Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, September 1, 2012

സീറോമലബാര്‍ തട്ടിപ്പു സംഘം സ്വിറ്റ്‌സര്‍ലന്റില്‍

സുരേഷ് പാട്ടപറമ്പില്‍

ദീപിക ചതി നടത്തി വിറ്റ്‌ കാശാക്കി കീശിയില്‍ ഇട്ട  ആഗോള തട്ടിപ്പു സംഘം സീറോമലബാര്‍ അല്‍മായകമ്മീഷന്‍ എന്ന ഓമനപേരില്‍ സ്വിറ്റ്‌സര്‍ലന്റില്‍ സെന്റര്‍ തുറക്കുന്നു. ഇവരുടെ പ്രധാനപരിപാടി ആഗോളതലത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നിസ് ആണ്.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് സഭാസ്വത്തുക്കളും ഇവരുടെ സ്വന്തകോടികളും സ്വിസ്ബാങ്കില്‍ നിക്ഷേപിക്കുക എന്ന തന്ത്രമാണ് ഇതെന്ന് ജനങ്ങള്‍ സംശയിക്കുന്നു.ഇവരുടെ തട്ടിപ്പില്‍ യുറോപ്പില്‍  പല സീറോമലബാര്‍ വിശ്വാസികളം ഇരയായിട്ടുണ്ട്.

ഈ തട്ടിപ്പു കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വന്‍ പ്രതിഷേധമാണ് ജര്‍മ്മനിയില്‍ നടക്കുന്നത്. കാഞ്ഞിരപ്പള്ളി മെത്രാന്‍  മാര്‍ അറക്കനും സെക്ക്രട്ടറി വി.സി. ദേവസ്യച്ചനും ഈ പേരും പറഞ്ഞു  ജര്‍മ്മനിയിലേക്കു കടക്കരുതെന്ന് അവിടുത്തെ കേരള കത്തോലിക്കര്‍ താക്കീതു നല്‍കിയതായി അറിയുന്നു.

7 comments:

Anonymous said...

രാപകല്‍ എല്ലുമുറിയെ പണിയെടുക്കന്ന പട്ടണിക്കോലങ്ങളായ നേഴ്‌സുമാര്‍ നാലാംനിലയില്‍ നിന്നും എടുത്ത ചാടിയാലും ഒരു ചില്ലികാശു കൂടുതല്‍ കൊടുക്കയില്ല.


സഭയില്‍ കുമിഞ്ഞു കൂടുന്ന കോടികളും സ്വന്ത ലാഭവിഹിതവും സ്വിസ്ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ സീറോ മലബാര്‍ അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും കൂടി കണ്ടുപിടിച്ച സൂത്രമാണ് സെപ്റ്റംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റില്‍ ലയ്റ്റി സെന്റര്‍ ഉാക്കാനുള്ള ശ്രമം.

ഈ അല്‍മായ കമ്മീഷന്‍ മുഖേന ഏതെങ്കിലുമൊരു അല്‍മായന്‍ കേരളത്തില്‍ രക്ഷപ്പെട്ടതായി അറവില്ലാ. അറിഞ്ഞിടത്തോളം അല്‍മായകമ്മീഷന്‍ എന്ന ഓമന പേരിന്റെ മറയില്‍ ഇവര്‍ ലോകമെമ്പാടും റിയല്‍ എസ്‌റ്റേറ്റു ബിസ്‌നിസ് നടത്തുന്നു.

Anonymous said...

ഒരുപോലീസുകാരന്‍ കാഞ്ഞിരപ്പള്ളി പിതാവിന്റെ കാറു പരിശോധിച്ചു. അതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കൊടുപ്പിക്കുക എന്നത് സീറോമലബാര്‍സഭാധികാരികളുടെ കാട്ടാളഭരണത്തിന്റെ മാതൃകയല്ലേ? ജനങ്ങളെ ഭയപ്പെടുത്തി സീറോമലബാര്‍ സഭയെ നശിപ്പിക്കുന്നത് ഈ മ്രെത്രാമാരാണ്.
ഇന്‍ഡ്യയില്‍ നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ നടത്തുന്ന വ്യക്തികളുട കൂട്ടത്തില്‍
ഈ മെത്രാനും ഉള്‍പ്പെട്ടതായി ഇന്‍ഡ്യാ വിഷന്‍ ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു.

സീറോ മലബാര്‍ സഭയെ വെറുമൊരുവ്യവസായസ്ഥാപനമാക്കാനാണ് ഈ മെത്രാന്റെ പുറപ്പാട്.

Anonymous said...

അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളിമെത്രാന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു കഥാപുരുഷന്‍ ഫാ.വാഴപ്പനാടി ഭീക്ഷണിപ്പെടുത്തിയെന്നു ജനസംസാരം.

ഇതേ തുടര്‍ന്നു വീണ്ടും ളോഹയിട്ടു പരിപാടികള്‍ തുടരാന്‍ കാഞ്ഞിരപള്ളിമെത്രാന്‍
ഫാ.വാഴപ്പനാടിക്ക് അനുമതികൊടുത്തു.

കുര്‍ബാനയുംചൊല്ലി മറ്റുപരിപാടികളുമയി കൊച്ചുമിടുക്കന്‍ ഫാ. വാഴപ്പനാടി വീണ്ടും ഓടിനടക്കുന്നു. ഏതു കന്യാസ്ത്രീ മഠംമാണ് രണ്ടാം സ്ഥലമെന്നു തീര്‍ത്തും പറയാറായിട്ടില്ല.

Anonymous said...

കള്ളകഥകള്‍കൊുണ്ട് ദൈവജനത്തെ കബിളിപ്പികുക , ഭീഷണിപ്പെടുത്തുക എന്ന നിലപാടാണ് സിറോ മലാബാര്‍ സഭാധികാരികള്‍ കൈകൊണ്ടിട്ടുള്ളത്.

കര്‍ദിനാള്‍ കള്ളം പറയുന്നു. പവത്തില്‍ കല്ലുവെച്ച നുണ പറയുന്നു. ഹിട്ട്ലരുടെ നുണ
മന്ത്രി ഗോബെലിനേപോലെ അങ്ങാടി നുണ പ്രചരിപ്പിക്കുന്നു. ഒരു യുദ്ധത്തിനു സമയം ആയി വരുന്നു

Anonymous said...

താമര കുരിശ് അഥവാ ബിജെപി കുരിശില്‍ റാഞ്ചാന്‍ വരുന്ന കാടപക്ഷി ആഫ്രിക്കന്‍ പരുന്താണ്. സൂക്ഷിച്ചു നോക്കിയാല്‍ ശീര്‍ഷാസനത്തിലൂട ഈ കറുത്ത പരുന്ത് ക്രാഷ് ലാന്‍ഡിങ്ങ് നടത്തുകയാണോയെന്നു പേടിച്ചുപോകും.

ജീസസ് എവിടെ പോയി എന്നു ക്ലാവര്‍ തോമയോട് ചോദിച്ചപ്പോള്‍ അദ്ദേഹവും കുരശില്‍ നിന്നും പേടിച്ചു ഓടിപോയി എന്ന മറപടിയാണ് കിട്ടിയത്.

ആരാണ് കാടപക്ഷിയെ കണ്ടു പേടിക്കാത്തത്?

ആല്‍ഫ്രെഡ് ഹിറ്റ്ച്‌കോക്കിന്റെ ദി ബേര്‍ഡ്‌സ് എന്ന ഹൊറര്‍ ഫിലിമില്‍ ഇവറ്റകളെ കൂട്ടത്തോടെ കാണാം. വിട്ടിലോ വീടിന്റെ പരിസരങ്ങളിലോ പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ മുറിയിലോ ഇതു വയ്ക്കരുത്. ഇത് സാത്താന്റെ അടയാളമാണ്. ക്രൂശിതരൂപത്തിനു ബദലായിട്ടു വേറൊന്നുമില്ല.

Anonymous said...

മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ. പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി. .ഇതിന്റെ കാരണം ആര്‍ക്കെങ്കിലും വിവരിക്കുവാന്‍ കഴിയുമോ?

പോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറിപ്പാര്‍ത്തി ട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജെര്‍മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.

Anonymous said...

മലയാള സിനിമ പള്ളിക്കും പട്ടക്കാര്‍ക്കും പിറകേ..... കാരണം കുഴല്‍ പണം പട്ടക്കാരുടെ കൂടെ.


പള്ളിയും പള്ളീലച്ചനും കപ്യാര്‍മാരും മലയാളസിനിമയില്‍ അരങ്ങുവാഴാന്‍ പോകുന്നു. ഒരു ഗ്രാമത്തിലെ പള്ളിയും പരിസരങ്ങളും പ്രധാന കഥാപശ്‌ചാത്തലമാക്കി, പള്ളീലച്ചനും കപ്യാരും കേന്ദ്രകഥാപാത്രങ്ങളാകുന്ന അഞ്ചു മലയാള സിനിമകളാണ്‌ തിരക്കഥ പൂര്‍ത്തിയാക്കി ഉടന്‍ ചിത്രീകരണം തുടങ്ങാന്‍ പോകുന്നത്‌.

മലയാള സിനിമയുടെ മുന്‍കാല ചിത്രങ്ങളില്‍ തിലകന്‍, ജഗതി, ഇന്നസെന്റ്‌ തുടങ്ങിയ സഹനടന്മാരായിരുന്നു പള്ളീലച്ചന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയിരുന്നതെങ്കില്‍ വരാന്‍ പോകുന്ന പുതിയ ചിത്രങ്ങളില്‍ നായകനടന്മാര്‍ തന്നെയാണ്‌ ഈ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്‌. ഇനി അണിയറജോലികള്‍ പുരോഗമിക്കുന്ന പള്ളിയും പള്ളീലച്ചന്മാരും കപ്യാര്‍മാരും കേന്ദ്രമായുള്ള മലയാള സിനിമകള്‍ ഏതൊക്കെയെന്ന്‌ നോക്കാം.

1. റോമന്‍സ്‌

പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ പള്ളീലച്ചന്മാരുടെ വേഷം കെട്ടി ഒരു കുഗ്രാമത്തിലെത്തിലെത്തിച്ചേരുന്ന രണ്ടു കള്ളന്മാരുടെ കഥയാണ്‌ നര്‍മ്മം നിറഞ്ഞ രംഗങ്ങളിലൂടെ 'റോമന്‍സ്‌' എന്ന ചിത്രം പറയുന്നത്‌. ബോബന്‍ സാമുവലാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. വിജയം നേടിയ 'ഓര്‍ഡിനറി'ക്കു ശേഷം കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിക്കുന്ന ചിത്രമാണിത്‌.

2. ആമേന്‍

ഒരു പള്ളിയും പള്ളീലച്ചനും കപ്യാരും പള്ളിയിലെ ഗായക സംഘവും മുഖ്യ പ്രമേയങ്ങളാകുന്ന ചിത്രമാണ്‌ 'ആമേന്‍'. ലിജോ ജോസ്‌ പല്ലിശ്ശേരിയാണ്‌ സംവിധായകന്‍. ഇന്ദ്രജിത്ത്‌ പള്ളീലച്ചന്റെ വേഷത്തിലും ഫഹദ്‌ ഫാസില്‍ കപ്യാരുടെ വേഷത്തിലും എത്തുന്ന ഈ ചിത്രത്തില്‍ തമിഴ്‌താരം ആന്‍ഡ്രിയയാണ്‌ നായിക.

3. ലൂയിസ്‌ ആറാമന്‍

പേര്‌ സൂചിപ്പിക്കുന്ന പോലെ 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചുരാജാവിന്റെ കഥയല്ല ലൂയിസ്‌ ആറാമന്‍. മകനെ പള്ളീലച്ചനാക്കണമെന്ന്‌ അതി തീവ്രമായി ആഗ്രഹിക്കുന്ന കുട്ടനാടന്‍ ദമ്പതികളുടേയും പത്തില്‍ നിന്ന്‌ പലവട്ടം ശ്രമിച്ചിട്ടും പാസ്സാവാന്‍ കഴിയാതെ

പോയതു മൂലം വൈദികനാവുകയെന്നത്‌ വിദൂരസ്വപ്‌നമായി അവശേഷിക്കുന്ന മകന്റേയും കഥയാണ്‌. ജെക്‌സണ്‍ ആന്റണി-റെജീഷ്‌ എന്നിവരാണ്‌ ഈ ചിത്രത്തിന്റെ സംവിധായകര്‍. പൃഥ്വിരാജാണ്‌ ഈ ചിത്രത്തിലെ നായകന്‍.

4. പിതാവും പുത്രനും പരിശുദ്ധാത്മാവും

രണ്ടു കന്യാ സ്‌ത്രീകളുടെ ത്യാഗ ഭരിതമായ ജീവിതവും അടക്കി വയ്‌ക്കപ്പെട്ട മാനസിക വിക്ഷേഭങ്ങളുമാണ്‌ 'പിതാവും പുത്രനും പരിശുദ്ധാത്മാവും' എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. പ്രമുഖ കലാസംവിധായകന്‍ സാബു സിറിള്‍ യേശുക്രിസ്‌തുവിന്റെ വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ വി.കെ.പ്രകാശും നടന്‍ സണ്ണി വെയ്‌നും പള്ളീലച്ചന്‍ കഥാപാത്രങ്ങളാകുന്നു. ദീപേഷാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. കുട്ടിക്കാനമാണ്‌ പ്രധാന ലൊക്കേഷന്‍.

5. പറുദീസ

ആര്‍. ശരത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'പറുദീസ' യുടെ പ്രമേയം യാഥാസ്‌ഥിതികനായ ഒരു പള്ളീലച്ചനും മെത്രാന്റെ സഭയില്‍ അംഗമായ ഒരു സഭാവിശ്വാസിയും തമ്മിലുള്ള ആശയപരമായ സംഘട്ടനമാണ്‌. ശ്രീനിവാസന്‍ പള്ളീലച്ചന്റെ വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ സഭാവിശ്വാസിയായഭിനയിക്കുന്നത്‌ തമ്പി ആന്റണിയാണ്‌. ശ്വേതാമേനോനാണ്‌ നായിക. ജഗതിയും ഒരു പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്നു.