Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, June 8, 2012

നമ്മുടെ സഭാധികാരികള്‍ ജെര്‍മ്മനി കുട്ടിച്ചോറാക്കുന്നു

ജര്‍മനിയിലെ മലയാളികളുടെ ക്രിസ്ത്യന്‍ സഭാംഗത്വം കാണേണ്ടതിങ്ങനെയാണ്.

ജര്‍മ്മനിയിലെ മലയാളികള്‍ സീറോ മാലബാര്‍ സഭയുടെ ജീയോഗ്രാഫിക്കല്‍ പരിധിയിലല്ല. കേരളത്തില്‍ നിന്നും ആറുമാസ്സത്തില്‍ കൂടുതല്‍ മറ്റൊരു രാജ്യത്ത് താമസിച്ചാല്‍ ജീയോഗ്രാഫികള്‍ നിയമം അനുസരിച്ച് മാതൃ ഇടവകാംഗത്വം ഇല്ലാതെ പോകും. ജര്‍മ്മന്‍ ഭരണ ഘടന എഴുതിയ ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍, ജര്‍മ്മനിയിലെ മതവിഭാഗങ്ങളുമായുള്ള ചര്‍ച്ചയിലെ പരസ്പര തീരുമാനപ്രകാരം തീര്‍ച്ചപ്പെടുത്തി ഉണ്ടാക്കിയ നിയമ വ്യവസ്തയില്‍പ്പെട്ടതാണ് ജര്‍മ്മനിയില്‍ ക്രിസ്ത്യാനികള്‍ കൊടുക്കേണ്ട പള്ളിക്കരം ( ചര്‍ച്ച്‌ ടാക്സ് ). ഇതിന്‍പ്രകാരം എല്ലാ ക്രിസ്ത്യാനികളും ഈ നികുതി സര്‍ക്കാരില്‍ കൊടുക്കുന്നു. ചര്‍ച്ച്‌ ടാക്സ് കൊടുക്കുന്ന ആള്‍ നിയമപരമായി സ്വാഭാവികമായി സഭാംഗത്വം വഹിക്കുന്നു. അത് കേരളീയനോ മറ്റേതെങ്കിലും രാജ്യക്കാരനോ എന്നാ കാര്യത്തില്‍ വ്യത്യസ്ത്തതയില്ല . കേരളത്തില്‍നിന്നും ജര്‍മ്മനിയില്‍ വന്നെത്തിയ എല്ലാ മലയാളികളും (ക്രിസ്ത്യാനികള്‍ ),അവര്‍ കേരളത്തില്‍ ഏതു സഭാ വിഭാഗത്തില്‍ ഉള്ളവരായിരുന്നെങ്കിലും അവരുടെ സഭാംഗത്വം ലത്തീന്‍ റീത്തില്‍ പെടുത്തിയിരുന്നു. ജര്‍മ്മന്‍ നിയമത്തിനു അനുസരിച്ച നികുതിയാണ് അവര്‍ ഇപ്പോഴും നിയമപരമായ പള്ളി നികുതിയായി നല്‍കുന്നത്.. ഏതെങ്കിലും ഒരു പള്ളിയില്‍ മലയാളം കുര്‍ബാന ഒരു വൈദികന്‍ നടത്തുന്നു എന്ന് കരുതി അവിടെ സീറോമലബാര്‍ സഭയുടെ മിഷന്‍ കേന്ദ്രമാണെന്ന് പറയാന്‍ ജര്‍മ്മന്‍ നിയമം അനുവദിക്കുന്നില്ല. ഇതറിയാമായിരുന്ന അന്തരിച്ച മാര്‍ വര്‍ക്കി പിതാവു ഇത്തരം കാര്യങ്ങളില്‍ നിന്നും അഭിപ്രായത്തിന് മുതിരാതെ വിട്ടു നിന്നത് ഏറെ ശ്രദ്ധേയമായിരുന്നു..അതിനു ഉദാഹരണമായിരുന്നു ഫ്രാങ്ക് ഫര്‍ട്ടും ,ഹൈഡല്‍ബര്‍ഗും. ഇവിടെയെല്ലാം ഇതിന്‍റെ പേരില്‍ കത്തനാന്മാര്‍ നിരവധി കള്ളപ്രചാരണങ്ങള്‍ ചെയ്തത് വളരെ പ്രസിദ്ധമാണ്. സീറോമലബാര്‍ സഭയുടെ ഒരു മിഷന്‍ കേന്ദ്രമായി ജര്‍മ്മന്‍ രാജ്യം അംഗീകരിക്കപ്പെട്ടില്ല. വല്ലപ്പോഴും മലയാളത്തില്‍ കുര്‍ബാന നടത്തുവാന്‍ ഔദ്യോഗികമായി അനുവാദം കൊടുത്തത് ഫ്രൈ ബുര്‍ഗ്ഗ് രൂപതയാണ്. ഇന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ സോളിച്ച് ആണ് അനുവാദം അംഗീകരിച്ചതും: ഇതയുമായപ്പോള്‍ ഇവിടെ വന്നെത്തിയ കേരളീയ പണ ക്കൊതിയന്മാരായ കത്തനാന്മാരും, ചില മെത്രാന്മാരും പുതിയ മേച്ചില്‍ സ്ഥലം കിട്ടിയ സന്തോഷത്തിലായി, അവര്‍ സീറോമലബാര്‍ പ്രചാരണം ഏറ്റെടുത്തു. സഭാധികാരികള്‍ ഏതെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ,അവരുടെ ന്യായം ശരിയാകണമെങ്കില്‍ ,അവര്‍ ആദ്യം ജര്‍മനിയില്‍ രൂപതയുണ്ടാക്കട്ടെ! എന്നിട്ട് അവര്‍ വീമ്പിളക്കട്ടെ ,സീറോമലബാര്‍ ഇടവകയാണെന്നു.! ഞാന്‍ വികാരിയാണെന്നു , സീറോ മലബാര്‍ രൂപതയും മെത്രാനുമാണെന്ന് , ഇടവകയില്ലാതെ മിഷന്‍ കേന്ദ്രമാണെന്ന് പറയാന്‍ ഇവര്‍ സത്യം ഏതെന്നു എഴുതി പഠിക്കണം. സത്യം പറയാന്‍ മടിക്കുന്ന മെത്രാന്മാരും -മാര്‍ ആലഞ്ചേരി മുതല്‍--കത്തനാന്മാരും ഇന്ന് നാം കാണുന്ന കേരളത്തിലെ സി.പി. എമ്മിന് തുല്യരല്ലേ എന്ന് സ്വയം ചോദിച്ചു പോകുന്നു.. നുണപ്രചാരണം ഒരു കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും മാതൃകയല്ല. യേശു ക്രിസ്തുവിനെ ഇക്കൂട്ടര്‍ തള്ളിപറയുകയും യേശുവിനെ ക്കാള്‍ വലിയവരായി അപ്പസ്ത്തോലരെ പൊക്കിക്കാണിക്കുകയും ,ആരാധിക്കാന്‍ സഭാംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സീറോമലബാര്‍ സഭയില്‍ കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും കേളീരംഗമാക്കി ഇവര്‍ മാറ്റി ! എന്‍റെ ഈശ്വരാ ! ഇവര്‍ നമ്മുടെ ദൈവീക സാന്നിദ്ധ്യവും വിശ്വാസവും പിശാശുക്കളുടെ അധിവാസത്തിനു കാരണമാക്കുകയാണല്ലോ ചെയ്യുന്നത്. .ഹാ .കഷ്ടം തന്നെ.!

6 comments:

kttan said...

I don't agree with you last statement. Church was built on false faith to begin with. Dioceses in Kerala and in Chicago routinely play games with politics and people for their benefit. How most dioceses in Kerala accumulated so much wealth? Faith is a business for bishops and priests.

Anonymous said...

ലേഖകന്‍: ബ്രദര്‍ കുരിയാക്കോസ് അരങ്ങാശ്ശേരി, കോട്ടപ്പടി

ഇന്ന് തൂമ്പയുടെ അല്ലെങ്കില്‍ കൈക്കോട്ടിന്റെ ജീവനാണ് സഭയ്ക്ക്. ആദിമസഭയ്ക്ക് വിപരീതമായിട്ടാണ് ഇന്ന് സഭകള്‍ പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാസഭയുടെ ആസ്തി ഇന്ന് വീതംവെച്ച് കൊടുത്താല്‍ കേരളത്തില്‍ ഇന്ന് പാവപ്പെട്ടവര്‍ ഉണ്ടാവുകയില്ല. ഇന്നും ജനങ്ങളുടെ ചോര യേശുവിന്റെ പേരും പറഞ്ഞ് ഊറ്റിക്കുടിക്കുന്ന സഭയാണ് കത്തോലിക്കാസഭ. പള്ളിയാണെങ്കിലും, മഠമാണെങ്കിലും ചുറ്റും മതില്‍ ആള്‍ ഉയരത്തില്‍ കെട്ടി വാച്ച്‌മേനെ വെച്ച് സുരക്ഷിതമാക്കുന്ന സഭ ഇതാണ് കത്തോലിക്കാസഭ. മറ്റുള്ളവര്‍ക്ക് ഒരു സഹായവും ചെയ്യുകയില്ല. ഇവര്‍ക്ക് ദൈവത്തില്‍ ഒരു വിശ്വാസവുമില്ല. കാശിലാണ് ആശ്വാസം. മഹാത്മാഗാന്ധി പറയുന്നു യേശുക്രിസ്തുവിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ക്രിസ്ത്യാനികളെ ഞാന്‍ വെറുക്കുന്നു. ഇതുപോലെ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുതലാളിത്ത ഭരണത്തെ എതിര്‍ത്ത് പാവങ്ങളെ രക്ഷിക്കുന്ന പാവപ്പെട്ടവരുടെ പാര്‍ട്ടി ഇന്ന് അമ്പതിനായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് പറയപ്പെടുന്നു. ഇതാണോ പാവങ്ങളുടെ പാര്‍ട്ടി? കത്തോലിക്കാസഭയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും ഒന്നുംതന്നെ ഒരുനാണയത്തിന്റെ രണ്ടുവശം മാത്രം. കത്തോലിക്കാസഭ എതിരാളികളെ കൊല്ലുന്നത് നേരിട്ടാണ്. ഉദാ: അഭയ, മേരിക്കുട്ടി എന്നിങ്ങനെയുള്ള അറിയപ്പെടുന്നതും, അറിയപ്പെടാത്തതും എത്രയെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഇതുപോലെതന്നെ പുരോഹിതന്മാര്‍ക്ക് സുരക്ഷിതമായ സ്ഥലമാണ് പള്ളിയിലെ അള്‍ത്താര.

part of his long article

Anonymous said...

നമ്മുടെ സഭാധികാരികള്‍ ജെര്‍മ്മനി കുട്ടിച്ചോറാക്കുന്ന കുട്ടിചാത്ത൯മാ൪!

Anonymous said...

Dear Blogger,
please publish, part by part,the article of Bother Kuriakkose arangasseri,kottappadi. it is to read. regards
A blog visitor

Anonymous said...

പള്ളി കൂട്ട് കൃഷി യൂറോപ്പില്‍ വളരെ കാലം മുന്‍പേ മലയാളിക്കത്തനാന്മാരും മലയാളി മെത്രാന്മാരും പരീക്ഷിച്ച പഴയ കൂട്ടുകൃഷി സമ്പ്രദായമാണ്. ഒരുമിച്ചു കൃഷി നടത്തിയെന്നും വരാം പക്ഷെ
മ:കത്തനാന്മാര്‍ ആരാ പോന്നുമോന്മാരല്ലേ ?.അവര്‍ അവസാനം അവരാണ് ആദായം കൊയുന്നത്.കിട്ടുന്ന കാശുംകൊണ്ട് അവര്‍ കീശയിലാക്കി കാര്യസ്ഥന്‍ കളിക്കും. ഒസ്ട്രീയയിലും ജര്‍മ്മനിയിലും ,സ്വിറ്റ് സര്‍ലണ്ടിലും ഒക്കെ ഈ തരം കൃഷി ഇറക്കിയതാണ്. ജര്‍മ്മനിയില്‍ ഹൈ ഡ ല്‍ ബെര്‍ഗ്ഗിലും ഫ്രാങ്ക്ഫ ര്‍ട്ടിലും കോളോണിലും എല്ലാം ലത്തീന്‍ പള്ളിയില്‍ വല്ലപ്പോഴും മലയാളം കുര്‍ബാന നടത്തുന്നു .ആ പള്ളി മലയാളി പള്ളിയാണെന്നു പറഞ്ഞു ഞെളിഞ്ഞു ആരും നടക്കേണ്ടാ. ലത്തീന്‍ മെത്രാനാണ് പള്ളിയുടെ നേരിട്ടുള്ള അധികാരി. ഇതേ പ്രശ്നം ഒരു പ്രമുഖ സഭാ ശാസ്ത്രജ്ഞ നുമായി സംസാരിച്ചപ്പോഴും മറുപടി മറ്റൊന്നുമായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളി വൈദികരും ഏതെങ്കിലും ലത്തീന്‍ രൂപതയിലെ ഇടവകകളിലാണ്. അവരുടെ മേലാളന്‍ ജര്‍മ്മന്‍ ബിഷപ്പാണ്. അവര്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍റെ കീഴിലല്ലാ ജോലി ചെയ്യുന്നത്.അവര്‍ക്ക് പ്രതിമാസ്സ ശമ്പളം നല്‍കുന്നത് ജര്‍മ്മന്‍ മെത്രാന്‍ തന്നെ. കൂട്ട് കൃഷി ഇവിടെ പള്ളിയില്‍ പറഞ്ഞാ മതി.....അയ്യയ്യോ.കഷ്ടം ! രാഷ്ട്രീയാഭയാര്‍ത്തികലെപ്പോലെ ജര്‍മ്മനിയിലേക്ക് വരുന്ന മലയാളി കത്തനാന്മാരുടെ ജോലി തപ്പിയുള്ള പ്രവാഹം ഈ അടുത്ത കാലത്ത് മലവെള്ളപ്പോക്കം പോലെ ഉയര്‍ന്നു വരുന്നു.!

Anonymous said...

മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.

കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.

ഇത് അമേരിക്കയിലെ പ്രശ്‌നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കും.

താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?

കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.