Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 3, 2012

എന്തൊരു വിഭാഗീയത!

  - ജയിംസ് ഐസക്
 
ഇടവകയിലെ ഒരു കന്യാസ്ത്രീ മഠത്തില്‌നിന്നു രണ്ടു കന്യാസ്ത്രീകള്‍ വീട്ടില്‍ വന്നു. ഏറെ വര്ഷനങ്ങള്കൂയടിയാണ് ഇവര്‍ എന്റെ ഭവനത്തില്‍ സന്ദര്ശ്‌നത്തിനു വന്നത്. അവരുടെ കോണ്ഗ്രിഗേഷനില്‍ അടുത്തകാലത്ത് ഒരു നിശ്ചയം ഉണ്ടായി. സന്യാസഭവനത്തിനു സമീപമുള്ള ഭവനങ്ങള്‍ സന്ദര്ശിചച്ച് അല്മായ ബന്ധം സജീവമാക്കണമെന്നാണ് നിര്‌ദേശം.
പലകാര്യങ്ങളും സംസാരിച്ചു. ഇടവക കാര്യങ്ങളും ലോകകാര്യങ്ങളും കുടുംബാംഗങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളും ചര്ച്ചാവിഷയമായി. ഒടുവില്‍ പോകാനിറങ്ങുമ്പോള്‍ പൂമുഖത്തു ടീപോയില്‍ വച്ചിരുന്ന ചില പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിച്ചു. സണ്ഡേ ശാലോം, കുടുംബജ്യോതിസ്, ഓശാന, അസ്സീസി, വചനോത്സവം, കാരിസ് ജ്യോതി  എല്ലാം വലിയ താല്പസര്യപൂര്വം അവര്‍ മറിച്ചു നോക്കി. കാരുണികന്‍ എന്ന മാസികയും അവരുടെ ദൃഷ്ടിയില്‌പെ്ട്ടു. ആ പ്രസിദ്ധീകരണം അവരും വരുത്തുന്നുണ്ട്. ഒടുവിലാണു 'സത്യദീപം' കണ്ടത്. ഒരു സിസ്റ്റര്‍ വലിയ സന്തോഷത്തോടെ 'സത്യദീപം' എടുത്തു പേജുകള്‍ മറിച്ചു.
''എന്താ 'സത്യദീപം' ആദ്യം കാണുകയാണോ?'' ഞാന്‍ ചോദിച്ചു.
''അല്ല, സത്യദീപം ഞങ്ങള്ക്കു വായിക്കാന്‍ വലിയ താല്പര്യമാണ്. പക്ഷേ സത്യദീപം വായിക്കരുതെന്നാണ് രൂപതാ കേന്ദ്രത്തില്‌നിന്ന് അറിയിച്ചിരിക്കുന്നത്. പകരം 'സത്യദര്ശ!നമാല' വരുത്തിയാല്‍ മതി എന്നും അരമനയില്‌നിന്ന് അറിയിച്ചിട്ടുണ്ട്.''
ഈ അറിവ് വെറുതേ ചിരിച്ചുതള്ളാനുള്ളതല്ല. നൂറു വര്ഷിത്തിലേറെ കേരള സഭയില്‍ റീത്തു വ്യത്യാസമില്ലാതെ ആത്മീയപ്രഭ വളര്ത്തുന്ന 'സത്യദീപം' സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാം സ്ഥാനം അര്ഹിക്കുന്നു. ഈ ലേഖകന്റെ ഓര്മ  ആരംഭിക്കുന്ന കാലം മുതല്‍ 'സത്യദീപം' പരിചിതമാണ്. ചങ്ങനാശ്ശേരി രൂപതയിലെ കന്യാസ്ത്രീകള്‍ സത്യദീപം വായിക്കരുത് എന്നു വിലക്കണമെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ രൂപതാധികാരികള്‍ തയ്യാറാകണം. പകരം 'സത്യദര്ശദനമാല' വായിക്കണമെങ്കില്‍ സത്യദീപത്തെക്കാള്‍ മെച്ചപ്പെട്ട ആശയങ്ങളാവണമല്ലോ അതില്‍ കാണേണ്ടത്. ഈ ലേഖകന്‍ സത്യദര്‌ശനമാല ആദ്യ വര്ഷലങ്ങളില്‍ തുടര്ച്ചയായി വായിച്ചിരുന്നു. പിന്നീടു കേരളത്തിലെ സീറോ മലബാര്‍ സഭാമക്കളില്‍ വിഭാഗീയത വളര്ത്തി  കല്ദായ സുറിനായി പാരമ്പര്യങ്ങള്‍ അടിച്ചേല്പിക്കുക എന്ന ഒരേ ലക്ഷ്യത്തില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമാണ് 'സത്യദര്ശ നമാല' എന്നു മനസ്സിലായി. പാവം കന്യാസ്ത്രീകള്ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന സഭാപ്രസിദ്ധീകരണം പോലും വായിക്കാന്‍ സ്വാതന്ത്ര്യമില്ല.
സഭയ്ക്കുവേണ്ടി സമര്പ്പിതരായ സന്യാസിനികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഏറെയാണ്. പലരും സ്വതന്ത്രമായി കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നു. അടുത്ത നാളുകളില്‍ ഒരു കന്യാസ്ത്രീ രഹസ്യമായി പറഞ്ഞു: ഞങ്ങള്‍ ഇപ്പോള്‍ ഒരു കാര്യത്തിനായി കൂട്ട പ്രാര്ഥ്‌നയാണ്. നിര്ബ്ന്ധിച്ചപ്പോള്‍ തുറന്നു പറഞ്ഞു. ഇടവകവികാരിക്കു സ്ഥലംമാറ്റം കിട്ടണേ എന്നാണു കന്യാസ്ത്രീകള്‍ പ്രാര്ഥിക്കുന്നത്.
അനീതിക്കു വിധേയരായ നഴ്‌സുമാര്‍ സംഘടിച്ചു തുടങ്ങി. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരും ശബ്ദം ഉയര്ത്താന്‍ ആരംഭിച്ചു. അടുത്തതായി ഇനി സമര്പ്പിതരും സഭയുടെ അനീതിക്കെതിരെ ശബ്ദിക്കുവാന്‍ ഏറെ സാധ്യതയുണ്ട്. നീതി പുലരട്ടെ എന്നു നമുക്കു പ്രാര്ഥിക്കാം.
പ്രതികരണം                ജോസഫ് പുലിക്കുന്നേല്‍
എല്ലാ ഏകാധിപതികളും ഭരണീയരെ അജ്ഞാന അന്ധകാരത്തില്‍ നിര്ത്താ ന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഭരണീയര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമേ കേള്ക്കാവൂ എന്ന് അവര്‍ നിര്ബ്ന്ധിക്കുന്നു. ഹിറ്റ്‌ലറും, മുസ്സോളിനിയും, സ്റ്റാലിനും എല്ലാം ഭരണീയര്‍ ജ്ഞാനം അന്വേഷിക്കുന്നതിനെ ഭയന്നു. ഭരണീയര്‍ ശരിയേതെന്നറിഞ്ഞാല്‍ പിന്നീട് അവര്‍ തങ്ങളെ അനുസരിക്കുകയില്ല എന്ന് ഏകാധിപതികള്‍ ധരിക്കുന്നു. ചങ്ങനാശ്ശേരിയിലെ അവസ്ഥയും മറ്റൊന്നല്ല.
കന്യാസ്ത്രീയമ്മമാര്ക്കുപോലും തങ്ങള്ക്ക്  ഇഷ്ടമുള്ള കത്തോലിക്കാ മാസിക വരുത്താനും വായിക്കാനും ചങ്ങനാശ്ശേരിയില്‍ അനുവാദമില്ല. പാലാ രൂപതയില്‍ അച്ചന്മാര്‍ ഇറങ്ങിനടന്ന് ദീപിക പ്രചരിപ്പിക്കുന്നു. മറ്റു പത്രങ്ങളൊന്നും വായിപ്പിക്കില്ല. ഇങ്ങനെ ഭരണീയരെ എത്രകാലം അന്ധകാരത്തില്‍ നിര്ത്തും? ഒരു ഏകാധിപതിക്കും മനുഷ്യമനസ്സിനെ നിയന്ത്രിച്ച് തങ്ങളുടെ കസേരയില്‍ എന്നും തുടരാന്‍ കഴിയുകയില്ല.
മാര്‍ പവ്വത്തില്‍ ചങ്ങനാശ്ശേരിയില്‍ സൃഷ്ടിച്ച കല്ദായ ഏകാധിപത്യത്തിന്റെ ഭിത്തികള്‍ താനെ പൊളിഞ്ഞുവീഴും. ഒരു ജനതയെയും അടിമത്വ ചങ്ങലയില്‍ എക്കാലവും കെട്ടിയിടാന്‍ കഴിയുകയില്ല എന്ന ചരിത്രസത്യം  പണ്ഡിതനായ മാര്‍ പവ്വത്തില്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍. സഭ വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ച ഇന്ഡക്‌സ് എവിടെ? ബോനിഫസ് മാര്പാപ്പായുടെ രണ്ടു വാളുകളെവിടെ? യൂറോപ്പിലെ രാജാക്കന്മാരുടെ കിരീടങ്ങള്‍ പന്താടിയ മാര്പാപ്പായുടെ അധികാരശക്തിയെവിടെ? എതിരു പറയുന്നവനെ എരിതീയില്‍ ഇട്ട ഇന്ക്വിസിഷന്‍ കോടതികള്‍ എവിടെ? ജനതയെ രക്ഷിക്കുന്നതിനുവേണ്ടി ഒരാള്‍ മരിക്കണം എന്നു കല്പിച്ച് കയ്യാഫാസ് യേശുവിനെ കുരിശിലേറ്റി, എന്നിട്ടും യേശുവിന്റെ ആശയം ലോകത്തെ സ്വാധീനിക്കുന്നു.
(2012 മെയ്‌ ലക്കം ഒശാനയില്‍ നിന്ന്)

1 comment:

Anonymous said...

കല്ദായ മതപഠനം തടസ്സപ്പെടുത്തുന്ന വിവാഹചടങ്ങുകള്‍ ഒഴിവാക്കണമെന്ന്‌ കര്‍ദിനാളിന്റെ ഇടയലേഖനം

കൊച്ചി: മതപഠനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഞായറാഴ്‌ചകളില്‍ ഉച്ചവരെ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്തരുതെന്ന്‌ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം. ഞായറാഴ്‌ച വിവാഹ ആശിര്‍വാദം 12 മണിക്ക്‌ ശേഷമാണ്‌ നടത്തുന്നതെങ്കിലും അത്‌ മതബോധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ്‌ ഈ തീരുമാനം.

ഇതു സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ സംപ്രക്ഷണം ചെയ്‌തു. ആദ്യമായാണ്‌ ഇടയലേഖനം കുര്‍ബാന മധ്യേ പള്ളികളില്‍ വീഡിയോ വഴി പ്രദര്‍ശിപ്പിക്കുന്നത്‌. നേരത്തെ തയ്യാറാക്കിയ ഇടയലേഖനമാണ്‌ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചത്‌.

വിശ്വാസ പരിശീലന ക്ലാസുകള്‍ രാവിലെ 8.30ന്‌ ശേഷം കുര്‍ബാനയോടെയാണ്‌ ആരംഭിക്കേണ്ടത്‌. കുട്ടികള്‍ക്ക്‌ കുര്‍ബാനയുടെ പ്രാധാന്യം മനസിലാക്കാനാണ്‌ ഇതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇടയലേഖനത്തില്‍ പറയുന്നു. പള്ളികളിലെ പ്രധാന പെരുന്നാളിനോടും മറ്റ്‌ വിശേഷ ദിനങ്ങളിലും ഒഴികെ മതപഠനം മുടങ്ങാന്‍ പാടില്ലെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ വ്യക്‌തമാക്കുന്നു.

ക്രസ്തുവിനേ മറന്ന് ക്ലാവ൪ ക്രോസിനേ വണങ്ങണം എന്ന മതപഠനമാണോ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി!