ വാദത്തെപ്പറ്റി വളരെ നല്ല ഒരരിവു ചരിത്രപരമായ രേഖകള്‍ കാണിച്ച് എഴുതിയ ലേഖനം വായിച്ചു.വളരെ ചിന്തനീയമായ കാര്യങ്ങള്‍ എഴുതിയിരിക്കുന്നു. എന്തിനാണ് സീറോ മലബാര്‍ സഭ കല്‍ദായ വിശ്വാസത്തിലേയ്ക്ക് തിരിച്ചു പോകുന്നത്? യേശു ക്രിസ്തു ഒന്ന് പോരെ? സഭാധികാരികള്‍ ജനങ്ങളുടെ വിശ്വാസം ഇല്ലെന്നാക്കുന്ന ഒരു പരിഷ്ക്കാരവും ചിന്തിക്കുന്നത് അഭികാമ്യമല്ല.
ചിക്കാഗോയിലും ടൊറോന്ടോയിലും അതുപോലെ മറ്റിടങ്ങളിലും കല്‍ദായ (ക്ലാവര്‍ കുരിശു) വാദികളുടെ നിലപാടുകള്‍ അംഗീകരിക്കാനാവാതെ വീര്‍പ്പു മുട്ടുന്ന കഥകള്‍ നിരന്തരം കേള്‍ക്കുന്നു. ബഹുമാന്യരായ സഭാദ്ധ്യക്ഷന്മാരോട് ചോദിക്കട്ടെ : എന്തുകൊണ്ട് സീറോ മലബാര്‍ സഭയിലെ ആരാധന ക്രമങ്ങളെ പ്പറ്റി വസ്തുനിഷ്ടമായ അറിവുകള്‍ ആര്‍ക്കും നല്കാന് സഭാ നേതൃത്വം തയ്യാറാകുന്നില്ലാ? , മാത്രമല്ല,എന്ത് കാരണത്താലാണ് സീറോ മലബാര്‍ സഭ മദ്ധ്യ യുഗ കാലഘട്ടത്തിലെ സുറിയാനി പാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നത്?, (ഇതേ ചോദ്യം ശ്രീ .കുറ്റിക്കാടിന്റെ ലേഖനത്തിലും ചോദിച്ചിരിക്കുന്നു.) യേശുവിനെ കുരിശില്‍ തറച്ചത് സീറോ മലബാര്‍ നേതൃത്വം കൈകളില്‍ പിടിച്ചു കൊണ്ട് നടക്കുന്ന വികൃതമായ ക്ലാവര്‍ കുരിശില്‍ ആണോ?, മെത്രാന്മാര് ഹിറ്റ്ലര്‍ അഭിവാദ്യം നടത്തി കോമാളിത്തരം കാട്ടുന്നതു യേശുവിനെയോ അതോ ക്ലാവര്‍ കുരിശിനെയോ,? മെത്രാന്മാര് ബഫൂണ്മാരുടെയോ ,അതോ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയോ വേഷം കെട്ടുന്ന ഫാന്‍സി ഡ്രസ്സ് മത്സരമാണോ നടത്തുന്നത് ?, ഈശ്വര വിശ്വാസികളെ ഭിന്നിപ്പിച്ചു പണ സമ്പാദന മാര്‍ഗ്ഗമായി സഭയെ അവിഹിതമായി ഉപയോഗിക്കുകയല്ലേ ?, ഇങ്ങനെ നൂറു നൂറു പ്രശ്നവിഷയങ്ങള്‍ വിശ്വാസികള്‍ക്ക് തലപൊക്കുമ്പോള്‍ ഇടവകയും രൂപതകളും എന്തോ അജ്ഞാത വിഷയങ്ങള്‍ ഉണ്ടാക്കി വിശ്വാസികളുടെ സമൂഹത്തെ ക്രൂശിക്കുകയാണ് എന്ന് വേണം പറയാന്‍. . ഇന്ന് സഭ ഭൌദീകവല്ക്കരിക്കപ്പെട്ടിരിക്കുകയാണ് . സഭ വിശ്വാസികളിലേക്ക് ഇറങ്ങി മാതൃകാപരമായ സാക്ഷ്യം നല്‍കണം. എങ്കില്‍ മാത്രമേ ശാന്തമായ ആരാധനാലയങ്ങളെ നമുക്ക് ഭാവിയില്‍ കാണാനാകു. ടോമി -ന്യൂ ദല്‍ഹി .ഇന്ത്യ.
Post a Comment