Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, August 15, 2012

സീറോമലബാര്‍ സഭാധികാരികളുടെ വക്രബൂദ്ധി!

ചെങ്ങളം ദൈവദാസന്‍
 
ഒരു കേസില്ലാവക്കീല്‍ അല്‍മായനെവച്ചു സീറോമലബാര്‍ സഭയിലെ എല്ലാ അല്‍മായരെയും അടക്കിഭരിക്കാമെന്നോ? അല്മായര്‍ മന്ദബുദ്ധികളാണെന്നുള്ള
മെത്രാമാരുടെ കണക്കുകൂട്ടല്‍ തെറ്റിപോയി.
അമേരിക്കന്‍ പ്രവാസികത്തോലിക്കര്‍ നയിക്കുന്ന ``കുരിശുയുദ്ധം'' ""അറ്റ്‌ലാന്‍ന്റാ കണ്‍വഷന്‍റെ '' ദയനീയ പരാജയം എന്നി വയില്‍ ‍ നിന്നും പാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ലങ്കില്‍ ഈ മെത്രാന്മാര്‍ തന്നെ സീറോമലബാര്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തകയാണ്, കുഴി തോണ്ടുകയാണ്.
 
മെത്രാമാര്‍ പറയുന്നത് വേദവാക്യമായി അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് പണ്ട്!

ഇന്നവര്‍ പറയുന്ന വാക്യങ്ങളില്‍ സത്യമോ, നീതിയോ ഇല്ല. നുണയുടെ അംശം
ആപത്കരമായ നിലയല്‍ എത്തികഴിഞ്ഞു. ആത്മിയത തൊട്ടുതീണ്ടാനില്ല.
സഭയെ പണസമ്പാദനത്തിലുള്ള ഉപാധിയാക്കി മാറ്റിയിരിക്കുന്നു .    ജനങ്ങള്‍ ഇതു മനസ്സിലാക്കുന്നു. 
 
പാവപ്പെട്ടവനെ സഹായിക്കുവാന്‍ ആയിരം ഡോളറു ഒരു മെത്രാനെ ഏല്‍പ്പിക്കുന്നതില്‍ ഭേദം വെറും നൂറുഡോളര്‍  ഒരു പാവപ്പെട്ടവന്റെ കയ്യില്‍ നേരിട്ടു കൊടുക്കുന്നതാണ് പുണ്യമെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതാണ് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കുറുക്കുവഴി.

പവ്വത്തില്‍ പിതാവിനെ മേജര്‍ ആര്‍ച്ചുബിഷപ്പ് ആക്കുവാന്‍ റോം വൈമന്യസം കാണിച്ചു എന്ന കാരണത്താല്‍ റോമിനെ തന്നെ വെല്ലു വിളിച്ചു പുതിയസഭ സ്ഥാപിച്ചുകളയാമെന്ന അദ്ദേഹത്തിന്‍റെ വ്യാമോഹം സഭയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്, ഇന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്!
 
മാര്‍തോമകുരിശ്ശെന്ന കെട്ടുകഥ,  കല്‍ദായവാദം,  ലിറ്റര്‍ജി പരിഷ്ക്കരണം,  അള്‍ത്താരശിലകൊണ്ട് യേശുവിന്‍റെ  ബലിപീഠം മറയ്ക്കുക,  ലത്തീന്‍ വിദ്വേഷം വളര്‍ത്തുക  ഇതെല്ലാം പ്രവാസി കത്തോലിക്കര്‍ക്ക് ദഹിക്കുന്ന കാര്യമാണോ?  ഇതിന്റെ ഭാഗമായാണ്  ബിഷപ്‌  അങ്ങാടിയത്ത് അമേരിക്കയില്‍ മാര്‍തോമകുരിശ്ശു അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്.  ഇതിനെതിരെ ഉയര്‍ത്തെഴുനേല്‍ക്കുന്ന സമൂഹം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. കഴമ്പില്ലാത്ത കെട്ടുകഥകള്‍ വിശ്വസിക്കാന്‍ കഴിയാത്ത നല്ലൊരു സമൂഹം അവിടെയുണ്ട്. ക്രിസ്തിയവിശ്വാസത്തെ ചോദ്യംചെയ്യുന്ന ബിഷപ്‌  അങ്ങാടിയത്തിന്‍റെ  നടപടികള്‍ക്കെതിരെ അമേരിക്കന്‍ ബിഷപ്പ്‌കോണ്‍ഫറന്‍സിനും കേരളത്തിലെ മെത്രാന്മാര്‍ക്കും അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ മെമ്മോറാന്‍ഡം നല്‍കിയതായി അറിയുന്നു. ഈ 20 നു തുടങ്ങാനിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ ബിഷപ്പ് മാരുടെ സിനഡ് നു മുന്നോടിയായി അയച്ചിരിക്കുന്ന പ്രസ്തുത മെമ്മോറാന്‍ഡം സിനഡ് ല്‍  വന്‍ തരംഗം തന്നെ സൃഷ്ടിക്കും എന്നാണു പ്രതീക്ഷ. 
 
സീറോമലബാര്‍ അല്‍മായകമ്മീഷന്‍ ഒരു കച്ചവടപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനം  ജര്‍മ്മനിയിലെ പ്രവാസി കത്തോലിക്കരുടെ ഇടയില്‍  അനധികൃതമായി കൈ കടത്തുന്നുണ്ട് എന്ന് ആനുകാലിക സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. അല്‍മായ കമ്മീഷന്‍ എന്ന ഓമനപ്പേരിനു പിറകില്‍ കല്‍ദായ തീവ്രവാദികളുടെ കറുത്ത കരങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നു ജര്‍മന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മനസ്സിലാക്കണം. അത്മീയ കാര്യങ്ങള്‍ വീഴ്ചയില്ലാതെ ലഭ്യമാകുന്ന  ഒരു സമൂഹമാണ് ജെര്‍മനിയിലെത്. സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ജര്‍മന്‍കാരുടെ പോക്കറ്റടിക്കാനും അവരെ തമ്മിലടിപ്പിക്കാനും സഭാധികാരികള്‍ മുതിര്‍ന്നാല്‍ പരാതികള്‍ ജര്‍മ്മന്‍ബിഷപ്പ് കോണ്‍ഫറന്‍സിനും റോമിലും എത്തുമെന്നു ഉറപ്പാണ്.



6 comments:

Anonymous said...

ദീപികയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ലോകംമുഴുവന്‍ ഓടിനടന്നു കോടികളുടെ സംഭാവനകള്‍ പിരിച്ചു. അതിനുശേഷം ഫാരിസുമായിട്ടുള്ള പരസ്പരധാരണയില്‍ നടത്തിയ``വി.കച്ചവടത്തില്‍'' അടിച്ചു മാറ്റിയ കണക്കില്ലാത്ത വേറെ കോടികള്‍.
അതേ ടീം തന്നെ ആണ് ഇന്ന് ``സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍'' എന്ന ഓമനപേരില്‍ അറിയുന്നത്.

ഇവര്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും രഹസ്യഭൂമിഇടപാടുകള്‍ നടത്തുന്നു.

ഈ കമ്മീഷന്‍ സുതാര്യത ഇല്ലാത്ത വ്യവസായസ്ഥാപനമായതുകൊ് പലരും കമ്പളിക്കപ്പെട്ടു.

പ്രാവാസി കത്തോലിക്കരുടെ അഡ്രസുകള്‍ ശേഖരിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും അടുത്തദിവസങ്ങളില്‍ ലോകപര്യത്തിടത്തിനു ഇറങ്ങിതിരിക്കുന്നു. വഞ്ചിതാരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക!

Anonymous said...

ദീപികയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ലോകംമുഴുവന്‍ ഓടിനടന്നു കോടികളുടെ സംഭാവനകള്‍ പിരിച്ചു. അതിനുശേഷം ഫാരിസുമായിട്ടുള്ള പരസ്പരധാരണയില്‍ നടത്തിയ``വി.കച്ചവടത്തില്‍'' അടിച്ചു മാറ്റിയ കണക്കില്ലാത്ത വേറെ കോടികള്‍.
അതേ ടീം തന്നെ ആണ് ഇന്ന് ``സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍'' എന്ന ഓമനപേരില്‍ അറിയുന്നത്.

ഇവര്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും രഹസ്യഭൂമിഇടപാടുകള്‍ നടത്തുന്നു.

ഈ കമ്മീഷന്‍ സുതാര്യത ഇല്ലാത്ത വ്യവസായസ്ഥാപനമായതുകൊ് പലരും കമ്പളിക്കപ്പെട്ടു.

പ്രാവാസി കത്തോലിക്കരുടെ അഡ്രസുകള്‍ ശേഖരിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും അടുത്തദിവസങ്ങളില്‍ ലോകപര്യത്തിടത്തിനു ഇറങ്ങിതിരിക്കുന്നു. വഞ്ചിതാരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക!

Anonymous said...

മഹാരാഷ്ട്ര പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വടക്കെമുറിയുടെ അപകടമരണം ഇരട്ടി ദു:ഖത്തോടെയാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. സുതാര്യത ഇല്ലാത്ത ഇടപാടുകള്‍ ആയതുകൊണ്ട് അഡ്വാന്‍സു പണം കൊടുത്ത കേരളത്തിലെ പല അപേക്ഷകരും നിരാശയോടെ തെക്കു വടക്കു ഓടി നടക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടികാണിച്ചു കാഞ്ഞിരപ്പളി മെത്രാന്‍ കൈ മലര്‍ത്തുന്നു എന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഇതാണോ സീറോ മലബാര്‍ അല്‍മായ കമ്മീഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍?

Anonymous said...

ഒരു ഇടയനും ഇടയ ലേഖനവും.-
ജോര്‍ജു കുറ്റിക്കാട്ട് അഭിപ്രായപ്പെട്ട ഈ പ്രശ്നം ഒരു ആനുകാലിക പ്രശ്നം ആണ്. മെത്രാന്മാരുടെ നിലപാട് വളരെ വിചിത്രമാണ്. ഇവര്‍ സാമൂഹ്യ ജീവിത ചലനങ്ങള്‍ മനസ്സിലാക്കി വേണം അവര്‍ അഭിപ്രായം എഴുതാന്‍. വിവരക്കേട് പറയാന്‍ മാത്രം ഇടയ ലേഖനങ്ങളെ തരം താഴ്ത്തരുത്.
റോമന്‍ കത്തോലിക്കാ സഭയില്‍ പിളര്‍പ്പുണ്ടാക്കി സുറിയാനിയില്‍ നിന്നും അകറ്റി നമ്മെയെല്ലാം സീറോ മലബാര്‍ തോമ്മാ ക്രിസ്ത്യാനിയാക്കിയ ശേഷം ഇപ്പോള്‍ കല്‍ദായ സഭക്കാരാണ് നമ്മളെല്ലാവരും എന്ന് പറഞ്ഞു സഭയില്‍ ഫ്ലക്സ് ബോര്‍ഡ് എഴുതി പ്രചാരണം നടത്തുന്ന ചങ്ങനാശ്ശേരി പവ്വത്തില്‍ മെത്രാന്‍ വീണ്ടും സഭയുടെ മഹത്തായ നെടും തൂണാണെന്ന് സഹ മെത്രാന്മാര്‍ വിശേഷിപ്പിക്കുന്നു. ഇതൊരു വിരോധാഭാസമാണ്.റോമിലെ പോപ്പിനെ പുറം കാലുകൊണ്ട്‌ കൊട്ടുന്ന കേരള മെത്രാന്മാര്‍ ഇനി ഏതുതരത്തിലുള്ള ഇടയ ലേഖനം എഴുതി കേരളത്തിലെ പള്ളികളില്‍ വായിപ്പിച്ചാലും നുണ പറയുന്ന ഈ ഗണത്തെ ആര് വിശ്വസിക്കും ?. അല്‍മായനെന്ന പാവം വിവരദോഷികള്‍ എന്നും ഇവര്‍ പറഞ്ഞു പടച്ചുവിടുന്ന കാര്യങ്ങള്‍ അതേപടി ചവയ്ക്കാതെ വിഴുങ്ങുവാന്‍ മാത്രം ജനിച്ചവരായ ശുദ്ധ ഹൃദയരാണ്. ഇത്തരം മെത്രാന്മാരെ സഭാംഗങ്ങള്‍ അംഗീ കരിക്കരുത്. ഇവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി സത്യം പറയുവാന്‍ നാം പ്രബുദ്ധരാവണം. എന്ത് വിവരക്കേടും ഇടയ ലേഖനം എഴുതി അല്മായനെ അടിച്ചേല്‍പ്പിക്കാംഎന്നു ഇവര്‍ ഇനി കരുതരുത്.

Anonymous said...

മഹാരാഷ്ട്ര പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.വടക്കെമുറിയുടെ അപകടമരണം ഇരട്ടി ദു:ഖത്തോടെയാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.
,,,,,,,,,,,,,,
,,,,,,,,,,,

ഫാ.വടക്കെമുറിയുടെ കാറ് അപകടത്തിന്റെ പിന്നില്‍, മാഫിയ മാതൃു അറക്കല്‍ മെത്രാന് കൈയുണ്ടെന്ന് സംശയിക്കുന്നു. C.B.I. കൊണ്ട് അന്വേഷിച്ചാല്‍ സതൃെ വെളിയില്‍ വരുമെന്ന് ഉറപ്പാണ്.

Anonymous said...

``സീറോ മലബാര്‍ യൂത്ത് അപ്പസ്‌തോലേറ്റ് മൈഗ്രന്റ് യൂത്ത്‌ഫോം പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ പ്രവാസി യുവജന ഏകോപനത്തിനായി തയാറാക്കിയ മൈഗ്രന്റ് യൂത്ത് വിവര ശേഖരണ ഫോറം പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറികിടക്കുന്ന അനേകലക്ഷം യുവജനങ്ങളെ സഭയോടു ചേര്‍ത്തു നിര്‍ത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പുതിയ ശുശ്രൂഷ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആദ്യ ഫോം ഏറ്റുവാങ്ങി. യുവജനശുശ്രൂഷയില്‍ സഭയ്ക്കുള്ള താല്പര്യമാണു പദ്ധതിയിലൂടെ വ്യക്തമാകുമെന്നു അദ്ദേഹം പറഞ്ഞു. ...........

സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലൂടെയും പ്രവാസികളായ യുവജനങ്ങള്‍ക്കു നല്‍കുന്ന വിവരശേഖരണ ഫോമിന്റെ വിതരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ അറിയിച്ചു.........

(റിപ്പോര്‍ട്ടു:ദീപിക 19.07.2012)''

ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ സുതാര്യത ഇല്ലാത്ത രഹസ്യ ഇടപാടുകളാണ് അല്‍മായകമ്മീഷന്‍ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും നടത്തി കൊണ്ടിരിക്കുന്നത്. പ്രവാസികത്തോലിക്കരുടെ ഡാറ്റ ശേഖരിക്കുവാനും ദുര്‍വിനിയോഗിക്കുവാനും ഈ കമ്മീഷനോ ഈ മെത്രാനോ അധികാരമില്ല. ദീപിക ചതിയില്‍പ്പെട്ടതുപോലെ പ്രവാസികത്തോലിക്കര്‍ അവരുടെ വിവരങ്ങള്‍ പ്രത്യേകിച്ച് ഈ കമ്മീഷനു നല്‍കുന്നത് വിഡ്ഡിത്തരമായിരിക്കും.