Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 12, 2012

ദത്തെടുത്തെന്നു തെറ്റിദ്ധരിപ്പിച്ച്‌ ധ്യാന കേന്ദ്രത്തിനായി ഭൂമി തട്ടിയെടുത്തെന്ന്‌ ആരോപണം

കോട്ടയം:  ദത്തെടുത്തെന്നു തെറ്റിദ്ധരിപ്പിച്ചു ധ്യാന കേന്ദ്രത്തിനായി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയെന്ന്‌ ആരോപണം. കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ സഹോദരന്‍ തോമസ്‌ അറക്കലും ഭാര്യ മോനിക്കയുമാണു വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്‌.
ആവേ മരിയ ധ്യാനകേന്ദ്രത്തിനായി, എരുമേലിയില്‍ മോനിക്കയുടെ ഉടമസ്‌ഥതയിലുള്ള 4.5 ഏക്കര്‍ സ്‌ഥലവും തോമസിന്റെ പേരിലുള്ള 55 സെന്റ്‌ സ്‌ഥലവും തെറ്റിധരിപ്പിച്ച്‌ കൈവശപ്പെടുത്തിയതായാണ്‌ ആരോപണം. ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ.ജോസ്‌ മംഗലം, ഫാ.തോമസ്‌ വയലുങ്കല്‍, ഫാ.ആന്റണി

മണിയങ്ങാട്ട്‌ എന്നിവര്‍ ചേര്‍ന്നാണു തങ്ങളില്‍ നിന്ന്‌ ഭൂമി എഴുതി വാങ്ങിയതെന്ന്‌ ഇവര്‍ പറയുന്നു. സംസാരശേഷി നഷ്‌ടപ്പെട്ട ഭര്‍ത്താവിനു സംസാരിക്കാനുള്ള കഴിവ്‌ തിരിച്ചുകിട്ടുമെന്ന്‌ വിശ്വസിപ്പിച്ചായിരുന്നുവത്രെ ഭൂമി തട്ടിയെടുത്തത്‌ തട്ടിപ്പ്‌. കുട്ടികളില്ലാത്തതിനാല്‍ അവസാനകാലത്ത്‌ സംരക്ഷിക്കാന്‍ ആരും കാണില്ലെന്നും സഭ സംരക്ഷിക്കാമെന്നും പറഞ്ഞ്‌ വിശ്വസിപ്പിച്ചു. ഭൂമിയും അതിലുള്ള വസ്‌തുവകകളും ദൈവത്തിന്റേതാണെന്നും അതു ദാനം കൊടുത്താല്‍ ദൈവം പ്രസാദിക്കുമെന്നും ഫാ. നെല്ലിക്കലും ഫാ. വയലുങ്കലും പറഞ്ഞതായി അവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ സഹോദരങ്ങളെ അറിയിക്കരുതെന്നും വിലക്കി. 2010 ലാണ്‌ ധ്യാന കേന്ദ്രത്തിന്‌ ദാനമായി ഭൂമി എഴുതിനല്‍കിയത്‌. വെള്ളക്കടലാസില്‍ ഒപ്പിട്ട്‌ വാങ്ങുകയായിരുന്നു. അര ഏക്കര്‍ നല്‍കാമെന്നാണ്‌ അന്നു സമ്മതിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ സംശയംതോന്നി ബന്ധുക്കള്‍ ആധാരം വാങ്ങിനോക്കിയപ്പോഴാണ്‌ കബളിപ്പിക്കപ്പെട്ടത്‌ മനസിലായത്‌. ഇതറിഞ്ഞ്‌ കാഞ്ഞിരപ്പള്ളി ബിഷപ്പ്‌ മാത്യൂ അറയ്‌ക്കലിനെ സമീപിച്ചെങ്കിലും സഹായിച്ചില്ല. നിങ്ങള്‍ക്കെന്തിനാണ്‌ ഭൂമി എന്നാണ്‌ ബിഷപ്പ്‌ ചോദിച്ചത്‌. ഒരു കോടി രൂപ പാട്ടത്തിലൂടെ ലഭിക്കേണ്ട റബര്‍തോട്ടം തങ്ങളുടെ അനുവാദമില്ലാതെ പുരോഹിതന്മാര്‍ 35 ലക്ഷം രൂപക്ക്‌ മറ്റൊരാള്‍ക്ക്‌ പാട്ടത്തിന്‌ നല്‍കിയതായും ഇവര്‍ ആരോപിച്ചു. സ്‌ഥലം തിരികെ ചോദിച്ചതോടെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ബിഷപ്‌ മാത്യു അറയ്‌ക്കലിനെ മൂന്നാം പ്രതിയാക്കി കാഞ്ഞിരപ്പള്ളി കോടതിയില്‍ കേസ്‌ നല്‍കിയതായും മോനിക്ക പറഞ്ഞു. പത്രസമ്മേളനത്തില്‍ തോമസ്‌ അറയ്‌ക്കലിന്റെ സഹോദരന്‍ സി.വി തോമസ്‌, ഇവരുടെ സുഹൃത്ത്‌ ജേക്കബ്‌ വര്‍ഗീസ്‌ എന്നിവരും പങ്കെടുത്തു.

5 comments:

Anonymous said...

ജോസ് മുക്കാല said

നമ്മുടെ മെത്രാന്മാരുടെയും അവരുടെ സെക്ക്രട്ടറിമാരുടെയും വിദേശയാത്രകള്‍ക്കു സ്വന്തമായിട്ടു ഒരു ബോയിങ്ങു ഡ്രീം ലൈനര്‍ ഉള്ളതല്ലേ ലാഭകരം. അമേരിക്ക, യുറോപ്പ് എന്നീ സ്ഥലങ്ങളിലെ സീറോമലബാറികളുടെ ദശാംശപിരിവുകൊ് ഒരു സീറോമലബാര്‍ എയര്‍പോര്‍ട്ടു തുടങ്ങിയാലും ബാക്കി പണം മിച്ചം വരും.

``എമര്‍ജിങ്ങ് സീറോ മലബാര്‍'' പദ്ധതിയുടെ ഭാഗമായി എല്ലാ രൂപതകളിലും അല്‍മായ കമ്മീഷന്റെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി ഉത്തരവായിട്ടുണ്ട്.


എരുമേലിയില്‍ ആവെ മരിയ എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്കു എടുത്ത സ്ഥലത്തിന്റെ പേരിലുള്ള

തര്‍ക്കം ഉടനെ പരിഹരിക്കും. ജര്‍മ്മനിയില്‍ ലാന്‍ഡുചെയ്യുവാന്‍ തല്ക്കാലം അനുമതിയില്ല. അതിനും പോംവഴി കണ്ടു പിടിക്കണം.

പണത്തിനു പകരം സ്ഥലം. കുടുതല്‍സ്ഥലം സംഭാവനചെയ്യുന്നവര്‍ക്കു അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുമെന്നുള്ളത് ഉറപ്പാണ്. ഇതാണ് ``എമര്‍ജിങ്ങ് സീറോ മലബാര്‍'' പദ്ധതിയുടെ പ്രത്യേകത. ക്യാന്‍സറിനും മറ്റുചില അംഗ വൈകല്യങ്ങള്‍ക്കും സത്യപ്രതിജ്ഞയും നടത്തുന്നു.

Anonymous said...

കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ "ആവേ മരിയ ഭൂമി തട്ടിയെടുക്കല്‍ " ഉടന്‍ തീരുമാനം ഉണ്ടാവണം. ഉടമസ്ഥന്‍ തോമസ്‌ അറക്കല്‍ ദമ്പതികള്‍ക്ക് നിരുപാധികം രൂപതധികൃതര്‍ വിട്ടു കൊടുക്കണം. പ്രശ്നം വഷളാകുന്ന അവസ്ഥയിലേക്ക് കള്ള മെത്രാനും കാളകത്തനാന്മാരും കടന്നാല്‍ ആ വഴിയെ അവരും വരുകയില്ല, ആവേ മരിയായിലേക്ക് എത്തിവലിഞ്ഞു പോലും നോക്കാന്‍ അനുവദി ക്കുകയില്ലാ .നിയമം വഴിക്ക് പോകും. കള്ളകത്തനാമാര്‍ കാള മെത്രാന്‍ മൂര്‍ദാബാദ് !!!

Anonymous said...

ആലഞ്ചേരി ആര്‍ക്കുവേണ്ടി ആസ്ട്രേലിയയില്‍ പോയി?. കേരളത്തില്‍ എണ്ണമറ്റ സഭാപ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ( ഉദാ:ആവേ മരിയ ,എരുമേലി ) അത് വക വയ്ക്കാതെ (ജര്‍മ്മനി)യൂറോപ്പും ആസ്ട്രേലിയയും അമേരിക്കയും സന്ദര്‍ശിച്ചു സായിപ്പന്മാരുടെ പണം ധര്‍മ്മം തെണ്ടി വാങ്ങി കേരളത്തില്‍ വന്ന ശേഷം പണം കൊടുത്ത് വിട്ട സായിപ്പന്മ്മാരെ ചീത്ത വിളിച്ചു അപമാനിക്കുന്നു .ഇത്തരം തരം താണ പണി ഇവരുടെ നിത്യ ജോലിയാണ്. ആലഞ്ചേരിയും അറക്കനും കൂടി കേരളത്തിലെ കത്തോലിക്കാ സഭ നശിപ്പിക്കും. അല്‍മായ കമ്മിഷന്‍ എല്ലാ രൂപതയിലും വേണം എന്നാ നിലപാട് എടുത്തത് അല്‍മായ വിരുദ്ധമാണ്. അല്മായനോട് ചോദിക്കാതെ എടുക്കുന്ന ഏതു തീരുമാനം ഉണ്ടായാലും അതിനെ അല്മായന്‍ ചോദ്യം ചെയ്യണം. ആലന്‍ ചേരി ഉത്തരവാദിത്വ ത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം ക്രിസ്തീയമല്ല.

thomas mathew said...

thomas mathew said...


ബിഷപ്പ് അറക്കന്‍-മോനിക്കായുടെ ഭൂമി തട്ടിയെടുത്തു.
എരുമേലി അറക്കല്‍ തോമസ്‌ - മോനിക്കാ ദമ്പതികള്‍ക്ക് അവരുടെ സ്വത്ത് തിരിച്ചു ലഭിക്കുവാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണം. മോണിക്കയെ വഞ്ചിച്ച കേസ്സില്‍ അതുപോലെ വനിതാ കമ്മിഷന്‍ അറക്കല്‍ മെത്രാനെതിരെ നടപടിയെടുക്കണം. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ഭൂ മാഫിയാ തട്ടിപ്പ് നടത്തിയത് കാഞ്ഞിരപ്പള്ളി രൂപതാ മേതാനാണ് . പണത്തിന്റെയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് അറക്കന്‍ കേസ്സില്ലാതാക്കാന്‍ പരക്കം പായുന്നു. അറക്കനെയും കൂട്ട് തട്ടിപ്പുകാരെയും ഉടന്‍ അറസ്റ്റു ചെയ്തു റിമാന്‍ഡില്‍ വയ്ക്കണം. സി.ബി.ഐ.കേസ്സന്വേഷണം ഏറ്റെടുക്കണം.-( തോമസ്‌ മാത്യൂ ,ന്യൂ ഡല്‍ഹി .)

September 14, 2012 11:56 PM

abdul asseesu said...

എരുമേലി ധ്യാന കേന്ദ്രം ആവേ മരിയ എന്നാ പേരില്‍ തട്ടിപ്പ് നടത്തി മോനിക്കയെന്ന സ്ത്രീയുടെ ഭൂമി തട്ടിയെടുത്ത കാഞ്ഞിരപ്പള്ളി മെത്രാന് എതിരെ സി.ബി.ഐ. അന്വേഷണം വേണം. മെത്രാന്റെ ബഹുമുഖ സ്വാധീനം ഉപയോഗിച്ച് കേസ്സ് ഇരുട്ടിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് അറിയുന്നു. പ്രതികരിക്കാതെ അദ്ദേഹം വിദേശത്തു പണപ്പിരിവിനു ഓടിനടക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട് . സഭാംഗങ്ങള്‍ ബി.അറ ക്കനെ ബഹിഷ്ക്കരിക്കണമെന്നു ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികള്‍ ആവശ്യപ്പെടുന്നു.abdul aseesu,Erumeli.