Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 27, 2012

അള്‍ത്താര പുതുക്കി പണിയുന്നതിനിടെ ക്ലാവര്‍ ഭിത്തി ഇടിഞ്ഞു വീണു കൈക്കാരന്‍ മരിച്ചു

അടിമാലി: "പള്ളിയുടെ അള്‍ത്താര പുതുക്കി പണിയുന്നതിനിടയില്‍ അടര്‍ന്നുവീണ കോണ്‍ക്രീറ്റ്‌ ഭിത്തിയുടെ അടിയില്‍പ്പെട്ട കൈക്കാരന്‍" മരിച്ചു. പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയിലെ കൈക്കാരന്‍ വരകുകാലാപറമ്പില്‍ ആന്റണി (58)യാണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടിനാണു സംഭവം. വര്‍ഷങ്ങള്‍ക്കു മുമ്പു പണിത അള്‍ത്താര ഏതാനും ദിവസങ്ങളായി കല്‍ദായ രീതിയില്‍ മാറ്റി പണിയുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. വിശ്വാസികള്‍ ശ്രമദാനമായാണ്‌ പണികള്‍ ചെയ്‌തിരുന്നത്‌.

ഇതിന്റെ ഭാഗമായി ഏതാനും പേര്‍ ചേര്‍ന്ന്‌ ഇന്നലെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ "താമരയാകൃതിയില്‍" നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ്‌ ഭിത്തിയും ഇഷ്‌ടികകളും മറിഞ്ഞ്‌" ഇവരുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ആന്റണി അടിയില്‍പ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്‌ സ്ലാബ്‌ ഉയര്‍ത്തിമാറ്റി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊന്‍മുടി സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാന അധ്യാപകനായിരുന്നു. വിരമിച്ചശേഷം ദേവാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഒരുമാസം മുമ്പാണ്‌ കൈക്കാരനായി ചുമതലയേറ്റത്‌. ഭാര്യ ബെറ്റി. മക്കള്‍: ജിനോ, ജീന. സംസ്‌കാരം ഇന്നു വൈകിട്ട്‌ നാലിനു പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍.

അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളിലെ കൈക്കാരന്മാര്‍ ഇതൊരു പാഠമായി കണക്കാക്കും എന്ന് വിശ്വസിക്കുന്നു. ഏതു  നേരത്താണ് ക്ലാവര്‍ രൂപത്തില്‍ കാലന്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പറയാന്‍ സാധ്യമല്ല. ക്ലാവര്‍ കുരിശു തലയ്ക്കു വീണും, ക്ലാവര്‍ നിലവിളക്ക് മറിഞ്ഞു ദേഹത്ത് വീണും, കര്‍ട്ടന്റെ ചരട് കഴുത്തില്‍ മുറുകിയും ഒക്കെ ചത്തു എന്ന് പത്രത്തില്‍ വന്നാല്‍ അതില്‍പ്പരം നാണക്കേട്‌ എന്തുണ്ട് ജീവിച്ചിരിക്കുന്നവര്‍ക്ക്?

13 comments:

Anonymous said...

In the name of the Euro and the Pound and the Alimighty Dollar, Amen

Anonymous said...

"താമരയാകൃതിയില്‍" നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ്‌ ഭിത്തിയും ഇഷ്‌ടികകളും മറിഞ്ഞ്‌" ഇവരുടെ ദേഹത്തേക്കു വീഴുകയായിരുന്നു

സീറോ മലബാര്‍ സഭ കാതോലിക സഭ വിടുന്നതിനു മുന്പായി ഈ കല്‍ദായ വാദികള സീറോ മലബാറില്‍ നിന്നും പുറത്താക്കുക

സഭ രണ്ടായെ തീരു

നമ്മള്‍ക് നമുടെ വിശാസങ്ങള്‍ കാത്തു സൂസ്ക്ഷിക്കാന്‍ വേറെ മാര്‍ഗമില്ല

വലിയ പിതാവായ ആലന്ചെരിക്കു ബാവ പട്ടം മാത്രംമാണ് നോട്ടം

ഏതു നേരത്താണ് ക്ലാവര്‍ രൂപത്തില്‍ കാലന്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പറയാന്‍ സാധ്യമല്ല.

ക്ലാവര്‍ കുരിശു തലയ്ക്കു വീണും,

ക്ലാവര്‍ നിലവിളക്ക് മറിഞ്ഞു ദേഹത്ത് വീണും,

കര്‍ട്ടന്റെ ചരട് കഴുത്തില്‍ മുറുകിയും

ഒക്കെ ചത്തു എന്ന് പത്രത്തില്‍ വന്നാല്‍ അതില്‍പ്പരം നാണക്കേട്‌ എന്തുണ്ട്

Anonymous said...

അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളിലെ കൈക്കാരന്മാര്‍ ഇതൊരു പാഠമായി കണക്കാക്കും എന്ന് വിശ്വസിക്കുന്നു.

ഏതു നേരത്താണ് ക്ലാവര്‍ രൂപത്തില്‍ കാലന്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പറയാന്‍ സാധ്യമല്ല.

ക്ലാവര്‍ കുരിശു തലയ്ക്കു വീണും, ക്ലാവര്‍ നിലവിളക്ക് മറിഞ്ഞു ദേഹത്ത് വീണും, കര്‍ട്ടന്റെ ചരട് കഴുത്തില്‍ മുറുകിയും ഒക്കെ

രക്ഷിക്കാനായില്ല. രക്ഷിക്കാനാവീല്ല.

Anonymous said...

പ്രശ്നക്കാരന്‍ താമര

കോപേല്‍ പള്ളിയില്‍ നിന്നും പുതിയ പ്രശനങ്ങള്‍ ഒന്നും ഈയിടെ റിപ്പോര്‍ട്ട്‌ ചെയ്തു കാണുന്നില്ല എന്ത് പറ്റി.

പ്രശ്നക്കാരന്‍ നാട്ടില്‍ പോയിരിക്കുകയാണോ

Anonymous said...

പള്ളിയുടെ അള്‍ത്താര പുതുക്കി താമരയാകൃതിയില്‍പണിയുന്നതിനിടയില്‍ അടര്‍ന്നുവീണ കോണ്‍ക്രീറ്റ്‌ ഭിത്തിയുടെ അടിയില്‍പ്പെട്ട കൈക്കാരന്‍ മരിച്ചു.

താമരയാകൃതിയില്‍ അള്‍ത്താര

ഇതില്‍പ്പരം നാണക്കേട്‌ എന്തുണ്ട്

Anonymous said...

ആലഞ്ചേരിയുടെ ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവന ലോക സഭയ്ക്ക് അപമാനകരം!

ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശിച്ചു അവിടത്തെ വി-അന്തോനീസിന്‍റെ ദേവാലയത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ച സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദ്ദിനാള്‍ വി. കുര്‍ബാന
മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍" യൂറോപ്യന്‍ ജനതയില്‍ വിശ്വാസം കുറയുന്നുവെന്നും ക്ഷയിച്ചു വരുന്ന വിശ്വാസത്തെ മലയാളി പുരോഹിതര്‍ വീണ്ടെടുക്കാന്‍ പ്രയഗ്നിക്കണ" മെന്നും പറഞ്ഞു.
ലോക സഭയെ നയിക്കുന്ന ജര്‍മ്മന്‍കാരന്‍ ബനഡിക്ട് മാര്‍പ്പാപ്പയുടെ നാട്ടില്‍ വീന്നു ജര്‍മ്മന്കാരെ അധിക്ഷേപിച്ചു സംസാരിച്ച ആലഞ്ചേരി ജര്‍മ്മന്‍ ജനതയോടും യൂറോപ്യരോടും മാപ്പ് പറയണം. വിശ്വാസത്തിന്‍റെ കാര്യത്തില്‍ ആലഞ്ചേരിയെ വരെ ബാലപാഠം പഠിപ്പിച്ചവരെ അപമാനിക്കുന്ന ആലഞ്ചേരി ,തന്നെ കല്‍ദായ പാത്രീയാര്‍ക്കീസാക്കി മാറ്റുന്നതിനോട് എതിര് നിന്ന മാര്‍പ്പാപ്പയുടെ നേരെ" അവിശ്വാസികളായ യൂറോപ്യന്‍" എന്ന് ആഞ്ഞടിച്ചു തന്‍റെ പുകഞ്ഞു നിന്ന പക വീട്ടുകയാണ് ജര്‍മ്മന്‍ മണ്ണില്‍ നിന്ന് പറഞ്ഞ പ്രസംഗത്തില്‍ ആലഞ്ചേരി ആരോപണം നടത്തിയത്. ഇങ്ങനെ ആരോപണം നടത്തിയ വിവരദോഷിയായ ആലഞ്ചേരി ജര്‍മ്മന്‍ മെത്രാനുമായി ,ചില മലയാളി കള്ള കത്തനാര്‍മാരും ദേവദാസ് എന്ന കള്ള വൈദികനും, സെമിനാരിയില്‍ നിന്ന് വേലിചാടി മഠം മതില്‍ പൊളിച്ചു ഒരുത്തിയെ പ്രേമിച്ചു കൂടിയ ഒരു പരമ ദരിദ്രനുമായി ചേര്‍ന്ന്, കല്‍ദായ സഭയ്ക്ക് ജര്‍മ്മനിയില്‍ കൂട് കെട്ടാന്‍, ചര്‍ച്ച നടത്തി.എന്‍റെ ദൈവമേ, ലത്തീന്‍ സഭയെ പൊളിച്ചടുക്കുവാന്‍ ആലഞ്ചേരി യുടെ പട പുറപ്പാട് ! ജര്‍മ്മനിയില്‍ സീറോ മലബാര്‍ സഭയ്ക്ക് രൂപതകള്‍ ഇല്ലാ.മെത്രാന്‍ ഇല്ലാ, ഇടവകകള്‍ ഇല്ല,വികാരിമാര്‍ ഇല്ല, സീറോമലബാര്‍ യോഗങ്ങള്‍ ഇല്ലാ, മലയാളി കത്തനാമാര്‍ ജോലി ചെയുന്നത് ലത്തീന്‍ പള്ളിയിലാണ്, അവരുടെ ശമ്പളം നല്‍കുന്നത് ലത്തീന്‍ മെത്രാനാണ്. സഭയുടെ ജീയോഗ്രാഫിക്കല്‍ നിയമം അനുസരിച്ച് സീറോ മലബാര്‍ അംഗത്വം സഭാംഗങ്ങള്‍ക്കു ജര്‍മ്മനിയില്‍ പ്രായോഗികമല്ലാ. ഇതൊക്കെ അറിയാവുന്ന കത്തനാര്‍ ദേവദാസും ,ആലഞ്ചേരി യും കത്തനാര്‍മാരും എല്ലാം എന്തിനു ലോകം മുഴുവന്‍ സത്യം പറയേണ്ടതിനു പകരം ലോകം മുഴുവന്‍ കള്ളം പറഞ്ഞു തട്ടിപ്പ് നടത്തുന്നു?.
"കുക്കുടവേലിയുടെ" വാര്‍ത്താവലോകനം !
സത്യത്തെ വികൃതമാക്കുന്ന വാര്‍ത്തകള്‍ നല്‍കി ലോകം മുഴുവന്‍ വിശ്വാസി സമൂഹത്തെയും ജനങ്ങളെയും നുണയുടെ ആഴക്കടലില്‍ മുക്കിയ പരമ ദരിദ്ര വാസിയും ആഭാസനുമാണ് ജര്‍മ്മനിയില്‍ താമസമാക്കിയിരിക്കുന്ന "കുക്കുടവേലി" . ഒരു തട്ടിപ്പുവീരനായ ഇദ്ദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു സാധു സ്ത്രീയെ കബളിപ്പിച്ചു കൂട്ടുകൂടി കള്ള കല്യാണം കഴിച്ചു കാര്യം സാധിച്ചു കുറെ മാസ്സങ്ങള്‍ അവളുടെ ശാപ്പാടും കഴിച്ചു ജീവിച്ചു,. കഴിഞ്ഞു. വീണ്ടും ഒരു കന്ന്യാസ്ത്രി മ൦ ത്തില്‍ നിന്നും മദറിനെ പൊക്കി കൂട്ടത്തില്‍ കൂട്ടി. ഫ്രാങ്ക്ഫര്‍ട്ട് ജീവിതം കാലിയാക്കി കളം മാറ്റി..സ്ഥിര ജോലി ചെയ്യാതെ സുഖിച്ചു കള്ളടിച്ചു ജീവിക്കുന്ന ഈ മാന്യന്‍ ഒരു സുപ്രഭാതത്തില്‍ പത്രങ്ങളുടെ ലേഖകന്‍ ആയി. വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കി മാദ്ധ്യമങ്ങളെ തട്ടിപ്പിന് ഇരയാക്കി ജീവിക്കുന്ന ഇയാള്‍ നുണ പ്രചാര വേലയുടെ അപ്പസ്തോലനാണ്. ജോലിയൊന്നും ചെയ്യാതെ കണ്‍ മുന്‍പില്‍ വന്നു പെടുന്ന മലയാളിയെ ജര്‍മനിയിലെ പത്രപ്രവര്‍ത്തകനായി സ്വയം വിളിച്ചു പറയുന്നു? ?.ഇതിനു ഉദാഹരണമാണ്" ദീപിക "യിലെ ഒന്നിന് പിറകെ ഒന്നായി വന്ന ആലഞ്ചേരി വാര്‍ത്തകളും ജര്‍മ്മന്‍ "കുക്കുടവേലി" . നുണകളും .

Anonymous said...

കൈക്കാരന്‍ മരിച്ചാലെന്താ, ക്ലാവര്‍ ഭിത്തി പോരെ.

Anonymous said...

ക്ലാവ൪ വീണു, കൈക്കാരന്‍ മരിച്ചു.
എന്തൊരു നല്ല മാ൪തോമ ക്രോസ്.

Anonymous said...

വിവാദ പാഠപുസ്‌തകം വിതരണം ചെയ്‌ത രണ്ട്‌ അധ്യാപകര്‍ക്ക്‌ സസ്‌പെന്‍ഷന്‍.

സീറോ മലബാറില്‍ വിവാദ ക്ലാവര്‍ കുരിശു വിതരണം ചെയ്‌ത പൗവ്വത്തിനേയും മാ൪ അങ്ങാടിയത്തിനേയും ഇതിന് കൂട്ട് നില്‍ക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയേയും എന്തുകൊണ്ട് മാ൪പ്പാപ്പ സസ്‌പെന്‍ഷന്‍ ചെയാത്തത് .

Anonymous said...

അങ്ങാടിയത്ത് ബാവയുടെ ക്ലാവര്‍ കുരിശിന്‍റെ ശബളം പറ്റാത്ത അമേരിക്ക൯ സീറോമലബാറിലെ ചുമട്ട് തൊഴിലാളികളാണ് U.S.A.കപൃരുമാ൪. ശിവ ശിവ.

Anonymous said...

In the name of the Euro and the Pound and the Alimighty Dollar, ക്ലാവര്‍ കുരിശ് Amen!

Anonymous said...

ജോണിന്റെ വീട്ടില്‍ കൊട്ടെഷനുമായി, കന്യാസ്‌ത്രീകള്‍!


റാഗിംഗ്‌ ക്രൂരത: ഗീവര്‍ഗീസ്‌ പഠനമുപേക്ഷിച്ച്‌ മടങ്ങി
കൊച്ചി: ട്രെയിനില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായ മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ഗീവര്‍ഗീസ്‌ ജോണ്‍ പഠനമുപേക്ഷിച്ചു. മുഖത്തേറ്റ മുറിവുകള്‍ ഉണങ്ങിയശേഷമാണ്‌ ഗീവര്‍ഗീസ്‌ കോളജിലേക്കു മടങ്ങിയത്‌. എന്നാല്‍ പ്രതികളുടെ സുഹൃത്തുക്കളുടെ ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഗീവര്‍ഗീസ്‌ പഠനം ഉപേക്ഷിച്ച്‌ മാതാവ്‌ ആനി ജോണുമൊത്ത്‌ സേലം ജ്‌ഞാനമണി എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ നിറകണ്ണുകളോടെ മടങ്ങി.

കഴിഞ്ഞ ജനുവരി 14ന്‌ അര്‍ധരാത്രിയില്‍ ചെന്നൈ മെയിലിലാണ്‌ മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികളായ ഗീവര്‍ഗീസ്‌ ജോണും കൂട്ടുകാരന്‍ അരുണ്‍രാജും സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന്‌ ഇരയായത്‌. റാഗിംഗ്‌ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള-മദ്രാസ്‌ ഹൈക്കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്നു നാലു പ്രതികളുടെയും ബന്ധുക്കള്‍ 'വന്‍തുക' നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ വീട്ടിലെത്തി. എറണാകുളം മുളന്തുരുത്തി സ്വദേശിയായ "ഗീവര്‍ഗീസ്‌ ജോണിന്റെ വീട്ടില്‍ കന്യാസ്‌ത്രീകളേയും കൂട്ടിയാണ്‌ പ്രതികളുടെ ബന്ധുക്കളെത്തിയത്‌". ദൈവത്തിന്റെ പേരില്‍ മാപ്പുനല്‍കണമെന്നായിരുന്നു ആവശ്യം. ബന്ധുക്കള്‍ ആവശ്യം തള്ളിയതോടെയാണ്‌ ഭീഷണിയുടെ മാര്‍ഗം പ്രതികള്‍ തെരഞ്ഞെടുത്തതത്രേ. റാഗിംഗ്‌ കേസിലെ നാലാം പ്രതിയായ കോട്ടയം സ്വദേശിയുടെ ജാമ്യാപേക്ഷയാണ്‌ കേരള ഹൈക്കോടതി തള്ളിയത്‌. നേരത്തെ നാലാം പ്രതിയായ നിലമ്പൂര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതിയും തള്ളി. ഓച്ചിറ സ്വദേശിയും പാറശാല സ്വദേശിയും കേസിലെ ഒന്നും രണ്ടും പ്രതികളാണ്‌. ഇവര്‍ ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.

പൊങ്കല്‍ അവധിക്ക്‌ നാട്ടിലേക്കു ട്രെയിനില്‍ മടങ്ങവേയാണു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്‌. ഇവര്‍ രണ്ടുമാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഗീവര്‍ഗീസ്‌ ജോണിന്റെ ചികിത്സയ്‌ക്കു രണ്ടരലക്ഷത്തോളം രൂപ ചെലവായി. മൂന്ന്‌ മേജര്‍ ഓപ്പറേഷന്‍ നടത്തിയാണ്‌ മുറിവുണക്കിയത്‌. നാലുവര്‍ഷത്തെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ പഠനമാണ്‌ ഗീവര്‍ഗീസ്‌ ജോണിന്‌ കൈവിട്ടുപോയത്‌.

ആനി ജോണ്‍ പ്ലസ്‌ടുവിനു മികച്ച വിജയം നേടിയ മകനെ വീടും പുരയിടവും പണയപ്പെടുത്തിയ രണ്ടരലക്ഷം രൂപകൊണ്ടാണ്‌ തുടര്‍പഠനത്തിനയച്ചത്‌. പിറവം ബി.പി.എസ്‌ കോളജില്‍ ബി.എസ്‌.സി ഇലക്‌ട്രോണിക്‌സിനു ചേരാനുള്ള ശമത്തിലാണ്‌ ഗീവര്‍ഗീസ്‌ ജോണ്‍.

കൊട്ടെഷനുമായി അച്ഛന്മാരും മാത്രമല്ല, ഇപ്പോഴിത കന്യാസ്‌ത്രീ വ൪ഗ്ഗങ്ങളും രെഗത്തും ഇറങ്ങിരിക്കുന്നു!
പിണറായി ഒന്നുമല്ല ഇപ്പോഴ്. അമേരിക്കയിലെ സീറോ മലബാ൪ സഭയിലെ അച്ഛന്മാരും ബിഷപ്പും M.M.മണിയെയാണ് നേതാവായി അനുകരിക്കുന്നത്!

Anonymous said...

shavathil kuthathe "kurisukale"