Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, September 21, 2012

കത്തോലിക്കരുടെ അച്ചന്‍പേടി

  ജോയ് പോള്‍ പുതുശ്ശേരി

 (കടപ്പാട്: ജോയ് പോള്‍ പുതുശ്ശേരി, അല്‍മായ ശബ്ദം  ബ്ലോഗ്‌)

പണ്ടത്തെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ‘പുലപേടി’, ‘പറപേടി’ എന്നിങ്ങനെ പലതരം പേടികള്‍ നിലവിലുണ്ടായിരുന്നു. കാലപ്രവാഹത്തില്‍ സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രബോധവും പ്രചുരപ്രചാരം നേടിയപ്പോള്‍ അന്ധവിശ്വാസജടിലവും അടിസ്ഥാനരഹിതവുമായ ഇത്തരം ഭയങ്ങള്‍ ജനങ്ങളെവിട്ട് അകന്നുപോയി. 
എന്നാല്‍ കത്തോലിക്കാവിശ്വാസികളെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടി നിലവിലുജോയ് പോള്‍ ണ്ട്, അച്ചന്‍ പേടി. ളോഹയിട്ട പുരോഹിതന്മാരെ കണ്ടാല്‍ കത്തോലിക്കരുടെ മുട്ടുവിറയ്ക്കും. പുരോഹിതരുടെ മുഖം കറുത്താല്‍ അവരുടെ അടിവസ്ത്രം നനയും. കത്തോലിക്കര്‍ ധീരരായ ചാരുകസേര വിമര്‍ശകരാണ്. പുരോഹിതരില്‍നിന്ന് ചെവിപ്പാട് അകലത്തില്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിന്റെ അകത്തളങ്ങളില്‍ ചാരുകസേരയില്‍ അമര്‍ന്ന്കിടന്ന് പുരോഹിതരെ എത്രവേണമെങ്കിലും വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിക്കും. പത്തുപേര്‍ ഒത്തുകൂടുന്ന കല്ല്യാണവീട്ടിലൊ മരണവീട്ടിലൊ ചെന്നാലും പുരോഹിതരാരും കേള്‍വിവട്ടത്തിലില്ലെങ്കില്‍ മുഖ്യസംഭാഷണവിഷയം പുരോഹിതവിമര്‍ശനമാകും. എന്നാല്‍ അവര്‍ ഇരിക്കുന്ന മുറിയില്‍ ഒരു പുരോഹിതന്റെ സാന്നിധ്യം വേണ്ട ളോഹ തൂക്കിയിട്ടാല്‍മാത്രം മതി ഇക്കൂട്ടരുടെ നാവ് തൊണ്ടവഴി താഴേക്ക് ഇറങ്ങിപ്പോകും. 

കത്തോലിക്കരൊഴിച്ച് മറ്റൊരു മതവിഭാഗത്തിനും അവരുടെ പുരോഹിതരോടൊ പൂജാരിമാരോടൊ ഇത്തരം ഭയവികാരമില്ല. കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും വിശ്വാസികള്‍ക്കുവേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്. മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല. അതിന് അവരെ അനുവദിക്കാറുമില്ല. എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്. ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കിവാഴുന്നു. ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു. കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല. കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി. സുഭിക്ഷമായ ആഹാരവും മറ്റു ജീവിതസൗകര്യങ്ങളുമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇത്തരക്കാര്‍ പിന്നീട് ‘റവ. ഡോക്ടര്‍’മാരായി വിശ്വാസികളെ ഭരിക്കാനെത്തുന്നു. വിശ്വാസികള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ച് വാക്കൈപൊത്തി നില്‍ക്കുകയും മുട്ടിലിഴയുകയും കൈമുത്തുകയും ചെയ്ത് വണങ്ങുന്നു. കോടാനുകോടി വരുന്ന വിശ്വാസികളുടെ സമ്പത്ത് ആരോടും കണക്കുബോധിപ്പിക്കാതെ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവകാശവും പുരോഹിതരാകുന്നതോടെ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. വിശ്വാസികളുടെ ചെലവില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിശ്വാസികളുടെ പണത്തിന്റെ ബലത്തില്‍ വിശ്വാസികളുടെ തലയില്‍ കയറിയിരുന്ന് നിരങ്ങുകയും അവരെ അടിമകളാക്കി കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. 

ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. ഇത്തരം കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നടത്തിക്കൊടുക്കുവാനാണ് പള്ളികള്‍ തോറും പുരോഹിതരെ ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുള്ളത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കേണ്ടത് പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇല്ലെങ്കില്‍ അത് കര്‍ത്തവ്യവിലോപമാണ് (dereliction of duty). സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കര്‍ത്തവ്യവിലോപത്തിന് അച്ചടക്കനടപടി നേരിടേണ്ടി വരുമായിരുന്ന കുറ്റം. എന്നാലും ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഏതെങ്കിലും പുരോഹിതന്‍ വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പ് പ്രകാരം പുരോഹിതനെതിരെ ക്രിമിനല്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ട്. കേസ് തീരുമാനമാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കാതെവെക്കാന്‍ കഴിയില്ലല്ലൊ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തല്‍ക്കാലം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുക. പിന്നീട് മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനെക്കൊണ്ടുതന്നെ പൊതുശ്മശാനത്തില്‍നിന്ന് മൃതാവശിഷ്ടങ്ങള്‍ മാന്തിയെടുപ്പിച്ച പള്ളിസെമിത്തേരിയില്‍ മതാചാരങ്ങളൊടെതന്നെ പുനഃസംസ്‌കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്. കൊച്ചി സാന്താക്രൂസ് ഇടവകയിലെ ചെലവന ജോസഫിന്റെ മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

ഒരു പാവം വികലാംഗനായിരുന്നു ചെലവന ജോസഫ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. ഇടവകപുരോഹിതന്റെ അനിഷ്ടത്തിന് പാത്രമായ ചെലന ജോസഫിന്റെ മരണാനന്തരം മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വികാരി വിസമ്മതിച്ചു. ബന്ധുക്കള്‍ക്ക് മനോവേദനയോടെ മൃതശരീരം കോര്‍പറേഷന്‍വക പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്റെ സഹായസഹകരണങ്ങളോടെ ബന്ധുക്കള്‍ വൈദികനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ വിധി താഴെ പറയും പ്രകാരമായിരുന്നു. 1. മൃതാവശിഷ്ടങ്ങള്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൊതുശ്മശാനത്തില്‍നിന്ന് കുഴിച്ചെടുത്ത് എല്ലാവിധ മതാചാരങ്ങളോടുംകുടി പള്ളിസെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. 2. പരേതന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപായും കേസിന്റെ ചെലവും പുരോഹിതന്‍ നല്‍കണം. (ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപാ മാത്രമായതിനാലാണ് ഈ കുറഞ്ഞ തുക അനുവദിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെന്നുംകൂടി കോടതി വിധിയില്‍ പ്രസ്താവിച്ചിരുന്നു.) 3. പരേതന്റെ ബന്ധുക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മതപരമായ എല്ലാ കര്‍മ്മങ്ങളും പുരോഹിതന്‍ നടത്തിക്കൊടുക്കണം. പൊതുശ്മശാനത്തില്‍ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നിടത്ത് സന്നിഹിതനാവുന്നതിന്റെ അപമാനത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്‍ നേതാക്കളുടെ കാലില്‍വീണ് പുരോഹിതന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍തന്നെ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിലാപയാത്രയായി പള്ളിസെമിത്തരിയില്‍ കൊണ്ടുവന്ന് സഭാപരമായ മൃതശുശ്രൂഷ നടത്തി സംസ്‌കരിച്ചു. ഈ സംഭവങ്ങള്‍ അന്ന് ടി.വി. ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരം ദുരനുഭവം ഏതെങ്കിലും കത്തോലിക്കാകുടുംബത്തിന് ഉണ്ടായാല്‍ കേരള കാത്തലിക് ഫെഡറേഷന്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം. വരനും വധുവും സംയുക്തമായി ആവശ്യപ്പെട്ടാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് പുരോഹിതന്‍ കടപ്പെട്ടവനാണ്. പ്രസ്തുത നിയമപ്രകാരം പുരോഹിതന് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരിയെന്ന (Registering Authority) പദവിയുണ്ട്. വിവാഹം പള്ളിയില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ പുരോഹിതന്‍ വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മറ്റു കൂദാശകളും കത്തോലിക്കാ വിശ്വാസികളുടെ മൗലികാവകാശമാണ്. ഏതെങ്കിലും പുരോഹിതന്‍ അവ നിഷേധിച്ചാല്‍ മൗലികാവകാശധ്വംസനത്തിന് കേസ് കൊടുക്കാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ പണം ഉപയോഗിച്ചുതന്നെ വിശ്വാസികള്‍ക്കെതിരെ കേസ് നടത്തിക്കാനുള്ള സൗകര്യവും തങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ അളവറ്റ സമ്പത്തുകൊണ്ട് നിയമത്തേയും നിയമസംവിധാനങ്ങളേയും വിലക്കെടുക്കാനുള്ള പ്രാപ്തിയും പുരോഹിതര്‍ക്കുണ്ടെങ്കിലും മിക്കപ്പോഴും നീതിനടപ്പാവുമെന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം. ഇത്തരത്തില്‍ പുരോഹിതര്‍ക്കെതിരെ നിയമത്തിന്റെ ശരശയ്യ തീര്‍ത്താല്‍മാത്രമേ സഭയില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും.

15 comments:

Anonymous said...

കത്തോലിക്ക പുരോഹിത വൃത്തി.

കത്തോലിക്ക ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല.

ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു.

കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും.

അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല.

കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി.

Anonymous said...

92 onകുരിശിന്റെ മഹത്വം അതില്‍ കിടന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക. അതുപോലെ ഓശാന ഞായറിന്റെ മഹത്വം കഴുതയുടെ മഹത്വം അല്ല മറിച്ചു അതില്‍ ഇരുന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക.
പലരും ഇത് മനസ്സിലാക്കുവാന്‍ വൈകുന്നു!

അങ്ങനെയാണെങ്കില്‍ കര്‍ത്താവിനെ ക്ലാവര്‍ കുരിശിലാണോ തറച്ചു കൊന്നത് . അതുകൊണ്ടാണോ ക്ലാവര്‍കുരിശു മഗത്വമുള്ള കുരിശു എന്നറിയപ്പെടുന്നത് . ഓശാന ഞാറാഴ്ച കഴുതയുടെ ദിനം അല്ല . മറിച്ച് കര്‍ത്താവിനെ ദൈവപുത്രനാണെന്ന്
അറിഞ്ഞു ജനം അവനു ഓശാന പാടി . ഇനി ഓശാന എന്ന വാക്കിന്‍റെ അര്‍ത്ഥം മുകളില്‍ എഴുതിയവന് അറിയില്ലാന്നു ചുരുക്കം . വെറുതെ അതും ഇതും എഴുതി സ്വയം വിവരദോഷി ആകാതെ നോക്കുക . ഇങ്ങനെയൊക്കെ വായില്‍ തോന്നുന്നത്
എഴുതാന്‍ വിവര ദോഷികളായ കല്‍ദായ വാദികള്‍ക്കെ സാദിക്കുകയുള്ളൂ . വിശുദ്ധ കുരിശിനെ നോക്കി കല്‍ദായ വാദിയായ ഒരു കള്ള പുരോഹിതന്‍ കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില്‍ നിന്നുകൊണ്ട് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു .
ചത്ത ശവമെന്നു കുരിശുരൂപത്തെ നോക്കിപറഞ്ഞ കര്‍ദ്ദിനാളിന്റെ സഹോദരന്‍ വൈദികനോ അല്ലങ്കില്‍ വൈദിക വേഷംകെട്ടിവന്ന ചാരനോ . കല്‍ദായ വാദികളായ വൈദികരും അല്‍മായരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും അങ്ങാടിയിലെ
വിവരദോഷി ജേക്കബ്‌ മെത്രാന്റെയും വാക്കുകള്‍ കേട്ട് എടുത്തു ചാടിയാല്‍ ചാടിയടുത്തു തന്നെ കിടന്നുപോകും . ഒറ്റ ദ്യേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ചിലപ്പോള്‍ കേറാന്‍ പറ്റിയെന്നു വരില്ല . മാര്‍പാപ്പയെ അനുസരിക്കുക . പ്രമാണങ്ങള്‍
അനുസരിച്ച് ജീവിക്കുക . ഗ്ലു ഒട്ടിക്കാനും ശീലയുടെ പുറകെ പോകാതെയും ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക . മിത്യയായത്തിന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും
ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക . ഇത് വായിക്കുന്ന പ്രിയ വായനക്കാരായ എല്ലാവരെയും സര്‍വ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊള്ളുന്നു .

Anonymous said...

കുരിശിന്റെ മഹത്വം അതില്‍ കിടന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക. അതുപോലെ ഓശാന ഞായറിന്റെ മഹത്വം കഴുതയുടെ മഹത്വം അല്ല മറിച്ചു അതില്‍ ഇരുന്നവന്റെ മഹത്വം ആണെന്ന് മനസിലാക്കുക.
പലരും ഇത് മനസ്സിലാക്കുവാന്‍ വൈകുന്നു!

അങ്ങനെയാണെങ്കില്‍ കര്‍ത്താവിനെ ക്ലാവര്‍ കുരിശിലാണോ തറച്ചു കൊന്നത് . അതുകൊണ്ടാണോ ക്ലാവര്‍കുരിശു മഗത്വമുള്ള കുരിശു എന്നറിയപ്പെടുന്നത് . ഓശാന ഞാറാഴ്ച കഴുതയുടെ ദിനം അല്ല . മറിച്ച് കര്‍ത്താവിനെ ദൈവപുത്രനാണെന്ന്
അറിഞ്ഞു ജനം അവനു ഓശാന പാടി . ഇനി ഓശാന എന്ന വാക്കിന്‍റെ അര്‍ത്ഥം മുകളില്‍ എഴുതിയവന് അറിയില്ലാന്നു ചുരുക്കം . വെറുതെ അതും ഇതും എഴുതി സ്വയം വിവരദോഷി ആകാതെ നോക്കുക . ഇങ്ങനെയൊക്കെ വായില്‍ തോന്നുന്നത്
എഴുതാന്‍ വിവര ദോഷികളായ കല്‍ദായ വാദികള്‍ക്കെ സാദിക്കുകയുള്ളൂ . വിശുദ്ധ കുരിശിനെ നോക്കി കല്‍ദായ വാദിയായ ഒരു കള്ള പുരോഹിതന്‍ കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില്‍ നിന്നുകൊണ്ട് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു .
ചത്ത ശവമെന്നു കുരിശുരൂപത്തെ നോക്കിപറഞ്ഞ കര്‍ദ്ദിനാളിന്റെ സഹോദരന്‍ വൈദികനോ അല്ലങ്കില്‍ വൈദിക വേഷംകെട്ടിവന്ന ചാരനോ . കല്‍ദായ വാദികളായ വൈദികരും അല്‍മായരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും അങ്ങാടിയിലെ
വിവരദോഷി ജേക്കബ്‌ മെത്രാന്റെയും വാക്കുകള്‍ കേട്ട് എടുത്തു ചാടിയാല്‍ ചാടിയടുത്തു തന്നെ കിടന്നുപോകും . ഒറ്റ ദ്യേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ചിലപ്പോള്‍ കേറാന്‍ പറ്റിയെന്നു വരില്ല . മാര്‍പാപ്പയെ അനുസരിക്കുക . പ്രമാണങ്ങള്‍
അനുസരിച്ച് ജീവിക്കുക . ഗ്ലു ഒട്ടിക്കാനും ശീലയുടെ പുറകെ പോകാതെയും ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക . മിത്യയായത്തിന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും
ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക . ഇത് വായിക്കുന്ന പ്രിയ വായനക്കാരായ എല്ലാവരെയും സര്‍വ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊള്ളുന്നു .ristech 142

Anonymous said...

പ്രധാനമന്ത്രിക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധം. കല്ദായ അച്ഛന്മാ൪, ബിഷപ്പ് അങ്ങാടിയത്ത് ക്രിസ്തൃനികളെ ഉപദ്രവിച്ച് ക്രിസ്തുവിനേ മാറ്റി, ക്ലാവ൪ എല്ലായിടത്തും കുത്തികേറ്റിവെച്ചാലും ഒരു പ്രതിഷേധം ഇല്ല.

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രതിഷേധം. ചടങ്ങില്‍ നിന്ന്‌ പ്രധാനമന്ത്രി തിരികെ പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകന്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചു. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ പ്രതിഷേധക്കാരന്‍ മേശപ്പുറത്ത്‌ കയറിനിന്ന്‌ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം സുരക്ഷാ ഉദ്യോഗസ്‌ഥര്‍ എത്തി ഇയാളെ പിടിച്ചുപുറത്തേക്ക്‌ കൊണ്ടുപോയി.അഡ്വ.സന്തോഷ് കുമാര്‍ സുമന്‍ എന്നയാളാണ് പ്രതിഷേധിച്ചത്. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി.

പ്രധാനമന്ത്രി അഴിമതിക്കാരനാണ്. അഴിമതിക്കാരനായ പ്രധാനമന്ത്രി തിരിച്ചുപോകുക. ഡീല്‍ വില വര്‍ധന പിന്‍വലിക്കുക, ചില്ലറ വില്‍പ്പന മേഖലല്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിജ്ഞാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘ Economic Growth in Asia and Changes of Corporate Environment’ എന്ന കോണ്‍ഫറന്‍സിനിടെയായിരുന്നു സംഭവം.

പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ, നിയുക്ത ചീഫ് ജസ്റ്റീസ്, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങി നിരവധി പ്രമുഖ പങ്കെടുത്ത ചടങ്ങിനിടെയാണ് പ്രതിഷേധം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിലുണ്ടായ കനത്ത സുരക്ഷാ വീഴ്‌ചയാണിത്‌.

ഇത്തരത്തില്‍ പ്രതിഷേധിക്കേണ്ട ആവശ്യമി​ല്ലായിരുന്നുവെന്നും സദസ്സിനെ അപമാനിക്കുന്ന നടപടിയാണിതെന്നും കേന്ദ്രമന്ത്രി സല്‍മാര്‍ ഖുര്‍ഷിദ് പിന്നീട് പറഞ്ഞു.

മുന്‍പ്‌ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി ശരദ്‌ പവാറിനു നേരെ കയ്യേറ്റമുണ്ടായിരുന്നു. പവാറിനെ മര്‍ദ്ദിച്ച സിഖ്‌ വംശജനായ യുവാവ്‌ കൃപാണ്‍ ഉയര്‍ത്തി ഭീഷണിയും മുഴക്കിയിരുന്നു. സിഖ്‌ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പി. ചിദംബരത്തിനെതിരെ ഒരു യോഗത്തിനിടെ സിഖ്‌ വംശജനായ യുവാവ്‌ ഷൂ എറിഞ്ഞിരുന്നു.

Anonymous said...

കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഗ്രോസ്‌ഗെരാവില്‍ സ്വീകരണം

ഗ്രോസ്‌ഗെരാവ്‌ (ജര്‍മനി) : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സെപ്‌റ്റംബര്‍ 30 ന്‌ ഞായറാഴ്‌ച്ച ഗ്രോസ്‌ഗെരാവില്‍ സ്വീകരണം നല്‍കുന്നു. ബുട്ടല്‍ബോണ്‍ സെന്റ്‌ നിക്കോളാവുസ്‌ (ഡോണ്‍ഹൈമര്‍ സ്‌ട്രാസെ 26, 64572 ബുട്ടല്‍ബോണ്‍) പള്ളിയില്‍ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആഘോഷമായ വി.കുര്‍ബ്ബാനയോടെ സ്വീകരണ പരിപാടി ആരംഭിക്കും.

Anonymous said...

കുടുംബ കലഹം: വിമാനം അടിയന്തരമായി പോര്‍ച്ചുഗലില്‍ ഇറക്കി

ലണ്ടന്‍: ദമ്പതികള്‍ തമ്മിലുള്ള കലഹം കുടുംബത്തിന്റെ മാത്രമല്ല വിമാനത്തിന്റെ വരെ ഗതി തിരിച്ചുവിടുമെന്ന്‌ പുതിയ പാഠം. ക്ലെവ്‌ലാന്‍ഡില്‍ നിന്നും സ്‌പാനീഷ്‌ ദ്വീപിലേക്ക്‌ ഒഴിവുകാലം ആസ്വദിക്കാന്‍ പോയ അഞ്ചംഗ കുടുംബം വിമാനത്തില്‍ വച്ചു നടത്തിയ തര്‍ക്കം കയ്യാങ്കളിയിലേക്ക്‌ തിരിയാന്‍ അധികം സമയമെടുത്തില്ല. വിമാന ജോലിക്കാര്‍ക്ക്‌ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സ്‌പെയ്‌നിലേക്കുള്ള വിമാനം പോര്‍ച്ചുഗലില്‍ ഇറക്കേണ്ടിവന്നു. ഡേവിഡ്‌ ലഫ്‌ട്ടണ്‍ (39), ഭാര്യ സാറ വില്‍സണ്‍ (28), ഇവരുടെ മൂന്നുമക്കളുമാണ്‌ വിമാനത്തിന്റെ ഗതിതിരിച്ചവര്‍.

സ്‌പാനീഷിനെ ലാന്‍സറോട്ട ദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇവര്‍ വിമാനത്തില്‍ കയറി വൈകാതെ കലഹം ആരംഭിക്കുകയായിരുന്നു. പോര്‍ട്ടുഗലിലെ പോര്‍ട്ടോ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം ഇവരെ പുറത്താക്കി യാത്ര തിരിച്ചു. വിമാനത്താവളത്തില്‍ കാത്തിരുന്ന പോലീസാകട്ടെ ഇവര്‍ക്ക്‌ 35,000 പൗണ്ട്‌ പിഴയും ഈടാക്കി. ഇതോടെ തെറ്റു മനസ്സിലാക്കിയ ദമ്പതികള്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു.

മൂന്നു മക്കളില്‍ രണ്ടു പേര്‍ ലഫ്‌ട്ടണിന്റെ ആദ്യ ബന്ധത്തിലുള്ളതാണ്‌. ഇതില്‍ ലീ ഡോറം (17) എന്ന മൂത്തമകനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച്‌ ദമ്പതികള്‍ പിന്നീട്‌ അവധിക്കാലം ആഘോഷിക്കാന്‍ സ്‌പെയിനിലേക്ക്‌ പറന്നു. ലീയെ ഏറ്റെടുത്ത ബ്രിട്ടീഷ്‌ എംബസി പിന്നീട്‌ ലണ്ടനിലേക്ക്‌ തിരിച്ചയച്ചു. അമ്മയായ ജാന്നീ ബേര്‍ഡിനെ കണ്ടെത്തി കുട്ടിയെ ഏല്‍പ്പിക്കുകയും ചെയ്‌തു. എട്ടു വര്‍ഷം ഒന്നിച്ചുകഴിഞ്ഞ ശേഷമാണ്‌ ജാന്നീ ബേര്‍ഡ്‌ ലഫ്‌ട്ടണില്‍ നിന്നു വേര്‍പിരിഞ്ഞത്‌. ഇപ്പോള്‍ ഐലിങ്‌ടണില്‍ മറ്റൊരാള്‍ക്കൊപ്പമാണ്‌ ബേര്‍ഡ്‌.

Anonymous said...

Nice article..

Anonymous said...


ഗ്രോസ്‌ഗെരാവ്‌ (ജര്‍മനി) : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സെപ്‌റ്റംബര്‍ 30 ന്‌ ഞായറാഴ്‌ച്ച ഗ്രോസ്‌ഗെരാവില്‍ സ്വീകരണം നല്‍കുന്നു. ബുട്ടല്‍ബോണ്‍ സെന്റ്‌ നിക്കോളാവുസ്‌ (ഡോണ്‍ഹൈമര്‍ സ്‌ട്രാസെ 26, 64572 ബുട്ടല്‍ബോണ്‍) പള്ളിയില്‍ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആഘോഷമായ വി.കുര്‍ബ്ബാനയോടെ സ്വീകരണ പരിപാടി ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ ഞാറപ്പറമ്പില്‍ (06152-55766), എബ്രാഹം ജേക്കബ്‌ (06152-53826), മേരി വെള്ളാരംകാലാ (06152-55635).

വാര്‍ത്ത അയച്ചത്‌: ജോര്‍ജ്‌ ജോണ്‍

Anonymous said...

യേശുവിന്റെ ബാല്യം:മാര്‍പാപ്പയുടെ പുതിയ പുസ്‌തകം വരുന്നു

റോം: യേശുക്രിസ്‌തുവിന്റെ ബാല്യകാലം വിഷയമാക്കി ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുതിയ പുസ്‌തകം വരുന്നു. 'ജീസസ്‌ ഓഫ്‌ നസറേത്ത്‌' പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ പുസ്‌തകം ഡിസംബറില്‍ പ്രകാശനം ചെയ്യും.

ജര്‍മന്‍ ഭാഷയിലുള്ള പുസ്‌തകം ഹെര്‍ഡര്‍ പബ്ലിക്കേഷന്‍സാണു പ്രസിദ്ധപ്പെടുത്തുന്നത്‌. ഇംഗ്ലീഷ്‌ അടക്കം വിവിധ ഭാഷകളിലും ഒരേ സമയം പതിപ്പുകളിറക്കാനാണു തീരുമാനം.

യേശുക്രിസ്‌തുവിന്റെ സ്‌നാനപ്പെടല്‍ മുതല്‍ തേജോരൂപധാരണം വരെയുള്ള കാര്യങ്ങളാണ്‌ 2007 ല്‍ ഇറങ്ങിയ ആദ്യ പുസ്‌തകത്തിലുണ്ടായിരുന്നത്‌. പീഡനങ്ങളും ക്രൂശാരോഹണവുമായിരുന്നു രണ്ടാമത്തെ പുസ്‌തകത്തില്‍ വിഷയമാക്കിയത്‌.

Anonymous said...

മന്‍മോഹന്‍ സിംഗിനെ സുപ്രീം കോടതി വക്കീല്‍ തന്‍റെ ഷര്‍ട്ട്‌ ഊരി അര്‍ദ്ധ നഗ്നനായി നിന്ന് പ്രതിഷേധം അറിയിച്ചു എന്ന് വാര്‍ത്ത. ചോദ്യം:-കല്‍ദായ പാത്രീയാര്‍ക്കീസ് ബാവാ ആലഞ്ചേരി ഗ്രോസ് ഗെരാവില്‍ (ജര്‍മ്മനി ) എത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കും ? ഉത്തരം: - ഓരോരുത്തനും ഉടുത്തിരിക്കുന്ന ലുങ്കി പറിച്ചു തലയില്‍ കെട്ടി നിന്ന് കല്‍ദായനെ സ്വീകരിക്കും.!!!

Anonymous said...

കേരളത്തിലെ സീറോമലബാര്‍ സഭയുടെ ധനകാര്യ മന്ത്രിയും മെത്രാനും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനും എന്ന നിലയില്‍ തന്‍റെ സഹോദരന്‍റെ ഭൂസ്വത്ത് കബളിപ്പിച്ചു തട്ടിയെടുത്തു സഭയുടെ സ്വന്തമാക്കിയ മെത്രാന്‍ അറക്കല്‍ അഴിമതി കാണിച്ചിട്ടും ഇതൊന്നും തന്‍റെ കാര്യം അല്ലായെന്ന പോലെ തലയും നിവര്‍ത്ത് ചുവന്ന തൊപ്പിയും വച്ചു , വരുന്ന മുപ്പതാം തിയതി ഗ്രോസ്സ്-ഗെരാവില്‍ എത്തുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി അവിടെയെത്തുന്ന മലയാളികളെ എന്ത് പറഞ്ഞു കാര്യം ബോദ്ധ്യപ്പെടുത്തും? കാഞ്ഞിരപ്പള്ളി മെത്രാന്‍ കള്ളനാണെങ്കില്‍ തലൈവന്‍ ആലഞ്ചേരി ആലി ബാവാ പെരുംകള്ളന്‍ എന്ന് വിളിക്കപ്പെടാമല്ലോ . നേരെ വത്തിക്കാനിലെയ്ക്കു വിമാനം ഉണ്ടെങ്കിലും മെത്രാന്മാര്‍ക്ക് ജര്‍മ്മനിയില്‍ വരാതെ പറ്റുകയില്ലാ. ജര്‍മ്മനിയില്‍ നിന്ന് ലഭിക്കുന്ന കിഴിയും ചവുട്ടി തിരുമ്മും കാലു തിരുമ്മലും ആയുര്‍വേദ വൈനും എല്ലാം വിധിപ്രകാരം രുദ്രാക്ഷമാല യിട്ട് വരുന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.

joseph thomas said...

പുതുമനയുടെ പുതിയ തന്ത്രം.

ജോസഫ് തോമസ്‌ -

ചെങ്ങളം പള്ളിയുടെ പണികളില്‍ കോണ്‍ട്രാക്ട്ടര്‍ക്ക് നഷ്ട്ടം ഉണ്ടെന്നും ഉദ്ദേശിച്ചതുപോലെ നിര്‍ദ്ദിഷ്ട സമയത്ത് പണി തീരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പ്ലാന്‍ ചെയ്തതിലും കൂടുതല്‍ പണം ചെലവാകാന്‍ ഇടയുണ്ടെന്നും പള്ളി പ്രസംഗത്തില്‍ തട്ടി വിട്ടു.കൂടുതല്‍ പണം തന്നു ഇടവകയിലെ ആളുകള്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു. ഇനിയും ഇടവകയിലെ ജനങ്ങളെ പിഴിയാന്‍ തന്നെ തീരുമാനിച്ചിരിക്കയാണെന്നു വ്യക്തമാക്കി. കോടികള്‍ മുടക്കി പള്ളി പണിയാന്‍ തീരുമാനിച്ച ഇയാള്‍ ജനങ്ങളെ ചിന്താക്കുഴപ്പത്തില്‍ ആക്കിയത് ചെങ്ങളം നിവാസികളെ പിഴിഞ്ഞ് എടുക്കാന്‍ വേണ്ടി തന്നെയെന്നു വേണം നാം മനസ്സിലാക്കേണ്ടത്. പള്ളിപണിയുടെ പേരും പറഞ്ഞു യൂറോപ്പിലും അമേരിക്കയിലും ചെന്ന് പണപ്പിരിവു നടത്തിയ യാതൊരു കാര്യവും പുതുമന ഇടവക ജനങ്ങളെ ഇത് വരെ അറിയിച്ചിട്ടില്ല. ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുന്ന മറുപടിയുണ്ട് . എന്തായാലും ബിഷപ്പ് പവ്വത്തിലിന്‍റെ ബന്ധുവും ബിഷപ്പ് അറക്കലിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി യും ആയ പുതുമനയുടെ പണപ്പിരിവിനുള്ള പുതിയ അടവു വളരെ വിദഘ്ധമായി പ്ലാന്‍ ചെയ്തതാണ്.

Anonymous said...

Anonymous said...

മന്‍മോഹന്‍ സിംഗിനെ സുപ്രീം കോടതി വക്കീല്‍ തന്‍റെ ഷര്‍ട്ട്‌ ഊരി അര്‍ദ്ധ നഗ്നനായി നിന്ന് പ്രതിഷേധം അറിയിച്ചു എന്ന് വാര്‍ത്ത. ചോദ്യം:-കല്‍ദായ പാത്രീയാര്‍ക്കീസ് ബാവാ ആലഞ്ചേരി ഗ്രോസ് ഗെരാവില്‍ (ജര്‍മ്മനി ) എത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കും ? ഉത്തരം: - ഓരോരുത്തനും ഉടുത്തിരിക്കുന്ന ലുങ്കി പറിച്ചു തലയില്‍ കെട്ടി നിന്ന് കല്‍ദായനെ സ്വീകരിക്കും.!!!

jacob mathew said...

പുതുമന പാതിരിയുടെ പുതിയ അടവുകള്‍

ജേക്കബ് മാത്യൂ. ചങ്ങനാശ്ശേരി .

നൂറു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്ന ചെങ്ങളം പള്ളി വ്യാജ പ്രസ്താവനകള്‍ ഇറക്കി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ കബളിപ്പിക്കുകയും കാഞ്ഞിരപ്പള്ളി മെത്രാനും പുതുമനയും ഒത്തുകൂടി ഡയനാമിറ്റുകള്‍ വച്ചു തകര്‍ത്ത സംഭവം ലോകമെങ്ങും, പ്രസിദ്ധമാണല്ലോ. പള്ളി പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ കോടികളുടെ പദ്ധതി തയ്യാറാക്കി. പണി തുടങ്ങിയിട്ട് ആറുമാസം പോലും ആയില്ല,പുതുമന പള്ളി പ്രസംഗത്തില്‍ ഇതാ, പണം തികയുകയില്ലായെന്ന കള്ളാ പ്രസ്താവന തുടങ്ങികഴിഞ്ഞു .അപ്രതീക്ഷിതമായി കേട്ട ഒരു ആഹ്വാനം- "പള്ളി പണിയുന്ന കോണ്‍ട്രാക്ട്ടര്‍ക്ക് പണി നഷ്ട്ടമാണ് ,ഉദ്ദേശിച്ച സമയം കൊണ്ട് പണി തീരുകയില്ല എന്നൊക്കെ പുതുമന .അതിനാല്‍ ഇടവകക്കാര്‍ കൂടുതല്‍ പണം നല്‍കണം. പുതുമന വിദേശത്തു പോയി പള്ളി പനിയുടെ പേരില്‍ സമ്പാദിച്ച തുകയെല്ലാം എവിടെ എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. ഇക്കാര്യം പറയുന്നവരെ തന്‍റെ രാഷ്ട്രീയ ബലത്തില്‍ ഒതുക്കുവാന്‍ തരം താണ പണികള്‍ തുടങ്ങിയെന്നു ചില ഇടവകക്കാര്‍ ആരോപിച്ചു. ബിഷപ്പ് അറക്കന്റെ ഫിഫ്റ്റി ഫിഫ്റ്റി പാര്‍ട്ണര്‍ ആണ് പുതുമന. അയാളുടെ അഴിമതികളെ പുറത്തു കൊണ്ടുവന്ന ജേര്‍ണ ലുകളെയും ,(ഉദാ: സീറോ-മലബാര്‍ വോഇസ് ,സോള്‍ ആന്‍ഡ്‌ വിഷന്‍ ,അല്‍മായ ശബ്ദം തുടങ്ങിയവ ) അയാള്‍ വെറുതെ വിടുന്നില്ല. നാട്ടുകാരോട് ഭീഷണി പറഞ്ഞു കോടികളുടെ തുക ചെലവു ചെയ്തു പള്ളി പണി ,പള്ളിമുറി പണി തുടങ്ങിയവ നടത്തുകയാണ്, വൈദികരുടെയും മെത്രാന്മാരുടെയും സഭയിലെ തോന്ന്യാസങ്ങള്‍. സീറോ മലബാര്‍ സഭയില്‍ തികഞ്ഞ ഏകാധിപത്യം നിലനില്‍ക്കുന്നു എന്ന് ചില വൈദികര്‍ എങ്കിലും സമ്മതിക്കുന്നു, അതുപോലെ നിരവധി സന്യാസിനികളും ഇത് പറയുന്നു. പുതുമനയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും ലുങ്കി ധരിച്ചുള്ള ഇരിപ്പും, അവിടെ മരിച്ചവര്‍ക്ക് വേണ്ടി കുര്‍ബാനപ്പണം കൊടുക്കാന്‍ ചെന്നെത്തിയ എന്നെ അത്ഭുതപ്പെടുത്തി. !!

Anonymous said...

Anonymous said...

കത്തോലിക്ക പുരോഹിത വൃത്തി.

കത്തോലിക്ക ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല.

ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു.

കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും.

അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല.

കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി.