Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, September 22, 2012

പള്ളികുടിശികയുള്ള കുട്ടികളെ ‍വികാരി വേദപാഠ ക്ലാസുകളില്‍നിന്നും ഇറക്കിവിട്ടു

ശ്രീ ജോസഫ്‌ മാത്യു അല്‍മായ ശബ്ദം എന്ന ബ്ലോഗില്‍  പ്രസിദ്ധീകരിച്ച ലേഖനം 

വേദപാഠ ക്ലാസ്സുകള്‍ അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളില്‍  സൌജന്യമായിട്ടായിരുന്നു നാളിതു വരെ പ്രവാസി മലയാളികളുടെ കുഞ്ഞുങ്ങള്‍ക്കു നല്‍കിയിരുന്നത്.
  വേദപാഠം പഠിപ്പിക്കുവാന്‍ ഉത്സുകരായ വോളണ്ടീയേഴ്സ് എല്ലാ ഇടവകകളിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കി വരുന്നു.   പള്ളികുടിശിഖ വരുത്തുന്ന മാതാപിതാക്കളുടെ മക്കളെ  പഠിപ്പിക്കുവാന്‍ പാടില്ലായെന്ന് കാണിച്ചു അടുത്ത കാലത്ത് ഷിക്കാഗോ രൂപതയില്‍നിന്നു കല്‍പ്പനകള്‍ എല്ലാ പള്ളികളിലും അയച്ചെന്നും അറിയുന്നു. അമേരിക്കയില്‍ ന്യുജെഴ്സിയില്‍ സീറോ മലബാര്‍രൂപത വക   ഗാര്‍ഫീല്ഡു പള്ളിയില്‍(Garfield) കുടിശികക്കാരായ ഏതാനും മാതാപിതാക്കളുടെ മക്കളെ വേദപാഠ ക്ലാസുകളില്‍നിന്നും വികാരി ഇറക്കി വിട്ടതായും അറിയുന്നു. അമേരിക്കന്‍ നിയമങ്ങളെ  മറികടന്നു പള്ളിക്കകത്തും പുറത്തും  എതിര്‍വാക്കു പറയുന്നവര്ക്കെതിരെ ഗുണ്ടാകള്‍ പള്ളിയില്‍
 ഭീഷണിയും മുഴക്കുന്നുണ്ട്‌.  വികാരിയുടെ സഹായ സഹകരണവും ഉണ്ട്. ഈ വികാരിയുടെ കഴിഞ്ഞ കാല ചരിത്രങ്ങളും പേരും ഫോട്ടോയും ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ അല്‍മായ ശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പുറത്താക്കപ്പെട്ട കുട്ടികള്‍ കരഞ്ഞുകൊണ്ടായിരുന്നു അന്നു വേദപാഠ ക്ലാസ്സുകള്‍ വിട്ടത്. ഒരു കുട്ടിയുടെ രക്ഷകര്‍ത്തവില്‍നിന്നും ലഭിച്ച വിവരങ്ങളാണിവ.


ന്യുജേഴ്സിയിലുള്ള ഗാര്‍ഫീല്ഡുപള്ളി സീറോ മലബാര്‍ റീത്തുകാരുടെതെങ്കിലും യഥാര്‍ഥത്തില്‍ കാനോന്‍ നിയമം അനുസരിച്ച് ന്യുജേഴ്സി മെത്രാന്റെ കീഴിലാകുവാനെ സാദ്ധ്യതയുള്ളൂ. അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ വേദപാഠങ്ങള്‍ സൌജന്യമായി നല്‍കുന്നു. കാനോന്‍ നിയമങ്ങളെ മറികടന്നു ഷിക്കാഗോ രൂപതയുടെ കല്‍പ്പന വികാരി അനുസരിക്കേണ്ടതായി ഇല്ല. അമേരിക്കന്‍രൂപതാ നിയമങ്ങളെ ലംഘി ച്ചു ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുത്ത വികാരിക്കെതിരെ ശക്തമായ നടപടികള്‍ക്കും അമേരിക്കന്‍ രൂപതാ മേത്രാനില്നിന്നും അര്‍ഹനാണ്. ഗുണ്ടാകളെ  ഭയന്നു കുഞ്ഞാടുകളും നിശബ്ദരായി ഇരിക്കുന്നു.

 വേദപാഠ ക്ലാസ്സില്‍ ചേരുമ്പോള്‍ കുട്ടികളെകൊണ്ട് ഇംഗ്ലീഷില്‍ ചൊല്ലിപ്പിക്കുന്ന പ്രതിജ്ഞയുടെ തര്‍ജിമ ഇങ്ങനെ, "ദൈവനാമത്തില്‍ വേദപാഠ പഠിതാവായ ഞാന്‍ (പേര്---)    ലോക സാഹോദര്യത്തിലും ക്രിസ്ത്യന്‍ പരിശുദ്ധിയിലും ഹൃദയം അര്‍പ്പിച്ചു  യേശുവിന്‍ പാദങ്ങളില്‍ സ്വയം വിളിക്കായി വിശ്വസിച്ചു പ്രതിജ്ഞ ചെയ്യുന്നു.  അവളുടെ പൈതൃക സ്വത്തായ ആത്മീയപാരമ്പര്യത്തിലും മഹത്വത്തിലും  എന്റെ വിശുദ്ധമായ  സഭയെ ഞാന്‍ സ്നേഹിക്കുന്നു.  അഭിമാനിക്കുന്നു . സഭയുടെ പഠനങ്ങള്‍ അനുസരിക്കുകയും പതിവായി മുടങ്ങാതെ വേദപാഠ ക്ലാസ്സുകളില്‍ ഹാജരാവുകയും ചെയ്തു കൊള്ളാമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. മാര്‍പാപ്പ, മെത്രാപോലീത്താ , മെത്രാന്‍, മേല്പ്പട്ടക്കാര്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിങ്ങനെ ഏവരെയും  ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്തുകൊള്ളാമെന്നും പ്രതിജ്ഞചെയ്യുന്നു."

"In the name of God / I, the catechism student / pledge myself / to be faithful to my call / towards universal brotherhood / and Christian holiness. I love my Church. I am proud of / its rich and varied spiritual heritage. I pledge myself / to abide by the teachings of the Church. I shall attend / the catechism classes regularly. I pledge to respect and honor / the Pope, Major Archbishop / Archbishop / the parish priest / teachers / and my parents. Lord Jesus, bless all of us."



 നോക്കൂ, ജനിപ്പിച്ച മാതാപിതാക്കള്‍ക്കും പഠിപ്പിച്ച ഗുരുവിനും കൊടുത്തിരിക്കുന്ന സ്ഥാനം പള്ളിയില്‍ പൊട്ടത്തരം പഠിപ്പിക്കുന്ന പട്ടക്കാരന്‍ കഴിഞ്ഞെന്നതും കൌതുകകരമാണ്. പ്രതിജ്ഞയില്‍ ബിഷപ്പ്തൊട്ടു മാര്‍പാപ്പാവരെ  വന്ദിക്കണം. ഒരുതരം മസ്തിഷ്ക്ക പ്രഷാളനത്തില്ക്കൂടി കുട്ടികളുടെ മനസ്സില്‍ അടിമ വ്യവസ്ഥിതി സൃഷ്ടിക്കുകയാണ്. ഇവര്‍ക്ക് എന്ത് ആത്മീയ പാരമ്പര്യം അല്ലെങ്കില്‍  ക്രിസ്ത്യന്‍ പരിശുദ്ധിയാണുള്ളത് കുട്ടികളുടെ പ്രതിജ്ഞയില്‍നിന്നും  മനസിലാകുന്നില്ല.  പള്ളി കുടിശിക തന്നില്ലെങ്കില്‍ പുരോഹിതന് തോന്നുമ്പോള്‍ കുട്ടികളെ പറഞ്ഞു വിടാമെന്നും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നില്ല.

 സീറോമലബാര്‍ പള്ളികളിലെ നിയമാവലികളില്‍ വേദപാഠ ക്ലാസ്സുകളിലെ ഫീസ്‌ സംവിധാനം വ്യക്തമായി വിവരിച്ചിട്ടുണ്ട്.  "No fees are charged for the catechism. There are very minor expenses for the education materials. The teachers are volunteers."  "വേദപാഠ ക്ലാസുകളില്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പുസ്തകം മേടിക്കുന്ന നിസാര ചിലവുകള്‍ കുട്ടികള്‍ വഹിച്ചാല്‍ മതിയാകും."  ഇന്റര്‍നെറ്റ് വഴിയും മാതാപിതാക്കള്‍ക്ക് നല്‍കിയ നിയമാവലിവഴിയും ഫീസില്ലെന്നു വാഗ്ദാനം ചെയ്തിട്ടു,  കുട്ടികളുടെ പഠനത്തിന്റെ ഇടയ്ക്കുവെച്ച് പള്ളി കുടിശികയുടെ പേരില്‍ വേദപാഠക്ലാസുകള്‍ നിഷേധിച്ച ഈ പുരോഹിതനു ധാര്‍മ്മിക ബോധം ഇല്ലെന്നും വ്യക്തമാണ്. സഭാ നിയമങ്ങള്‍ തിരസ്ക്കരിച്ച ഈ മാന്യ പുരോഹിതന്റെ തീരുമാനം അങ്ങേയറ്റം സംസ്ക്കാര രഹിതവും നീചവുമാണ്. കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യലുമാണ്. സീറോ മലബാര്‍ സഭയുടെ പാരമ്പര്യത്തിനും കളങ്കമെന്നു പറയാം. 

വികാരിയുടെ ലക്‌ഷ്യം പണമല്ലെങ്കില് മതബോധന ക്ലാസുകള്‍ പള്ളികളില്‍ നിറുത്തല്‍ ചെയ്യരുതോ? അമേരിക്കയിലും വേദപാഠം പഠിപ്പിക്കല്‍വഴി വര്‍ഗീയവിഷം കുത്തി വെക്കുവാന്‍ സീറോമലബാര്‍ പുരോഹിതരെക്കാള്‍ കഴിവ് മറ്റാര്‍ക്കുമില്ല. കുട്ടികള്‍വഴി കുറെ കഴിയുമ്പോള്‍ ഈ പുരോഹിതര്‍ മാതാപിതാക്കളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്ന കഥകളും കേള്‍ക്കാം. പള്ളികളില്‍ വേദപാഠങ്ങള്‍ പഠിപ്പിച്ചു ക്രിസ്തുവിനെ ഇല്ലാതാക്കി. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വേദപാഠങ്ങള്‍ക്ക് ഏകീകൃത ടെക്സ്റ്റു
ബുക്കുകള്‍ ആഗോള സഭയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒരേയൊരു ക്രിസ്തുവിന്റെ വചനങ്ങള്‍ വളച്ചൊടിച്ചു ഓരോരുത്തരുടെയും ഭാവനക്ക് അനുസരിച്ച് വേദപാഠം പഠിപ്പിക്കും. കൂടുതലും മെത്രാന്മാരെയും പുരോഹിതരെയും പുകഴ്ത്തിയുള്ള ക്ലാസ്സുകളായിരിക്കും എടുക്കുക.


അമേരിക്കയിലെ മലയാളീകത്തോലിക്കര് പൌരസ്ത്യസഭകളുടെ ഭാഗമല്ല. അവര് മാത്രുസഭയില് നിന്നും പിരിഞ്ഞ സീറോ മലബാര് ലത്തീന് കത്തോലിക്കരാണ്. ലത്തീന് മെത്രാപ്പോലീത്തായുടെ കീഴിലുള്ളവരാണ്. ഇങ്ങനെയുള്ള കുട്ടികളെ തോമ്മായുടെ കുരിശും താമരരൂപങ്ങളും പൈതൃകത്വവും പഠിപ്പിച്ചു
ചിന്താക്കുഴപ്പത്തില്‍ ആക്കുന്നതും ഈ കുട്ടികളോട് ചെയ്യുന്ന ഒരു വഞ്ചനകൂടിയാണ്.

കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ടു വളര്‍ന്നു കഴിയുമ്പോള്‍
ഒരേ സമുദായത്തില്നിന്നും വിവാഹിതരാകുവാനുള്ള സാഹചര്യം വേദപാഠ ക്ലാസ്സുകള്‍വഴി പ്രയോജനപ്പെടുമെന്നും പുരോഹിതര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കയില്‍ വളര്‍ന്ന കുട്ടികളില്‍ പത്തുശതമാനം പോലും സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിച്ചതായി അറിവില്ല. കൂടുതല്‍ മയക്കു മരുന്നു കുട്ടികളും ക്രിമിനലുകളും വേദപാഠം ലഭിച്ചവരെന്നുള്ളതാണ് വിരോധാഭാസം. ഇവരുടെ ഇടയില്‍ കറമ്പികളും മെക്സിക്കന്സും അപരിഷ്കൃത ജാതികളില്‍ നിന്നുമുള്ള   ബന്ധുതകള്‍ സാധാരണമാണ്. കൌമാരം തികഞ്ഞാല്‍  ഒരാള്‍പോലും പള്ളിയില്‍ വരാറില്ല. അവര്‍ക്ക് വേണ്ടി പ്രത്യേക കുര്‍ബാനകള്‍ ഉണ്ടെങ്കിലും  പുരോഹിതരുടെ നാടന്‍ മംഗ്ലീഷ് പ്രസംഗങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരോട് ഒരു കൊല തന്നെയാണ്. അറുപതിനു മുകളിലുള്ള വൃദ്ധജനങ്ങള്‍ ആണ് എന്നും പള്ളിനിറയെ ഉള്ളതും.

 കുടിശ്ശിക വരുത്തിയ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വേദപാഠ ക്ലാസ്സുകളില്‍നിന്നു പുറത്താക്കിയ തീരുമാനങ്ങള്‍ ന്യായികരിക്കുവാന്‍ സാധിക്കുകയില്ലെന്നുള്ളത് ശരി. എന്നാല്‍ ആ കുട്ടികള്‍  പുരോഹിതരോട് പകയുണ്ടായി, ഭാവിയില്‍ സ്വതന്ത്ര ചിന്താഗതിക്കാരായി വളരുമെന്നതില്‍ സംശയമില്ല. പള്ളി ഉണ്ടാക്കുന്നതുവരെ അല്മേനി വേണം. പണവും വേണം. 
അധികാരവും പണവും, സംസ്ക്കാരമില്ലാത്ത ഇത്തരം പുരോഹിതന്റെ കൈവശം ലഭിച്ചാല്‍ ഗാര്‍ഫീല്ഡുപള്ളി ചരിത്രം  എവിടെയും ആവര്‍ത്തിക്കും. പുരോഹിതനെ എന്തിനു കുറ്റം പറയുന്നു. അയാള്‍ക്ക്‌ ശാപ്പാടും കൊടുത്തു കാറും താമസവും നല്‍കി പുറത്തു തലോടി നടക്കുന്ന കുഞ്ഞാടുകളെയും തോളുരുമ്മി നടക്കുന്ന ഗുണ്ടാകളെയും അല്ലെ പൊതു ജനദ്രോഹികളായി കാണേണ്ടത്.


ചാന്‍സലര്‍മാര്‍ ഭരിക്കുന്ന അങ്ങാടിയത്തിന്റെ ഓഫീസില്‍നിന്നു പള്ളിക്കു പത്തുശതമാനം നിര്‍ബന്ധമായി പിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍  എല്ലാ പള്ളികളിലും അയച്ചുവെന്നും പറയുന്നു. സര്‍ക്കാരിനുപരിയായി പത്തുശതമാനം നിര്‍ബന്ധമായി പിരിക്കുന്നതു ഈ നാട്ടില്‍  നിയമ വിരുദ്ധമല്ല.  അമേരിക്കയില്‍ അങ്ങനെ ഒരു നിയമം പള്ളികള്‍ക്ക് ബാധകമല്ല.  ഓരോരുത്തര്‍ക്കും കിട്ടുന്ന വരുമാനത്തിന്റെ ചെക്ക് പള്ളിയില്‍ മേടിച്ചു രസീത് മേടിക്കണമെന്നും നിയമങ്ങള്‍ ഉണ്ടാക്കാം. അത്തരം നിയമങ്ങള്‍ ഇന്നു നവീകരണ സഭകളിലെ വെന്തിക്കോസ് സഭകളില്‍ ഉണ്ട്. കൃത്യമായി സഭാമക്കളില്‍നിന്നും അവര്‍ പിഴിയുന്നുമുണ്ട്.

 അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമല്ലാത്ത സ്ഥിതിക്ക്  ദശാംശ നിയമം പ്രവാസി സീറോമലബാര്‍ രൂപതകളില്‍ നടപ്പിലാക്കുവാനും പ്രയാസമില്ല. പള്ളിയുമായി അടുത്തു നില്‍ക്കുന്ന തീവ്ര കത്തോലിക്കരും പള്ളി നടത്തിപ്പിന്റെ സുഗമമായ നടത്തിപ്പിനു ഈ നിയമം ആവശ്യമെന്നു കരുതുന്നു. പള്ളി തൊഴിലാളികളായ അച്ചന്മാരുടെ ജീവിത നിലവാരമനുസരിച്ചുള്ള  പണം വിശ്വാസികളില്‍നിന്നും ലഭിക്കുന്നില്ല. മാമ്മോദീസാ, ആദ്യ കുര്‍ബാന, വിവാഹം, മരണം എന്നിവകളില് ‍നിന്നുള്ള വരുമാനം വിശ്വാസികളില്നിന്നു ലഭിക്കുന്നത് കണക്കില്‍ ഉള്‍പ്പെടുത്താറില്ല.

രണ്ടാം തലമുറകളായ മലയാളീ യുവാക്കള്‍ പള്ളികളില്‍ വിവാഹം കഴിക്കുന്നവരും ചുരുക്കം. പുരോഹിതരുടെ അമിതമായുള്ള ധനത്തിന്റെ അത്യാഗ്രഹം  പള്ളികളുടെ അന്ത്യവും കുറിക്കുന്നതായി ചിലര്‍ കരുതുന്നു. പള്ളികളില്‍ ഇന്നു പോവുന്ന ചെറുപ്പക്കാര്‍ പലരും ആത്മീയം തേടിയല്ല മറിച്ചു ഒരു സമൂഹ കൂടികാഴ്ചയ്ക്ക് വേണ്ടിയും കൂടിയാണ്. കുര്‍ബാന കഴിഞ്ഞു കുടുംബങ്ങള്‍ സ്പോന്‍സര്‍ ചെയ്യുന്ന കാപ്പി സല്‍ക്കാരങ്ങളും
ഉണ്ട്.  അവിടെ കുശല വര്‍ത്തമാനങ്ങളും ആകാം.വേഷഭൂഷാദികള്‍ക്കും പൊങ്ങച്ചത്തിനും ഗോസ്സിപ്പിനും ഒരു അവസരവേദിയും.

8 comments:

Anonymous said...

Its just a test dose from the priests. Now they will not do any baptism, marriage or funeral for those who did not pay the initial member ship fee, as well as monthly contribution. In addition to these if any one did not pay the bishop's fund they will not be also not allowed to attend the church.


After all we invited these troubles here.. so face it.. now there is not way out.

Anonymous said...


ഇവരെ എങ്ങനെ സഭയില്‍ വച്ചു കൊണ്ടിരിക്കും?

കൊരട്ടി ആവേ മരിയ ഭൂമിതട്ടിപ്പ് കേസ്സിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മെത്രാനെയും കൂട്ടുക്രുഷിക്കാരായ "അച്ചന്മാരെയും " അതുപോലെ ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത പുതുമന കത്തനാരെയും കത്തോലിക്കാ സഭയില്‍ വച്ചു പൊറുപ്പിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെ കഴിയും? അല്മായന്റെ പേരില്‍ തട്ടിപ്പ് നടത്തി ലോകം മുഴുവന്‍ വിമാനയാത്ര നടത്തുന്ന ഒരു വരത്തന്‍ വക്കീല്‍ സെബാസ്റ്റ്യന്‍ കത്തോലിക്കാ സഭയ്ക്ക് ഒരപമാനമാണ്. അല്മായന്‍ എന്നുപറയപ്പെടുന്ന നാക്കിറങ്ങിപ്പോയിരിക്കുന്ന തവളക്കൂട്ടങ്ങളുടെ ചിലമ്പൊലി ഈ ഫരിസേയ ശ്വാനന്മാര്‍ കേള്‍ക്കുമോ? ഇത്രയും കാലം ഇവര്‍ ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിനു പേടിക്കണം എന്നാ മട്ടില്‍ സിംഹാസനത്തില്‍ ആസനം ഉറപ്പിച്ചു അല്മായനെ പേടിപ്പിച്ചു ഭരിച്ചു. അല്മായന്‍ ഇപ്പോള്‍ കാര്യം മനസ്സിലാക്കി എന്ന് ഇവര്‍ മനസ്സിലാക്കണം. പണ്ടൊക്കെ മെത്രാനെന്ന ഒരാളെ ദൈവ പുരുഷനായി കണ്ടു അവര്‍ പൊക്കിക്കാണിക്കുന്നിടത്തു മുത്തിയിരുന്നു.
ഇക്കാലത്ത് അല്മായന്‍ എന്ന വളര്‍ത്തുനായ" ഇവിടെ ഇരിക്കടാ" എന്ന് പറയുന്നിടത്ത് ഇരിക്കുകയില്ലെന്നു ഇവന്മാര്‍ക്ക് മനസ്സിലായിത്തുടങ്ങി. അല്മായന്‍ ദാനം ചെയ്ത പണത്തിനു മുകളില്‍ കയറിയിരുന്നു സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം. സഭയുടെ മുതല്ക്കൂട്ടായിരുന്ന പഴയ പള്ളികള്‍ പൊളിച്ചു വേറെ പള്ളിപണി ചെയ്യുന്ന കൃഷിയും ട്രാവല്‍ ഏജന്‍സിയും പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്തു വിദേശത്തു കടത്തുന്ന പുതുമനയും ഭൂമി തട്ടിപ്പ് നടത്തിയ മെത്രാനും കത്തനാന്മാരും യാതൊന്നുമറിയാത്തവരെപ്പോലെ വിരിച്ചു വിലസി നടക്കുന്നു.ഇവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു അവരെ കൊണ്ട് വിരട്ടി ഭീഷണിപ്പെടുത്തുന്ന സംഭവം ഈയിടെ ഉണ്ടായി. ഇവന്മാരെ എങ്ങനെ സഭയില്‍ വച്ചു പൊറുപ്പിക്കും ?

Anonymous said...


ഇവരെ എങ്ങനെ സഭയില്‍ വച്ചു കൊണ്ടിരിക്കും?

കൊരട്ടി ആവേ മരിയ ഭൂമിതട്ടിപ്പ് കേസ്സിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മെത്രാനെയും കൂട്ടുക്രുഷിക്കാരായ "അച്ചന്മാരെയും " അതുപോലെ ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത പുതുമന കത്തനാരെയും കത്തോലിക്കാ സഭയില്‍ വച്ചു പൊറുപ്പിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെ കഴിയും? അല്മായന്റെ പേരില്‍ തട്ടിപ്പ് നടത്തി ലോകം മുഴുവന്‍ വിമാനയാത്ര നടത്തുന്ന ഒരു വരത്തന്‍ വക്കീല്‍ സെബാസ്റ്റ്യന്‍ കത്തോലിക്കാ സഭയ്ക്ക് ഒരപമാനമാണ്. അല്മായന്‍ എന്നുപറയപ്പെടുന്ന നാക്കിറങ്ങിപ്പോയിരിക്കുന്ന തവളക്കൂട്ടങ്ങളുടെ ചിലമ്പൊലി ഈ ഫരിസേയ ശ്വാനന്മാര്‍ കേള്‍ക്കുമോ? ഇത്രയും കാലം ഇവര്‍ ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിനു പേടിക്കണം എന്നാ മട്ടില്‍ സിംഹാസനത്തില്‍ ആസനം ഉറപ്പിച്ചു അല്മായനെ പേടിപ്പിച്ചു ഭരിച്ചു. അല്മായന്‍ ഇപ്പോള്‍ കാര്യം മനസ്സിലാക്കി എന്ന് ഇവര്‍ മനസ്സിലാക്കണം. പണ്ടൊക്കെ മെത്രാനെന്ന ഒരാളെ ദൈവ പുരുഷനായി കണ്ടു അവര്‍ പൊക്കിക്കാണിക്കുന്നിടത്തു മുത്തിയിരുന്നു.
ഇക്കാലത്ത് അല്മായന്‍ എന്ന വളര്‍ത്തുനായ" ഇവിടെ ഇരിക്കടാ" എന്ന് പറയുന്നിടത്ത് ഇരിക്കുകയില്ലെന്നു ഇവന്മാര്‍ക്ക് മനസ്സിലായിത്തുടങ്ങി. അല്മായന്‍ ദാനം ചെയ്ത പണത്തിനു മുകളില്‍ കയറിയിരുന്നു സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം. സഭയുടെ മുതല്ക്കൂട്ടായിരുന്ന പഴയ പള്ളികള്‍ പൊളിച്ചു വേറെ പള്ളിപണി ചെയ്യുന്ന കൃഷിയും ട്രാവല്‍ ഏജന്‍സിയും പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്തു വിദേശത്തു കടത്തുന്ന പുതുമനയും ഭൂമി തട്ടിപ്പ് നടത്തിയ മെത്രാനും കത്തനാന്മാരും യാതൊന്നുമറിയാത്തവരെപ്പോലെ വിരിച്ചു വിലസി നടക്കുന്നു.ഇവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു അവരെ കൊണ്ട് വിരട്ടി ഭീഷണിപ്പെടുത്തുന്ന സംഭവം ഈയിടെ ഉണ്ടായി. ഇവന്മാരെ എങ്ങനെ സഭയില്‍ വച്ചു പൊറുപ്പിക്കും ?

Anonymous said...

You are writing absolute non sense and I dont think you are doing constructive criticism. First of all charging 75 dollars for CCD for a year is not a crime, and there are provisions if you cant afford that, you can meet the parish priest and get an exception.Church is the responsibility of all the parishoners, some people enjoy it for free. That is ridiculous, cost needs to be shared and that is the dues!!For god sakes "Nakiki theram parayathedoo". People has money for everything else but when it comes to church dues, they dont even have 5 dollars to spare and its only see across Syro Malabar churches in USA!! And for your information CCD in American Latin Churches are not free $275 ...brother..get your facts right before you spill your venom on public blogs!! I feel you are not catholic at all, you wanted to take people away from catholic church to either IPC or to some other church of your own, I used to read this blog with a neutral mind but it (Blog) has strayed away and purely became anti catholic..!!If some one cant pay thier church dues and wants to complain in a blog about it.So be it. But do not sread false rumors...

Anonymous said...

പുരോഹിത ആസനസ്ഥാനീയനായ ഇയാള്‍ ഇരുനൂറു കൊല്ലംമുമ്പു ജീവിക്കെണ്ടിയിരുന്നുവെന്നു കര്‍ദിനാള്‍ കാര്‍ലോ മാര്‍ട്ടിനി അടുത്തനാളില്‍ മരിക്കുന്നതിനു മുമ്പു പറയകയുണ്ടായി.ഇങ്ങനെ പുരോഹിതരുടെ അടിവസ്ത്രം കഴുകി നടക്കുന്നവരാണ് സഭയെ ഇത്രമാത്രം ധനമോഹികളാക്കിയത്. കുറെയൊക്കെ പുസ്തകങ്ങള്‍ വായിക്കൂ. കത്തോലിക്കന്‍ എന്ന് അഭിമാനിച്ചാല്‍ പോരാ കുറച്ചു തിരുസഭാ ചരിത്രംകൂടി പഠിക്കണം. നര്‍ത്തകിസ്ത്രീകളുടെ മാറിടത്തില്‍ തലവെച്ച് നൃത്തം ചെയ്യുന്ന പുരോഹിതശ്രേഷ്ടരുടെ വേദങ്ങളും വായിക്കാം. അപ്പോള്‍ തീരുമാനീക്കും മക്കളെ ഈ ഊച്ചാളി കത്തനാരുടെ വേദപാഠം സ്ക്കൂളില്‍ ‍ വിടാരുതായിരുന്നുവെന്നും. കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന പുരോഹിതരുടെ വേദാന്തങ്ങള്‍ക്ക് പണം കൊടുക്കുന്നവര്‍ വിഡ്ഢികളുടെ ഒരു സ്വര്‍ഗം മേയുകയാണ്. "Nakiki theram parayathedoo"നക്കിത്തരം കാണിച്ചിട്ട് നല്ലകാര്യത്തിനു പണം ഉപയോഗിക്കടോ പുരോഹിത കുഞ്ഞാടെ!!! ഇലനക്കിയുടെ കിറിനക്കിയെന്നു കേട്ടിട്ടുണ്ട്. ഇലനക്കിയുടെ മോതിരം മുത്തലും നക്കുന്ന സ്ഥാനവും ഈ ബ്ലോഗില്‍ മറ്റൊരാള്‍ എഴുതിയിട്ടുണ്ട്.
അതും വായിച്ചു പണ്ടു പുരോഹിതന് കൂട്ടുകിടന്ന മധുര സ്മരണകളും ഓര്‍മ്മിക്കൂ. താങ്കള്‍ ഒരു പുരോഹിതനെങ്കില്‍ ക്ലാവര്‍കുരിശു ചിതയിലിട്ടു നസ്രായന്‍ ചെറുക്കനെ തേടിപോവൂ!!!

Anonymous said...

edoo thaan catholica sabha charithramonnum enne padipikkenda, My only argument here is I aint paying money for any other fool who want to get a ride for free..My dime has value so as others who pay for the ccd as well as using the church facilities , i dont care about anything else. You are still not coming to the point...Nee achanmare therri payukayoo, ninte ammene kettichevane theri parayoo entha nnu vacha aayikoo. Athu ninte prasnam.My issue , PAY UP...if you want to use the facilities, ninte onnum veetil vannu ccdkku pilleri irakki vilichondu aarumm vanillalo instead you decided to send them for CCD so it is your responsibility to pay the dues!!

Anonymous said...

അടുത്ത വര്‍ഷത്തെ ഇര്‍വിങ്ങിലെ ഓണം ആഘോഷത്തിന് ഫാ:പുതുമനയെ അദ്ധ്യക്ഷനായി തീരുമാനിച്ചു . മുഖ്യാതിഥി അങ്ങാടിയത്ത് മെത്രാന്‍ ആയിരിക്കും ഓണത്തല്ലിനു ഇര്‍വിങ്ങില്‍ ഉത്ഘാടനം ചെയ്യുന്നത്. അമേരിക്കയിലും ജര്‍മ്മനിയിലും ഉള്ള സീറോമലബാര്‍ വൈദികര്‍ക്കായി ഓണത്തല്ല് പരിശീലനം നല്‍കുവാന്‍ മെത്രാന്മാരുടെ സംഘം തീരുമാനിച്ചു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ വൈദികരും പൊതിച്ച തേങ്ങാ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉണ്ട്. തേങ്ങ തുണിയില്‍ പൊതിഞ്ഞു ഇടിക്കുക ,അത് കഴിഞ്ഞു തുണി മാറ്റി ഇടിക്കുക. ഓണത്തല്ല് കെങ്കേമം !

Anonymous said...

അടുത്ത വര്‍ഷത്തെ ഇര്‍വിങ്ങിലെ ഓണം ആഘോഷത്തിന് ഫാ:പുതുമനയെ അദ്ധ്യക്ഷനായി തീരുമാനിച്ചു . മുഖ്യാതിഥി അങ്ങാടിയത്ത് മെത്രാന്‍ ആയിരിക്കും ഓണത്തല്ലിനു ഇര്‍വിങ്ങില്‍ ഉത്ഘാടനം ചെയ്യുന്നത്. അമേരിക്കയിലും ജര്‍മ്മനിയിലും ഉള്ള സീറോമലബാര്‍ വൈദികര്‍ക്കായി ഓണത്തല്ല് പരിശീലനം നല്‍കുവാന്‍ മെത്രാന്മാരുടെ സംഘം തീരുമാനിച്ചു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ വൈദികരും പൊതിച്ച തേങ്ങാ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉണ്ട്. തേങ്ങ തുണിയില്‍ പൊതിഞ്ഞു ഇടിക്കുക ,അത് കഴിഞ്ഞു തുണി മാറ്റി ഇടിക്കുക. ഓണത്തല്ല് കെങ്കേമം !