Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 10, 2012

ചിക്കാഗോ രൂപത അമേരിക്കന്‍ കുടിയേറ്റനിയമലംഘനം നടത്തുന്നുണ്ടോ?

ചിക്കാഗോ രൂപത കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് മനുഷ്യകള്ളക്കടത്ത് നടത്തുന്നുണ്ടോ? അതിനു കൂട്ട് നില്ക്കുന്നുണ്ടോ?

ഉണ്ട് എന്നാണു ചിക്കാഗോ രൂപതയോട് വളരെ അടുത്ത ഒരു കേന്ദ്രം ഉറപ്പിച്ചു പറയുന്നത്.

രൂപതയിലും അതിനു കീഴിലുള്ള ഇടവകകളിലും മിഷനുകളിലും സേവനം ചെയ്യുവാന്‍ വൈദീകരെയും വേണ്ടി വന്നാല്‍ സന്യാസിനിമാരെയും നിയമാനുസൃതം കൊണ്ട് വരുവാനുള്ള അനുവാദം ചിക്കാഗോ രൂപതയ്ക്ക് ഉണ്ട്. ന്യായമായ  വേതനവ്യവസ്ഥയില്‍ ഇങ്ങനെ നിയമപരമായി കൊണ്ടുവരുന്നവരെക്കൂടാതെ, മറ്റു മേഘലകളില്‍ ജോലി ചെയ്യുവാന്‍ വേണ്ടി പല കന്യാസ്ത്രീമാരെയും വൈദീകരെയും ചിക്കാഗോ രൂപത സ്പോണ്സര്‍ ചെയ്തിട്ടുണ്ടെന്നാണ് മേല്‍പ്പറഞ്ഞ ഞങ്ങളുടെ രഹസ്യ കേന്ദ്രം ആരോപിക്കുന്നത്.

CMC സന്ന്യാസിനീ സമൂഹത്തില്‍പ്പെട്ടതും സഴ്സുമാരുമായ ഒരു സംഘം യുവ സന്ന്യാസിനികളെ ഈയടുത്ത കാലത്ത് ചിക്കാഗോ രൂപത സ്പോണ്സര്‍ ചെയ്തു കൊണ്ട് വന്നു എന്ന് പറയപ്പെടുന്നു. പാലാ പ്രദേശത്തു നിന്നുമുള്ള അവര്‍ ചിക്കാഗോയുടെ പ്രാന്ത പ്രദേശത്തു താമസിച്ചു RN പരീക്ഷക്ക്‌ തയ്യാറെടുപ്പ് നടത്തുകയാണത്രേ.

ചിക്കാഗോ രൂപതയുമായി ബന്ധമില്ലാത്ത ഒരു പറ്റം CMC സഹോദരിമാര്‍ കുറെ വര്‍ഷങ്ങള്‍ ആയി ഇല്ലിനോയി സംസ്ഥാനത്ത്   വിദ്യാഭ്യാസ മേഖലയില്‍ സേവനം ചെയ്തു വരുന്നുണ്ട്. ഞായറാഴ്ചകളില്‍ വേദപാത്തിനു സഹായിച്ചുന്ന അവരില്‍ ഒരാള്‍ ഈയിടെ കത്തീദ്രല്‍ ഇടവകയിലെ DRE ആയി അവരോധിക്കപ്പെട്ടു എന്നാണു പറയപ്പെടുന്നത്‌. പുതുതായി എത്തിയിരിക്കുന്ന നഴ്സ് കുഞ്ഞുങ്ങള്‍ ഇവരുടെ കൂടെയാണ് പാര്‍ക്കുന്നത് എന്ന് ഞങ്ങളുടെ കേന്ദ്രം അറിയിച്ചതനുസരിച്ച് കഴിഞ്ഞ ഒരു മാസമായി ഞങ്ങള്‍ അവരെ നിരീക്ഷിച്ചു വരികയായിരുന്നു., പുതു മുഖങ്ങള്‍ ആയ, കന്യാസ്ത്രീയുടുപ്പിട്ട, രണ്ടു മൂന്ന്നു പൈങ്കിളികളെ  ഞങ്ങള്‍ രണ്ടു മൂന്നാഴ്ചകള്‍ ആയി കാണുന്നു എങ്കിലും ഒന്ന് മുട്ടാന്‍ കഴിഞ്ഞത് ഇന്നാണ്. കുര്‍ബാന ശേഷം ജനങ്ങളുടെ ഇടയില്‍ പാറിപ്പറന്നു നടന്നുകൊണ്ടിരുന്ന അവരില്‍ ഒരു കന്യാസ്ത്രീയുമായി  കള്ളപ്പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തി. വളരെ ഭവ്യതയോടെ കുശലങ്ങള്‍ ആരാഞ്ഞ ഈ ലേഖകനോട് വളരെ മധുരമായ ഭാഷയില്‍ അവര്‍ മൊഴിഞ്ഞു. തത്ത പറയും പോലെ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞ കൂട്ടത്തില്‍ താന്‍  കാഞ്ഞിരപ്പിള്ളിക്കാരിയാണ് എന്ന് എടുത്തു പറയാനും അവര്‍ മടിച്ചില്ല. കൂട്ടുകാരി യാകട്ടെ ഇടുക്കിക്കാരിയും.

ഞങ്ങള്‍ സംസാരിച്ച മേല്‍പ്പറഞ്ഞ കന്യാസ്ത്രീമാരെ നമ്മുടെ രൂപത സ്പോണ്സര്‍ ചെയ്തു കൊണ്ട് വന്നിട്ടുള്ളതാണ് എന്ന് വ്യക്തമായി തെളിഞ്ഞു കഴിഞ്ഞു. ഇവരെക്കൂടാതെ ആരെയെങ്കിലും ഇങ്ങനെ നിയമ വിരുദ്ധമായി രൂപത സ്പോന്സോര്‍ ചെയ്തു കൊണ്ട് വന്നിട്ടുണ്ടോ എന്ന് അറിവില്ല. എന്നാല്‍ അമേരിക്കയിലെ മറ്റു ചില നഗരങ്ങളിലും, പ്രത്യേകിച്ച് കാനഡയിലും ചിക്കാഗോ രൂപത സ്പോണ്സര്‍ ചെയ്ത പല വൈദീകരും  ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട് എന്ന് പറയപ്പെടുന്നു.

സ്വന്തം  രൂപതയില്‍ സേവനം ചെയ്യാനല്ലാതെ വൈദീകരെയോ സന്യാസിനിമാരെയോ അല്മാരെയോ ചിക്കാഗോ രൂപത സ്പോണ്സര്‍ ചെയ്തു കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ അവര്‍ നടത്തിയിരിക്കുന്നത് ഗൌരവതരമായ നിയമ ലംഘനമാണ്. ഇക്കാര്യം നിയമാധിക്രുതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടത് ഞങ്ങള്‍ ചെയ്യും എന്നതില്‍ സംശയം വേണ്ട.

5 comments:

Anonymous said...

പള്ളി കൂട്ട് കൃഷി യൂറോപ്പില്‍ വളരെ കാലം മുന്‍പേ മലയാളിക്കത്തനാന്മാരും മലയാളി മെത്രാന്മാരും പരീക്ഷിച്ച പഴയ കൂട്ടുകൃഷി സമ്പ്രദായമാണ്. ഒരുമിച്ചു കൃഷി നടത്തിയെന്നും വരാം പക്ഷെ
മ:കത്തനാന്മാര്‍ ആരാ പോന്നുമോന്മാരല്ലേ ?.അവര്‍ അവസാനം അവരാണ് ആദായം കൊയുന്നത്.കിട്ടുന്ന കാശുംകൊണ്ട് അവര്‍ കീശയിലാക്കി കാര്യസ്ഥന്‍ കളിക്കും. ഒസ്ട്രീയയിലും ജര്‍മ്മനിയിലും ,സ്വിറ്റ് സര്‍ലണ്ടിലും ഒക്കെ ഈ തരം കൃഷി ഇറക്കിയതാണ്. ജര്‍മ്മനിയില്‍ ഹൈ ഡ ല്‍ ബെര്‍ഗ്ഗിലും ഫ്രാങ്ക്ഫ ര്‍ട്ടിലും കോളോണിലും എല്ലാം ലത്തീന്‍ പള്ളിയില്‍ വല്ലപ്പോഴും മലയാളം കുര്‍ബാന നടത്തുന്നു .ആ പള്ളി മലയാളി പള്ളിയാണെന്നു പറഞ്ഞു ഞെളിഞ്ഞു ആരും നടക്കേണ്ടാ. ലത്തീന്‍ മെത്രാനാണ് പള്ളിയുടെ നേരിട്ടുള്ള അധികാരി. ഇതേ പ്രശ്നം ഒരു പ്രമുഖ സഭാ ശാസ്ത്രജ്ഞ നുമായി സംസാരിച്ചപ്പോഴും മറുപടി മറ്റൊന്നുമായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളി വൈദികരും ഏതെങ്കിലും ലത്തീന്‍ രൂപതയിലെ ഇടവകകളിലാണ്. അവരുടെ മേലാളന്‍ ജര്‍മ്മന്‍ ബിഷപ്പാണ്. അവര്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍റെ കീഴിലല്ലാ ജോലി ചെയ്യുന്നത്.അവര്‍ക്ക് പ്രതിമാസ്സ ശമ്പളം നല്‍കുന്നത് ജര്‍മ്മന്‍ മെത്രാന്‍ തന്നെ. കൂട്ട് കൃഷി ഇവിടെ പള്ളിയില്‍ പറഞ്ഞാ മതി.....അയ്യയ്യോ.കഷ്ടം ! രാഷ്ട്രീയാഭയാര്‍ത്തികലെപ്പോലെ ജര്‍മ്മനിയിലേക്ക് വരുന്ന മലയാളി കത്തനാന്മാരുടെ ജോലി തപ്പിയുള്ള പ്രവാഹം ഈ അടുത്ത കാലത്ത് മലവെള്ളപ്പോക്കം പോലെ ഉയര്‍ന്നു വരുന്നു.!

Anonymous said...

പള്ളി ആയാല്‍ അടുത്തൊരു മടമില്ലേല്‍ വികാരം ഉള്ള വികാരി എന്തു ചെയ്യും?

അമേരിക്കയില്‍ കനിയസ്ട്രീ വര്‍ഗ്ഗത്തിന്റെ പ്രസക്തി എന്നതിന്റെ ഇടയലേഖനം ഉടനെ പ്രതീക്ഷിക്കാം.

Josukutty said...

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കുറെ വാസ്തവം ഉണ്ടെന്നാണ് തോന്നുന്നത്. കഴിഞ്ഞ മാസത്തെ ആദ്യ കുര്‍ബാന സ്വീകരണ സമയത്ത് തന്നെ കുറെ പുതിയ അച്ചന്മാരെയും ആള്‍ക്കാരെയും ഞാന്‍ ചിക്കാഗോ പള്ളിയില്‍ കണ്ടിരുന്നു. ഇവരെ ഒക്കെ പിന്നെയും ചിക്കാഗോയില്‍ പള്ളിയിലും മറ്റു പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. ഇവരൊക്കെ എന്ത് വിസയില്‍ വന്നതാണെന്ന് അന്വേഷിചാലെ അറിയാന്‍ പറ്റൂ.

Anonymous said...

കോപ്പേല്‍ പളളി വന്നതിനുശേഷം ഇടവകയിലെ ആദൃത്തേ മരണവും, ഇടവക വികാരി ഇല്ലാതേയും! ഗാ൪ലാഡ് പളളിയില്‍ വെക്കാനുളള മോഹവും. ഗാ൪ലാഡ് പളളിയില്‍ വെക്കാ൯ പറ്റാത്ത അവഗേളനയും. പിന്നീട് കോപ്പേല്‍ പളളില്‍ കൊണ്ടന്നുവെച്ച നാണകേടും.


Fr.അങ്ങാടിയത്തിനേ, ഗാ൪ലാഡില്‍ ബിഷപ്പാക്കാ൯ ശ്രേമിച്ച ഒന്നാം ഗ്രൂപ്പുകാ൪, കാഞ്ഞരപളളി അച്ചായനേ രണ്ടാം ഗ്രൂപ്പിനേ പൊട്ടിക്കാ൯വേണ്ടി സമാധാന ഗ്രൂപ്പ് എന്ന പേരില്‍, മൂനാംഗ്രൂപ്പിലെ ഡമ്മി ലീഡ൪ എന്നപേരില്‍ കാഞ്ഞരപളളി അച്ചായനേ സ്ഥാപിച്ചു. ഈ അച്ചായന് ഏകദേശം അഞ്ച് 10 മക്കളുണ്ട്. മാണിക്ക൯, പേ൪ഷ൯ ക്രോസെന്ന പൗവ്വത്തില്‍ പണ്ഡിതത്ത് ക്രോസ് പാരബരൃമില്ലാത്ത ഈ അച്ചായ൯ കുടുബത്തിലെ മക്കള്‍ പലതരത്തിലുളള സഭയിലുളളവരാണ്. എന്നുവെച്ചാല്‍ ലത്തീന്‍/കല്‍ദായ സങ്കരപള്ളി കൃഷി അല്ലാത്ത വേറേ സഭയിലും ഉണ്ട് ചില മക്കള്‍ എന്നു സാരം.

ഈ അച്ചായന്‍റെ അച്ചായത്തി ഈ ഇടെ മരിച്ചു.ദുഃഖമുണ്ട് ഇനിക്കുപോലും. എന്നാലും സതൃം മറ്റുളളവരും അറിയണമല്ലോ എന്നുകരുതി എഴുതുകയാണ്, ക്ഷമിക്കണം.

നാട്ടിലെ രാഷ്ട്രീയകാരേലും കഷ്ടമാണ് ഈ കൗതുകം കേട്ടാല്‍!
കാവാലകൊച്ചിന്‍റെ മോദിരമാറ്റമോ മറ്റോ ഗാ൪ലാഡ് പളളിയില്‍ നടക്കുന്ന കാരണം, കാവാലം- മരിച്ചുപോയ അമ്മച്ചിയെ ഗാ൪ലാഡ് പളളിയില്‍ കൊണ്ടുവരുന്ന കരൃം തടസപെടുത്തി. ബിഷപ്പ് കാവാലന്‍റെ കാല്മെ നമസ്കരിച്ചിട്ട് പറഞ്ഞു, കാവാല പൗവ്വത്തില്‍ ദൈവമേ ഒന്ന് സമ്മദിക്ക് മരിച്ചുപോയ അമ്മച്ചിയെ ഗാ൪ലാഡ് പളളിയില്‍ വെക്കാ൯. കാവാലം ബിഷപ്പ് അങ്ങാടിയത്തിനോട് പറഞ്ഞു, മൂനാംഗ്രൂപ്പിലെ ലീഡറിന്‍റെ ഭാരൃയായ ഈ മരിച്ചുപോയ അമ്മച്ചിയുടെ സ്വന്തം ഇടവകയായ കോപ്പേല്‍ പളളിയില്‍ വെച്ചാല്‍പോലും റെസ്റ്റ്ലാഡില്‍ അടക്കാ൯ പറ്റും. അമ്മച്ചിയേ അടക്കുന്ന സമത്ത്പോലും കല്ദായ ബിഷപ്പ് അങ്ങാടിയത്ത്പോലും വന്നില്ല. കല്ദായവാദിയയ രണ്ടാമത്തേ മകന് ദേഷൃമായി. അവ൯പോലും പേ൪ഷൃ൯ ക്രോസ് മുത്താതേ ദൈവത്തിന്‍റെ ക്രൂശിതരൂപം മുത്തികൊണ്ടാണ് അമ്മച്ചിയെ അടക്കിയത് എന്നാണ് പൊതുവേ കേള്‍വി.

Anonymous said...

ബിഷപ്പ് അറക്കലിന്‍റെയും അല്‍മായ കമ്മീഷ ന്‍ സെക്രട്ടറിയുടെയും മൊസാംബിക്ക് ഇടപാടുകള്‍.:
--------------------------------------------------------------------------------------------------------------------------------------------
താന്‍സാനിയയിലെ കൃഷിസ്ഥല ഇടപാടുകള്‍ക്ക് ശേഷം ഇതാ വീണ്ടും മറ്റൊരു രാജ്യത്തേയ്ക്ക് കടന്നു എസ്റ്റെറ്റു വാങ്ങല്‍ ഇടപാടുകളുമായി ബി.അറക്കനും സെക്രട്ടറി സെബാസ്ത്യനും സംഘവും
മൊസാമ്പിക്കില്‍ പൊങ്ങിയ വിവരം അറിയുന്നു.മൊസാംബിക്കിന്‍റെ കൃഷി വകുപ്പ് മന്ത്രിയെ കാഞ്ഞിരപ്പള്ളി മെത്രാസന മന്ദിരത്തില്‍ ഇക്കഴിഞ്ഞ ദിവസം ടി."പള്ളി മാഫിയാകള്‍" സ്വീകരിച്ച വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു . സഭയുടെ മിഷന്‍ വേല യുടെ നിറം ഹരിതവത്ക്കരിക്കപ്പെട്ടു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന മന്ത്രി സന്ദര്‍ശനം സൂചിപ്പിക്കുന്നത്. സഭയുടെ മുഴുവന്‍ സ്വത്ത് സ്വന്തം എന്നപോലെ കൈ അടക്കി കൈ കാര്യം ചെയ്യുമ്പോള്‍ അറ ക്കനും സെബാസ്റ്റ്യനും കൂടി ആഫ്രിക്കാ ഭൂഖണ്ഡം മുഴുവന്‍ വാങ്ങിയാലും നാം അറിയുകയില്ല.! nnuaragr