Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 10, 2012

റോക്ക് ലാന്‍ഡ്‌ കൌണ്ടിയില്‍ ലത്തീന്‍/കല്‍ദായ സങ്കരപള്ളി കൃഷി


ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ സൈക്യാട്രിക് സെന്ററിലുളള പള്ളിയില്‍ ഇപ്പോള്‍  പ്രവര്‍ത്തിക്കുന്ന  സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ വെസ്ലി ഹില്‍സിലെ സെന്റ് ബോണിഫസ് ചര്‍ച്ചിലേക്ക് മാറ്റുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓഗസ്റ്റ് ഒന്നിന് നിര്‍വഹിക്കും.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറല്‍ മോണ്‍. ആന്റണി തുണ്ടത്തില്‍, വിവിധ സീറോ മലബാര്‍ പാരീഷുകളിലെ വൈദീകര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. തദേവൂസ് അരവിന്ദത്ത്, കൈക്കാരന്മാരായ ജേക്കബ് ചൂരവടി, ഡൊമിനിക്ക് വയലുങ്കല്‍ എന്നിവര്‍ അറിയിച്ചു.


പുതിയ ദേവാലയത്തിന്റെ വികാരിയായി ഫാ. അരവിന്ദത്തിനെ നേരത്തെ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമത്തി ഡോളന്‍ നിയമിച്ചിരുന്നു. അവിടെ നിലവിലുള്ള ലത്തീന്‍ റീത്തില്‍പ്പെട്ട വെള്ളക്കാരായ  ഇടവകാംഗങ്ങളുടെ ആത്മീയ ചുമതലകൂടി അദ്ദേഹം വഹിക്കും.

മേല്‍പ്പറഞ്ഞ വെള്ളക്കാരായ  ഇടവകാംഗങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ പുതിയ ദേവാലയം സീറോ മലബാര്‍ മിഷന്റെ സ്വന്തംതന്നെ എന്നു കരുതാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പുതിയ ദേവാലയത്തിലെ ഞായറാഴ്ചയിലെ കുര്‍ബാന സമയം പതിനൊന്നര എന്നത് 12 ആകും.

ഈ ലത്തീന്‍-സീറോ മലബാര്‍ സങ്കര ഇടവക മാര്‍ അങ്ങാടിയത്തിന് വലിയ പൊല്ലാപ്പ് തന്നെയായിരിക്കും. സായിപ്പന്മാര്‍ നിത്യം വരുന്ന പള്ളിയില്‍ അദ്ദേഹം എങ്ങനെ ക്ലാവര്‍ കുരിശു സ്ഥാപിക്കും? ക്രൂസിഫിക്സ് പ്രതിഷ്ടിച്ചിരിക്കുന്ന അള്‍ത്താരയില്‍ സമാധാനമായി എങ്ങനെ അദ്ദേഹം  കല്‍ദായ കുര്‍ബാന അര്‍പ്പിക്കും. ഈ ചോദ്യങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരം ഉടനടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ഒരു ചെറിയ അല്‍മായ കുഞ്ഞാട് എന്ന നിലയില്‍ ഈ ലേഖകന്‍ ഇതിനൊരു പരിഹാരം മുന്നോട്ടു വച്ചാല്‍ ശപിക്കാതെ  അത് അതിന്‍റേതായ തന്മയത്തത്തോടെ നമ്മുടെ സഭാധികാരികള്‍ എടുക്കും എന്ന് വിശ്വസിക്കുന്നു. സത്യത്തില്‍ രണ്ടു രീതിയില്‍ ഈ പ്രശനത്തിന് പരിഹാരം കാണാം.

ഒന്ന്: എളുപ്പത്തില്‍ തള്ളി മാറ്റാവുന്ന ഒരു അള്‍ത്താര. 
കല്‍ദായ റീത്തു കാരനായ ഫാ തദേവൂസ് മലയാളികള്‍ക്കായി കുര്‍ബാന യര്‍പ്പിക്കുന്നതിനു മുമ്പ് പ്രസ്തുത തള്ളി മാറ്റാവുന്ന അള്‍ത്താര സായിപ്പന്മാരുടെ അള്‍ത്താരയുടെ മുമ്പിലേക്ക് തള്ളി വയ്ക്കുക. വിശ്വാസികള്‍ക്ക് ഉതപ്പുണ്ടാകാതിരിക്കാന്‍ ക്രൂസിഫിക്സും മറ്റു വിശുദ്ധ രൂപകങ്ങളും പൂര്‍ണ്ണമായും മറഞ്ഞിരിക്കണം. ക്ലാവര്‍ കുരിശു, ചുവന്ന അടിപ്പാവാട, മാര്‍ത്തോമാ ശിവലിംഗ വിളക്ക്  എന്നിവ മുന്‍കൂട്ടി കരുതിയിട്ടുള്ള ഈ മാറ്റാവുന്ന അള്‍ത്താര എല്ലാം കൊണ്ടും നമ്മുടെ പാരമ്പര്യം അനുസരിച്ചുള്ള ഒന്നായിരിക്കും എന്നുള്ളതിന് സംശയമില്ല.

രണ്ടു: കറങ്ങുന്ന ഒരു ബലിവേദി 
അല്‍പ്പം കൂടി ചിലവു കൂടിയ ഒരു സെറ്റപ്പ് ആയിരിക്കും ഇത്.  ആദ്യമായി ബോംബുവീരന്‍ ചെങ്ങളം പള്ളി വികാരിയെ കൊണ്ടുവന്നു നിലവിലുള്ള അള്‍ത്താര തകര്‍ക്കുക. പകരം അവിടെ വൃത്താകൃതിയിലുള്ള  കറങ്ങുന്ന ഒരു ഫ്ലാറ്റ് ഫോം  സ്ഥാപിക്കുക. ഇത് രണ്ടായി വിഭജിച്ചു  ഒരു വശത്ത്‌ ലത്തീന്‍ രീതിയിലും മറ്റേ വശത്ത്‌ നമ്മുടെ രീതിയിലും ഉള്ള രണ്ടു അള്‍ത്താരകള്‍ സജ്ജീകരിക്കുക. അവസരോചിതവായി അള്‍ത്താര കറക്കുവാന്‍ പ്രത്യേകം സുശ്രൂഷികളെ ഏര്‍പ്പെടുത്തുക.

മേല്‍പ്പറഞ്ഞ രണ്ടു സെറ്റപ്പു കള്‍ക്കും കൈബലമുള്ള ശുശ്രൂക്കള്‍ തന്നെ വേണം. അല്ലെങ്കില്‍ തല്‍ക്കാലം ജീസസ് യൂത്തിലെ കിളവന്മാരെ നീക്കി ചോരയോട്ടമുള്ള ഏതെങ്കിലും  ഊത്തുകള്‍ ഉണ്ടെങ്കില്‍ അവരെ നിയമിക്കാം. ചിക്കാഗോ രൂപതയ്ക്ക് പണമുള്ള സ്ഥിതിക്ക് ഇത് ഓട്ടോമാറ്റിക് സംവിധാനമാക്കുന്നതിനും വിരോധ മില്ല. സങ്കീര്‍ത്തിയില്‍ ലത്തീന്‍ കല്‍ദായ എന്നിങ്ങനെ പ്രത്യേകം  ലേബല്‍ ഒട്ടിച്ച ഒരു സ്വിച്ച് പിടിപ്പിക്കുക. വായനയറിയാത്ത ശുശ്രൂ ആണെങ്കില്‍ കാര്‍മ്മികന് തന്നെ സ്വിച്ച് അമര്‍ത്തി കാര്യം കാണാം.

ഏതായാലും ഈ സായിപ്പ്/മലയാളി കൂട്ട് പള്ളികൃഷി ഏറെ നാള്‍  നീണ്ടു മുറ്റുമെന്നു അധികമാരും വിശ്വസിക്കുന്നില്ല. മലയാളികള്‍ ആരാ യഥാര്‍ത്ഥ പുള്ളികള്‍ എന്ന് മനസ്സിലായി ക്കഴിയുംപോള്‍ സായിപ്പന്മാര്‍ പുറം കാലിനു തൊഴിച്ചു നമ്മുടെ ആളുകളെ പുറത്താക്കും എന്നുള്ളതിന് എന്താണ് സംശയം?

5 comments:

Anonymous said...

ഇത് സായിപ്പിനെ കല്‍ദായയികരിക്കാനുള്ള പുതിയ ബുദ്ധി .അത് പോലെ തന്നെ സായിപ്പിന്ടെ ഡോളര്‍ അടിച്ചെടുക്കുകയും .ചെയ്യാം


മേല്‍പ്പറഞ്ഞ വെള്ളക്കാരായ ഇടവകാംഗങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ പുതിയ ദേവാലയം സീറോ മലബാര്‍ മിഷന്റെ സ്വന്തംതന്നെ എന്നു കരുതാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

Anonymous said...

കോപ്പലില്‍ സജി അച്ഛനും ജനങ്ങളും പരിശ്രെമിച്ചു ഉണ്ടാക്കിയ പള്ളി വെഞ്ചിരി പ്പ് ബിഷോപ്പ് അങ്ങടിയത് നിരാകരിച്ചതാണ്. സായിപ്പിനെ
കല്‍ധായിക്കരിക്കാന്‍ ബിഷപ്പ് അങ്ങടിയതും പോരാത്തത്തിനു ആര്‍ച്ച് ബിഷോപ്പും എഴുന്നള്ളുന്നു

Anonymous said...

പള്ളി കൂട്ട് കൃഷി യൂറോപ്പില്‍ വളരെ കാലം മുന്‍പേ മലയാളിക്കത്തനാന്മാരും മലയാളി മെത്രാന്മാരും പരീക്ഷിച്ച പഴയ കൂട്ടുകൃഷി സമ്പ്രദായമാണ്. ഒരുമിച്ചു കൃഷി നടത്തിയെന്നും വരാം പക്ഷെ
മ:കത്തനാന്മാര്‍ ആരാ പോന്നുമോന്മാരല്ലേ ?.അവര്‍ അവസാനം അവരാണ് ആദായം കൊയുന്നത്.കിട്ടുന്ന കാശുംകൊണ്ട് അവര്‍ കീശയിലാക്കി കാര്യസ്ഥന്‍ കളിക്കും. ഒസ്ട്രീയയിലും ജര്‍മ്മനിയിലും ,സ്വിറ്റ് സര്‍ലണ്ടിലും ഒക്കെ ഈ തരം കൃഷി ഇറക്കിയതാണ്. ജര്‍മ്മനിയില്‍ ഹൈ ഡ ല്‍ ബെര്‍ഗ്ഗിലും ഫ്രാങ്ക്ഫ ര്‍ട്ടിലും കോളോണിലും എല്ലാം ലത്തീന്‍ പള്ളിയില്‍ വല്ലപ്പോഴും മലയാളം കുര്‍ബാന നടത്തുന്നു .ആ പള്ളി മലയാളി പള്ളിയാണെന്നു പറഞ്ഞു ഞെളിഞ്ഞു ആരും നടക്കേണ്ടാ. ലത്തീന്‍ മെത്രാനാണ് പള്ളിയുടെ നേരിട്ടുള്ള അധികാരി. ഇതേ പ്രശ്നം ഒരു പ്രമുഖ സഭാ ശാസ്ത്രജ്ഞ നുമായി സംസാരിച്ചപ്പോഴും മറുപടി മറ്റൊന്നുമായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളി വൈദികരും ഏതെങ്കിലും ലത്തീന്‍ രൂപതയിലെ ഇടവകകളിലാണ്. അവരുടെ മേലാളന്‍ ജര്‍മ്മന്‍ ബിഷപ്പാണ്. അവര്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍റെ കീഴിലല്ലാ ജോലി ചെയ്യുന്നത്.അവര്‍ക്ക് പ്രതിമാസ്സ ശമ്പളം നല്‍കുന്നത് ജര്‍മ്മന്‍ മെത്രാന്‍ തന്നെ. കൂട്ട് കൃഷി ഇവിടെ പള്ളിയില്‍ പറഞ്ഞാ മതി.....അയ്യയ്യോ.കഷ്ടം ! രാഷ്ട്രീയാഭയാര്‍ത്തികലെപ്പോലെ ജര്‍മ്മനിയിലേക്ക് വരുന്ന മലയാളി കത്തനാന്മാരുടെ ജോലി തപ്പിയുള്ള പ്രവാഹം ഈ അടുത്ത കാലത്ത് മലവെള്ളപ്പോക്കം പോലെ ഉയര്‍ന്നു വരുന്നു.!

Anonymous said...

ചിക്കാഗോ സിറോ മലബാര്‍ രൂപതയില് കരിയങ്ങള്‍ നടക്കുന്ന്നതിന്റെ വേറെ ഒരു ഉദാഹരണം ആണ് റോക്ക് ലാന്‍ഡ്‌ പള്ളി. ബോസ്ടോന്‍ പള്ളിയില്‍ കടുത്ത കല്‍ദായ വടി ആയ്യ VARGHEESE അച്ഛന്‍ തുടങ്ങി വച്ച ലതിന്‍ പ്ലസ്‌ മലയാളം കുര്‍ബാന ഇനി താമസിക്കാതെ എല്ലായിടത്തും വ്യാപിക്കും എന്ന് കരുതാം.മലയാളം കുര്‍ബാന മലയാളീക്ക്, ലതിന്‍ കുര്‍ബാന സായിപ്പിന് മാത്രം എന്ന രീതിയില്‍ വികാരിമാര്‍ക്ക് പത്തു കാശുണ്ടാക്കാന്‍ വേണ്ടി മാത്രം ഉള്ള പദ്ധതി തന്നെ.വികാരിക്കു ലത്തിന്‍ കുര്‍ബാന ചെല്ലാം എന്നാല്‍ മലയാളീ വിശ്വാസിക്ക് സിറോ മലബാര്‍ കുര്‍ബാന മാത്രം കൂടാനെ പറ്റുകയുള്ളൂ എന്ന രീതിയില്നു കാര്യങ്ങളുടെ പോക്ക്.

പിന്നെ കിട്ടുന്ന ഡോളര്‍ അതല്ലേ എല്ലാം?.ഈയിടെ നടന്ന കടുത്ത കല്‍ദായ വടികളുടെ മക്കളുടെ കല്യനഗസ്ളിലെ PRESENCE വെച്ച് നോക്കിയിയാല്‍ ബിഷോപിന് പോലും ഡോളര്‍ കിട്ടിയാല്‍ ലത്തിന്‍ പള്ളിയില്‍ കുര്‍ബാന അര്പിക്കുവാന്‍ മടി ഒന്നും എല്ലാ എന്നത് വ്യകതമാകും.പൊതു ജനം കഴുത !

Josukutty said...

ഇതിലെ ലേഖകന്‍റെ നര്‍മ ബോധവും ഭാവനയും അംഗീകരിച്ചിരിക്കുന്നു. പക്ഷെ ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്. താങ്കള്‍ അങ്ങാടിയതിനെയും മറ്റു ക്ലാവേര്‍ കിങ്കരന്മാരെയും ഇത്രയും under estimate ചെയ്യരുതായിരുന്നു. അവരെ ഒക്കെ താങ്കള്‍ക്ക് അറിയാന്‍ മേലാഞ്ഞിട്ടാ. പണ്ടത്തെ ഒട്ടകത്തിനു തല വെക്കാന്‍ ഇടം കൊടുത്ത അറബിയുടെ കഥ കേട്ടിട്ടില്ലേ? അതെ പോലെ ഇവിടെയും നടക്കും. സായിപ്പു കുഞ്ഞുങ്ങള്‍ permanently out ആകും.ആ പള്ളി അങ്ങാടിയത്തിന്റെ കയില്‍ ഇരിക്കുകയും ചെയ്യും. അവിടുത്തെ കര്‍ധിനാലിന്‍റെ കസേര കൂടി അടിചെടുത്തില്ലെങ്കില്‍ ഭാഗ്യം.