Author : George Katticaren
അഭിഷിക്ത ജനമായ പുരോഹിതരെ വിമര്‍ശിക്കു ന്നതു പോലും പാപമാണെന്നും പത്തുതലമുറവരെ ശാപത്തിനു അര്‍ഹരാകുമാകുമെന്നും ഭ യപ്പെടുത്തിയിരുന്ന തത്വ സംഹിതയെ ഇന്നത്തെ തലമുറ പാടെ അവഗണിക്കുന്നു.
പഴയ കാലങ്ങളില്‍ ഈ തത്വസംഹിതയുടെ മറവില്‍ സഭാധികാരികളുടെ തെറ്റുകള്‍ വിമര്‍ശനവിധേയമായിരുന്നില്ല. ആരും അതിനു ധൈര്യപ്പെട്ടിരുന്നില്ല. കൂടെ കൂടെ സഭയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ സുരക്ഷിതമായി മൂടികെട്ടുവാന്‍ അനുകൂലമായ സാഹചര്യമാണ് അന്ന് നിലനിന്നിരുന്നത്. സഭയിലെ അന്തരീഷം അശുദ്ധമാക്കുവാന്‍ ഈസാഹചര്യം വഴിയൊരുക്കിയോ എന്നു ചോദിച്ചാല്‍ അതാണ് ശരി.
ഈ സ്ഥിതിവിശേഷത്തിനു ഒരു വിരാമമിടാനായിരുന്നു 1962-ല്‍ ജോണ്‍ 23-ാം മന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന് തുടക്കം കുറിച്ചത്. യഥാസ്ഥിതക ചിന്തയില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തുചിന്തയെ ആധുനിക ജീവിതത്തിലെ മനുഷ്യാനുഭവമായി അനുരഞ്ജിപ്പിക്കുക എന്ന ലക്ഷ്യം.,,,, അടഞ്ഞു കിടക്കുന്ന വാതിലുകളും ജാലകങ്ങളും തുറന്നിട്ടു സഭയില്‍ തിങ്ങിനില്‍ക്കുന്ന അശുദ്ധ വായു പുറത്തു കളയുക... പരിശുദ്ധാരൂപിക്ക് വഴിയൊരുക്കി പുതിയൊരു പെന്റികോ്‌സ്റ്റ്് ആഘോഷിക്കുക എന്നതായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാ മന്‍ മാര്‍പാപ്പയുടെ പ്രഖ്യാപിതനയം.
അന്നുവരെ അല്‍മായരെ പണം കൊടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അനുസരിക്കുവാനുള്ള സാധാരണ ജനങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അല്‍മായരെ സംബന്ധിച്ചിടത്തോളം അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പുതിയൊരു വഴിതിരിവായിരുന്നു. അല്‍മായര്‍ സഭയില്‍ പ്രധാന പങ്കാളിത്വം വഹി ക്കേണ്ടവരാണ ്(Participatory Church). അവര്‍ ദൈവജനമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരിച്ചറിഞ്ഞു. മേത്രാന്മാരിലും പുരോഹിതരിലും മാത്രമല്ല പരശുദ്ധാരൂപി പ്രവര്‍ത്തിക്കുക പിന്നയോ ഓരോ ദൈവജനത്തിന്റെ ഇടയിലും പരിശുദ്ധാരൂപി പ്രവര്‍ത്തിക്കുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തറപ്പിച്ചു പറഞ്ഞു. ഈ കാരണത്താല്‍ എല്ലാ സഭാംഗങ്ങളും അഭിഷിക്കതരാണ്. ഇവിടെ ചേരിതിരിവില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലി ന്റെ സുവര്‍ണ ജൂബിലിയാഘോഷം നടന്നു കൊണ്ടി രിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളകത്തോലിക്ക സഭയില്‍ കാര്യമായ വ്യതിയാനങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്നു ചോദിച്ചാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സഭാധികാരികള്‍ പുല്ലുവില പോലും കൊടുക്കാതെ തള്ളിക്കളഞ്ഞു എന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇടവക ഇടവകകാരുടേതാണ്. ഇടവകയുടെ സ്വത്ത് ഏതുവിധത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചിലവാക്കണമെന്ന ഇടവകക്കാരുടെ തീരുമാനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തി ക്കേണ്ട താണ് ഇടവക വി കാരിയുടെ ധര്‍മ്മം. സഹകരണമനോഭാവം വളര്‍ത്തിയെടുത്ത് നല്ലൊരു സമൂഹത്തിന് രൂപകല്‍പന ചെയ്യുന്നതില്‍ വൈദികന്‍ മാര്‍ഗ്ഗദര്‍ശ്ശിയായിരക്കണം.
അപ്പം ( ഇടവകസമ്പത്ത്) ഇല്ലാത്തവനു വീതിക്കുക എന്ന ക്രിസ്്തിയ ചൈതന്യത്തിന്റെ സാരാംശം സാക്ഷത്കരിക്കുന്നതില്‍ സുതാര്യത പ്രധാന ഘടകമാണ്. ഓരോ ഇടവകാംഗവും ഇതറിഞ്ഞിരിക്കണം. സമൂഹത്തിന്റെ പ്രധാന കണ്ണിയാണെന്നവന്‍ അനുഭവപ്പെടണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാന തത്വങ്ങളാണിവ. പക്ഷെ ഇതാണോ നമ്മുടെയിടയില്‍ സംഭവിച്ചു കൊിരിക്കുന്നത്?
പലയിടവകകളിലും സംഘര്‍ഷപൂരിതമായ
സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ആരു ആരോടു സഹകരിക്കണം എന്ന മത്‌സരബുദ്ധി
നമ്മുടെ അദ്ധ്യാത്മികജീവിതത്തെതന്നെ തകര്‍ത്തുകൊിരിക്കുന്നു.
കടുംപിടുത്തക്കാരായ ചില വൈദികര്‍ നിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും
കാറ്റില്‍ പറത്തി കൊണ്ട് സ്വന്തക്കാരെവെച്ച് ഇടവക കൗണ്‍സിലുകള്‍ക്കു
രുപം കൊടുക്കുന്നു. അമേരിക്കയിലെ സീറോമലബാര്‍ സഭയില്‍ നടക്കുന്ന സംഘര്‍ഷം
ഇതിനു ഉദാഹരണമാണ്.
ഈ സംഭവവികാസങ്ങള്‍ അറിയാമാായിരുന്ന മുന്‍കാല സീറോമലബാര്‍ സഭാധികാരികളായ കര്‍ദ്ദിനാള്‍മാര്‍ ഇവരെ പ്രോത്‌സാഹിപ്പിച്ചിരുന്നില്ലാ. പക്ഷെ പുതിയ സഭാധികാരിയുടെ സമീപനം ജനം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. കല്‍ദായവല്‍ക്കരണത്തോടുള്ള അദ്ദഹത്തിന്റെ സമീപനം ഭൂരിപക്ഷം ദൈവജനവും വൈദികരും എതിര്‍ക്കുന്നു. അത് നടപ്പിലാക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനെതിരെ എറണാകുളം അതിരൂപതയിലെ വൈദികര്‍ ഈയടുത്തനാളുകളില്‍ പ്രതിഷേധിച്ചസംഭവം പരസ്യമായ രഹസ്യ മാണ്.
മാര്‍തോമാകുരിശിനെ സംബന്ധിച്ചു സീറോമലബാര്‍
സിനഡില്‍ ഒരു ഐക്യധാരണ ഇന്നുവരെയും ഉണ്ടാക്കിയിട്ടില്ല. കാരണം മാര്‍
തോമസ് കുരിശിനെ സംബന്ധിച്ചു പ്രചരിക്കുന്ന കഥകള്‍ സത്യത്തെ ആസ്പദ
മാക്കിയിട്ടുള്ളതല്ലാ. ബൈബിളുമായിട്ടു യാതൊരു ബന്ധമില്ലാത്ത
സാങ്കല്പസൃഷ്ടിയാണ്.
സമൂഹത്തില്‍ കാലത്തിനൊത്ത നവീകരണം ആവശ്യമാണ്.
പക്ഷെ ജനവിധിതേടാതെ നടപ്പിലാക്കുന്ന സഭാധികാരികളുടെ സേച്ഛാധിപത്യ
നടപടികളാണ് ജനഹൃദയങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അതൃപ്തിക്കും
സംഘര്‍ഷങ്ങള്‍ക്കും പ്രധാനകാരണം. സഭാധികാരികളുടെ ഈ നയത്തില്‍ മാറ്റം
വരുത്തേണ്ടത് കാലത്തിന്റെആവശ്യമാണ്.
7 comments:
എന്തിനു ഈ കല്‍ദായ പാഷാണ്ടത കത്തോലിക്കാ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ഈ സീറോ പള്ളികളില്‍ തുടരണം ???
കത്തോലിക്കാ വിശ്വാസവുമായി യാതൊരു ബന്ധം ഇല്ലാത്ത മാര്‍ത്തോമ കുരിശു എന്ന് പറയുന്ന ഈ അസത്യത്തിന്റെ പ്രതീകമായ ഈ വെലക്ഷണം കെട്ട കുരിശിനെ കത്തോലിക്കാ വിശ്വാസികളായ നാം എന്തിനു വണങ്ങണം ??? സത്യ വിശ്വാസം നില നിറുത്തുവാന്‍ നാം എല്ലാവരും ലത്തീന്‍ പള്ളികളില്‍ പോവേണ്ട അവസ്ഥയാണിപ്പോള്‍. അല്ലെങ്കില്‍ ഈ കല്‍ദായ വാദികള്‍ നമ്മള്‍ വിശ്വാസികളെ മാര്‍പ്പാപ്പയുടെ കീഴില്‍ നിന്നും മാറ്റി orthadox കാരുടെ കൂടെ കൂട്ടാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. അവിടെ ആണെങ്ങില്‍ അച്ഛന്മാര്‍ക്ക് പെണ്ണ് കെട്ടാമല്ലോ..
മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ.
പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി. ഇതിന്റെ കാരണം ആര്‍ക്കെങ്കിലും വിവരിക്കുവാന്‍ കഴിയുമോ?
പോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറി പ്പാര്‍ത്തി ട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജെര്‍മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.
കൊപ്പന്മാര്‍ പണം ചിലവാക്കി പണിത പള്ളിയില്‍ എന്തിനു BJP കുരിസ്സു വയ്ക്കണം ?
കോപ്പന്‍
മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.
കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.
ഇത് അമേരിക്കയിലെ പ്രശ്‌നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കും.
താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം.
താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
Post a Comment