Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 12, 2012

മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു

 സുരേഷ് പാട്ടപ്പറമ്പില്‍


10 ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയയിലേക്ക് പോയിരിക്കുന്നു. . സിഡ്നി , മെല്‍ബണ്‍ , ടൗൺസ് വില്ല , പെര്‍ത്ത് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനായിട്ടാണ് പ്ലാനിട്ടിരിക്കുന്നത് .
സീറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയന്‍ കോർഡിനേററർ ഫാ . ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചതാണിത് .

ആവശ്യത്തിലേറെ പ്രശ്നങ്ങളുടെ നടുവിലാണ് നമ്മുടെ കൊച്ചുകേരളവും ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളും . പണപരമായും മതപരമായും ഒത്തിരി ക്ലേശങ്ങള്‍ സഹിച്ചു ദിനങ്ങള്‍ തള്ളിനീക്കുന്ന പാവപ്പെട്ട
വൈദികരെയും അല്മായരെയും നമുക്ക് അവിടെ കാണാന്‍ സാദിക്കും . ഭക്ഷണവും പാര്‍പ്പിടവും എന്തിനുപറയുന്നു സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളോ വാഗനങ്ങളോ ഇല്ലാതെ കഷ്ടപ്പെട്ട് സുവിശേഷവേലയില്‍
കഴിയുന്നവരെ ഒന്ന് സന്ദര്‍ശിക്കുവാന്‍ ഒരു പിതാക്കന്മാര്‍ക്കും നേരമില്ല . മൈലുകള്‍ താണ്ടിപോകണം ഒരുനേരത്തെ കുടി വെള്ളത്തിനായി . ഇതെല്ലാം കണ്ടില്ലാന്നു നടിച്ചു ഈ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയയില്‍
ചെന്നിട്ടു എന്തോന്ന് ഒലത്താനാണ് . സഭയുടെ പണം ദുര്‍വിനിയോഗം ചെയ്തു പരമശിവന്റെ വലിയ രുദ്ദ്രാക്ഷ മാലയും ധരിച്ചു എന്താവശ്യത്തിനാണ്‌ അങ്ങേരിപ്പോള്‍ ഓസ്ട്രേലിയായിലേക്ക് കെട്ടിയെടുക്കുന്നത് .
നിര്‍ദ്രരായ എത്രയോ പാവപ്പെട്ട കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട് . വസ്ത്രമില്ലാത്തവര്‍ , പാര്‍പ്പിടമില്ലാത്തവര്‍ , ഒരുനേരത്തെ ആഹാരത്തിനു വഴിയില്ലാത്തവര്‍ . ഈ ധൂര്‍ത്തടിക്കുന്ന പണം ഇവര്‍ക്ക് ആര്‍ക്കെങ്കിലും
ഉപകരിച്ചുകൂടെ . സഭയുടെ ധനം ഇതുപോലെ ദുര്‍വിനിയോഗം ചെയ്യണോ . ഇതിനുവേണ്ടിയിട്ടാണോ പള്ളികള്‍ തോറും പാത്രമായിട്ടു വന്നു രൂപ താ ....രൂപ താ എന്നുപറഞ്ഞു തെണ്ടുന്നത്‌ .

ഈ ജോര്‍ജ് ആലഞ്ചേരി ശരിക്കും സഭയെ ചൂഷണം ചെയ്യുന്നു . സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അയല്‍ക്കാരന്റെ വീട്ടിലെ ക്ഷേമം തിരക്കുന്നു . ഇങ്ങേരു ഓസ്ട്രേലിയയില്‍ ചെന്നിട്ടു ഏത് മലയാണോ മറിക്കാന്‍
പോകുന്നത് . പട്ടി ചന്തക്കു പോയതുപോലെ പത്തു ദിവസം ഓസ്ട്രേലിയന്‍ മലയാളികളുടെ പണം കൊണ്ട് സുഭിക്ഷമായി പുട്ടടിച്ചു തിരിച്ചു പോരും . മാര്‍ ആലഞ്ചേരിയുടെ  നല്ല കാലം, അല്‍മായരുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍!

7 comments:

Anonymous said...

“Lord Jesus Christ,

I am sorry for the things I have done wrong in my life.

I ask your forgiveness and now turn from everything which I know is wrong.

Thank you for dying on the cross for me to set me free from my sins.

Please come into my life and fill me with your Holy Spirit and be with me forever.

Thank you Lord Jesus, Amen.”

Anonymous said...

താമരകുരിശ്ശു കഥ.

ദി ഗ്രേററ് ട്രെയിന്‍ റോബറി പോലെ വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്തതാണ് ഇതിന്റെ തിരകഥ.

ഇതിലെ ഇതിവൃത്തം മഠയമാരായ ജനങ്ങളൈ ദൈവത്തിന്റെ പേരില്‍ കൊള്ളയടിക്കുക.

ഈ കഥയിലെ പിന്നണി പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ അനുയായികളെന്നു പറഞ്ഞു ളോഹയിട്ട കുറെ കള്ള പുരോഹിതരും
മെത്രാമാരുമാണ്.

മനസ്സാക്ഷി എന്നു പറയുന്ന സംഗതി ഇവര്‍ക്കില്ല.

താമരകുരിശ്ശു എന്നുപറയുന്ന പേയ്ഗന്‍ വസ്തുവിനെ തല്ലിയുടച്ച് തല്‍സ്ഥാനത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയാണ് ക്രിസ്ത്യാനിയുടെ കടമ.

ഈ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയയില്‍
ചെന്നിട്ടു എന്തോന്ന് ഒലത്താനാണ്.

സഭയുടെ പണം ദുര്‍വിനിയോഗം ചെയ്തു പരമശിവന്റെ വലിയ രുദ്ദ്രാക്ഷ മാലയും ധരിച്ചു എന്താവശ്യത്തിനാണ്‌ അങ്ങേരിപ്പോള്‍ ഓസ്ട്രേലിയായിലേക്ക് കെട്ടിയെടുക്കുന്നത് .

സഭയുടെ ധനം ഇതുപോലെ ദുര്‍വിനിയോഗം ചെയ്യണോ

പട്ടി ചന്തക്കു പോയതു പോലെ പത്തു ദിവസം ഓസ്ട്രേലിയന്‍ മലയാളികളുടെ പണം കൊണ്ട് സുഭിക്ഷമായി പുട്ടടിച്ചു തിരിച്ചു പോരും

Anonymous said...

ഒരു മാസം ആയില്ലല്ലോ ആലഞ്ചേരി പിതാവിന്ടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞട്ട് . ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കാണ് എങ്കില്‍ ഭര്‍ത്താവ് കഴിയുന്നതും വീട്ടില്‍ ഇരിക്കാതെ നോക്കും . മട്ടു കണ്ടിട്ട് ആലന്ച്ചേരി പിതാവിന്, അരമനയില്‍ ഇരിക്കുന്നത് ഇഷ്ട മില്ലാത്തത് കൊണ്ട് ലോകം കറങ്ങുന്നതാണ് എന്ന് തോന്നുന്നു.ഈ താമര കുരിസ്സു കാരണം അരമനയില്‍ എല്ലാവരും പുള്ളിക്കാരന് എതിരാണ് എന്ന് തോന്നുന്നു

Thomas john,kanjirappally said...

അവിഹിതമായി തട്ടിയെടുത്ത ഭൂമി രൂപതയുടെയല്ലാ. രൂപതയുടെ സ്വത്ത് മുഴുവന്‍ മെത്രാന്‍ എന്നാ ഒരു വ്യക്തി പേരിലാക്കി. മെത്രാന്‍ അറക്കന്‍ തന്റെ പിതൃ സഹോദരപുത്രന്റെ വസ്തു തട്ടിയെടുത്തുവെന്നത് യാതോരുവനും അംഗീ കരിക്കയില്ല. പത്തു കല്‍പ്പന ലംഘിച്ച മെത്രാന്‍ അറക്കനെ ജനങ്ങള്‍ വഴിയില്‍ തടയണം , വസ്തു തിരിച്ചു കൊടുക്കന്നത്‌ വരെ പട്ടിണി നിര്‍ത്തണം . അറക്കന്‍ മെത്രാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന മി.കുറ്റിക്കാട്ടിന്റെ പ്രസ്താവന സീറോമലബാര്‍ അംഗ ങ്ങള്‍ ശരി വയ്ക്കും. തെറ്റിനെ ശരിയാക്കാന്‍ വൈദികര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്ന് വാര്‍ത്തയുണ്ട്. അതിനെ ജനങ്ങള്‍ ചെറുക്കും. അറക്കല്‍ ഭൂമി പ്രശ്നം സീറോമലബാര്‍ സഭാ പ്രശ്നമാകും.

Anonymous said...

അഴിമതിയുടെ നവ രൂപമാണ് സീറോ മലബാര്‍ സഭയുടെ പേരില്‍ അല്‍മായ കമ്മിഷന്‍ എന്ന മെത്രാന്മാരുടെ പണ തട്ടിപ്പ് സംഘടന. കാഞ്ഞിരപ്പള്ളി മെത്രാനും പിന്നെ രണ്ടു മെത്രാന്മാരും പിന്നെ ഒരു കുശ്നിക്കാരന്‍ വക്കീലും ആണ് കമ്മീഷന്‍! ഇവര്‍ പുതിയ തട്ടിപ്പിനായി ജര്‍മ്മനിയിലെ പ്രവാസി മലയാളികളായ ചില തട്ടിപ്പ് വീരന്മാരുടെ സഹകരണത്തില്‍ ജര്‍മനിയിലെ മലയാളികളെ ചുണ്ണാമ്പു തൊട്ടു അക്കമിട്ടു എണ്ണി പണം പിരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കയാണ്

Anonymous said...

#82 യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌.
www.GOD-JESUS.ORG

Anonymous said...

കുരുടനും , അടച്ച കണ്ണ് തുറക്കാന്‍ ഇഷ്ടമില്ലാത്തവനും മാത്രമേ കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കനും അയാളുടെ കാവല്‍പ്പട്ടികളായ കത്തനാന്മാരും കൂടി മോനിക്കാ-തോമസ്‌ ദമ്പതികളുടെ
അഞ്ചേക്കര്‍ ഭൂമി തട്ടിയെടുത്തില്ലായെന്നു പറയുകയുള്ളൂ. ഇങ്ങനെയുള്ള കുരുടന്മാരും മറ്റുമാണ് മെത്രാന്‍ അരമനയിലെ കാവല്‍ പട്ടികള്‍ കത്തനാന്മാര്‍. സീറോ സീറോ മലബാര്‍ സഭയെന്നതു ഇത്തരം ജീവികളെ കൊണ്ട് നിറഞ്ഞിരിക്കയാണ് . ആലഞ്ചേരി കര്‍ദ്ദിനാള്‍ ഉലകം ചുറ്റി കറങ്ങുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയിലെക്കും പോകും. അവിടെയും ചെന്ന് രുദ്രാക്ഷ മാല പൊക്കി കാണിക്കും.എന്ത് കോളം കെട്ടലാണ്‌ അങ്ങേരു കാണിക്കുന്നത്. പണം പിരിക്കണം എന്ത് ഗോഷ്ട്ടി കാണിച്ചാലും കുഴപ്പമില്ല. ഇതിനൊക്കെ അങ്ങേര്‍ക്കും പായ് വിരിച്ചു കൊടുക്കാന്‍ അങ്ങേരുടെ മൂടുതാങ്ങികള്‍ എവിടെയും കിട്ടും. ജര്‍മ്മനിയില്‍ കൊളോണില്‍ ഒരു മൂടുതാങ്ങി കുംബിളുവേളിയെന്ന എമ്പോക്കി വിരിച്ചു പിടിച്ചു നടക്കുന്നു.ഒരു കള്ള കത്തനാര്‍ ചാലിശ്ശേരി ചൂടും വീശി കൂടെ നടപ്പുണ്ട്. സീറോ മലബാര്‍ പണം പിരിവു മെത്രാന്‍സംഘം സിന്താബാദ് !!!