Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 14, 2012

ക്രൂശിതരൂപം എന്ന ഇരുതലവാള്‍

   -- ടോം വര്‍ക്കി

“അപ്പച്ചാ, എന്തിനാണ് എന്നെ അടിക്കുന്നത്, ഞാന്‍ നന്നാകാന്‍ പോകുന്നില്ല” എന്ന് പറഞ്ഞ ഒരു കുസൃതിപയ്യനെക്കുറിച്ചു കേട്ടിട്ടുണ്ട്. നമ്മുടെ ആലഞ്ചേരി പിതാവിന്‍റെയും  അങ്ങടിയത് പിതാവിന്‍റെയുമൊക്കെ പ്രവര്‍ത്തികള്‍ കണ്ടാല്‍ എത്ര തല്ലിയിട്ടും ശകാരിച്ചിട്ടും ശരിയാകാന്‍ കൂട്ടക്കാതെ, ഒരുദിവസം പിതാവ് തന്നെ അടിച്ചപ്പോള്‍ മേലുദ്ധരിച്ച മറുപടി പിതാവിനോട് പറഞ്ഞ പയ്യനെക്കുറിച്ച്  ഓര്‍ത്ത്‌ പോകുന്നു.
മാര്‍പ്പാപ്പ ബെനഡിക്റ്റ് പതിനാറാമന്‍ തന്‍റെ   ‘ലിറ്റര്‍ജിയുടെ ചയ്തന്യം’ എന്ന പുസ്തകത്തില്‍ ക്രുശിതരൂപം അള്‍ത്താരയില്‍നിന്നും എടുത്തു മാറ്റു ന്നത് അസംബന്ധമാനെന്നു പറഞ്ഞിട്ടുപോലും അങ്ങടിയത് പിതാവിനെയും പവ്വത്തിലിനെയും പോലുള്ള നമ്മുടെ സഭയുടെ ഇടയന്മാര്‍ അമേരിക്കയിലെ എല്ലാ പള്ളികളില്‍നിന്നും ക്രുശിതരൂപങ്ങള്‍ ആവുന്നത്ര സ്പീടോടുകുടി എടുതുമാട്ടുന്ന രംഗമാണ് നമുക്ക് പലപ്പോഴും കാണുവാന്‍ കഴിയുക. ഇതിനുള്ള കാരണത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മോശ പിത്തലസര്‍പ്പത്തിന്റെ രൂപം മരുഭുമിയില്‍ ഉയര്‍ത്തി യതുപോലെതന്നെ മനുഷ്യപുത്രന്റെയും രൂപം അള്‍ത്താരയില്‍ വക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ടുള്ള യേശുവിന്റെ കല്പന ലംഘിക്കുന്നതിലും വലുതാണോ മാര്‍പ്പാപ്പയുടെ കല്പന ലംഘിക്കുന്നതെന്ന മറു പടിയാണെനിക്ക് ലഭിച്ചത്.


 ഇന്ന് മാര്‍ തോമാകുരിസിനെ വിശ്വാസികളുടെമേല്‍  തോമാസ്ലീഹായുടെ പാരമ്പര്യത്തിന്റെ പേരില്‍ അടിച്ചേല്പിക്കുന്ന ‍കല്‍ദായവാദികളായ നമ്മുടെ പിതാക്കന്മാരുടെ പ്രവര്‍ത്തി കാണുമ്പൊള്‍ ഹബക്കുക്കിന്റെ പുസ്തകം ഒന്നാമധ്യയത്തില്‍ ദുഷ്ടന്മാരുടെ പ്രവര്‍ത്തികള്‍ കണ്ടു സഹിക്കവയ്യാതെ പൊറുതിമുട്ടി കരഞ്ഞുകൊണ്ട്‌ ദൈവത്തിന്റെ മുന്‍പില്‍ ആവലാധിപ്പെടുന്ന ഒരു പ്രവാചകനെ നാം കാണുന്നു. പ്രവാചകന്‍ ചോദിക്കുകയാണ്, "ദൈവമേ എങ്ങനെ അങ്ങേക്ക് ഈ ദുഷ്ടക്രുത്യങ്ങളുടെ നേരെ കണ്ണടക്കുവാന്‍ കഴിയും, അങ്ങ് നീതിമാനല്ലേ?" ഹബ. 2 :2 -ഇല്‍ ദൈവം പ്രവാചകന് മറുപടിയും നല്‍കുന്നുണ്ട്. ദൈവം പ്രവാചകനോട് പറയുന്നു: " ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനുപോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക. ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുകയാണ്. അതിനു മാറ്റമുണ്ടവുകയില്ല. എന്നാല്‍ നീതിമാന്‍ വിസ്വസ്തയാല്‍ ജീവിക്കുന്നു" അതായതു ദൈവം ഇവിടെ പറയുകയാണ്, തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന ശിക്ഷ അവരെ സന്ദര്‍ശിക്കുന്ന സമയം അടുത്തു കൊണ്ടിരിക്കുകയാണെന്ന്.  റോമ. 2 -ഇല്‍ അവരുടെ ഹൃദയ കാടിന്ന്യംമൂലം അവര്‍ ദൈവത്തിന്റെ കോപം കൂട്ടിവക്കുന്നുവെന്നു പറയുന്നത് ഇവരെപ്പോലെ തിന്മ പ്രവര്‍ത്തി ക്കുന്നവരേക്കുറിച്ചുതന്നെ. അപ്പോള്‍ ഇവര്‍ക്ക് പ്രതിഫലം നഷ്ടപ്പെടാന്‍ പോകുന്നുവെന്ന് മാത്രമല്ല ഇവര്‍ ദൈവത്തിന്റെ കോപത്തിനിരയാകാന്‍ പോകുന്നുവേന്നുകൂടി ഇവിടെ വ്യക്തമാണല്ലോ.

ഇനി ക്രൂശി തരുപത്തെ സ്നേഹിക്കുന്നവര്‍ക്ക് ഇന്നത്തെപോലെയുള്ള സഭാ പിതാക്കന്മാരുടെ പ്രവര്‍ത്തി മൂലം എന്ത് സംഭവിക്കുന്നുവന്നു കൂടി നമുക്കൊന്ന് പരിശോധിക്കാം. ഇവരും ഹബക്കുക്ക് പ്രവാചകനെപ്പോലെ ഇന്ന് കാണുന്ന തിന്മയുടെ പ്രവര്‍ത്തികള്‍ ഒന്നുതന്നെയാണ്. പ്രവാചകന്‍ ഹബ. 1 :4 -ഇല്‍ ആവലാധിപ്പെടുന്നത് ശ്രദ്ധേയമാണ്: "നിയമം നിര്‍ വീര്യമാക്കപ്പെടുന്നു. നീതി നിര്‍വഹിക്കപ്പെടുന്നില്ല. ദുഷ്ടന്‍  നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു." ഇന്ന് സീറോമലബാര്‍ സഭയില്‍ നടക്കുന്ന ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഈ പ്രവാചകന്‍ ആവലാധിപ്പെടുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. അപ്പോള്‍പിന്നെ ദൈവം എന്തിനാണ് ക്രൂശിത രുപത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ അഗ്നിപരീഷണം വരുത്തുന്നതും നല്കുന്നതുമെന്നു നമ്മില്‍ പലരും ചോദിച്ചേക്കാം.   ഇതിനുള്ള മറുപടിയും ഹബക്കുക്കിന്റെ പുസ്തകതില്‍നിന്നും നമുക്ക് കാണുവാന്‍ കഴിയും. 3 -ആം അധ്യായം 17 -ആം വാക്യത്തില്‍ നാം ഇപ്രകാരം  വായിക്കുന്നു: "അത്തി വൃക്ഷം പൂക്കുന്നില്ലെങ്കിലും , ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിന്‍കൂട്ടം  ആലയില്‍ അറ്റുപോയാലും, കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും."

 ഇന്നത്തെ കല്‍ദായവാദി കളായ സഭാപിതാക്കന്മാര്‍ കാട്ടികൂട്ടുന്ന അസംബന്ധങ്ങള്‍ കണ്ടു മനസ്സുമരവിക്കുന്ന കുരിശു രൂപത്തെ സ്നേഹിക്കുന്ന എന്റെ സഹോദരര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാക്യങ്ങള്‍ ആണിവ . ഹബ. 2:4-ഇല്‍ നാം കണ്ടതുപോലെ നമ്മുടെ വിശ്വാസത്തെ പരീഷിച്ചുകൊണ്ട് നമ്മെ പ്രതി ഫലത്തിന് അര്‍ഹര്‍ ആക്കുകയാണ് ദൈവം ഇപ്രകാരമുള്ള സാഹസാഹചര്യത്തില്‍ക്കൂടി  നമുക്കായി ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ കുരിസിനെ സ്നേഹിക്കുകയും അവനില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നവര്‍ക്ക് കിട്ടുവാന്‍ പോകുന്ന പ്രതിഫലമെന്താണെന്ന് 1 കൊറി. 2 :9 -ഇല്‍ നമുക്ക് വായിക്കുവാന്‍ കഴിയും. അതായതു കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനുഷ്യഹൃധയം ഗ്രഹിചിട്ടില്ലതതുമായ സൌഭാഗ്യമാണ്  ദൈവം അവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മാനുഷിക പാരമ്പര്യങ്ങളെ പിന്‍ചെന്നുകൊണ്ട് മാര്‍ തോമാകുരിസിനെ വണങ്ങുന്നവര്‍ക്ക് ഈ പ്രതിഫലം നഷ്ടമാകുമെന്ന് മാത്രമല്ല തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുവന്പോകുന്ന ശിക്ഷ  അവരെ സന്ദര്‍ശിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കുകയാണെന്ന് കൂടി ഹബാക്കുക്കിലുടെ ദൈവം നമ്മോടു  പറയുന്നു. രണ്ടുകുട്ടര്‍ക്കുമുള്ള നിര്‍ണ്ണായക  ഘടകം ഒന്നുതന്നെ: ക്രൂശി തരുപം. അതായതു യേശുവില്‍ ആനന്ദിക്കുന്നവരുടെ ആനന്ദകേന്ദ്രമായ ക്രൂശി തരുപം അവര്‍ക്ക് സ്വര്‍ഗമാകുന്ന പ്രതിഫലത്തിനു നിധാനമയിതീരും. നേരെമറിച്ച് മാനുഷിക പാരമ്പര്യത്തിന്റെ പിറകെ പോകുന്ന മാര്‍ തോമാകുരിശിന്‍റെ  ആരാധകര്‍ക്ക് സ്വര്‍ഗം നഷ്ടപ്പെടുകയും അത് അവര്‍ക്ക് ശിക്ഷക്ക്  നിധാനമായിതീരുകയും ചെയ്യും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ക്രൂശിത രൂപം  നമുക്ക് വെറുമൊരു ബാഹ്യ ചിഹ്നം  മാത്രമല്ല പ്രത്യുത പ്രതിഫലത്തിനര്‍ഹരാകുന്നവരെ പ്രതിഫലം നഷ്ടപെടുത്തുന്നവരില്‍നിന്നും അറുത്തുമാറ്റുന്ന ഒരു ഇരുതലവാളും കൂടിയായിരിക്കും .

No comments: