Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 26, 2012

ധനവാന്‍റെ വീട്ടിലെ പേറും ദരിദ്രന്റെ വീട്ടിലെ മരണവും ആരും അറിയുന്നല്ല !!!.

ആന്‍റോച്ഛന്‍ പാല ,

ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് പാലായിലെ രാഷ്ട്രീയ ദ്രോണാചാര്യരും മത പണ്ഡിതനുമായ മാര്‍ പവ്വത്തില്‍ തിരുമനസിന്റെ പൗരോഗതൃ സുവര്‍ണ്ണ ജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും  കെങ്കേമമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു . മുഖ്യ മന്ത്രിയടക്കം പ്രമുഖ രാഷ്ട്രീയനേതാക്കളും , കരിഞ്ചന്തക്കാരും , ഭൂമാഫിയാകളും , മറ്റു മത പ്രമാണികളും തതവുസരത്തില്‍ സന്നിഹിതരാകും . പാല , ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ മെത്രാന്മാരും അവരുടെ മൂടുതാങ്ങികളായ നിരവതി വികാര ജീവികളായ വൈദികരും ചാടങ്ങിനു മാറ്റ് കൂട്ടും .

സഭക്കോ സമൂഹത്തിനോ യാതൊരു പ്രയോചനവും ഇല്ലാത്ത ഈ സഭാദ്രോഹിയെ എന്തടിസ്ഥാനത്തിലാണ് വാഴ്ത്തി പാടുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല .വിദ്യാഭ്യാസ രംഗത്ത് ഒത്തിരി നല്ല കാര്യങ്ങള്‍
ചെയ്തുവെന്ന് അവകാശപ്പെടുന്ന ഈ മാന്യദ്ദേഹം സത്യത്തില്‍ വിദ്യാഭ്യാസ സബ്രദായത്തെ ആകമാനം പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ചെയ്തത് . സഭയുടെ കീഴിലുള്ള കോളേജ്കളിലോ സ്കൂളുകളിലോ
ഒരു അഡ്മിഷന്‍ കിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ കോഴ നല്‍കണം . സഭയുടെ കീഴിലുള്ള അനാഥാലയങ്ങളില്‍ പോലും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് പ്രവേശനം നല്‍കുക . ആവുന്ന കാലത്ത് എല്ല് മുറുകെ പണിതു
സബാദിച്ചു മക്കളെ ഏല്‍പ്പിച്ചു വന്ജിക്കപ്പെട്ടവരാന് ഭൂരിഭാഗവും . അവര്‍ക്കും സ്ഥാനം വഞ്ചകരുടെ മാളികയില്‍ . ഇവരുടെ കഥന കഥ കേട്ടാല്‍ ആരുടേയും കരളലിയും . കോടികള്‍ വിലമതിക്കുന്ന എരുമേലിയിലെ
തോമസ്‌ മോനിക്കാ ദബതികളുടെ പുരയിടവും ഭവനവും കാഞ്ഞിരപ്പള്ളി അറയ്ക്കല്‍ മെത്രാന്റെ ഒത്താശയോടെ ഒരു പറ്റം സഭാ ദ്രോഹികളായ വൈദികര്‍ തട്ടിയെടുത്തു . ചതിയുടെയും വഞ്ചനയുടെയും
മാര്‍ഗ്ഗത്തിലൂടെ മണിമന്ദിരങ്ങള്‍ പണിതു ഉയര്‍ത്തി അതില്‍ അന്തിയുറങ്ങുന്ന ഇവര്‍ക്ക് ദാരിദ്ര്യം എന്തെന്ന് അറിയില്ല . ഇവന്റെയൊക്കെ സുവര്‍ണ്ണ ജൂബിലിയും റൂബി ജൂബിലിയും മാങ്ങാത്തൊലിയും
ആഘോഷിക്കാന്‍ രാഷ്ട്രീയ നേതാക്കളും കള്ളന്മാരായ കുറെ സഭാ ദ്രോഹികളും .

ആയിരങ്ങള്‍ ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ സംസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വീര്‍പ്പുമുട്ടുമ്പോള്‍ പാവങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണംകൊണ്ട് പവ്വത്തില് അമ്മേടെ അടിയന്തരം ഘോഷിക്കുന്നു .
ക്രിസ്തു നമുക്ക് പറഞ്ഞുതന്ന സരിയാക്കാരന്റെ ഉപമ ഓര്‍ത്തുപോയി .കൊള്ളക്കാരാല്‍ മര്‍ദ്ദനം ഏറ്റു കിടന്ന ഒരു വഴിപോക്കന്റെ കഥ . പാതിരി വര്‍ഗ്ഗം പണ്ടേ മുതല്‍ ഇങ്ങനെയാണ് . പട്ടിയുടെ വാല് കുഴലിലിട്ടാലും
നിവരില്ല .

സഭയുടെ പണം ധൂര്‍ത്തടിക്കുന്നതില്‍ കേമന്മാര്‍ . ആഴ്ചയില്‍ നാലുവട്ടം വിദേശയാത്ര . ആരുടെ അമ്മെ കേട്ടിക്കാനാണ് സഭയുടെ പണം ധൂര്‍ത്തടിച്ചുകൊണ്ടുള്ള ഈ യാത്ര . ഗാര്‍ലാണ്ടിലെ ജീന്‍സ് കുട്ടന്‍ ജോജി
നാട്ടില്‍പോയി വന്നിട്ട് കഷ്ടിച്ച് രണ്ടുമാസമേ ആയുള്ളൂ . അങ്ങേരും അടിത്തുതന്നെ നാട്ടില്‍ പോകുന്നു . പവ്വത്തിലിന്റെ ഭൄഷ്ടം താങ്ങാനാണോ അങ്ങേരു പോകുന്നത് . അടുത്ത മെത്രാന്‍ സ്ഥാനത്തിനു വല്ല വകുപ്പും
ഉണ്ടോയെന്നറിയാനായിരിക്കും ജീന്‍സ് കുട്ടന്‍ പോകുന്നത് . ഈ വക കള്ളന്മാരെ അലാസ്ക്ക യിലേക്ക് സ്ഥലം മാറ്റണം . അവിടെ ജോലി ഇളവുണ്ടെന്ന് കേട്ടു . ഇവറ്റകള്‍ ഒരിക്കലും നന്നാകില്ല . ശവം തീനി കഴുകന്മാര്‍
ആണ് ഇവരിലും ഭേദം .

5 comments:

Anonymous said...

അരിസോണ:

അരിസോണയില്‍ പളളി വാങ്ങിച്ചു.
പളളി വാങ്ങിയ ശേഷം അച്ഛന് രോഗം തുടങ്ങി.
കൊളബ് രോഗം പോലത്തേ കാലാവ൪ രോഗം, മുഞ്ഞനാട് അച്ഛന് തുടങ്ങി.
മുഞ്ഞനാട് അച്ഛ൯ അരിസോണയിലെ കു൪ബാനക്കിടക്കുളള കഥാപ്രസംഗത്തില്‍ സീറോ മലബാറിന്റെ കൊളബ് രോഗം കാത്ത് സൂക്ഷിക്കണമെന്ന് പ്രക്കാപിച്ചു.
താമര ക്രിഷി പളളിയില്‍ തുടങ്ങണമെന്ന് പറഞ്ഞു. എന്നാലല്ലെ പളളിയില്‍ ചെകുത്താ൯ കയറി പറ്റുകയൊളളു. ഈ ചെകുത്താനെ കൂട്ട് പിടിച്ചാലെ മുഞ്ഞനാട് അച്ഛനായ എനറെ ജോലിക്ക് ഉറപ്പ് ഉളളു. സീറോ മലബാ൪ പരബരൃം കാത്തു സൂക്ഷിക്കണമെങ്കില്‍, തോമാസ്ലീഹയുടെ രണ്ടായിരത്തിലധികം വ൪ഷം പഴക്കമളള പരബരൃം കാത്തു സൂക്ഷിക്കേണ്ട വരും. അതായത് യേശുക്രിസ്തുവിനറെ പരബരൃം കാത്തു സൂക്ഷിക്കേണ്ട വരും. തോമാസ്ലീഹയുടെ പേരുപറഞ്ഞ് പൗവ്വത്തില്‍, പരബരൃം കാത്തു സൂക്ഷിച്ചാല്‍, എങ്ങനേ സീറോ മലബാ൪ പരബരൃം ആവും. പൗവ്വത്തില്‍ന് രണ്ടായിരത്തിലധികം വ൪ഷം പഴക്കമില്ലല്ലോ?
പൗവ്വത്തില്‍ന് കൂടിവന്നാല്‍, 85 വ൪ഷത്തേ പരബരൃം ഭൂമിയില്‍ ഉളളു. സീറോ മലബാ൪ പരബരൃം രണ്ടായിരത്തിലധികം വ൪ഷം പഴക്കമുണ്ടെങ്കിലും പൗവ്വത്തില്‍ വെറും പരബരൃം 85 വ൪ഷത്തേ പരബരൃം, ഇതാണോ സീറോ പൗവ്വത്തില്‍ പരബരൃം. ഇതാണോ ക്രിസ്തുവും ക്രിസ്തൃനികളും പൗവ്വത്തില്‍ പരബരൃം കാത്തു സൂക്ഷിക്കേണ്ടത് അരിസോണയിലെ മുഞ്ഞനാട് അച്ഛോ

Anonymous said...

രാഷ്ട്രീയ ദ്രോണാചാര്യരു പവ്വത്തില്‍ തിരുമനസിന്റെ പൗരോഗതൃ സുവര്‍ണ്ണ ജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും കെങ്കേമമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു

Anonymous said...

Anonymous said...

പുതുമനയുടെ പുതിയ പണപ്പിരിവു മാര്‍ഗ്ഗം.
നിലവില്‍ ഉള്ള വിശുദ്ധ അന്തോനീസു പുണ്ണ്യവാന്‍റെ രൂപം മാറ്റി വച്ചിട്ടു മറ്റൊരു രൂപം ഇറ്റലിയിലെ പാദുവായില്‍ നിന്നും വാങ്ങി വത്തിക്കാനില്‍ കൊണ്ടുവന്നു വെഞ്ചരിച്ചു അവിടെ നിന്നും ചെങ്ങളത്തെയ്ക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി കൊണ്ട് വരുക. അത് വീണ്ടും പുതുമന ഒന്നുകൂടി ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ച ശേഷം ചെങ്ങളം ഇടവകയിലെ ഓരോരോ വീടുകളിലും ആഘോഷമായി കൊണ്ടുപോയി ഒരു രാത്രിയും പകലും വയ്ക്കുക. രൂപം ഓരോ വീടുകളില്‍ നിന്നും എടുത്തുകൊണ്ടുപോകുമ്പോള്‍ ഒരു കവറില്‍ ആരുമാരുമറിയാതെ വികാരിയുടെ കൈയില്‍ വീട്ടുടമ പണം കൊടുക്കുക. പുതുമനയ്ക്ക് ഇപ്പോള്‍ ചെങ്ങളത്തുള്ള ഉള്ള വി.അന്തോനീസു പുണ്ണ്യവാനെ അത്ര ഇഷ്ട്ടപ്പെടാത്തത് ആകാം പുതിയ ഒരു അന്തോനീസു പുണ്ണ്യ വാനെ അങ്ങേരു തന്നെ ഇറ്റലിയില്‍ പോയി വാങ്ങി കൊണ്ട് വരുന്നത്? അങ്കവും കാണാം താലിയും ഒടിക്കാം.! പുതുമന തന്ത്രം എത്ര മഹത്തരമാണ് എന്ന് വിചാരിച്ചാല്‍ മതി,ദൈവമേ !! ഇത്രമാത്രം ധാര്‍മ്മികമായി അധ:പതിച്ച ഒരു വൈദികനെ ഈ ഭൂമിയില്‍ ഇറക്കി വിട്ടത് ദൈവമല്ല. ദൈവ വിശ്വാസത്തെ അവഹേളിക്കുന്ന ഇവര്‍ സഭാ നിയമത്തെ വെല്ലുവിളിക്കുക മാത്രമല്ലാ ,ഇയാള്‍ സഭാവിരോധി തന്നെ ! നിരീശ്വര വാദിയാണ്. ക്രിസ്തു വിനെയും പുണ്ണ്യവാന്മാരെയും അവഹേളിക്കുകയാണ് ,ഓരോ മണിക്കൂറിലും നടത്തുന്ന വെഞ്ചരിപ്പു പരിപാടിയിലൂടെ നാം കാണുന്നത്.

Anonymous said...

Anonymous said...

പുതുമനയുടെ പുതിയ പണപ്പിരിവു മാര്‍ഗ്ഗം.
നിലവില്‍ ഉള്ള വിശുദ്ധ അന്തോനീസു പുണ്ണ്യവാന്‍റെ രൂപം മാറ്റി വച്ചിട്ടു മറ്റൊരു രൂപം ഇറ്റലിയിലെ പാദുവായില്‍ നിന്നും വാങ്ങി വത്തിക്കാനില്‍ കൊണ്ടുവന്നു വെഞ്ചരിച്ചു അവിടെ നിന്നും ചെങ്ങളത്തെയ്ക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി കൊണ്ട് വരുക. അത് വീണ്ടും പുതുമന ഒന്നുകൂടി ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ച ശേഷം ചെങ്ങളം ഇടവകയിലെ ഓരോരോ വീടുകളിലും ആഘോഷമായി കൊണ്ടുപോയി ഒരു രാത്രിയും പകലും വയ്ക്കുക. രൂപം ഓരോ വീടുകളില്‍ നിന്നും എടുത്തുകൊണ്ടുപോകുമ്പോള്‍ ഒരു കവറില്‍ ആരുമാരുമറിയാതെ വികാരിയുടെ കൈയില്‍ വീട്ടുടമ പണം കൊടുക്കുക. പുതുമനയ്ക്ക് ഇപ്പോള്‍ ചെങ്ങളത്തുള്ള ഉള്ള വി.അന്തോനീസു പുണ്ണ്യവാനെ അത്ര ഇഷ്ട്ടപ്പെടാത്തത് ആകാം പുതിയ ഒരു അന്തോനീസു പുണ്ണ്യ വാനെ അങ്ങേരു തന്നെ ഇറ്റലിയില്‍ പോയി വാങ്ങി കൊണ്ട് വരുന്നത്? അങ്കവും കാണാം താലിയും ഒടിക്കാം.! പുതുമന തന്ത്രം എത്ര മഹത്തരമാണ് എന്ന് വിചാരിച്ചാല്‍ മതി,ദൈവമേ !! ഇത്രമാത്രം ധാര്‍മ്മികമായി അധ:പതിച്ച ഒരു വൈദികനെ ഈ ഭൂമിയില്‍ ഇറക്കി വിട്ടത് ദൈവമല്ല. ദൈവ വിശ്വാസത്തെ അവഹേളിക്കുന്ന ഇവര്‍ സഭാ നിയമത്തെ വെല്ലുവിളിക്കുക മാത്രമല്ലാ ,ഇയാള്‍ സഭാവിരോധി തന്നെ ! നിരീശ്വര വാദിയാണ്. ക്രിസ്തു വിനെയും പുണ്ണ്യവാന്മാരെയും അവഹേളിക്കുകയാണ് ,ഓരോ മണിക്കൂറിലും നടത്തുന്ന വെഞ്ചരിപ്പു പരിപാടിയിലൂടെ നാം കാണുന്നത്.

Anonymous said...


അനുജന്‍ വേദനയുടെ തീരാക്കയത്തില്‍; അന്തിയുറങ്ങാന്‍ ഒരിടം തേടി ജ്യേഷ്‌ഠന്‍

Text Size:



കൊച്ചി: മുട്ടിനുമുകളില്‍വച്ചു മുറിച്ചു മാറ്റിയ ഇടതുകാലില്‍ നിസഹായതയോടെ തടവി ആശുപത്രിക്കിടക്കയിലിരിക്കുന്ന അനുജനുമായി എവിടേക്കു പോകുമെന്നറിയാതെ ഉഴലുകയാണ്‌ സഹോദരന്‍ രതീഷ്‌.

മൂവാറ്റുപുഴ തായിക്കാട്ട്‌ മലയില്‍ ചിങ്ങം ഒന്നിനുണ്ടായ ഉരുള്‍പൊട്ടലാണ്‌ ഈ സഹോദരങ്ങളുടെ ജീവിതം ഇരുട്ടിലാക്കിയത്‌. പ്രകൃതിയുടെ കലിയിളക്കം സമാനതകളില്ലാത്ത ദുരന്തമാണ്‌ ഇവര്‍ക്കു സമ്മാനിച്ചത്‌.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ മരിച്ചു. വീടും 15 സെന്റ്‌ പുരയിടവും ഉരുളെടുത്തു. ദുരന്ത സമയത്ത്‌ മാതാപിതാക്കളോടൊപ്പം വീട്ടിലുണ്ടായിരുന്ന രാജേഷി(26)നെ ഗുരുതരമായി പരുക്കേറ്റു ജിവച്‌ഛവമായ നിലയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. വലത്‌ കൈക്കും ഇടതുകാലിനും മൂന്നു ശസ്‌ത്രക്രിയ നടത്തി. വലതു തുടയില്‍ നിന്ന്‌ തൊലിയെടുത്ത്‌ ഇടതുകാലില്‍ സ്‌കിന്‍ ഗ്രാഫ്‌റ്റിംഗ്‌ നടത്തി.

ഒടുവില്‍ ഇടതുകാല്‍ മുട്ടിനുമുകളില്‍ മുറിച്ചു നീക്കേണ്ടിവന്നു. നാല്‍പത്‌ ദിവസത്തെ ചികിത്സയ്‌ക്കിടയില്‍ ശരീരത്തിലേറ്റ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. പക്ഷേ, മനസിലും ജീവിതത്തിലും ഉണങ്ങാത്ത മുറിവുകള്‍ ബാക്കി.

മടങ്ങിയെത്തി തലചായ്‌ക്കാന്‍ വീടില്ലെന്ന വിവരം രാജേഷിനെ ജ്യേഷ്‌ഠന്‍ ഇതുവരെ അറിയിച്ചിട്ടില്ല. ഇരു കൈകള്‍ക്കും തോളിനും സാരമായി ക്ഷതം സംഭവിച്ച രാജേഷിന്‌ പരസഹായമില്ലാതെ മലമൂത്ര വിസര്‍ജനം പോലും സാധ്യമല്ല. ഇതുവരെ ആശുപത്രിക്കിടക്കയുടെ സുരക്ഷിതത്വമുണ്ടായിരുന്നു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്കു മടങ്ങാമെന്നാണു ചികിത്സ നടത്തുന്ന മെഡിക്കല്‍ ട്രെസ്‌റ്റിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചത്‌. എന്നാല്‍ അനുജനുമായി രതീഷ്‌ എവിടേക്കുപേകും. എവിടേക്കും പോകും?

പതിനഞ്ച്‌ സെന്റ്‌ സ്‌ഥലത്തു പുതുതായി പണികഴിപ്പിച്ചതായിരുന്നു ഇവരുടെ വീട്‌.

ഉരുള്‍പൊട്ടലോടെ വീടിരുന്ന സ്‌ഥലത്തെ ഒന്നാകെ എടുത്തെറിഞ്ഞു. ഉരുളന്‍ കല്ലുകളും ചെളിയും കുഴഞ്ഞുമറിഞ്ഞ ചെമ്മണ്‍ ചാലാണ്‌ ഇവിടമിപ്പോള്‍. മാതാപിതാക്കളെ സംസ്‌കരിക്കാന്‍ ആറടി മണ്ണുപോലും അവിശേഷിച്ചിരുന്നില്ല. 15 കിലോമീറ്റര്‍ ദൂരെ ഇളയച്‌ഛന്റെ വീട്ടുവളപ്പിലാണ്‌ അന്ത്യകര്‍മങ്ങള്‍ നടത്തിയത്‌.

ടൈല്‍സ്‌ പണിക്കാരാണ്‌ ഇവര്‍. ദുരന്ത ദിനത്തില്‍ രതീഷും കുടുംബവും ഭാര്യ വീട്ടിലായിരുന്നു.

രാജേഷ്‌ മാതാപിതാക്കളോടൊപ്പം വീട്ടിലും. അന്നു രാവിലെ രതീഷ്‌ അനുജനെ ജോലി സ്‌ഥലത്തേക്ക്‌ വിളിച്ചിരുന്നു. ചെറിയ മഴ ഉള്ളതിനാല്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ കൂടുകയായിരുന്നു. ഇതിനിടയിലാണ്‌ സര്‍വതും തകര്‍ത്ത ദുരന്തമുണ്ടായത്‌.

കുഞ്ഞുമോന്‍ അരൂര്‍

E-mail to a friend